കാലം കാതോർത്തുനിന്നു.. നാസികളുടെ വെടിയൊച്ച കടലുകൾക്കപ്പുറം പ്രതിധ്വനിച്ചു.. :ചാലക്കര പുരുഷു

കാലം കാതോർത്തുനിന്നു.. നാസികളുടെ വെടിയൊച്ച കടലുകൾക്കപ്പുറം പ്രതിധ്വനിച്ചു.. :ചാലക്കര പുരുഷു
കാലം കാതോർത്തുനിന്നു.. നാസികളുടെ വെടിയൊച്ച കടലുകൾക്കപ്പുറം പ്രതിധ്വനിച്ചു.. :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Nov 09, 10:49 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി: കാലം ഒരു നൂറ്റാണ്ടോളം പിറകിലേക്ക് ഉൾവലിഞ്ഞു. ഹിറ്റ്ലറും നാസിപ്പടയും, കൂട്ട ക്കുരുതി നടന്ന വലേറിയൻകുന്നും, തൊട്ട് ഇങ്ങ് ഫ്രഞ്ച് കോളനിയായിരുന്ന കൊച്ചു മയ്യഴിയും, ആദി തീയ്യ ക്ഷേത്രവും, പൂക്കുട്ടിച്ചാത്തനുമെല്ലാം , അങ്ങകലെ കടലിനപ്പുറം ആസ്ട്രേലിയയിൽ, ചോര കിനിയുന്ന ചരിത്രത്തിന്റെ നേർസാക്ഷ്യമായി. കാലാതിവർത്തിയായ മയ്യഴിപ്പുഴയുടെ തീരങ്ങളുടെ കഥ പറഞ്ഞ വിഖ്യാത നോവലിസ്റ്റ്എം.മുകുന്ദനും ഭാര്യ ശ്രീജയും ഇതി ഹാസസമാനമായ രംഗാവിഷ്ക്കാരത്തിന് ശ്വാസമടക്കിപ്പിടിച്ച് സാക്ഷികളായി.

"അന്തിത്തോറ്റം" ദ്വയാവതരണം ആസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത വിസ്മയാനുഭൂതിയായി.

xxxxxxxxxxx

"വികാരങ്ങളെ ത്രസിപ്പിക്കുന്ന, സ്വാതന്ത്ര്യവബോധത്തിന്റെ അഗ്നി ഏറ്റുവാങ്ങിയ പോരാളിയെപ്പോലെ, നിന്നുകത്തുകയായിരുന്നു ഞാനടക്കമുള്ള പ്രേക്ഷകർ"-വികാരാധീന നായ, ലോക പ്രശസ്ത സാഹിത്യകാരനായ ഷെവലിയർ പുരസ്ക്കാര ജേതാവ് എം.മുകുന്ദന്റെ വാക്കുകളാണിത്.

സാർവദേശീയ കമ്മ്യൂ ണിസ്റ്റ് രക്തസാക്ഷിമിച്ചിലോട്ട് മാധവനെ കേന്ദ്ര കഥാപാത്രമാക്കി ഇന്നലെ അവതരിപ്പിച്ച നാടകം ആഖ്യാനം കൊണ്ടും അവതരണം കൊണ്ടുംഏകലോക മാനം പൂണ്ടു .

capture_1794245225

 അന്തിത്തോറ്റം എന്ന നാടകത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ചേർത്തുള്ള പുസ്തകം മയ്യഴിയുടെ ഇതിഹാസ കഥാകാരനും .മിച്ചിലോട്ട് മാധവന്റെ നാട്ടുകാരനുമായ എം മുകുന്ദൻ സിംഗപ്പൂരിലെ ഗുഡ്മാൻ തിയേറ്ററിൽ , നാടകത്തിന്റെ പന്ത്രണ്ടാമത്തെ വേദിയിൽ പ്രകാശനം ചെയ്തു. പ്രവാസി എക്സ്പ്രെസ് എന്ന സിംഗപ്പൂർ പത്രത്തിന്റെ പത്രാധിപരായ രാജേഷ്കുമാർ ഗോപാലകൃഷ്ണൻ, കല സിംഗപ്പൂർ പ്രസിഡന്റ് ഷാജി ഫിലിപ്പ് എന്നിവർ ചേർന്നാണ് പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചത്. 


capture_1794245358

സിംഗപ്പൂർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും സിംഗപ്പൂർ പ്രസിഡന്റ് നിയമിച്ച ജസ്റ്റിസ് ഓഫ് പീസ് എന്ന സ്ഥാനവും വഹിക്കുന്ന ജയകുമാർ, സിംഗപ്പൂർ കൈരളി കലാനിലയം മുൻ പ്രസിഡന്റും ലോക കേരള സഭാ സിംഗപ്പൂർ പ്രതിനിധിയുമായ ഗംഗാധരൻ കുന്നോൻ, പുസ്തകത്തിന് അവതാരിക എഴുതിയ ഡോക്ടർ സത്യൻ പൂകൂട്ടത്ത്, പഠനമെഴുതിയ സവിന കുമാരി എന്നിവരും ഒപ്പം വേദിയിൽ സന്നിഹിതരായിരുന്നു. ബാംഗ്ലൂർ സ്വദേശി അനിൽ രോഹിത് നാടക രചനയും, സിംഗപ്പൂരിൽ സ്ഥിര താമസക്കാരനായ തൃപുണിത്തുറ സ്വദേശി ശ്രീകാന്ത് മേനോനുമാണ് നാടകത്തിന്റെ രംഗാവിഷ്കാരം സാധിതമാക്കിയത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തികുന്ന മലയാളം റൈറ്റേഴ്സ് വർക്ക്ആണ്പ്രസാധകർ. മലയാളത്തോടൊപ്പം ഫ്രഞ്ച് ,ജർമ്മൻ ഭാഷകൾ കൂടി ഉപയോഗിക്കുന്ന നാടകം അതിന്റെ രണ്ട് ഭാഗങ്ങൾക്കും ഇംഗ്ലീഷ് തർജ്ജിമകൂടിഉൾപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മണ്മറഞ്ഞ രണധീരനായ മിച്ചിലോട്ട് മാധവനെ നാടകത്തിലൂടെ അനശ്വരമാക്കിയ"അന്തിത്തോറ്റം'ഈപുസ്തകത്തിലൂടെലോകമെങ്ങുമുള്ള ജന ഹൃദയങ്ങളിലേക്ക് എത്തിച്ചേരുകയാണ്.


ചിത്രവിവരണം: എം.മുകുന്ദൻ"അന്തിത്തോറ്റം"പ്രകാശനം ചെയ്യുന്നു.


എം.മുകുന്ദനും ഭാര്യ ശ്രീജയും ആസ്ട്രേലിയയിൽ അന്തിത്തോറ്റം നാടക വേദിയിൽ


capture_1794247514

മാഹിയിൽ പമ്പുകൾക്കെതിരെ ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു

മാഹീ ഏരിയ ജോയിന്റ് ആക്ഷൻ കൗൺസിൽ എഗൈൻസ്റ്റ് ഫ്യൂവൽ കണ്ടാമിനേഷന്റെ നേതൃത്വത്തിൽ പമ്പുകൾക്കെതിരെ

ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ മാർച്ച് നടത്തി. ഇന്ധനം കലർന്ന് കുടിവെള്ളം ഉപയോഗശൂന്യമായതിനാൽ ജന ജീവിതം ദുഃസ്സഹമാക്കിയ മേഖലയിൽ നിയമങ്ങൾ കാറ്റിൽ പറത്തിപ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾ അടച്ചു പൂട്ടുക, പുതുതായി പെട്രോൾ പമ്പുകൾഅനുവദിക്കാതിരിക്കുക, പെട്രോൾ പമ്പുകളിലെ ശുചിമുറി മാലിന്യം കലർന്ന് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇടയാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. താഴെ ചൊക്ലിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് അഡ്വ.ടി.അശോക് കുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്തു.

ജോ: ആക്ഷൻ കൗൺസിൽ പ്രസിഡന്റ്‌ അഡ്വ.കെ.അശോകൻ പള്ളൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എംരാഗേഷ്.സംസാരിച്ചു. 

സമാപന സമ്മേളനം മുൻ എം എൽ എ ഡോ:വി.രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജോ: കൗൺസിൽ കൺവീനർപി.ടി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. കെ.മോഹനൻ, ടി.സുരേന്ദ്രൻ, സിഖേഷ്, കെ.കെ.ബഷീർ, ശാസ്ത്ര സാഹിത്യ പരിഷത്ത്  തലശ്ശേരി മേഖല കമ്മിറ്റി അംഗങ്ങളും പ്രകടനത്തിൽ പങ്കെടുത്തു.


ചിത്ര വിവരണം: അഡ്വ: ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

capture_1794247432

പ്രതിഷേധ പ്രകടനം നടത്തി

മാഹി.വോട്ടവകാശം നിഷേധിച്ച് വോട്ട് കൊള്ള നടത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തി മാഹിയിൽ സി.പി.എം., സി.ഐ.ടി.യു. കർഷകസംഘം, എന്നീ സംഘടനകൾ ചേർന്ന് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. ഹാരിസ് പരന്തിരാട്ടിന്റെ അധ്യക്ഷതയിൽ കർഷകസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെ പി നൗഷാദ്, കർഷകസംഘം തലശ്ശേരി ഏരിയ വൈസ് പ്രസിഡന്റ്‌ സി ടി വിജീഷ്,കെ പി സുനിൽകുമാർ, മനോഷ് പുത്തലം സംസാരിച്ചു.


ചിത്രവിവരണം:കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

capture_1794247374

റാഫി ഐച്ചസിന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

മാഹി:ഷാർജ അന്താരാഷ്ട്ര പുസ്തകൊത്സവത്തിൽ വെച്ച് റാഫി ഐച്ചസ് രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടന്നു. റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്നചടങ്ങിൽ പുസ്തക രചയിതാവ് റാഫി എചെസിന്റെ സാന്നിധ്യത്തിൽ യു എ ഇ.യിലെ പ്രമുഖ

ജീവകാരുണ്യപ്രവർത്തകനും , വ്യവസായ പ്രമുഖനുമായ എം ജി. പുഷ്പാകരൻ പുസ്തകങ്ങൾ ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വൈ എ , റഹിമിന് നൽകിയാണ്പ്രകാശനം നിർവഹിച്ചത്, ചടങ്ങുകൾ ചിരന്തന പബ്ലികേഷൻചെയർമാൻ പുന്നക്കൻ മുഹമ്മദ്‌ അലി നിയന്ത്രിച്ചു, സാമൂഹ്യ പ്രവർത്തകൻ സി പി ജലീൽ, പ്രമുഖ വ്യവസായി ഷഫീഖ് ഉസ്മാൻ സംസാരിച്ചു.

 തീഷ്ണമായ അനുഭവങ്ങളെ ഓർമ്മകളുടെ മധുരമാക്കി മാറ്റിയ അക്ഷരക്കൂട്ടുകളാണ് റാഫി ഐച്ചസിന്റെ രചനകൾ .

"അമ്മയാണെനിക്കിഷ്ടം' എന്ന നോവൽ

സ്നേഹത്തിന്റേയും സഹാനുഭൂതിയുടേയും അക്ഷരങ്ങൾ കൊണ്ടെഴുതിയതാണ്.

സഹജീവികളുടെ വേദനയും സഹനങ്ങളും സ്വന്തം നൊമ്പരമായി കാണാനും, അവരുടെ കണ്ണീരൊപ്പാനുമായിരുന്നു റാഫി ഐച്ചസ് സാമൂഹ്യ രംഗത്ത് വന്നത്. തീഷ്ണമായ ജീവതാനുഭവങ്ങളാണ് റാഫിയെ ജീവകാരുണ്യ പ്രവർത്തകനാക്കി മാറ്റിയത്.മനസ്സിൽ മായാതെ കിടന്ന ഓർമ്മകൾ പകരുന്ന ഊർജം അക്ഷരങ്ങളായി പരിണമിക്കുകയായിരുന്നു ഒരു ജീവിത യാത്ര എന്ന ആത്മകഥാംശമേറെയുള്ള "ഒരു ജീവിത യാത്ര" എന്ന കൃതിയിൽ.

ജീവിതം ധന്യമാകുന്നത് നമ്മെ കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനപ്പെടുമ്പോഴാണെന്ന തിരിച്ചറിവാണ് ജീവകാരുണ്യത്തിലേക്കും, മനുഷ്യ മനസ്സിനെ വിമലീകരിക്കുന്ന എഴുത്ത് വഴിയിലേക്കും റാഫിയെ നയിച്ചത്. പെറ്റനാടിനോടുള്ള ഹൃദയ വായ്പ് രണ്ട് രചനകളിലും പ്രതിഫലിക്കുന്നത് സ്വാഭാവികം.

aaa_1794247312

കെ ഡി കെ എ ജില്ലാ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി

കണ്ണൂർ ജില്ലാ കാരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കെ ഡി കെ എ ജില്ലാ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ സ്പോർട്സ് കരാട്ടെ ഡോ അക്കാദമി ഓഫ് ഇന്ത്യ ടീമിന് കരാട്ടെ കേരള അസോസിയേ ഷൻ പ്രസിഡൻ്റും വേൾഡ് കരാട്ടെ ഫെഡറേഷൻ എ ഗ്രേഡ് ജഡ്ജുമായ ഹൻഷി രാംദയാൽ ട്രോഫി നൽകുന്നു.

capture_1794245835

പൊയിൽ ബാലൻ നിര്യാതനായി.

മാഹി:പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം കുഞ്ഞിമഠത്തിൽ പൊയിൽ ബാലൻ (73) നിര്യാതനായി.

ഭാര്യ: വസന്ത

മക്കൾ : വിജിത്ത് ., വിജിന

മരുമക്കൾ: സ്മൃതി, രജീഷ്

capture_1794246309

ശീതകാല പച്ചക്കറി കൃഷി തുടങ്ങി

മാഹി:കർഷക സംഘം തലശ്ശേരി ഏരിയതല ശീതകാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നടന്നു.

മാഹി എം. എൽ. എ.അഡ്വ ടി അശോക് കുമാർ ആദ്യ തൈ നട്ടു.

ഏരിയ പ്രസിഡന്റ്‌ കാരായി ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു.

കർഷകസംഘം കണ്ണൂർ ജില്ലാ സെക്രെട്ടറി എം സി പവിത്രൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ പി നൗഷാദ്, ശരണ്യ വിജേഷ്സംസാരിച്ചു. തലശ്ശേരി ഏരിയ വൈസ് പ്രസിഡന്റ്‌

 സി ടി വിജീഷ് സ്വാഗതം പറഞ്ഞു.

ചിത്രവിവരണം:അഡ്വ.ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

wer

മുച്ചിക്കൽ ഹരിദാസ് ഫ്രാൻസിൽ നിര്യാതനായി

മാഹി: ഏരത്ത് മുച്ചിക്കൽ ഹരിദാസ് (91) ഫ്രാൻസിൽ നിര്യാതനായി. ഫ്രാൻസിലെ സ്കൂൾ പ്രിൻസിപ്പാലായിരുന്നു. ഭാര്യ: മിഷേൽ (പാരീസ്), മക്കൾ: നിർമൽ, ലീസ്, ഒലീവിയ (പാരീസ്). സഹോദരങ്ങൾ: നിർമൽ കുമാർ (റിട്ട. മാഹി കൺസ്യൂമർ കോ.ഓപ്പ് സൊസൈറ്റി), പരേതരായ ശ്രീദേവി, ഭാനുമതി (കൊറക്കാറ വീട്ടിൽ, പള്ളൂർ),

പാർവതി, സത്യവതി, രാജമ്മ.സംസ്കാരം ഫ്രാൻസിൽ നടന്നു

capture_1794246643

കുടുംബ സംഗമം നടത്തി

മാഹി: ശ്രീ നാരായണ ബി എഡ് കോളേജിൽ ഈയ്യത്തുങ്കാട് സൗഹൃദ കലാവേദി യുടെ കുടുംബ സംഗമംനടന്നു.

ന്യൂ മാഹി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. ഷർമ്മി രാജിന്റെ അധ്യക്ഷതയിൽ സെൻസെയ് കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു..

ചിത്രവിവരണം:സെൻസെയ് കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

capture_1794246567

നാണി നിര്യാതയായി.

എരുവട്ടി :പാനുണ്ടയിലെ ചാമാളികയിൽ പട്ട്വത്തി നാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കിനാത്തി നാണു. മക്കൾ: പി. രാധാകൃഷ്ണൻ.(ക്ലാർക്ക് ഗവണ്മെന്റ് പ്ലീഡർ ഓഫീസ് തലശ്ശേരി കോടതി ). മകൾ :പി. പ്രീത. മരുമക്കൾ: ഷിബിന.വി (റയിൽവേ ), കക്കോത്ത് ബാബു (തലശ്ശേരി മുനിസിപ്പാലിറ്റി, ) സഹോദരങ്ങൾ: രോഹിണി,പരേതരായ കൃഷ്ണൻ, ചാത്തുകുട്ടി,മാതു,ജാനു,രാഘവൻ, സഞ്ചയനം : ചൊവ്വാഴ്ച.





capture_1794248739

നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: RIMS ഇന്റർനാഷണൽ സ്കൂളിന് ഓവറോൾ കിരീടം

*മാഹി:* ഫിറ്റ്നസ് അക്കാദമി മാഹിയുടെ ആഭിമുഖ്യത്തിൽ മാഹി കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 25 സ്കൂളുകളിൽ നിന്നും കായിക അക്കാദമികളിൽ നിന്നുമായി 500-ലധികം കുട്ടികൾ പങ്കെടുത്തു.

കണ്ണൂർ വരംകടവ് RIMS International School ഓവറോൾ ചാമ്പ്യന്മാരായി. MES Public School Panoor റണ്ണറപ്പും, Avila Lower Primary School Mahe സെക്കൻഡ് റണ്ണറപ്പുമായി.

മുൻ സംസ്ഥാന ബാസ്കറ്റ്ബോൾ ക്യാപ്റ്റനും മാസ്റ്റേഴ്സ് ഇന്റർനാഷണൽ താരവുമായ ബിന്ദു കുര്യാക്കോസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മുൻ സൈനികനായ സുബേദാർ പ്രജീഷ് കെ.ടി. ദീപശിഖ തെളിയിച്ചു.

മാഹിയിലെയും വടക്കൻ കേരളത്തിലെയും കുട്ടികളുടെ കായികപ്രതിഭകളെ ഒരേ വേദിയിൽ അണിനിരത്തിയ ചാമ്പ്യൻഷിപ്പ് ആവേശകരമായി.

ശ്രീ മാങ്ങോട്ടുംകാവ്: പൊങ്കാല സമർപ്പണം നവംമ്പർ 24 ന്

ന്യൂമാഹി:പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ മാങ്ങോട്ടും കാവിലമ്മയ്ക്ക് പൊങ്കാല സമർപ്പണം നവംമ്പർ 24 ന് നടക്കും. പൊങ്കാല സമർപ്പിക്കുന്ന സ്ത്രീ ഭക്തർ നവംബർ 21 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ബന്ധപ്പെടെണ്ട നമ്പർ: 9567231272, 9846422367

samudra
thanachan-samudra-new_1774065014
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur