മയ്യഴിയെസ്വിറ്റ്സർലാന്റിന്റെ കൂട്ടുകാരിയാക്കാം :ചാലക്കര പുരുഷു

മയ്യഴിയെസ്വിറ്റ്സർലാന്റിന്റെ കൂട്ടുകാരിയാക്കാം :ചാലക്കര പുരുഷു
മയ്യഴിയെസ്വിറ്റ്സർലാന്റിന്റെ കൂട്ടുകാരിയാക്കാം :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Nov 12, 10:59 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി: പ്രകൃതി കനിഞ്ഞ് നൽകിയ മനോഹാരിതയും. മഹിതമായ ഗതകാല സംസ്കൃതിയുടെ ശേഷിപ്പും , കേന്ദ്ര ഭരണപ്രദേശമെന്ന നിലയിലുള്ള പരിഗണനയുമെല്ലാം ഒത്തുചേർന്നിട്ടും വിനോദ സഞ്ചാര സ്വപ്നങ്ങൾ ഇനിയും പൂവണിയാതെ കിടക്കുകയാണ്.

മുകുന്ദൻകഥകളിലും നോവലുകളിലും മാധ്യമ റിപ്പോർട്ടുകളുമെല്ലാം വായിച്ചു കേട്ടു മറിഞ്ഞ് മയ്യഴിയുടെ തീരത്തേക്ക് എത്തുന്നസഞ്ചാരികളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മനോഹരമായ അന്തരീക്ഷം ഒരുക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്തെ ഏറ്റവും ചെറിയ ഭരണപ്രദേശമെന്ന പദവിയുള്ള മാഹിയെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനം അത്യാവശ്യമാണ്.


mhhhe

വികസനത്തിനായി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ:

ടൗൺ സ്‌ക്വയറും, പൂന്തോട്ടവും: മാഹി നഗരത്തിൽ പ്രവേശിക്കുന്നവരെ വരവേൽക്കാൻ പൂന്തോട്ടത്തോട് കൂടിയ മനോഹരമായ ഒരു ടൗൺ സ്‌ക്വയർ നിർമിക്കണം. നഗര ഹൃദയത്തിൽ മാഹി ബസലിക്ക ക്ക് സമീപമുള്ള നഗരസഭാ മൈതാനം ഇതിന് ഉപയോഗപ്പെടുത്താവുന്നതാണ്.

​ശുചിത്വവും അലങ്കാരവും

 പുതിയബൈപാസിലും, പഴയദേശീയപാതയോരങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് കർശനമായി തടയുകയും പാതയോരങ്ങൾ എപ്പോഴും ശുചിയായും മനോഹരമായും സൂക്ഷിക്കുകയും വേണം. മുഴുവൻ തെരുവ് വിളക്കുകളും പ്രകാശിപ്പിച്ച് രാത്രികാല ഭംഗി ഉറപ്പുവരുത്തണം.

​ഗതാഗത പരിഷ്കരണം

നഗരത്തിൽ അലക്ഷ്യമായ വാഹന പാർക്കിങ് തടയുകയും ട്രാഫിക് സംവിധാനം കൃത്യമായി പരിഷ്കരിക്കുകയും ചെയ്യണം.

 ബസ്സുകൾക്ക് നിർത്താൻ കൃത്യമായ സ്റ്റോപ്പുകൾ നിശ്ചയിക്കണം. മാഹി വഴി കടന്നുപോകുന്ന മുഴുവൻ ബസ്സുകളും മാഹിപള്ളി സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റുകയുംഇറക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം.

റെയിൽവേ വികസനം:

 മാഹി റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി, നേത്രാവതി, വെസ്റ്റ് കോസ്റ്റ്, മംഗളൂരു വഴിയും പാലക്കാട് വഴിയുമുള്ള ബംഗളൂരു ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം. പോണ്ടിച്ചേരി എക്സ്പ്രസ് ദിനംപ്രതി സർവീസ് നടത്താനുള്ള നടപടികൾ സ്വീകരിക്കണം.

​ടൂറിസം വാരാഘോഷം

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ വിപുലമായ വിനോദസഞ്ചാര വാരാഘോഷങ്ങൾ സംഘടിപ്പിച്ച്സഞ്ചാരികളെ ആകർഷിക്കണം.

വൻകിട പദ്ധതികൾ ഇഴഞ്ഞ് നീങ്ങുന്നു.

മയ്യഴി പുഴയേയും അറബിക്കടലിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള മൂന്കിലോമീറ്റർ ദൈർഘ്യമുള്ള നടപ്പാതയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ അനന്തമായി നീളുകയാണ്.

മഞ്ചക്കൽ ബോട്ട് ഹൗസ്

മയ്യഴിപ്പുഴയോരത്തെ മഞ്ചക്കലിലെ ജലകേളി സമുച്ഛയം നാശോ മുഖമായി. സ്പീഡ് ബോട്ടുകളും, പെഡൽ ബോട്ടുകളുമെല്ലാം നശിച്ചു. കോഫി ഹൗസ് അടച്ചുപൂട്ടി. മഞ്ചക്കൽ പാറ പ്രദേശമാകെ കാടുപിടിച്ച് കിടപ്പാണ്.

കടലാസിൽ കിടക്കുന്ന വൻ പദ്ധതികൾ

വെള്ളിയാങ്കല്ലിലേക്കുള്ള സാഹസിക യാത്രാ സംവിധാനവും. മൂപ്പൻ കുന്നിൽ നിന്നുമാരംഭിക്കുന്ന റോപ്പ് വേയും, മൂപ്പൻ കുന്നിലെ റേസർ ഷോയും , കടൽ മത്സ്യ അക്വേറിയവുമെല്ലാം ഏറെക്കാലമായുള്ള സ്വപ്നമായി അവശേഷിക്കുന്നു.

അനന്തസാദ്ധ്യതകൾ തൊട്ടരികെ..

വളവിൽ കടപ്പുറത്ത് തുറമുഖ നിർമ്മാണവേളയിൽ പ്രകൃതി വരദാനമായി മയ്യഴിക്ക് സമ്മാനിച്ച അഞ്ച് ഏക്രയോളമുള്ള കടലോര പുഴിപ്പരപ്പ് വിനോദ സഞ്ചാരികൾക്ക് ഉല്ലസിക്കാനുള്ള കേന്ദ്ര മാക്കണം.

"മാഹി ടൗൺ തൊടാതെ പുതിയബൈപാസ് യാഥാർത്ഥ്യമായിരിക്കെ ഉണങ്ങിപ്പോയ മയ്യഴി നഗരത്തെ ഹരിതാഭമാക്കാൻ ടൂറിസം പദ്ധതികൾ കൊണ്ട് മാത്രമേ ഇനി സാദ്ധ്യമാവുകയുള്ളൂ."

-ഇ.കെ. റഫീഖ്

ജ:സെക്രട്ടറി, ജനശബ്ദം മാഹി

"​നാടിന്റെ സാംസ്കാരിക പൈതൃകംനിലനിർത്തിക്കൊണ്ട് തന്നെ മാഹിയെവിനോദസഞ്ചാര ഭൂപടത്തിൽ മുന്നിലെത്തിക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടനടി നടപടി സ്വീകരിക്കണം"

ഷാജി പിണക്കാട്ടിൽ

. പ്രസിഡണ്ട്

സംയുക്ത റസിഡന്റ്സ് അസോസിയേഷൻ, മാഹി



ചിത്രവിവരണം.. മയ്യഴിയുടെ പ്രകൃതി മനോഹാരിത

whatsapp-image-2026-11-12-at-7.30.13-pm

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

മാഹി..ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശാനുസരണം 2027 ജനുവരി 1നു 18 വയസ്സ്പൂർത്തിയാകുന്ന മാഹിനിയോജകമണ്ഡലത്തിലെസ്ഥിരതാമസക്കാർക്ക് പുതുതായി പേര് ചേർക്കുവാനും, സ്ഥിരമായി താമസം മാറിയവർ, മരണപെട്ടവരുമായ വോട്ടർമാരുടെ വിശദാംശങ്ങൾ ഫോം 6,7,8വഴിരേഖപ്പെടുത്താനും തിരുത്താനും നീക്കം ചെയ്യുവാനും കഴിയുന്നതാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻവിട്ടുപോയവർ, തിരുത്തലുകൾ, തടസ്സവാദങ്ങൾ, നീക്കം ചെയ്യൽഎന്നിവയ്ക്കുള്ളഫോറങ്ങൾതെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർസ് സർവീസ് പോർട്ടൽ(voters.eci.gov.in) എന്ന വെബ്‌സൈറ്റ് വഴിയോ ECINET ആപ്പ് വഴിയോ അതാത് ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ ഇന്നു മുതൽ ഡിസംബർ 11 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്

നവംബർ 21, 22, 28, 29 (ശനി, ഞായർ) എന്നീ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ അതാത് പോളിംഗ് ബൂത്തുകളിൽവെച്ച് നടക്കുന്ന സ്പെഷ്യൽ ക്യാമ്പുകളിലുംഅപേക്ഷകൾസ്വീകരിക്കുന്നതാണ്. എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിച്ചു.

നിലവിലെ കരട് വോട്ടർ പട്ടിക ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ ഇൻ ചാർജ്ജും നഗരസഭ കമ്മിഷണറുമായ കെ.പി.ശ്രീജിത്ത് ഇന്ന് പ്രസിദ്ധീകരിച്ചു. അസി. ഇലക്ടോറൽ ഓഫിസർ മനോജ് വളവിൽ സംബന്ധിച്ചു. കരട് വോട്ടർ പട്ടിക മാഹി ഇലക്ട്രോറൽ രജിസ്ട്രേഷൻ ഓഫിസിലും, സബ് താലൂക്ക് ഓഫിസിലും, പൊതു ജനങ്ങൾക്ക് അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്ന്ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ അറിയിച്ചു.


ചിത്രവിവരണം..ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ ഇൻ ചാർജ്ജും നഗരസഭ കമ്മിഷണറുമായ കെ.പി.ശ്രീജിത്ത് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നു

mhhhe_1794506145

ഇന്റർ സ്കൂൾ ഡിബേറ്റ്: -സൈനബ് റിയാസിന് ഒന്നാം സ്ഥാനം

മാഹി..വിദ്യാഭ്യാസ വിചക്ഷണനും, ലബുർദൊനെകോളജിലെപൂർവവിദ്യാർത്ഥിയും. പിന്നീട് അവിടെ തന്നെ അദ്ധ്യാപകനുമായിരുന്ന പാലേരി ദാമോദരൻ മാസ്റ്റരുടെസ്മരണയിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഡിബേറ്റ് - 2026 ൽ പി.എം. ശ്രീ ഐ.കെ.കെ. ഹയർസെക്കൻഡറി പന്തക്കൽ ഒന്നാം സമ്മാനം നേടി. ചാലക്കര സെന്റ് തെരേസാസ് എച്ച്.എസ്.എസ്, എക്സൽ പബ്ലിക് സ്കൂൾ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഉപഹാരങ്ങൾക്ക് പുറമെ 10000, 5000, 3000 രൂപ വീതവും ഉപഹാരങ്ങളുമാണ് സമ്മാനം.

നിർമ്മിത ബുദ്ധിയുടെ അനന്തസാദ്ധ്യതകളും ദോഷഫലങ്ങളും അതി സൂക്ഷ്മമായി ഇഴകീറി വിശകലനം ചെയ്യപ്പെടുകയുണ്ടായി.

മനുഷ്യന് സ്നേഹവും സഹതാപവുമുണ്ട്. നിർമ്മിത ബുദ്ധിയിൽ അത് കാണില്ല. വിദ്യാർത്ഥികൾ ചുണ്ടിക്കാട്ടി. മനുഷ്യർ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുകയാണ് വേണ്ടത്. എ.ഐ.യുടെ അടിമയായി മാറിക്കൂടാ. അത് സർഗ്ഗ പരതയെ നഷ്ടപ്പെടുത്തും.

അരനൂറ്റാണ്ട്കഴിയുമ്പോൾ മനുഷ്യരുടേയും, എ.ഐ.യുടേയും അവസ്ഥബൗദ്ധികമായും, ആന്തരികമായും എവിടെയെത്തിനിൽക്കുമെന്ന് പലരും പലതരത്തിൽസമർത്ഥിച്ചു.ഏഴ്വിദ്യാലയങ്ങളിൽ നിന്നുള്ള 14ഹയർസെക്കൻസറി വിദ്യാർത്ഥികളും, തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രകുതുകികളുമാണ് പങ്കെടുത്തത്.

തീർത്ഥ ഇന്റർനാഷണലിൽ നടന്ന ഡിബേറ്റിൽ

പി. സി.എച്ച് ശശിധരൻ

മോഡറേറ്ററായി.

ഡോ. ആന്റണി ഫർണാണ്ടസ്.

പി.സി ദിവാനന്ദൻ ,സി എച്ച് പ്രഭാകരൻ, ബാലഗോപാലൻ .

കെ.കെ സത്യൻ, പവിത്രൻ, നേതൃത്വം നൽകി.

 എം.ഹരീന്ദ്രൻ, ആനന്ദ് കുമാർ പറമ്പത്ത്, ടി.സി.പ്രദീപ്എന്നിവരാണ് വിധി നിർണ്ണയം നടത്തിയത്.

വർത്തമാന കാല മനുഷ്യന്റെ ജീവിതത്തെ അഗാധമായി സ്വാധീനിക്കുന്ന ഒരു വിഷയമാണ് മുന്ന് മണിക്കൂർ നേരം ചർച്ച ചെയ്യപ്പെട്ടത്.

ഒരേ സമയം സ്വപ്നവും പ്രതിക്ഷയും , നൽകുകയും, മറുഭാഗത്ത് ആശങ്കയും ഭീതിയുംസൃഷ്ടിക്കുകയുമാണ് നിർമ്മിത ബുദ്ധി സമൂഹത്തിൽ ഉയർത്തുന്നതെന്ന് സംവാദം വ്യക്തമാക്കി.

 പങ്കെടുത്ത എല്ലാ ടീമിനും പ്രോത്സാഹന സമ്മാനങ്ങളും നൽകി.


ചിത്രവിവരണം: ജേതാക്കൾ സംഘാടകർക്കൊപ്പം.

whatsapp-image-2026-11-12-at-7.31.08-pm

മാഹിയിൽ നടന്ന ഇന്റർ സ്കൂൾ എ.ഐ.ഡിബേറ്റിൽ ഒന്നാം സ്ഥാനം നേടിയ സൈനബ് റിയാസ് (മാഹി ജെ.എൻ . ഹയർസെക്കൻഡറി സ്കൂൾ )

capture_1794506264

പള്ളിക്കണ്ടി ബീവി നിര്യാതയായി

മാഹി: ​പള്ളൂർ ഗ്രാമത്തിയിലെ സുലൈഖ മൻസിലിൽ പള്ളിക്കണ്ടി ബീവി (85) നിര്യാതയായി. പരേതരായ നാലകത്ത് മമ്മുവിന്റെയും പള്ളിക്കണ്ടി അയിച്ചുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ കോക്കണ്ടി കുഞ്ഞിക്കര യൂസഫ്.. മക്കൾ: ഇസ്മായിൽ, പരേതയായ അയിഷ. സഹോദരങ്ങൾ: ഖദീശ (അഴിയൂർ), പാത്തുമ്മ (കൈനാട്ടി), പരേതരായ അലീമ, മൊയ്തീൻകുട്ടി

ആത്മനൊമ്പരങ്ങൾ:

പുസ്തക പ്രകാശനം 14 ന്

മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാനിദ്ധ്യമായ എം.ശ്രീജയന്റെ പ്രഥമ രചനയായ ആത്മനൊമ്പരങ്ങൾ എന്ന

കവിതാ സമാഹരണത്തിന്റെ പ്രകാശനം നവംബർ 14 ന് വൈകുന്നേരം 4 മണിക്ക് ചാലക്കര ഉസ്‌മാൻ ഗവ: ഹൈ സ്‌കൂളിൽ വെച്ച് നടക്കും. പുസ്തകത്തിന്റെ പ്രകാശനം പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ.സത്യാനന്ദൻ നിർവ്വഹിക്കും. മാഹി മഹാത്മാ ഗാന്ധി ഗവ. കോളജ് പ്രിൻസിപ്പാൾ ഡോ.കെ.കെ ശിവദാസൻ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങും. എം.സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. കളത്തിൽ രവീന്ദ്രൻ പുസ്തക പരിചയം നടത്തും. ചാലക്കര പുരുഷു, സി.വി.രാജൻ മാസ്റ്റർ, അസീസ് മാഹി, അഡ്വ.എ.പി. അശോകൻ, കെ.വി.മുരളിധരൻ മാസ്റ്റർ, ആനന്ദ് കുമാർ പറമ്പത്ത്, സത്യൻ കേളോത്ത് എന്നിവർ ആശംസാ ഭാഷണം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ ചാലക്കര പുരുഷു, എം.സദാനന്ദൻ, എം.ശ്രീജയൻ, കെ.സുരേഷ് ബാബു എന്നിവർ അറിയിച്ചു.

മാഹിയിൽ പ്രൈമറി അധ്യാപികരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു


 

 മാഹി : ഗവ. ലോവർ പ്രൈമറി സ്കൂൾ ചെറുകല്ലായി, ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര എന്നിവിടങ്ങളിലേക്ക്

സ്കൂള്‍ 

മാനേജ്‌മെന്റ്റ് കമ്മിറ്റി പ്രൈമറി അധ്യാപികമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം വോക്ക് - ഇൻ- സെലക്ഷനു പങ്കെടുക്കാവുന്നതാണ്.

 16.11.2026 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഗവ. ലോവർ പ്രൈമറി സ്കൂൾ ചെറുകല്ലായിലും ഉച്ചയ്ക്ക് 02:00 ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്രയിലുംവോക്ക് - ഇൻ- സെലക്ഷൻ നടക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.

ചെറുകല്ലായി : 9497046470,

ചെമ്പ്ര : 9656066701

capture_1794506408

വിജയ ഭരതൻ നിര്യാതയായി

ചൊക്ലി,കാഞ്ഞിരത്തിൻ കീഴിൽ കെങ്കാടിയിൽ വിജയ ഭരതൻ (76) നിര്യാതയായി.ഭർത്താവ് പരേതനായ ഭരതൻ

മകൾ ബീന

മരുമകൻ സജിത്ത്. മൊകേരി (സൗദി )

സഹോദരങ്ങൾ

മോഹൻദാസ് , സുരേഷ്, ശശികല , സുധ, പരേതയായ ലത 

സംസ്കാരം 13ന് വെള്ളിയാഴ്ച്ച പകൽ 10.30 ന് വള്ള്യായി വാതക ശ്മശാനത്തിൽ.

capture_1794506732

ജനകീയ പ്രക്ഷേപണം മുഖമുദ്രയാക്കിയ റേഡിയോ ജൻവാണി 90.8 എഫ്.എം

നിർമ്മൽ മയ്യഴി (സ്റ്റേഷൻ ഡയറക്ടർ)

വാർത്താവിനിമയത്തിന്റെ വിശാലമായ ലോകത്ത് സാങ്കേതികവി ദ്യയുടെ വളർച്ചയ്ക്കൊപ്പം മാധ്യമങ്ങളുടെ രൂപവും ഭാവവും മാറി ക്കൊണ്ടിരിക്കുകയാണ്. ദൂരങ്ങളെ ഇല്ലാതാക്കുന്ന നവമാധ്യമങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ കാലത്തും റേഡിയോ എന്ന ശ്രാവ്യമാധ്യമത്തിന് കാലാതീതമായൊരു സ്ഥാനമുണ്ട്. കാഴ്ചയുടെ വർണപ്പകിട്ടുകളില്ലാതെ കേൾവിയുടെ ലോകത്തേക്ക് നേരിട്ട് കടന്നുചെല്ലുന്ന റേഡിയോ, മനുഷ്യന്റെ ചിന്തകളോടും വികാരങ്ങളോടും ഏറ്റവും അടുത്തുനിൽക്കുന്ന മാധ്യമങ്ങളിലൊന്നാണ്. പ്രത്യേകിച്ചും ജനകീയ പ്രക്ഷേപണത്തിന്റെയും പ്രാദേശിക റേഡിയോ നിലയങ്ങളുടെയും പ്രസക്തി ഇന്നും ഏറെ വലുതാണ്.

റേഡിയോ കേവലം വിനോദത്തിനും . വാർത്തകൾക്കുമുള്ള ഒരു ഉപാധി മാത്രമല്ല. ഒരു നാടിന്റെ ജീവിതവും സംസ്കാരവും പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുന്ന സാമൂഹിക ഇടമാണ് അത്. ജനങ്ങളുടെ ശബ്ദത്തിന് ഇടം നൽകുകയും അവരുടെ പ്രശ്നങ്ങളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നിടത്താണ് ജനകീയ പ്രക്ഷേപണത്തിന്റെ യഥാർഥ ശക്തി തെളിയുന്നത്. അധികാരകേന്ദ്രങ്ങളിൽനിന്ന് ജനങ്ങളിലേക്കു മാത്രം ഒഴുകുന്ന ഏകപക്ഷീയമായ ആശയവിനിമയമല്ല ജനകീയ റേഡിയോ. മറിച്ച്, ജനങ്ങളിൽനിന്ന് ഉയരുന്ന ശബ്ദങ്ങൾക്കും അനുഭവങ്ങൾക്കും അഭിപ്രായങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന ജനാധിപത്യപരമായ ആശയവിനിമയ സംവിധാനമാണത്.


2012 ഒക്ടോബർ 2 ന് കണ്ണൂർ ജില്ലയിലെ പാനൂരിൽ പ്രവർത്തനം ആരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ ജൻവാണി 90.8 എഫ്.എം ഇന്നും മുടക്കമില്ലാതെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം, വിനോദം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പരിസ്ഥിതി, ഗ്രാമവികസനം, ഊർജസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പരിപാടികൾ ശ്രോതാക്കൾക്കായി പ്രക്ഷേപണം ചെയ്യുന്നു.


തുടക്കകാലം മുതൽ തന്നെ തീരദേശ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടിയുള്ള പരിപാടികൾ തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്നതിൽ ജൻവാണി പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുക, അതിനോട് പൊരുത്തപ്പെടാനുള്ള ശേഷി വർധിപ്പിക്കുക, ആഘാതങ്ങൾ കുറയ്ക്കുക, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിദ്യാഭ്യാസ പുരോഗതി, ബോധവൽക്കരണം, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ശേഷിവർധന എന്നിവയ്ക്കും സ്റ്റേഷൻ പ്രാധാന്യം നൽകുന്നു.

കേരളത്തിലെ കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ മാഹിക്കും പുറമെ, കണ്ണൂർ മുതൽ കൊയിലാണ്ടി വരെയുള്ള ഏകദേശം പതിനഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള തീരദേശ മേഖലകളിലും ജൻവാണിയുടെ പരിപാടികൾ ലഭ്യമാണ്. വിലങ്ങാട്, മണിയൂർ, കണ്ണവം, ആറളം തുടങ്ങിയ ആദിവാസി മേഖലകളിലും സ്റ്റേഷന്റെ പ്രക്ഷേപണം എത്തുന്നുണ്ട്. ഏകദേശം അഞ്ച് ലക്ഷം ജനങ്ങളിലേക്ക് ജൻവാണിയുടെ പ്രക്ഷേപണം എത്തിച്ചേരുന്നു.

ആകാശവാണിയുടെ വാർത്താ ബുള്ളറ്റിനുകൾ ദിവസേന മൂന്നര മണിക്കൂർ തത്സമയമായി പുനഃസംപ്രേഷണം ചെയ്യുന്നു. ശ്രോതാക്കളുടെ ഇടയിൽ മികച്ച സ്വീകാര്യതയുള്ള ഈ വാർത്താ പ്രക്ഷേപണം ജൻവാണിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്. CBSE സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് CIET-NCERT-യുടെ പിന്തുണയോടെ തയ്യാറാക്കിയ വിദ്യാഭ്യാസ പരിപാടിയായ 'ധ്വനിശാല'യും സംപ്രേഷണം ചെയ്തുവരുന്നു.

ദേശീയവും അന്തർദേശീയവുമായ വാർത്തകൾക്കപ്പുറം ഒരു ഗ്രാമത്തിന്റെ വഴികളിലും വയലുകളിലും തീരങ്ങളിലും മനുഷ്യജീവിതത്തിലും സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾക്കുപോലും പ്രാധാന്യം നൽകാൻ ജൻവാണി പോലുള്ള പ്രാദേശിക റേഡിയോ നിലയങ്ങൾക്ക് കഴിയുന്നു. ഒരു കർഷകന്റെ അനുഭവം, മത്സ്യത്തൊഴിലാളിയുടെ ആശങ്ക, വിദ്യാർഥിയുടെ സ്വപ്നം, വീട്ടമ്മയുടെ ജീവിതാനുഭവം, കലാകാരന്റെ സർഗാത്മകത, വയോധികരുടെ ഓർമകൾ... ഇവയെല്ലാം പ്രാദേശിക പ്രക്ഷേപണത്തിന്റെ ഉള്ളടക്കങ്ങളായി മാറുന്നു. അങ്ങനെ ഓരോ ശ്രോതാവിനും തന്റെ ജീവിതത്തിന്റെ പ്രതിഫലനം റേഡിയോയിൽ കണ്ടെത്താൻ കഴിയുന്നു.

ഞങ്ങളുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ജനകീയ സ്വഭാവമാണ് എന്ന് ചൂണ്ടിക്കാണിക്കുന്നതിൽ അഭിമാനമുണ്ട്. വലിയ മാധ്യമസ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ഇവിടെ ഇടം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. പ്രാദേശിക ഭാഷയും നാട്ടുഭാഷാഭേദങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കലാരൂപങ്ങളും ജീവിതരീതികളും പ്രക്ഷേപണത്തിന്റെ ഭാഗമാകുന്നു. ഒരു പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നതിലും തലമുറകളിലേക്ക് കൈമാറുന്നതിലും ഇത്തരം നിലയങ്ങൾക്ക് നിർണായക പങ്കുവഹിക്കാനാകും. കാലത്തിന്റെ കുത്തൊഴുക്കിൽ മറവിയിലേക്ക് നീങ്ങുന്ന നാടൻപാട്ടുകളും നാട്ടറിവുകളും പരമ്പരാഗത തൊഴിൽരീതികളും പ്രാദേശിക ചരിത്രവുമെല്ലാം റേഡിയോയിലൂടെ പുനർജനിക്കുന്നു.


സമൂഹത്തിന്റെ വിവിധ മേഖലകളിൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനായി ജൻവാണി നിരവധി ക്യാമ്പയിനുകൾ സംഘടിപ്പിച്ചുവരുന്നു. വ്യാജവാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയ്ക്കെതിരായ പ്രചാരണങ്ങൾ ഇതിൽ പ്രധാനപ്പെട്ടവയാണ്. ആരോഗ്യം, പരിസ്ഥിതി, ഊർജസംരക്ഷണം, ന്യൂനപക്ഷ ക്ഷേമം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. പ്രാദേശിക പരിപാടികളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ തുടർച്ചയായ ജനകീയ പ്രചാരണങ്ങളും നടത്തിവരുന്നു.രാസലഹരി, മദ്യം, മയക്ക്മരുന്ന്, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം എന്നിവയ്ക്കെതിരെയും ബോധവൽക്കരണത്തിന് സ്ക്കൂൾ തലത്തിൽ തന്നെ പ്രവർത്തനം നടത്തിവരുന്നു.


ഇത്തരം ക്യാമ്പയിനുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി വിവിധ മേഖലകളിലെ സ്വാധീനമുള്ള വ്യക്തികളെയും വിദഗ്ധരെയും പങ്കാളികളാക്കുന്നു. ഇതിലൂടെ ലക്ഷ്യമിടുന്ന ജനവിഭാഗങ്ങളിലേക്ക് സന്ദേശങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ സാധിക്കുന്നു. വ്യക്തമായ ആശയം, ലക്ഷ്യം, പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഓരോ ക്യാമ്പയിനും രൂപകൽപ്പന ചെയ്യുന്നത്.

ആശയവിനിമയ സംവിധാനങ്ങൾ, മാധ്യമബന്ധങ്ങൾ, മൾട്ടിമീഡിയ സംവിധാനങ്ങൾ, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ജനപങ്കാളിത്തം ഉറപ്പാക്കുന്നു. ലക്ഷ്യമിടുന്ന സമൂഹത്തിലെ ശ്രോതാക്കളെ ക്യാമ്പയിനുകളുടെ ഭാഗമാക്കുകയും അവരെ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

മാഹി ഭരണകൂടം, തലശ്ശേരി മലബാർ കാൻസർ സെന്റർ, മാഹി ചൈൽഡ് ലൈൻ എന്നിവയുമായി സഹകരിച്ച് 'യുവാക്കളെ സംരക്ഷിക്കൂ – സമൂഹത്തെ രക്ഷിക്കൂ' (Save Youth – Save Society) എന്ന പേരിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിച്ചു.സ്കൂളുകൾ, വായന ശാലകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ യൂനിറ്റുകൾ എന്നിവരുമായി സഹകരിച്ച് റേഡിയോ ജൻവാണിയുടെ ആഭിമുഖ്യത്തിൽ 36 ഓളം റേഡിയോ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു

പ്രകൃതിദുരന്തങ്ങളുടെയും അടിയന്തര സാഹചര്യങ്ങളുടെയും കാലത്ത് പ്രാദേശിക റേഡിയോയുടെ പ്രസക്തി കൂടുതൽപ്പേർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രളയം, ഉരുൾപൊട്ടൽ, കടൽക്ഷോഭം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തസാഹചര്യങ്ങളിൽ മുന്നറിയിപ്പുകളും സുരക്ഷാനിർദേശങ്ങളും ജനങ്ങളിലെത്തിക്കുന്നതിൽ റേഡിയോയ്ക്ക് വലിയ പങ്കുണ്ട്. വൈദ്യുതിയോ ഇന്റർനെറ്റോ തടസ്സപ്പെടുന്ന സാഹചര്യങ്ങളിലും ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ ഉപകരണങ്ങൾ ആശയവിനിമയത്തിന്റെ വിശ്വസ്തമായ മാർഗമായി നിലകൊള്ളുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ദുരന്തങ്ങളെ നേരിടാനുള്ള പ്രാദേശിക സമൂഹത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനും ഇത്തരം നിലയങ്ങൾ സഹായിക്കുന്നു.പ്രളയകാലത്ത് 'പുതുനാമ്പുകൾ' എന്ന പേരിൽ നാരോ കാസ്റ്റ് നടത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യസംരക്ഷണവും സ്വീകരിക്കേണ്ട മുൻകരുതലുകളും ലക്ഷ്യമിട്ട് ആരംഭിച്ച 'കോവിഡ് മുക്ത മയ്യഴി' എന്ന ക്യാമ്പയിൻ തുടർച്ചയായി നടത്തി.തിരുവനന്തപുരത്ത് വെച്ച് നടന്ന കലാനിധി ഫോക് ഫെസ്റ്റ് - 2025ൽ രബീന്ദ്രനാഥ ടാഗോർ സ്മാരക ശബ്ദ സന്നിവേശ പുരസ്കാരത്തിനും അർഹരായി.

മലയാളം മാതൃഭാഷയായുള്ള ജൻവാണി, മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലും പരിപാടികൾ തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്നു. ഇതിലൂടെ വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളിലേക്കും പ്രക്ഷേപണത്തിന്റെ പ്രയോജനം എത്തിക്കുന്നു.ജൻവാണി നടത്തിയ വിവിധ സാമൂഹിക ഇടപെടലുകളും ജനകീയ ബോധവൽക്കരണ പ്രവർത്തനങ്ങളും നിരവധി അംഗീകാരങ്ങൾക്ക് അർഹമായിട്ടുണ്ട്. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ ബോധവൽക്കരണ ക്യാമ്പയിന് ബ്രെസ്റ്റ്‌ഫീഡിങ് പ്രമോഷൻ നെറ്റ്‌വർക്ക് ഓഫ് ഇന്ത്യയുടെ (BPNI) ദേശീയ പുരസ്കാരം ജൻവാണിക്ക് ലഭിച്ചിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രക്ഷേപണ പ്രവർത്തനങ്ങളിലൂടെ തീരദേശ ജനതയുടെയും ഗ്രാമീണ സമൂഹത്തിന്റെയും ആദിവാസി വിഭാഗങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി നിരന്തരം പ്രവർത്തിച്ചുവരുന്ന ജനകീയ മാധ്യമസ്ഥാപനമാണ് റേഡിയോ ജൻവാണി.ഒരു പ്രദേശത്തിന്റെ ശബ്ദവും സംസ്കാരവും ചരിത്രവും പ്രതീക്ഷകളും ഒരുമിച്ചുചേർക്കുന്ന സാംസ്കാരിക വേദിയാണ് പ്രാദേശിക റേഡിയോ. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾക്കായുള്ള ചർച്ചകൾക്ക് വഴിയൊരുക്കാനും സാമൂഹിക മാറ്റങ്ങൾക്ക് പ്രചോദനമേകാനും അതിന് കഴിയും. ഒരു നല്ല റേഡിയോ നിലയം പ്രക്ഷേപണം ചെയ്യുന്ന ശബ്ദങ്ങൾ കേൾവിയിൽ അവസാനിക്കുന്നില്ല; അവ മനുഷ്യരുടെ ചിന്തകളിലേക്കും ജീവിതങ്ങളിലേക്കും പടരുകയാണ്.

ആത്യന്തികമായി, ജനകീയ പ്രക്ഷേപണത്തിന്റെ വിജയം എത്ര ദൂരം ശബ്ദം എത്തുന്നു എന്നതിലല്ല, എത്ര മനുഷ്യഹൃദയങ്ങളിലേക്ക് അത് കടന്നുചെല്ലുന്നു എന്നതിലാണ്. ജനങ്ങളുടെ ജീവിതത്തോട് ചേർന്നുനിൽക്കുകയും അവരുടെ സ്വപ്നങ്ങൾക്കും ആശങ്കകൾക്കും ശബ്ദം നൽകുകയും ചെയ്യുന്നിടത്തോളം കാലം പ്രാദേശിക റേഡിയോ നിലയങ്ങൾ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി നിലനിൽക്കും. നാടിന്റെ നന്മയ്ക്കും മനുഷ്യരുടെ പുരോഗതിക്കും വേണ്ടി ഉയരുന്ന ഈ ശബ്ദതരംഗങ്ങൾ കേവലം പ്രക്ഷേപണമല്ല; അവ ഒരു സമൂഹത്തിന്റെ കൂട്ടായ ഹൃദയമിടിപ്പാണ്.


ചിത്രം:നിർമ്മൽ മയ്യഴി

സ്റ്റേഷൻ ഡയരക്ടർ

ജൻവാണി 90.8 FM


capture_1794506849

മനോഹരൻ നിര്യാതനായി

 മാഹി : പാറക്കൽ താഴെപ്പറമ്പത്ത് മനോഹരൻ (53) നിര്യാതനായി

 പരേതരായ വളവിൽ ലക്ഷ്മണന്റെയും , വിശാലാക്ഷിയുടെയും മകനാണ്

 സഹോദരങ്ങൾ: മനോജ്, മഹേന്ദ്രൻ

capture_1794506925

മാഹി തീർത്ഥ ഇന്റർനാഷണലിൽ ലെ ബുർദൊനെ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള ഇന്റർ സ്കൂൾ നിർമ്മിത ബുദ്ധി ഡിബേറ്റ് പി.സി എച്ച്. ശശിധരൻ കോ-ഓർഡിനേറ്റ് ചെയ്യുന്നു.

capture_1794506993

പെരുകുന്ന പെട്രോൾ പമ്പ് ! ജനങ്ങൾ ദുരിതത്തിൽ ! DYFI നൈറ്റ് മാർച്ച് 

പള്ളൂർ : പെട്രോൾ പമ്പ് വിഷയവുമായ് ബന്ധപ്പെട്ടുകൊണ്ട് DYFI സംഘടിപ്പിച്ച നൈറ്റ് മാർച്ച് നീരജ് പുത്തലത്തിൻ്റെ അദ്ധ്യക്ഷതയിൽ

നടന്ന ചടങ്ങ് DYFI കണ്ണൂർ ജില്ലാ സിക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ സിക്രട്ടറി ടി.കെ രാഗേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ 

പി സനീഷ്, പി.വി സച്ചിൻ, മുഹമ്മദ് ഫാസിൽ, ശരത്ത് രവീന്ദ്രൻ, ടി.സുരേന്ദ്രൻ, പ്രേമരാജൻ പി.ടി (ആക്‌ഷൻ കമ്മിറ്റി കൺവീനർ) എന്നിവർ സംസാരിച്ചു. മാർച്ചിന്റെ സമാപനം. Dyfi ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ.പി.സനീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

image_f7c3ae9a

അബ്ദുൾ റഷീദ് നിര്യാതനായി

മാഹി : ചാലക്കരയിലെ

കെ.ടി.അബ്ദുൽ റഷീദ് (71) ചാലക്കര "ഫജർ" എന്ന വസതിയിൽ നിര്യാതനായി.

ഭാര്യ : പരേതയായ ഫൗസിയ, 

മകൻ: ഷനീസ് (കുവൈത്ത്) 

മരുമകൾ: നിമിഷ ( കുവൈത്ത് )

സഹോദരങ്ങൾ : കെടി. അബ്ദുൽ മജീദ്, സക്കീന, മുഹമ്മദ്‌ റഫീഖ്,  

സഹോദരി ഭർത്താവ് : പരേതനായ എം.കെ. സിദ്ദിഖ് (കൂത്തുപറമ്പ് )

whatsapp-image-2026-11-12-at-11.04.34-pm

നാടക് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

ചൊക്ലി:നാടക് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു..

ഒന്നാം ദിവസം "മാറുന്ന ലോകവും മാറാത്ത ചിന്തകളും" ഈ വിഷയത്തിൽ ഒരു സംവാദം ഏർപ്പെടുത്തിയിട്ടുണ്ട്. എം എൻ കാരശ്ശേരി കെ ടി കുഞ്ഞിക്കണ്ണൻ, ആർ.യൂസഫ് പങ്കെടുക്കുന്നതാണ് സംവാദം.

അതിനുശേഷം ഉദ്ഘാടന സമ്മേളനവും

തിയേറ്റർ മാർച്ച്എന്നിവയുണ്ടാകും .വൈകുന്നേരം 6 മണി മുതൽ മൂന്നു നാടകങ്ങൾഅരങ്ങേറും.

ചൊക്ലി രാമവിലാസം സ്കൂൾ ഗ്രൗണ്ടിലാണ് സമ്മേളനം

whatsapp-image-2026-11-12-at-11.15.29-pm

പുത്തൻ താരോദയമായി അയാൻ അഹമ്മദ്

നവംബർ 14 മുതൽ ഡിസംബർ 8 വരെ ഗ്വാളിയോർ,മധ്യപ്രദേശിൽ നടക്കുന്ന 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബിസിസിഐ വിജയ് മർച്ചന്റ് ട്രോഫിയിൽ (ത്രിദിന ടൂർണ്ണമെന്റ്) പങ്കെടുക്കുന്ന കേരള ടീമിലേക്ക് കണ്ണൂർ സ്വദേശിയായ അയാൻ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. വിശാൽ ജോർജ്ജാണ് കേരള ക്യാപ്റ്റൻ.എലൈറ്റ് ഗ്രൂപ്പ് എ യിൽ നവംബർ 14 ന് ജമ്മു & കാശ്മീരുമായും,19 ന് ആന്ധ്രയുമായും,25 ന് തമിഴ്നാടുമായും,30 ഡൽഹിയുമായും,ഡിസംബർ 6 ന് മുംബൈയുമായും കേരളം ഏറ്റുമുട്ടും.


capture_1794507451

വലം കൈയൻ ഓപ്പണിങ്ങ് ബാറ്ററും വലം കൈയ്യൻ ലെഗ് സ്പിന്നറുമായ അയാൻ അഹമ്മദ് ഇതാദ്യമായാണ് ബിസിസിഐ ടൂർണ്ണമെൻറിനുള്ള കേരള ടീമിൻറെ ഭാഗമാകുന്നത്. അണ്ടർ 14 ,അണ്ടർ 16 വിഭാഗങ്ങളിലുള്ള ഇൻവിറ്റേഷൻ ടൂർണ്ണമെൻറുകളിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ഒക്ടോബറിൽ ചാണ്ഡീഗഡിൽ നടന്ന ഇൻവിറ്റേഷൻ ടൂർണ്ണമെൻറിൽ ചാണ്ഡിഗഡിനെതിരെ 55 റൺസെടുത്തു.

2026 ജനുവരിയിൽ നടന്ന 16 വയസിന് താഴെയുളള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ടൂർണ്ണമെൻറിനുള്ള കണ്ണൂർ ജില്ല ടീം ക്യാപ്റ്റനായിരുന്നു.ആ ടൂർണ്ണമെൻറിൽ 2 സെഞ്ച്വറികൾ നേടി.കോഴിക്കോടിനെതിരെ 173 റൺസും മലപ്പുറത്തിനെതിരെ 103 റൺസുമെടുത്തു.

നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻറെ ഇടുക്കി തൊടുപുഴയിലുള്ള ജൂനിയർ സ്റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയിൽ എ കെ രാഹുൽദാസിൻറേയും ഷബിൻ പാഷയുടേയും കീഴിലാണ് പരിശീലനം ചെയ്യുന്നത്.തൊടുപുഴ സെൻറ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്.

പഴയങ്ങാടി അടുത്തില ജാസ് വില്ലാസിൽ സി ഷഹീദ് അഹമ്മദിൻറേയും നികിത മാലികിൻറേയും മകനാണ് അയാൻ അഹമ്മദ്. മുൻ കണ്ണൂർ യൂണിവേഴ്സിറ്റി , ഉത്തരമേഖല ടീം ക്രിക്കറ്റ് താരം കൂടിയാണ് ഷഹീദ് അഹമ്മദ്.

mannan-palamruth
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur