പുരാവസ്തു ശാലക്ക് ഇനി ആത്മീയചാരുത :ചാലക്കര പുരുഷു

പുരാവസ്തു ശാലക്ക് ഇനി ആത്മീയചാരുത :ചാലക്കര പുരുഷു
പുരാവസ്തു ശാലക്ക് ഇനി ആത്മീയചാരുത :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Nov 21, 11:22 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തലശ്ശേരി:ജഗന്നാഥക്ഷേത്രാങ്കണത്തിൽ ഗുരുദേവ പഞ്ചലോഹപ്രതിമക്ക് സമീപമുള്ള ഗുരുസ്മരണകളിരമ്പുന്ന ശ്രീനാരായണ മ്യൂസിയം പുതുതായി രൂപകൽപ്പന ചെയ്തത്

പ്രശസ്തചിത്രകാരനും, ചുമർചിത്രകാരനും, മണൽശിൽപ്പിയുമായ കോഴിക്കോട് കോട്ടുളിയിലെ ഗുരുകുലംബാബുവാണ്. മ്യൂസിയത്തിന്റെ മുൻഭാഗത്തെ ചുമരിൽ ഗുരുവിന്റെ പൂർണ്ണ കായ ചിത്രങ്ങളും, ഗുരുവും ടാഗോറും, ഗുരുവും ഗാന്ധിജിയും ചേർന്നുള്ള ചരിത്ര സമാഗമങ്ങളും ചുമർ ശിൽപ്പമായി ആലേഖനംചെയ്തിട്ടുണ്ട്.മ്യൂസിയത്തിനകത്ത് തിരുശേഷിപ്പുകൾ സൂക്ഷിക്കാൻ പ്രത്യേക സംവിധാനവുമൊരുക്കിയിട്ടുണ്ട്. മഹാകവി കുമാരനാശാന്റേയും പ്രതിമസജ്ജമാക്കിയിട്ടുണ്ട്. മ്യൂസിയത്തോടു ചേർന്നുള്ള ഉദ്യാനവും ബാബുവാണ് ഡിസൈൻ ചെയ്തത്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിലായി നൂറിൽ അധികം ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ വിവിധ വലിപ്പത്തിലുള്ള 39ശില്പങ്ങളും സ്ഥാപിച്ചിട്ടുണ്ട് . ശിൽപത്തോടൊപ്പം ഒരു മരത്തൈ നട്ടു വരുന്ന ഏക ശില്പിയാണ് ഗുരുകുലം ബാബു . പിന്നിട്ട രണ്ട് വർഷത്തിനുള്ളിൽ

29 ശില്പവും 29 വൃക്ഷത്തൈകളും പ്രമുഖവ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നട്ടിട്ടുണ്ട്. കേരളത്തിൻറെ ഒട്ടുമിക്ക ലളിതകലാ അക്കാദമി ആർട്ട് ഗാലറികളിലും ചിത്രപ്രദർശനം നടത്തുകയും കൊച്ചി എറണാകുളം, കാസർകോട്, കോഴിക്കോട് മുതലായ ബിച്ചുകളിൽ കൂറ്റൻ മണൽ ശിൽപ്പങ്ങൾ നിർമ്മിക്കുകയും ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും വലിയമണൽ ശില്പം നിർമിച്ച് ഏഷ്യൻ റെക്കോർഡ് കരസ്ഥമാ ക്കിയിട്ടുണ്ട് ബി എസ് എസ് എസിന്റെ ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് 39 ആമത്തെ ഗാന്ധി ശില്പ നവമ്പർ15ന് കേരള മുഖ്യമന്ത്രി വി .ഡി . സതീശനാണ് അനാച്ഛാദനം ചെയ്തത്ചിത്രകല അദ്ധ്യാപകനായി വിരമിച്ച ശേഷം ഗുരുകുലം ബാബു ചിത്ര - ശിൽപ്പകലാരംഗത്ത് സജീവമായി പ്രവർത്തിക്കുകയാണ്.

ചിത്രവിവരണം: ഗുരുകുലം ബാബു അവസാന മിനുക്ക് പണിയിൽ

capture_1795283442

ജഗന്നാഥന്റെ മണ്ണിൽ ഇന്ന് ഗുരു തേജസ് ജ്വലിച്ച് നിൽക്കും.

ചാലക്കര പുരുഷു

ലോകഗുരു പ്രതിഷ്ഠിച്ച മലബാറിലെ ആദ്യത്തെ മഹാക്ഷേത്രം...

മഹാഗുരുവിന്റെ ജീവിത കാലത്ത് തന്നെ ലോകത്താദ്യമായി പ്രതിഷ്ഠിക്കപ്പെട്ട അഭൗമ സൗന്ദര്യമുള്ള ഗുരു വിഗ്രഹം...

ഗുരു പലവട്ടം ശയിക്കുകയും, ഉപവിഷ്ടനാവുകയും ചെയ്ത തിരുശേഷിപ്പുകളുടെ ദർശനപുണ്യം....

ആരാധനയ്ക്കും പ്രാർത്ഥനകൾക്കുമപ്പുറം ഗുരുദേവ സാന്നിധ്യത്തിന്റെ ആത്മീയാനുഭൂതി നേടാൻ ഇനി ശ്രീനാരായണിയർക്ക്

 മറ്റെങ്ങും പോകേണ്ടതില്ല. ഗുരുവിന്റെ ക്ഷേത്ര സങ്കൽപ്പം നാക്ഷാൽകൃതമായ

വിശാലമായ നെൽവയലുകളോട് ചേർന്ന ചെറുകുന്നിൽ തലയെടുപ്പോടെ നിലനിൽക്കുന്ന ഈ ജഗത്തിന്റെ നാഥൻ കുടിയിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ശ്രീ കോവിലിലും, തിരുമുറ്റത്തും ഗുരുപാദങ്ങൾ പലവട്ടം പതിഞ്ഞതാണ്. മൊഴിമുത്തുക്കളായ ഗുരു വചനങ്ങൾ അന്തരീക്ഷത്തിൽ മോചനമന്ത്രംപോലെ സംഗീതംപൊഴിച്ചതാണ്.

അന്നേവരെ ഒരു ക്ഷേത്രത്തിനകത്തും പ്രവേശിക്കാൻ ഭാഗ്യം സിദ്ധിക്കാതിരുന്ന പതിനായിരങ്ങൾ , തങ്ങളുടെ കൺകണ്ട ദൈവത്തെ ദർശിച്ച പുണ്യ ഭൂമിയാണിത്.

ഗുരു വിഗ്രഹപ്രതിഷ്ഠ നടത്താനും, ഗുരുവിന്റെ അനന്തരഗാമിയാകാനും ഭാഗ്യം സിദ്ധിച്ച ബോധാനന്ദസ്വാമികൾ ആദ്യമായി ദർശിച്ച ഇടമാണിത്. ഗുരു ജീവിച്ചിരിക്കെ തന്നെ ഗുരുവിന്റെ ജീവചരിത്രമെഴുതിയ മൂർക്കോത്ത് കുമാരൻ ജീവിതാന്ത്യം വരെ നെഞ്ചോട്‌ ചേർത്ത് വെച്ച പുണ്യ ഭൂമികയാണിത്. ഗുരുദേവന്റെഒടുവിലത്തെ ശിഷ്യൻ സ്വാമി ആനന്ദതീർത്ഥരുടെ കർമ്മഭൂമിയാണിവിടം..

പരമപവിത്രമായ ഈ ക്ഷേത്രാങ്കണത്തിലെ ഗുരുദേവ പ്രതിമക്ക് തെക്ക് കിഴക്കായി സ്ഥാപിതമായ കമനിയമായ ശ്രീനാരായണ മ്യൂസിയം ഇനി ആഗോള തലത്തിൽ ശ്രദ്ധേയമാകും.. ദൈവദശക മന്ത്രങ്ങൾ ഇവിടം ശ്രുതി സുഭഗമാക്കും...

തലശ്ശേരി:ജഗന്നാഥക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് ഇനി ഗുരു പ്രതിഷ്ഠിച്ച ജഗന്നാഥനെ മാത്രമല്ല, ഗുരുസശരീരനായിരുന്നപ്പോൾ പ്രതിഷ്ഠിതമായ ലോകത്തിലെ ആദ്യ ഗുരുദേവപഞ്ചലോഹ പ്രതിമയും,ഗുരുദേവപഞ്ചലോഹപ്രതിമയും,ഗുരുക്ഷേത്രനിർമ്മിതിയുടെ വിവിധ ഘട്ടങ്ങളിലെത്തിയപ്പോൾ ശയിച്ച കട്ടിലും, ഉപവിഷ്ഠനായിരുന്ന നിളൻകൈകളുള്ള ചാരുകസേരയും കണ്ട് ആനന്ദനിർവൃതിയടയാം. ജഗന്നാഥ ക്ഷേത്രനിർമ്മാണവേളയിൽ തൊട്ടടുത്ത അറക്കളത്തെ ഊരാച്ചേരി പരമ്പരയിൽപ്പെട്ട ഉണ്ണി ഗുരിക്കളുടെ തറവാട്ടു വീട്ടിൽ ശ്രീനാരായണഗു രുദേവൻ ഉപയോഗിച്ച വിശുദ്ധമായ ആ കട്ടിലും,ചാരുകസേരയുമാണ് തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ ശ്രീനാരായണ മ്യൂസിയത്തിന് ചൈതന്യം പകർന്ന് കൊണ്ട് തലമുറകൾക്ക് ആത്മ നിർവൃതിയോടെ ദർശിക്കാൻ അവസരമൊരുങ്ങുന്നത്. കോഴിക്കോട് ദേവഗിരിസെന്റ് ജോസഫ്സ് കോളജിലെഇംഗ്ലീഷ്‌വിഭാഗംമേധാവിയായിരുന്ന പ്രൊഫ. പി. ജയേന്ദ്രൻ നിധിപോലെ കാത്തുസുക്ഷിച്ചവയാണിവ. തന്റെജീവിതാഭിലാഷമായിരുന്നു മരണാനന്തരമുള്ള ഈ തിരുശേഷിപ്പ് കൈമാറ്റം വഴി സഫലമാകുന്നത്.. കഴിഞ്ഞസെപ്തംബറിലാണ് ജയേന്ദ്രൻ മാഷ് വിട പറഞ്ഞത്.

ഒരു നുറ്റാണ്ടിലേറെ പഴക്കമുള്ളവയാണ് കട്ടിലും കസേരയും. ജഗന്നാഥ ക്ഷേത്രം സ്ഥാപിക്കുന്ന വേളയിൽജയേന്ദ്രന്റെമുത്തശ്ശിയുടെ പിതാവായ അറക്കുളത്ത് ഉണ്ണി ഗുരുക്കളുടെ വീട്ടിൽ ശ്രീനാരായണ ഗുരു താമസിച്ചിരുന്നു. അന്ന് ഗുരു ഉപയോഗിച്ച കട്ടിലുംചാരുകസേരയും ക്ഷേത്രത്തിന് സമീപത്തെ ഊരാച്ചേരി കുടുംബത്തിലെ തലമുറകൾഭക്ത്യാരാധനയോടെഇക്കാലമത്രയുംകാത്തുസൂക്ഷിച്ചുപോന്നു. തലശ്ശേരിയിലെ തറവാട്ടിൽ നിന്ന് ജയേന്ദ്രൻമാഷ് കോഴിക്കോ ട്ടെത്തിയപ്പോൾ അദ്ദേഹം ഈ അമൂല്യ നിധികളും ഒപ്പം കൊണ്ടുവ രികയായിരുന്നു. ആദ്യം മലാപ്പറമ്പ് ഹൗസിംഗ്കോളനിയിൽ  താമസിച്ചപ്പോഴും, പിന്നീട്കുരുവിശ്ശേരിയിലെ പൗഷാലി വീട്ടിലേക്ക് സ്ഥിരമായി മാറിയപ്പോഴും കട്ടിലും ചാരുകസേരയും സൂക്ഷിക്കാൻ അവിടെ പ്രത്യേകംസ്ഥലമൊരുക്കിയിരുന്നു.. പഴമ മായാതിരിക്കാൻ മി നുക്കുപണികൾ പോലും നടത്തിയില്ല. ജ്ഞാന മൂർത്തിയായ ഗുരുവിനുള്ള സമർപ്പണം കണക്കെ, ലോകോത്തരങ്ങളായ ക്ലാസ്സിക് ഗ്രന്ഥങ്ങൾ കട്ടിലിലിലുംകസേരയിലും ജയേന്ദ്രൻ മാഷ് ആരാധനയോടെ സൂക്ഷിച്ചു വെച്ചിരുന്നു. ഗുരുദേവൻ പ്രതിഷ്ഠിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ തന്റെ മരണശേഷം എത്തിക്കണമെന്ന ഉൽക്കടമായ അഭിലാഷമാണ് ഇന്ന് സഫലമാകുന്നത്. 

നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും, പ്രഭാഷകനുമായിരുന്ന ജയേന്ദ്രൻ മാഷിനെ കാണാനെത്തുന്നവരോടൊക്കെ ഈ അമൂല്യ നിധിയെക്കുറിച്ചും ഗുരുദേവനെക്കുറിച്ചും അദ്ദേഹം വാചാലനായി

 സംസാരിക്കുമായിരുന്നു. ക്ഷേത്ര പ്രതിഷ്ഠക്കും, ഗുരു പ്രതിമാ സംസ്ഥാപനത്തിനും ശേഷം നടക്കുന്ന ഏറ്റവും സുപ്രധാനമായ ചടങ്ങാണ് ഇന്ന് നടക്കുന്നത്.നന്തി വീര വഞ്ചേരി അന്നപൂർണ്ണേശ്വരിക്ഷേത്രം മുതൽ തലശ്ശേരി ജഗന്നാഥക്ഷേത്രം വരെയുള്ള വഴികളിലുടനിളം ലക്ഷക്കണക്കിന് ഭക്തർ തിരുശേഷിപ്പ് രഥത്തെ വരവേൽക്കും.

ചിത്രവിവരണം.. ഗുരുദേവന്റെ തിരുശേഷിപ്പുകളായ കട്ടിലും ചാരു കസേരയും

capture_1795284031

ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശ്രീനാരായണ മ്യൂസിയത്തിൽ ഇന്ന് സ്ഥാപിക്കുന്ന ഗുരുദേവൻ ശയിച്ച കട്ടിലും, ചാരു കസേരയും !!

capture_1795284277

മാഹിയിൽ ലോക മത്സ്യബന്ധന ദിനാചരണം സംഘടിപ്പിച്ചു

മാഹി: ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി മാഹി മത്സ്യബന്ധന-മത്സ്യത്തൊഴിലാളി ക്ഷേമ വകുപ്പ് ലോക മത്സ്യബന്ധന ദിനം ആചരിച്ചു. മാഹി ഫിഷർമൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇ.പി. ശിവകുമാർ സ്വാഗതംപറഞ്ഞു.. 

ആംബുലൻസുകളുടെ ജീവൻരക്ഷാ യാത്രകൾക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യപ്രദവുമാക്കാനുള്ള ശാസ്ത്രീയ ആശയം യഥാർത്ഥ്യമാക്കിയ മുഹമ്മദ് അജ്മൽ ,മാഹി ഫിഷർമെൻ കോ ഓപ്പറേറ്റീവ് പ്രസിഡണ്ട് വി.രതീശൻ ,പ്രിയദർശിനി ഫിഷർവുമെൻ സൊസൈറ്റി പ്രസിഡൻ്റ് പി. ആശാലത എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും, മത്സ്യതൊഴിലാളികൾക്കുള്ള ഐസ് ബോക്സ് വിതരണവും നടന്നു.

മത്സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇ.പി. ശിവകുമാർ സ്വാഗതവും.മത്സ്യബന്ധന വകുപ്പ് സബ്- ഇൻസ്പെക്ടർ എം. രജീഷ് നന്ദിയും പറഞ്ഞു.. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി .


ചിത്രവിവരണം: വിവിധ മത്സര വിജയികൾക്ക് ടി. അശോക് കുമാർ എം.എൽ എ സമ്മാനദാനം നടത്തുന്നു.

capture_1795284385

24 മെഡലുകൾ നേടിയ മൂലക്കടവ് ന്യൂ ക്ലാസിക് ജിമ്മിലെ കായികതാരങ്ങൾക്ക് അനുമോദനം

മാഹി: കണ്ണൂർ ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 24 മെഡലുകൾ നേടി സെക്കൻഡ് റണ്ണറപ്പായ മൂലക്കടവ് ന്യൂ ക്ലാസിക് ജിമ്മിലെ കായികതാരങ്ങളെ അനുമോദിച്ചു. മൂലക്കടവ് ന്യൂ ക്ലാസിക് ജിം പരിസരത്ത് നടന്ന അനുമോദനയോഗം മാഹി എം.എൽ.എ അഡ്വ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

സ്പോർട്സ് കമന്റേറ്റർ നിധിൻ വാടിയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ വിജയികളായ കായികതാരങ്ങൾക്ക് മെഡലുകളും മൊമെന്റോകളും വിതരണം ചെയ്ത് അനുമോദിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും ഡെപ്യൂട്ടി തഹസിൽദാറുമായ കെ.വി. ഷാജു, പള്ളൂർ പോലീസ് സ്റ്റേഷൻ എസ്.ഐ റീന മേരി ഡേവിഡ്, ജില്ലാ ഫെൻസിങ് സെക്രട്ടറി അബ്ദുൽ അസീസ്, നോവലിസ്റ്റ് ഡോ. ടി.കെ. അനിൽകുമാർ, മോട്ടിവേഷണൽ സ്പീക്കർ എം. മുസ്തഫ എന്നിവർ സംസാരിച്ചു.

കണ്ണൂർ ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ മുൻ സെക്രട്ടറി അബ്ദുൽ നാസർ സ്വാഗതവും ജിംനേഷ്യം പാർട്ണർ ടി. ശ്രീജൻ നന്ദിയും പറഞ്ഞു.

വിദ്യാർഥിയെ മർദിച്ച കേസിൽ അറസ്റ്റിലായഅധ്യാപകനെ രണ്ടാഴ്ചത്തേക്ക്റിമാൻഡ് ചെയ്തു

മാഹി: പന്തക്കൽ ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകൻ ജെയിംസ് ജോസഫിനെ മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് മാഹി സബ്ജിയിലേക്ക് മാറ്റി. മാഹി സർക്കിൾ ഇൻസ്പെക്ടർ

പിഎ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്കോഡാണ്

ഇന്നലെ രാത്രി കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

capture_1795284508

ചെട്യാങ്കണ്ടി അബൂബക്കർ നിര്യാതനായി

തലശ്ശേരി:സീതീ സാഹിബ് റോഡിൽ താജ് മെഹ്ഫിൽ താമസിക്കും ചെട്യാങ്കണ്ടി അബൂബക്കർ (93) നിര്യാതനായി

ഭാര്യ: നാലുപുരക്കൽ താജുന്നീസ്സ (പരേത )

മക്കൾ:ജസീല, ജംഷിദ് (താജ് ബിൽഡിം മെറ്റീര്യൽസ്)ജസ്മിന (മസ്കറ്റ്)

ജാമാതാക്കൾ: നിസാർ (ദുബായ്) ഷാജിർ (മസ്കറ്റ്) ആയിഷ

സഹോദരങ്ങൾ: സി.എച്ച്.ഉമ്മർ കുട്ടി, സി .എച്ച്.ഉസ്സൻ കുട്ടി, സി.എച്ച്.ഇബ്രാഹിം കുട്ടി, സി.എച്ച്. ഉസ്മാൻ കുട്ടി, സി.എച്ച്. അബ്ദു റഹിമാൻ, പി.സി. സാറു, സി.എച്ച്. ആയിശു, സി.എച്ച്. സഫിയ, സി.എച്ച്. കദീജ, സി.എച്ച്.ജമീല (എല്ലാ സഹോദരീ സഹോദരൻമാരും പരേതരാണ്)

ഖബറടക്കം: ളുഹർ നിസ്കാരാന്തരം (12.30pm 22. 11. 2026 ഞായർ )അയ്യലത്ത് പള്ളി ഖബർസ്ഥാനിൽ

whatsapp-image-2026-11-21-at-10.28.10-pm

കെ. ബാലൻ നിര്യാതനായി

മാഹി:ദീർഘകാലംചാലക്കരയിൽ പലചരക്ക് വ്യാപാരിയായിരുന്ന കുന്നുംപുറത്ത് ബാലൻ (83) നിര്യാതനായി.പഴയ കാല കോൺഗ്രസ്റ്റ് പ്രവർത്തകനാണ്. പരേതരായ കൂട്ടേന്റെ വിട കുഞ്ഞികണ്ണൻ - നാണി ദമ്പതികളുടെ മകനാണ്.

ഭാര്യ : സുമതി (നീടുമ്പ്രം )മക്കൾ :സുജിത, സബിത, സജില, സ്മിത

മരുമക്കൾ: ഗിരിഷ് (ചൊക്ലി), രാമദാസ്(ഒളവിലം),മനോജ്( പുന്നോൽ), ജിജിത്ത് മാഹി (ഫ്രാൻസ് )സഹോദരങ്ങൾ: കെ.ഭരതൻ (ആർ.& ബി. ട്രേഡേർസ് പള്ളൂർ ), സരോജിനി, പരേതരായ പുരുഷു,കുമാരൻ

manna-new
mannan-palamruth
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur