കതിരൂർ റൺ ആവേശമായി

കതിരൂർ റൺ ആവേശമായി
കതിരൂർ റൺ ആവേശമായി
Share  
എഴുത്ത്

News desk

2026 Nov 15, 01:46 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കതിരൂർ:കതിരൂർസർവീസ്സഹകരണബാങ്ക്പുതിയതലമുറയെസഹകരണപ്രസ്ഥാനവുമായി ബന്ധപ്പെടുത്താൻ തുടക്കം കുറിച്ജികെഎച്ച്പദ്ധതിയുടെ പ്രചരണാർത്തവും അന്താരാഷ്ട്ര സഹകരണവാരാഘോഷത്തിന്റെ ഭാഗമായുംസംഘടിപ്പിച്ചകതിരൂർറൺപ്രശസ്തക്രിക്കറ്റ് താരം കുമാരി അക്ഷയ സദാനന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. കതിരൂർ , ആറാം മൈൽ ,കുറ്റ്യൻബസാർ .പാനൂണ്ട ,പൊട്ടൻപാറ ,കാപ്പമ്മൽ ദിനേശ്ക്ലബ്ബ് .പുല്ലോട് സി എച്ച് നഗർ ക്ലബ്ബ് എന്നീ സ്ഥലങ്ങളിൽ ആവേശകരമായസ്വീകരണമാണ് ലഭിച്ചത്. പത്തര കിലോമീറ്റർ ആണ്കതിരൂർറണ്ണിന്റെ ദൂരം .ഫ്ലാഗ് ഓഫ് ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ ജിത്ത് ചോയൻ അധ്യക്ഷനായിരുന്നു ഐ എം എ ദേശീയ വൈസ് പ്രസിഡണ്ട് ഡോക്ടർആർ.രമേശ്,കതിരൂർഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി സുജയ പി പി ,വൈസ് പ്രസിഡണ്ട് കെ വി പവിത്രൻ ശ്രീ പി.പി സനിൽ ,ജി രവീന്ദ്രൻ മാസ്റ്റർ ഡോക്ടർ സുചിത്ര ,ഡോക്ടർ ശ്രീജ,ബാങ്ക്ഡയറക്ടർ ശ്രീ പ്രസന്നൻ സെക്രട്ടറിഎംരാജേഷ് ബാബു എൻ ബിന്ദു കെ പി ഷിജു എന്നിവർസംസാരിച്ചു.വിജയികൾക്ക്തലശ്ശേരി എംഎൽഎ ശ്രീ കാരായിരാജൻസമ്മാനങ്ങൾവിതരണം ചെയ്തു .പുരുഷവിഭാഗത്തിൽ അശ്വിൻ പി കോളയാട് ഒന്നാം സ്ഥാനവുംപ്രിയദർശൻ സി കെ രണ്ടാം സ്ഥാനവും സാരംഗ് . . മൂന്നാംസ്ഥാനവും വനിതാവിഭാഗത്തിൽ അഭിരാമി എസ് ഒന്നാം സ്ഥാനവും അപർണ പ്രകാശ് രണ്ടാം സ്ഥാനവും അമയ സുനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . നവം.15 ഞായർ

2:30 കതിരൂർ വൊക്കേഷണൽ

ഹയർ സെകന്ററി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വായ്പ വിതരണ ചടങ്ങിൽ

പ്രശസ്ത സിനിമനടി

കുമാരി മീനാക്ഷിയും

തലശ്ശേരി MLA ശ്രീ കാരായി രാജനും

പങ്കെടുക്കും

food

ആത്മനൊമ്പരങ്ങൾ: പുസ്തക പ്രകാശനം നടന്നു

മാഹി:മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാനിദ്ധ്യമായ എം.ശ്രീജയന്റെ പ്രഥമ കാവ്യ രചനയായ ആത്മ .നൊമ്പരങ്ങൾ എന്നകവിതാ സമാഹരണത്തിന്റെ പ്രകാശനം ചാലക്കര ഉസ്‌മാൻ ഗവ: ഹൈ സ്‌കൂളിൽ നടന്നു. പുസ്തകത്തിന്റെ പ്രകാശനം പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ.സത്യാനന്ദൻ നിർവ്വഹിച്ചു.. മാഹി മഹാത്മാ ഗാന്ധി ഗവ. കോളജ് പ്രിൻസിപ്പാൾ ഡോ.കെ.കെ ശിവദാസൻ ആദ്യ പ്രതി ഏറ്റുവാങ്ങി. എം.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കളത്തിൽ രവീന്ദ്രൻ പുസ്തക പരിചയം നടത്തി.. ചാലക്കര പുരുഷു, സി.വി.രാജൻ മാസ്റ്റർ, അസീസ് മാഹി, അഡ്വ.എ.പി.അശോകൻ, കെ.വി.മുരളിധരൻ മാസ്റ്റർ, ആനന്ദ് കുമാർ പറമ്പത്ത്, സത്യൻ കേളോത്ത് സംസാരിച്ചു. കെ.സുരേഷ് ബാബു സ്വാഗതവും കവി എം ശ്രീ ജയൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ പുസ്തക പ്രകാശനം നടത്തുന്നു

whatsapp-image-2026-11-14-at-10.51.57-pm

ഫ്ലക്സിമോസംഘടിപ്പിച്ചു.

 ചിറക്കുനി:ശിശുദിനത്തോടനുബന്ധിച്ച് ചിറക്കുനിയിൽ ഫ്ലക്സിമോ സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾ            നഴ്സറി. ഒന്നാം സ്ഥാനം ഫൽമാനിയ റഫി, രണ്ടാം സ്ഥാനം ഫദൽ അഭിലാഷ്, മൂന്നാം സ്ഥാനം മിഴി സുരേഷ്               എൽ പി                 ഒന്നാം സ്ഥാനം നെയ്തിക് സന്തോഷ്, രണ്ടാം സ്ഥാനം നവൻ ബി അജെന്ത്, മൂന്നാം സ്ഥാനം നെയ്തിക സാന്താഷ് ,             യുപി                  ഒന്നാം സ്ഥാനം കൃഷ്ണദേവ് , രണ്ടാം സ്ഥാനം . വേദ് തിർത്ഥ് ബിനീഷ് , മൂന്നാം സ്ഥാനം കെ.കെ.അഷ്യയ്

: പഞ്ചായത്ത് പ്രസിഡൻ്റ് ബി.ഗ തമ്മ ഉദ്ഘാടനം ചെയ്തു കക്കോത്ത് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി. സദാനന്ദൻ. പിടി സനൽ കുമാർ , പി.കെ. വിനോദികുമാർ , ഗിൻ.കെ.കെ. മാരാർ സമ്മാനദാനംനിർവ്വഹിച്ചു

ചിത്രവിവരണം: ചിത്രകാരന്മാരോടൊപ്പം കെ.കെ. മാരാർ

capture_1794686883

മാഹിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

മാഹി:മാഹി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇ. വൽസരാജ് സിൽവർ ജൂബിലി ഹാളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.  

ശിശുദിനത്തോടനുബന്ധിച്ച് ചാച്ചാജി ജവഹർലാൽനെഹ്റുവിന്റെഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ചടങ്ങിൽ .ചീഫ് എജുക്കേഷണൽ ഓഫീസർഎം എം തനൂജ സ്വാഗതം പറഞ്ഞു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.


capture_1794686921

ജി.എൽ.പി.എസ്. പള്ളൂർ നോർത്ത് ഹെഡ്മിസ്ട്രസ് ടി.സുമതി , സമഗ്രശിക്ഷ എ.ഡി.പി.സി.,പി. ഷിജു സംസാരിച്ചു. മാഹി ജി.എം.എസ്. വിദ്യാർത്ഥിനി സെയ്ഫ ഹാഷീർ നന്ദി പറഞ്ഞു.

വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത പരിപാടിയും ,

 സമ്മാനദാനവും നടന്നു.


ചിത്രവിവരണം:മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു..

whatsapp-image-2026-11-14-at-10.53.14-pm

രാമകൃഷ്ണൻ മാസ്റ്റർ അനുസ്മരണം.

വട്ടോളി സംസ്‌കൃതം ഹൈസ്കൂൾ പ്രധാന അധ്യാപകനും വടകര ലയൺസ് ക്ലബ്‌ ഏർപ്പെടുത്തിയ വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും നല്ല അധ്യാപകനുള്ള ശ്രേഷ്ഠചാര്യ അവാർഡ് ജേതാവും ഒളവിലത്തെ സാമൂഹ്യ, രാഷ്ട്രീയ, അദ്ധ്യാത്മിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വടക്കുമ്പാട് രാമകൃഷ്ണൻ മാസ്റ്റരുടെ 3)o ചരമ വാർഷികം അദ്ദേഹത്തിന്റെ വീട്ടിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ഒളവിലം കോൺഗ്രസ്‌ കമ്മിറ്റി വിപുലമായി ആചരിച്ചു. അനുസ്മരണ പരിപാടി ജവഹർ ബാൽമഞ്ച് അഖിലേന്ത്യാ കോർഡിനേറ്റർ സി വി ആർ ജലീൽ ഉത്ഘാടനം ചെയ്തു. എം പി. പ്രമോദ് അധ്യക്ഷം വഹിച്ചു. കോടിയേരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. ശശിധരൻ മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ അഡ്വ സി ജി അരുൺ, സെക്രട്ടറി പി. ഭരതൻ, ഷാജികുമാർ ഓതായാത്ത്, വാർഡ് മെമ്പർ ആരതി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

whatsapp-image-2026-11-14-at-10.53.30-pm

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ചാച്ചാജിയുടെ 137)o ജന്മദിനം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ചാച്ചാജിയുടെ 137)o ജന്മദിനം ഒളവിലം കോൺഗ്രസ്‌ കമ്മിറ്റി ശിശുദിനമായി ആചരിച്ചു. നാരായണൻപറമ്പിൽ ജവാഹാർലാൽ നെഹ്‌റുവിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോടിയേരി ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ഭരതൻ ഒളവിലം, ബൂത്ത്‌ പ്രസിഡന്റ്‌ പി. കെ. സുഗതൻ, തലശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി ടി. അബ്ദുൽ ഖയ്യും, ടി കെ വിജയൻ, ആഗ്നേയ്. എസ്, അദ്രിത് എസ്, ടി.യു. ജീവരാജ് തുടങ്ങിയവർ പങ്കെടുത്തു

asd

മലബാർ ക്യാൻസർ സെന്ററിൽ കുട്ടികൾക്കായി സമ്മാനദാനവും സംഗീതവിരുന്നും


തലശ്ശേരി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ കുട്ടികൾക്കായി ഡ്രീംസ് ഫൗണ്ടേഷൻ ഒരുക്കിയ സമ്മാനദാന പരിപാടി ഡോ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഡ്രീംസ് ഫൗണ്ടേഷൻ പ്രതിനിധി ഷക്കീല ടീച്ചർ, ലയൺസ് മിഡ് ടൗൺ പ്രസിഡന്റ് സുധീർ കുമാർ, കെ.സി.സി.സി പ്രസിഡന്റ് നാരായണൻ, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അച്യുതൻ, കെയർ ആൻഡ് ക്യുവർ പ്രതിനിധി നിസാർ എന്നിവർ സംസാരിച്ചു.

കുട്ടികൾക്കായി ഡ്രീംസ് ഫൗണ്ടേഷൻ അംഗം സെയ്ത്തൂൻ, ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയം സെക്രട്ടറി ഹരീഷ് ബാബു, മാധ്യമപ്രവർത്തകൻ മജീഷ് ടി. തപസ്യ, നഴ്സിങ് വിദ്യാർഥികൾ എന്നിവർ ചേർന്ന് സംഗീതവിരുന്നും ഒരുക്കി. കേക്ക് മുറിച്ചും മധുരം പങ്കുവെച്ചും സമ്മാനങ്ങളും സംഗീതവും പാട്ടുകളുമായി കുട്ടികൾക്ക് സന്തോഷം പകരുന്ന ശിശുദിനാഘോഷമായി പരിപാടി മാറി.

capture_1794679210

ശോഭിക വെഡിങ് കുട്ടിക്കലാകാരന്മാക്കായി നടത്തിയ ചിത്ര രചന മത്സര വിജയികൾക്ക് സമ്മാനം നൽകി ഗുരുകുലം ബാബുവിൻ്റെ ശിശുദിനാശംകൾ

capture_1794687351

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 137-മാത് ജന്മദിനം ആഘോഷിച്ചു.


മാഹി: ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 137-മാത് ജന്മദിനം ആഘോഷിച്ചു. ജവഹർലാൽനെഹ്‌റുവിന്റെ ഛായയി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജന്മദിന പരിപാടിയിൽ വാർഡ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ടി ഷംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി , മാഹി ബ്ലോക്ക് കോൺഗ്രസ് കമിറ്റി അംഗം എം.പി ശ്രീനിവാസൻ , പ്രേമൻ എം.പി സ്വാഗതവും അനിൽകുമാർ കെ നന്ദിയും പറഞ്ഞു. ശ്രീ ഗോഷ് ബാബു കുണ്ട് പറമ്പത്ത്, ഉണ്ണികൃഷ്ണൻ എം.കെ, അജിതൻ സി  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മധുര പലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്തു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur