പ്രകൃതിരമണീയമായ ചെങ്കൽ കുന്നുകളുടെയും പച്ചപ്പ് നിറഞ്ഞ തെങ്ങിൻതോപ്പുകളുടെയും നടുവിൽ, ഭക്തർക്ക് അന്നവും അഭയവും നൽകുന്ന ആത്മീയ കേന്ദ്രമായ നന്തി വീരവഞ്ചേരി ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് ഇന്നലെ ചരിത്ര പ്രാധാന്യം കൈവന്ന നാളാണ്. പാരമ്പര്യവും ഭൂപ്രകൃതിയും ഇഴചേർന്നു നിൽക്കുന്ന ഈ പുണ്യഭൂമിയിലെ ക്ഷേത്രത്തിൽ നിന്നാണ് ശ്രീനാരായണ ഗുരു ശയിക്കുകയും ഉപവിഷ്ടനാവുകയും ചെയ്ത കട്ടിലും കസേരയും ഇന്നലെ ഉച്ചക്ക് നാട്ടുകാരും ജനപ്രതിനിധികളും ഭക്തരും ചേർന്ന് ഗുരു പ്രതിഷ്ഠിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിന് കൈമാറുകയായിരുന്നു. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുളള ഈ ക്ഷേത്രത്തിൽ സൂക്ഷിച്ചു വെച്ചതായിരുന്നു തിരുശേഷിപ്പുകൾ
കോഴിക്കോട് ജില്ലയിലെ പ്രധാന തീർത്ഥാടന-സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണ്.
നന്തി' എന്ന പേരിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പരമശിവന്റെ വാഹനമായ നന്ദികേശൻ (നന്തി) ഇതുവഴി സഞ്ചരിച്ചതിനാലാണ് ഈ പ്രദേശത്തിന് 'നന്തി' എന്ന പേര് ലഭിച്ചതെന്നാണ് തലമുറകളായി കൈമാറിവരുന്ന വിശ്വാസം.
പരശുരാമൻ സൃഷ്ടിച്ച 64 ഗ്രാമങ്ങളിൽ ഒന്നായ 'കടലൂർ' ഉൾപ്പെടുന്ന പ്രദേശമാണിത്. പുരാതന കാലം മുതൽക്കേ സമുദ്രവ്യാപാരവുമായും കാർഷിക സംസ്കാരവുമായും അഭേദ്യമായ ബന്ധം ഈ പ്രദേശത്തിനുണ്ടായിരുന്നു. മലബാറിലെ ഏറ്റവും വലിയ റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്നതും നന്തിയിലാണ്.
അന്നദാനപ്രഭുവായ ശ്രീ അന്നപൂർണ്ണേശ്വരി ദേവി (ആദിപരാശക്തിയുടെ അന്നം നൽകുന്ന മാതൃഭാവം) കുടികൊള്ളുന്ന പുണ്യസങ്കേതമാണ് വീരവഞ്ചേരി ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം.
ശ്രീ പാർവതിയുടെ മൂർത്തിഭേദമായ അന്നപൂർണ്ണേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഭക്ഷണത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അധിദേവതയായി ഭക്തർ ദേവിയെ ആരാധിക്കുന്നു. ക്ഷാമവും ദാരിദ്ര്യവും അകറ്റി ഭക്തർക്ക് സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നപ്രകൃതിരമണീയമായ ചെങ്കൽ കുന്നുകളുടെയും പച്ചപ്പ് നിറഞ്ഞ തെങ്ങിൻതോപ്പുകളുടെയും നടുവിൽ, ഭക്തർക്ക് അന്നവും അഭയവും നൽകുന്ന ആത്മീയ കേന്ദ്രമായ നന്തി വീരവഞ്ചേരി ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് ഇന്നലെ ചരിത്ര പ്രാധാന്യം കൈവന്ന നാളാണ്. പാരമ്പര്യവും ഭൂപ്രകൃതിയും ഇഴചേർന്നു നിൽക്കുന്ന ഈ പുണ്യഭൂമിയിലെ ക്ഷേത്രത്തിൽ നിന്നാണ് ശ്രീനാരായണ ഗുരു ശയിക്കുകയും ഉപവിഷ്ടനാവുകയും ചെയ്ത കട്ടിലും കസേരയും ഇന്നലെ ഉച്ചക്ക് നാട്ടുകാരും ജനപ്രതിനിധികളും ഭക്തരും ചേർന്ന് ഗുരു പ്രതിഷ്ഠിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിന് കൈമാറുകയായിരുന്നു. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുളള ഈ ക്ഷേത്രത്തിൽ സൂക്ഷിച്ചു വെച്ച ഗുരുവിന്റെ ശേഷിപ്പുകളാണ് ഇന്നലെ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ അലംകൃതമായ രഥത്തിൽ ജഗന്നാഥക്ഷേത്രത്തിലേക്കെത്തിച്ചത്.
നന്തി' എന്ന പേരിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പരമശിവന്റെ വാഹനമായ നന്ദികേശൻ (നന്തി) ഇതുവഴി സഞ്ചരിച്ചതിനാലാണ് ഈ പ്രദേശത്തിന് 'നന്തി' എന്ന പേര് ലഭിച്ചതെന്നാണ് തലമുറകളായി കൈമാറിവരുന്ന വിശ്വാസം.
പരശുരാമൻ സൃഷ്ടിച്ച 64 ഗ്രാമങ്ങളിൽ ഒന്നായ 'കടലൂർ' ഉൾപ്പെടുന്ന പ്രദേശമാണിത്. പുരാതന കാലം മുതൽക്കേ സമുദ്രവ്യാപാരവുമായും കാർഷിക സംസ്കാരവുമായും അഭേദ്യമായ ബന്ധം ഈ പ്രദേശത്തിനുണ്ടായിരുന്നു. മലബാറിലെ ഏറ്റവും വലിയ റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്നതും നന്തിയിലാണ്.
അന്നദാനപ്രഭുവായ ശ്രീ അന്നപൂർണ്ണേശ്വരി ദേവി (ആദിപരാശക്തിയുടെ അന്നം നൽകുന്ന മാതൃഭാവം) കുടികൊള്ളുന്ന പുണ്യസങ്കേതമാണ് വീരവഞ്ചേരി ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം.
ശ്രീ പാർവതിയുടെ മൂർത്തിഭേദമായ അന്നപൂർണ്ണേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഭക്ഷണത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അധിദേവതയായി ഭക്തർ ദേവിയെ ആരാധിക്കുന്നു. ക്ഷാമവും ദാരിദ്ര്യവും അകറ്റി ഭക്തർക്ക് സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന മാതൃഭാവത്തിലാണ് ദേവി ഇവിടെ കുടികൊള്ളുന്നത്. പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ മലബാറിലെ ക്ഷേത്രസങ്കൽപ്പങ്ങൾക്ക് അനുസൃതമായി ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രസമുച്ചയത്തിലുണ്ട്.
ഉത്തര മലബാറിന്റെ തനത് അനുഷ്ഠാന കലാരൂപമായ തിറയാട്ടം ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക ആഘോഷമാണ്.
എല്ലാ വർഷവും മീനം മാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന തിറ മഹോത്സവം നടക്കുന്നത്. പ്രാദേശിക ജനതയുടെ ഒത്തുചേരലിന്റെയും മതസൗഹാർദ്ദത്തിന്റെയും വേദി കൂടിയാണ് ഈ ഉത്സവം.
വെള്ളാട്ടം, തിറകൾ, താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവ ഉത്സവദിനങ്ങളെ ഭക്തിസാന്ദ്രമാക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരിക സമ്മേളനങ്ങളും അന്നദാനവും നടന്നുവരുന്നുണ്ട്
ചൊവ്വ, വെള്ളി ദിവസങ്ങൾ, പൗർണമി, നവരാത്രി, തൃക്കാർത്തിക, അക്ഷയ തൃതീയ (ദേവിയുടെ അവതാര ദിനം) എന്നിവ ക്ഷേത്രത്തിൽ അതിവിശേഷമായി ആചരിക്കുന്നുണ്ട്. മാതൃഭാവത്തിലാണ് ദേവി ഇവിടെ കുടികൊള്ളുന്നത്. പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ മലബാറിലെ ക്ഷേത്രസങ്കൽപ്പങ്ങൾക്ക് അനുസൃതമായി ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രസമുച്ചയത്തിലുണ്ട്.
ഉത്തര മലബാറിന്റെ തനത് അനുഷ്ഠാന കലാരൂപമായ തിറയാട്ടം ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക ആഘോഷമാണ്.
എല്ലാ വർഷവും മീനം മാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന തിറ മഹോത്സവം നടക്കുന്നത്. പ്രാദേശിക ജനതയുടെ ഒത്തുചേരലിന്റെയും മതസൗഹാർദ്ദത്തിന്റെയും വേദി കൂടിയാണ് ഈ ഉത്സവം.
വെള്ളാട്ടം, തിറകൾ, താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവ ഉത്സവദിനങ്ങളെ ഭക്തിസാന്ദ്രമാക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരിക സമ്മേളനങ്ങളും അന്നദാനവും നടന്നുവരുന്നുണ്ട്
ചൊവ്വ, വെള്ളി ദിവസങ്ങൾ, പൗർണമി, നവരാത്രി, തൃക്കാർത്തിക, അക്ഷയ തൃതീയ (ദേവിയുടെ അവതാര ദിനം) എന്നിവ ക്ഷേത്രത്തിൽ അതിവിശേഷമായി ആചരിക്കെപ്പെടുന്നു.
തിരുശേഷിപ്പുകളുമായുള്ള മഹാഘോഷ യാത്ര ചരിത്ര സംഭവമായി.
തലശ്ശേരി: നന്തിയിലെ വീരവഞ്ചേരി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും ഇന്നലെ ഉച്ചക്ക് പ്രയാണമാരംഭിച്ച ഗുരുദേവന്റെ തിരുശേഷിപ്പുമായുള്ള മഹാരഥഘോഷയാത്രക്ക് വഴി നീളെ ലഭിച്ച വരവേൽപ്പ്
ജഗന്നാഥക്ഷേത്ര ചരിത്രത്തിലെ നാഴികക്കല്ലായി. വാർഷിക മഹോത്സവ കൊടിയേറ്റ നാളിനെ വെല്ലും വിധം വിശാലമായ ക്ഷേത്രാങ്കണം സുചി കുത്താനിടമില്ലാത്ത വിധം ജനസാഗരമായി.
ആത്മീയ വിശുദ്ധി തുളുമ്പുന്ന അന്തരീക്ഷത്തിൽ ശിവഗിരിയിലെ സന്ന്യാസി ശ്രേഷ്ഠരും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരും, ജനപ്രതിനിധികളും , വിദൂരങ്ങളിൽ നിന്നു പോലും എത്തിച്ചേർന്നവരടക്കമുള്ള ആയിരങ്ങൾ പങ്കെടുത്ത
ഗുരുദേവന്റെ തിരുശേഷിപ്പുകളുടെ സംസ്ഥാപനചടങ്ങ് ജഗന്നാഥ ക്ഷേത്ര ചരിത്രത്തിലെ നാഴികക്കല്ലായി. 1908 ൽക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഗുരുദേവൻ നടത്തിയപ്പോഴും,. 1927 ൽ ഗുരുദേവ പഞ്ചലോഹപ്രതിമ സ്വാമി ബോധാനന്ദ പ്രതിഷ്ഠിച്ചപ്പോഴുമുണ്ടായക്ഷേത്രാന്തരീക്ഷത്തെഓർമ്മിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ പ്രൗഢ ഗംഭീരമായ ചടങ്ങ്. അക്ഷരാർത്ഥത്തിൽ ആത്മിയതയിൽ നീരാടുകയായിരുന്നു വിശ്വാസ മാനസങ്ങൾ.
കുട്ടികൾ തൊട്ട് വയോജനങ്ങൾ വരെ വൈകിട്ട് അഞ്ച് മണിയോടെ ഒഴുകിയെത്തുകയായിരുന്നു. എല്ലാ കൈവഴികളും മഹാസമുദ്രത്തിലേക്കെന്നപോലെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും . പതിനായിരങ്ങളാണ് ജഗന്നാഥ സന്നിധിയിലേക്ക് ഒഴുകിയെത്തിയത്. ലോക ഗുരുവിന്റെ ജീവസ്സുറ്റ പഞ്ചലോഹപ്രതിമയിൽ പ്രാർത്ഥനാനിർഭര രായി പൊതിഞ്ഞു നിന്ന വിശ്വാസികൾ, ഗുരു പലവട്ടം ശയിച്ച കട്ടിലും, ചാരു കസേരയും ദർശിച്ചപ്പോൾ , വികാരാധീനരായി പലരും കണ്ണിരൊപ്പുന്നത് കാണാമായിരുന്നു.
തിരുശേഷിപ്പുകൾ ഒരു നോക്ക് കാണാനെത്തിയവരുടെ തിക്കും തിരക്കും ചിലപ്പോൾ അനി യന്ത്രിതമായി. എങ്കിലും ജനസാഗരം സ്വയം നിയന്ത്രിതരാവുകയിരുന്നു.
ഗുരുദേവന്റെ കട്ടിലും, കസേരയും വഹിച്ചുളളമഹാഘോഷ യാത്രക്ക് ഗുരുദേവന്റെ നിത്യസാന്നിദ്ധ്യമുള്ള മാഹിയിൽഅത്യുജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.പീതവർണ്ണ വസ്ത്രധാരികളായ
നർത്തകിമാർ സ്വാഗത നടനത്തോടെയാണ് മാഹി മുൻസിപ്പാൽ മൈതാനിയിൽ വരവേറ്റത്. പുഷ്പാർച്ചനയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പായസ ദാനവുമുണ്ടായി.
ജഗന്നാഥ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് അഡ്വ കെ. സത്യൻ, ഗോകുലം ഗോപാലൻ, അരയാക്കണ്ടി സന്തോഷ്, ഡയറക്ടർമാരായ , അഡ്വ.കെ.അജിത്ത്, കണ്ട്യൻഗോപി, സി.ഗോപാലൻ രാജിവൻ മാടപ്പീടിക, ടി.സി. ദിലിപ് , ടി.പി. ഷിജു കെ.കെ.പ്രേമൻ , വളയംകുമാരൻ, സി.പി.സുധീർ, രവീന്ദ്രൻ പൊയിലൂർ, അർജുൻ അരയാക്കണ്ടി തുടങ്ങിയവർ ഉടനീളം ഘോഷയാത്രയെ നിയന്ത്രിച്ചു.
മാഹി എം.എൽ എ അഡ്വ.ടി. അശോക്
:കുമാർ,എസ്.എൻ.ഡി.പി.-ഗുരുധർമ്മസഭ സംഘടന നേതാക്കളായ സജിത് നാരായണൻ ,പി.സി.
ദിവാനന്ദൻ, രാജേഷ് അലങ്കാർ, കല്ലാട്ട് പ്രേമൻ , അശോക് മുണ്ടേക്ക് , പി.ശശികുമാർ ,ശ്യാമള ചെമ്പ്ര, ലതിക , ബീന ശശികുമാർ, വി.കെ. വനജ നേതൃത്വം നൽകി.
തുടർന്ന്. ഏടന്നൂർ, പുന്നോൽ, സെയ്താർ പള്ളി, പഴയ ബസ്സ് സ്റ്റാന്റ്, പുതിയ ബസ്സ് സ്റ്റാന്റ്, മഞ്ഞോടി, വഴി മഹാഘോഷയാത്രയെ സന്ധ്യക്ക്ടെമ്പിൾ ഗേറ്റിൽ വെച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, മുത്തുക്കുടകൾ എന്നിവയോടുകൂടി ക്ഷേത്രത്തിലേക്ക് ആനയിച്ചു. കീർത്തനാലാപനങ്ങളോടെ ആയിരങ്ങൾ അനുധാവനം ചെയ്തു.. തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം വൈദ്യുതി മന്ത്രി അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കാരായി രാജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.. ആർച്ച്ബിഷപ്പ് ഡോ: മാർ ജോസഫ് പ്ലാംബാനി,, ഗോകുലം ഗോപാലൻ, അരയാക്കണ്ടി സന്തോഷ്,
ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠരായ ധർമ്മചൈതന്യസ്വാമികൾ, സുരേശ്വരാനന്ദ സ്വാമികൾ, സ്വാമി സുനിൽ ദാസ് , അഡ്വ: കെ.സത്യൻ, രവീന്ദ്രൻ പൊയിലൂർ,സ്വാമി പ്രേമാനന്ദ, ടി.വി. വസുമിത്രൻഎഞ്ചിനീയർ ,മേൽശാന്തിരാമചന്ദ്രൻ ,കെ.പി.ബാലകൃഷ്ണൻ , സുരേഷ് ബാബു എടക്കോത്ത്, കെ.ആർ.മനോജ് (ദില്ലി)
ടി.കെ രാജൻ മംഗലാപുരം, സി.ചന്ദ്രൻ (ദില്ലി )എന്നിവർ സംബന്ധിച്ചു. കെ.കെ.പ്രേമൻ മുളിയിൽ നട, ശിൽപി ഗുരുകുലം ബാബു കോഴിക്കോട് എന്നിവരെ ആദരി ച്ചു..
പറവൂർ രാകേഷ് തന്ത്രികൾ ഭദ്രദീപം തെളിയിച്ചു.. ചെറുവാഞ്ചേരിശ്രീ പുവ്വത്തൂരപ്പന്റെ ഭജൻസ് അരങ്ങേറി.
ചിത്രവിവരണം..തലശ്ശേരിജഗന്നാഥസവിധത്തിലേക്ക്തിരുശേഷിപ്പുകൾ കൊണ്ടുവ ന്നപ്പോൾ
ഗുരുദേവ തിരുശേഷിപ്പുകൾക്ക് മാഹിപ്പാലത്ത് സ്വീകരണം നൽകി
മാഹി: ശ്രീനാരായണ ഗുരുദേവൻ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠാവേളയിൽ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും ഉൾപ്പെടെയുള്ള അമൂല്യ തിരുശേഷിപ്പുകൾക്ക് മാഹിപ്പാലത്ത് ഹൃദ്യമായ സ്വീകരണം നൽകി. കൊയിലാണ്ടി നന്തിയിലെ ക്ഷേത്രത്തിൽനിന്ന് തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു സ്വീകരണം.
തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ശിവഗിരി മഠത്തിലെ സ്വാമി ധർമ്മചൈതന്യ, സ്വാമി സുരേശ്വരാനന്ദ, അഡ്വ. അജിത് കുമാർ, മുരിക്കോളി രവീന്ദ്രൻ, രഞ്ജിത്ത് പുന്നോൽ, കനകൻ പൊന്നമ്പത്ത്, ഷിനോജ് മുല്ലോളി, മോഹനൻ പൊന്നമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു. യാത്രയുടെ ഭാഗമായി ശാരദ ഭജന സംഘത്തിന്റെ ഭജന പരിപാടിയും നടന്നു.
കെ.പി.സുനിൽ നിര്യാതനായി
കോടിയേരി : കോടിയേരി അംബികയിൽ കെ.പി. സുനിൽ (57) അന്തരിച്ചു. പള്ളൂരിലെ ആക്മി സൂപ്പർ മാർക്കറ്റ് ഉടമയാണ്.
അച്ഛൻ: പരേതനായ സി.എം. ഗോപാലൻ.
അമ്മ: ലീല.
ഭാര്യ : ഷെമിത (പാലയാട്).
മക്കൾ:സവ്യസാചി (റെയിൽവേ, ബെംഗളുരു),അമയ(തിരുവനന്തപുരം).
മരുമക്കൾ : മാളവിക, നിഹാൽ.
സഹോദരങ്ങൾ സുജീർ, സുമേഷ്, ഷിജിർ, ലിജി.
സംസ്കാരം തിങ്കൾ ഉച്ചയ്ക്ക്
എം. കെ. സമീർ നിര്യാതനായി
ന്യൂമാഹി: മാഹി പാലത്തിന് സമീപം മാർക്കറ്റിൽ പല ചരക്ക് വ്യാപാരം നടത്തുന്നഅഴിക്കൽ ജുമാ മസ്ജിദിന് സമീപ കുനിയിൽ എം. കെ. സമീർ (55)നിര്യാതനായി.
പരേതനായ വാഴയിൽ മമ്മുവിന്റെയും കുനിയിൽ കദീശുവിന്റെയും മകനാണ്.
ഭാര്യ: കണ്ടോത്ത് ജെനിന.
മക്കൾ: തമന്ന, സാഹിൽ, മുഹമ്മദ്.
സഹോദരങ്ങൾ: മൂസ്സ, ഫാറൂഖ് (സഫയർ, തൃശ്ശൂർ), റുഫീദ.
നിധഷെറിൻ രചിച്ച പാതിരാക്കാവ് എന്ന നോവൽ പ്രകാശനം ചെയ്തു
മാഹി സ്വദേശിയും എക്സൽ പബ്ലിക് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയുമായനിധഷെറിൻ രചിച്ച പാതിരാക്കാവ് എന്ന നോവലിന്റെ പ്രകാശനം പ്രവാസിവ്യവസായിയും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ നിർവഹിച്ചു.
കുട്ടികളുടെ ചിത്രങ്ങൾ മുതിർന്നവർക്കും പാഠം പകരും :കെ കെ മാരാർ
മാഹി: കുട്ടികളുടെ ഭാവനാലോകത്തുനിന്ന് വിരിഞ്ഞ വർണവിസ്മയങ്ങളുമായി ന്യൂമാഹി മലയാള കലാഗ്രാമത്തിലെ എം.വി. ദേവൻ ആർട്ട് ഗാലറിയിൽകുട്ടികളുടെ ചിത്രപ്രദർശനത്തിന് തുടക്കമായി.കുട്ടികളിലെ ചിത്രരചനാ താൽപര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനം നവംബർ 29 വരെ തുടരും.
നഴ്സറി ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 56 ഓളം കൊച്ചുകലാകാരന്മാർ വരച്ച നൂറിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ജലച്ചായം, അക്രിലിക്, പെൻസിൽ ഡ്രോയിങ് തുടങ്ങിയമാധ്യമങ്ങളിൽ ഒരുക്കിയ തിരഞ്ഞെടുത്ത ചിത്രങ്ങൾ കാഴ്ചക്കാർക്ക് വേറിട്ട അനുഭവം പകരുന്നു.
പ്രശസ്ത ചിത്രകാരൻ കെ.കെ. മാരാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്രങ്ങളെന്ന് വിശേഷിപ്പിക്കുമ്പോഴും അവ കേവലം കുട്ടിച്ചിത്രങ്ങളല്ലെന്നും മുതിർന്നവർക്കുപോലും ഏറെ പഠിക്കാനുളള ഭാവനയുടെ സൃഷ്ടികളാണെന്നും കെ കെ മാരാർ അഭിപ്രായപ്പെട്ടു. കുട്ടികൾ തങ്ങളുടെ ഭാവനാലോകത്തുനിന്ന് വികസിപ്പിച്ചെടുത്ത കലാസൃഷ്ടികളാണ് ഓരോ ചിത്രവുമെന്നും അവയിൽനിന്ന് നമുക്ക് പലതും പഠിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ശിൽപ്പി എൻ. മനോജ് കുമാർ ആശംസകൾ നേർന്നു. കലാഗ്രാമം അഡ്മിനിസ്ട്രേറ്റർ പി. ജയരാജൻ സ്വാഗതവും ചിത്രകാരൻ പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.
ചിത്രങ്ങൾ ഒരുക്കിയ കുട്ടികൾക്കായി ഏകദിന ചിത്രകലാ ശില്പശാലയിൽ പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലം ജലച്ചായ ചിത്രരചനയിലും എ. സത്യനാഥൻ അക്രിലിക്, പെൻസിൽ ഡ്രോയിങ് മാധ്യമങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകി
ചിത്രവിവരണം.. ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനംെ ചെയ്ത് ചിത്രങ്ങൾ നോക്കിക്കാണുന്നു.
സംസ്ഥാന ശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകർക്ക് വേണ്ടി നടത്തുന്ന പഠനോപകരണ നിർമ്മാണ മത്സരത്തിൽ എ ഗ്രേഡ് നേടിയ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു അധ്യാപകൻ വി രാജേഷ് മോഹൻ. സംസ്ഥാന സർക്കാറിന്റെ സ്റ്റാർട്ടപ്പ് പദ്ധതി യുടെ ഉള്ളറകൾ വിശദീകരിച്ചതിനാണ് പുരസ്കാരം
പരിമഠം ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവവും സ്വർണ്ണപ്രശ്‌നവും
തൃക്കാർത്തിക നാളായ നവംബർ 24 ചൊവ്വാഴ്ച പരിമഠം ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിൽ കാർത്തിക വിളക്ക് മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ദേവിനാമ ജപത്തോടെയുള്ള 21 ക്ഷേത്രപ്രദക്ഷിണം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30-ന് പ്രസാദയൂട്ട് . വൈകുന്നേരം 6 മണിക്ക് സർവ്വൈശ്വര്യപൂജ, നിറമാല, ഭഗവതിസേവ എന്നിവയും തുടർന്ന് ദേവിക്ക് പൂമൂടൽ ചടങ്ങും നടക്കും.
ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നവംബർ 29, 30 (ഞായർ, തിങ്കൾ) തീയതികളിൽ ദേവപ്രശ്നം (സ്വർണ്ണപ്രശ്‌നം) നടക്കും. ചേന്ദമംഗലം ശ്രീനാഥ് പണിക്കർ, കൊല്ലം പുരുഷോത്തമൻ പണിക്കർ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഞായറാഴ്ച രാവിലെ 8 മണിക്ക് ചടങ്ങുകൾ ആരംഭിക്കും.
കൂടാതെ, ക്ഷേത്ര തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങളിലേക്കും ഉത്സവ ചടങ്ങുകളിലേക്കും എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ അറിയിച്ചു.
നവാഗത എഴുത്തുകാർ കാലഘട്ടത്തിന്റെ ശബ്ദം: എബി.എൻ.ജോസഫ്
തലശ്ശേരി:മലയാള സാഹിത്യത്തിന്റെ സമകാലിക ഭൂപടത്തിൽ നവാഗത എഴുത്തുകാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങൾ കേവലം ഭാഷാപരമായ മാറ്റങ്ങൾ മാത്രമല്ലെന്നും, മറിച്ച് ഒരു കാലഘട്ടത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുനർനിർമ്മാണം കൂടിയാണെന്നും പ്രമുഖ ചിത്രകാരനും, പ്രഭാഷകനുമായ എബി എൻ ജോസഫ് അഭിപ്രായപ്പെട്ടു
ഗ്രീൻ തൂലിക ബുക്സ് മഞ്ഞോടി പെരിങ്കളം ലയൺസ് ക്ലബ്ബ് ഹാളിൽ നാല് പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലൈമാമണി ചാലക്കര പുരുഷു (തുമ്പോല ) കവി ആനന്ദ് കുമാർ പറമ്പത്ത് (പ്രണയവർണ്ണങ്ങൾ ) എഡിറ്റർ പി. കെ.ഷൈനിഷ് (അശരീരം) ആർട്ടിസ്റ്റ് രാഗേഷ് (ഓർമ്മയിലെ ഓണം) എന്നിവരാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. ഡിസൈനർ സി.കെ.ജിജിൻ രാജ്, ആർട്ടിസ്റ്റ് അന്നജ സജിത്ത്, നോവൽ നിരീക്ഷക ഷീന ശിവൻ, നോവൽ നിരീക്ഷക പി .ഐശ്വര്യ എന്നിവർ ഏറ്റുവാങ്ങി.. സി.ആർ.മാനേജിങ്ങ് ഡയറക്ടർ റിതേഷ് ചന്ദ്രശേഖരൻ, നോവലിസ്റ്റ് സാംന, ആർട്ടിസ്റ്റ് & സിംഗർ ജിതേഷ്, ലയൺസ് ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്റർ അനീഷ് കുമാർ എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. 'ഡയറക്ടറും, ചീഫ് എഡിറ്ററുമായ പ്രജിന ഷൈനീഷ് അദ്ധ്യക്ഷത വഹിച്ചു. ജിതേഷ് സാഗതവും,റിതേഷ്
ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം : ചിത്രകാരൻ എബി.എൻ.ജോസഫ് ഉദ്ഘാടനം ചെയന്നു.
മയ്യഴിമേളം സ്‌കൂൾ കലോത്സവം: ഓഫ് സ്റ്റേജ് മത്സരങ്ങൾ നടത്തി
മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച മയ്യഴി മേളം സ്കൂൾ കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നടന്നു. ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം മാഹി വൈദ്യുതി വകുപ്പ് ജൂനിയർ എഞ്ചിനയറും യുവ ചിത്രകാരിയുമായ ആശ്രയ എസ് പ്രശാന്ത് ചിത്രം വരച്ച് നിർവ്വഹിച്ചു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു..സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ.വി.മുരളിധരൻ മുഖ്യഭാഷണം നടത്തി. ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, ശ്യാം സുന്ദർ, ജവഹർ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ സംസാരിച്ചു.
പ്രീപ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള 700 ൽ പരം വിദ്യാർത്ഥികൾ പ്രസംഗം, രചന മത്സരങ്ങളിൽ മാറ്റുരച്ചു. സ്റ്റേജിന മത്സരങ്ങൾ ഡിസംബർ 19, 20 തീയ്യതികളിൽ പള്ളൂർ കസ്തൂർ
ബ ഗാന്ധി ഗവ.ഹൈസ്ക്കൂളിൽ വെച്ച് നടക്കും.
അശാന്തിക്ക് പ്രതിവിധി ഗുരുദർശനം: മന്ത്രി സണ്ണി ജോസഫ്
തലശ്ശേരി: കലാപ കലുഷിതമായ വർത്തമാനകാല ലോക സാഹചര്യത്തിൽ, ഗുരു മാനവരാശിക്ക് നൽകിയ മത സാഹോദര്യത്തിന്റേയും, മനുഷ്യസ്നേഹത്തിന്റേയും ദർശനമാണ് ഏക പോംവഴിയെന്ന് വൈദ്യുതി മന്ത്രിഅഡ്വ: സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ഗുരുവിന്റെ തിരുശേഷിപ്പ് ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിന് തന്നെ കൈവന്നത് മഹാപുണ്യമാണ്. ഗുരുവിനെ പുതു തലമുറ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. തിരുശേഷിപ്പ് ഘോഷയാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു.
കേരളം ലോകത്തിന് സമ്മാനിച്ച എക്കാലത്തേയും വലിയ ധൈഷണിക പ്രതിഭയാണ് ശ്രീനാരായണ ഗുരുവെന്നും, ചുറ്റുമുള്ള സമുഹത്തിലെ പാവപ്പെട്ടവന്റെ കണ്ണുകളിലേക്ക് നോക്കി ഈശ്വരൻ നിന്നിൽ തന്നെയുണ്ടെന്ന് ഉദ്ബോധിപ്പിച്ച മഹാത്മാവാണെന്നും ആർച്ച്ബിഷപ്പ് മാർ ഡോ: ജോസഫ് പാംബ്ലാ നി പറഞ്ഞു. തത്വമസിക്ക് പുതിയ ഭാഷ്യം ചമച്ച ഗുരു , അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയോളം പോന്ന മറ്റൊരു സാമുഹ്യ വിപ്ലവവും മറ്റാരും നടത്തിയിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു. വർണ്ണാശ്രമധർമ്മങ്ങളെ അതേവരെ നിരാകരിക്കാതിരുന്ന ഗാന്ധിജി,
ഗുരുദേവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തന്റെ ചിന്തകളെ സ്വയം തിരുത്തിയത്. അരുവിപ്പുറത്ത് ഗുരു എഴുതി വെച്ച വാചകങ്ങളാണ് ലോകത്തിന് ഒരു കവാടമുണ്ടെങ്കിൽ, അവിടെ ആലേഖനംചെയ്യേണ്ടതെന്ന് ബിഷപ്പ് ചുണ്ടിക്കാട്ടി.
തിരുശേഷിപ്പുകൾ ജഗന്നാഥന്റെ മണ്ണിൽ ലഭ്യമായതോടയ ഗുരു ചൈതന്യം ഈ ഭുമിയിലേക്ക് വന്നു ചേർന്നിരിക്കുകയാണെന്ന് എസ്.എൻ.ഡി.പി.ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ്പറഞ്ഞു. ശിവഗിരി സമാധി മണ്ഡപത്തിന്നരികെ നിൽക്കുമ്പോഴുള്ള ആത്മീയാനുഭുതിയാണ് ഇത് പ്രദാനം ചെയ്യുകയെന്ന് അരയാക്കണ്ടി ചുണ്ടിക്കാട്ടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































