മാഹി:പള്ളൂർ അയ്യപ്പ ഭജന സമിതിയുടെ നേതൃത്വത്തിൽ പള്ളൂർ കൊയ്യോട്ട് പുത്തനമ്പലം ക്ഷേത്രത്തിൽ വച്ച് പലയിടങ്ങളിലെ ഗുരുസ്വാമിമാർ ചേർന്നുള്ള ഭജന നടത്തി. തുടർന്നു അന്നദാനവും ഉണ്ടായി. ഭജനയിലും അന്നദാനത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.ഭജനയ്ക്ക് ഗുരുസ്വാമിമാരായ എം കെ മോഹൻദാസ്, സനിൽ, പ്രദീപൻ തുടങ്ങിയവർ നേതൃത്വം നൽകി
ചിത്രവിവരണം: ഗുരുസ്വാമിമാർ ഭജന നടത്തുന്നു
മഹാഗുരുവും ഊരാച്ചേരി ഗുരുക്കന്മാരും
ജയേന്ദ്രൻ മാഷും
;ചാലക്കര പുരുഷു
തലശ്ശേരി: ലോക ഗുരു മലബാറിലാദ്യമായി ക്ഷേത്രം പണിയുന്നത് ഒരു നാടിന്റെയാകെ അഭ്യർത്ഥന മാനിച്ച് തലശ്ശേരിയിലായിരുന്നു.
മധ്യ-തെക്കൻ കേരളത്തെ അപേക്ഷിച്ച് ഉച്ഛനീചത്വങ്ങൾ തുലോം കുറവായിരുന്നു തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും . ഇവിടെ ഉന്നത വിദ്യാഭ്യാസം നേടാൻ പിന്നോക്ക വിഭാഗക്കാർക്ക് അവസരം ലഭിച്ചിരുന്നു. തൊട്ടടുത്ത , ഫ്രഞ്ചുകാർ ഭരിച്ചിരുന്ന മാഹിയിലാവട്ടെ ഫ്രഞ്ചുകാർ പുലർത്തിയ സമഭാവന മുലം ജാതി വിവേചനമുണ്ടായിരുന്നുമില്ല. അതുകൊണ്ടു തന്നെ തലശ്ശേരിയും മാഹിയും ഗുരുവിന് ഇഷ്ടപ്പെട്ട സ്ഥലങ്ങളുമായിരുന്നു.
നവോത്ഥാനപ്രഭ ചൊരിഞ്ഞ ജ്യോതിസ്
ക്ഷേത്രനിർമ്മിതിയുമായി ബന്ധപ്പെട്ട് ഗുരുവിന്റെ തുടർച്ചയായ സാന്നിധ്യം ജാതീയതയുടെ വേരറുക്കാനും , മാനവികതയുടെ മഹത്തായ ദർശനം മനുഷ്യ മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാനും സാധിതമായി. 1908 ൽ
തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ചു കൊണ്ട് തന്റെ കർമ്മ സരണിയിൽ തലശേരിയേയും നവചിന്തകളുടെ പ്രഭവ കേന്ദ്രമാക്കി.
മഹാഗുരുവിന്റെ ജീവിത കാലത്ത് തന്നെ
1927 സപ്ത സർ 11 നാണ് ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ഗുരുദേവന്റെ പഞ്ചലോഹപ്രതിമ സ്ഥാപിക്കപ്പെട്ടത്. ലോകത്തിലെ തന്നെ
ആദ്യ ഗുരുദേവ പ്രതിമയാണിത്. അതിന്റെ നുറാം വാർഷികാഘോഷങ്ങൾ നടന്നു വരികയാണ്.
ഊരാച്ചേരി ഗുരുനാഥന്മാർ
മലയാളത്തിന് ആദ്യമായി ഒരു വർത്തമാന പത്രവും, മാസികയും, നിഘണ്ടുവുമെല്ലാം സമ്മാനിച്ച
ഹെർമ്മൻ ഗുണ്ടർട്ടിന് മലയാളവും, സംസ്കൃതവും വൈദ്യവുംവ്യാകരണവും പകർന്നേകിയത് ഊരാച്ചേരിഗുരുക്കന്മാരായിരുന്നു. ചൊക്ലിയിലെ കവികളുടെ ഊരായ കവിയൂരിൽ ജനിച്ചു വളർന്ന ഈ സഹോദരന്മാർ,
തലശ്ശേരിഇല്ലിക്കുന്നിൽ
കാൽനടയായി എത്തിയാണ് ഗുണ്ടർട്ടിന് മലയാള ഭാഷ പകർന്നേകിയത്.
ഇവരുടെ താവഴിയിൽപ്പെട്ട ഒരു കുടുംബം താമസിച്ചിരുന്നത് ജഗന്നാഥ ക്ഷേത്രത്തിന് തൊട്ടടുത്തായിരുന്നു.
തികഞ്ഞ ഗുരുഭക്തരായ ഇവരുടെ വീട്ടിൽ പലപ്പോഴായി ഗുരു താമസിച്ചിട്ടുണ്ട്.
ദശകങ്ങൾക്ക് മുമ്പ് ഈ വീട്ടുകാർ വീട് വിറ്റെങ്കിലും ഗുരു ഉപയോഗിച്ചിരുന്ന അമൂല്യങ്ങളായ കട്ടിലും, കസേരയും തങ്ങൾക്കൊപ്പം കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു.
ഗുരുഭക്തനായ പ്രൊഫ: പി.ജയേന്ദ്രൻ
ഊരാച്ചേരി ഗുരുക്കന്മാരുടെ പരമ്പരയിലെ പിന്തുടർച്ചക്കാരനും, മഹാഗുരുവിൻ്റെ അനുഗ്രഹങ്ങൾ കൊണ്ട് സാംസ്‌കാരിക ഔന്നത്യങ്ങൾ സ്വായത്തമാക്കുകയും ചെയ്ത ജഗന്നാഥ ക്ഷേത്രത്തിനടുത്തഅറക്കളംതറവാട്ടംഗവുമായ പ്രൊഫ: പി.ജയേന്ദ്രൻ ദശകങ്ങളായി കോഴിക്കോടിൻ്റെ സാംസ്ക്കാരിക ജീവിതത്തിലെ അവിഭാജ്യഘടകമാണ്.
മലയാളത്തിന് പുറമെ, ഇംഗ്ലീഷ് ബംഗാളി സംസ്കൃതം, പേർഷ്യൻ ഭാഷകളിൽ അനിതരസാധാരണമായസിദ്ധിവൈഭവമുണ്ടായിരുന്നു. ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗംമേധാവിയായിരുന്നഈഗുരുനാഥൻ്റെക്ലാസ്സുകളിൽ കവിതകളും ലോക ക്ലാസ്സിക് കഥകളുംചാലിട്ടൊഴുകുമായിരുന്നു.രവീന്ദ്ര നാഥ ടാഗോറിൻ്റെ വീടായ ശാന്തിനികേതനിലെ ,പൗഷാലി, എന്ന പേരു തന്നെയാണ് ജയേന്ദ്രൻ മാഷ്കുരുവിശ്ശേരിയിലെ തൻ്റെ വീടിനും നൽകിയത് .പേരിനെ അന്വർത്ഥമാക്കും വിധം അലമാരകൾ നിറഞ്ഞ് കവിഞ്ഞ് കട്ടിലിലും, മേശകളിലുംജനൽപടികളിലും,ഗോവണികളിലുമെല്ലാം വിലപ്പെട്ട ഗ്രന്ഥങ്ങളുള്ള അത്യപൂർവ്വമായ ഗ്രന്ഥപ്പുര തന്നെയാണ് ഈ അക്ഷരവീട്.
തൻ്റെ മുൻഗാമികൾ താമസിച്ചിരുന്ന ജഗന്നാഥക്ഷേത്രത്തിന്നടുത്തുള്ള തറവാട് വീട്ടിൽ പലപ്പോഴും ശ്രീനാരായണഗുരു താമസിക്കാനെത്തിയിരുന്നു. ഗുരുവിന് വിശ്രമിക്കാനും കിടക്കാനും വേണ്ടി മാത്രം വീട്ടുകാർ വാസ്തുശിൽപ്പചാരുതയാർന്ന ചാരു കസേരയും,കട്ടിലും നിർമ്മിച്ചിരുന്നു. വിഖ്യാതസംഗീതജ്ഞൻ കെ.രാഘവൻമാസ്റ്റരാണ് ,ശരവണം ' എന്ന ആ വീട് വാങ്ങിച്ചത്. എന്നാൽ ഗുരു ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും ജയേന്ദ്രൻ മാഷിൻ്റെ മാതാപിതാക്കൾ സൂക്ഷിച്ചുവെച്ചു. ജയേന്ദ്രൻ മാഷിൻ്റെ ജീവിതത്തിലെ അമൂല്യമായ ആ വസ്തുക്കൾ പലരും സമീപിച്ചെങ്കിലുംമരണം വരെയും മാഷ് വിട്ടു നൽകിയില്ല.
ഗുരുതാമസിച്ചിരുന്ന ശരവണം വീട്ടിൽ ഇപ്പോഴുംപൂജാമുറിയുണ്ട്. വായിച്ചു തീരാത്ത ഒരുസർവ്വവിജ്ഞാനകോശമായിരുന്നു പ്രൊഫ:ജയേന്ദ്രൻ .പുസ്തകങ്ങളെ പ്രണയിച്ച മാഷ് അവിവാഹിതനായിരുന്നു. പ്രസിദ്ധനായ ഈ ഇംഗ്ലീഷ് അധ്യാപകൻ സി.എ. ഷെപ്പേഡിന്റെ ശിഷ്യനായിരുന്നു
കുഞ്ഞമ്പുവിന്റെയും രോഹിണിയുടെയും മകനായി തല ശ്ശേരിയിലാണ് ജനിച്ചത്.
വിഖ്യാത നോവലിസ്റ്റ് പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ സഹപാഠിയായിരുന്നു ജയേന്ദ്രൻ,
ഇർവിങ് സ്റ്റോൺ എഴു തിയ വിൻസെൻ്റ് വാൻഗോ ഗിന്റെ ജീവചരിത്രനോവലായ 'ലസ്റ്റ് ഫോർ ലൈഫ്' എന്നകൃതി'ജീവിതാസക്തി' എന്ന പേരിൽ മൊഴിമാറ്റി ക്കൊണ്ടാണ് വിവർത്തനരംഗത്തക്ക് പ്രവേശിച്ചത്.
രബീന്ദ്രനാഥ
ടാഗോറിന്റെ പ്രശസ്ത നോവലായ 'ഷെഷേർ കൊബിത', ജർമൻ എഴുത്തു കാരനായ എന്റ്റിക് മരിയ റിമാർക്കിന്റെ യുദ്ധനോവലായ 'ഓൾ ക്വയറ്റ് ഓൺ വെ സ്റ്റേൺ ഫ്രണ്ട് ', ബംഗാളി എഴുത്തുകാരനായ ശങ്കർ,സ്വാമിവിവേകാനന്ദനെക്കു റിച്ച് എഴുതിയ 'ദ മങ്ക് ഏസ് മാൻ' എന്നീ പുസ്തകങ്ങളും അദ്ദേഹംമലയാളികൾക്ക് പരിചയപ്പെടുത്തി. ഓർമ്മകളുടെയും ലേഖനങ്ങളുടെയും സമാഹാരമായ 'മുട്ടായിത്തെരുവും മക്കോണ്ടോയും' ആണ് അവസാന കൃതി. എം.എൻ. സത്യാർഥി പുരസ്കാരം ലഭിച്ചി ട്ടുണ്ട്. കോഴിക്കോട്ടേക്ക് താമസം മാറ്റിയെങ്കിലും,
ആയിരം പൂർണ്ണ ചന്ദ്രൻമാരെ ദർശിച്ച അദ്ദേഹം,
ഗൃഹതുരത്വ സ്മരണകൾ വല്ലാതെ അനുഭവപ്പെടുമ്പോഴെല്ലാംതലശ്ശേരിയിലെത്തുമായിരുന്നു.ഗുരുഭക്തനായ ടി.വി. വസുമിത്രൻ എഞ്ചിനീയർ ജയേന്ദ്രൻ മാഷിന്റെ ആത്മമിത്രമായിരുന്നു.
ഗുരു ഉപയോഗിച്ചിരുന്ന കട്ടിലും,കസേരയും, ഗുരുവിന്റെ കരങ്ങളാൽ പ്രതിഷ്ഠിതമായ ജഗന്നാഥക്ഷേത്രത്തിന് കൈമാറാനുള്ള മാഷിന്റെഅഭിലാഷമാണ് , മാഷിന്റെ ബന്ധുക്കൾ ഇപ്പോൾ നിറവേറ്റുന്നത്. നവമ്പർ 22 ന് വൻ ഘോഷയാത്രയായി ഈ അതിവിശിഷ്ട ശേഷിപ്പുകൾ ആയിരങ്ങളുടെ അകമ്പടിയോടെ, പഞ്ചലോഹപ്രതിമക്ക് സമീപമുളള ജഗന്നാഥക്ഷേത്രത്തിലെ ഗുരു മ്യൂസിയത്തിൽ സ്ഥാപിക്കും.
ചിത്രവിവരണം : മഹാ ഗുരുവും പ്രൊഫ: ജയേന്ദ്രനും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































