മയ്യഴി: റോബോട്ടുകളുടെ സഹായത്തോടെ രാജ്യാതി ർത്തികൾ മറികടന്ന് വിദൂരത്തിരുന്ന് ശസ്ത്രക്രിയ നടത്താൻ സഹായിക്കുന്ന റോബോട്ടിക് ടെലി സർജറി സംവിധാനം വികസിപ്പിച്ചെടുത്ത മാഹി–അഴിയൂർ സ്വദേശി ഡോ. സജീഷ് കുമാറിന് അമേരിക്കൻ പേറ്റന്റ് ലഭിച്ചു. അമേരിക്കൻ പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ (USPTO) നിന്നാണ് ഈ സാങ്കേതികവിദ്യ യ്ക്ക് പേറ്റന്റ് അംഗീകാരം ലഭിച്ചത്.
ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തുള്ള രോഗിക്ക് റോബോട്ടുകളുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്താൻ സാധിക്കുന്ന നൂതന സാങ്കേതിക സംവിധാനമാണ് ഡോ. സജീഷ് കുമാർ വികസിപ്പിച്ചെടുത്തത്. ആരോഗ്യരംഗത്ത് അതിർത്തികൾക്കപ്പുറമുള്ള ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കാൻ സാധ്യതയുള്ളതാണ് ഈ സംവിധാനം.
അമേരിക്കയിലെ ടെന്നസി സർവകലാശാലയിൽ പ്രൊഫസറാണ് ഡോ. സജീഷ് കുമാർ. വിദൂര ശസ്ത്രക്രിയ അഥവാ ടെലി സർജറിയെക്കുറിച്ചുള്ള ആധികാരികമായ ആദ്യ പുസ്തകമായി വിശേഷിപ്പിക്കപ്പെടുന്ന കൃതി ഫ്രാൻസിലെ ഡോ. ഴാക് മാർസോവിനൊപ്പം ചേർന്നാണ് അദ്ദേഹം രചിച്ചത്.
അക്കാദമിക-ഗവേഷണ പ്രവർത്തനങ്ങൾക്കു പുറമെ സാമൂഹിക, ആരോഗ്യ സേവന രംഗങ്ങളിലും സജീവമാണ്. ലൈസൻസ്ഡ് പൈലറ്റായ അദ്ദേഹം സിംഗിൾ എൻജിൻ വിമാനം പറത്തുന്നതിലും താൽപര്യം പുലർത്തുന്നു. സ്കൂൾ വിദ്യാർഥികളുമായി ശാസ്ത്രസംവാദങ്ങൾ നടത്തിയും ശാസ്ത്ര ബോധം വളർത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായും അദ്ദേഹം സജീവമാണ്.
മാഹി ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിയാണ്. മാഹി പള്ളൂരിലെ വേലികേളോത്ത് രാഘവന്റെ യും അഴിയൂർ കോറോത്ത് മാനംചാലിൽ പരേതയായ കമലദേവിയുടെയും മകനാണ്.
റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഡോ. സജീഷ് കുമാറിന്റെ അമേരിക്കൻ പേറ്റന്റ് നേട്ടം മാഹിക്കും അഴിയൂരിനും അഭിമാനമായി.
ആരോഗ്യശാസ്ത്രരംഗത്ത് മാഹിയുടെ അഭിമാനത്തിളക്കം
തലച്ചോറിലെ മാരക കാൻസർ ചികിത്സയ്ക്ക് ഡോ. ബിന്ദു അനിലേഷ് നായർക്ക് യുഎസ് പേറ്റന്റ് !
ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിച്ച് കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിടുന്ന നൂതന ചികിത്സാരീതിയുടെ കണ്ടുപിടിത്തം; അമേരിക്കയിലെ 14 വർഷത്തെ ഗവേഷണത്തിന് ശ്രദ്ധേയമായ അംഗീകാരം
മാഹി: ശാസ്ത്രലോകത്ത് മാഹിയുടെ യശസ്സുയർത്തി ചാലക്കര സ്വദേശിനി യായ ഡോ. ബിന്ദു അനിലേഷ് നായർ. തലച്ചോറിനെ ബാധിക്കുന്ന അതീവ മാരകമായ ഗ്ലിയോബ്ലാസ്റ്റോമ കാൻസറിന്റെ ചികിത്സയിൽ പുതിയ പ്രതീ ക്ഷകൾക്ക് വഴിതുറക്കുന്ന നൂതന കണ്ടുപിടിത്തത്തിനാണ് ഡോ. ബിന്ദുവിന് അമേരിക്കൻ പേറ്റന്റ് ലഭിച്ചത്. ആരോഗ്യമുള്ള കോശങ്ങൾക്ക് ദോഷം വരുത്താതെ കാൻസർ കോശങ്ങളെ ലക്ഷ്യമിട്ട് നശിപ്പിക്കാൻ ലക്ഷ്യമിടുന്ന ചികിത്സാരീതിയാണ് ഈ ഗവേഷണത്തിന്റെ സവിശേഷത.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group























































