ഗുരുവിന്റെ ആത്മാവ് ഇവിടെ സ്പന്ദിക്കുന്നു :ചാലക്കര പുരുഷു

ഗുരുവിന്റെ ആത്മാവ് ഇവിടെ സ്പന്ദിക്കുന്നു :ചാലക്കര പുരുഷു
ഗുരുവിന്റെ ആത്മാവ് ഇവിടെ സ്പന്ദിക്കുന്നു :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Nov 18, 11:09 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തലശ്ശേരി:യുഗപ്രഭാവനായ ഗുരുദേവന്റെ തൃക്കരങ്ങളാൽ പ്രതിഷ്ഠിതമായ ജഗന്നാഥക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സരസ്വതി മണ്ഡപത്തിന്റെ വടക്ക് ഭാഗത്തായി അഷ്ട കോൺമണ്ഡപത്തിൽ സ്ഥാപി മായ ഗുരുദേവന്റെ പഞ്ചലോഹപ്രതിമയും, മുന്നിൽ തെക്ക് കിഴക്ക്

ഭാഗത്തായിശ്രീനാരായണ മ്യൂസിയവും കാണാം.

ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ, ഒരിക്കലും ഗുരുവിനെ കണ്ടിട്ടില്ലാത്ത വിഖ്യാത ഇറ്റാലിയൻ ശിൽപ്പി തവ്റലിപഞ്ചലോഹത്തിൽ നിർമ്മിച്ച ജീവസ്സുറ്റ ഗുരു പ്രതിമക്കരികിൽ നിന്ന് നോക്കിയാൽ , തൊട്ടടുത്ത മ്യൂസിയത്തിനകത്ത് പ്രത്യേകംസംവിധാനങ്ങളോടെ സ്ഥാപിച്ച ഇടത്താണ് ഗുരുദേവൻശയിച്ചകട്ടിലും,ഉപവിഷ്ടനായിരുന്ന കസേരയും കാണാനാവും. ക്ഷേത്ര പ്രതിഷ്ഠ നടത്തിയഗുരുദേവന്റേയും,ആദ്യമായിക്ഷേത്രനിർമ്മാണ കാര്യങ്ങൾ അന്വേഷിച്ച്1905ൽ തലശ്ശേയിലെത്തിയ കുമാരനാശാന്റേയും പ്രതിമകൾ, വിവിധ നിറങ്ങളിലുള്ളചരൽ കല്ലുകൾ കൊണ്ട് നിർമ്മിച്ച ഗുരുദേവ ഛായാപടം, ഗുരുദേവൻ ജീവിച്ചിരുന്ന കാലത്തെ ചരിത്ര പ്രാധാന്യമേറിയ പത്രങ്ങൾ. ഗുരുവിന്റെ സംഭവ ബഹുലമായ ജീവിത വുമായി ബന്ധപ്പെട്ട അരുവിപ്പുറം പ്രതിഷ്ഠ, സമാധി നാളിൽശിവഗിരിയിലെ ത്തിയ ജനലക്ഷങ്ങൾ, ഗുരു ദേവന്റെ ആദ്യ തലശ്ശേരി സന്ദർശനം, സിലോൺ യാത്രക്ക് മുൻപ് ഗുരു ആദ്യമായി ജുബ്ബയിട്ട് നിൽക്കുന്ന ചിത്രം,ശിഷ്യരുമൊത്തുളളപടം,ചട്ടമ്പിസ്വാമികൾക്കുംശ്രീതീർത്ഥപാദരോടൊപ്പമുള്ള ചിത്രം, ജഗ്ജീവൻ റാം, മന്നത്ത് പത്മനാഭൻ,ആർ.ശങ്കർ, എം.പി. മൂത്തേടത്ത്,ആനന്ദതീർത്ഥർ, സി.എഫ്. ആൻഡ്രൂസ്, കൊറ്റിയത്ത് രാമുണ്ണി വക്കീൽ, വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ, മുൻപ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, മുൻ ഉപരാഷ്ട്രപതി ഡോ: ശങ്കർ ദയാൽ ശർമ്മ, കേരള കൗമുദി സ്ഥാപക പത്രാധിപർ സി.വി.കുഞ്ഞുരാമനും, ഗുരുദേവനും, ഗുരുവിന്റെ ജീവചരിത്രം ആദ്യമായി എഴുതിയ മൂർക്കോത്ത് കുമാരൻ , ഗുരുവും ആശാനും, ഗുരുവിന്റെ അനന്തരഗാമിയായ ബോധാനന്ദസ്വാമികൾ, കെ.എം. കുമാരസ്വാമി സന്ന്യാസി, ശ്രീരാമാന ന്ദസ്വാമികളുടെ ശിവഗിരി സന്ദർശനം, ആനന്ദാശ്രമസ്ഥാപകൻ

