കളിവിളക്ക് തെളിഞ്ഞു: മാഹി മേഖല സ്കൂൾ കലോത്സവം തുടങ്ങി

കളിവിളക്ക് തെളിഞ്ഞു: മാഹി മേഖല സ്കൂൾ കലോത്സവം തുടങ്ങി
കളിവിളക്ക് തെളിഞ്ഞു: മാഹി മേഖല സ്കൂൾ കലോത്സവം തുടങ്ങി
Share  
എഴുത്ത്

News desk

2026 Nov 24, 10:58 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി : പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മാഹി മേഖല കലോത്സവിന് മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസിന്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ അഡ്വ: ടി അശോക് കുമാർ ഉദ്ഘാടനം ചെയ്തു പ്രശസ്ത സിനിമാ നടൻ സുശീൽ കുമാർതിരുവങ്ങാട് മുഖ്യഭാഷണം നടത്തി. മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം.എം തനൂജ സ്വാഗതം 

സമഗ്ര ശിക്ഷ എ.ഡി.പി.സി. പി ഷിജു സ്കൂൾ എസ് എം സി ചെയർപേഴ്സൺ വി സുനിൽ സംസാരിച്ചു.

മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം.എം തനൂജ സ്വാഗതവും

 സ്കൂൾ വൈസ് പ്രിൻസിപ്പാൽ കെ.റീന നന്ദിയും പറഞ്ഞു മൂന്ന് വേദികളിലായി ഇരുപതോളം ഇനങ്ങളിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. സ്റ്റേജിതരമത്സരങ്ങളുടെ സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

ചിത്രവിവരണം: മാഹി മേഖല ബാലകലാമേള അഡ്വ ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

capture_1795542536

തൃക്കാർത്തികയുടെ അസംഖ്യം ദീപപ്രഭയിൽ ജഗന്നാഥ ക്ഷേത്രം

കുളിച്ചു നിന്നു

തലശ്ശേരി:വൃശ്ചികത്തിലെ പൗർണ്ണമി തിഥിയും കാർത്തിക നക്ഷത്രവും ഒത്തുചേർന്ന ഇന്നലെ ജഗന്നാഥക്ഷേത്രത്തിൽ ദീപോത്സവം കൊണ്ടാടി.

ആകാശത്ത് ചന്ദ്രൻ കാർത്തിക നക്ഷത്രസമൂഹത്തിന് സമീപം വരുന്ന പൗർണ്ണമി രാത്രിയിൽ, ക്ഷേത്രത്തിൽ നിരനിരയായി മൺചെരാതുകളും നിലവിളക്കുകളും തെളിയിച്ച് നൂറുകണക്കിന് വിശ്വാസികൾ മാതൃ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തെ ദീപാലംകൃതമാക്കി. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റിജ്ഞാനത്തിന്റെയുംഐശ്വര്യത്തിന്റെയും പ്രകാശം പരത്തുന്ന ഈ ദിനം ആദിപരാശക്തിയുടേയുംമഹാലക്ഷ്മിയുടേയും ജന്മദിനമായാണ് ആചരിക്കുന്നത്. മഹിഷാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതയായി എത്തുന്ന ദേവിയെ സ്വീകരിക്കുന്നതിനും, ത്രിപുരാസുരന്മാരെ വധിച്ചെത്തുന്ന പരമശിവനെ പാർവ്വതീദേവി ദീപങ്ങൾ തെളിയിച്ച് വരവേറ്റതിന്റെ സ്മരണയ്ക്കുമായാണ് വിളക്കുകൾ തെളിയിക്കുന്നത്. മാതൃ സമിതി അംഗങ്ങൾ വ്രതമനുഷ്ഠാനങ്ങളോടെലളിതാസഹസ്രനാമം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയ ദേവീസ്തുതികൾ ജപിച്ച് സന്ധ്യയോടെയാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും ആയിരക്കണക്കിന് മൺചെരാതുളിൽ ദീപം തെളിയിച്ചത്.

മേൽശാന്തി രാമചന്ദ്രൻ, ശാന്തിമാരായ വിനു, രാഹുൽ വിനീസ്, പൊന്നപ്പൻ , അനു പ് എന്നിവർ കാർമ്മികത്വം വഹിച്ചു. കാലത്ത് ബാലഗോപാല മഠത്തിൽ നിന്ന് കാവടികളുമായി സ്ത്രീകളടക്കംനിരവധി ഭക്തർ ക്ഷേത്രത്തിലേക്ക് അനുധാവനം ചെയ്തു. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ, ഡയറക്ടർമാരായ രാജീവൻ മാടപ്പീടിക, ടി.സി. ദിലീപ്, സി.പി.സുധീർ , സ്വാമി പ്രേമാനന്ദ മാതൃ സമിതി ഭാരവാഹികളായ രമാഭായ് ടീച്ചർ, സീന സൂർജിത്ത്നേതൃത്വം നൽകി. സി.പി.നായർ(ഗുരുവായൂർ ), മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ സംസാരിച്ചു.

സുബ്രഹ്‌മണ്യ പ്രതിഷ്ഠയിൽ പാന, തേൻ അഭിഷേകം നടന്നു.തിരുവങ്ങാട് പുരന്ദരം സംഗീത വിദ്യാലയത്തിന്റെ സംഗീത ആരാധനയും, ഭക്തിഗാനമേളയും അരങ്ങേറി.

ഇന്ന് വൈ: 6.30 ന് പഞ്ചശുദ്ധിയെ അധികരിച്ച് രമ്യ മനോജ് ഉല്ലല പ്രഭാഷണം നടത്തും.

ചിത്രവിവരണം: ജഗന്നാഥക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്കുകൾ തെളിഞ്ഞപ്പോൾ.

capture_1795542313

ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന കാർത്തിക വിളക്ക് ദീപ സമർപ്പണം

capture_1795542274

കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവങ്ങാട് പുരന്ദരം സംഗിത വിദ്യാലയം ജഗന്നാഥക്ഷേത്രത്തിൽ നടത്തിയ സംഗീതാരാധനയിലും ഭക്തി ഗാന് മേളയിലും പ്രശസ്ത ഗായിക നീത സുനീഷും സുനിലുംപാടുന്നു.

zx

മാധവി നിര്യാതയായി

മാഹി: പള്ളൂരിലെ കന്നാറ്റിങ്കൽ മാധവി (98) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍

മക്കള്‍: ദാമോദരന്‍, ലക്ഷ്മണന്‍

മരുമക്കള്‍: റീത്ത, ചിത്ര

capture_1795541916

സീറോ ബാബുവിൻ്റെ

ഏകാംഗ ചിത്രപ്രദർശനo തുടങ്ങി

കതിരൂർ : തീഷ്ണമായ തൻ്റെജീവിതാനുഭവങ്ങളെ കലാചരിത്രവുമായി സന്നിവേശിപ്പിക്കുകയും വ്യത്യസ്തമായരീതിയൽപുനസൃഷ്ടിക്കുകയും ചെയ്ത പ്രശസ്ത ചിത്രകാരൻ സീറോ ബാബു കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം ആഖ്യാനം കൊണ്ടും അവതരണം കൊണ്ടും വേറിട്ടു നിന്നു.

മാഹിമലയാളകലാഗ്രാമത്തിൽ നിന്നുംചിത്രകലാ പഠനം പൂർത്തിയാ ക്കിയചിത്രകാരനുംഅധ്യാപകനുംസംഗിതജ്ഞനുമായനുമായസീറോബാബുവിന്റെ ഏകാംഗ ചിത്ര പ്രദർശനം 'ബീയിംഗ് ഓഫ് നത്തിങ്‌നസ്സ്' സിനിമാസംവിധായകനും ചിത്രകാരനുമായ പ്രവീൺ ചന്ദ്രൻ മൂടാടിയുടെഅധ്യക്ഷതയിൽ ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ഉദ്ഘാടനം ചെയ്തു.

ചിത്രകാരന്മായ കെ.എം.ശിവകൃഷ്ണൻ ,ശശികുമാർ കെ., പൊൻമണി തോമസ്, സി. കൃഷ്ണദാസ്, അമ്പിളി മൈഥിലി, റജിന രാധാകൃഷ്ണൻ സംസാരിച്ചു.

വടകര വില്യാപ്പള്ളി സ്വദേശി കൂടിയായ സീറോബാബു സംസ്ഥാനത്തി നകത്തും പുറത്തും ഒട്ടേറെ ഏകാംഗ പ്രാർശനങ്ങൾ നടത്തിയിട്ടുണ്ട്.

  പ്രദർശനം 28 വരെ നീണ്ടു നിൽക്കും. രാവിലെ 10 മണി മുതൽ വൈകു 6 മണി വരെയാണ് ഗ്യാലറി പ്രവർത്തിക്കുന്നത്.



ചിത്രവിവരണം:ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

mko

മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തജനപ്രവാഹം

ന്യൂമാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവിലമ്മയ്ക്ക്പൊങ്കാലയർപ്പിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തജനങ്ങളെത്തി. പതിനഞ്ചാമത് പൊങ്കാലമഹോത്സവത്തിൽ വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറോളം ഭക്തജനങ്ങൾ പങ്കെടുത്തു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീതെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹത്തോടെ ക്ഷേത്ര മേൽശാന്തി ഹരിദാസനുംശാന്തിമാരായ അനന്തു, ജയദേവൻ എന്നിവരും ചേർന്ന് പണ്ടാര അടുപ്പിൽ അഗ്നി പകർന്നു.

പതിവ് പൂജകൾക്ക് പുറമെ ദീപാരാധന, നെയ്‌വിളക്ക് സമർപ്പണം, ഭജന, പൂമൂടൽ, അത്താഴപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു.ഭക്തജനങ്ങൾക്കായിപ്രഭാതഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഒരുക്കിയിരുന്നു.

ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, പ്രദീപൻ, സി.എച്ച്. പ്രഭാകരൻ, പവിത്രൻ കുലോത്ത്,സുധീർ കേളോത്,സി.വി. രാജൻ പെരിങ്ങാടി , അനിൽ ബാബു, രമേശൻതോട്ടൊന്റവിടെ, വി.കെ. അനീഷ് ബാബു, മഹേഷ് വി.പി., സത്യൻ കോമോത്ത് എന്നിവർ നേതൃത്വം നൽകി.


ചിത്രവിവരണം.. മാങ്ങോട്ടും കാവിൽ നടന്ന പൊങ്കാല സമർപ്പണം

capture_1795541467

തീരദേശ ഭാഗത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കണം 

ന്യൂമാഹി: ന്യൂമാഹി പഞ്ചായത്ത് പതിമൂന്നാം വാർഡ് ചാവോക്കുന്നിലെ റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 13-ാം വാർഡ് ആക്ഷൻ കൗൺസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

ദേശീയപാതയിൽ കാസാ കാൻ്റീനിൻ്റെ അരികിലൂടെ താഴോട്ടിറങ്ങുന്ന റോഡും ഈ റോഡിൽ നിന്നും ഇടത്തോട്ടും വലത്തോട്ടും പോകുന്ന റോഡുകളുമാണ് തകർന്നു കിടക്കുന്നത്.

ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടിക്കീറിയ റോഡ് വർഷങ്ങൾക്ക് ശേഷമാണ് അടുത്ത കാലത്ത് താത്കാലിക അറ്റകുറ്റപ്പണി നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് റോഡിലെ ജല്ലിയും കോൺക്രീറ്റും ഒലിച്ചുപോയി.

റോഡിൽ ഓട്ടോറിക്ഷ, കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഓടാനാവുന്നില്ല. ഇത് കാരണം പരിസരവാസികൾ യാത്രാദുരിതമനുഭവിക്കുകയാണ്. സമീപവാസികളുടെ വീടുകളിലെ വിവിധ ചടങ്ങുകൾക്ക് ഗതാഗത തടസം കാരണം വാഹനങ്ങൾക്കെത്താനാവുന്നില്ല. പഞ്ചായത്ത്അംഗത്തിൻ്റെഉൾപ്പെടെപഞ്ചായത്ത് അധികൃതരുടെയും ജൽജീവൻഅധികൃതരുടെയും കടുത്ത അനാസ്ഥയാണ് റോഡിൻ്റെശോച്യാവസ്ഥക്ക് കാരണം. പ്രവൃത്തി തുടങ്ങി മൂന്നര വർഷമായിട്ടും ജൽ ജീവൻ കുടിവെള്ള പദ്ധതിപാതിവഴിയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും പഞ്ചായത്ത് അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് 100 ഓളം പേർ ഒപ്പിട്ട നിവേദനം കൺവീനർ മുഹമ്മദ് ഷാബിൽ, നിസാമുദ്ദീൻ, മഹസ് എന്നിവർ പഞ്ചായത്ത് അധികൃതർക്ക് നൽകി.


ചിത്രവിവരണം,തകർന്ന് കിടക്കുന്ന തീരദേശ റോഡ്

capture_1795541412

പള്ളൂർ പോലിസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ്സ് പ്രതിക്ഷേധം

മാഹി പോലിസിന്റെ കള്ള കേസിൽ പ്രതിഷേധം  കോൺഗ്രസ്സ് പ്രവർത്തകർ പള്ളുർ സ്റ്റേഷനു മുന്നിൽ റോഡ് ഉപരോധിക്കുന്നു.

പള്ളൂരിലെ ഓട്ടോ തൊഴിലാളി ബിജുവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.പ്രായമായ ബിജുവിന്റെ അമ്മയെയും ഇളയമ്മയെയും വീട്ടിൽ ചികിത്സിക്കുന്നതിടയിൽ ഇന്ന് രാത്രിയോടെയാണ് പള്ളൂർ പോലീസ് അറസ്റ്റു ചെയ്തത്.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur