മാഹി:മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും മാധ്യമ പ്രവർത്തകനുമായിരുന്ന സി.വി.സുലൈമാൻ ഹാജിയുടെ ഏഴാം ചരമവാർഷികത്തോടനുബദ്ധിച്ച് അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മാഹി പ്രസ്സ് ക്ലബ്ബിൽ നടന്ന അനുസ്മരണം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കുനിയിൽ, എൻ.വി.അജയ കുമാർ, പി.കെ.സജീവൻ, ജയന്ത്.ജെ.സി,നിർമ്മൽ മയ്യഴി, അഭിഷ, പ്രഭാത് സംസാരിച്ചു,
കലാദർപ്പൺ 2026 സ്കൂൾ വാർഷികം ആഘോഷിച്ചു.
മാഹി: മാഹി ഗവ.എൽ.പി.സ്കൂൾ വാർഷികം കലാദർപ്പൺ- 2026 മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം.തനൂജയുടെ അധ്യക്ഷതയിൽ മാഹി റീജണൽഅഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.ചൂര്യായി ചന്ദ്രൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി.സമഗ്ര ശിക്ഷ എ.ഡി.പി.സി,. പി.ഷിജു , പൂർവ വിദ്യാർത്ഥി സംഘടനാ കൺവീനർ കെ.സി. നിഖിലേഷ് , എസ്.എം.സി. ചെയർപെഴ്സൺ രചന ആൽവിൻസംസാരിച്ചു.സജിന വി.കെ. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രഥമാധ്യാപകൻ ബി.ബാലപ്രദീപ് സ്വാഗതവും പി.അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
പി.ആനന്ദകുമാർ രചിച്ച് ജയദേവ് വളവിൽ സംഗീത സംവിധാനം നിർവഹിച്ച സ്വാഗതഗാനം പരിപാടിക്ക് മിഴിവേകി.വിവിധ കലാ-കായിക മത്സരങ്ങളിലേയും മാഹി മേഖലാ ക്ഷേത്ര പ്രവേശന വിളംബര നവതി പ്രശ്നോത്തരിയിലും വിജയികളായവർക്ക് മുഖ്യാതിഥികൾ സമ്മാനം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.
ചിത്ര വിവരണം.. അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ സമ്മാനദാനം നിർവഹിക്കുന്നു.
ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലിയും പൊതുസമ്മേളനവും ഒന്നിന്
മാഹി: സ്വർഗ്ഗീയ കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ 27-ാം ബലിദാനദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് ചൊവ്വാഴ്ച പള്ളൂരിൽ ബഹുജന റാലിയും ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ വായനശാല ഗ്രൗണ്ടിൽ പൊതുസമ്മേളനവും നടക്കും.ബി ജെ പി, യുവമോർച്ച മാഹി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വൈകുന്നേരം 4.30 ന് റാലി ഇരട്ട പിലാക്കുൽ ടൗണിൽ നിന്ന് ആരംഭിക്കും. പള്ളൂർ പൊലീസ് സ്റ്റേഷൻ, മുത്തപ്പൻ സ്റ്റോപ്പ് വഴി ഇടയിൽ പീടികയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് വി.പി. രാമലിംഗം ( മുൻ എം എൽ എ ) ഉദ്ഘാടനം ചെയ്യും. ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് പി പ്രബീഷ്കുമാർ അദ്ധ്യക്ഷത വഹിക്കും. പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമ: ശിവായം,പുതുച്ചേരി നിയമസഭമുൻസ്പീക്കർ ഏമ്പലം ആർ ശെൽവംമുഖ്യാതികളായി പങ്കെടുക്കും. കേരള സംസ്ഥാന ഐ. ടി. സെൽ കൺവീനർ യുവരാജ് ഗോകുൽ മുഖ്യഭാഷണം നടത്തും.വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് പി പ്രബീഷ്കുമാർ, ജനറൽ :സെക്രട്ടറി കെ. എം. ത്രിജേഷ് സംഘടകസമിതി കൺവീനർ സത്യൻ കുനിയിൽ, കോ- കൺവീനർമാരായ കെl.ജ്യോതിർമനോജ്, സുധീർകരുണൻ,ധൻരാജ് പള്ളൂർ പങ്കെടുത്തു.
സി. ലീല നിര്യാതയായി
കതിരൂർ : കതിരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പറമ്പത്ത് ഹൗസിൽ സി. ലീല (76) അന്തരിച്ചു. ഭർത്താവ് : പരേതനായ പറമ്പത്ത് ഭാസ്ക്കരൻ.
മക്കൾ :അനിൽകുമാർ (ആദിത്യ ഫ്രഷ്, കീഴന്തി മുക്ക്, തലശ്ശേരി), വിനോദ് കുമാർ (ബിസിനസ്), വിജു (പൊതുമരാമത്ത് വകുപ്പ്, തലശ്ശേരി). മരുമക്കൾ : റീന, ധനിഷ, ജിഷ (മാഹി അർബൻ ബാങ്ക്, ഗ്രാമത്തി). പൊതുദർശനം ശനിയാഴ്ച രാവിലെ 7 മുതൽ കതിരൂർ കൃഷിഭവന് സമീപമുള്ള വിസ്റ്റ (മകൻ അനിൽ കുമാറിന്റെ വീട്ടിൽ).
സംസ്ക്കാരം 10 ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.
എ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ്: ബി.കെ 55 ക്രിക്കറ്റ് അക്കാദമിക്ക് 47 റൺസിന്റെ വിജയം
തലശ്ശേരി:കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി എ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമി 47 റൺസിന് പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബിനെപരാജയപ്പെടുത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബി.കെ 55 അക്കാദമി 44 ഓവറിൽ 283 റൺസിന് എല്ലാവരും പുറത്തായി. കാർത്തിക് പ്രസാദ് പി.പി 55 പന്തിൽ 61 റൺസും വിജയ് രാജ് 59 പന്തിൽ 54 റൺസും ഷിനോൻ ഷിജിത് 46 പന്തിൽ 38 റൺസുമെടുത്തു. എരിപുരം ക്രിക്കറ്റ് ക്ലബിനായി നമിത്ത് യു 4 വിക്കറ്റും രജീഷ് വേങ്ങാട് 3 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എരിപുരം ക്രിക്കറ്റ് ക്ലബ് 42 ഓവറിൽ 236 റൺസിന് എല്ലാവരും പുറത്തായി. എം അൻസീർ 53 പന്തിൽ 60 റൺസും രജീഷ് വേങ്ങാട് 27 പന്തിൽ 50 റൺസും അബ്ദുൽ ഹക്കീം എം.വി 69 പന്തിൽ 47 റൺസുമെടുത്തു. ബി.കെ 55 അക്കാദമിക്കായി ആദിത്യൻ എസ്. രാജ് 3 വിക്കറ്റും റെനാൻ സ്കോട്ട്, വിജയ് രാജ് എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി. വിജയ് രാജിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ഇന്ന് (ശനിയാഴ്ച) തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബിനെ നേരിടും.
കൃഷിവകുപ്പ്: ഫ്ലവർ ഷോ ജനുവരിയിൽ നടത്തും
മാഹി :കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ ഫല സസ്യ പ്രദർശനമായ മാഹി ഫ്ലവർ ഷോ 2027 ജനുവരി 8 മുതൽ നടക്കുമെന്ന് ഡെപ്യൂട്ടി ഡയരക്ടർ അറിയിച്ചു.
ഫ്ലവർ ഷോയുടെ ഭാഗമായി നടത്തുന്ന വിവധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കർഷകർ കൃഷി വകുപ്പിൻ്റെ മാഹിയിലെയോ പള്ളൂരിലേയോ ഓഫീസിൽ ഡിസംബർ 9 നു മുൻമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഗൃഹാലങ്കാരത്തോട്ടങ്ങൾ, തെങ്ങിൻ തോപ്പുകൾ, മട്ടുപ്പാവ് കൃഷി, വാഴത്തോപ്പുകൾ, പച്ചക്കറിത്തോട്ടം എന്നിവയുടെയും സ്ത്രീകൾക്കായുള്ള പാചക മത്സരം, പൂക്കള മത്സരം (7 പേരുള്ള ഗ്രൂപ്പിന്), പഴം പച്ചക്കറി കാർവിങ്, പുഷ്പാലങ്കാരം എന്നിവയുടെയും മത്സരങ്ങളാണ് നടക്കുക.
ഡിസംബർ 14, 17, ജനുവരി 7 തിയ്യതികളിൽ വിവിധ മത്സരങ്ങളുടെ പരിശോധന നടത്തുന്നതായിരിക്കുമെന്ന്
കൃഷി കർഷക ക്ഷേമ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
റാഗിംഗ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
മാഹി:മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസ് & ഹോസ്പിറ്റൽ (MINDS) ,മാഹി കോളേജ് ഓഫ് നഴ്സിങ്ങിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആദ്യവർഷ എംഡിഎസ്, ബി ഡി എസ് ,നഴ്സിംഗ് വിദ്യാർത്ഥികൾക്കായി റാഗിംഗ് ബോധവൽക്കരണ പരിപാടി "Say No to Ragging" എന്ന പേരിൽ MlNDS കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ചു. പരിപാടിയിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ. അനിൽ കുമാർ , മുതിർന്ന അഭിഭാഷകൻ എ. പി അശോകൻ എന്നിവർ ക്ലാസുകൾ എടുത്ത് സംസാരിച്ചു. MINDS ഡീൻ ആൻഡ് ഡയറക്ടർ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്, ഡോക്ടർ അനിൽ മേലത്ത്, മാഹി കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ വി .ഉഷ ഡോക്ടർ ആകാശ് , ഗോപിക നാഥ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
അദിബ്.കെ.പി.യുടെ സംഗീത കച്ചേരിയും ദേവഗീതാമൃതവും ഇന്ന്
ന്യൂമാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നവമ്പർ 28 ന് വൈ: 6.30 ന് യുവ സംഗീതജ്ഞനും, ഗാനരചയിതാവുമായ അദിബ്.കെ.പി.യുടെ സംഗീത കച്ചേരിയും, ദേവഗീതാമൃതവുംഅരങ്ങേറും. ദേവ ഗീതാമൃതത്തിൽ ഗായികമാരായ പി.സുമ, സുനിത മാഹി എന്നിവരും ഗാനങ്ങൾ ആലപിക്കും.
പെരിങ്ങാടി റെയിൽവേ ഗേറ്റിൽ ഗതാഗതക്കുരുക്ക് രൂക്ഷം;
ന്യൂമാഹി: പെരിങ്ങാടി റെയിൽവേ ഗേറ്റ് പരിസരത്ത് അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും പ്രദേശവാസികൾക്കും കടുത്ത ദുരിതമാകുന്നു. ഗേറ്റ് അടയ്ക്കുന്ന സമയങ്ങളിൽ ചില വാഹനയാത്രക്കാർ കാണിക്കുന്ന അനാവശ്യ തിടുക്കവും ഗതാഗത നിയമലംഘനങ്ങളുമാണ് പ്രദേശത്തെ കുരുക്ക് കൂടുതൽ സങ്കീർണ്ണമാക്കുന്നത്. ക്യൂ പാലിക്കാതെ വാഹനങ്ങൾ എതിർദിശയിലൂടെ കയറ്റി നിർത്തുന്നത് പതിവായതോടെ, ഗേറ്റ് തുറക്കുമ്പോൾ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തഅവസ്ഥയാണ്. മറ്റുള്ളവർ വരിനിൽക്കുന്നത് ഗൗനിക്കാതെമുന്നിലേക്ക് വാഹനങ്ങൾ ഓടിച്ചുകയറ്റുന്ന പ്രവണത ഓരോ ദിവസം ചെല്ലുംതോറും വർധിച്ചുവരികയാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്നരീതിയിൽ നിർത്തിയിടുന്നതും പ്രതിസന്ധിരൂക്ഷമാക്കുന്നു.ഗതാഗതക്കുരുക്കിനെത്തുടർന്ന്പ്രദേശത്ത് വാഹനയാത്രക്കാർ തമ്മിൽവാക്കുതർക്കങ്ങളുംഅസ്വാരസ്യങ്ങളും പതിവാകുന്നതായും നാട്ടുകാർചൂണ്ടിക്കാട്ടുന്നു.
യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങൾ കൃത്യമായി വരി പാലിച്ച് ഇടതുവശം ചേർത്ത് നിർത്തുക.
എതിർദിശയിലേക്കുള്ള പാത ബ്ലോക്ക് ചെയ്യുന്ന രീതിയിൽ വാഹനങ്ങൾ ഓടിച്ചുകയറ്റരുത്.
ഇരുചക്ര വാഹനങ്ങൾ മുന്നിൽ അനുവദിക്കപ്പെട്ട ഭാഗത്ത് മാത്രം നിർത്തുക. ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിൽ പാർക്ക് ചെയ്യുന്നത്പൂർണ്ണമായും ഒഴിവാക്കുക.
സംയമനം പാലിക്കുക:
റോഡിൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കി പരസ്പര സഹകരണത്തോടെ യാത്ര സുഗമമാക്കണം.
അധികൃതരുടെ അടിയന്തര ഇടപെടൽഅനിവാര്യമാണ്.പ്രശ്നത്തിന് പരിഹാരം കാണാൻ പൊലീസിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തുനിന്ന് കർശന നടപടികൾഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നടപടി വേണം:
റെയിൽവേ ഗേറ്റിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ വഴി നിയമംലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തിപിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണം.
തിരക്കേറിയസമയങ്ങളിൽഗതാഗതംനിയന്ത്രിക്കാൻപൊലീസ്ഉദ്യോഗസ്ഥരെനിയോഗിക്കണമെന്നുംആവശ്യമുയരുന്നുണ്ട്.അര കിലോമീറ്റർ മാറി വടക്കോ തെക്കോ പാലങ്ങൾനിർമ്മിച്ചതുകൊണ്ട് മാത്രം പെരിങ്ങാടിയിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകില്ലെന്നും, റെയിൽവേ ഗേറ്റ് പരിസരത്തുതന്നെ ശാശ്വതമായ പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കണമെന്നും യാത്രക്കാർആവശ്യപ്പെടുന്നു.
ചിത്രവിവരണം:പെരിങ്ങാടി റെയിൽവെ ഗേറ്റ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group

