സ്വാമി യുടെ ശിവഗിരി സന്ദർശനം,ഗുരുവും ടാഗോറും , ആശാനും, നടരാജ ഗുരു,, ശിവഗിരി ശാരദമഠം, ഗുരു ദേവനെ ചികിത്സിച്ച ഡോക്ടർമാർ, രമണ മഹർഷി, സർവ്വ മത സമ്മേളനപ്രതിനിധികൾ ഗുരുവിനൊപ്പം, കൊളമ്പിലെ ചതയദിന ഘോഷയാത്ര,ആറാട്ടുപുഴവേലായുധപണിക്കരുടെ വീട്, നിത്യചൈതന്യയതി, ഗുരു,കണ്ണൂരിലെത്തിയപ്പോൾ ഗുരുവിന് നൽകിയ സ്വീകരണം, ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം, അഞ്ച് തെങ്ങ്, ചെമ്പഴന്തിയിലെ ജൻമഗ്യഹം തുടങ്ങി സംഭവ ബഹുലമായ ഗുരുവിന്റെ കർമ്മകാണ്ഡങ്ങളിലൂടെയുള്ള ഒരു തീർത്ഥയാത്ര പോലെ ഈ ദൃശ്യങ്ങൾ കാണികൾക്ക് അനുഭവവേദ്യമാകും.എക്കാലത്തും പ്രസക്തമായ

ഗുരുസൂക്തങ്ങൾ, ഗുരുവിന്റെ മൊഴിമുത്തുക്കൾ എന്നിവ ഇവിടെ ആ ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ഗുരുദർശനങ്ങളിൽ മുഴുകി ജീവിതം നയിച്ചചമ്പാടൻ വിജയന്റെ അമൂല്യപുസ്തകശേഖരംഇവിടെഅലമാരകളിൽസൂക്ഷിച്ചുവെച്ചിട്ടുണ്ട്

നവമ്പർ 22 ന് ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.


ചിത്രവിവരണം: ശ്രീനാരായണ മ്യൂസിയം

whatsapp-image-2026-11-18-at-8.24.28-pm

സബ്ബ് ജഡ്ജ് നിയമനം: മാഹി ബാർ അസോസിയേഷൻ കോടതിബഹിഷ്ക്കരിച്ച് പ്രതിഷേധിക്കും

മാഹി: മാഹി സബ്ബ് കോടതിയിൽ കഴിഞ്ഞ 6 വർഷത്തോളമായി മുൻസിഫായി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥയെ മാഹി സബ് ജഡ്ജായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമാക്കി മാഹി ബാർ അസോസിയേഷൻ രംഗത്ത്.

ഈ നിയമനം പുനഃപരിശോധിക്കാൻ ചെന്നൈ ഹൈക്കോടതി അടിയ ന്തരമായി ഇടപെടണമെന്നും, അല്ലാത്ത പക്ഷം ഉദ്യോഗസ്ഥ ചുമതലയേ ൽക്കുന്ന ദിവസം മുതൽ ഉചിതമായ തീരുമാനം ഉണ്ടാകുന്നതുവരെ കോടതി നടപടികൾ ബഹിഷ്ക്കരിക്കുന്ന പ്രതിഷേധ സമരവുമായി അസോസിയേഷൻ മുന്നോട്ട് പോവുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ നിയമന നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മാഹിബാർഅസോസിയേഷൻനിവേദനംനൽകിയിട്ടും,അധികാരികളുടെഭാഗത്തുനിന്നുംയാതൊരുപരിഗണനയുംലഭിക്കാത്തതിനാലാണ്കോടതിബഹിഷ്കരണ നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.

​സ്ഥാനക്കയറ്റം ലഭിച്ച് 6 മാസത്തിനുള്ളിൽ മാഹിയിലേക്ക് തന്നെ തിരികെനിയമിക്കുന്നത് ഗൗരവമായആശങ്കയും അതൃപ്തിയും ഉണ്ടാക്കുന്നതായി അസോസിയേഷൻ ആരോപിച്ചു.

ഉദ്യോഗസ്ഥ മുൻപ് മാഹിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ പുറപ്പെടുവിച്ച നിരവധി വിധികളുംഉത്തരവുകളും ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ നിലവിൽ മാഹി സബ് കോടതിയിൽ തീർപ്പുകൽപ്പിക്കാൻ കിടക്കുകയാണ്. ഇതേ ഉദ്യോഗസ്ഥ സബ് ജഡ്ജായി ചുമതലയേൽക്കുന്നത് ഇത്തരം കേസുകളുടെ നടത്തിപ്പിൽ വലിയ പ്രായോഗികബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ തകർക്കാനല്ല, മറിച്ച് പ്രാദേശിക ബാറിന്റെ കൂട്ടായ ഔദ്യോഗിക ആശങ്കഅറിയിക്കാനാണ്ഈപ്രതിഷേധമെന്നും ബാർ അസോസിയേഷൻ ഭാരവാഹികളായ എ.പി.അശോകൻ, എം.ഡി.തോമ സ്, ടി.സി.വത്സരാജ്, കെ.കെ.അനസ് ഗഫൂർ, എൻ.കെ.സജ്ന, ഹസീന എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

asdfg

ക്ഷേത്ര പ്രവേശന വിളംബരം:

മാഹി മേഖലാ പ്രശ്നോത്തരി സംഘടിപ്പിച്ചു.

മാഹി:മാഹിഗവ.എൽ.പി.സ്കൂൾവാർഷികത്തോടനുബന്ധിച്ച് മേഖലയിലെ ഗവ. പ്രൈമറി വിദ്യാർത്ഥികൾക്കായി ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 90-ാം വാർഷികത്തെ മുൻ നിർത്തി പ്രശ്നോത്തരി നടത്തി.

പൂർവവിദ്യാർത്ഥികളായ മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിലിന്റെ അധ്യക്ഷതയിൽ കൺവീനർ കെ.സി. നിഖിലേഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു വിഷയം സംബന്ധിച്ച് പ്രഭാഷണം നടത്തി. ഗവ.മിഡിൽ സ്കൂൾ പ്രഥമാധ്യാപകൻ അജിത്ത് പ്രസാദ്, എസ്.എം സി ചെയർപെഴ്സൺ രചന സംസാരിച്ചു. ചടങ്ങിൽ അബ്ദുൽ റഷീദ് സ്വാഗതവും സ്കൂൾ പ്രഥമാ

ധ്യപകൻ ബി.ബാല പ്രദീപ് നന്ദിയും പറഞ്ഞു.

മിനി തോമസ് നയിച്ച ക്വിസിൽ 9 വിദ്യാലയങ്ങളിൽ നിന്നായി 18 വിദ്യാർത്ഥികൾ മത്സരിച്ചു. ജി.എൽ.പി.എസ്. പന്തക്കൽ ഒന്നാം സ്ഥാനവും ജി.എൽ.പി.എസ്. മാഹി രണ്ടാം സ്ഥാനവുംജി.എൽ.പി.എസ്. പള്ളൂർ വെസ്റ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി...

നവംബർ 27 ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷം കലാദർപ്പൺ 26-27 ൽ വെച്ച്വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ വിതരണം ചെയ്യും. പരിപാടിക്ക് സജിന വി.കെ., ഷീജ കെ.ജി., സുഗന്ധി,സൂര്യഗായത്രി ,നിരഞ്ജനറോയ്,,ശരത്ത്, കല, സൗജത്ത് നേതൃത്വം നൽകി.


ചിത്രവിവരണം:കെ.സി. നിഖിലേഷ് ഉദ്ഘാടനം ചെയ്യുന്നു

മലേഷ്യയിൽ വെച്ച് മരണപ്പെട്ട മാഹി സ്വദേശി രഘുനാഥിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

മലേഷ്യയിൽ റവാങ്ങിലെ പെർതാക് നദിയിലെ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരണപ്പെട്ട മാഹി സ്വദേശി തലശ്ശേരി കൊമ്മൽ വയലിലെ മാണിക്കോത്ത് രഘുനാഥിന്റെ (48) ഭൗതികശരീരം ഇന്ന് രാവിലെ 6 മണിയോടുകൂടി ടെമ്പിൾ ഗേറ്റ് കൊമ്മൽ വയലിലെ തറവാട് വീട്ടിൽ എത്തിച്ചേരും. പൊതു ദർശനത്തിനു ശേഷം രാവിലെ 7 മണിയോടുകൂടി പന്തക്കലിലെ സ്വന്തം വീട്ടിൽ എത്തിച്ചേരും. സംസ്കാരംപന്തക്കലിലെ വീട്ടുവളപ്പിൽ നടക്കും. മലേഷ്യയിലെ ഐ.ടി. കമ്പനിയിൽസി.എൻ.സിടെക്നീഷ്യനായിരുന്നു. പരേതനായ മാണിക്കോത്ത് ശങ്കുവിന്റെയും പിലാവുള്ളതിൽ രോഹിണിയുടെയും മകനാണ്. ഭാര്യ: സീബാ രഘുനാഥ് (അധ്യാപിക, എക്സൽ പബ്ലിക് സ്കൂൾ, മാഹി). മകൾ: നിയ. സഹോദരങ്ങൾ: ഷാജീവ് (സി.എൻ.സി പ്രോഗ്രാമർ, കാനഡ), ഷിനോജ് (പി.ഡി.എം, പി.എൻ.ബി. മെറ്റ്ലൈഫ്).

capture_1795024108

കുനിയിൽ ദേവസ്ഥാനത്ത് തിറ മഹോത്സവം തുടങ്ങി

മാഹി:പള്ളൂർ ഇരുട്ടുപിലാക്കൂൽ ശ്രീ കൂനിയിൽ ദേവസ്ഥാനത്തെ തിറമഹോത്സവത്തിന് നവംബർ 18-ന് രാത്രി കാളീയാമത്തിൽ വലിയ ഗുരുതി തർപ്പണം നടക്കുന്നതോടെ തുടക്കമാകും. നവംബർ 24 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിപുലമായ താന്ത്രിക ചടങ്ങുകളും സാംസ്കാരിക പരിപാടികളും തെയ്യം-തിറമഹോത്സവവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നവംബർ 19 ശനി രാവിലെ 5.30-ന് ഗണപതിഹോമം, നവകലശ പൂജ, കലശാഭിഷേകം, മണ്ഡലകാല പൂജ. വൈകുന്നേരം 6-ന് ദീപാരാധനയ്ക്ക് ശേഷം ഇരുട്ടുപിലാക്കൂലിലെ ഇരട്ടപിലാവിൽ കുടികൊള്ളുന്ന നാഗദേവതകൾക്കായി അഷ്ടനാഗക്കളവും പാട്ടും നടക്കും.

​ 22ന് രാവിലെ 6.30-ന് മണ്ഡലകാല പൂജ. വൈകുന്നേരം 4-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാതാരം ടിനി ടോം ഉദ്ഘാടനം ചെയ്യും. 

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചലച്ചിത്ര നടി ശ്വേത മേനോൻ, നോവലിസ്റ്റ് എം. മുകുന്ദൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വൈകുന്നേരം 5-ന് ത്രിപുട വാദ്യസംഘത്തിന്റെ ഗുരുനാഥൻ വിപിൻ കെ. പാറലിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച 17 കലാകാരന്മാരുടെ പഞ്ചാരിമേളം അരങ്ങേറ്റം ദേവസ്ഥാനത്ത് അരങ്ങേറും.

തുടർന്ന് മാതൃ സമിതിയുടെഅംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി 

​ 23 ന്  രാവിലെ 5-ന് ഗണപതിഹോമവും മണ്ഡലകാല പൂജയും. 11-ന് കലശം കുളിർത്താറ്റൽ, വെറ്റില കൈനീട്ടം, വില്ലുംവേലയും, ഉച്ചപൂജ എന്നിവ നടക്കും. 

വൈകുന്നേരം 5-ന് ത്രിപുട വാദ്യകലാസംഘത്തിന്റെ പഞ്ചാരിമേളം, 6-ന് ദീപാരാധന, തുടർന്ന് ശാസ്തപ്പൻ വെള്ളാട്ടം.

 വൈകുന്നേരം 6-ന് ചാലക്കര ശ്രീ പനങ്ങാറ ദേവി ക്ഷേത്രം, തട്ടാൻകണ്ടിയിൽ കൊടുങ്ങല്ലൂർ ശാക്തേയ ഭദ്രകാളി സ്ഥാനം എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലെത്തും. 

തുടർന്ന് കാരണവർ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം,നരസിംഹമൂർത്തി വെള്ളാട്ടം എന്നിവ നടക്കും.

​ 24 ന് രാവിലെ 5-ന് ഗുളികൻ തിറയും,

 കലശം വരവും നടക്കും. 

7.30-ന് മണ്ഡലകാല പൂജ, 9-ന് കാരണവർ തിറ, 12-ന് ശാസ്തപ്പൻ തിറ, ഉച്ചയ്ക്ക് 3-ന് നരസിംഹമൂർത്തി തിറ, തുടർന്ന് കുടിയാട്ടം എന്നിവ അരങ്ങേറും. 

വൃശ്ചിക മാസത്തിലെ കാർത്തികനക്ഷത്രത്തിൽ പിറന്ന ശാസ്തപ്പന്റെ ജന്മദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 12.30-ന് വിപുലമായ പ്രസാദ ഊട്ടും വൈകുന്നേരം 6-ന് കാർത്തിക ദീപസമർപ്പണവും നടക്കും.​വാർത്തസമ്മേളനത്തിൽക്ഷേത്രംരക്ഷാധികാരി പി.അനീഷ് , പ്രസിഡന്റ് പി.കെ.നാണു., സെക്രട്ടറി ഷിനോജ് കുഞ്ഞിപ്പുരയിൽ,ട്രഷറർ ഷാജി തൈപ്പറമ്പത്ത്, മാതൃസമിതി പ്രസിഡന്റ് ദിവ്യ ടീച്ചർ പങ്കെടുത്തു.

capture_1795024411

ഷൗക്കത്ത് നിര്യാതനായി.

മാഹി..അണ്ടി കമ്പനി സമീപം മണലിൽ ഷൗക്കത്ത് (50) നിര്യാതനായി. കുഞ്ഞിപ്പള്ളിയിൽ  റോഡ് മുറിച്ച് കടക്കുമ്പോൾ കാർ തട്ടി പരിക്കേൽക്കു ക യായിരുന്നു.വടകര സ്വകാര്യ ഹോസ്പിറ്റലിലുംതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ആശുപത്രിയിലും ചികിത്സതേടിയെ ങ്കിലും

മരണപ്പെടുകയായിരുന്നു.

capture_1795024520

കോഴിയും കൂടും തീറ്റയും വിതരണം ചെയ്തു

ചൊക്ളി: ഗ്രാമ പഞ്ചായത്തും, കുടുംബശ്രീയും സംയുക്തമായി കോഴിയും, കൂടും, കോഴിത്തീറ്റയും വിതരണം ചെയ്തു.

മനോഹരമായ ഗ്രില്ലിൽ പണിത കോഴിക്കൂടും, കോഴിത്തീറ്റയും, വളർച്ചയെത്തിയ 20 കോഴിയും 17 അപേക്ഷകർക്ക് രണ്ടാഘട്ട വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് രണ്ടാം വാർഡിലെ സി.കെ.മഹിജ യ്ക്ക് നൽകി നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷമീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് കെ.എം സ്പന, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ആരോഗ്യം - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകെ.ടി.കെ പ്രദീപൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സി.ജി ശില്പ, എന്നിവർ സംസാരിച്ചു. അറ്റൻഡർ രജിലേഷ് ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളയായ കെ. വിനി.കെ.റിജിന ,സി.ഡി.എസ് മെമ്പർമാരായായ വി.എം.റീത്ത പി. ഷൈമ പി തുടങ്ങിയവരും പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ എം.കെ. റിജിന സ്വാഗതം പറഞ്ഞു.

ചിത്ര വിവരണം:ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് വിതരണോദ്ഘാടനം നിർവഹിക്കുന്നു

capture_1795024694

യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ.

.പാലക്കാട് സ്വദേശി ഫൈസൽ ( 41 ) ആണ് മാഹിയിലെ

ലോഡ്ജിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.

ഇന്ദിരാഗാന്ധി ജന്മദിനാഘോഷം: വനിതാ സംഗമവും ആദരിക്കലും നവംബർ 19 ന് മാഹിയിൽ

മാഹി: ഭാരതത്തിന്റെ പ്രഥമ വനിത പ്രധാനമന്ത്രിയും കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവാർഷിക ദിനമായ നവംബർ 19 ന് വൈകുന്നേരം 4 മണിക്ക് വനിതാ സംഗമവും മുതിർന്ന വനിതാ പ്രവർത്തകരെ ആദരിക്കലും

മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മഹിള കോൺഗ്രസ്സ് മാഹി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വനിതാ സംഗമം പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപ്പറേഷൻ മേയർ പി.ഇന്ദിര വിശിഷ്ഠാഥിതിയായിരിക്കും. മുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യഭാഷണം നടത്തു. മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് ശോഭ.പി.ടി.സി അദ്ധ്യക്ഷത വഹിക്കും.

capture_1795024965

കെ.നാരായണൻ നിര്യാതനായി

മാഹി: പന്തക്കൽ 'ചാരുത 'യിൽ താമസിക്കുന്നചൊക്ലിയിലെ കിഴക്കയിൽ കെ. നാരായണൻ(82) നിര്യാതനായി.(റിട്ട:അധ്യാപകൻ പന്തക്കൽ ഐ.കെ.കെ.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ) ഭാര്യ: പ്രേമലത. മക്കൾ: സുവിദ്യ( എഞ്ചിനീയർ ,ഖത്തർ), സുസിത (സയിൻ്റിസ്റ്റ്, ഐ.സി.എ.ആർ.ഗോവ), സുദിന (വെറ്റിനറി ഡോക്ടർ, കാസർകോട്) മരുമക്കൾ: പ്രതീഷ് (എഞ്ചിനിയർ, ഖത്തർ), രാജ്കുമാർ (' ഡീൻ' - വെറ്റിനറി കോളേജ്, ഗോവ), അരുൺ രവീന്ദ്രൻ (ബയോ ടെക്കനോളജിസ്റ്റ്, കേ ന്ദ്രസർവ്വകലാശാല,കാസർകോട്), സഹോദരങ്ങൾ: രാഘവൻ, വിജയൻ (ഇരുവരും ചൊക്ലി), പത്മിനി (മടപ്പള്ളി), പരേതരായ മുകുന്ദൻ, സൗമിനി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ

asd

മാഹിയിൽ എ.ആർ.വി ഡ്രൈവ് ആരംഭിച്ചു

മാഹി :മേഖലയിലെ തെരുവുനായ്ക്കൾക്കുള്ള എ.ആർ.വി പ്രവർത്ത നങ്ങൾക്ക് തുടക്കമായി.മാഹി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മാഹിയിലെ വെറ്ററിനറി സർജന്റെ ഏകോപനത്തോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പിലൂടെ പേവിഷബാധ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ പ്രവർത്തനം സഹായകരമാകും.

പൊതുജനാരോഗ്യവും മൃഗക്ഷേമവും ഒരുപോലെ മുൻനിർത്തിയുള്ള ഇത്തരംപ്രവർത്തനങ്ങളുമായി മാഹി മുനിസിപ്പാലിറ്റി മുന്നോട്ടുപോകുകയാണെന്ന്അഡ്വ. ടി. അശോക് കുമാർ എം.എൽ.എ, അറിയിച്ചു.

ചിത്രവിവരണം:തെരുവ് പട്ടികളെ പിടികൂടി എ ആർ വി ചെയ്യുന്നു

വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര ഫോറം.

മാഹി: മാഹി വൈദ്യുതി വകുപ്പ് ഉപഭോക്തൃ പരാതി പരിഹാര സമിതി നവമ്പർ 20 ന് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലും 21 ന് മാഹി സബ് സ്റ്റേഷനിലും രാവിലെ 11 മണി മുതൽ 1 മണി വരെ നടക്കും. അദാലത്തിൽ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കുന്നതാണ്.

capture_1795025347

അവനവനെ അറിയുന്നതാണ് യഥാർഥ ആത്മീയത – സ്വാമി ധർമ്മചൈതന്യ

പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കമായി

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന് തുടക്കമായി. നവംബർ 17 മുതൽ ഡിസംബർ 26 വരെ (വൃശ്ചികം 1 മുതൽ ധനു 10 വരെ) വിവിധ പരിപാടികളോടെയാണ് മഹോത്സവം നടക്കുന്നത്.

നവംബർ 17ന് വൈകിട്ട് നടന്ന ചടങ്ങിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശ്രീമദ് ധർമ്മചൈതന്യ മഹോത്സവം ഉദ്ഘാടനം ചെയ്തു.

നാം ഉച്ചരിക്കുന്ന വാക്കുകളിലാണ് നന്മയും തിന്മയും നിറഞ്ഞുനിൽക്കുന്നതെന്നും ആരെയും വേദനിപ്പിക്കാത്ത വാക്കുകൾ എപ്പോഴും ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും സ്വാമിജി പറഞ്ഞു. അവനവനെത്തന്നെ അറിയുക എന്നതാണ് ഏറ്റവും വലിയ അറിവെന്നും അതാണ് യഥാർഥ ആത്മീയതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രം പ്രസിഡന്റ് ടി.പി. ബാലൻ വിശിഷ്ടാതിഥിയെ ആദരിച്ചു. ക്ഷേത്രം സെക്രട്ടറി പി.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.വി. രാജൻ പെരിങ്ങാടി, സന്തോഷ് തുണ്ടിയിൽ, കണ്ടോത്ത് രാജീവൻ എന്നിവർ സംസാരിച്ചു.

തുടർന്ന് ഭജനയും അത്താഴപൂജയും അത്താഴമൂട്ടും നടന്നു. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്കുശേഷം വിവിധ പരിപാടികൾ അരങ്ങേറും.

കിണറുകൾ മലിനപെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കണം

മാഹി. തലമുറകളായി താമസിച്ചു വരുന്ന കുടുംബങ്ങളിലെ വീട്ടുകിണറുകളിൽ സമീപകാലത്ത് പുതിയ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം ചോർന്ന് മലിനപ്പെടുന്ന സാഹചര്യത്തിൽ, ഇവർക്ക് പുനരധിവാസ സൗകര്യമേർപ്പെടുത്തണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. കുഞ്ഞിപ്പുര മുക്ക് , ചൊക്ലി ഗ്രാമത്തി തുടങ്ങിയപ്രദേശങ്ങളിലെ ഒട്ടേറെ വീട്ടുകിണറുകളിൽ കുടിവെള്ളത്തിൽ ഇന്ധനംകലർന്നതിനാൽ ഉപയോഗിക്കാൻ കഴിയാതായിട്ടുണ്ട്.

 കേവലം ഒൻപത് ചതുരശ്ര കി.മി. ചുറ്റളവിൽ 46,000 ജനങ്ങൾതിങ്ങിത്താമസിക്കുന്ന ഇവിടെ അപേക്ഷിച്ചവർക്കെല്ലാം , സകലമാന മാനദണ്ഡങ്ങളും മറികടന്നാണ് പുതിയ പമ്പുകൾക്ക്‌ലൈസൻസ് നൽകുന്നത്. സർക്കാരിന്റെ ഉദാരമായ നയം മൂലം എല്ലാറ്റിനും അനുമതി ലഭ്യമായാൽ അമ്പതോളം പമ്പുകൾ മാഹിയിലുണ്ടാവും. ഇത് സ്ഫോടകാത്മകമായ സാഹചര്യംസൃഷ്ടിക്കുമെന്ന് ജനശബ്ദം മാഹി പ്രവർത്തകയോഗം മുന്നറിയിപ്പ് നൽകി.

മെയിൻ റോഡുകളിൽ നിന്നുംമറ്റുംഹൈവേയെ ബന്ധിപ്പിക്കുന്ന കുടുസ്സായ കട്ട് റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. സിഗ്നലുകളും, ദിശാ ബോർഡുകളുമില്ലാത്തതിനാൽ വാഹന യാത്രികർ ഏറെ ബുദ്ധിമുട്ടുകയാണ്.

പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയിരിക്കെ, അദ്ധ്യാപകർക്കൊപ്പം രക്ഷിതാക്കൾക്കും വിദ്യാർത്ഥിയുടെ പഠന കാര്യങ്ങളിൽ ഏറെ ചെയ്യാനുണ്ടെന്നിരിക്കെ, പി.ടി.എ. സംവിധാനം ഇല്ലാതാക്കിയ നടപടി പിൻവലിക്കണമെന്നും, ലഹരിമാഫിയ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ തൂഫാൻ എന്നത് പോലെ മാഹിയിലും ലഹരി വിരുദ്ധ വേട്ട ആരംഭിക്കണമെന്നും ജനശബ്ദംആവശ്യപെട്ടു ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. റഫീഖ്, ടി.എം.സുധാകരൻ, ദാസൻകാണി, ഷൈനി ചിത്രൻ, സോമൻ ആനന്ദ്, ജസീമ മുസ്തഫ, ഷിബു കാളാണ്ടി, ഷൈജ പാറക്കൽ, സുരേഷ് പന്തക്കൽ ,േ സോമൻ മാഹി , മോഹൻദാസ്, സുജിത സംസാരിച്ചു.

vasthu-jpg
samudra---copy
karokke
samudra
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur