വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധം വളർത്തണം:അഡ്വ. വത്സലൻ

വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധം വളർത്തണം:അഡ്വ. വത്സലൻ
വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധം വളർത്തണം:അഡ്വ. വത്സലൻ
Share  
എഴുത്ത്

News desk

2026 Nov 12, 12:04 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി:നവോത്ഥാനമൂല്യങ്ങളെപ്പോലും പിന്നോട്ടടിപ്പിക്കുന്ന വിധം സാമൂഹ്യ മണ്ഡലം മാറ്റപ്പെടുന്ന സാഹചര്യത്തിൽ ശാസ്ത്രീയാവബോധം ഉയർത്തിപ്പിടിക്കാൻ പുതുതലമുറയ്ക്കാവണമെന്ന് ജുവനൽ ജസ്റ്റിസ് ബോർഡ് മെമ്പർ അഡ്വ: വത്സലൻ അഭിപ്രായപ്പെട്ടു.

പ്രമുഖ യുക്തിവാദിയും, ശാസ്ത്ര പ്രവർത്തകനുമായിരുന്ന കക്കാടൻ ഹരിഹരൻ മാസ്റ്ററുടെ പന്ത്രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനവും എൻഡോവ്മെന്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ

എ.ടി. കോവൂർ ട്രസ്റ്റ് ചെയർമാൻ ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം സുകുമാരൻ ആമുഖഭാഷണം നടത്തി. കേരള യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗം സി.എം.എൽസ മ്മടീച്ചർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു . ജി.എൽ.പി.സ്കൂൾ പ്രഥമ അദ്ധ്യാപകൻ ബി.ബാല പ്രദീപ്, ശ്രീകുമാർ ഭാനു സംസാരിച്ചു.എ.അജിത് പ്രസാദ് സ്വാഗതവും, മിനി തോമസ് നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: എൻഡോവ്മെന്റ് ജേതാക്കൾ എ.ടി. കോവൂർ ട്രസ്റ്റ് അംഗങ്ങൾക്കൊപ്പം.

എ.വി.എസ് അനുസ്മരണം: പ്രസംഗ മത്സരം നടത്തി

മാഹി:പുതുച്ചേരി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഏ.വി.ശ്രീധരന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച്, ഏ.വി.എസ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി, ഇൻഡ്യൻ ദേശീയത എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തി.

മത്സരത്തിൽ ഒന്നാം സ്ഥാനം സാൻവിയ.എം.(വി.എൻ.പി.ജി.എച്ച്.എസ്.എസ്, പള്ളൂർ), രണ്ടാം സ്ഥാനം കീർത്തന എസ് (ആലി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പള്ളൂർ), മൂന്നാം സ്ഥാനം അൻവിതാ നമ്പ്യാർ (ഐ.കെ.കെ. ഹയർ സെക്കണ്ടറി സ്ക്കൂൾ പന്തക്കൽ) എന്നിവർ കരസ്ഥമാക്കി.

വിജയികൾക്ക് ഡിസംബർ 2ന് നടക്കുന്ന എ.വി.എസ് അനുസ്മരണ ചടങ്ങിൽ വെച്ച് സമ്മാനദാനം നടത്തും.

whatsapp-image-2026-11-11-at-9.15.56-pm

ആയിഷ നിര്യാതയായി 

ചൊക്ലി പെട്ടിപ്പാലം മീത്തലെ പുളിക്കൽ ആയിഷ (82) നിര്യാതയായി 

ഭർത്താവ് :പരേതനായ അബൂബക്കർ 

മക്കൾ: സത്താർ, ജമീല, സൈദ,റഹീം, സമീറ,മുഹമ്മദ്‌ ,

പരേതയായ റഹ്മത്ത്

മരുമക്കൾ ഫാത്തിമ, സിദ്ധീഖ്, സുബൈർ,നൂർജഹാൻ, മുഹമ്മദ്‌ , അമീർ, സുഫീറ

capture_1794420719

വി.പി.രവീന്ദ്രൻ നിര്യാതനായി.

മാഹി - ചെറുകല്ലായി . പുതിയ പറമ്പത്ത് ഹൗസിൽ വി.പി.രവീന്ദ്രൻ ( 66) നിര്യാതനായി. പരേതരായ വി.പി.കണ്ണന്റെയും മാതുവിന്റെയും മകനാണ് ഭാര്യ : കെ.പി.സബിത (കൃഷി വകുപ്പ് മാഹി) മക്കൾ ഷബിൻരവീന്ദ്രൻ ,ഷബിന രവീന്ദ്രൻ മരുമക്കൾ.- ഷിബിൻ സംസ്ക്കാരം ഇന്ന് (12-11-2026) കാലത്ത് 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ

capture_1794420826

കർമ്മ കീർത്തി പുരസ്കാരം മനോജ് കോത്താളിന്

ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി കഴിഞ്ഞ വർഷം മുതൽ എർപ്പെടുത്തിയ കർമ്മ കീർത്തി പുരസ്കാരത്തിന് ഇത്തവണ മനോജ് കോത്താൾ അർഹനായി

മികച്ച ക്ഷീര കർഷകൻ, തൊഴിൽ സംരംഭകൻ,തൊഴിൽ ദാതാവ്, പരിസ്ഥിതി സംരക്ഷകൻ എന്നിവയൊക്കെയാണ് മനോജിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ശുദ്ധമായപാൽ, പാലുൽപ്പന്നങ്ങൾ കൂടാതെ വിഷരഹിത ഉൽപ്പന്നങ്ങളുടെ പ്രചാരത്തിൻ്റെ ഭാഗമായി പള്ളൂർ ടൗണിൽ ഇത്തരം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ഒരു സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്.

നവമ്പർ 15 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് ഇരട്ടപ്പിലാക്കൂൽ AVS ഹാളിൽ ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൽ മനോജ് കൊത്താളിന് കർമ്മ കീർത്തി പുരസ്കാരം നൽകും

capture_1794421438

മുൻസിപ്പൽ മൈതാനത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

മാഹി : മാഹി നഗരസഭയുടെ കീഴിലുള്ള മുൻസിപ്പൽ മൈതാനത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ. ഇന്നലെ(ചൊവ്വ) രാവിലെ ആണ് ഇങ്ങനെ ഭക്ഷണാവശിഷ്ടടങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. സെൻ്റ് തെരേസ ബസിലിക്ക പെരുന്നാളിന് ശേഷം മുൻസിപ്പാലിറ്റി മൈതാനം വൃത്തിയാക്കിയതായിരുന്നു. കൂടാതെ എല്ലാ ദിവസവും ഇവിടെ അടിച്ചു വാരുന്നതുമാണ്. ഇവിടെ വാഹനം പാർക്ക് ചെയ്ത് ഭക്ഷണം കഴിച്ചവരിൽ ആരോ ആയിരിക്കാം ഇവിടെ ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിച്ച് പോയത് എന്ന് കരുതുന്നു. മാലിന്യങ്ങൾ വീട് വീടാന്തരം പോയി ശേഖരിക്കുന്ന സംവിധാനവും മികച്ച ശുചിത്വ പ്രദേശത്തിനുള്ള അവാർഡും ലഭിച്ച പ്രദേശത്ത് ഇത്തരത്തിൽ മാലിന്യം വലിച്ചെറിഞ്ഞതിൽ പൊതുജനങ്ങൾക് കടുത്ത അമർഷം ഉണ്ട്. പ്രദേശത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



ചിത്രം : മാഹി മുൻസിപ്പൽ മൈതാനത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

whatsapp-image-2026-11-11-at-9.18.02-pm

സുശീല കുഞ്ഞിപ്പറമ്പത്ത് മാറോളി

മാഹി:മയ്യഴി റെയിൽവേ സ്റ്റേഷൻ റോഡിൽ താത്തക്കുളം ദേശത്ത് ഡാഫോർഡിൽസ് ഫുട്പാത്തിൽ കൃഷ്ണ കൃപാ ഹൗസിൽ പരേതരായ ഗോവിന്ദൻ്റെയും മാധവിയുടേയും മകൾ കെ.എം. സുശീല(97) നിര്യാതയായി.

 ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ

മക്കൾ:മയ്യഴി വികാസ് എൻ്റർ പ്രെസസ്സ് ഉടമ കെ.എം.ബാൽറാം , കെ എം .ലളിത മരുമക്കൾ: പ്രീതാ ബാൽറാം, ഗോപിനാഥ് (എഞ്ചിനീയർ ) 

സഹോദരങ്ങൾ:

കെ.എം.വനജാക്ഷി കെ.എം. ,അമ്പുജാക്ഷി ,പരേതരായ കെ.എം. സുകുമാരൻ കെ എം. ,സത്യഭാമ കെഎം.സുലോചന കെഎം.,കമലാക്ഷി

സംസ്കാരം നവമ്പർ 12 വ്യാഴം വൈകീട്ട് നാല് മണിക്ക് മയ്യഴി പൊതു വാതക ശ്മശാനത്തിൽ

വൈദ്യൂതി മുടങ്ങും:

12-11-2026 ന് വ്യായാഴ്ച്ച  HT ലൈനിൽ ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ പരിധിയി വരുന്ന പോന്തയാട്ട്,പോളി ടെക്കനിക്ക്, മൈദ കമ്പനി, കിഴന്തൂർ,കേരാ എൻജിനിയറിംങ്ങ്, രമാലയം ബാർകോഡ്, JRY റോഡ്,എന്നീ

ചാലക്കര പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 1 മണി വൈദ്യൂതി വിതരണം ഉണ്ടായിരിക്കുന്നതല്ല

whatsapp-image-2026-11-11-at-9.19.47-pm

ചൊക്ലി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം 

ചൊക്ലി:ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ വെച്ച് നടന്നക്കുന്ന ചൊക്ലി ഉപജില്ലാ കേരള സ്കൂൾ കലോത്സവം കൂത്തുപറമ്പ് എം.എൽ.എ ശ്രീ. പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി നൗഷത്ത് ടീച്ചർ കൂടത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ദീപക് തയ്യിൽ സ്വാഗതംപറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത സുവനീർ പ്രകാശനം നിർവഹിച്ചു. ചൊക്ലിഗ്രാമപഞ്ചായത്ത്ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ. പ്രദീപൻ , വാർഡ് മെമ്പർ പുരുഷു വരക്കൂൽ, ചൊക്ലി എ.ഇ.ഒ. ശ്രീജേഷ് കെ. പി, ബി.പി.സി അബ്ദുള്ള കോച്ചേരി, പി.ടി.എ. പ്രസിഡന്റ് വൈ. ചിത്രൻ,ആർ.കെ.എച്ച്.എസ് മാനേജർ ശാലിനി കെ., പ്രിൻസിപ്പൽ ധന്യ ടി.വി., പ്രിൻസിപ്പൽ പ്രശാന്ത് തച്ചറത്ത്, അക്കാദമിക് കൗൺസിൽ സെക്രട്ടറി സി.സി. നിഷാനന്ദ്, ഹെഡ്മാസ്റ്റർ രമേശൻ പി.പി., ചോതാവൂർ ഹെഡ്മാസ്റ്റർകെ.പി. ജയരാജൻ എൻ.എ.എം.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റർ വി.കെ. അബ്ദുൾ നാസർ, എച്ച്.എം. ഫോറം സെക്രട്ടറി സി. അജേഷ് , പൂർവവിദ്യാർത്ഥി പ്രതിനിധി പ്രദീപൻ കൊട്ടേമ്മൽ, സ്കൂൾ ചെയർപേഴ്സൺ പി. വൈഗ. മാനേജർ പ്രതിനിധി ശൈല മഹേഷ്‌ ,റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.വി. പത്മജ സംസാരിച്ചു.


ചിത്രവിവരണം: പി.കെ. പ്രവീൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

capture_1794421708

പുസ്തക പ്രകാശനം 13 ന്‌

മാഹി:അഴിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ മഹിജ തോട്ടത്തിൽ രചിച്ച കവിതാസമാഹാരം "വാടാമലർ " നവംബർ 13 ന് വൈകുന്നേരം 4 മണിക്ക് ഹിന്ദു ഐക്യവേദി പ്രസിഡണ്ട് വത്സൻ തില്ലങ്കേരി,ബി.ജെ.പി. നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണന് നൽകി പ്രകാശനം ചെയ്യും.

അഴിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ലീല അധ്യക്ഷത വഹിക്കും. കഥാകൃത്ത് വത്സൻ നെല്ലിക്കോട് മുഖ്യാതിഥിയാകും. ഗാനരചയിതാവ് രഞ്ജി ഏറാമല പുസ്തകം പരിചയപ്പെടുത്തും.

എഴുത്തുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായ ഹരികുമാർ കെ പി, ചാലക്കര പുരുഷു . എം.പത്മലോചനൻ സോമൻ മാഹി, മേഘനാഥൻ അഴിയൂർ, സി കെ രാജലക്ഷ്മി, പി എം അശോകൻ, പി ബാബുരാജ്, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, പി ശ്രീധരൻ, ശ്രീധരൻ കൈപ്പാട്ടിൽ, കെ വി രാജൻ മാസ്റ്റർ, വി പി പ്രകാശൻ, കെ പി പ്രമോദ്, പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, സാലിം അഴിയൂർ സംബന്ധിക്കും.

എഴുത്തുകാരി മഹിജ തോട്ടത്തിൽ മറുമൊഴി പറയും.

പിന്നണി ഗായിക വൈഷ്ണവി യുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ .ടി സി ജയശങ്കർ സ്വാഗതവും ശശിധരൻ തോട്ടത്തിൽ നന്ദിയുംപറയും.

വാർത്താ സമ്മേളനത്തിൽ മഹിജ തോട്ടത്തിൽ, രഞ്ചി ഏറാമല, ടി.സി. ജയ ശങ്കൾ,ശശിധരൻ തോട്ടത്തിൽ സംമ്പന്ധിച്ചു.

capture

അബ്ദുൾ റഹ്മാൻ നിര്യാതനായി

മാഹി : അഴിയൂർ കുഞ്ഞിപള്ളി എരിക്കിൽ ആനൻ്റവിടെ അബ്ദുൾ റഹ്മാൻ (82) നിര്യാതനായി ഭാര്യ : സഫിയ. മക്കൾ : ഫർസാന, ഫർഹത്തുള്ള, ഫെമിത, ഫാജിസ്, ഫാറൂഖ് മരുമക്കൾ : അബ്ദുൾ റൗഫ് ,അഷറഫ്, നജുമ, ശർമിന , ഷബിന.

capture_1794422026

ഫ്രഞ്ച് പൗരൻമാർ വിപ്ലവസ്മരണ പുതുക്കി

മാഹി: പതിനൊന്നാം മാസത്തിൽ പതിനൊന്നാം നാളിൽ പതിനൊന്നാം മണിക്കൂറിൽ പതിനൊന്നാം മിനുട്ടിൽ പതിനൊന്ന് സെക്കന്റുള്ളപ്പോൾ

മുറ തെറ്റാതെ അവരെത്തി.

അറബിക്കടലിന്റെ അഴിമുഖത്ത് ആദ്യ ഫ്രഞ്ച് നാവികൻ മൊല്ല ന്തേൻ കാലുകുത്തിയ ഇടത്ത്, ഫ്രഞ്ചുകാർ സ്ഥാപിച്ച വിപ്ലവ സ്മാരകമായ മറിയന്ന് പ്രതിമക്ക് മുന്നിലെത്തി മയ്യഴിയിലെ ഫ്രഞ്ചു പൗരത്വമുള്ളവർ ആർമിസ്റ്റീസ് ഡേ ആഘോഷിച്ചു. യുദ്ധ പോരാളികളുടെ സ്മരണക്കായി പുഷ്പചക്രമർപ്പിച്ചു. ഫ്രഞ്ച് പതാകയുമേന്തി ഇന്ത്യൻ ദേശീയ ഗാനത്തോടൊപ്പം ഫ്രഞ്ച് ദേശീയ ഗാനമായ മർസ്സയി യേർസും ആലപിച്ചു. നേരത്തെ മയ്യഴി ബസലിക്കയിൽ ഫ്രഞ്ചുകാർ സ്ഥാപിച്ച ഫ്രഞ്ച് ധീര വനിത   ഴാന്താർക്കിന്റെ പ്രതിമയിൽ പുഷ്പമാല്യമർപ്പിച്ചിരുന്നു. തുടർന്ന് ഫ്രഞ്ച് പൗരന്മാരുടെസംഘടനാ കാര്യാലയമായ യൂനിയോ മ്‌ദ് ഫ്രാൻസേസിൽ ഫ്രഞ്ചു പൗരൻമാർ കൂടിച്ചേർന്നു.


ചിത്ര വിവരണം: മറിയന്ന് പ്രതിമക്ക് മുന്നിൽ നടന്ന ആർമ സ്റ്റീസ് ഡേ ആചരണം.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur