ആരോഗ്യശാസ്ത്രരംഗത്ത് മാഹിയുടെ അഭിമാനത്തിളക്കം

ആരോഗ്യശാസ്ത്രരംഗത്ത് മാഹിയുടെ അഭിമാനത്തിളക്കം
ആരോഗ്യശാസ്ത്രരംഗത്ത് മാഹിയുടെ അഭിമാനത്തിളക്കം
Share  
എഴുത്ത്

News desk

2026 Nov 16, 10:25 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തലച്ചോറിലെ മാരക കാൻസർ ചികിത്സയ്ക്ക് ഡോ. ബിന്ദു അനിലേഷ് നായർക്ക് യുഎസ് പേറ്റന്റ് !

ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിച്ച് കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിടുന്ന നൂതന ചികിത്സാരീതിയുടെ കണ്ടുപിടിത്തം; അമേരിക്കയിലെ 14 വർഷത്തെ ഗവേഷണത്തിന് ശ്രദ്ധേയമായ അംഗീകാരം

മാഹി: ശാസ്ത്രലോകത്ത് മാഹിയുടെ യശസ്സുയർത്തി ചാലക്കര സ്വദേശിനി യായ ഡോ. ബിന്ദു അനിലേഷ് നായർ. തലച്ചോറിനെ ബാധിക്കുന്ന അതീവ മാരകമായ ഗ്ലിയോബ്ലാസ്റ്റോമ കാൻസറിന്റെ ചികിത്സയിൽ പുതിയ പ്രതീ ക്ഷകൾക്ക് വഴിതുറക്കുന്ന നൂതന കണ്ടുപിടിത്തത്തിനാണ് ഡോ. ബിന്ദുവിന് അമേരിക്കൻ പേറ്റന്റ് ലഭിച്ചത്. ആരോഗ്യമുള്ള കോശങ്ങൾക്ക് ദോഷം വരുത്താതെ കാൻസർ കോശങ്ങളെ ലക്ഷ്യമിട്ട് നശിപ്പിക്കാൻ ലക്ഷ്യമിടുന്ന ചികിത്സാരീതിയാണ് ഈ ഗവേഷണത്തിന്റെ സവിശേഷത.

ddr

കഴിഞ്ഞ 14 വർഷമായി അമേരിക്കയിൽ ഗവേഷണരംഗത്ത് സജീവമായ ഡോ. ബിന്ദുവിന്റെ ഈ നേട്ടം വ്യക്തിഗത വിജയത്തിനപ്പുറം മാഹിയുടെ ശാസ്ത്ര-വിദ്യാഭ്യാസ മേഖലകൾക്കാകെ അഭിമാനിക്കാവുന്ന ചരിത്രനേട്ട മാണ്. ലോകമെമ്പാടും വെല്ലുവിളിയായി തുടരുന്ന ഗ്ലിയോബ്ലാസ്റ്റോമ പോലു ള്ള മാരക കാൻസറുകളുടെ ചികിത്സയിൽ പുതിയ സാധ്യതകൾ തുറക്കാൻ ഈ കണ്ടുപിടിത്തത്തിന് കഴിയുമെന്ന പ്രതീക്ഷയും ഉയരുന്നു.

ശ്രീധരൻ കിടാവിന്റെയും കൂടത്തിൽ കല്യാടൻ രാധയുടെയും മകളാണ് ഡോ. ബിന്ദു അനിലേഷ് നായർ. സ്വന്തം നാടിന്റെ അതിരുകൾ കടന്ന് അന്താരാഷ്ട്ര ഗവേഷണരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച ബിന്ദു, മാഹിയിലെ പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന മാതൃക കൂടിയാണ്.

മാഹിയുടെ അഭിമാനമായി മാറിയ ഈ അപൂർവ ശാസ്ത്രനേട്ടത്തിന് ഡോ. ബിന്ദു അനിലേഷ് നായർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

അഡ്വ. ടി. അശോക് കുമാർ

എം.എൽ.എ., മാഹി


layam-mukkali-cover-revised

പാട്ട് ഇഷ്ടമാണോ? എന്നാൽ ഇനി കേൾവിക്കാരനായി മാത്രം നിൽക്കേണ്ട...

മൈക്ക് കൈയിലെടുക്കൂ!

നിങ്ങളുടെ ഉള്ളിലും ഒരു ഗായകനുണ്ട്! ഗായികയുണ്ട് ! ആ കഴിവിന് ചിറകുനൽകാൻ കരോക്കെ പരിശീലനവുമായി ലായാ മ്യൂസിക് സെന്റർ, മുക്കാളി.

സംഗീതം ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഇഷ്ടപ്പെട്ടൊരു പാട്ട് കേൾക്കുമ്പോൾ കൂടെ മൂളാത്തവരും കുറവായിരിക്കും. എന്നാൽ മനസ്സിൽ പാടിനടക്കുന്ന ആ പാട്ട് ഒരിക്കലെങ്കിലും മൈക്കിലൂടെ പാടി മറ്റുള്ളവരെ കേൾപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?

പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ പാടണമെന്ന മോഹമുണ്ടോ?

എങ്കിൽ ആ ആഗ്രഹത്തിന് ഇനി കൂടുതൽ കാലം കാത്തിരിക്കേണ്ടതില്ല.

എന്താണ് കരോക്കെ?

പാട്ടിന്റെ യഥാർഥ ഗായകശബ്ദം ഒഴിവാക്കിയോ കുറച്ചോ തയ്യാറാക്കിയ സംഗീതപശ്ചാത്തലത്തിനൊപ്പം നമുക്ക് സ്വന്തം ശബ്ദത്തിൽ പാടാൻ കഴിയുന്ന സംവിധാനമാണ് കരോക്കെ (Karaoke). പാട്ടിന്റെ വരികൾ സ്ക്രീനിൽ തെളിയും. അതിനനുസരിച്ച് സംഗീതത്തിന്റെ താളവും ഈണവും പിന്തുടർന്ന് നമുക്ക് പാടാം.

ജാപ്പനീസ് ഭാഷയിലെ 'കര' (ശൂന്യം), 'ഓകെ' (ഓർക്കസ്ട്ര) എന്നീ വാക്കുകൾ ചേർന്നാണ് കരോക്കെ എന്ന പേര് ഉണ്ടായത്. 1970-കളിൽ ജപ്പാനിൽ പ്രചാരം നേടിയ ഈ സംഗീതവിനോദം പിന്നീട് ലോകമെമ്പാടും വളർന്നു. ഇന്ന് ഡിജിറ്റൽ സംഗീത സംവിധാനങ്ങളും മൊബൈൽ ആപ്പുകളും ഇതിനെ കൂടുതൽ ജനകീയമാക്കിയിരി ക്കുന്നു.

ഇന്നത്തെ കാലത്ത് കരോക്കെ എന്തുകൊണ്ട് പ്രസക്തമാകുന്നു?

കരോക്കെ ഇന്ന് വെറുമൊരു വിനോദോപാധിയല്ല. സംഗീതത്തെ അടുത്തറിയാനും സ്വന്തം ശബ്ദത്തിൽ പാട്ടുകൾ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന മികച്ച പരിശീലനമാർഗം കൂടിയാണ്.

ശ്രുതി, താളം, പാട്ടിന്റെ ഭാവം, വരികളുടെ വ്യക്തത, ശ്വാസനിയന്ത്രണം, ആലാപനത്തിലെ ആത്മവിശ്വാസം തുടങ്ങിയ കാര്യങ്ങൾ പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കരോക്കെ സഹായിക്കും. കുടുംബസംഗമങ്ങൾ, ആഘോഷങ്ങൾ, കലാപരിപാടികൾ, പൊതുവേദികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സ്വന്തം ശബ്ദത്തിൽ പാട്ടുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങളും ഇന്ന് വർധിച്ചുവരുന്നു.

പ്രായമോ മുൻപരിചയമോ തടസ്സമാക്കാതെ സംഗീതത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല തുടക്കമാകാം.

നിങ്ങളുടെ സ്വപ്നത്തിന് സംഗീതത്തിന്റെ ചിറകുകൾ നൽകാം!

പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർ, നല്ലൊരു ഗായകനാകാൻ മോഹിക്കുന്നവർ, വേദികളിൽ പാടാൻ ആത്മവിശ്വാസം നേടാൻ ആഗ്രഹിക്കുന്നവർ, സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്നവർ എന്നിവർക്കായി മുക്കാളിയിലെ 'ലയം മ്യൂസിക് സെന്റർ ' കരോക്കെ പരിശീലനമൊരുക്കുന്നു.

കരോക്കെ പരിശീലനത്തോടൊപ്പം കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഉപകരണ സംഗീതം എന്നിവയ്ക്കുള്ള ക്ലാസുകളും ഇവിടെ നടത്തപ്പെടുന്നു.

പാടാനുള്ള കഴിവ് ഉള്ളിലുണ്ടെങ്കിൽ അതിനെ വളർത്താൻ പരിശീലനം വേണം. കേൾവിക്കാരനായി മാത്രം തുടരാതെ ഇനി നിങ്ങളുടെ ശബ്ദവും മറ്റുള്ളവരുടെ മനസ്സിൽ ഇടം നേടട്ടെ!

സ്ഥാപനം: ലയം മ്യൂസിക് സെന്റർ

എ.കെ.എം. ബിൽഡിംഗ്, മുക്കാളി.

പരിശീലകൻ: അനൂപ് മടപ്പള്ളി

ക്ലാസ് സമയം: എല്ലാ ഞായറാഴ്ചയും വൈകിട്ട് 3 മണി മുതൽ 5.30 വരെ.

കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും വിളിക്കൂ:

94000 11140 94464 73188 94955 71004

ഇന്ന് തന്നെ വിളിക്കൂ... നിങ്ങളുടെ ആദ്യ ഗാനം ആത്മവിശ്വാസത്തോടെ ആലപിക്കാനുള്ള യാത്രയ്ക്ക് തുടക്കമിടൂ!

samudra
manna-new
vasthu-jpg
ddr_1794805552

നിങ്ങളുടെ സന്തോഷവാർത്ത നാടറിയട്ടെ… ആഘോഷം ലോറെലിലാകട്ടെ!

വിവാഹവും റിസപ്ഷനും ജീവിതത്തിലെ പ്രിയപ്പെട്ട ഒത്തുചേരലുകളും മനോഹരമാക്കാൻ Laurel Garden Auditorium.

നിങ്ങളുടെ വിശേഷദിനത്തിനായി വേദി ബുക്ക് ചെയ്യൂ.

9746805754

Thalassery, Kannur

www.laurelgarden.in


capture_1794766922
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur