തലശ്ശേരി:ജഗന്നാഥക്ഷേത്ര ചരിത്രത്തിലെ നാഴികക്കല്ലാവുന്ന മുഹൂർത്തമായിരിക്കും ഗുരുദേവന്റെ തിരുശേഷിപ്പുകളുടെ സംസ്ഥാപനമെന്ന് സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് ചെയർമാൻ ടി.വി. വസുമിത്രൻ എഞ്ചിനീയർ അഭിപ്രായപ്പെട്ടു.
ഗുരുദേവന്റെ കട്ടിലും, കസേരയും വഹിച്ചുളള നവമ്പർ 22 ന് നടക്കുന്ന മഹാഘോഷയാത്രയുടെ ഒടുവിലത്തെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര പ്രതിഷ്ഠക്കും, ഗുരു വിഗ്രഹപ്രതിഷ്ഠക്കും ശേഷമുള്ള മഹനീയമായ കർമ്മമാണ് നടക്കാനിരിക്കുന്നതെന്ന് എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് മുഖ്യ ഭാഷണത്തിൽ അഭിപ്രായപ്പെട്ടു. സ്വാമിപ്രേമാനന്ദ,
മേൽശാന്തി രാമചന്ദ്രൻ, സി.ഗോപാലൻ, കണ്ട്യൻഗോപി , സി.ഗോപാലൻ, വളയംകുമാരൻ , ടി.പി.ഷിജു, ചാലക്കര പുരുഷു, അഡ്വ. പി.കെ.രവീന്ദ്രൻ ,മാതൃ സമിതി പ്രസിഡണ്ട് രമാഭായ് ടീച്ചർ, സെക്രട്ടരി സീനാസൂർ ജിത്ത്, ശശിധരൻ സംസാരിച്ചു.നന്തിയിലെ വീരവഞ്ചേരി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും ഉച്ചക്ക് രണ്ട് മണിയോടെ പ്രയാണമാരംഭിക്കുന്ന മഹാഘോഷയാത്രയെ 22 ന് സന്ധ്യക്ക് ടെംപിൾ ഗേറ്റിൽ വെച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, മുത്തുക്കുടകൾ എന്നിവയോടുകൂടി ക്ഷേത്രത്തിലേക്ക് ആനയിക്കും. ആയിരങ്ങൾ അനുധാവനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം വൈദ്യുതി മന്ത്രി അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. കാരായി രാജൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ്പ് ഡോ: മാർ ജോസഫ് പ്ലാംബാനി, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ഗോകുലം ഗോപാലൻ, അരയാക്കണ്ടി സന്തോഷ്,കാരായി ചന്ദ്രശേഖരൻ,
ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠരായ ധർമ്മചൈതന്യസ്വാമികൾ, സുരേശ്വരാനന്ദ സ്വാമികൾ, അഡ്വ: കെ.സത്യൻ, രവീന്ദ്രൻ പൊയിലൂർ,സ്വാമി പ്രേമാനന്ദ, ടി.വി. വസുമിത്രൻ എഞ്ചിനീയർ ,മേൽശാന്തി രാമചന്ദ്രൻ ,കെ.പി.ബാലകൃഷ്ണൻ , സുരേഷ് ബാബു എടക്കോത്ത്, കെ.ആർ.മനോജ് (ദില്ലി) ടി.കെ രാജൻ
മംഗലാപുരം, സി.ചന്ദ്രൻ (ദില്ലി )എന്നിവർ സംബന്ധിക്കും. കെ.കെ.പ്രേമൻ മുളിയിൽ നട, ഗുരുകുലം ബാബു കോഴിക്കോട് എന്നിവരെ ആദരിക്കും.
പറവൂർ രാകേഷ് തന്ത്രികൾ ഭദ്രദീപം തെളിയിക്കും.വൈകീട്ട് 5 മണിക്ക് ചെറുവാഞ്ചേരിശ്രീ പുവ്വത്തൂരപ്പന്റെ ഭജൻസ് അരങ്ങേറും.
ചിത്രവിവരണം: സംഘാടക സമിതിയുടെ അവലോകന യോഗം സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് ചെയർമാൻ ടി.വി. വസുമിത്രൻഎഞ്ചിനീയർ ഉദ്ഘാടനം ചെയ്യുന്നു.
ഗുരു ഉപയോഗിച്ച കട്ടിലും കസേരയും
ഇനി ശ്രീനാരായണ മ്യൂസിയത്തിൽ
:ചാലക്കര പുരുഷു
തലശ്ശേരി:ജഗന്നാഥക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് ഇനി ഗുരു പ്രതിഷ്ഠിച്ച ജഗന്നാഥനെ മാത്രമല്ല, ഗുരുസശരീരനായിരുന്നപ്പോൾ പ്രതിഷ്ഠിതമായ ലോകത്തിലെ ആദ്യ ഗുരുദേവപഞ്ചലോഹപ്രതിമയും,ഗുരുക്ഷേത്രനിർമ്മിതിയുടെ വിവിധ ഘട്ടങ്ങളിലെത്തിയപ്പോൾ ശയിച്ച കട്ടിലും, ഉപവിഷ്ഠനായിരുന്ന നിളൻകൈകളുള്ള ചാരുകസേരയും കണ്ട് ആനന്ദനിർവൃതിയടയാം.ജഗന്നാഥ ക്ഷേത്രനിർമ്മാണവേളയിൽ തൊട്ടടുത്ത അറക്കളം തറവാട്ടു വീട്ടിൽ ശ്രീനാരായണഗു രുദേവൻ ഉപയോഗിച്ച വിശുദ്ധമായ ആ കട്ടിലും,ചാരുകസേരയുമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശ്രീനാരായണ മ്യൂസിയത്തിന് ചൈതന്യം പകർന്ന് കൊണ്ട്
തലമുറകൾക്ക് ആത്മ നിർവൃതിയോടെ ദർശിക്കാനാവും. കോഴിക്കോട് ദേവഗിരിസെന്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ്‌വിഭാഗം മേധാവിയായിരുന്ന പ്രൊഫ. പി. ജയേന്ദ്രൻ നിധിപോലെ കാത്തു
സുക്ഷിച്ചവയാണിവ. തന്റെജീവിതാഭിലാഷമാണ്മരണാനന്തരമുള്ള ഈ കൈമാറ്റം വഴി സഫലമാകുന്നത്.. കഴിഞ്ഞസെപ്തംബറിലാണ് ജയേന്ദ്രൻ മാഷ് വിട പറഞ്ഞത്.
ഒരു നുറ്റാണ്ടിലേറെ പഴക്കമുള്ളവയാണ് കട്ടിലും കസേരയും. ജഗന്നാഥ ക്ഷേത്രം സ്ഥാപിക്കുന്ന വേളയിൽജയേന്ദ്രന്റെമുത്തശ്ശിയുടെ പിതാവായ അറക്കുളത്ത് ഉണ്ണി ഗുരുക്കളുടെ വീട്ടിൽ ശ്രീനാരായണ ഗുരു താമസിച്ചിരുന്നു. അന്ന് ഗുരു ഉപയോഗിച്ച കട്ടിലുംചാരുകസേരയും ക്ഷേത്രത്തിന് സമീപത്തെ ഊരാച്ചേരി കുടുംബത്തിലെ തലമുറകൾ ഭക്ത്യാരാധനയോടെഇക്കാലമത്രയും കാത്തുസൂക്ഷിച്ചുപോന്നു.
തലശ്ശേരിയിലെ തറവാട്ടിൽ നിന്ന് ജയേന്ദ്രൻ കോഴിക്കോട്ടെത്തിയപ്പോൾ അദ്ദേഹം ഈ അമൂല്യ നിധികളും ഒപ്പം കൊണ്ടുവരികയായിരുന്നു. ആദ്യം മലാപ്പറമ്പ് ഹൗസിംഗ് കോളനിയിൽ താമസിച്ചപ്പോഴും, പിന്നീട് കുരുവിശ്ശേരിയിലെ പൗഷാലി വീട്ടിലേക്ക് സ്ഥിരമായി മാറിയപ്പോഴും കട്ടിലും ചാരുകസേരയും സൂക്ഷിക്കാൻ അവിടെ പ്രത്യേകംസ്ഥലമൊരു ക്കിയിരുന്നു.. പഴമ മായാതിരിക്കാൻ മി നുക്കുപണികൾ ഒന്നും നടത്തി യില്ല. ജ്ഞാന മൂർത്തിയായ ഗുരുവിനുള്ള സമർപ്പണം കണക്കെ, ലോകോത്തരങ്ങളായ ക്ലാസ്സിക് ഗ്രന്ഥങ്ങൾ കട്ടിലിലിലുംകസേരയിലും ജയേന്ദ്രൻ മാഷ് ആരാധനയോടെ സൂക്ഷിച്ചു വെച്ചിരുന്നു. ഗുരുദേവൻ പ്രതിഷ്ഠിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ തന്റെ മരണശേഷം എത്തിക്കണമെന്ന ഉൽക്കടമായ അഭിലാഷമാണ് 22 ന് സഫലമാകുന്നത്.
നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും, പ്രഭാഷകനുമായിരുന്ന ജയേന്ദ്രൻ മാഷിനെ കാണാനെത്തുന്നവരോടൊക്കെ ഈ അമൂല്യ നിധിയെക്കുറിച്ചും ഗുരുദേവനെ ക്കുറിച്ചും അദ്ദേഹം വാചാലനായി സംസാരിക്കുമായിരുന്നു.
ചിത്രവിവരണം.. തിരുശേഷിപ്പ് സൂക്ഷിക്കുന്ന ശ്രീ നാരായണ മ്യൂസിയം
അച്ഛനും മകൾക്കും എ ഗ്രേഡ്
ചമ്പാട്:സംസ്ഥാന ശാസ്ത്രോത്സവത്തിൽ മത്സരിച്ച അച്ഛനും മകൾക്കും എ ഗ്രേഡ്. കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.ശ്രീജിത്തും, മകളും ഇതേ സ്കൂളിലെ ഒൻപതാം തരം വിദ്യാർഥിനിയുമായ ശ്രിയ കൃഷ്ണയുമാണ് എ.ഗ്രേഡ് നേടിയത്. ഹയർ സെക്കൻഡറി വിഭാഗം അധ്യാപകർക്കുള്ള പഠനോപകരണ നിർമാണ മത്സരത്തിലാണ് ശ്രീജിത്ത് എ.ഗ്രേഡ് നേടിയത്. പ്ലസ് വൺ ക്ലാസിലെ കോണിക് സെക്ഷൻ എന്ന പാഠഭാഗത്തിലെ പ്രധാനപ്പെട്ട ആശയങ്ങൾ പഠിപ്പിക്കാനുള്ള തന്ത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒൻപതാം തരത്തിലെ സമാന്തര വരകൾ, സദൃശ്യ ത്രികോണങ്ങൾ എന്നീ പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ ഉപയോഗിച്ചാണ് ശ്രീയ കൃഷ്ണ വർക്കിംഗ് മോഡൽ നിർമ്മിച്ചത്. രണ്ട്ബിന്ദുക്കൾക്കിടയിലുള്ള നീളത്തെ തുല്യ അകലത്തിൽ മുറിക്കാനും, ഒരു പ്രത്യേകഅംശബന്ധത്തിൽ മുറിക്കാനും,ആ നീളത്തിന്റെ മധ്യ ബിന്ദു കണ്ടെത്താനും ശ്രീയകൃഷ്ണ നിർമ്മിച്ച വർക്കിംഗ് മോഡലിലൂടെ കഴിയും.അതുപോലെ ഏതൊരു ബിന്ദുവിലേക്കും ഉള്ള അകലവും കണ്ടെത്താം. ഒരു മരത്തിന്റെയോ ടവറിന്റെയോ ഉയരം കണ്ടെത്താം. ഒരു റോഡിന്റെയോ പുഴയുടെയോ വീതി തുടങ്ങിയവയെല്ലാം ഈ വർക്കിംഗ്മോഡലിലൂടെ കണ്ടെത്താൻകഴിയുന്നു.
ചിത്രവിവരണം:കെ.ശ്രീജിത്തും മകൾ ശ്രീയ കൃഷ്ണയും
കെ എൻ എം മർക്കസുദ്ദഅവ തലശ്ശേരിയിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ ജില്ലാ മുജാഹിദ് സമ്മേളന പ്രചാരണത്തിന് തുടക്കം; തലശ്ശേരിയിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
തലശ്ശേരി:2027 ഏപ്രിൽ 18-ന് നടക്കുന്ന കണ്ണൂർ ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ പ്രചാരണോദ്ഘാടനവും ഭരണഘടനാ സംരക്ഷണ സദസ്സും തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചു. കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിച്ചു.
പ്രതിഷേധിക്കുന്നവരെ തീവ്രവാദികളും ദേശദ്രോഹികളുമാക്കി മുദ്രകുത്തി വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിച്ചാൽ വിലപ്പോവാത്ത പ്രതീക്ഷയുടെ ഒരു നല്ല കാലത്താണ് നാം ജീവിക്കുന്നതെന്നും വിദ്വേഷരാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞെന്നും, കഥാകൃത്ത് പി സുരേന്ദ്രൻ പറഞ്ഞു. ജിന്റോ ജോൺ, എ. എൻ. ഷംസീർ, ഇസ്മായിൽ വയനാട്, അബ്ദുൾ ലത്തീഫ് കരുമ്പുലാക്കൽ, ഡോ. ഇസ്മായിൽ കരിയാട്, സി സി ശക്കീർ ഫാറൂഖി, കെ എൽ പി ഹാരിസ്, ഇസ്‌മായിൽ ചമ്പാട്, ശഫീന ടീച്ചർ, സൽമാൻ ഫാരിസ്, നാസർ ധർമ്മടം എന്നിവർ ഭരണഘടനാ സംരക്ഷണ സദസ്സിൽ പങ്കെടുത്തു.
ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം, ജനാധിപത്യം, മതനിരപക്ഷത, പൗരാവകാശങ്ങൾ, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങൾ പ്രഭാഷക അവതരിപ്പിച്ചു. 'ഇസ്‌ലാം കാലത്തെ വായിക്കുന്നു' എന്ന പ്രമേയത്തിൽ 2027 ഏപ്രിൽ 18-ന് നടക്കുന്ന കണ്ണൂർ ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പരിപാടിയോടെ തുടക്കമായി.
പറക്കും സിഖിന് ഇന്ന് 97-ാം ജന്മദിനം; ഇന്ത്യൻ അത്‌ലറ്റിക്സിന്റെ എക്കാലത്തെയും അഭിമാനമായി മിൽഖാ സിങ്
റോമിലെ ഒളിമ്പിക്സിൽ തലനാരിഴയ്ക്ക് നഷ്ടമായത് വെങ്കലമെഡൽ; വേഗത്തിന്റെ ഇതിഹാസത്തിന് ആദരാഞ്ജലികളുമായി കായികലോകം.
ഇന്ത്യൻ കായികചരിത്രത്തിൽ വേഗതയുടെ പര്യായമായി മാറിയ മിൽഖാ സിങ്ങിന് ഇന്ന് 97-ാം ജന്മദിനം. 'പറക്കും സിഖ്' എന്ന വിശേഷണത്തിലൂടെ ലോകമെമ്പാടും അറിയപ്പെട്ട അദ്ദേഹം, ഇന്ത്യൻ അത്‌ലറ്റിക്സിന് അന്താരാഷ്ട്രതലത്തിൽ പുതിയ അംഗീകാരം നേടിക്കൊടുത്ത ഇതിഹാസ താരമാണ്.
1929 നവംബർ 20-ന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ ഗോബിന്ദ്പുര ഗ്രാമത്തിലാണ് മിൽഖാ സിങ് ജനിച്ചത്. 400 മീറ്റർ ഓട്ടത്തിൽ ലോകശ്രദ്ധ നേടിയ അദ്ദേഹം ഏഷ്യൻ കായികമേളകളിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി സ്വർണമെഡലുകൾ നേടി. 1956-ലെ മെൽബൺ, 1960-ലെ റോം, 1964-ലെ ടോക്കിയോ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം ഓരോ മത്സരത്തിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
1960-ലെ റോം ഒളിമ്പിക്സിലെ 400 മീറ്റർ ഫൈനലാണ് മിൽഖാ സിങ്ങിന്റെ കായികജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായം. മെഡൽ പ്രതീക്ഷയുമായി ട്രാക്കിലിറങ്ങിയ അദ്ദേഹം 45.73 സെക്കൻഡിൽ ഫിനിഷ് ചെയ്തെങ്കിലും വെങ്കലമെഡൽ വെറും 0.13 സെക്കൻഡിന്റെ വ്യത്യാസത്തിൽ നഷ്ടമായി. നാലാം സ്ഥാനത്തായിരുന്നെങ്കിലും അന്ന് കുറിച്ച 45.73 സെക്കൻഡ് ദേശീയ റെക്കോർഡ് 38 വർഷത്തോളം നിലനിന്നു. ഒളിമ്പിക്സ് മെഡൽ നേടാനായില്ലെങ്കിലും ആ പ്രകടനം അദ്ദേഹത്തെ ഇന്ത്യൻ കായികചരിത്രത്തിലെ അനശ്വര താരമാക്കി.
'പറക്കും സിഖ്' എന്ന പേര് ലഭിച്ച കഥയും ആവേശകരമാണ്. 1960-ൽ പാക്കിസ്ഥാനിലെ ലാഹോറിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാന്റെ വിഖ്യാത സ്പ്രിന്റർ അബ്ദുൾ ഖാലിഖിനെ പരാജയപ്പെടുത്തിയതോടെയാണ് മിൽഖാ സിങ് രാജ്യാന്തര ശ്രദ്ധ നേടിയത്. അന്നത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് ജനറൽ അയ്യൂബ് ഖാൻ അദ്ദേഹത്തിന്റെ അസാധാരണ വേഗതയിൽ ആകൃഷ്ടനായി 'നിങ്ങൾ ഓടുകയായിരുന്നില്ല, പറക്കുകയായിരുന്നു' എന്ന അർഥത്തിലുള്ള വിശേഷണം നൽകി. അങ്ങനെയാണ് 'ഫ്ലയിങ് സിഖ്' എന്ന പേര് ലോകമെമ്പാടും പ്രസിദ്ധമായത്.
1958-ലെയും 1962-ലെയും ഏഷ്യൻ ഗെയിംസുകളിലായി നാല് സ്വർണമെഡലുകൾ നേടിയ മിൽഖാ സിങ്, 1958-ലെ കോമൺവെൽത്ത് ഗെയിംസിലും 440 യാർഡ് ഓട്ടത്തിൽ സ്വർണം നേടി. സ്വതന്ത്ര ഇന്ത്യയ്ക്കായി അത്‌ലറ്റിക്സിൽ കോമൺവെൽത്ത് സ്വർണം നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്. കായികരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 1959-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
2021 ജൂൺ 18-ന് കോവിഡ് ബാധയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 91-ാം വയസ്സിലായിരുന്നു ചണ്ഡീഗഡിൽ അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റനുമായിരുന്ന നിർമ്മൽ കൗർ ജൂൺ 13-ന് കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെയും വേദനകളെയും അതിജീവിച്ച് കായികലോകത്ത് സ്വന്തം പേര് സ്വർണലിപികളിൽ എഴുതിച്ചേർത്ത മിൽഖാ സിങ്ങിന്റെ ജീവിതം തലമുറകൾക്ക് എന്നും പ്രചോദനമാണ്.
ഇന്ത്യയുടെ കായികചരിത്രത്തിൽ മായാത്ത കാൽപ്പാടുകൾ പതിപ്പിച്ച മിൽഖാ സിങ്ങിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം. അദ്ദേഹത്തിന്റെ ജീവിതപങ്കാളി നിർമ്മൽ കൗറിനും ആദരാഞ്ജ
പി. എം. ശംസുദ്ദീൻ അനുസ്മരണം
ബൈത്തുൽ മാൽ സ്ഥാപക പ്രസിഡണ്ട് പി. എം. ശംസുദ്ധീൻ്റെ നാലാം ചരമ വാർഷികം ബൈത്തുൽ മാൽ അങ്കണത്തിൽ നടന്നു. ജനറൽ സെക്രട്ടറി കെ.പി. ഉമ്മർകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ ഇസ്‌മഇൽ കരിയാട് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പ്രൊഫ എ.പി. സുബൈർ, പി. എം. ഹാരിസ്, പി.എം അബ്ദുൽ ബഷീർ, പി ഇഖ്‌ബാൽ, സി.മൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു. തയ്യൽ വിദ്യാർത്ഥിനികൾക്കുള്ള സൗജന്യ തയ്യൽ മെഷീൻ തദവസരത്തിൽ വിതരണം ചെയ്യപ്പെട്ടു.
സർഗ്ഗ സ്മൃതി ഇന്ന്
ചൊക്ലി.കൊടിയേരി ബാലകൃഷ്ണൻ സ്മാരകലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈ: 4'30 ന് ചൊക്ലി മൊയാരം മന്ദിരത്തിൽ വയലാർ ,കെ.രാഘവൻ മാസ്റ്റർ, ചെറുകാട്, അനുസ്മരണം "സർഗ്ഗ സ്മൃതി " സംഘടിപ്പിക്കുന്നു.പ്രശസ്ത സംഗീതജ്ഞൻ എ.എം.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും.
61 കുടുംബങ്ങളുടെ ചുവപ്പ് റേഷൻ കാർഡ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണം
മാഹി: മാഹി മേഖലയിലെ 61 ഓളം കുടുംബങ്ങളുടെ ചുവപ്പ് റേഷൻ കാർഡുകൾ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാറിന്റെ നേതൃത്വ ത്തിൽ കാർഡ് ഉടമകൾ അധികൃതരെ സമീപിച്ചു.
കാർഡ് ഉടമകളോടൊപ്പം മാഹി സിവിൽ സപ്ലൈസ് ഓഫീസറെ നേരിൽക്കണ്ട് വിഷയം ബോധ്യപ്പെടുത്തി. എന്നാൽ വിഷയത്തിൽ കൂടുതൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചതി നെ തുടർന്ന് സംഘം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററെ സന്ദർശിച്ചു.
തുടർന്ന് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ സിവിൽ സപ്ലൈസ് ഡയറക്ടറുമാ യി ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്തു. നവംബർ 25-നകം അർഹരായവർ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും രേഖകൾ പരിശോധിച്ച് അർഹരായവർക്ക് റേഷൻ കാർഡ് സംബന്ധമായ പ്രശ്നം പരിഹരിക്കുമെ ന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചതായി പ്രബീഷ് കുമാർ പറഞ്ഞു. രേഖകൾ സമർപ്പിക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമാ യിരിക്കും തുടർന്നുള്ള കിറ്റ് വിതരണം ലഭ്യമാകുക.
ബി.ജെ.പി ജനറൽ സെക്രട്ടറി മഗ്നീഷ് മഠത്തിൽ, സുധീർ കരുണൻ, മിഥുൻ പന്തക്കൽ, ചന്ദ്രൻ ചെമ്പ്ര, എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മയ്യഴിമേളം സ്‌കൂൾ കലോത്സവം: ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 22 ന് ചാലക്കരയിൽ
മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന മയ്യഴി മേളം സ്കൂൾ കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 22 ന് ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ വെച്ച് നടക്കും. ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം
22 ന് രാവിലെ 9 മണിക്ക് മാഹി വൈദ്യുതി വകുപ്പ് ജൂനിയർ എഞ്ചിനയറും യുവ ചിത്രകാരിയുമായ ആശ്രയ എസ് പ്രശാന്ത് നിർവ്വഹിക്കും.
പ്രീപ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്കയി കളറിംഗ്, ജലച്ഛായം, കഥാരചന, കവിതാ രചന,
ഉപന്യാസം (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക്), കാർട്ടൂൺ, പ്രസംഗം (മലയാളം, ഇംഗ്ലീഷ്), എന്നി മത്സരങ്ങളാണ് നടക്കുക.
സ്റ്റേജിന മത്സരങ്ങൾ ഡിസംബർ 19, 20 തീയ്യതികളിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ.ഹൈസ്ക്കൂളിൽ വെച്ച് നടക്കുമെന്നും സംഘാടകർ അറിയിച്ചു.
ചുവപ്പ് റേഷൻ കാർഡുകൾ റദ്ദാക്കിയ നടപടി പുന:പരിശോധിക്കണം: കോൺഗ്രസ്സ്
മാഹി മേഖലയിൽ 61 ഓളം കുടുംബങ്ങളുടെ ചുവപ്പ് റേഷൻ കാർഡുകൾ റദ്ദാക്കിയ നടപടി പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് പുതുച്ചേരി സംസ്ഥാന കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, മാഹി മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രെജിലേഷ് എന്നിവർ മാഹി സിവിൽ സപ്ലെസ് ഓഫിസറെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. റേഷൻ കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള നടപടിയുടെ ഭാഗമായാണ് കാർഡുകൾ റദ്ദു ചെയ്യപെട്ടതെന്നും റേഷൻ കാർഡുകൾ റദ്ദാക്കപ്പെട്ടതോടെ പുതുച്ചേരി സർക്കാർ നൽകുന്ന ഗിഫ്റ്റ് കൂപ്പൺ ആനുകൂല്യങ്ങൾക്കും പൊങ്കൽ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്ന സാമ്പത്തിക സഹാ യങ്ങൾക്കും തടസ്സം നേരിട്ടിണ്ട്. ഇത്തരം ആനുകൂല്യങ്ങൾ നില വിൽ ലഭിക്കാത്ത റേഷൻ കാർഡ് ഉടമകൾ എത്രയും പെട്ടെന്ന് മാഹി സിവിൽ സപ്ലൈസ് ഓഫീസ് സന്ദർശിച്ച് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മാഹി സിവിൽ സപ്ലൈസ് ഓഫിസർ കോൺഗ്രസ്സ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ അറി യിച്ചു.
ഇ.വി.പന്മനാഭൻ മാസ്റ്റർ അനുസ്മരണം നടത്തി
മാഹി കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷന്റെ സ്ഥാപക നേതാവും പ്രസിഡണ്ടുമായിരുന്ന ഇ.വി.പത്മനാഭൻ മാസ്റ്ററുടെ ചരമ വാർഷികദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സി.എസ്.ഒ ചെയർമാൻ കെ.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, പി.പി.വിനോദൻ, കെ.എം.പവിത്രൻ, കെ.രവിന്ദ്രൻ, കെ.വി.ഹരീന്ദ്രൻ, കെ.സുരേഷ്, സന്ദീപ്.കെ.വി, എൻ.മോഹനൻ സംസാരി
പന്തക്കൽ സ്ക്കൂളിലെ വിദ്യാർത്ഥിയെ ക്രുരമായി മർദ്ദിച്ച അധ്യാപകനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും ദേശവാസികളും പള്ളൂർ പോലീസ് സ്റ്റേഷൻ മുന്നിൽ റോഡ് ഉപരോധിക്കുന്നു
വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
മാഹി: പന്തക്കൽ ഐ.കെ. കുമാരൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ കഴുത്തിന് സാരമായി മർദ്ദിച്ച മലയാളം അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ ബന്ധുക്കളും ദേശവാസികളും പള്ളൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് ജനങ്ങൾ നിർബദ്ധിതമാകുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
പ്രതിയെ ഉടനെ അറസ്റ്റുചെയ്യുമെന്ന് പൊലീസ് അധികാരികൾ സമരസമിതി ഭാരവാഹികൾക്ക് നൽകിയ ഉറപ്പിനെ തുടർന്ന് റോഡ് ഉപരോധം അവസാനിപ്പിച്ചു.
ഏറെ നേരം പള്ളൂർ തലശ്ശേരി റോഡിൽ വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു
ബിജിൻ പുളിഞ്ഞോളി , ഷാനിത് പിലാക്കണ്ടി, കെ.പി.രാജേഷ്, പി.കെ. ദിനേശൻ, കെ.പി. അജേഷ് നേതൃത്വം നൽകി
ഗ്രീൻ തൂലിക ബുക്സ് അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.
തലശ്ശേരി: ഗ്രീൻ തൂലിക ബുക്സ് നവമ്പർ 22 ന് കാലത്ത് 11 മണിക്ക് മഞ്ഞോടി പെരിങ്കളം ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിക്കുന്നു.
വിഖ്യാത ചിത്രകാരൻ എബി എൻ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കലൈമാമണി ചാലക്കര പുരുഷു (തുമ്പോല ) കവി ആനന്ദ് കുമാർ പറമ്പത്ത് (പ്രണയവർണ്ണങ്ങൾ ) എഡിറ്റർ പി. കെ.ഷൈനിഷ് (അശരീരം) ആർട്ടിസ്റ്റ് രാഗേഷ് (ഓർമ്മയിലെ ഓണം) എന്നിവർ പുസ്തക പ്രകാശനം നിർവ്വഹിക്കും. ഡിസൈനർ സി.കെ.ജിജിൻ രാജ്, ആർട്ടിസ്റ്റ് അന്നജ സജിത്ത്, നോവൽ നിരീക്ഷക ഷീന ശിവൻ, നോവൽ നിരീക്ഷക പി .ഐശ്വര്യ എന്നിവർ ഏറ്റുവാങ്ങും. സി.ആർ.മാനേജിങ്ങ് ഡയറക്ടർ റിതേഷ് ചന്ദ്രശേഖരൻ, നോവലിസ്റ്റ് സാംന, ആർട്ടിസ്റ്റ് & സിംഗർ ജിതേഷ്, ലയൺസ് ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്റർ അനീഷ് കുമാർ എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തും.' ഡയറക്ടറും, ചീഫ് എഡിറ്ററുമായ പ്രജിന ഷൈനീഷ് അദ്ധ്യക്ഷത വഹിക്കും.
മയലക്കര അഷ്‌റഫ് നിര്യാതനായി
ന്യൂ മാഹി: പെരുമുണ്ടേരി ലൈലാ മൻസിൽ താമസിക്കുന്ന മയലക്കര അഷ്‌റഫ് (75) ഇന്ന് (20-11-26 വെള്ളിയാഴ്ച രാത്രി 10 മണി) നാഥൻ്റെ വിളിക്കു ഉത്തരം നൽകി യാത്രയായി.
പിതാവ്: പരേതനായ ചെറുവക്കുടി മൊയ്തീൻ കോയ
മാതാവ്: പരേതയായ മയലക്കര കുഞ്ഞാമി.
ഭാര്യ: ടി എം മൈമുനത്ത്
മക്കൾ: മിസ്ബാഹ് ദ്രുബൈ), സബ് റീന, സഫീന
മരുക്കൾ: ആസാദി, റിയാസ് പർവീസ് (ഇന്തോനേഷ്യ), തജ്മൽ ഗഫൂർ (കോഴിക്കോട്)
സഹോദരങ്ങൾ : ലൈല, പരേതരായ മയലക്കര മുഹമ്മദ്, മയലക്കര നാസർ.
മയ്യിത്ത് നമസ്കാരം 21-11-26 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീടിനടുത്തുള്ള കുനിയിൽ സറാമ്പിയിൽ. ശേഷം ഖബറടക്കം കല്ലാപള്ളിയിൽ
പൊലീസ് സൂപ്രണ്ടിനെ പിരിച്ചു വിട്ടു.
മാഹി: പുതുചേരി വെസ്റ്റിലെ പൊലീസ് സൂപ്രണ്ടായിരുന്ന സുബ്രഹ്മണ്യനെ ലൈംഗികാരോപണത്തെത്തുടർന്ന് ചീഫ് സെക്രട്ടരി സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു.
കാരിക്കലിൽ ജോലി ചെയ്യവെ ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമത്തിന് വനിതാ പൊലിസ് ഓഫിസറും അവരുടെ അമ്മയും നൽകിയ പരാതിയിൽ പൊലീസ് സൂപ്രണ്ടിനെ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് പിരിച്ചു വിടാൻ ചീഫ് സെക്രട്ടരി ഉത്തരവിട്ടത്.
ഫിഷറീസ് വകുപ്പ്: ലോക മത്സ്യ തൊഴിലാളിദിനം ഇന്ന്
മാഹി: ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ലോക മത്സ്യതൊഴിലാളി ദിനം ഇന്ന് രാവിലെ 10.30 ന് മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ നടത്തുന്നു. മാഹി റീജ്യണൽ അഡ്‌മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ടി.അശോക് കുമാർ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മത്സ്യ തൊഴിലാളികൾക്കുള്ള ഐസ് ബോക്സ് വിതരണവും വിവിധ കലാമത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടക്കുമെന്ന് മാഹി ഫിഷറിസ് അസി. ഡയറക്‌ടർഇ.പി.ശിവകുമാർ അറിയിച്ചു.
ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
മാഹി:മേഖലയിലെ ഭിന്നശേഷിക്കാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി
മയ്യഴിയിലെ ഭിന്ന ശേഷിക്കാരുടെ സംഘടന കരുണയുടെ നേതൃത്വത്തിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിക്ക് നിവേദനം സമർപ്പിച്ചു.
മാഹി എം .എൽ.എ. അഡ്വ. ടി. അശോക് കുമാറിൻ്റെസാന്നിധ്യത്തിൽ കരുണയുടെ പ്രസിഡണ്ട് കെ.കെ.സുരേഷ് ബാബുസെക്രട്ടറി എം. ടി. സജീർ, ഖജാൻജി എം പി . ഷാജഹാൻ, മെമ്പർ സുരേന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
മയ്യഴിയിലെ ഭിന്ന ശേഷിക്കാരുടെ മുടങ്ങി പ്പോയ ആനുകൂല്യങ്ങൾ മുൻകാലപ്രാബല്യത്തോടെഅനുവദിച്ചുനല്കുക,മാഹിയിൽ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന സോഷ്യൽ വെൽഫെയർ ഓഫീസർ തസ്തികയിൽ ഉദ്യോഗസ്ഥനെ എത്രയും പെട്ടെന്ന് നിയമിക്കുക എന്നീ ആവശ്യങ്ങൾക്കൊപ്പം
ജീവിതച്ചെലവ് ഉയർന്നത് പരിഗണിച്ച് ഭിന്നശേഷിക്കാരുടെ പെൻഷൻ തുക കാലോചിതമായി ഉയർത്തുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആവശ്യങ്ങൾ അനുഭാവ പൂർവ്വം മുഖ്യമന്ത്രി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കരുണയിലെ അംഗങ്ങൾ.
ചിത്രവിവരണം:കരുണ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നു
ന്യൂനപക്ഷ സാംസ്ക്കാരിക സമിതി
ന്യൂ മാഹി : ന്യൂനപക്ഷ സാംസ്കാരിക സമിതി ന്യൂമാഹി ലോക്കൽ കൺവെൻഷൻ ഏറിയ സെക്രട്ടറി മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. എം കെ സെയ്ത്തു അധ്യക്ഷത വഹിച്ചു. കെ നൂറുദ്ദീൻ, എം കെ താഹിർ, എ പി അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി കെ മുഹമ്മദ് തമീം (പ്രസിഡണ്ട്)
എം കെ സെയ്ത്തു (വൈസ് പ്രസിഡണ്ട്)
എ പി അബ്ദുൾ നാസർ (സെക്രട്ടറി) കെ നൗഷാദ് (ജോയൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു
ചിത്ര വിവരണം: മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































