എം വി ദേവൻ പുരസ്കാരം പ്രൊഫസർ കെ കെ രാജപ്പന് സ്പീക്കർ സമ്മാനിച്ചു

എം വി ദേവൻ പുരസ്കാരം പ്രൊഫസർ കെ കെ രാജപ്പന് സ്പീക്കർ സമ്മാനിച്ചു
എം വി ദേവൻ പുരസ്കാരം പ്രൊഫസർ കെ കെ രാജപ്പന് സ്പീക്കർ സമ്മാനിച്ചു
Share  
എഴുത്ത്

News desk

2026 Nov 26, 10:45 PM

മാഹി.ഭാരതീയ ചിത്രകലയുടെ ആചാര്യ സ്ഥാനീയനായ എം.വി ദേവൻ കാലങ്ങളോളം സ്മരിക്കപ്പെടുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എം വി ദേവന്റെ ഇടപെടലുകൾ കലാരംഗത്തെ അടയാളപ്പെടുത്തലുളാണെന്നും,സാംസ്കാരിക ചരിത്രത്തിൻ്റെഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഞ്ചാമത് എം വി ദേവൻ പുരസ്കാരം പ്രൊഫസർ കെ കെ രാജപ്പന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയാ യിരുന്നു സ്പീക്കർ. ഏഷ്യൻ ആർട്ട് സെൻറർ കേരളയും കൊച്ചിയിലെ പൗർണമി ആർട്ട്ഗ്യാലറിയുംസംയുക്തമായിഏർപ്പെടുത്തിയതാണ് എം വി ദേവൻ പുരസ്കാരം. ചടങ്ങിൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം ഷിബു അദ്ധ്യക്ഷതവഹിച്ചു. എം വി ദേവൻ്റെ മകൾ ശാലിനി എം ദേവൻ, ബിനുരാജ് കലാപീഠം, കാരയ്ക്ക മണ്ഡപം വിജയകുമാർ, സുരേഷ് കൂത്തുപറമ്പ്, കെ എൻ ഷാജി സംസാരിച്ചു.

ചൊക്ലി നിടുമ്പ്രം സ്വദേശിയായ എം. വി.ദേവൻ കെ.സി.എസ്. പണിക്കരുടെ ശിഷ്യനും, മാഹി മലയാള കലാഗ്രാമംഡയറക്ടറും,രേഖാചിത്രങ്ങളുടെ ഉപജ്ഞാതാവും, വിഖ്യാത ചിത്രകാരനും വാസ്തുശിൽപ്പിയും പ്രഭാഷകനു മായിരുന്നു.

ചടങ്ങിനോടനുബന്ധിച്ച് 26 മലയാളികളായ ചിത്രകാരന്മാരുടെ ചിത്രപ്ര ദർശനത്തിന് തുടക്കം കുറിച്ചു. അക്കിത്തംനാരായണൻ, ടി കലാധരൻ , പി ഗോപിനാഥ്, ഡി അജോയ് കുമാർ, എൻ എൻറിംസ ൺതുടങ്ങിയവരുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ചിത്രപ്രദർശനവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. നവംബർ 29 വരെ പ്രദർശനം തുടരും.

ചിത്രവിവരണം:എം വി ദേവൻ പുരസ്കാരം പ്രൊഫസർ കെ കെ രാജപ്പന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിക്കുന്നു.

capture_1795713181

ജാനു അമ്മ നിര്യാതയായി

ന്യൂമാഹി:ഒളവിലം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വലിയപറമ്പത്ത് ജാനു അമ്മ (88)നിര്യാതയായി.പരേതരായ അരയാക്കണ്ടി ചാത്തു - കല്ല്യാണി (പന്ന്യന്നൂർ) ദമ്പതികളുടെ മകളാണ്. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ജയപ്രകാശൻ, ജയശ്രീ (കിടാരൻകുന്ന്) ജിഷ (മോന്താൽ ) മരുമക്കൾ: ഷീബ (കടവത്തൂർ) പ്രേമൻ.പി.പി, പവിത്രൻ (മോന്താൽ )

whatsapp-image-2026-11-26-at-8.39.58-pm

അനുസ്മരിച്ചു

മാഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്പ്രവർത്തകനുംസാമുഹിക-സംസ്കാരി കപ്രവർത്തകനുമായിരുന്ന കുണ്ടു പറമ്പത്ത് ഗോവിന്ദനെ അനുസ്മരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മയ്യഴി നഗരസഭ മുൻ ഉപാധ്യക്ഷൻ പി.പി വിനോദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ മുഖ്യഭാഷണം നടത്തി. പുതുച്ചേരി സംസ്ഥാന യുത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഉത്തമൻ തിട്ടയിൽ, വി.ടി .ഷംസുദ്ദിൻ , മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെമ്പർ എം.പി ശ്രീനിവാസൻ , സി.എസ്. ഒ നേതാവ് രവിന്ദ്രൻ കുനിയിൽ എന്നിവർ സംസാരിച്ചു. ജനാർദ്ദനൻ കെ.പി , അജിതൻ സി, പ്രേമൻ എം.പി, പുഷ്പാരാജ് എം.പി, രാമചന്ദൻ കെ , രുപേഷ് എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.

whatsapp-image-2026-11-26-at-8.40.24-pm

സി വി സുലൈമാൻ ഹാജിയെ അനുസ്മരിച്ചു.


മാഹി: മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന കമ്മിറ്റിയുടെ സ്ഥാപക നേതാവും, ദീർഘകാലം മാധ്യമ പ്രവർത്തകനുമായിരുന്ന സി.വി. സുലൈമാൻ ഹാജിയെ മണ്ഡലം മുസ്ലീം ലീഗ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

മാഹി സി എച്ച് സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം

കണ്ണൂർ ജില്ല മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ:കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു,,

ചടങ്ങിൽ പാനൂർ മുൻസിപ്പൽ മുസ്ലീം ലീഗ് പ്രസിഡന്റ് ആവോലം ബഷീർ മുഖ്യഭാഷണം നടത്തി,

എസ് ടി യു കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സാഹിർ പാലക്കൂൽ,

മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം 

ടി ഇബ്രാഹിം കുട്ടി ചൊക്ലി,മാഹി സി എച്ച് സെന്റർ പ്രസിഡന്റ് എ വി യൂസുഫ്,ഇ കെ മുഹമ്മദലി,,കെ അലി ഹാജി,കെ.പി. സിദ്ദീഖ് സംസാരിച്ചു,,എ വി അൻസാർ സ്വാഗതവും,സി എ അബൂബക്കർ നന്ദിയും പറഞ്ഞു,

ചിത്ര വിവരണം: മുസ്ലിംലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur