കതിരൂർ: കതിരൂർ സർവീസ്സഹകരണ ബാങ്ക്പുതുതലമുറയെ സഹകരണമേഖലയുമായിബന്ധപ്പെടുത്തുന്നതിന് ആരംഭിച്ച ജികെച്ച് പദ്ധതിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കോഫി വിത്ത് ജന്സീസ് എന്റർപ്രണേർസ്മീറ്റ് വേറിട്ട അനുഭവമായി മാറി .വിവിധമേഖലകളിൽ വിജയം വരിച്ച സംരംഭകർ തങ്ങളുടെ ബിസിനസ്ജീവിതത്തിൽഉണ്ടായപ്രതിസന്ധികളെകുറിച്ചുംവിജയങ്ങളെക്കുറിച്ചും ജെൻസികളോട് സംവദിച്ചപ്പോൾ അത് യുവാക്കൾക്ക് വേറിട്ട അനുഭവമായിമാറി. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് മേഖലയിലും വളർന്നു വരാനുംശോഭിക്കാനും കഴിയുമെന്ന് സംരംഭകർയുവജനങ്ങളെഓർമപ്പെടുത്തി . 80 പേർക്ക് ജോലി നൽകുന്ന ചലന ചന്ദ്രൻ ,കുറ്റിയേരിച്ചാലെ ശിഖിൽ .ഡോഗ് ട്രെയിനിങ്ങിലൂടെ വ്യത്യസ്തമായ വഴി വെട്ടിതെളിച്ച് പ്രജിന, ചക്കയെസംസ്കരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു ബിസിനസ്സിൽ വ്യക്തി മുദ്രപതിപ്പിച്ച ജെമി സജി , രാഹുൽ ഗോവിന്ദ്, മിനിമോൾ , നിധിൻ കെ.പി , ബ്രിജേഷ് കൃഷ്ണ, റഷീദ്, രാമചന്ദ്രൻ മാസ്റ്റർ തുടങ്ങി നിരവധി സംരംഭകർ പങ്കെടുത്തു.
കതിരൂർ ബാങ്ക് ഹാളിൽ നടന്നചടങ്ങ് തലശ്ശരി എഎസ്പി ഡോ: നന്ദഗോപൻഐ.പി.എസ് ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത്ചോയൻ.അധ്യക്ഷത വഹിച്ചു . തലശ്ശേരിഎ.ആർ.ഷബിൻ,ബാങ്ക്സെക്രട്ടറി എം .രാജേഷ്ബാബു ,സിപി പ്രമോദ് സംസാരിച്ചു.
ചിത്രവിവരണം: കതിരൂർ ബാങ്ക് ഹാളിൽ നടന്ന കോഫി വിത്ത് ജൻസിഎന്റർപ്രണർ സംഗമം .
ഭാരതിയാർ പൽകലൈക്കൂടത്തിന്റെ
ശാഖ മാഹിയിൽ
മാഹി: മാഹിയുടെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിൽ പുതിയ അദ്ധ്യായത്തിന് തുടക്കമാകുന്നു. പുതുച്ചേരി സർക്കാരിന്റെ കീഴിലുള്ള പ്രശസ്ത കലാസ്ഥാപനമായ ഭാരതിയാർ പൽകലൈക്കൂടത്തിന്റെ ശാഖ മാഹിയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി
മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ അറിയിച്ചു. നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് ഏറെക്കാലമായുള്ള ഈ സ്വപ്നപദ്ധതി യാഥാർഥ്യമാകുന്നതെന്ന് എം എൽ എ പറഞ്ഞു.
ഇതിന്റെ ഭാഗമായി പുതുച്ചേരി കലാ-സാംസ്കാരിക വകുപ്പ് മന്ത്രി രാജവേലു, ഭാരതിയാർ പൽകലൈക്കൂടം പ്രിൻസിപ്പൽ ഡോ. ബോസ്, ,മാഹിറീജിയണൽഅഡ്മിനിസ്ട്രേറ്റർതുടങ്ങിയവരോടൊപ്പം എം.എൽ.എ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾവിലയിരുത്തി. കോളേജിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ആദ്യഘട്ടത്തിൽ ചിത്രകല, നൃത്തം, സംഗീതം എന്നീ മേഖലകളിലായിരിക്കും പഠനപരിശീലന സൗകര്യങ്ങൾ ആരംഭിക്കുക. മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽത്തന്നെ കലാപഠനത്തിന് അവസരം ലഭ്യമാക്കുന്ന ഈ പദ്ധതി മാഹിയുടെ കലാ-സാംസ്കാരിക വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാകും.
ചിത്രവിവരണം: മന്ത്രി പി. രാജവേലു അഡ്വ.ടി. അശോക് കുമാർ എം എൽ എ യുമായി സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ആരായുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































