ആറ് ഭാഷകളിൽ ചാലിട്ടൊഴുകുകയാണ് , ശ്രീധരൻ മാഷിന്റെ പ്രസംഗ ധോരണി ;ചാലക്കര പുരുഷു

ആറ് ഭാഷകളിൽ ചാലിട്ടൊഴുകുകയാണ് , ശ്രീധരൻ മാഷിന്റെ പ്രസംഗ ധോരണി ;ചാലക്കര പുരുഷു
ആറ് ഭാഷകളിൽ ചാലിട്ടൊഴുകുകയാണ് , ശ്രീധരൻ മാഷിന്റെ പ്രസംഗ ധോരണി ;ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Nov 06, 10:07 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി:"പ്രിയ പാഠകാ: സാദരം നമസ്കാര:ഭോ സജ്ജനാ:ശ്രൂയതാം മമ വചനം...."

ഒഴുക്കാർന്ന സംസ്കൃതത്തിൽ പള്ളൂർ സ്വദേശി കുന്നുമ്മൽ ശ്രീധരൻ മാഷ് സംസാരിച്ചുതുടങ്ങുകയാണ്.

വേദി എന്തായാലും വിഷയമേതായാലും ഭാഷകളുടെ പരിമിതിയില്ലാതെ ശ്രീധരൻ മാഷിന് അയത്നലളിതമായി ഒഴുക്കോടെ സംസാരിക്കാനാവും. പുരാണകൃതികളെ ആസ്പദമാക്കി സംസ്കൃതത്തിലും, ഭാരതിയ സംസ്കൃതിയെക്കുറിച്ച് ഹിന്ദിയിലും, ശാസ്ത്ര സാങ്കേതിക രംഗത്തെക്കുറിച്ച് ഇംഗ്ലീഷിലും, മാതൃഭാഷയുടെ മാധുര്യത്തെക്കുറിച്ച് മലയാളത്തിലും ,

ദ്രാവിഡ കലകളെക്കുറിച്ച് തമിഴിലും, കന്നടയിലുമെല്ലാം മാഷ് പ്രസംഗിക്കുമ്പോൾ , കേൾവിക്കാൻ സംഗീതം പോലെ കേട്ടിരുന്ന് പോകും. സ്വച്ഛമായൊഴുകുന്ന പുഴ പോലെ ആ വാക്കുകൾ ശ്രോതാക്കളുടെ ഹൃദയതടങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആർജ്ജിതമായ ജ്ഞാനമത്രയും നൂറുകണക്കിന് ശിഷ്യരിലേക്കും ജനങ്ങളിലേക്കും പകർന്നേകാനുള്ള ഭാഷാതീതമായഈ അദ്ധ്യാപകന്റെ മിടുക്ക് ഒന്ന് വേറെ തന്നെയാണ്.

സപ്ത ഭാഷകളുടെ നാടായ കാസർകോട്ട് ദീർഘകാലം അദ്ധ്യാപകനായി ജോലി ചെയ്തത് ബഹു ഭാഷകളെ തൊട്ടറിയാൻ അവസരമൊരുക്കി. പരന്ന വായനയിലൂടേയും, തീഷ്ണമായ അനുഭവങ്ങളിലൂടേയും, നിരന്തര സാധനകളിലൂടേയും സ്വായത്തമാക്കിയ അറിവിനെ ,തന്റെ സവിശേഷമായ അവതരണത്തിലൂടെ മാഷ് മൂർച്ഛയേറ്റുകയാണ്. ശ്രീധരൻ മാഷിന്റെ വാക്കും, നോക്കും, ആശയങ്ങളുമെല്ലാം സാംസ്ക്കാരിക ഔന്നത്യം പുലർത്തുന്നവയാണ്. വാക്കുകൾ കേവലം ശബ്ദങ്ങളല്ലെന്നും, അവ ചലനാത്മകമായ ഊർജ്ജമാണെന്നും സദസ്സിനെ ബോധ്യപ്പെടുത്താൻ മാഷിന് സാധിക്കുന്നു.

ശ്രീധരൻ ബർമ്മയിലാണ് ജനിച്ചത്. 

മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉപയോഗിച്ച്അമ്മയാണ് മലയാളം പഠിപ്പിച്ചത്. 

പീ. കെ. കൃഷ്ണൻ്റെ കലണ്ടർ നോക്കിയും മലയാളം പഠിച്ചു. 

വീട്ടിനടുത്തുള്ള തമിഴരുടെ പിള്ളയാർ കോവിലിലെ നിശാപാഠശാലയിൽ നിന്ന് തമിഴും പഠിച്ചു. സെന്റ് ആന്റണീസ് ബോയ്സ് ഹൈസ്ളിലാണ്

ആദ്യമായി ഇംഗ്ലീഷിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത്. 

മാഹി മഹാത്മാഗാന്ധി ഗവ. കോളേജിൽ നിന്ന് ബി. ഏ. പാസ്സായി. 

തലശ്ശേരി യൂനിവേഴ്സിറ്റി സെന്ററിൽ എം. എ. കോഴ്സ്പൂർത്തിയാക്കി

മൈസൂർ രാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോറൽആന്റ്സ്പിരിച്വൽ എഡ്യൂക്കേഷനിൽ നിന്ന് ബി. എഡ്. ഡിഗ്രിയും സംസ്കൃതം ഭാഷയും പഠിച്ചു. 

കോഴിക്കോട് ശ്രീശൈലം സത്യസന്ധമായി സീനിയർ സെക്കൻഡറി സ്കൂളിൽ ഒരു വർഷം സേവനം ചെയ്തു. 

കാസർകോട് ബോവിക്കാനം ഏ. യൂ. പി. സ്കൂളിൽ നിന്ന് അദ്ധാപകവൃത്തിയിൽ നിന്ന് വിരമിച്ചു. 

തലശ്ശേരി തിരുവങ്ങാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സൂര്യ കിരൺ സംസ്കൃതം ഭാഷആകർഷണകേന്ദ്രം തുടങ്ങി. ഭൗതികവും

ആദ്ധ്യാത്മികവുമായ വിഷയങ്ങളിൽ പ്രഭാഷണം നടത്തിവരുന്നു.

മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പള്ളൂർ ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ , പിതാവിൻ്റെ പേരിലുള്ള ശാശ്വത പൂജയുടെ പ്രസാദം വാങ്ങാൻ ജഗന്നാഥ ക്ഷേത്രത്തിൽ പോയപ്പോൾ ശാന്തി മഠത്തിൻ്റെ വരാന്തയിൽ ഒരു വന്ദ്യവയോധികൻ സംസ്കൃതം പഠിപ്പിക്കുന്നത് കണ്ടു. 

ജഗന്നാഥനെ ഇന്ത്യയിൽ ഹിന്ദുക്കളേ അറിയൂ. അദ്ദേഹം എങ്ങനെയാണ് ജഗന്നാഥനാവുക ? എന്ന് ശ്രീധരൻ സംശയം ചോദിച്ചു. 

സംസ്കൃതം പഠിക്കുക എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. 

അതുകൊണ്ടാണ് സംസ്കൃതം പഠിക്കാൻ പ്രചോദനമുണ്ടായത്. 

അദ്ദേഹം ഭക്തോത്തംസം ടി.വി. വസുമിത്രൻ എഞ്ചിനീയരുടെയും , വസുമതി ഡോക്ടരുടെയും പിതാവായ ശ്രീനാരായണഗുരുവിന്റെ അനുഗ്രഹം ലഭിച്ച വിദ്വാൻ കെ. ടി. കൃഷ്ണൻ ഗുരുക്കളായിരുന്നു. 

ബർമ്മീസ് അക്ഷരങ്ങൾ ശ്രീധരൻ മറന്നുപോയി. 

മാഹി മഹാത്മാഗാന്ധി കോളേജിൽ പഠിക്കുമ്പോൾ ദേശബന്ധു ചിത്തരഞ്ജൻ ദാസിനെ കുറിച്ച് പ്രസംഗമത്സരമു ണ്ടായിരുന്നു.ദേശബന്ധു ചിത്തരഞ്ജൻ ദാസ് ആരാണെന്ന് ശ്രീധരന് അറിയില്ലായിരുന്നു.

 ആദ്യമായാണ് ആ പേര് കേൾക്കുന്നത് തന്നെ.

അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയാണ് എന്ന്മാത്രം പറഞ്ഞ് ആദരാഞ്ജലികളർപ്പിച്ച് അവിടെ കോളജ് യുണിയൻചെയർമാനായിരുന്ന കോടിയേരി ബാലകൃഷ്ണൻ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. 

 ശ്രീധരനാകട്ടെ , കപടപ്രസംഗമാണ് നടത്തിയത്. !

ഹിമാലയത്തിൽ നിന്ന് ഒരു കല്ല് എടുത്ത് ഇതാണ് ഹിമാലയം എന്ന് പറഞ്ഞാൽ ശരിയാവില്ലെന്നും,

ദേശബന്ധു ചിത്തരഞ്ജൻ ദാസ് ഒരു പ്രസ്ഥാനമായിരുന്നുവെന്ന് തുടങ്ങി  ജാലിയൻ വാലാബാഗിനെക്കുറിച്ചടക്കം സുദീർഘമായി സംസാരിച്ചു. അറിയാ വിഷയത്തെക്കുറിച്ചുള്ള പ്രസംഗത്തിന്ശ്രീധരന് ഒന്നാം സമ്മാനവും കിട്ടി ! വിഷയത്തിൽ നിന്ന് വ്യതിചലിച്ചു എന്ന് അവിടെ അദ്ധ്യാപകനായിരുന്ന പ്രശസ്ത നിരൂപകൻ കൂടിയായ മോഹനൻ ചെറുകാട് ചിരിച്ചു കൊണ്ട് പറഞ്ഞു.

പള്ളുർ ഹൈസ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബഹുമുഖപ്രതിഭയായപി. ഏ. കരുണാകരൻ മാസ്റ്റരാണ്ശ്രീധരനെ പ്രാസംഗികനാക്കിയത്.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ നവംബർ 14 ന് നെഹ്രു വേഷത്തിൽ സ്റ്റേജിൽ ഇരുന്നു. 

അദ്ധ്യാപകനുള്ള ഒരു യാത്രയയപ്പ് കൂടിയുളള യോഗത്തിൽ ഹൃദയാർദ്രമായി വിഷയമവതരിപ്പത് പരക്കെശ്ലാഘിക്കപ്പെട്ടു.

നാണു മാസ്റ്ററും അബ്ദുള്ള മാസ്റ്ററും ഒരുമിച്ച് സ്ഥലം മാറ്റപ്പെടുമ്പോൾ, മറയാൻ പോകുന്ന മഴവില്ലിൻ്റെ രണ്ട് അറ്റങ്ങളും നോക്കി പരിതപിക്കുന്ന കാർമ്മേഘങ്ങളേ എന്ന് സംബോധന ചെയ്തുകൊണ്ടായിരുന്നു ശ്രീധരൻ പ്രസംഗം തുടങ്ങിയതു തന്നെ.

ഹെഡ്മാസ്റ്റർ വിജയരാഘവൻ മാസ്റ്റർ രാജി വെച്ച് ആഫ്റിക്കയിലേക്ക് പോകുമ്പോൾപ്രസംഗിച്ചത്ഇന്നലെയെന്നപോൽ ശ്രീധരൻ ഓർക്കുന്നു.

"വിജ്ഞാനത്തിൻ്റെ ദീപശിഖയുമായി അദ്ദേഹം ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് പോവുകയാണ്. 

വിജ്ഞാനഗംഗയുടെ പോഷകനദിയായി അദ്ദേഹം വിക്ടോറിയ വെള്ളച്ചാട്ടത്തിൻ്റെ നാട്ടിലെത്തുകയാണ്"  

മറുപടി പ്രസംഗത്തിൽ വിജയരാഘവൻ മാസ്റ്റർ പറഞ്ഞു:

"ശ്രീധരൻ ഇരുണ്ട ഭൂഖണ്ഡം എന്ന് പറഞ്ഞത്പാഠപുസ്തകത്തിൽ നിന്ന് പഠിച്ചതായിരിക്കും. 

ഇന്ന് ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമല്ല. മാംഗോ പാർക്ക് കണ്ടുപിടിച്ച കാലത്താണ് ആഫ്റിക്ക ഇരുണ്ട ഭൂഖണ്ഡം. 

ഇന്ന് വെളിച്ചമുണ്ട്. '

ഏതാനും മാസം മുമ്പ് മാഹികോളേജിൽ

തന്നെ പഠിപ്പിച്ച യതീന്ദ്രൻ മാസ്റ്റർ തലശ്ശേരിടൗണിൽവെച്ച് കണ്ടപ്പോൾ,ശ്രീധരൻ മുൻപ് കോളജിൽ പ്രസംഗിച്ച ഹിമാലയപർവതത്തിൽ നിന്ന് ഒരു കല്ല് എടുത്ത് ഇതാണ് ഹിമാലയം എന്ന് പറയുന്നത് ശരിയല്ല എന്നത് , ദശകങ്ങൾക്ക് ശേഷവും മറക്കാതെ ഓർമ്മിപ്പിച്ചു. 

മാഹി കോളേജിൽ പഠിക്കുമ്പോൾ ചതയാഘോഷത്തോടനുബന്ധിച്ച് ജഗന്നാഥ ക്ഷേത്രം നടത്തിയ പ്രസംഗമത്സരത്തിൽ സമ്മാനമായി പ്രൊഫസർ സാനു മാഷ് എഴുതിയ ശ്രീനാരായണ ഗുരുവിൻ്റെ ജീവചരിത്രവും , ഉപന്യാസ മത്സരത്തിൽ സ്വർണ്ണമെഡലും ലഭിച്ചതാണ് ഏറെ പ്രചോദിപ്പിച്ചത്. പിന്നീട് ജീവിത വഴികളിൽ ഗുരുവും, ശ്രീബുദ്ധനും വഴികാട്ടികളായി. 

ചാലക്കരയിലെ നവരംഗ് യങ്ങ് സ്റ്റേർസ് പോലെയുള്ള ഒരു സഹൃദയ സംഘം പള്ളൂരിൽ ഇല്ലാതിരുന്നത് തന്റെ കടുത്ത ദുഃഖമാണെന്ന് മാഷ് പറഞ്ഞു.

 വിദ്യാർത്ഥികൾ സ്റ്റോറി മാസ്റ്റരെന്നും, സാഹിത്യമെന്നുമൊക്കെയാണ് വിളിക്കുക പതിവ്.. ഭാരതരാമായണഭാഗവതകഥകൾ പറഞ്ഞുകൊടുക്കുന്നതാണ് കാരണം.

ശ്രീധരൻ എഴുതിയ ശ്രീബുദ്ധൻ മുതൽ ശ്രീനാരായണൻ വരെ എന്ന പുസ്തകത്തിന്, പ്രൊഫസർ ഏ. പി. സുബൈർ എഴുതിയ ആസ്വാദനക്കുറിപ്പിന്റെ തലക്കെട്ട് ശ്രീബുദ്ധനും ശ്രീനാരായണനും പിന്നെ നവനീതകൃഷ്ണനും എന്നായിരുന്നു. നവനിത കൃഷ്ണൻ എന്ന പേരിലാണ് ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതിയിരുന്നത്.

പള്ളുർ ഗവ. ബ്രാഞ്ച് ലൈബ്രറി മാഷിന്റെ രണ്ടാംവീടായിരുന്നുവെന്ന്മാഷ്പറയുമായിരുന്നു.

പിന്നിട്ടജീവിത യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം

തമിഴിലായിരുന്നു ;

പുത്തകം താൻ എൻ സൊർഗ്ഗം..



ചിത്രവിവരണം: കുന്നുമ്മൽ ശ്രീധരൻ

whatsapp-image-2026-11-06-at-9.23.50-pm

പള്ളൂരിൽ അയ്യപ്പ ഭക്തന്മാരെ അക്രമിച്ച് പരിക്കേൽപ്പിച്ച എസ്ഡിപിഐക്കാരുടെ നടപടിയിൽ സംഘപരിവാർ പ്രവർത്തകൾ പ്രതിഷേധ പ്രകടനം നടത്തുന്നു

എസ്ഡിപിഐയുടെ ആക്രമത്തിൽ പ്രതിഷേധിച്ചു.

മാഹി: വ്യാഴാഴ്ച വൈകുന്നേരം പള്ളൂർ വയൽ നട റോഡിൽ എസ്ഡിപിഐ പ്രവർത്തകർ സ്വാമിമാരെ ആക്രമിച്ച സംഭവത്തിൽ സംഘപരിവാർ പ്രതിഷേധ പ്രകടനം നടത്തി .

 കുറേ കാലങ്ങളായി സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മാഹിയിൽ അക്രമം അഴിച്ചുവിടാൻ ഉള്ള എസ്ഡിപിഐയുടെ ഗൂഢശ്രമാണിതെന്ന്സംഘ പരിവാർനേതാക്കൾ ആരോപിച്ചു

 കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രത്തിലേക്ക് തൊഴാൻ പോയിരുന്നഅയ്യപ്പഭക്തരുടെ നേർക്കാണ് എസ്ഡിപിഐ സംഘം അക്രമം അഴിച്ചുവിട്ടത്

 കുറച്ച് ദിവസം മുന്നേ സ്ത്രീപീഡനക്കേസിൽ അകപ്പെട്ട ഒരു എസ്ഡിപിഐക്കാരനെ പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജ് കാന്റീനിൽ നിന്നും നാട്ടുകാരുടെ പ്രതിഷേധം മൂലം പിരിച്ചുവിട്ടിരുന്നു, ഇതിൽ പ്രകോപിതരായ എസ്ഡിപിഐ ക്കാരാണ് ആക്രമിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.

 കാലഹരണപ്പെട്ട അക്രമ രാഷ്ട്രീയം മയ്യഴിയിൽതിരിച്ചുകൊണ്ടുവരുവാൻ എസ്ഡിപിഐ ശ്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ജാഥയ്ക്ക് നേതൃത്വം നൽകിയ സംഘപരിവാർ നേതാക്കൾ പറഞ്ഞു.

 വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ടി കെ. രാകേഷ് , അഡ്വക്കേറ്റ് ബി..ഗോകുലൻ, അങ്കവളപ്പിൽ ദിനേശൻ, മഗിനേഷ് മഠത്തിൽ, പ്രതീഷ് പരിമഠം, സായന്ത്‌ നേതൃത്വം നൽകി.

whatsapp-image-2026-11-06-at-9.24.52-pm

ആരോഗ്യ ബോധവൽക്കരണ ക്ലാസും എക്സ്-റേ ക്യാമ്പും സംഘടിപ്പിച്ചു

മാഹി:​പള്ളൂർ വി.എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുച്ചേരി ആരോഗ്യ വകുപ്പിന്റെയും മാഹി റീജിയണൽ ഹെൽത്ത് സൊസൈറ്റിയുടെയും നേതൃത്വത്തിൽ രണ്ട് ആരോഗ്യ സംരക്ഷണ പരിപാടികൾസംഘടിപ്പിച്ചു.  

​'ക്ഷയരോഗവിമുക്ത മാഹിക്കായി ഒരു സംഘടിത മുന്നേറ്റം' എന്ന ലക്ഷ്യത്തോടെ നടക്കുന്ന 100 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ അധ്യാപക-അനധ്യാപക ജീവനക്കാർക്കായി എൻ.ടി.ഇ.പി എക്സ്-റേ ക്യാമ്പ് നടത്തി. സ്കൂൾ ജീവനക്കാർക്കിടയിൽ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ആരോഗ്യ സംരക്ഷണം മുൻനിർത്തിയുമാണ് പരിശോധന നടത്തിയത്.  

​ഇതോടൊപ്പം തന്നെ, നാഷണൽ ടൊബാക്കോ കൺട്രോൾ പ്രോഗ്രാം നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ-ദന്താരോഗ്യ ബോധവൽക്കരണ ക്ലാസ് നടന്നു. ഡോക്ടർമാരായ ഡോ സതീഷ് (ഡെന്റൽ സർജൻ മാഹി), ഡോ നമിത (ഡെന്റൽ സർജൻ പള്ളൂർ ) എന്നിവർ ചേർന്ന് ക്ലാസുകൾ നയിച്ചു. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും, വ്യക്തിഗത ദന്താരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ കുട്ടികളോട് സംസാരിച്ചു. സീനിയർ ലക്ചറർ ദിൽന വി സ്വാഗതം പറഞ്ഞു..


ചിത്രവിവരണം..ലഹരിവിരുദ്ധ-ദന്താരോഗ്യ ബോധവൽക്കരണ ക്ലാസ് 

നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ്: ചാമ്പ്യൻഷിപ്പ് ഇന്ന് മാഹിയിൽ


മാഹി: ഫിറ്റ്‌നസ് അക്കാദമിയും കേരള കിഡ്സ് അക്കാദമിയും ചേർന്ന് കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്ഇന്ന് രാവിലെ 9.30 ന് മാഹി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ചാമ്പ്യൻഷിപ്പ് ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അദ്ധ്യക്ഷത വഹിക്കും.

മാഹിയിലെയും വടക്കൻ കേരളത്തിലെ ആറോളം ജില്ലകളിലെയും കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. സ്കൂളുകൾക്കും രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്കും സ്പോർട്സ് അക്കാദമികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 50 മീറ്റർ ഓട്ടം, ഹർഡിൽസ് ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജംപ്, കിഡ്സ് ജാവലിൻ, 4 × 50 മീറ്റർ ഷട്ടിൽ റിലേ എന്നീ അഞ്ചോളം ഇനങ്ങളിലായി 8,10,12 വയസ്സിനു താഴെയുള്ള മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

whatsapp-image-2026-11-06-at-9.25.50-pm

കെ.വി.വാസു നിര്യാതനായി

മാഹി: ഇടയിൽപീടിക മുത്തപ്പൻ ബസ്‌ സ്റ്റോപ്പിന് സമീപം കൂട്ടാം വള്ളിൽ വാസു (85) നിര്യാതനായി. പരേതരായ കൃഷ്ണന്റെയും നാണിയുടെയും മകനാണ്. ഭാര്യ: പറമ്പത്ത് ചന്ദ്രിക. മക്കൾ: ഷിനോജ് (ദുബായ്), ഷിബിൻ (പിണറായി). മരുമക്കൾ: ഷംന, ജൂന. സഹോദരങ്ങൾ: രാധ (മംഗലാപുരം), ചന്ദ്രൻ (ദുബായി), ദേവദാസൻ, പരേതരായ ജാനു, നാരായണി, ദാമോധരൻ, രേവതി.

whatsapp-image-2026-11-06-at-9.26.02-pm

കുന്നുമ്മൽ മാധവി അമ്മ

മാഹി: പള്ളൂർ കുഞ്ഞിപ്പുരമുക്കിലെ കുന്നുമ്മൽ മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ . മക്കൾ: രേവതി, കെ.ദാമോദരൻ (മാഹി ഗ്യാസ്), ഗോപിനാഥ് (കോൺട്രാക്ടർ), പവിത്രൻ (സൂപ്രണ്ട്, ഗവ. ജനറൽ ആശുപത്രി, പുതുച്ചേരി, പോണ്ടിച്ചേരി കേരള സമാജം മെമ്പർ), ശശീന്ദ്രൻ, പരേതനായ രാഘവൻ. മരുമക്കൾ: സതി, ബാലകൃഷ്ണൻ, ഷീല, ഷൽനജ, പ്രസീന.

capture_1793985400

കണ്ണൂർ റവന്യൂ ജില്ല ഗണിതശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ ദേവതീർത്ഥ കെ. കെ.മമ്പറം ഹയർ സെക്കൻഡറി സ്കൂൾ +2 വിദ്യാർത്ഥിനിയാണ്.

ക്ലാസ് റൂമിൽ നിന്നും അധ്യാപകന് ഷോക്കേറ്റു. ഷോക്കേറ്റ് ബോധം പോയ അധ്യാപകന് സഹപ്രവർത്തകൻ സി.പി.ആർ നൽകിയതിനാൽ ജീവൻ രക്ഷപ്പെട്ടു

മാഹി : ചാലക്കര പിഎംശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിലാണ് അധ്യാപകന് ഷോക്കേറ്റത്. കഴിഞ്ഞദിവസം അവസാന പിരീഡിൽ ഏഴാം ക്ലാസിൽ പാഠമെടുത്തുകൊണ്ടിരിക്കുകയായിരുന്നു മലയാള അധ്യാപകൻ ആൻറണി മാത്യു (28) വിനാണ് ഷോക്കേറ്റത്. ബോർഡിൽ എഴുതുമ്പോൾ വെളിച്ചക്കുറവിനെ തുടർന്ന് ലൈറ്റ് ഇടാൻ ശ്രമിക്കവേ ആണ് അധ്യാപകന് ഷോക്കേറ്റത്. ഷോക്കേറ്റ് ബോധം നഷ്ടപ്പെട്ട് അധ്യാപകൻ നിലത്ത് വീണപ്പോൾ വിദ്യാർഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ചിത്രകലാ അധ്യാപകനും കളരി ഗുരുക്കളുമായ ആർട്ടിസ്റ്റ് സനിൽ കുമാർ സി.പി.ആർ നൽകിയതിനെ തുടർന്നാണ് അധ്യാപകന്റെ ജീവൻ രക്ഷപ്പെടുത്താൻ ആയത്. തുടർന്ന് മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട അധ്യാപകൻ അപകട നില തരണം ചെയ്തിട്ടുണ്ട്. 

   വർഷങ്ങൾക്കു മുമ്പ് ഇതേ വിദ്യാലയത്തിൽ വെച്ച് ഇതുപോലെ ഒരു വിദ്യാർത്ഥിക്കും ഷോക്കേറ്റിരുന്നു. മാഹിയിലെ സർക്കാർ വിദ്യാലയങ്ങളുടെ വൈദ്യുതോപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം. തനുജ യോട് ആവശ്യപ്പെടുകയും, അവർ വിദ്യാലയം സന്ദർശിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുമുണ്ട്.. പല വിദ്യാലയങ്ങളിലും വർഷങ്ങൾക്കുമുമ്പുള്ള വയറിങ് ആണ് നിലവിലുള്ളതെന്ന് ജനശബ്ദം ചുണ്ടിക്കാട്ടിയിട്ടുണ്ട്.

whatsapp-image-2026-11-06-at-9.30.53-pm

റീന വിശ്വനാഥ് നിര്യാതയായി.

മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ശ്രീവൽസത്തിൽ റീന വിശ്വനാഥ് (54)നിര്യാതയായി.

ഭർത്താവ്: കെ.എം. വിശ്വാനാഥൻ. (റിട്ട. ആർ.എ. ഓഫീസ്, മാഹി). അച്ഛൻ: പേരാമ്പ്ര വാല്യക്കോട് പരേതനായ ശങ്കരൻ നായർ.

അമ്മ: പരേതയായ ജാനകിയമ്മ. സഹോദരങ്ങൾ : സത്യനാഥൻ, ഗാന്ധിമതി, സുരേഷ് ബാബു, പ്രദീപ്കുമാർ, ശ്രീജ, വിനോദൻ,

പരേതയായ ദേവി

mannan-new
manna-new_1793985768
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur