മാഹി:വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധമായ മയ്യഴിപുത്തലം ക്ഷേത്രാങ്കണത്തിൽ വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദന്റെ "ദൈവത്തിന്റെ വികൃതികൾ" പ്രമുഖ മാന്ത്രികൻ ഗോപിനാഥ് മുതുകാട് മാജിക്കിലൂടെ അനാവരണം ചെയ്തപ്പോൾ, കഥാകാരൻ എം.മുകുന്ദനടക്കം നുറുകണക്കിനാളുകൾ കണ്ടു നിൽക്കെ, കരുത്തിന്റെ പ്രതീകമായ പൂക്കുട്ടിച്ചാത്തൻ "പ്രത്യക്ഷ" പ്പെട്ടത് മയ്യഴിക്കാർ ഇന്നും അത്ഭുതത്തോ ടെയാണ് ഓർക്കുന്നത്.
ഫ്രഞ്ച്മയ്യഴിയിൽ ജനിച്ചു വളർന്ന്, പുതുച്ചേരിയിൽ നിന്ന് ഫ്രഞ്ച് ബിരുദവുമെടുത്ത് ഉപരിപഠനത്തിന് ഫ്രാൻസിലെത്തി, ഫാസിസത്തിനെതിരെയുളള സമാനതകളില്ലാത്ത പോരാട്ടത്തിൽ പങ്കെടുത്ത് , നാസി പ്പടയുടെ വെടിയേറ്റ് വീരമൃത്യു വരിച്ച സാർവദേശീയ കമ്മ്യൂണിസ്റ്റായ മിച്ചിലോട്ട് മാധവന്റെ രണധീരത, കടലുകൾക്കപ്പുറം സിങ്കപ്പൂരിൽ അരങ്ങിൽ നാടകമായി അവതരിപ്പിക്കുമ്പോൾ വീണ്ടും പൂക്കുട്ടിച്ചാത്തൻ കഥാപാത്രമായി അരങ്ങിലെത്തുകയാണ്.
"അന്തിത്തോറ്റം "എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. ലോകമലയാളികളുടെ അഭിമാന നോവലിസ്റ്റും, :പ്രവാസം, എന്ന നോവലിലൂടെ മിച്ചിലോട്ട് മാധവനെ വായനക്കാരുടെ മനസ്സുകളിൽ ഹൃദയ ശിൽപ്പം കണക്കെ പ്രതിഷ്ഠിച്ചഎം.മുകുന്ദനാണ് പുസ്തക പ്രകാശനം നടത്തുന്നത്. രണ്ടാംലോകമഹായുദ്ധകാലത്ത് യൂറോപ്പിനെ വിഴുങ്ങിയ നാസി വിരുദ്ധ പോരാട്ടങ്ങളിൽ മാധവൻ വഹിച്ച പങ്ക് സാർവദേശീയ സാഹോദര്യത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധ നിലപാടിന്റെയും അത്യുജ്ജലമായ ഉദാഹരണമായിഇന്നും നിലകൊള്ളുന്നു.
പാരീസിനടുത്തുള്ള സുപ്രസിദ്ധമായ സുറെസ്നെ കോട്ടയിൽ വെച്ച് നാസിപ്പടയുടെ തോക്കിൻമുനയ്ക്ക് മുന്നിൽ നെഞ്ചുവിരിച്ചുനിന്ന് അദ്ദേഹംവിടപറയുമ്പോൾ, അത് കേവലമൊരു വ്യക്തിയുടെ മരണമായിരുന്നില്ല, മറിച്ച്ലോകമെമ്പാടുമുള്ള മർദ്ദിത ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യവാഞ്ഛയുടെപ്രഖ്യാപനമായിരുന്നു.
. പാരീസിലെ പ്രശസ്തമായ സർബോൺ സർവകലാശാലയിൽ എഞ്ചിനീയറിംഗ് ബിരുദവിദ്യാർത്ഥിയായി ചേർന്ന മാധവൻ, അവിടുത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയഅന്തരിക്ഷത്തിൽ ആകൃഷ്ടനായി. ഫ്രാൻസിൽ വിദ്യാർത്ഥിയായിരിക്കെത്തന്നെ അദ്ദേഹം ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗവുമായി.
രണ്ടാംലോകമഹായുദ്ധത്തിന്റെആരംഭത്തോടെ ഹിറ്റ്ലറുടെ നാസിപ്പട ഫ്രാൻസിനെ ആക്രമിച്ചു കീഴടക്കുകയും, പാരീസിൽ ഒരു 'പാവ . സർക്കാരിനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഫ്രഞ്ച് ജനതയുടെ സ്വാതന്ത്ര്യം പൂർണ്ണമായും ഹനിക്കപ്പെടുകയും, കമ്മ്യൂണിസ്റ്റുകാരും ജൂതന്മാരും വിദേശികളും ക്രൂരമായി വേട്ടയാടപ്പെടുകയും, ചെയ്ത ഈ ഇരുണ്ട കാലഘട്ടത്തിലാണ് ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനം രൂപം കൊള്ളുന്നത്. ഫ്രാൻസിനെ നാസി അധിനിവേശത്തിൽ നിന്ന്മോചിപ്പിക്കാനുള്ള ധിരോദാത്തമായ ഭൂഗർഭ പോരാട്ട നിരയിൽമയ്യഴിക്കാരൻ മിച്ചിലോട്ട് മാധവനും സജീവ പങ്കാളിയായി. വിദേശിയാണെന്ന പരിഗണനകൾക്കപ്പുറം, മനുഷ്യത്വത്തെ ചവിട്ടിമെതിക്കുന്ന നാസിസത്തെ തുടച്ചുനീക്കേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള പ്രതിരോധ സേനയുടെ ഭാഗമായി മാധവൻ രഹസ്യപ്രവർത്തനങ്ങളിൽഏർപ്പെട്ടു. .വിദേശിയായ ഒരു ഏഷ്യക്കാരൻ ഫ്രാൻസിലെതെരുവുകളിൽനാസികൾക്കെതിരെ പോരാടുന്നത് അക്കാലത്ത് വിപ്ലവകാരികളുടെ സിരകളിൽ അഗ്നി കോരിയിടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞുകൊണ്ട് അദ്ദേഹം നാസി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ശത്രുക്കളുടെകണ്ണുവെട്ടിച്ച്, പാരീസിന്റെ തെരുവുകളിൽ വിപ്ലവത്തിന്റെ കനലുകൾജ്വലിപ്പിക്കാൻ മാധവന് സാധിച്ചു.
എന്നാൽ, നാസി രഹസ്യപ്പൊലീസായ ഗസ്റ്റപ്പോയും ഫ്രഞ്ച് പാവ സർക്കാരിന്റെ പൊലീസും കമ്മ്യൂണിസ്റ്റ് പ്രതിരോധപ്രവർത്തകരെ കണ്ടെത്താനായി വ്യാപകമായ തിരച്ചിൽ നടത്തിക്കൊണ്ടിരുന്നു. 1941-ന്റെ അവസാനത്തോടെ
നടന്ന അരിച്ചുപെറുക്കിയ , റെയ്ഡുകളിൽ മിച്ചിലോട്ട് മാധവൻ ഉൾപ്പെടെയുള്ള നിരവധി പോരാളികൾ നാസിപ്പടയുടെ പിടിയിലായി. നാസികളുടെ ക്രൂരമായ ചോദ്യംചെയ്യലുകൾക്കും പീഡനങ്ങൾക്കും അദ്ദേഹം ഇരയായി. പ്രതിരോധപ്രസ്ഥാനത്തിന്റെ മറ്റ്നേതാക്കളെക്കുറിച്ചോ ,അവരുടെ രഹസ്യ താവളങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ട് ഗസ്റ്റപ്പോ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു. എന്നാൽ,മരണത്തെപ്പോലും ഭയക്കാത്ത വിപ്ലവവീര്യത്തോടെ മാധവൻ എല്ലാ പീഡനങ്ങളെയും അതിജീവിച്ചു, ഒരു രഹസ്യംപോലുംശത്രുക്കൾക്ക് വിട്ടുകൊടുത്തില്ല.
