മാഹി: മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഹീമോഡയാലിസിസ് യൂണിറ്റ് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്‌നാഥൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്.,ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എസ്. സെവ്വേൽ, മാഹി ഗവൺമെന്റ് ജനറൽ ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ് സംബന്ധിച്ചു.
വൃക്കരോഗികൾക്ക് ഡയാലിസിസ് ചികിത്സാ സൗകര്യം മാഹിയിൽത്തന്നെ ലഭ്യമാക്കാൻ പുതിയ യൂണിറ്റിലൂടെ സാധിക്കും. ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന രോഗികൾക്ക് ഇത് വലിയ ആശ്വാസമാകും.
ആശുപത്രിയിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ ലെഫ്റ്റനന്റ് ഗവർണർ നേരിട്ട് സന്ദർശിച്ച് പുരോഗതി വിലയിരുത്തി.
മദർ തെരേസ നഴ്സിങ് കോളേജിനായി ഏർപ്പെടുത്തിയ ബസിന്റെ ഫ്ലാഗ് ഓഫും ലെഫ്റ്റനന്റ് ഗവർണർ നിർവഹിച്ചു.
ചിത്രവിവരണം:ഹീമോഡയാലിസിസ് യൂണിറ്റ് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്‌നാഥൻ ഉദ്ഘാടനം ചെയ്യുന്നു
ഏകാദശി മഹോത്സവത്തിന് തുടക്കമായി
മാഹി ആനവാതുക്കൽ ശ്രീവേണുഗോപാലാലയത്തിൽ ഏകാദശി മഹോത്സവത്തിന് ക്ഷേത്രം തന്ത്രിബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു
ക്ഷേത്രം മേൽശാന്തി ഇട്ടേക്കണ്ടി വേണുഗോപാൽ കൊടിയേറ്റം നടത്തി.
തുടർന്ന് യു. ജയൻ മാസ്റ്ററും സംഘത്തിൻ്റെയും ഭക്തി ഗാനാമൃതം പരിപാടിയുമുണ്ടായി.
കരിപ്പാൽ ബഷീർ നിര്യാതനായി. .
ചൊക്ലി ഗ്രാമത്തി രാമ കൃഷ്ണ എൽ പി സ്കൂളിന് സമീപമുള്ള "ഫെബിനാസ്" ൽ താമസിക്കുന്ന കരിപ്പാൽ ബഷീർ (71) നിര്യാതനായി.
പെരിങ്ങാടി ഗെയിറ്റിന് സമീപം ചായ കടയും, മാഹി പാലത്തിന് സമീപം ഫേൻസി കടയും നടത്തിയിരുന്നു.
പരേതരായ പെരിങ്ങാടി കോട്ടുപുറത്ത് അബൂബക്കറിന്റെയും കരിപ്പാൽ .ഫാത്തിമയുടേയും മകനാണ്.
ഭാര്യ: തട്ടാന്റെവിട ഫരീദ (പെരിങ്ങാടി).
മക്കൾ: നിഹാദ്, ഷമീന, ആയിഷ, നൗഷത്ത്, പരേതനായ നൗഷാദ്.
മരുമക്കൾ: ഷാഹിന, ഫാത്തിമ, റഹൂഫ്, നാസ്സർ, ഷാനി.
സഹോദരങ്ങൾ: സലീം, നസീമ, സുലൈഖ, പരേതനായ അബൂട്ടി.
ഖബറടക്കം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വനിതാ സാഹിതി കോടിയേരി സൗത്ത് സമ്മേളനം വയലളം റീഡേഴ്‌സ് സെന്ററിൽ കെ ജലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
വനിതാ സാഹിതി സമ്മേളനം.
കോടിയേരി : വനിതാ സാഹിതി കോടിയേരി സൗത്ത് സമ്മേളനം വയലളം റീഡേഴ്‌സ് സെന്ററിൽ കെ ജലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. വി ഷൈമ അധ്യക്ഷയായി. ബീന ഇ ഡി, ടി.കെ.ബിന്ദു , പ്രമീള രാജ്‌മോഹൻ, സി. സ്നേഹലത , സുജിത രയരോത്ത് പുഷ്പവല്ലി, പി. പ്രീത സംസാരിച്ചു.. ഭാരവാഹികളായിവി. ഷൈമ ( പ്രസിഡന്റ് ) സുജിത രയരോത്ത് ( വൈസ് പ്രസിഡന്റ് ) സി.സ്നേഹലത ( സെക്രട്ടറി ) പി. പ്രീത . ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു
വനിതാ സാഹിതി കോടിയേരി സൗത്ത് സമ്മേളനം വയലളം റീഡേഴ്‌സ് സെന്ററിൽ കെ ജലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
ശിശുദിനം ആഘോഷിച്ചു
മാഹി തിലക് റീഡിങ് റൂം ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജവാഹർലാൽ നെഹ്‌റു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ശിശു ദിനം ആഘോഷിക്കു കയും മഹാത്മാജിയുടെ ജന്മദിനത്തിൽ നടത്തിയ ചിത്രരചന മത്സരത്തി
ൽ വിജയികളായ സ്കൂൾവിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2025 ലെ പുതുചേരി സംസ്ഥാനത്തെ അധ്യാപക അവാർഡ് നേടിയ എ. വി. സിന്ധു ടീച്ചറെ തദവസരത്തിൽ ആദരരിക്കുകയും ക്ലബ് പ്രസിഡന്റ്‌കെഹരീന്ദ്രന്റെ അദ്യക്ഷതയിൽ .അഡ്വ: ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പി. കെ സത്യാനന്ദൻ, എ വി സിന്ധു ടീച്ചർ, പി സി ദിനേശൻ, പി പി വേണുഗോപാൽ സംസാരിച്ചു.
ചിത്ര വിവരണം:ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
കെപിഎസ് ടി എ പ്രതിഷേധിച്ചു
ന്യൂമാഹി:ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ അഞ്ചുദിവസങ്ങളിലാ:യി നടന്ന ചൊക്ളി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ
പ്രതിഭകളെ സ്വാഗതം ചെയ്തുകൊണ്ട് അധ്യാപക സംഘടനയായ കെ പി എസ് ടി എ ഉയർത്തിയ ബാനറുകൾ എല്ലാം തന്നെ തുടർച്ചയായ ദിവസങ്ങളിൽ ഇരുളിന്റെ മറവിൽ നശിപ്പിച്ചതിനെ തുടർന്ന് പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വം വഹിക്കുന്ന കെ പി എസ് ടി എ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. അഞ്ചുദിവസവും വളരെ ചിട്ടയോടെ സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കി സബ് ജില്ലയുടെ കലോത്സവ ചരിത്രത്തിൽ തന്നെ ഇടം പിടിക്കുന്ന മേളയുടെ മാറ്റ് കുറയ്ക്കുക എന്ന ഉദ്ദേശ്യ ത്തോടെ നടത്തിയ ഇത്തരം ഹീന പ്രവർത്തികളെ കെ പി എസ് ടി എ ചൊക്ലി ഉപജില്ല കമ്മിറ്റി ശക്തമായി അപലപിച്ചു.
നിടുമ്പ്രം ഗ്രാമത്തിന്റെ അനുമോദനം .
ചൊക്ളി :വിശിഷ്ട സേവനത്തിന്, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ നിടുമ്പ്രത്തെ ഇളന്തോടത്ത് മിത്തൽ ഇ എം സുരേഷിനെയും, വീട്ടുമുറ്റത്ത് കളിക്കാൻ ഇറങ്ങിയ നിടുമ്പ്രം വെള്ളച്ചേരി അൽ - ഇസ വീട്ടിലെ ഫൈസ് റബ്ബാനി ന്യൂ മാഹി എം എം സ്ക്കൂളിലെ ആറാം ക്ലാസ്സുകാരൻ തന്റെ അയൽപക്കക്കാരായായ ഷെമി മഹലിലെ ഹമ്ദാൻ, ഹാമീദ് എന്ന തന്നെക്കാൾ പ്രായം കുറഞ്ഞ കൂട്ടുകാര
തെരുവുനായ കടിക്കാൻ വന്നപ്പോൾ തന്റെ കൊച്ചു സൈക്കിൾ ഉപയോഗിച്ച് പ്രതിരോധത്തിലൂടെ രക്ഷിച്ചെടുക്കുകയായിരുന്നു. ഇ എം സുരേഷിനെയും, ഫൈസ് റബ്ബാനിയെയും ഒന്നാം വാർഡ് വികസന സമിതിയുടെ നേതത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പർ പി. അജീന്ദ്രന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺപി.ജയചന്ദ്രൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഇ എം സുരേഷിനെയും, ഫൈസ് റബ്ബാനിയെയും ആദരിച്ചു. ചൊക്ളിഅബ്ദൂൾ ഖാദർ കൾച്ചറൽ സെന്ററിന്റെ ഉപഹാരംതാജൂ കുലോത്ത നൽകി.കെ.മുകുന്ദൻ, കെ.കെ.പ്രദീപ്, പ്രിൻസിപ്പാൾ.ഇ എം സത്യൻ, നിധീഷ് കേളോത്ത്, കെ.വി. സുനിൽ, താജൂ കുലോത്ത് തുടങ്ങിയവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എം.കെ. റിജിന
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































