മാഹി എം.എൽ.എ. നയിക്കുന്ന "കെവലിയേർസ് ദേ മായേ"പുതുച്ചേരിയിലേക്ക് സൈക്കിൾ ചവിട്ടും :ചാലക്കര പുരുഷു

മാഹി എം.എൽ.എ. നയിക്കുന്ന
മാഹി എം.എൽ.എ. നയിക്കുന്ന "കെവലിയേർസ് ദേ മായേ"പുതുച്ചേരിയിലേക്ക് സൈക്കിൾ ചവിട്ടും :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Nov 25, 11:23 PM

മാഹി:അറബിക്കടലിന്റെ തീരത്തുള്ള മയ്യഴിയിൽ നിന്നും എഴുന്നൂറ്കി.മീ. അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള മയ്യഴിയുടെ തലസ്ഥാനമായ പുതുച്ചേരിയിലേക്ക് ഒരു സൈക്കിൾ സഞ്ചാരം.

പുതുവർഷത്തിൽജനുവരി 16 ന് പുതുച്ചേരി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് സംസ്ഥാനങ്ങൾ താണ്ടിയുള്ള ഈ സൈക്കിൾ യാത്ര നടത്തുന്നത്.

മയ്യഴിയിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ "കെവലിയേർസ് ദേ മായേ"അംഗങ്ങളാണ് 'ബലാദെ കാപിതാൽ' (തലസ്ഥാനത്തേക്കുള്ള സൈക്കിൾ യാത്ര) നടത്തുന്നത്. കേരളം, തമിഴ്നാട് വഴി സഞ്ചരിച്ച് ജനുവരി 22-ന് പുതുച്ചേരിയിൽ സമാപിക്കും.

പരിസ്ഥിതി സൗഹൃദ ജീവിതരീതി ഉയർത്തിപ്പിടിച്ചുകൊണ്ടും, മയ്യഴിയിലെ അനന്തമായവിനോദസഞ്ചാര സാധ്യതകളെ കേരളം, തമിഴ്നാട്, പുതുച്ചേരിസംസ്ഥാനങ്ങളിലെജനഹൃദയങ്ങളിലേക്ക് എത്തിക്കുക എന്നലക്ഷ്യത്തോടെയുമാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.

പുതുച്ചേരി സ്പോർട്സ് മന്ത്രി ജി.എൻ.എസ്. രാജശേഖരൻ, മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ, മാഹി റീജണൽഅഡ്മിനിസ്ട്രേറ്റർ അൻങ്കിത് കുമാർ ഐ.എ.എസ്, എന്നിവർ രക്ഷാധികാരികളായ ' "ബലാദെ കാപിതാൽ': ഉദ്യമം മയ്യഴിയിലെയും പുതുച്ചേരിയിലെയും കേരളത്തിലെയും വ്യാപാരസ്ഥാപനങ്ങളുടെസ്പോൺസർഷിപ്പോടെയാണ്നടത്തുന്നതെന്ന് സെക്രട്ടരി കക്കാടൻ വിനയൻ പറഞ്ഞു. 

പരിമിതികളെ മറികടക്കാനുള്ളതുടക്കം...

കോവിഡ് കാലത്ത് ശാരീരികവും മാനസികവുമായ പരിമിതികളെ മറികടക്കാനുള്ള ഒരു മാർഗമായിട്ടാണ്സമാനമനസ്ക്കറായ ഒരു കൂട്ടം ചെറുപ്പക്കാർ സൈക്കിൾ സവാരി ആരംഭിച്ചത്.

 പിന്നീട് അത് ഒരു നല്ല വ്യായാമമായി മാറുകയും, ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ഉല്ലാസവും ഏകാഗ്രതയുംഐക്യവും നൽകുന്ന ഒന്നായി വളരുകയും ചെയ്തു.

ജീവകാരുണ്യത്തിലേക്കുമുളള സഞ്ചാരവീഥി..

വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം, ചുറ്റുമുള്ളവരുടെ പ്രയാസങ്ങളിൽ ഇടപെടാനും സഹജീവി സ്നേഹത്തിലേക്ക് താങ്ങാവുന്ന സഹായങ്ങൾ ചെയ്യുന്ന ഒരുസംഘടനയായും

പരിണമിക്കുകയായിരുന്നു.

പിറവിമാഹിയിൽ... അതിരുകളില്ലാത്ത ഓട്ടം

മാഹിയിൽ ജന്മം കൊണ്ടതിനാൽ, ഫ്രഞ്ച് തനിമനിലനിർത്തിയാണ് " കെവലിയേർസ് ദേ മായേ" എന്ന പേര് കൈവന്നത്. ദിവസേന മയ്യഴിയിൽ സൈക്കിൾ സവാരിനടത്തുന്നവരും ,അവരുടെകുടുംബാംഗങ്ങളുംഉൾപ്പെടെ,ഇന്ത്യക്കകത്തും യു.എ.ഇ, യു.കെ പോലുള്ള വിദേശരാജ്യങ്ങളിലുമായി 50-ഓളം പേർ ഈ സംഘടനയിൽസജീവമായിപ്രവർത്തിക്കുന്നുണ്ട്.

ഖ്യാതി കേരളത്തിലും..

മയ്യഴിയിലെ സൈക്കിൾ കൂട്ടായ്മ ആണെങ്കിലും, തലശ്ശേരി, വടകര, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെസൈക്കിൾ കൂട്ടായ്മകളുമായി സഹകരിച്ച് എല്ലാ സൈക്കിൾറാലികളിലും മത്സരങ്ങളിലും പങ്കെടുക്കുകയും മികച്ച പ്രകടനംകാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്.

 പുതുച്ചേരി മന്ത്രി ചന്ദ്ര പ്രിയങ്ക ഉദ്ഘാടനം ചെയ്ത 2024 ജൂൺ 3 ലെസൈക്കിൾദിനാചരണത്തിന് . ഒരു നാട്ടുത്സവത്തിന്റെ പൊലിമയായിരുന്നു. തലശ്ശേരിയിൽ നിന്ന് കണ്ണൂർവിമാനത്താവളത്തിലേക്കുള്ള റാലി, വിമാനത്താവളം ഉദ്ഘാടനം ചെയ്ത ദിവസത്തിൽ എല്ലാ വർഷങ്ങളിലും നടത്തുന്ന സൈക്കിൾ റാലി, കുറ്റ്യാടി ചുരം കയറി വയനാടൻ മലനിരകൾ ചുറ്റിയുള്ള യാത്ര,72കി.മീ. വയനാടൻ കാടുകളെ സ്പർശിച്ചുള്ള സഞ്ചാരം തുടങ്ങി ചെറുതും വലുതുമായ എല്ലാ സൈക്കിൾ സവാരികളിലും സംഘടന സജീവമാണ്.

സൈക്കിളിനെ പ്രണയിക്കുന്ന ജനപ്രതിനിധി

ഈ കൂട്ടായ്മയുടെ സ്ഥാപകനും , ജീവനാഡിയുമാണ് നിലവിൽ മയ്യഴി എം എൽഎയായഅഡ്വ.ടി.അശോക് കുമാർ , എം.എൽ.എ ആയതിനു ശേഷം,വ്യത്യസ്തമായആശയങ്ങളുംമുദ്രാവാക്യങ്ങളുമായിമയ്യഴിയുടെ സാദ്ധ്യതകളെ പുതുച്ചേരിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദീർഘദൂര സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്.

ചിത്രവിവരണം: കെ വലിയേർസ് ദ് മാഹി സൈക്കിൾ സഞ്ചാരികൾ

capture_1795627757

ആശുപത്രി ശുചി മുറിയിൽ ലൈറ്റ് കത്താത്തത് പരാതിപ്പെട്ടതിന് അറസ്റ്റ്: പള്ളൂർ പൊലിസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ്സ് പ്രതിക്ഷേധം

മാഹി: പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ശുചി മുറിയിൽ ലൈറ്റ് കത്താത്തത് പരാതിപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പ് ചേർത്ത് പള്ളൂർ പോലീസിന്റെ അറസ്റ്റ്. വന്ധ്യവയോദികയുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയ അവരുടെ മകൻ ഓട്ടോ റിക്ഷാ ഡ്രൈവറായ ബിജു എന്ന പറമ്പത്ത് ഗിജേഷിനെയാണ് കള്ളകേസ് ചേർത്ത് രാത്രി വീട്ടിലെത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പള്ളൂർ പൊലിസ് കള്ള കേസിൽകുടുക്കിയെന്നാരോപിച്ച് കോൺഗ്രസ്സ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. പ്രായമായ അസുഖ ബാധിതരായബിജുവിന്റെ അമ്മയെയും ഇളയമ്മയെയും പരിചരിക്കുന്നതിനിടയൊണ് യാതൊരു അറിയിപ്പുമില്ലാതെ കൊലകേസ്സിലെ പ്രതിയെകസ്റ്റഡിയിലെടുക്കുന്ന രീതിയിൽ നാടകിയ രംഗങ്ങൾ സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്. പ്രായമായ രണ്ടു സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെത്തി രാത്രിയോടെയാണ് പള്ളൂർ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ച മുൻമ്പായിരുന്നു 80 വയസ്സ് പ്രായമുള്ള ബിജുവിൻ്റെ അമ്മയെ ശാരീരികാസ്വസ്ഥതതയെ തുടർന്ന് പള്ളൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു പ്രായമായ വയോധികകൾ മാത്രമുള്ള വാർഡിൽ സഹായത്തിന് ആശുപത്രി ജീവനക്കാർ ആരുംതന്നെയില്ലായിരുന്നു. അതു കാരണം അമ്മയ്ക്ക്ബാത്ത്റൂമിൽ പോകാൻ വേണ്ടി മകനെ സഹായത്തിന് വിളിക്കുകയായിരുന്നു. അതേ തുടർന്ന് ആശുപത്രിയിലെ ബാത്ത്റൂമിൽ കൊണ്ടുപോയാക്കി മടങ്ങുകയും ചെയ്തു. ബാത്ത്റൂമിൽ ലൈറ്റില്ലാത്തതിനാൽ പ്രായമായ അമ്മ തടഞ്ഞു വീഴുകയുണ്ടായി. ബിജു അത് ആശുപത്രി അധികൃതരെ പരാതി അറിയിക്കുകയും ചെയ്തിരുന്നു. അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ബിജു ശുചി മുറിയുടെ ശോചനിയാവസ്ഥ മൊബൈലിൽ പകർത്തി മേലധികാരികളെ അറിയിക്കുയാണുണ്ടായത്. ഈ ഒരു കാരണം പറഞ്ഞാണ് പ്രായമായ സ്ത്രീകൾതാമസിക്കുന്ന വീട്ടിൽനിന്നും ബിജുവിനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്.ആശുപത്രി അധികൃതൽ നൽകിയ പരാതിപിൻവലിക്കാനിരിക്കെയാണ് പൊലീസ് ഈ നാടകീയമായ അറസ്റ്റ് നടന്നതെന്ന്ബന്ധുക്കൾ ആരോപിച്ചു. പള്ളൂർ പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ മാഹി ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ്‌ ചെയ്യാതെ വ്യവസ്ഥകളോടെ പ്രതിയെ വിട്ടയക്കുകയായിരുന്നു.

നിയമപ്രകാരം നിലനിൽക്കാത്ത കേസ്സാണ് പള്ളൂർ പൊലീസ് ചാർജ് ചെയ്തതിനാലാണ് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചത്.

പ്രതിക്കുവേണ്ടി അഭിഭാഷകൻ എം.ഡി.തോമസ് ഹാജരായി.

പളളൂർആശുപത്രിയിലെ സ്ത്രീകളുടെ വാർഡിലെ ശൗചാലയത്തിൽ അതിക്രമിച്ചു കയറി കത്താത്ത ലൈറ്റിൻ്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് പള്ളൂർ ആശുപത്രി മേധാവി പൊലീസിൽ പരാതി നൽകിയത്.

കൊട്ടിയൂർ ക്ഷേത്ര സ്ഥാനികൻ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ നിര്യാണത്തിൽ ആയിരങ്ങളുടെ അനുശോചന പ്രവാഹം

മാഹി: കൊട്ടിയൂർ ക്ഷേത്രം സ്ഥാനികൻ വില്ലിപ്പാലൻ വലിയ കുറുപ്പ്, പള്ളൂർ പോടന്റവിട കണിയേരി വില്ലിപ്പാലൻ ഗോപി കുറുപ്പിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ പരേതന്റെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

സർവ്വകക്ഷി അനുശോചനവും നടന്നു. കൊട്ടിയൂർ നെയ്യാമൃത് സമിതി ജന.സിക്രട്ടറി പ്രവീൺ പൊയിലൂർ, കൊട്ടിയൂർ ദേവസ്വം മുൻ എക്സിക്യൂട്ടിവ് ഓഫിസർ ഗോകുൽ, എൻ.എസ്.എസ് തലശ്ശേരി താലൂക്ക് പ്രസിഡണ്ട് ഏ.പി.ഉദയഭാനു, എ.ദിനേശൻ (ബി.ജെ.പി), കെ.വി.ഹരീന്ദ്രൻ (കോൺഗ്രസ്സ്), നെയ്യാമൃത് ഭക്തസംഘം സിക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ അണിയാരം, ശശീന്ദ്രൻ മാസ്റ്റർ എടച്ചേരി മഠം, ശരവണകുമാർ പെരുമാൾ മഠം, രമേശൻ കോടിയേരി സംസാരിച്ചു.

whatsapp-image-2026-11-25-at-8.07.25-pm

പത്മനാഭൻ അടിയോടി നിര്യാതനായി

ന്യൂമാഹി: പുന്നോൽ ശ്രീ മൂത്ത കോലോത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം മാരട്ട ശ്രീനിവാസിൽ പത്മനാഭൻ അടിയോടി (87 ) നിര്യാതനായി. തലശ്ശേരി സെൻറ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ റിട്ടയേഡ് ഹിന്ദി അധ്യാപകനായിരുന്നു.

 ഭാര്യ സരോജിനി (റിട്ടയേഡ് അധ്യാപിക പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ )

മക്കൾ :ലത, അശോകൻ, ഉഷ, റാണി. ജാമാതാക്കൾ: ശശീന്ദ്രൻ വള്ളിക്കാട്, കൃഷ്ണദാസ് തോടന്നൂർ, സോമനാഥ് കുന്ദമംഗലം, ഷീബ ഒഞ്ചിയം 


ഭൗതികശരീരം ഇന്ന് 26-11-26 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം രാവിലെ 11 മണിക്ക്വീട്ടുവളപ്പിൽ

ഡോ: അഞ്ജന ഇട്ടിയേൽ- ഡോ: സമ്പത്ത് നഗ്നാഥ് സൂര്യവംശി

മാഹി: മഞ്ചക്കലിലെ ഇട്ടിയേൽ ചിത്തരഞ്ജൻ്റെയും, പ്രേമ വല്ലിയുടേയും മകൾ ഡോ: അഞ്ജന ഇട്ട്യേലും, മഹാരാഷ്ട്ര പുർബാനി

കൽഗോണിലെ നഗ്നാഥ് സൂര്യവംശിയുടേയും, സവിത്ര നാഗ്നാഥ് സൂര്യവംശിയുടേയും മകൻ ഡോ: സമ്പത്ത് നാഗ്നാഥ്സൂര്യവംശിയും മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിവാഹിതരായി.

മദർ തെരേസ നഴ്സിംഗ് കോളേജിലെ നിലവിലുള്ള സീറ്റുകളിൽ 25% മാഹിക്കാർക്ക് അനുവദിക്കണം

: എം എൽ എ

മാഹി: മാഹി മദർ തെരേസ നഴ്സിംഗ് കോളേജിലെ നിലവിലുള്ള സീറ്റുകളിൽ 25 ശതമാനം സീറ്റുകൾ മാഹിയിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്യണമെന്നാവശ്യപ്പെട്ട് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്‌നാഥന് മാഹി എം എൽ എ അഡ്വ.ടി.അശോക് കുമാർ നിവേദനം നൽകി.

മാഹിയിലെ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രാദേശികവിദ്യാർത്ഥികളുടെ വിദ്യാഭ്യാസ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം..മാഹിയിലെ വിദ്യാർത്ഥികൾക്ക് അർഹമായ വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കു ന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും അഡ്വ. ടി. അശോക് കുമാർ എം.എൽ.എ, പറഞ്ഞു.

capture_1795628070

ഷൈമ നിര്യാതയായി

ന്യൂമാഹി:പെരുമുണ്ടേരിയിലെ ഷിമ്മിനിവാസിൽ ഹൗസ് മുകുന്ദന്റെ ഭാര്യ ഷൈമ(56)നിര്യാതയായി. പരേതരായകേളപ്പന്റെയും ജാനകിയുടേയും മകളാണ്. മക്കൾ: ഷിംന, ഷിമിത്ത്. മരുമകൻ: ബിഗിൻ.

capture_1795628178

റാങ്ക്ജേതാവ് ഡോ.കെ.ടി. തീർത്ഥയെ എം.എം.സി ആദരിച്ചു

മാഹി: കാലിക്കറ്റ് സർവകലാശാലയുടെ എം.എസ്.ഒഫ്താൽമോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. കെ.ടി.തീർത്ഥ യെ മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ ആദരിച്ചു. സെന്ററിലെ നേത്രരോഗ വിഭാഗത്തിൽഡോ.തീർത്ഥ അടുത്തിടെയാണ് ചുമതലയേറ്റത്.

എം.എം.സി ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉദയകുമാർ അധ്യക്ഷത വഹിച്ചു.. ഡോ. ഓമന ഡോ. തീർത്ഥയെ പൊന്നാടയണിയിച്ചു. എം.എം.സി ചെയർമാനും, എഴുത്തുകാരനും, ചലച്ചിത്ര നിർമ്മാതാവുമായ മൻസൂർ പള്ളൂർ ഉപഹാരം സമ്മാനിച്ചു.

അഡ്മിനിസ്ട്രേറ്റീവ് മാനേജർ സോമൻ പന്തക്കൽ സ്വാഗതവും

 ഓപ്പറേഷൻസ് ഇൻചാർജ് രജീഷ നന്ദിയും പറഞ്ഞു.

ചിത്രവിവരണം: മൻസൂർ പള്ളൂർ ഡോ: തീർത്ഥക്ക് ഉപഹാരംനൽകുന്നു.

ഇന്ന് വൈദ്യൂതി മുടങ്ങും:

മാഹി: ഇന്ന് വ്യാഴാഴ്ച്ച  എച്ച്.ടി. ലൈനിൽഅറ്റകുറ്റപ്പണി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന ഗുരുസനിധി,മാർവെൽറോഡ്, പുനത്തിൽ, സ്പിനിങ്ങ് മിൽ, പാറേമ്മൽ,ഡാഡി മുക്ക്,സൂപ്പർ ടെയിലർസ്, ഐ.ടി.ഐ., താഴെ ചൊക്ളി, എന്നി ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വൈദ്യൂതി വിതരണം ഉണ്ടായിരിക്കുന്നതല്ല

cccc

അന്താരാഷ്ട്ര തയ്‌ക്വൊണ്ടോ ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം; അഭിമാനമായി മാസ്റ്റർ ഫഹദ് അക്കാദമി താരങ്ങൾ

ന്യൂമാഹി: മഹാരാഷ്ട്രയിലെ പൂനെ ബെലവാടി ഏഷ്യൻ ഗെയിംസ് സ്റ്റേഡിയത്തിൽ നടന്ന വേൾഡ് തയ്‌ക്വൊണ്ടോ ജി-1 ഇന്റർനാഷണൽ ഓപ്പൺ തയ്‌ക്വൊണ്ടോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടി മലയാളി താരങ്ങൾ. 

ഗ്രൂപ്പ് കാറ്റഗറിയിൽ അഴിയൂർ മാസ്റ്റർ ഫഹദ് തയ്‌ക്വൊണ്ടോ അക്കാദമിയിലെ വിദ്യാർത്ഥികളാണ് രാജ്യത്തിന് അഭിമാനമായ ഈ നേട്ടം സ്വന്തമാക്കിയത്.

അണ്ടർ 30 പൂംസേ വിഭാഗത്തിലാണ് അക്കാദമി താരങ്ങൾ ഒന്നാമതെത്തിയത്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ വിദ്യാർത്ഥി അഹ്യാൻ ഷാനവാസ്, കൈനാട്ടി റാണി പബ്ലിക് സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സൈദ്, കുറ്റ്യാടി ഐഡിയൽ ആർട്സ് കോളേജ് വിദ്യാർത്ഥി അബ്ദുൽ ആസിം ഉമർ എന്നിവരടങ്ങുന്ന ടീമാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.


അന്താരാഷ്ട്ര തലത്തിൽ നിരവധി താരങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമാണ് കേരളത്തിൽ നിന്നുള്ള ഈ മൂവർ സംഘം കാഴ്ചവെച്ചത്.

capture_1795628319

പൊന്നപ്പൻ നിര്യാതനായി 

മയ്യഴി: പന്തക്കൽ പന്തോ ക്കാട്ടിലെ കല്ലീൻ്റവിട പൊന്നപ്പൻ (76) അന്തരിച്ചു. ഭാര്യ: പ്രമീള.സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 9.30 ന് മാഹി മുനിസിപ്പൽ ശ്മശാനത്തിൽ

capture_1795628607

പത്മരാജി അന്തരിച്ചു

മയ്യഴി: മാഹി റെയിൽവേ സ്‌റ്റേഷൻ റോഡിൽ പത്മാലയത്തിലെ പത്മരാജി (87) അന്തരിച്ചു. മാഹി സി.ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപികയായിരുന്നു. അച്ഛൻ: പരേതനായ പത്മനാഭൻ. അമ്മ: പരേതയായ സുനന്ദ.

ഭർത്താവ് : പരേതനായ വയലമ്പ്രൻ വിജയൻ.

സഹോദരങ്ങൾ: പ്രഭ, പരേതരായ പത്മരാജൻ (ജനറൽ മാനേജർ, എയർ ഇന്ത്യ), പ്രേമരാജ് (മെക്സിക്കോ), പ്രിയദർശിനി, പ്രമീള, പത്മകുമാരി.

സംസ്കാരം 26 ന് ഉച്ചയ്ക്കു 12 ന് മാഹി മുനിസിപ്പൽ ശ്മാശാനത്തിൽ

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur