കുനിയിൽ ക്ഷേത്രത്തിൽ സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു.

കുനിയിൽ ക്ഷേത്രത്തിൽ സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു.
കുനിയിൽ ക്ഷേത്രത്തിൽ സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു.
Share  
എഴുത്ത്

News desk

2026 Nov 23, 10:53 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി പള്ളൂർ ഇരട്ടപിലാക്കുൽ, ശ്രീ കുനിയിൽ ദേവസ്ഥാനത്ത് തിറ മഹോത്സവത്തിന്റെ ഭാഗമായിസാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.

 ​പ്രശസ്ത സിനിമാ നടൻ ടിനി ടോം ഭദ്രദീപം കൊളുത്തി സദസ്സ് ഉദ്ഘാടനം ചെയ്തു.

 ​പ്രശസ്ത ചലച്ചിത്ര താരവും ക്ഷേത്രം രക്ഷാധികാരിയുമായ ശ്വേതാമേനോൻ, വിഖ്യാതഎഴുത്തുകാരൻ എം. മുകുന്ദൻ, പ്രശസ്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ക്ഷേത്ര ആചാരി മിനീഷ് സംസാരിച്ചു.

ക്ഷേത്രം പ്രസിഡന്റ്‌പി.കെ. നാണു അധ്യക്ഷത വഹിച്ചു.

മുഖ്യ അതിഥികളെയും, വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ച വരേയും പറ്റിയവരെയും ആദരിച്ചു.

ജനറൽ സെക്രട്ടറി കെ.പി. ഷിനോജ്   സ്വാഗതവും ഷാജി തൈപ്പറമ്പത്ത് നന്ദിയും പറഞ്ഞു.തുടർന്ന്.ത്രിപുടവാദ്യകലാസംഘം ​ഗുരുക്കൾ വിപിൻ പാറാലിന്റെനേതൃത്വത്തിൽ ചെണ്ട അഭ്യസിച്ച 23 ഓളം കലാകാരന്മാരുടെ പഞ്ചാരിമേളംഅരങ്ങേറി.

 മാതൃസമിതി അംഗങ്ങൾഅവതരിപ്പിച്ചകൈകൊട്ടിക്കളിയുമുണ്ടായി ഗണപതിഹോമം,മണ്ഡലക്കാല പൂജ,കലശം കുളിർത്താറ്റൽ, വെറ്റില കൈനീട്ടം, വില്ലും വേലയും, നടന്നു. വൈകുന്നേരം പഞ്ചാരിമേളം,

 ശാസ്തപ്പൻ വെള്ളാട്ടം, ഘോഷയാത്ര കാരണവർ വെള്ളാട്ടം ഗുളികൻ വെള്ളാട്ടം നരസിംഹമൂർത്തി വെള്ളാട്ടം എന്നിവനടന്നു. .

 മഹോത്സവത്തിന്റെ നാലാം ദിവസമായ ചൊവ്വാഴ്ച രാവിലെ അഞ്ചിന് ഗുളികൻ തിറ,കലശം വരവ്,7:30 ന് മണ്ഡലകാല പൂജ,ഒൻപതിന് കാരണവർ തിറ,12ന്ശാസ്ത്രപൻത്തിറ,മൂന്നിന് നരസിംഹമൂർത്തി തിറ,ഉച്ചയ്ക്ക് 12 30ന് വൃശ്ചിക നാളിലെ കാർത്തിക നക്ഷത്രത്തിൽ പിറന്ന ശാസ്തപ്പൻ ജന്മദിനത്തിൽ പ്രസാദഊട്ട് വൈകുന്നേരം അഞ്ചിന് ശാസ്ത പ്പന് തിരുമുടിവെപ്പ് വൈകുന്നേരം 5 30ന് കൂടിയാട്ടം എന്നിവ നടക്കും.


ചിത്രവിവരണം:പ്രശസ്ത സിനിമാ നടൻ ടിനി ടോം ഭദ്രദീപം കൊളുത്തി സദസ്സ് ഉദ്ഘാടനം ചെയ്യുന്നു

നോവലിസ്റ്റ് എം.മുകുന്ദൻ, നടി ശ്വേതാ മേനോൻ സമീപം.

capture_1795455301

സി.വി.രാജൻ പെരിങ്ങാടിക്ക് അവാർഡ് സമ്മാനിച്ചു

ന്യൂമാഹി:നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന പരിസ്ഥിതി അവാർഡ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി വി രാജൻ പെരിങ്ങാടിക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലഅവാർഡ്. സമ്മാനിക്കുന്നു ആലപ്പുഴ ഹരിപ്പാട് നടന്ന ചടങ്ങിൽ സംസ്ഥാന ചെയർമാൻ ഡോക്ടർ സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു

ചിത്രവിവരണം:ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, സി.വി.രാജൻ പെരിങ്ങാടിക്ക് അവാർഡ് സമ്മാനിക്കുന്നു

സി വി സുലൈമാൻ ഹാജിയെ അനുസ്മരിക്കുന്നു

മാഹി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകനും ,പുതുച്ചേരി മുസ്ലീം ലീഗ് സ്ഥാപകനുമായിരുന്ന സി, വി സുലൈമാൻ ഹാജിയെ നവമ്പർ26ന്വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക്

മാഹി സി എച്ച് സെന്ററിൽ അനുസ്മരിക്കുന്നു. മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്അഡ്വ: കെ എ ലത്തീഫ്,പാനൂർ മുൻസിപ്പൽ മുസ്ലീം ലീഗ് പ്രസിഡന്റ് ആവോലം ബഷീർ,എസ് ടി യു കണ്ണൂർ ജില്ല ജന: സെക്രട്ടറി സാഹിർ പാലക്കൂൽ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും

whatsapp-image-2026-11-23-at-9.55.27-pm

മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ അധ്യാപക നിയമനം

മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

ബി.സി.എ, ബി.ബി.എ (ജനറൽ), ബി.ബി.എ (ടൂറിസം), ബി.എസ്.സി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ബി.എസ്.സി ഡാറ്റാ സയൻസ്, ഗണിതശാസ്ത്രം, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. യു.ജി.സി, എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാ വുന്നതാണ്. താൽപ്പര്യമുള്ളവർ തങ്ങളുടെ വിശദമായ ബയോഡാറ്റ miit689tech@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ട താണ്. നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയ ങ്ങൾക്കും +91 8301970864 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

whatsapp-image-2026-11-23-at-9.55.54-pm

തിരുശേഷിപ്പുകൾ കാണാൻ ഇന്നലെയും ഭക്തജനത്തിരക്ക്

തലശ്ശേരി: കഴിഞ്ഞ ദിവസം അനേകായിരങ്ങളുടെ സാന്നിധ്യത്തിൽ ജഗന്നാഥ ക്ഷേത്രത്തിലെ ചരിത്ര മ്യൂസിയത്തിൽ സ്ഥാപിതമായ മഹാഗുരു ശയിച്ച കട്ടിലും, കസേരയും ദർശിക്കാൻ വിദൂരങ്ങളിൽ നിന്നു പോലും ഇന്നലെയും നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. മണ്ഡലക്കാലമായതിനാൽ നിരവധി അയ്യപ്പ ഭക്തരും ക്ഷേത്രത്തിലെത്തി.

ഗുരുദേവനാൽ രചിക്കപ്പെട്ട് 110 ലോക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ട ദൈവദശകത്തിന്റെ

ശ്രുതി സുഭഗമായ ആലാപനം,ഇടമുറിയാതെ മ്യൂസിയത്തിലെ നിശബ്ദതക്ക് രാഗമാലികയുടെ നേർത്ത കുളിരും സുഗന്ധവുമേറ്റുന്നു. വിഖ്യാത സംഗീതജ്ഞനും, ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ ഡയറക്ടറുമായ യു. ജയൻ മാസ്റ്റരും ശിഷ്യരും ചേർന്നാലപിച്ചതാണ് ദൈവദശകം. ഇതിലെ ഓരോ ചരണവും വ്യത്യസ്തരാഗങ്ങളിലാണ് ചമച്ചത്.ഭാവത്തിലും സ്വരസ്ഥാനത്തിലും പരസ്പരംപൊരുത്തപ്പെടുന്നതും,അല്ലാത്തതുമായ വ്യത്യസ്ത ഭാവങ്ങളുണർത്തുന്ന രാഗങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. നവമ്പർ 29 ന് സന്ധ്യക്ക് 6.30 ന് മാതൃസമിതിയുടെ വാർഷികാഘോഷങ്ങളുടെ മുന്നോടിയായി സംഗീതജ്ഞൻ യു.ജയൻ മാസ്റ്ററും ശിഷ്യരും ദൈവദശകത്തിന്റെ പുതിയ ശ്രാവ്യഭാവം അവതരിപ്പിക്കും.

നാമജപവും ഭക്തിയും എന്ന വിഷയത്തിൽ വിജയലക്ഷ്മി ടീച്ചർ ( ഗുരുവായൂർ ) ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ഇന്ന് കാർത്തിക വിളക്കിനോടനുബന്ധിച്ച് കാലത്ത് 7.30 ന് കാവടി ഘോഷയാത്ര നടക്കും. ബാലഗോപാല മഠത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുനത്. തുടർന്ന് ശീവേലി എഴുന്നള്ളത്തും, സുബ്രഹ്മണ്യന് അഭിഷേകവുമുണ്ടായിരിക്കും. സന്ധ്യക്ക് പുരന്തരസംഗീത വിദ്യാലയത്തിന്റെ സംഗീതാരാധനയുമുണ്ടാകും.


ചിത്രവിവരണം: മ്യൂസിയത്തിൽ തിരുശേഷിപ്പുകൾ കാണാനെത്തിയവർ

whatsapp-image-2026-11-23-at-9.56.40-pm

ജഗന്നാഥക്ഷേത്രത്തിൽ നാമ ജപവും ഭക്തിയും എന്ന വിഷയത്തിൽ വിജയലക്ഷ്മി ടീച്ചർ (ഗുരുവായൂർ )പ്രഭാഷണം നടത്തുന്നു

whatsapp-image-2026-11-23-at-10.00.10-pm

നിധഷെറിൻ രചിച്ച പാതിരാക്കാവ് എന്ന നോവൽ പ്രവാസി എഴുത്തകാരൻ മൻസൂർപള്ളൂർ നോവൽ പ്രകാശനം ചെയ്തു

മാഹി സ്വദേശിയും എക്സൽ പബ്ലിക് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയുമാ യനിധഷെറിൻ രചിച്ച പാതിരാക്കാവ് എന്ന നോവലിൻ്റെ പ്രകാശന കർമ്മം മാഹി ലോറൽ റെസ്‌റ്റോ കഫേ ഹാളിൽ പ്രവാസി വ്യവസാ യിയും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ നിർവഹിച്ചു.

സംഘർഷഭരിതമായ ഈ ലോകത്ത് മനസ്സിനെ ശാന്തമാക്കാൻ വായനയിലൂടെ മാത്രമേ കഴിയുകയുള്ളുവെന്ന് മൻസൂർ പള്ളൂർ പറഞ്ഞു. നല്ല ആളുകളുമായി സഹവസിക്കുക, നല്ല സംഗീതം കേൾക്കുക, നല്ല പുസ്തകങ്ങൾവായിക്കുക ഇതൊക്കെ ചെയ്യുമ്പോഴാണ് സംഘർഷമില്ലാത്ത ലോകത്ത് നമുക്ക് നമ്മെ പ്രതിഷ്ഠിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ലോറൽ റെസ്റ്റോ കഫേ മാനേജർ അഷറഫ് സ്വാഗതം പറഞ്ഞു. യൂസഫ്, നൂറുദ്ദീൻ, സാജിർ എന്നിവർ സംബന്ധിച്ചു

മുഹമ്മദ് നവാസ് -സുനീറ ഷെറിൻ ദമ്പതികളുടെ മകളാണ് നിദ ഷെറിൻ.മുഹമ്മദ് നിസ്വാൻ സഹോദരനാണ്.

whatsapp-image-2026-11-23-at-10.01.05-pm

മാഹി സ്കൂൾ കലോത്സവ് വിളബര ഘോഷയാത്ര

മാഹി :സർക്കാർ വിദ്യാലയങ്ങളെ ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ കലോത്സവ് 24,25 തീയ്യതികളിൽ ജവഹർലാൽ നെഹ്റു ഗവ.ഹയർസെക്കൻണ്ടറി സ്കൂളിൽ വെച്ച് നടക്കും മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളായ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻണ്ടറി വരെയുള്ളവിദ്യാർഥികൾ കലോത്സവത്തിൽ മറ്റൊരുക്കും കലോത്സവത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര മാഹി മുനിസിപ്പൽകമ്മീഷണർ കെ.പി.ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ ജവഹർലാൽ നെഹ്റു ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ വൈസ് പ്രിൻസിപ്പൽ കെ..റീന ,സമഗ്ര ശിക്ഷ എ.ഡി.പി.സി പി. ഷിജു പങ്കെടുത്തു. വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ കലാരൂപങ്ങളും നൃത്തങ്ങളും ഘോഷയാത്രയിൽ അവതരിപ്പിച്ചു ഘോഷയാത്ര നഗരം വെച്ച് സ്കൂളിൽ സമാപിച്ചു പ്രോഗ്രാം കൺവീനർ വി.സി .ഭാഗേഷ് ,കെ.ശ്യാമപ്രസാദ്, പി.ഇ.സുമ,കെ.ജവഹർ, ടി.വി. സജിത, ശരൺ മോഹൻ എസ്,അൻ്റണി മാത്യൂ ,പി.പി.അനീഷ് നേതൃത്വം നൽകി

ചിത്ര വിവരണം:മാഹി മുനിസിപ്പൽകമ്മീഷണർ കെ.പി.ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു

capture_1795455905

വഴിമുടക്കിയായി ഓട്ടോ റിക്ഷ

ന്യൂമാഹി: പെറിങ്ങാടി റെയിൽവെ ഗേറ്റിന് തൊട്ടരികത്ത് ടെയ്‌ലർ ഷോപ്പിനോട് ചേർന്ന് ഒരു ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാൻ തുടങ്ങിയിട്ട് മാസങ്ങളായി. നിലവിൽ ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാണ്. അപ്പോഴാണ് കൂനിൽ മേൽ കുരു പോലെ വഴിമുടക്കിയായി ഒരു വാഹനം കൂടി നിർത്തിയിട്ടിരിക്കുന്നത്. പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണം

ചിത്ര വിവരണം:വഴിമുടക്കിയായഓട്ടോ റിക്ഷ

capture_1795455972

അബ്ദുറഹ്മാൻ സാഹിബിനെ

അനുസ്മരിച്ചു.

മാഹി:പ്രമുഖ സ്വാതന്ത്ര സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ എൺപത്തിയൊന്നാം ചരമവാർഷിക ദിനം ചാലക്കര എം - എ.എസ്സ് - എം ഗ്രാമീണ വായനശാല, അനുസ്മരണ ദിനമായി ആചരിച്ചു -

എം. ശ്രീജയന്റെ അദ്ധ്യക്ഷതയിൽ നസ്രിം ബാനു മുഖ്യഭാഷണം നടത്തി. ആനന്ദ്കുമാർപറമ്പത്ത്, കെ.സുരേഷ് ബാബു, സുരേന്ദ്രൻ കയനാടത്ത് സംസാരിച്ചു

ചിത്രവിവരണം: നസ്റീൻ ബാനു അനുസ്മരണ ഭാഷണം നടത്തുന്നു

capture_1795456090

മുതിർന്ന കലാകാരനായ എം.പി.എം.നൗഫലിനെ ആദരിച്ചു. ആദരിച്ചു

തലശ്ശേരി: ടെല്ലിച്ചെരി മ്യൂസിക് ക്ലബ്ബിൻ്റെ മുതിർന്ന കലാകാരനായ എം.പി.എം.നൗഫലിനെ ആദരിച്ചു. തലശ്ശേരി ആർട്ട്സ് ആൻ്റ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി.റഫീഖ് അധ്യക്ഷത വഹിച്ചു. പ്രൊഫ.എ.പി.സുബൈർ, തലശ്ശേരി കെ. റഫീഖ്, അഡ്വ.മുഹമ്മദ് ഷബീർ, സമീർ ധർമ്മടം, എം.സക്കറിയ്യ, റഷീദ് കരിയാടൻ പങ്കെടുത്തു. സിർഹബിൽ പി.വി.സ്വാഗതവും, പി.കെ.കുട്ടി ചെക്യാട് നന്ദിയും പറഞ്ഞു.തുടർന്ന് ടെല്ലിച്ചെരി മ്യൂസിക് ക്ലബ്ബിൻ്റെ സംഗീത വിരുന്നും അരങ്ങേറി


ചിത്ര വിവരണം: എം.പി.എം.നൗഫലിനെ കാരായി രാജൻ എം എൽ എ ആദരിക്കുന്നു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur