മഹാഗുരുവും ഊരാച്ചേരി ഗുരുക്കന്മാരും ജയേന്ദ്രൻ മാഷും :-ചാലക്കര പുരുഷു

മഹാഗുരുവും ഊരാച്ചേരി ഗുരുക്കന്മാരും ജയേന്ദ്രൻ മാഷും :-ചാലക്കര പുരുഷു
മഹാഗുരുവും ഊരാച്ചേരി ഗുരുക്കന്മാരും ജയേന്ദ്രൻ മാഷും :-ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Nov 17, 07:30 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തലശ്ശേരി: ലോക ഗുരു മലബാറിലാദ്യമായി ക്ഷേത്രം പണിയുന്നത് ഒരു നാടിന്റെയാകെ അഭ്യർത്ഥന മാനിച്ച് തലശ്ശേരിയിലായിരുന്നു. മധ്യ-തെക്കൻ കേരളത്തെ അപേക്ഷിച്ച് ഉച്ഛനീചത്വങ്ങൾ തുലോം കുറവായിരുന്നു തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും . ഇവിടെ ഉന്നത വിദ്യാഭ്യാസം നേടാൻ പിന്നോക്ക വിഭാഗക്കാർക്ക് അവസരം ലഭിച്ചിരുന്നു. തൊട്ടടുത്ത , ഫ്രഞ്ചുകാർ ഭരിച്ചിരുന്ന മാഹിയിലാവട്ടെ ഫ്രഞ്ചുകാർ പുലർത്തിയ സമഭാവന മുലം ജാതി വിവേചനമുണ്ടായിരുന്നുമില്ല. അതുകൊണ്ടു തന്നെ തലശ്ശേരിയും മാഹിയും ഗുരുവിന് ഇഷ്ടപ്പെട്ട സ്ഥലങ്ങളുമായിരുന്നു.

നവോത്ഥാനപ്രഭ ചൊരിഞ്ഞ ജ്യോതിസ്

ക്ഷേത്രനിർമ്മിതിയുമായി ബന്ധപ്പെട്ട് ഗുരുവിന്റെ തുടർച്ചയായ സാന്നിധ്യം ജാതീയതയുടെ വേരറുക്കാനും , മാനവികതയുടെ മഹത്തായ ദർശനം മനുഷ്യ മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാനും സാധിതമായി. 1908 ൽ തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ചു കൊണ്ട് തന്റെ കർമ്മ സരണിയിൽ തലശേരിയേയും നവചിന്തകളുടെ പ്രഭവ കേന്ദ്രമാക്കി. മഹാഗുരുവിന്റെ ജീവിത കാലത്ത് തന്നെ 1927 സപ്ത സർ 11 നാണ് ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ഗുരുദേവന്റെ പഞ്ചലോഹപ്രതിമ സ്ഥാപിക്കപ്പെട്ടത്. ലോകത്തിലെ തന്നെ ആദ്യ ഗുരുദേവ പ്രതിമയാണിത്. അതിന്റെ നുറാം വാർഷികാഘോഷങ്ങൾ നടന്നു വരികയാണ്.

ഊരാച്ചേരി ഗുരുനാഥന്മാർ

മലയാളത്തിന് ആദ്യമായി ഒരു വർത്തമാന പത്രവും, മാസികയും, നിഘണ്ടുവുമെല്ലാം സമ്മാനിച്ച ഹെർമ്മൻ ഗുണ്ടർട്ടിന് മലയാളവും, സംസ്കൃതവും വൈദ്യവുംവ്യാകരണവും പകർന്നേകിയത് ഊരാച്ചേരി ഗുരുക്കന്മാരായിരുന്നു. ചൊക്ലിയിലെ കവികളുടെ ഊരായ കവിയൂരിൽ ജനിച്ചു വളർന്ന ഈ സഹോദരന്മാർ,തലശ്ശേരി ഇല്ലിക്കുന്നിൽ കാൽനടയായി എത്തിയാണ് ഗുണ്ടർട്ടിന് മലയാള ഭാഷ പകർന്നേകിയത്. ഇവരുടെ താവഴിയിൽപ്പെട്ട ഒരു കുടുംബം താമസിച്ചിരുന്നത് ജഗന്നാഥ ക്ഷേത്രത്തിന് തൊട്ടടുത്തായിരുന്നു. തികഞ്ഞ ഗുരുഭക്തരായ ഇവരുടെ വീട്ടിൽ പലപ്പോഴായി ഗുരു താമസിച്ചിട്ടുണ്ട്. ദശകങ്ങൾക്ക് മുമ്പ് ഈ വീട്ടുകാർ വീട് വിറ്റെങ്കിലും ഗുരു ഉപയോഗിച്ചിരുന്ന അമൂല്യങ്ങളായ കട്ടിലും, കസേരയും തങ്ങൾക്കൊപ്പം കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു.

ഗുരുഭക്തനായ പ്രൊഫ: പി.ജയേന്ദ്രൻ

ഊരാച്ചേരി ഗുരുക്കന്മാരുടെ പരമ്പരയിലെ പിന്തുടർച്ചക്കാരനും, മഹാഗുരുവിൻ്റെ അനുഗ്രഹങ്ങൾ കൊണ്ട് സാംസ്‌കാരിക ഔന്നത്യങ്ങൾ സ്വായത്തമാക്കുകയും ചെയ്ത ജഗന്നാഥക്ഷേത്രത്തിനടുത്ത അറക്കളം തറവാട്ടംഗവുമായ പ്രൊഫ: പി.ജയേന്ദ്രൻ ദശകങ്ങളായി കോഴിക്കോടിൻ്റെ സാംസ്ക്കാരിക ജീവിതത്തിലെ അവിഭാജ്യഘടകമാണ്. മലയാളത്തിന് പുറമെ, ഇംഗ്ലീഷ് ബംഗാളി സംസ്കൃതം, പേർഷ്യൻ ഭാഷകളിൽ അനിതരസാധാരണമായ സിദ്ധിവൈഭവമുണ്ടായിരുന്നു. ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നഈഗുരുനാഥൻ്റെക്ലാസ്സുകളിൽ കവിതകളും ലോക ക്ലാസ്സിക് കഥകളും ചാലിട്ടൊഴുകുമായിരുന്നു.രവീന്ദ്ര നാഥ ടാഗോറിൻ്റെ വീടായ ശാന്തിനികേതനിലെ ,പൗഷാലി, എന്ന പേരു തന്നെയാണ് ജയേന്ദ്രൻ മാഷ് കരുവിശ്ശേരിയിലെ തൻ്റെ വീടിനും നൽകിയത് .പേരിനെ അന്വർത്ഥമാക്കും വിധം അലമാരകൾ നിറഞ്ഞ് കവിഞ്ഞ് കട്ടിലിലും, മേശകളിലും ജനൽപടികളിലും,ഗോവണികളിലുമെല്ലാം വിലപ്പെട്ട ഗ്രന്ഥങ്ങളുള്ള അത്യപൂർവ്വമായ ഗ്രന്ഥപ്പുര തന്നെയാണ് ഈ അക്ഷരവീട്. തൻ്റെ മുൻഗാമികൾ താമസിച്ചിരുന്ന ജഗന്നാഥക്ഷേത്രത്തിന്നടുത്തുള്ള തറവാട് വീട്ടിൽ പലപ്പോഴും ശ്രീനാരായണഗുരു താമസിക്കാനെത്തിയിരുന്നു. ഗുരുവിന് വിശ്രമിക്കാനും കിടക്കാനും വേണ്ടി മാത്രം വീട്ടുകാർ വാസ്തുശിൽപ്പചാരുതയാർന്ന ചാരു കസേരയും,കട്ടിലും നിർമ്മിച്ചിരുന്നു. വിഖ്യാതസംഗീതജ്ഞൻ കെ.രാഘവൻമാസ്റ്റരാണ് ,ശരവണം ' എന്ന ആ വീട് വാങ്ങിച്ചത്. എന്നാൽ ഗുരു ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും ജയേന്ദ്രൻ മാഷിൻ്റെ മാതാപിതാക്കൾ സൂക്ഷിച്ചുവെച്ചു. ജയേന്ദ്രൻ മാഷിൻ്റെ ജീവിതത്തിലെ അമൂല്യമായ ആ വസ്തുക്കൾ പലരും സമീപിച്ചെങ്കിലും മരണം വരെയും മാഷ് വിട്ടു നൽകിയില്ല. ഗുരുതാമസിച്ചിരുന്ന ശരവണം വീട്ടിൽ ഇപ്പോഴുംപൂജാമുറിയുണ്ട്. വായിച്ചു തീരാത്ത ഒരുസർവ്വവിജ്ഞാനകോശമായിരുന്നു പ്രൊഫ:ജയേന്ദ്രൻ .പുസ്തകങ്ങളെ പ്രണയിച്ച മാഷ്അ വിവാഹിതനായിരുന്നു. പ്രസിദ്ധനായ ഈ ഇംഗ്ലീഷ് അധ്യാപകൻ സി.എ. ഷെപ്പേഡിന്റെ ശിഷ്യനായിരുന്നു

കുഞ്ഞമ്പുവിന്റെയും രോഹിണിയുടെയും മകനായി തലശ്ശേരിയിലാണ് ജനിച്ചത്. വിഖ്യാത നോവലിസ്റ്റ് പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ സഹപാഠിയായിരുന്നു ജയേന്ദ്രൻ, ഇർവിങ് സ്റ്റോൺ എഴു തിയ വിൻസെൻ്റ് വാൻഗോ ഗിന്റെ ജീവചരിത്രനോവലായ 'ലസ്റ്റ് ഫോർ ലൈഫ്' എന്നകൃതി'ജീവിതാസക്തി' എന്ന പേരിൽ മൊഴിമാറ്റി ക്കൊണ്ടാണ് വിവർത്തനരംഗത്തക്ക് പ്രവേശിച്ചത്. രബീന്ദ്രനാഥടാഗോറിന്റെ പ്രശസ്ത നോവലായ 'ഷെഷേർ കൊബിത', ജർമൻ എഴുത്തു കാരനായ എന്റ്റിക് മരിയ റിമാർക്കിന്റെ യുദ്ധനോവലായ 'ഓൾ ക്വയറ്റ് ഓൺ വെ സ്റ്റേൺ ഫ്രണ്ട് ', ബംഗാളി എഴുത്തുകാരനായ ശങ്കർ,സ്വാമിവിവേകാനന്ദനെക്കു റിച്ച് എഴുതിയ 'ദ മങ്ക് ഏസ് മാൻ' എന്നീ പുസ്തകങ്ങളും അദ്ദേഹംമലയാളികൾക്ക് പരിചയപ്പെടുത്തി. ഓർമ്മകളുടെയും ലേഖനങ്ങളുടെയും സമാഹാരമായ 'മുട്ടായിത്തെരുവും മക്കോണ്ടോയും' ആണ് അവസാന കൃതി. എം.എൻ. സത്യാർഥി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടേക്ക് താമസം മാറ്റിയെങ്കിലും,ആയിരം പൂർണ്ണ ചന്ദ്രൻമാരെ ദർശിച്ച അദ്ദേഹം, ഗൃഹതുരത്വ സ്മരണകൾ വല്ലാതെ അനുഭവപ്പെടുമ്പോഴെല്ലാം തലശ്ശേരിയിലെത്തുമായിരുന്നു.ഗുരുഭക്തനായ ടി.വി. വസുമിത്രൻ എഞ്ചിനീയർ ജയേന്ദ്രൻ മാഷിന്റെ ആത്മമിത്രമായിരുന്നു. ഗുരു ഉപയോഗിച്ചിരുന്ന കട്ടിലും,കസേരയും, ഗുരുവിന്റെ കരങ്ങളാൽ പ്രതിഷ്ഠിതമായ ജഗന്നാഥക്ഷേത്രത്തിന് കൈമാറാനുള്ള മാഷിന്റെഅഭിലാഷമാണ് , മാഷിന്റെ ബന്ധുക്കൾ ഇപ്പോൾ നിറവേറ്റുന്നത്. നവമ്പർ 22 ന് വൻ ഘോഷയാത്രയായി ഈ അതിവിശിഷ്ട ശേഷിപ്പുകൾ ആയിരങ്ങളുടെ അകമ്പടിയോടെ, പഞ്ചലോഹപ്രതിമക്ക് സമീപമുളള ജഗന്നാഥക്ഷേത്രത്തിലെ ഗുരു മ്യൂസിയത്തിൽ സ്ഥാപിക്കും.

ചിത്രവിവരണം : മഹാഗുരുവും പ്രൊഫ: ജയേന്ദ്രനും

capture

തിരുശേഷിപ്പുകളേറ്റുവാങ്ങാൻ

തലശ്ശേരി ഒരുങ്ങുന്നു.

തലശ്ശേരി: മറ്റൊരു മഹോത്സവത്തിന്റെ പ്രൗഢിയോടെ,മഹാ ഗുരുവിന്റെ അമൂല്യ ശേഷിപ്പുകൾ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലേക്ക് ആനയിക്കാൻ ക്ഷേത്രത്തിലും ദേശീയ പാതയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

നവമ്പർ 22 ന് ഉച്ചക്ക് 2 മണിയോടെ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടേയും, താന്ത്രികാചാര്യന്മാരുടെയും കാർമ്മികത്വത്തിൽ ഗുരു ചൈതന്യം തുടിക്കുന്ന കട്ടിലും, ചാരു കസേരയും കൊയിലാണ്ടി നന്തിയിലെ വീരപഞ്ചേരി അന്നപൂർ ണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങും. 

തുടർന്ന് പ്രത്യേകമായി അലങ്കരിച്ച വാഹനത്തിൽ, നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ 2.15 ന് മഹാഘോഷയാത്രയായി നന്തിബസാറിലെത്തും.

 2.45 ന് പയ്യോളി, 3.45 ന് വടകര 4.45 ന് മാഹി, 5 മണി ഏടന്നൂർ, 5.15 പുന്നോൽ, 5.30 ന് തലശ്ശേരി പഴയ ബസ്സ് സ്റ്റാന്റ്, 5.45 പുതിയ ബസ് സ്റ്റാന്റ്, 6 മണിക്ക് മഞ്ഞോടി എന്നിവിടങ്ങളിലെസ്വീകരണങ്ങളേറ്റുവാങ്ങി6.30ന്ശ്രീജഗന്നാഥക്ഷേത്രത്തിലെത്തിച്ചേരും.

തുടർന്ന്പ്രമുഖർപങ്കെടുക്കുന്നസാംസ്ക്കാരികസമ്മേളനവും,വിവിധകലാപരിപാടികളും അരങ്ങേറും.

അവലോകന യോഗത്തിൽ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ അഡ്വ.കെ. സത്യൻ, സി. ഗോപാലൻ, രാജീവ ൻ മാടപ്പിടിക,, സുധീർ ഏടന്നൂർ, മാതൃസമിതി അദ്ധ്യക്ഷ രമാഭായ് ടീച്ചർ, സെക്രട്ടരി സീന സൂർജിത്ത്സംസാരിച്ചു. ചാലക്കര പുരുഷു സ്വാഗതവും, ടി.സി. ദിലീപൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ചിത്രവിവരണം: ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻപരിപാടികൾ വിശദീകരിക്കുന്നു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur