ഗുരുദേവന്റെ ചൈത്യന്യ ശേഷിപ്പുകൾക്ക്22ന് മാഹിയിൽ ഉജ്വല വരവേൽപ്പ് നൽകും.

ഗുരുദേവന്റെ ചൈത്യന്യ ശേഷിപ്പുകൾക്ക്22ന് മാഹിയിൽ ഉജ്വല വരവേൽപ്പ് നൽകും.
ഗുരുദേവന്റെ ചൈത്യന്യ ശേഷിപ്പുകൾക്ക്22ന് മാഹിയിൽ ഉജ്വല വരവേൽപ്പ് നൽകും.
Share  
എഴുത്ത്

News desk

2026 Nov 08, 11:53 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി:ഗുരുവിന്റെ കാലം തൊട്ടേ മയ്യഴിക്കാർക്ക് ജഗന്നാഥ ക്ഷേത്രവുമായി ആത്മബന്ധമുണ്ടെന്നും. ഗുരു ഏറെ ഇഷ്ടപ്പെട്ട മണ്ണും മനസ്സുമാണ് മയ്യഴിയുടേതെന്നും. ക്ഷേത്രനിർമ്മിതിക്കടക്കം മയ്യഴിക്കാർ വഹിച്ച പങ്ക്നിസ്തുലമാണെന്നുംശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ സത്യൻ അഭിപ്രായപ്പെട്ടു.

ഗ്രാമത്തി കരിക്കുന്നിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത നടന്ന എസ്.എൻ.ഡി.പി പ്രാർത്ഥനാ യോഗത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നുഅഡ്വ: സത്യൻ,എസ്.എൻ.ഡി.പി. മാഹി മേഖലാ ജനറൽ സെക്രട്ടരി സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

ഡോ: ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു.

ഗുരുധർമ്മ പ്രചരണ സഭാ പ്രസിഡണ്ട് പി.സി.ദിവാനന്ദൻ , ചാലക്കര പുരുഷു, രാജേഷ് വി.ശിവദാസ്, പി ശശികുമാർ, ടി.എ.ലതീപ്, കെ.പി. സജീവൻ , ശ്യാമള,വൈ ജു കരീക്കുന്നുമ്മൽ സംസാരിച്ചു.

നവമ്പർ 22 ന് കോഴിക്കോട്ടു നിന്നും ജഗന്നാഥക്ഷേത്രത്തിലേക്ക് എഴുന്നളളിക്കുന്ന ഗുരുദേവ സ്മൃതികൾ തുടിക്കുന്ന കട്ടിൽ, ചാരു കസേര തുടങ്ങിയ അമൂല്യ ശേഷിപ്പുകളുടെ ഘോഷയാത്രക്ക് മാഹി മുൻസിപ്പാൽ മൈതാനത്ത് നവമ്പർ 22 ന് വൈ: 5 മണിക്ക് ഉജ്വല വരവേൽപ്പ് നൽകാൻ യോഗം തീരുമാനിച്ചു.

ചടങ്ങിൽ വെച്ച് ജഗന്നാഥ ക്ഷേത്രം പുറംമതിൽ പുനർനിർമ്മാണത്തിനുള്ള സംഖ്യ പിതാവ് ടി.കെ.നാരായണന്റെ ഓർമ്മയ്ക്കായി മകനും , എസ്.എൻ.ഡി.പി. മാഹി മേഖല ജനറൽ സെക്രട്ടറിയുമായ സജിത് നാരായണൻ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യന് കൈമാറി.

കല്ലാട്ട് പ്രേമൻ സ്വാഗതവും, ശ്യാമള ചെമ്പ്ര നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട്അഡ്വ: കെ.സത്യൻമുഖ്യഭാഷണം നടത്തുന്നു.

whatsapp-image-2026-11-08-at-9.53.51-pm

ധനസഹായം നൽകി

ചൊക്ളി .രോഗത്തോട് മല്ലിട്ട് ഏഴ് വയസ്സുകാരൻ, ചികിത്സയിലൂടെ ജീവിതം തിരിച്ചു പിടിക്കാൻ പാടുപെടുന്നകുടുംബത്തെ സഹായിക്കാൻ തങ്ങളുടെ സഹപ്രവർത്തകനില്ലെങ്കിലും ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ചൊക്ലി ടൗണിലെ ഓട്ടോ തൊഴിലാളികൾ.ചൊക്ലി ടൗണിലെ ഓട്ടോ തൊഴിലാളിയായ കവിയൂർകറുത്താടന്റെവിടെ പരേതനായായ പ്രശാന്തിന്റെ ഏഴു വയസ്സുള്ളമകൻ അൻവിൻ പ്രശാന്ത് കേൻസർ ബാധിച്ച് ബോംബെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചികിത്സ. 18 ലക്ഷം രൂപയോളം ചികിത് സയ്ക്ക് ചിലവ് വരും. പിതാവിന്റെ മരണശേഷം അൻവിൻ പ്രശാന്തും കുടുംബവും തുണേരിയിലാണ് താമസം. ഈ ഘട്ടത്തിലാണു് ചൊക്ലി ടൗണിലെ ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സഹപ്രവർത്തകന്റെ മകനെ നെഞ്ചോടു ചേർത്ത് പിടിക്കാനും , ചികിത്സ നടത്താനും ഒരു ദിവസം ഓട്ടോ ഓടിയാൽ . കിട്ടുന്നതുക എത്രയാണോ അത്രയും തുക സംഭരിച്ച് നൽകാനും തീരുമാനമെടുത്തത്. 2,24000/- (രണ്ടു ലക്ഷത്തി ഇരുപത്തി നാലായിരം ) രൂപ സമാഹരിച്ചത്. ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നൽകിയ തുക സി.പി.എംജില്ല സെക്രട്ടറിയേറ്റ് അംഗം പി ഹരിന്ദ്രനിൽ നിന്ന് തുണേരി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് കെ.പി.പ്രദീഷ് ഏറ്റുവാങ്ങി. ചൊക്ലി മൊയരം മന്ദിരത്തിലെ മാമൻ വാസു ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ്,.വി.കെ രാകേഷ്, വി. ഉദയൻ, കെ. ദിനേഷ് ബാബു, ടി. ജയേഷ്, ടി രഗിനേഷ്,പി.കെ. വിനീഷ്, പി.കെ മോഹനൻ, കെ.പി. വിജയൻ,സി.പി വിനോദൻ, വി.പി.ഗണേശൻ തുടങ്ങിയവരും തൊഴിലാളികളും പങ്കെടുത്തു.


.ചിത്രവിവരണം:സി.പി.എംജില്ല സെക്രട്ടറിയേറ്റ് അംഗം പി ഹരിന്ദ്രനിൽ നിന്ന് തുണേരി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് കെ.പി.പ്രദീഷ് ഏറ്റുവാങ്ങുന്നു

asd

ജഗന്നാഥ ക്ഷേത്രം ദീപപ്രഭയിൽ

കുളിച്ചു നിന്നു..

തലശ്ശേരി: ആയിരക്കണക്കിന് മൺചെരാതുകൾ ദീപാവലി നാളിന്റെ സന്ധ്യക്ക് ജഗന്നാഥ ക്ഷേത്രാങ്കണത്തിന് നക്ഷത്ര ദീപ്തി ചൊരിഞ്ഞു.

ക്ഷേത്രത്തിന്റെ വിശാലമായ മുൻഭാഗത്തെ കൽപ്പടവുകളും, ഗജ മണ്ഡപവും . അരയാൽത്തറയും, ഗുരുദേവ മണ്ഡപവുമെല്ലാം ആലക്തിക ദീപങ്ങൾ കൊണ്ടലം കൃതമായി. ആദ്യ ദീപം മേൽശാന്തി രാമചന്ദ്രൻ കൊളുത്തി. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ, ഡയറക്ടർമാരായ രാജീവൻ മാടപ്പീടിക, സുധീർ ഏടന്നൂർ, ടി.കെ. ദിലിപ് , മാതൃ സമിതി ഭാരവാഹികളായ രമാഭായ്ടീച്ചർ, സീനാ സുർജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


capture_1794162008

വൈകീട്ട് 5.30 ന് സഹസ്ര ദീപാലങ്കാരത്തിന് പുറമെ ദീപാരാധന. ലക്ഷ്മി പൂജ. ഗുരുകൃപ നൃത്ത-സംഗീത വിദ്യാലയത്തിന്റെ നടനരാവ്. അത്താഴ പൂജ. മംഗളാരതിഎന്നിവയുമുണ്ടായി.

ചിത്രവിവരണം: ദീപ പ്രഭയിൽ കുളിച്ചു നിൽക്കുന്ന ജഗന്നാഥ ക്ഷേത്രം

ccvv

വടകര മേപ്പയൂർ ശ്രീനിലയം നൃത്തവിദ്യാലയത്തിൽ ദീപാവലി നാളിൽ കലൈമാമണി ചാലക്കര പുരുഷുവിനെ തച്ചോളി മാണിക്കോത്ത് ക്ഷേത്രം മുൻ സെക്രട്ടറി കരുണാലയം ശ്രീധരക്കുറുപ്പ് ആദരിക്കുന്നു. പ്രശസ്ത നർത്തകി അഖില രയരോത്ത് സമീപം

capture_1794162434

ഇത് നാദവും, പ്രകാശവും ഒന്നിക്കുന്ന ആത്മാവിനെ തൊട്ടുണർത്തുന്ന ആഘോഷം : ചാലക്കര പുരുഷു

മാഹി.നാദവും,പ്രകാശവുംഒന്നിക്കുന്നദീപാവലി ഭാരതതീയ സംസ്ക്കാരത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ആഘോഷമാണെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.

സ്നേഹത്തിന്റെ വെളിച്ചം പരത്തുമ്പോഴാണ് ആത്മിയ ചൈതന്യം ഉറവ പൊട്ടുന്നതെന്നും, ആനന്ദത്തിന്റെ പുതിയ ലോകം,തുറക്കപ്പെടുന്നതെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ 34-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാഹി സി.എച്ച്. ഗംഗാധരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുത്തുസ്വാമിദീക്ഷിതർ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സി.എച്ച്. ഗംഗാധരൻ ഹാളിലും,ആനവാതുക്കൽക്ഷേത്രസന്നിധിയിലുമായാണ് സംഗീതോത്സവം സംഘടിപ്പിച്ചത്.

 അഡ്വ. ഇ നാരായണൻ നായർ(വടകര) അദ്ധ്യക്ഷതവഹിച്ചു. രേഷ്മ മാഹി, പി.എം.ഷൈജു, ഷീല ടീച്ചർ, സപ്ന വിജീഷ്, പ്രേംകുമാർ ലോകനാർകാവ്,പി.

ആനന്ദൻ ,സുരേഷ്ബാബു മാഹി, രാജേഷ് വടകര സംസാരിച്ചു.

ഇ.ടി.കെ.പ്രഭാകരൻ സ്വാഗതവും, കെ.എം.പ്രദീപൻ നന്ദിയും പറഞ്ഞു.

25 ലേറെ ദീക്ഷിതർ കൃതികൾ ഗുരു ജയൻ മാസ്റ്ററും,കുട്ടികളുംചേർന്ന് അവതരിപ്പിച്ചു. ആനവാതുക്കൽ ക്ഷേത്രത്തിൽ

സംഗീതാചാര്യൻ യു ജയൻ മാസ്റ്റരുടെ സംഗീത കച്ചേരി അരങ്ങേറി.തുടർന്ന് ദൈവദശകം, പഞ്ചരത് ന കീർത്തനാലാപനം, ഭക്തി ഗാനാമൃതം, സംഗിതാരാധന, വാദ്യവൃന്ദം എന്നിവ അരങ്ങേറി.


ചിത്രവിവരണം:കലൈമാമണിചാലക്കര പുരുഷു ദീക്ഷിതർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യുന്നു.

capture_1794162499

എ ബി വി പി മാഹിനഗർ സമ്മേളനം സംസ്ഥാന ജോ: സിക്രട്ടറി കെ.ടി. അതുൽദാസ് ഉദ്ഘാടനം ചെയ്യുന്നു

മയ്യഴി മേഖലയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികളിൽ ഉടൻ നിയമനം നടത്തണം : എ ബി വി പി

മാഹി : മയ്യഴി വിദ്യാഭ്യാസ മേഖലയിലെ ഒഴിവുള്ള അദ്ധ്യാപക , അനദ്ധ്യാപക തസ്തികളിൽ ഉടനെ നിയമനം നടത്തണമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ മാഹി നഗർ സമ്മേളനം ആവശ്യപ്പെട്ടു.

ഇരട്ടപ്പിലാക്കൂൽ അരബിന്ദോ ഹാളിൽ വച്ചു നടന്ന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ടി. അതുൽദാസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല സെക്രട്ടറി പി. വി.കെ ഹൃദീക് കൃഷ്ണ, മാഹി നഗർ സെക്രട്ടറി ശ്രീരാഗ് എന്നിവർ സംസാരിച്ചു. 

വിദ്യാർത്ഥികളിൽ വളർന്നു വരുന്ന അമിത ഫോൺ ഉപയോഗം കുറയ്ക്കാൻ വേണ്ടി "സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം" പ്രവർത്തനം. എന്നീ വിഷയങ്ങൾ ചർച്ചയായി.

മാഹി നാഗറിലെ പുതിയ ഭാരവാഹികളായി പി. കൃഷ്ണപ്രിയ (പ്രസിഡണ്ട്) കെ പി നവൽ സ്രിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

capture

മിഴിവ് 2026: ന്യൂമാഹിയിൽ വനിതാകലാമേള നടത്തി

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് മിഴിവ് 2026 എന്ന പേരിൽ വനിതാകലാമേള നടത്തി. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള നൂറ് കണക്കിന് വനിതകൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. അഴീക്കൽ ഫിഷ് ലാൻ്റിങ്ങ് സെൻ്ററിൽ ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ശബ്ന ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി. ശ്രീഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. സെയ്തു, ജില്ലാ പഞ്ചായത്ത് അംഗം പി.പ്രസന്ന, ബോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.റീജ, ന്യൂ മാഹി സി.ഡി.എസ്. ഉപസമിതി കൺവീനർ പി.കെ.പ്രേമ, പഞ്ചായത്ത് അംഗങ്ങളായ ശർമിള അഫ്സർ, പി.കെ.സുനിത, വി.മിനി, കെ.എം.അപർണ്ണ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സിന്ധു ,ന്യൂ മാഹി ഐ.സി.ഡി.എസ്. അധ്യക്ഷ സി.എച്ച്.പ്രിയ എന്നിവർ പ്രസംഗിച്ചു.


capture_1794162876

സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ.സെയ്ത്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശർമ്മിള അഫ്സർ അധ്യക്ഷത വഹിച്ചു.ബി. ജ്യോതി, കെ.എസ്.ശർമിള എന്നിവർ പ്രസംഗിച്ചു.

capture_1794162980

ജഗന്നാഥ ക്ഷേത്ര പുറംമതിൽ പുനർ നിർമ്മിക്കാനുള്ള സംഖ്യ പിതാവ് ടി.കെ.നാരായണന്റെ ഓർമ്മയിൽ മകനും, എസ്.എൻ.ഡി.പി.മാഹി മേഖലാ ജനറൽ സെക്രട്ടറിയുമായ സജിത് നാരായണൻ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യന് കൈമാറുന്നു.

capture_1794163107

മെഡിക്കൽ കേമ്പ് നടത്തി.

മാഹി:കവിയും സാംസ്കാരികപ്രവർത്തകനുമായ

 രഘുവരൻ പള്ളൂരിന്റെ . പതിനൊന്നാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഡോക്ടർ ശ്രീനി എടക്ലോൺസ് മൽഹാരി ഐ കെയർ കണ്ണാശുപത്രിയുടെയും, മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പള്ളൂർ കോയ്യോട്ടു തെരു ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സോമൻ പന്തക്കൽ ..

ഡോ :സ്മിത,കെ ഹരിദാസൻ, വി.ജയബാലു, സംസാരിച്ചു.

ഷുഗർ പരിശോധന, ബിപി പരിശോധന, നേത്ര രോഗ നിർണയം എന്നി പരിശോധനകൾ ക്യാമ്പിൽ വെച്ച് നടന്നു.

എസ്. കെ സുരേന്ദ്രൻ സ്വാഗതവും, കെ. കെ പ്രവീൺ നന്ദിയും പറഞ്ഞു.

ചിത്രവിവരണം:തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

vb

മുഹമ്മദ് ഷിനോജ് മനോളിക്ക് നാടിന്റെ ആദരവ്; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് മെഡൽ സമ്മാനിച്ചു

​മാഹി: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവായ മുഹമ്മദ് ഷിനോജ് മനോളിക്ക് ജന്മനാടിന്റെ സ്നേഹാദരം. മയ്യഴി പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഷിനോജിനെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനവും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് പുരസ്കാരവും മെഡലും സമ്മാനിക്കലും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് നിർവഹിച്ചു.

​മുഹമ്മദ് ഷിനോജിന്റെ മാതാപിതാക്കളായ വട്ടക്കാരി റുഖിയ, മുഹമ്മദ് മനോളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമർപ്പണം നടന്നത്. പള്ളിയൻ പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ ഗഫൂർ മണ്ടോളി സ്വാഗതം പറഞ്ഞു. ജസീമ മുസ്തഫ, താജുദ്ദീൻ കറപ്പയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുഹമ്മദ് ഷിനോജിന്റെ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകളും സവിശേഷതകളും പങ്കുവെച്ചുകൊണ്ട് അധ്യാപകരായ ചന്ദ്രൻ മാസ്റ്റർ, ഹരിദാസ് മാസ്റ്റർ, ആനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

​പൗരപ്രമുഖരും നാട്ടുകാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ വലിയൊരു ജനാവലി തന്നെ അനുമോദന ചടങ്ങിൽ പങ്കെടുത്തു. ഫുഡ് ഇൻസ്പെക്ടർ അനിൽ വിലങ്ങൽ നന്ദി രേഖപ്പെടുത്തി.

manna-new
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur