മാഹി.സംഗീതത്തിലെ സൂക്ഷ്മഗമകങ്ങളും , അതിവേഗ സഞ്ചാരങ്ങളും ആലാപനത്തിൽ പ്രതിഫലിച്ച സംഗീത കച്ചേരിക്ക് പെരിങ്ങാടി ശ്രീ. കാഞ്ഞിരമുള്ള പറമ്പ് വേദിയായി. യുവ സംഗീതജ്ഞനും, ഗാനരചയിതാവു മായ അദിബ് കെ.പി.യുടെ വ്യതിരിക്തമായ ആലാപനം നവ്യാനുഭവമായി.
ശാസ്ത്രീയ സംഗീതത്തിന്റെ ആഴവും സൗന്ദര്യവും ഉൾക്കൊണ്ടു ള്ളഅവ തരണം ആസ്വാദക മനസങ്ങളെ കവർന്നു.
തുടർന്ന് നടന്ന "ദേവഗീതാമൃത"ത്തിൽ അറിയപ്പെടുന്ന ഗായികമാരായ നീത സുനിഷ് , പി.സുമ എന്നിവരും അദിബിനൊപ്പം ആത്മിയ വിശുദ്ധിയുടെ സ്വരമാധുരി പകർന്നു.
സുരേഷ് ബാബു മാഹി, ചന്ദ്രൻ തിരുവങ്ങാട് എന്നിവർ പശ്ചാത്തല സംഗീത മൊരുക്കി.
മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ
മജീഷ് ടി തപസ്യ സ്വാഗതവുംക്ഷേത്ര മാതൃസമിതി അംഗം ശോഭ നന്ദിയും പറഞ്ഞു.
ചിത്രവിവരണം.. ദേവഗീതാമൃതം പരിപാടിയിൽ അദിബ്. കെ.പി. പാടുന്നു
സ്വർണത്തിളക്കവുമായി മാഹി കോ-ഓപ്പറേറ്റീവ് കോളേജ്: സൂര്യയ്ക്ക് ഒന്നാം റാങ്കും സ്വർണമെഡലും
മാഹി:പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ പരീക്ഷാഫലങ്ങളിൽ മികച്ച വിജയം നേടി മാഹിയുടെ അഭിമാനമായി പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ വീണ്ടും ശ്രദ്ധേയമാകുന്നു. കോളേജിലെ ബി.സി.എ വിദ്യാർത്ഥിയായ സൂര്യ എൻ. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഒന്നാം റാങ്കും സ്വർണമെഡലും കരസ്ഥമാക്കി. 2025 ൽ പഠനം പൂർത്തിയാക്കിയ ബാച്ചിലെ വിദ്യാർത്ഥിയാണ് സൂര്യ.
തുടർച്ചയായി മൂന്നാം തവണയാണ് സ്വർണ്ണ തിളക്കവുമായി കോ ഓപ്പറേറ്റിവ് കോളേജ് അക്കാദമിക മികവ് കാട്ടുന്നത്.
വിവിധ പഠനമേഖലകളിൽ തുടർച്ചയായി സർവകലാശാലാ റാങ്കുകളും സ്വർണമെഡലുകളും നേടാൻ കഴിയുന്നത് കോളേജിന്റെ അക്കാദമിക നിലവാരത്തിന്റെയും അധ്യാപകരുടെ സമർപ്പിത പ്രവർത്തനത്തിന്റെയും വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും ഉത്തമ തെളിവാണ്. ഇത് പുതുച്ചേരി സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് തന്നെ അഭിമാനകരമായ നേട്ടമാണെന്ന് കോളേജ് ചെയർമാൻ ഇ.വത്സരാജ് പറഞ്ഞു.
2002 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ അഭിമാനകരമായ നേട്ടത്തിൽ റാങ്ക് ജേതാക്കൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ അഭിനന്ദിച്ചു.
മാഹിയിൽ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം: സി.ഡി.മെയ്യപ്പൻ
മാഹി:കോൺഗ്രസ്സ് പാർട്ടിയുടെ പ്രവർത്തകർ ജനകീയ ഇടപെടലു കളിലൂടെ സംഘടനാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടു ത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി സി.ഡി.മെയ്യപ്പൻ പറഞ്ഞു. മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി സർവ്വിസ് സഹകരണ ബാങ്ക്ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രമേശ് പറമ്പത്ത്, പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറിമാരായ സ്വാമിനാഥൻ, ആർ. വേൽമുരുകൻ, സത്യൻ കേളോത്ത്, മാഹി മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രെജിലേഷ്,ബ്ലോക്ക് കോൺഗ്രസ്സ് ജന. സിക്രട്ടറി ശ്യാംജിത്ത്.പി സംസാരിച്ചു. മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് ശോഭ.പി.ടി.സി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ശ്രീജേഷ്, മഹിള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറിമാരായ നളിനി ചാത്തു, പി.പി.ആശാലത, പി.പി.വിനോദൻ, കാഞ്ചന നാണു, കെ.സുരേഷ്, ജിജേഷ് ചാമേരി തുടങ്ങിയവരും പങ്കെടുത്തു.
മാഹി: പാറാൽ പള്ളിക്ക് സമീപം തയ്യിൽ പറമ്പത്ത് ഷീജ മനോജ് (51) നിര്യാതയായി. ഭർത്താവ്: തയ്യിൽ മനോജ് (കെ.സി.എസ് സ്റ്റോർ, മഞ്ഞോടി). പരേതനായ കുഞ്ഞി പറമ്പത്ത് കുഞ്ഞിരാമന്റെയും നാണിയുടെയും മകളാണ്. സംസ്കാരം ഞായറാഴ്ച (29/11/26) കാലത്ത് 11 മണിക്ക് വിട്ട് വളപ്പിൽ.
പുതുച്ചേരി എം എൽ എമാർ ജമ്മു-കാശ്മീരിൽ
മാഹി:പുതുച്ചേരി നിയമസഭ സ്പീക്കർ അൻപഴകൻ്റെ നേതൃത്വത്തിൽ മാഹി എം എൽ എ അഡ്വ: ടി.അശോക് കുമാർ ഉൾപ്പടെയുള്ള നിയമസഭാംഗങ്ങൾ ജമ്മു കാശ്മീർ നിയമസഭ സന്ദർശിച്ചു
ജമ്മു കാശ്മീർ നിയമസഭാ സെക്രട്ടറിയുമായി കൂടിക്കാഴ്ചയും നടത്തി. നിയമസഭാംഗങ്ങളോടൊപ്പം പുതുച്ചേരി നിയമസഭാ സെക്രട്ടറി ദയാളനും ഉണ്ടായിരുന്നു.
ചിത്രവിവരണം.. പുതുച്ചേരിയിലെ എം എൽ എ മാരുടെ സംഘം ജമ്മു-കാശ്മീർ നിയമസഭയിൽ
ഹെൽത്ത് റണ്ണും ആന്റി ഒബിസിറ്റി ക്ലിനിക്കും.
തലശ്ശേരി : അമിത വണ്ണം കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയായി തലശ്ശേരി ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ആന്റി ഒബിസിറ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. അമിതവണ്ണ നിവാരണത്തിനായുള്ള വ്യക്തിഗതമായ ചികിത്സ,ആഹാരക്രമം, ജീവിതശൈലി, യോഗ, വ്യായാമം എന്നിവ നിർദ്ദേശിച്ചു നൽകുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
അമിതവണ്ണത്തിന്റെ വ്യാപത്തുകളെ കുറിച്ച് ജനങ്ങളെ ബോധവൽ ക്കരി ക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ആന്റി ഒബിസിറ്റി ഹെൽത്ത് റൺ സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ ടി നിഷയുടെ ബോധവൽക്കരണ ക്ലാസും ആന്റി ഒബിസിറ്റി ഹെൽത്ത് ഡ്രിങ്ക് വിതരണവും നടന്നു. ഡോ. അനഘ, ഡോ വിധുപ്രിയ, ഡോ. ലതീഷ് കുമാർ , ഡോ. വി കെ സ്മിത, യോഗ ഇൻസ്ട്രക്ടർ ഷീല എന്നിവരുടെ നേതൃത്വത്തിൽ യോഗ ടീമംഗങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും കുട്ടികൾ ഉൾപ്പെടെയുള്ള പൊതു ജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ആന്റി ഒബിസിറ്റി ഹെൽത്ത് റൺ ശ്രദ്ധേയമായി.
ചിത്ര വിവരണം:തലശ്ശേരിയിൽ നടന്ന ആന്റി ഒബിസിറ്റി ഹെൽത്ത് റൺ
കെ.രവീന്ദ്രൻ നിര്യാതനായി
മാഹി: കോടിയേരി കക്കാട്ട് താഴെ കുനിയിലെ പന്തക്കൽ ' തപസ്യയിൽ'താമസിക്കുന്ന കെ.രവീന്ദ്രൻ (76) നിര്യാതനായി.പാറാൽ എൽ.പി.സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ബേബി(റിട്ട.അധ്യാപപിക, ശ്രീനാരായണ സ്കൂൾ , പള്ളൂർ) മക്കൾ: ബിനോയ് (സ്വിറ്റ്സർലൻഡ്), വിബിന . മരുമക്കൾ: വിജേഷ് (മെഡിക്കൽ റപ്, മാനന്തേരി) മറിയാൻ (അധ്യാപിക, സ്വിറ്റ്സർലൻഡ്) സഹോദരങ്ങൾ: പുഷ്പാംഗദൻ, ജയചന്ദ്രൻ, ശോഭ
ഇന്റർനാഷണൽ ഓപ്പൺ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം; സ്വർണ്ണത്തിളക്കത്തിൽ കേരള താരങ്ങളും
മാഹി: ലോക തായ്ക്വോണ്ടോ ഫെഡറേഷന്റെ അംഗീകാരത്തോടെ ഇന്ത്യ തായ്ക്വോണ്ടോ സംഘടിപ്പിച്ച ജി1 ഇന്ത്യ ഇന്റർനാഷണൽ ഓപ്പൺ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിന് പൂനെയിലെ ശ്രീ ശിവഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ ആവേശകരമായ സമാപനം.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറും കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോളും മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിലാണ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്.
സീനിയർ, ജൂനിയർ, കേഡറ്റ്വിഭാഗങ്ങളിലായി നടന്ന പോരാട്ടങ്ങളിൽ ആതിഥേയരായ ഇന്ത്യ 52 സ്വർണ്ണവും 55 വെള്ളിയും 107 വെങ്കലവുമടക്കം ആകെ 214 മെഡലുകൾ വാരിക്കൂട്ടി മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ചാമ്പ്യൻഷിപ്പിൽ കേരളത്തിനും അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കാനായത്. അണ്ടർ-50 പൂംസേ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള പൂംസേ ജോഡിയായ മാസ്റ്റർ സയ്യിദ് മുഹമ്മദ് ഫഹദും മാസ്റ്റർ സ്റ്റെഫി ജോർജും സ്വർണ്ണ മെഡൽ കരസ്ഥമാക്കി. അഴിയൂർ സ്വദേശിയായ മാസ്റ്റർ സയ്യിദ് മുഹമ്മദ് ഫഹദ് കഴിഞ്ഞ വർഷവും ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടി ശ്രദ്ധേയനായിരുന്നു.
അണ്ടർ-30 പൂംസേ വിഭാഗത്തിൽ അഹ്യാൻ ഷാനവാസ് , അബ്ദുൾ അസീം , മുഹമ്മദ് സായിദ്എന്നിവരടങ്ങിയ സംഘവും സ്വർണ്ണ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തി. സ്വർണ്ണ മെഡൽ ജേതാക്കളായ ഈ മൂന്ന് താരങ്ങളും മാസ്റ്റർ ഫഹദ് അക്കാദമിയിലെ വിദ്യാർത്ഥികളാണ് എന്നത്ഇരട്ടിമധുരമായി
ക്യോറുഗി (Kyorugi), പൂംസെ (Poomsae) എന്നീവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ജപ്പാൻ, ഫ്രാൻസ്, പലസ്തീൻ, ഒമാൻ,ശ്രീലങ്ക,സിറിയ ,യുഎഇ ,നേപ്പാൾ ,റഷ്യ ,സൗത്ത്കൊറിയ ,ഫ്രാൻസ്ക്രോയേഷ്യ ,അമേരിക്ക അഫ്ഗാനിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് താരങ്ങൾ പങ്കെടുത്തു. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള ലോക റാങ്കിംഗ് പോയിന്റുകൾ നിർണ്ണയിക്കുന്നതിൽ നിർണ്ണായകമായ 'ജി1' പദവിയുള്ള ടൂർണമെന്റ് ഇന്ത്യൻ താരങ്ങൾക്ക് വലിയ അവസരമാണ് നൽകിയത്.
ചിത്രവിവരണം:
സ്വർണ്ണ മെഡൽനേടിയ
പൂംസേ ജോഡിയായ മാസ്റ്റർ സയ്യിദ് മുഹമ്മദ് ഫഹദും മാസ്റ്റർ സ്റ്റെഫി ജോർജുമടക്കമുള്ള ജേതാക്കൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group















