തലശ്ശേരി:ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയെ ശക്തമായി എതിർക്കാനായിരുന്നു ബോധാനന്ദസ്വാമികൾ ആദ്യമായി ക്ഷേത്ര ത്തിലെത്തിയത്. പാവപ്പെട്ട ജനങ്ങൾക്ക് കല്ല് (വിഗ്രഹം) പ്രതിഷ്ഠിച്ച് കൊടുക്കുന്നതിനെ ചോദ്യം ചെയ്യാനായിരുന്നു ബോധാനന്ദൻ വന്നത്. എന്നാൽ ഗുരുദേവന്റെ യോഗനയനങ്ങളിൽ കണ്ണുടക്കിയപ്പോൾ പുലിയെപ്പോലെ വന്ന ബോധാനന്ദൻ ഒരക്ഷരം ഉരിയാടാനാവാതെ നിശ്ചലനായി നിന്നു പോവുകയായിരുന്നു ! മാത്രമല്ല ഗുരുവിന്റെ ശിഷ്യനായി മാറുകയാണുണ്ടായത്. തൃശൂരിലെ ചിറക്കൽ ദേശത്ത് ജാതിയുടെ പേരിലുള്ള ക്രൂരതകൾക്കും കൊടിയ മർദ്ദന ങ്ങൾക്കുമെതിരെ രൂപം കൊണ്ട ധർമ്മദാ സംഘത്തിന്റെ നായകനായിരുന്നു ബോധാനന്ദൻ. ജാതിയുടെ പേരിൽ ആരുംവഴിമാറരുതെന്നും, ജാതിയതയെ ചെറുത്ത്തോൽപ്പിക്കുമെന്നും പ്രഖ്യാപിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. സമുദായ പരിഷ്ക്കരണത്തിന്റെ ഭാഗമായി കൊച്ചിയിൽ ഈഴവ സമാജവും സ്ഥാപിച്ചിരുന്നു. കൊച്ചിൻ നാഷണൽ ബാങ്കിന്റെ സ്ഥാപകനും സ്വാമികളായിരുന്നു. ആർക്കും തർക്കിച്ച് തോൽപ്പിക്കാനാവാത്ത വിധം ജ്ഞാന മൂർത്തിയായിരുന്നു ബോധാനന്ദൻ. ക്ഷമാശിലനും, ദാനധർമ്മാദികളിൽ വ്യാപരിക്കുന്നയാളുമായിരുന്നു. ജീവകാരുണ്യ രംഗത്തും അദ്ദേഹം ശ്രദ്ധേയനായിരുന്നു. എന്നാൽ അനീതി എവിടെ കണ്ടാലും പൊട്ടിത്തെറിക്കുമായിരുന്നു.അധികാര സ്ഥാനങ്ങളിൽ നിന്നും എന്നും അകലം പാലിക്കാനും ശ്രദ്ധിച്ചിരുന്നു. വിഗ്രഹപ്രതിഷ്ഠയെ എതിർക്കാനായി തലശ്ശേരിയിലെത്തിയ ബോധാനന്ദൻ ,പിന്നീട് ഗുരു ശിഷ്യനായെന്ന് മാത്രമല്ല, ഗുരു ജീവിച്ചിരിക്കെ തന്നെ ലോകത്തെ ആദ്യത്തെ പഞ്ചലോഹപ്രതിമ 1928 ൽ ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിക്കാൻ നിയോഗിക്കപ്പെടുകയുമായിരുന്നു. പ്രതിമ സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്ത മൂർക്കോത്ത് കുമാരന്റെ പ്രത്യേക താൽപ്പര്യവും ഇതിന് പിന്നിലുണ്ടായിരുന്നു.
ഗുരുദേവൻ പിന്നിട് തന്റെഅനന്തരഗാമിയായി പ്രഖ്യാപിച്ചതും, തന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ അവകാശാധികാരം വിൽപ്പത്രം വഴി നൽകിയതും ബോധാനന്ദ സ്വാമിക്കായിരുന്നു. പഞ്ചലോഹപ്രതിമയുടെ ശതാബ്ദി ആഘോഷവേളയിൽ ബോധാനന്ദസ്വാമികളേയും ഓർക്കാതിരിക്കാൻ തലശ്ശേരിക്കാർക്ക് കഴിയില്ല.
കലാഗ്രാമത്തിൽ പ്രവേശനം തുടരുന്നു
മാഹി:മലയാള കലാഗ്രാമത്തിൽ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.ഭരതനാട്യം, കുച്ചിപ്പുടി, കർണാട്ടിക് സംഗീതം, വയലിൻ, മൃദംഗം, ശിൽപ നിർമ്മാണം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, യോഗ എന്നീ വിഷയങ്ങളിലുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുന്നു.
ഫോൺ:0490 2332961,9400532961,9447646125.
പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയ്ക്ക് പൊങ്കാല സമർപ്പണം 24 ന്
ന്യൂമാഹി :പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയ്ക്ക്
പതിനാറാമത് പൊങ്കാല സമർപ്പണം നവംബർ 24 ന് നടക്കും. രാവിലെ 10 മണിക്ക്ക്ഷേത്രമേൽശാന്തി പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തും.
പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീ ഭക്തർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.9846422367 9048165257
കിറ്റ് ക്ഷേത്ര സമിതി നൽകും .തോർത്ത്,വിറക്, 3ഇലകൾ എന്നിവ കൊണ്ടുവരണം..ക്ഷേത്രവും പരിസരവും ശുചീകരണ പ്രവർത്തനം നടത്തി പൊങ്കാലയെ വരവേൽക്കാൻ ഒരുങ്ങി. വിവിധ ഉപസമിതിരൂപി കരിച്ച് പ്രവർത്തനം നിയന്ത്രിക്കുന്നു.
പതിവ് പൂജകൾക്ക് പുറമേ അഖണ്ഡ നാമജപം, നെയ്യ് വിളക്ക് സമർപ്പണം, ഭജന , കാലത്ത് പ്രഭാത ഭക്ഷണം ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവ ഉണ്ടായി രിക്കും.പത്രസമ്മേളനത്തിൽ പ്രസിഡണ്ട് ഒ.വി സുഭാഷ് , സെക്രട്ടറി ഷാജി കൊള്ളുമ്മൽ, പവിത്രൻ കൂലോത്ത്, സി.വി.രാജൻ പെരിങ്ങാടി, പി. പ്രദീപൻ,വി.കെ. അനീഷ് ബാബു സംബന്ധിച്ചു.
വനിതാ സംഗമവും ആദരായണവും നടത്തി
മാഹി:പ്രഥമ വനിത പ്രധാനമന്ത്രിയും കോൺഗ്രസ്സ് പ്രസിഡണ്ടുമാ യിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ മഹിള കോൺഗ്രസ്സ് മാഹി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും മുതിർന്ന വനിതാ പ്രവർത്തകരെ ആദരിക്കലും നടത്തി. മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സംഗമം കണ്ണൂർ കോർപ്പറേഷൻ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യഭാഷണം നടത്തി. മഹിള കോൺഗ്രസ്സ് പ്രസിഡണ്ട്ശോഭ.പി.ടി.സി അദ്ധ്യക്ഷത വഹിച്ചു. പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് ജന. സിക്രട്ടറി, സത്വൻ കേളോത്ത്, മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്കെ.മോഹനൻ, നളിനി ചാത്തു, പി.പി.ആശാല ത, കാഞ്ചനനാണു,എ.പി.ഷിജ, സാവിത്രി നാരായണൻസംസാരിച്ചു.
ചിത്രവിവരണം:കണ്ണൂർ കോർപ്പറേഷൻ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു
ഇന്ദിരാ ഗാന്ധി ജന്മദിനം
മാഹി : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഇന്ദിരാ ഗാന്ധിയുടെ ഛായ ചിത്രത്തിൽപ്രവർത്തകർ പുഷ്പാർച്ചന നടത്തി. ജന്മദിന പരിപാടിയിൽ വാർഡ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ടി ഷംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ്കുമാർചാമേരി, എം.പി ശ്രിനിവാസൻ , പ്രദിപൻ വള്ളിൽ, ശ്രീഗോഷ് ബാബു കുണ്ട് പറമ്പത്ത് സംസാരിച്ചു. മധുര പലഹാര വിതരണവും നടത്തി.
കിണറുകൾ മലിനപെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കണം
മാഹി. തലമുറകളായി താമസിച്ചു വരുന്ന കുടുംബങ്ങളിലെ വീട്ടുകിണറുകളിൽ സമീപകാലത്ത് പുതിയ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം ചോർന്ന് മലിനപ്പെടുന്ന സാഹചര്യത്തിൽ, ഇവർക്ക് പുനരധിവാസ സൗകര്യമേർപ്പെടുത്തണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. കുഞ്ഞിപ്പുര മുക്ക് , ചൊക്ലി ഗ്രാമത്തി തുടങ്ങിയപ്രദേശങ്ങളിലെ ഒട്ടേറെ വീട്ടുകിണറുകളിൽ കുടിവെള്ളത്തിൽ ഇന്ധനംകലർന്നതിനാൽ ഉപയോഗിക്കാൻ കഴിയാതായിട്ടുണ്ട്.
കേവലം ഒൻപത് ചതുരശ്ര കി.മി. ചുറ്റളവിൽ 46,000 ജനങ്ങൾതിങ്ങിത്താമസിക്കുന്ന ഇവിടെ അപേക്ഷിച്ചവർക്കെല്ലാം , സകലമാന മാനദണ്ഡങ്ങളും മറികടന്നാണ് പുതിയ പമ്പുകൾക്ക്‌ലൈസൻസ് നൽകുന്നത്. സർക്കാരിന്റെ ഉദാരമായ നയം മൂലം എല്ലാറ്റിനും അനുമതി ലഭ്യമായാൽ അമ്പതോളം പമ്പുകൾ മാഹിയിലുണ്ടാവും. ഇത് സ്ഫോടകാത്മകമായ സാഹചര്യംസൃഷ്ടിക്കുമെന്ന് ജനശബ്ദം മാഹി പ്രവർത്തകയോഗം മുന്നറിയിപ്പ് നൽകി.
മെയിൻ റോഡുകളിൽ നിന്നുംമറ്റുംഹൈവേയെ ബന്ധിപ്പിക്കുന്ന കുടുസ്സായ കട്ട് റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. സിഗ്നലുകളും, ദിശാ ബോർഡുകളുമില്ലാത്തതി നാൽ വാഹന യാത്രികർ ഏറെ ബുദ്ധിമുട്ടുകയാണ്.
പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയിരിക്കെ, അദ്ധ്യാപകർക്കൊപ്പം രക്ഷിതാക്കൾക്കും വിദ്യാർത്ഥിയുടെ പഠന കാര്യങ്ങളിൽ ഏറെ ചെയ്യാനുണ്ടെന്നിരിക്കെ, പി.ടി.എ. സംവിധാനം ഇല്ലാതാക്കിയ നടപടി പിൻവലിക്കണമെന്നും, ലഹരിമാഫിയ പിടിമുറുക്കിയിരിക്കുന്ന സാഹച ര്യത്തിൽ, കേരളത്തിൽ തൂഫാൻ എന്നത് പോലെ മാഹിയിലും ലഹരി വിരുദ്ധ വേട്ട ആരംഭിക്കണമെന്നും ജനശബ്ദംആവശ്യപെട്ടു ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. റഫീഖ്, ടി.എം.സുധാകരൻ, ദാസൻകാണി, ഷൈനി ചിത്രൻ, സോമൻ ആനന്ദ്, ജസീമ മുസ്തഫ, ഷിബു കാളാണ്ടി, ഷൈജ പാറക്കൽ, സുരേഷ് പന്തക്കൽ ,േ സോമൻ മാഹി , മോഹൻദാസ്, സുജിത സംസാരിച്ചു.
ഇന്ദിരാജിയുടെ ജൻമദിനം ആഘോഷച്ചു
മാഹി..മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 109ാമത് ജന്മദിനത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽവിപുലമായ പരിപാടികൾ നടത്തി. .ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ മോഹനന്റെ അദ്ധ്യക്ഷതയിൽപള്ളൂർ ഇന്ദിരാഭവനിൽ ചേർന്നഇന്ദിരാജി ജന്മവാർഷിക അനുസ്മരണ സംഗമം മുൻ എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയതു ,പിപിവിനോദൻ,സത്യൻകേളോത്ത് ,.കെ ഹരീന്ദ്രൻ പി ടി സി ശോ.ഭ .ആഷാലത,നളിനി ചാത്തു സംസാരിച്ചു .
വി ടി ഷംസുദ്ദീൻ ഉത്തമൻ തിട്ടയിൽ ജിജേഷ് ചാമേരി. ഷാജു കാനത്തിൽ. ശ്രീജേഷ് പി എം .അജയൻ പൂഴിയിൽ സർഫാസ് ചൂടിക്കോട്ട ,അൻസിൽ അരവിന്ദ് എന്നിവർ നേതൃത്വം നൽകി
ഇന്ദിരാജിചായ ചിത്രത്തിന് മുന്നിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി.
ചിത്ര വിവരണം : ഇന്ദിരാജി അനുസ്‌മരണ സംഗമം മുൻ എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.
യുവനം സംസ്ഥാന ദ്വിദിന നാടകശിൽപ്പശാല
തലശ്ശേരി : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 28, 29 തീയ്യതികളിൽ കുട്ടിമാക്കൂൽ വെച്ച് നടക്കുന്ന "യുവനം "സംസ്ഥാന നാടക ശിൽപശാല യുടെ സംഘാടക സമിതി ഓഫീസ് പ്രശസ്ത നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയതു.സംഘാടക സമിതി ചെയർമാൻ വി എം സുകുമാരൻ അധ്യക്ഷത വഹിച്ചു , പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ , സംസ്ഥാന കമ്മിറ്റിയംഗം എ വി അജയകുമാർ, ജില്ലാ പ്രസിഡണ്ട് ടി പി വേണുഗോപാലൻ, ജില്ലാ സെക്രട്ടറി ടി എം ദിനേശൻ, പൊന്ന്യം ചന്ദ്രൻ , സബിത ഷാജി, വിജില മഹേഷ്, സുരാജ് ചിറക്കര ,
സംഘടാക സമിതി ജനറൽ കൺവിൻ സി സോമൻ സംസാരിച്ചു.
ചിത്രവിവരണം:സംഘാടക സമിതി ഓഫീസ് പ്രശസ്ത നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യുന്നു
ജയചന്ദ്രൻ നായർ നിര്യാതനായി.
ന്യൂമാഹി:പെരിങ്ങാടി ,കുളങ്ങരവീട്ടിൽ ജയചന്ദ്രൻനായർ ( 78 ) നിര്യാതനായി.ഭാര്യ,പരേതയായ ഭാർഗ്ഗവി.മക്കൾ ,ശൈലേഷ് ,ഷാലിഷ് ,ശാലിനി,പരേതനായ,ഷൈജു,മരുമക്കൾ ദീപ,
രചന,കരുണൻ,സഹോദരങ്ങൾ:അരവിന്ദൻ തങ്കമണി,പരേതരായ
രവീന്ദ്രൻ,വിജയൻ,ദാസൻ,
ഇന്നത്തെപരിപാടി(20/11/26 )
തലശ്ശേരി ശ്രീജഗന്നാഥക്ഷേത്രം മണ്ഡല മഹോത്സവം പ്രഭാഷണം പുനലൂർ പ്രഭാകരസ്വാമികൾ.വൈ. 6.30
ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി.
ന്യൂമാഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 11ആം ജന്മ വാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി കെ അനീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കവിയൂർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം കരിമ്പിൽ അശോകൻ, കോൺഗ്രസ് നേതാവ് എൻ കെ സജീഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എം കെ പവിത്രൻ, ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ബാബു സി , മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എം ഇഖ്ബാൽ, ടി.പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് സി സത്യാനന്ദൻ, കനാക്കുന്നുമ്മൽ ഹാരിസ്, കെ സനാദ്, ചള്ളയിൽ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
കുട്ടികളുടെ ചിത്രപ്രദർശനവും ഏകദിനം ശില്പശാലയും;മാഹി മലയാള കലാ ഗ്രാമത്തിൽ22 മുതൽ 29 വരെ.
മാഹി:കുട്ടികളിലെ ചിത്രരചനാ താത്പര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂ മാഹി മലയാള കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ നവംബർ 22 മുതൽ 29വരെ നഴ്സറി ക്ലാസ്സുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെചിത്രപ്രദർശനം നടക്കും. 55ഓളം കൊച്ചു കലാകാരന്മാരുടെ, ജലച്ചായം, അക്രലിക്, പെൻസിൽ ഡ്രോയിങ്മാധ്യ മത്തിലുള്ള 100 ലേറെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം 22 നു രാവിലെ 10 മണിക്ക് പ്രശസ്ത ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും.
എം ഹരീന്ദ്രൻ,ചാലക്കര പുരുഷു, പി. ജയരാജൻ ചടങ്ങിൽസം ബന്ധി ക്കും. 22 നു രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ പ്രദർശന ത്തിൽ പങ്കെടു ത്തകുട്ടികൾക്കായുള്ള ഏകദിന ശില്പശാലനടക്കും. പ്രശസ്തചിത്രകാരന്മാരായ പ്രശാന്ത് ഒളവിലം ജലച്ചായചിത്രരചനയിലും, എ. സത്യനാഥൻ അക്രലിക്, പെൻസിൽ ഡ്രോയിങ്മാധ്യമത്തിലും പരിശീലനംനൽകും. വാർത്താസമ്മേളനത്തിൽ ചാലക്കര പുരുഷു, പ്രശാന്ത് ഒളവിലം, പി. ജയരാജൻ പങ്കെടുത്തു.
ബ്രൺകോമെയ്റ്റ്സ്
സംഗമം നടത്തി
തലശ്ശേരി:1977-79 കാലത്ത് പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ച വിദ്യാർഥികളുടെ സംഘടനയായ ബ്രൺകോമെയ്റ്റ്സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഗെറ്റ് ടുഗതർ നടത്തി. കോളേജിൽ എത്തിയതിന്റെ 49 വർഷമാണിത്. ചടങ്ങ് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഡോ - അലോഷ്യസ് ഒ.സി ഉദ്ഘാടനം ചെയ്തു. 2026 ലെ വയലാർ അവാർഡ് നേടിയ കോളേജിലെ തന്നെ ടീച്ചറായ ഡോ.ആർ. രാജശ്രീയെ ചടങ്ങിൽ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. കെ.ശിവദാസൻ ഉപഹാരവും . കെ.ടി. അനിത പൊന്നാടയും അണിയിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ഭക്ത വൽസലൻ. കുമാരി പി.കെ. അൽക്ക എന്നിവരെ ആദരിച്ചു. ആർ.രാജശ്രീ .
,ഡോ - പുത്തൂർ മുസ്തഫ, കെ.ശിവദാസൻ ആശാറാവു. സി.റജുള,. കൃഷ്ണപ്പൻ വയനാട് . കെ.ഭക്തവൽസൻ . ഒ.വി.റഫീഖ്, കെ.സനൽ.പി.വി. ഹരീന്ദ്രനാഥ്. അക്ബർ സിദ്ദീഖ്. ടി.നാരായണൻ, കെ.റഹ്മത്തുള്ള . സത്യൻ മാവിലായി സി. സുജാത എന്നിവർ പ്രസംഗിച്ചു.
പ്രസിഡണ്ടു പുരുഷോത്തമൻ പടിക്കലേട്ടി അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ കെ.ടി. അനിത സ്വാഗതവും . ആർ.പ്രജയ് നന്ദിയും പറഞ്ഞു.
തുടർന്ന് പൂർവ്വ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾഅരങ്ങേറി.
ചിത്രവിവരണം:ബ്രൺകോമെയ്റ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗെറ്റ് ടുഗതറിൽ പങ്കെടുത്തവർ
മാഹി മേഖല സ്കൂൾ
കലോത്സവത്തിന് തിരിതെളിഞ്ഞു
മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച്കൊണ്ട് നടത്തുന്ന സ്കൂൾ കലോത്സവത്തിന് പ്രൗഢമായ തുടക്കം.
കലോത്സവ് - 2026-27 ൻ്റെ സ്റ്റേജിതര മത്സരങ്ങൾ ജെ.എൻ.ജി.ഹയർ സെക്കൻഡറി സ്കൂളിൽ പ്രശസ്ത ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ഉദ്ഘാടനം ചെയ്തു.മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം .തനൂജ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ കെ.കെ.സ നിൽകുമാർ,എസ്.എം.സി.ചെയർ
പേഴ്സൺ സുനിൽ കുമാർ സംസാരിച്ചു.
വൈസ് പ്രിൻസിപ്പാൾ കെ. റീന സ്വാഗതവും, പ്രോഗ്രാംകോ-ഓർഡിനേറ്റർവി.സി.ഭാഗേഷ്മാസ്റ്റർനന്ദിയുംപറഞ്ഞു.വിവിധവിദ്യാലയങ്ങളിലായി സ്റ്റേജിതര മത്സരങ്ങൾ തുടരും.
വയലാർ - ചെറുകാട് അനുസ്മരണം
മാഹി സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയലാർ - ചെറുകാട് അനുസ്മരണവും, വയലാർ ഗാനസന്ധ്യയും സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ
ഉദ്ഘാടനം ചെയ്തു. കെ.സി. നിഖിലേഷ് , ജയരാജൻ അടിയേരി, വിനയൻ പുത്തലം സംസാരിച്ചു.
ചിത്ര വിവരണം: എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു
ബി.ജെ പി പൊലീസ് സ്റ്റേഷൻ മാർച്ച്നടത്തി. റോഡ് ഉപരോധിച്ചു
മാഹി: പന്തക്കൽ ഐ.കെ. കുമാരൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച മലയാളം അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ ബന്ധുക്കളും ദേശവാസികളും പള്ളൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് നിർബദ്ധിതമാകുമെന്ന് സമരസമിതിഭാരവാഹികൾ അറിയിച്ചു.
പ്രതിയെ ഉടനെ അറസ്റ്റുചെയ്യുമെന്ന് പൊലീസ്അധികാരികൾ സമരസമിതി ഭാരവാഹികൾക്ക് നൽകിയ ഉറപ്പിനെ തുടർന്ന് റോഡ് ഉപരോധംഅവസാനിപ്പിച്ചു. പള്ളൂർ- തലശ്ശേരി റോഡിൽ വാഹന ഗതാഗതം ഏറെ നേരം സ്തംഭിച്ചു
ബിജിൻ പുളിഞ്ഞോളി , ഷാനിത് പിലാക്കണ്ടി, കെ.പി.രാജേഷ്, പി.കെ. ദിനേശൻ, കെ.പി. അജേഷ് നേതൃത്വം നൽകി
ചിത്ര വിവരണം:പള്ളൂർ പൊലീസ് സ്റ്റേഷന് സമീപം നടത്തിയ ഉപരോധ സമരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