തുടർന്ന് അദ്ദേഹത്തെ പാരീസിലെഫ്രെസ്നെസ് ജയിലിലേക്കും പിന്നീട് റോമൈൻവില്ലെ തടങ്കൽപ്പാളയത്തിലേക്കുംമാറ്റി.തടവറയ്ക്കുള്ളിലും മാധവന്റെ വിപ്ലവബോധം കെട്ടടങ്ങിയില്ല. സഹതടവുകാർക്ക് ആത്മവിശ്വാസം നൽകാനും നാസി വിരുദ്ധ മനോഭാവം നിലനിർത്താനും അദ്ദേഹം നിരന്തരം ശ്രമിച്ചു. ഫ്രാൻസിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ വിജയിക്കുമെന്ന ഉറച്ച വിശ്വാസംഅദ്ദേഹത്തിനുണ്ടായിരുന്നു. 1942 സെപ്റ്റംബറിൽ ഫ്രഞ്ച് പ്രതിരോധ സേന നാസി ഉദ്യോഗസ്ഥർക്ക് നേരെ നടത്തിയ ചിലവിജയകരമായ ആക്രമണങ്ങൾക്ക് പ്രതികാരമായി, തടവിലുള്ള പ്രമുഖ വിപ്ലവകാരികളെ വധിക്കാൻ നാസി കമാൻഡ് തീരുമാനിച്ചു. ആ മരണപ്പട്ടികയിൽ മിച്ചിലോട്ട് മാധവന്റെ പേരും ഉണ്ടായിരുന്നു.
1942 സെപ്റ്റംബർ 21-നാണ് ലോക ചരിത്രത്തെ നടുക്കിയ ആ ക്രൂരതഅരങ്ങേറിയത്. പാരീസിന്റെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള വലേറിയൻകുന്നിലെ കോട്ടയിലേക്ക് മാധവനെയും മറ്റ് 115 പ്രതിരോധ പോരാളികളെയും നാസികൾകൊണ്ടുവന്നു. കമ്മ്യൂണിസ്റ്റുകാരും ജൂതന്മാരും തൊഴിലാളികളുമടങ്ങുന്ന ആ സംഘത്തെ കൂട്ടത്തോടെ വെടിവെച്ചുകൊല്ലാനായിരുന്നു നാസി ഭരണകൂടത്തിന്റെ ഉത്തരവ്. മരണത്തിലേക്ക് നടക്കുമ്പോഴും ആ ധീരന്മാർ ഭയന്നില്ല. അവർ നാസി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും, ഫ്രഞ്ച് .ദേശീയ ഗാനമായ 'ലാ മാഴ്സിലിയേസ്' പാടുകയും ചെയ്തു. കണ്ണുകൾ കെട്ടാൻ വിസമ്മതിച്ചുകൊണ്ട്, നാസി തോക്കുകളുടെ മുൻപിൽ നെഞ്ചുവിരിച്ചുനിന്നാണ് മാധവൻ മരണത്തെ വരിച്ചത്. ഇരുപത്തിയൊൻപതാം വയസ്സിൽ ആ ധീരനായ മലയാളി യുവാവ് ഫ്രാൻസിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ചോര ചിന്തി രക്തസാക്ഷിയായി. തന്റെ പ്രിയ കാമുകിയെപ്പോലും ഒരു നോക്ക് കാണാനാവാതെ..
മാധവന്റെ രക്തസാക്ഷിത്വം ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന് പുതിയൊരു ഊർജ്ജമാണ് നൽകിയത്. യുദ്ധാനന്തരം ഫ്രഞ്ച് സർക്കാർ മിച്ചിലോട്ട് മാധവന്റെ ത്യാഗത്തെ ആദരിക്കുകയും അദ്ദേഹത്തിന് മരണാനന്തര ബഹുമതികൾ നൽകുകയും ചെയ്തു. പാരീസിലെ മോണ്ട് വലേറിയൻ സ്മാരകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള രക്തസാക്ഷികളുടെ പട്ടികയിൽ ഇന്നും മിച്ചിലോട്ട് മാധവന്റെ പേര് തിളങ്ങിനിൽക്കുന്നു.
മരണം തൊട്ടു മുന്നിൽ നിൽക്കെ, മാധവൻ്റെ അന്ത:സംഘർഷങ്ങളും ചോദ്യശരങ്ങളും, പ്രതിരൂപമായി ചിത്രീകരിക്കപ്പെട്ടത് ശക്തമായ ഒരു തെയ്യരൂപത്തിലൂടെയാണ്. കുഞ്ഞു നാളിലേ മാധവൻകണ്ടുപരിചയിച്ച വീട്ടിനടുത്തുള്ള പുത്തലംക്ഷേത്രത്തിലെ പൂക്കുട്ടിച്ചാത്തനിലൂടെയാണ് അടിച്ചമർത്തപ്പെട്ടവൻ്റെ ആത്മരോഷം വിളിച്ചോതുന്ന തെയ്യത്തെ അവതരിപ്പിച്ചിട്ടുള്ളത്.
ഒരു പത്ര വാർത്തയിൽ നിന്ന് ഉരുവം പ്രാപിച്ച ഒരു ചെറു ആശയമാണ് അനിൽ രോഹിത്ത് എന്ന എഴുത്തുകാരൻ്റെ തൂലികത്തുമ്പിലൂടെ മിച്ചിലോട്ട് മാധവൻ്റെ ആത്മസമർപ്പണത്തിൻ്റെ കഥയിലേക്ക് എത്തിച്ചേർന്നതെന്ന് ദീർഘകാലമായി പ്രവാസ ജീവിതം നയിക്കുന്ന നാടക സംവിധായകൻ ശ്രീകാന്ത് മേനോൻ പറയുന്നു. തോറ്റംപാട്ടിൻ്റെ സാധ്യതകളും ഈ നാടകത്തിൻ്റെ ഇതിവൃത്തത്തിന് അനുഗുണമായി ഉപയോഗിച്ചിട്ടുണ്ട്
'കല 'സിങ്കപ്പൂർ അവതരിപ്പിക്കുന്ന ഈ നാടകം നവമ്പർ 6, 7, 8, തിയ്യതികളിലായി സിങ്കപ്പൂർ കൈരളി കലാനിലയത്തിൽ അരങ്ങേറും. മയ്യഴിയി ലും ഫ്രാൻസിലും നാടകംഅവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതായി കൈരളികലാനിലയം
മുൻപ്രസിഡണ്ടും. കൂത്തുപറമ്പ്മാനന്തേരി സ്വദേശിയുമായ ഗംഗാധരൻ കുന്നോൻ പറഞ്ഞു.
ചിത്രവിവരണം: :അന്തിത്തോറ്റം" നാടകത്തിൽ നിന്ന്.
:ചാലക്കര പുരുഷു
കെ കെ മുഹമ്മദ് ഹരിത ചിന്തകൾക്ക് ഊർജ്ജം പകർന്ന നേതാവ്.:
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
തലശ്ശേരി : മുസ്ലീം ലീഗിനുംമാധ്യമ രംഗത്തും ഊർജ്ജം പകർന്ന നേതാവായിരുന്നു
കെ കെ മുഹമ്മദെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
കെ കെ മുഹമ്മദ് സാഹിബിനെ അനുസ്മരിച്ച്
തലശ്ശേരിയിൽ നടന്ന "ഓർമ്മകളിലെ കെ കെ"സ്മൂതി സംഗമം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് എ കെ ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി സൈദലവി മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി ട്രഷറർ വി എ നാരായണൻ, മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡൻ്റ് അഡ്വ അബ്ദുൾ കരീം ചേലേരി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സി വടകര, മുതിർന്ന മാധ്യമ പ്രവർത്തകരായ ടി പി ചെറുപ്പ , ടി സി മുഹമ്മദ്, ലീഗ് ജില്ല ഭാരവാഹികളായ കെ ടി സഹദുള്ള, അഡ്വ കെ എ ലത്തീഫ് , ടി പി മുസ്തഫ, എസ് ടി യു ദേശീയ വൈസ് പ്രസിഡൻ്റ് എം എ കരീം, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് സ്വാഗതവും സുലൈമാൻ കിഴക്കയിൽ നന്ദിയും പറഞ്ഞു എസ് ടി യു ജില്ല ജനറൽ സെക്രട്ടറി പാലക്കൽ സാഹിർ,മുസ്ലീം ലീഗ് മണ്ഡലം ടൗൺ ഭാരവാഹികളായ എൻ മഹമൂദ്,
ബഷീർ ചെറിയാണ്ടി , റഷീദ് കരിയാടൻ, എൻ മുസ , കെ ഖാലിദ് മാസ്റ്റർ, അസീസ് വടക്കുമ്പാട്, സി കെ പി മമ്മു, സി കെ പി റയീസ്, പി കെ യൂസഫ്,
യൂത്ത് ലീഗ് എം എസ് എഫ് , വനിത ലീഗ് ഭാരവാഹികളായ തഫ്ലിം മാണിയാട്ട്, അഡ്വ സാഹിദ് സൈനുദ്ധീൻ, ജംഷീർ മഹമൂദ്, അഫ്സൽ മട്ടാമ്പ്രം, കെ സി തസ്നി, മുംതാസ് ചമ്പാട്, ടി വി റാഷിദ . റുബ്സീന,
റമീസ് നരസിംഹ , റുഫൈസ് ഉബൈസ് , മുഹമ്മദ് റാദിൽ, ഷഹസിം ഷാൻ , ഇ കെ ജലാലു നേതൃത്വം നൽകി.
ചിത്രവിവരണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മാഹി മേഖലാ ബാലകലാമേള: ഓർഗനൈസിങ്ങ് കമ്മിറ്റി യോഗം വിളിച്ചത് തോന്നിയ പൊലെയെന്ന്
മയ്യഴി: മാഹി മേഖലാ ബാലകലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഓർഗനൈസിങ്ങ് കമ്മിറ്റി യോഗം അധികൃതരുടെ അനാസ്ഥ വെളിവാക്കുന്നതാണെന്ന് പരാതി.
ബുധനാഴ്ച നാലിന് നടക്കേണ്ട യോഗം കമ്മിറ്റി അംഗങ്ങളെ അറിയിച്ചത് അന്ന് ഉച്ച 12ന് ശേഷമാണ്. പെട്ടെന്നുള്ള അറിയിപ്പ് കാരണം യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങൾക്കും പങ്കെടുക്കാനായില്ല. അധികൃതരുടെ ഭാഗത്തെ ഇത്തരം അനാസ്ഥകൾ പരിപാടിയുടെ ശോഭ കെടുത്താനേ ഉപകരിക്കൂവെന്ന് ജി.എൽ.പി.എസ് പളളൂർ നോർത്ത് എസ്.എം.സി. ചെയർമാൻ അൻസിൽ അരവിന്ദ് വ്യക്തമാക്കി. അധികതരുടെ അനാസ്ഥക്കെതിരെ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ ഡയറക്ടർ, എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവർക്ക് പരാതി നൽകി.
അയോഡിൻ കുറവ്: രോഗപ്രതിരോധ ബോധവൽക്കരണം നടത്തി
ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ.മിഡിൽ സ്കൂളിൽ മാഹി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ അയോഡിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനുള്ള ബോധവത്ക്കരണം നടത്തി. അയോഡിന്റെ കുറവ് കാരണം ഗർഭിണികളിലും വിദ്യാർഥികളിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, ബുദ്ധിവികാസത്തെയും, ശാരീരിക വളർച്ചയെയും ബാധിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ തടയമെന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ഇതോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ: സർഗ വാസൻ, ഹെൽത്ത് അസിസ്റ്റൻ്റ് ജി.ശ്രീജിത, ആർ.രാകുൽ, കെ.നിഷിത, അഞ്ജന രാജീവൻ, ഇ.ബീന, സി.കെ.ആഷിന, ഹെഡ്മിസ്ട്രസ് കെ.ഷിജിന എന്നിവർ സംസാരിച്ചു.
മാഹി–മുഴപ്പിലങ്ങാട് ബൈപ്പാസിൽ വാഹനങ്ങളുടെ നീണ്ട നിര; ഗതാഗതക്കുരുക്ക് രൂക്ഷം
മാഹി: മാഹി–മുഴപ്പിലങ്ങാട് ബൈപ്പാസിൽ മേൽപ്പാല നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡ് വഴിയാണ് നിലവിൽ വാഹനഗതാഗതം. ഇതുമൂലം റോഡിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടുകയാണ്. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പെട്രോൾ പമ്പിന് സമീപം ലോറി ബ്രേക്ക് ഡൗണായതും വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് കാരണമായി. പള്ളൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
മേൽപ്പാല നിർമാണം പൂർത്തിയാകുന്നതുവരെ വലിയ വാഹനങ്ങൾ സർവീസ് റോഡ് വഴി കടത്തിവിടാതെ പഴയ ദേശീയപാതയിലൂടെ മാഹി പാലം വഴി തിരിച്ചുവിടണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു. ഇത്തരത്തിൽ ഗതാഗതം ക്രമീകരിച്ചാൽ പതിവായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ആംബുലൻസുകൾ പോലും ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന സാഹചര്യമുണ്ടാകാറുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാത ബൈപ്പാസ്: അഴിയൂരിലെ സൈൻ ബോർഡ് മാറ്റി സ്ഥാപിക്കണം
തലശ്ശേരി - മാഹി ദേശീയപാതാ ബൈപ്പാസിൽ നിന്ന് അഴിയൂരിലെ സർവീസ് റോഡിലേക്ക് ഇറങ്ങുന്ന വഴിയിൽ കൃത്യമായ സൈൻബോർഡ് ഇല്ലാത്തത് യാത്രികരെ വലയ്ക്കുന്നു.
ഇവിടെ മെയിൻ റോഡിൽ നിന്നും കാണാത്തവിതം ദൂരെയാണ് സൈൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതുകാരണം അഴിയൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ വഴിതെറ്റി കൈനാട്ടിയിലെത്തി സർവ്വിസ് റോഡിലേക്ക് ഇറങ്ങി തിരിച്ചു വരേണ്ട അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. നിലവിൽ സ്ഥാപിച്ചിരിക്കുന്ന സൈൻബോർഡ് ദേശിയ പാതയിൽ നിന്നും കാണുന്ന വിധത്തിൽ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കയാണ്.
ഖലൂരിക: കളരിപ്പയറ്റ് സ്കൂളിന്റെ ഉദ്ഘാടനം നവംബർ 8ന് പന്തക്കലിൽ
ഖലൂരിക – ദി സ്കൂൾ ഓഫ് കളരിപ്പയറ്റിന്റെ പന്തക്കൽ കേന്ദ്രം നവംബർ 8ന് വൈകുന്നേരം 4 മണിക്ക് വടകര കടത്തനാട് കളരി സംഘത്തിന്റെ ഗുരുക്കൾ പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. അഡ്വ.ടി.അശോക് കുമാർ എം.എൽ.എ വിശിഷ്ടാതിഥിയായിരിക്കും.
അരവിന്ദാക്ഷൻ.എ.വി അധ്യക്ഷത വഹിക്കും. മുഖ്യപരിശീലകൻ ശ്രീജിത്ത് ഗുരുക്കൾ സംബന്ധിക്കും.
കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റിന്റെ പുതിയ പരിശീലന കേന്ദ്രത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.
രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. 62388 93988, 73061 91800, 94953 35226.
ഓഫീസ് പ്രവർത്തനങ്ങളിൽ നിർമ്മിത ബുദ്ധി: തദ്ദേശ സ്വയംഭരണ വകുപ്പ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു;-
കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർക്കായി ഓഫീസ് പ്രവർത്തനങ്ങളിൽ നിർമ്മിത ബുദ്ധി (Artificial Intelligence) പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജോയിന്റ് ഡയറക്ടർ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജോയിന്റ് ഡയറക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ടി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് പി. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിജി സ്വാഗതവും റിജി നന്ദിയും പറഞ്ഞു. പ്രമുഖ പരിശീലകൻ ഷമീൽ മലയമ്മ വിഷയാവതരണം നടത്തി.
ഫയലുകളും രേഖകളും തയ്യാറാക്കൽ, വിവർത്തനം, ഡാറ്റാ വിശകലനം, സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്ന് മരിച്ചവരെ ഒഴിവാക്കൽ, ഇമെയിൽ മാനേജ്മെന്റ്, ഓഫീസ് നടപടിക്രമങ്ങൾ ലഘൂകരിക്കൽ, ചട്ടങ്ങളും ഉത്തരവുകളും വേഗത്തിൽ കണ്ടെത്തൽ എന്നിവയിൽ AI ഫലപ്രദമായി ഉപയോഗിക്കാമെന്ന് യോഗം വിലയിരുത്തി. ഇത് ഓഫീസ് പ്രവർത്തനങ്ങൾ കൂടുതൽ വേഗതയുള്ളതും ജനസൗഹൃദവുമാക്കാൻ സഹായിക്കും.
നീണ്ടകാല പരിചയമുള്ള ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് ഈ രംഗത്ത് കൂടുതൽ നിർദ്ദേശങ്ങൾ നൽകാൻ സാധിക്കുമെന്നും ഭരണരംഗത്ത് സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ AI ടൂളുകൾ അത്യന്താപേക്ഷിതമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ജോലിഭാരം കുറയ്ക്കാനും മികച്ച സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ഇത് ഉപകരിക്കും.
പരിശീലനത്തിൽ ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങളും തീരുമാനങ്ങളും തുടർനടപടികൾക്കായി സർക്കാരിന് സമർപ്പിക്കും. ടെക്നിക്കൽ അസിസ്റ്റന്റുമാരായ സായി പ്രശാന്ത്, അജ്നാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അരവിന്ദൻ നിര്യാതനായി
ന്യൂമാഹി:പരിമഠം കുന്നുമ്മൽ അരവിന്ദൻ (76) നിര്യാതനായി.ഭാര്യ: മീര അരവിന്ദൻ , മക്കൾ: രമ്യ ,രശ്മി, മരുമക്കൾ: പ്രസാദ്, കിരൺ .
വിളംബര ജാഥ നടത്തി
ചൊക്ലി :ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ തുടക്കം കുറിച്ചുള്ള വിളംബര ഘോഷയാത്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. ശ്രീജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ വരക്കൂൽ പുരുഷു,പി.ടി.എ പ്രസിഡന്റ് വൈ. ചിത്രൻ,പ്രധാനധ്യാപകൻ ദീപക് തയ്യിൽ, കെ.പി. രഞ്ജിത്ത്,സി.വി. അജേഷ് നേതൃത്വം നൽകി. സ്കൗട്ട് & ഗൈഡ്, ജെ., ആർ.സി ലിറ്റിൽ കൈറ്റ്സ്, യൂണിറ്റും വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളായി, വിവിധ തരം കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം: ചൊക്ലിയിൽ നടന്ന വിളംബരജാഥ
ജാനകി അമ്മ നിര്യാതയായി
ചൊക്ലി കവിയൂർ അംബേദ്ക്കർ വായനശാലക്ക് സമീപം
നമ്പിപില്യാരത്ത് ജാനകി അമ്മ (87) നിര്യാതയായി. .ഭർത്താവ്
പരേതനായ രാലവൻ നായർ.
മക്കൾ : വേണുഗോപാലൻ (പെരുന്തുറ ), രാജഗോപാലൻ (വടകര), ശോഭന (കേളകം), പ്രസന, രമേഷ് ആർ. (റെയിൽവെ പാലക്കാട് ), ജയശ്രീ (കോയമ്പത്തൂർ ) . മരുമക്കൾ : തങ്കം (പെരുന്തുറ ), ഇന്ദിര (വടകര), കുഞ്ഞികണ്ണൻ കേളകം (റിട്ട പഞ്ചായത്ത് സെക്രട്ടറി), ലേഖ (പാലക്കാട് ), സുരേഷ് (കോയമ്പത്തൂർ ), പരേതനായ ബാലസുബ്രസുബ്രഹ്മണ്യം. (റിട്ട. ടിഎൻഇ ബി പെരുന്തുറ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































