മാഹി:വൈവിധ്യങ്ങളേയുംവൈരുദ്ധ്യങ്ങളേയും നിലനിർത്തിക്കൊണ്ടു
തന്നെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ഒരു ശരീരവും ഒരു മനസ്സുമായി നിലകൊള്ളാൻ ഭാരതിയരെപഠിപ്പിക്കുകയും,പ്രായോഗികരിക്കുകയും ചെയ്ത മഹാരഥനായിരുന്നു സർദാർ വല്ലഭായ് പട്ടേൽ എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. ലോകമാകെ മതത്തിന്റേയും, വർണ്ണവെറിയുടേയും, വിഭാഗീയതയുടേയും പേരിൽവിനാശകരമായ യുദ്ധങ്ങൾ ഒഴിയാബാധയായി നടന്നു കൊണ്ടിരിക്കെ, ഈ ഉരുക്കുമനുഷ്യന്റെ ധീരോദാത്തമായ ഓർമ്മകൾ ഓരോ പൗരനും ഊർജ്ജ ദായകമാണെന്ന് അദ്ദേഹം പറഞ്ഞു.
മൈഭാരത് മാഹിയും, സമത വനിത വേദിയും സംയുക്തമായി സംഘടിപ്പിച്ച രാഷ്ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ചുള്ള സെമിനാർ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമത പ്രസിഡണ്ട് ടി. നിഖിലടീച്ചർ അദ്ധ്യക്ഷതവഹിച്ചു. വിനായക കലാക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാടക പ്രതിഭ ശ്യാംസുന്ദർ സെമിനാർ വിഷയം അവതരിപ്പിച്ചു. മാഹി ഫയർ സ്റ്റേഷൻ ഓഫീസർപി.രതിഷ്കുമാർ സംസാരിച്ചു , കെ. അഭിഷേക് സ്വാഗതവും, ദിവ്യ നന്ദിയും പറഞ്ഞു.
രാഷ്ടിയഏകതാദിനത്തെക്കുറിച്ചുള്ള ക്വിസ്സ് മത്സരം കവി ആനന്ദ് കുമാർ മാസ്റ്റർ നയിച്ചു. സമ്മാനദാനവുമുണ്ടായി.
എക്സലാഗോൺസ് 2026' സംഘടിപ്പിച്ചു.
മാഹി :എക്സൽ പബ്ലിക് സ്കൂളിന്റെ വാർഷികകായികമേള യായ' എക്സലാഗോൺസ് 2026' തലശ്ശേരി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽസ്റ്റേഡിയത്തിൽആവേശകരമായി നടന്നു.
ചടങ്ങിൽ സ്കൂൾ ബാൻഡ് ടീമിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥി യായമാഹി പൊലീസ് സൂപ്രണ്ട് ഗുണശേഖരനെ സ്വീകരിച്ചു. സ്കൂൾ ക്വയറിന്റെ പ്രാർത്ഥനയ്ക്കും കായികതാരങ്ങളുടെ അസംബ്ലിക്കും ശേഷം മാഹി പോലീസ് സുപ്രന്റ് ഗുണശേഖരൻ പതാക ഉയർത്തി.. ഇന്റർ ഹൗസ് മാർച്ച് പാസ്റ്റ് വർണാഭമായ മാറ്റുകൂട്ടി.
2026-ലെ കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ഡിസ്കസ് ത്രോയിൽ സ്വർണമെഡൽ നേടിയ ബി.കെ.അന്വിക ദീപശിഖ തെളിയിച്ചു. വിദ്യാർത്ഥികൾ കായികപ്രതിജ്ഞയെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു.
സ്പോർട്സ് വൈസ് ക്യാപ്റ്റൻ സർവേഷ് എം. കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന വിവിധ കായിക മത്സരങ്ങളിലും സ്പോർട്സ്ഡിസ്പ്ലേയിലും വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
പി.ടി.എ. പ്രസിഡന്റ് കെ.വി. കൃപേഷ് സംസാരിച്ചു .
ഹെഡ്ബോയ് ഇമയ് പാർവൺ സ്വാഗതവും, ഹെഡ് ഗേൾ ഹയ നഫീസ നന്ദിയും പറഞ്ഞു
ചിത്ര വിവരണം: മാഹി പൊലീസ് സൂപ്രണ്ട് ഗുണശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
പള്ളൂർ വിനായക കലാക്ഷേത്രത്തിൽ സമത വനിത വേദിയും, മൈ ഭാരത് മാഹിയും സംയുക്തമായി സംഘടിപ്പിച്ച ക്വിസ്സ് മത്സര വിജയികൾക്ക് കലൈമാമണി ചാലക്കരപുരുഷു ഉപഹാരം നൽകുന്നു
പള്ളൂർ വിനായക കലാക്ഷേത്രത്തിൽ സമത വനിത വേദിയും, മൈ ഭാരത് മാഹിയും സംയുക്തമായി സംഘടിപ്പിച്ച ക്വിസ്സ് മത്സര വിജയികൾക്ക് കലൈമാമണി ചാലക്കരപുരുഷു ഉപഹാരം നൽകുന്നു
എൻ. സി. ടി. വിജയകുമാർ നിര്യാതനായി
കരിയാട്: കരിയാട് നമ്പ്യാർസ് യു. പി. സ്‌കൂൾ മുൻ പ്രധമ അധ്യാപകനും, മുൻ കരിയാട് ഗ്രാമപഞ്ചായ ആംഗം , NCP സംസ്ഥാന കമ്മിറ്റി അംഗവുംമായ പ്രിയപ്പെട്ട ശ്രീ എൻ. സി. ടി. വിജയകുമാർ(85). അന്തരിച്ചു. നിലപാടുകളിൽ എപ്പോഴും NCP എന്ന പ്രസ്ഥാനത്തോട് ചേർന്നു നില്ക്കുകയു, പാർട്ടി വിട്ടു പലരും മറുകണ്ടം ചാടിയപ്പോൾ ഒറ്റയാനായിപ്രദേശത്ത് NCP എന്ന പ്രസ്ഥാനത്തിന്റെ കൊടി കൂറ ഉയർത്തിയ നേതാവാണു NCT എന്ന ചുരുക്ക പേരിൽ അറിയപ്പെട്ട വിജയൻ മാസ്റ്റർ,ഭാര്യ പരേതയായ എം. കമലം (മുൻ അധ്യാപിക KNUP സ്കൂൾ )
മക്കൾ: ആനന്ദ് .വി (ഹൈദ്രബാദ്) സന്തോഷ് വി കരിയാട് (കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറി) തൃപ്തി വിജയകുമാർ (അധ്യാപിക. KNUP സ്കൂൾ, കൗൺസിലർ പാനൂർ നഗരസഭ)
മരുമക്കൾ: സിന്ധു ആനന്ദ് (കാടാച്ചിറ ), സി.കെ. സബിത (മാവിലായി, അധ്യാപിക KNUP സ്കൂൾ) ധർമ്മേഷ് , മാനേജർ -ഈസാഫ് ബേങ്ക്)
സഹോദരങ്ങൾ: എൻ.സി.ടി. ഗംഗാധരൻ നമ്പ്യാർ എൻ. സി. ടി. വിജയലക്ഷ്മി അമ്മ പരേതരായ എൻ സി.ടി മധുസുദൻ നമ്പ്യാർ,, NCTപത്മാവതി അമ്മ, NCTഭാർഗവി അമ്മ, NCTലക്ഷ്മി കുമാരി അമ്മ , NCTരുഗ്‌മിണി അമ്മ,
സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ
കവിയൂർ ഗ്രാമീണ ടൂറിസം കേന്ദ്രമാക്കണം
ചൊക്ലി:കവിയൂർ, മങ്ങാട് പ്രദേശങ്ങൾ ചേർത്ത് വിനോദസഞ്ചാര ഗ്രാമം സൃഷ്ടിക്കണമെന്ന ആവശ്യത്തിന് കരുത്തേറുന്നു.
ഗതാഗത ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾകുറിച്ചുകൊണ്ട് ദേശീയപാത 66 യാഥാർത്ഥ്യമാകുമ്പോൾ, ആവികസനത്തിന്റെ വെളിച്ചം പൂർണ്ണമായും എത്താൻഅർഹതപ്പെട്ട ഒരു ഗ്രാമമാണ് മങ്ങാട്. ന്യൂമാഹി - ചൊക്ലി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഈ പ്രദേശം ഇന്ന് ഒട്ടേറെവികസനസാധ്യതകളും ഒപ്പം ചില ഗൗരവമേറിയപ്രശ്നങ്ങളുംഒരുപോലെനേരിടുകയാണ്. ചെറിയൊരു ഇച്ഛാശക്തിയിലൂടെ മാറ്റിയെടുക്കാൻകഴിയുന്ന ഈ പ്രദേശത്തെ മനോഹരമായ ഒരു ഗ്രാമീണ ടൂറിസം സ്പോട്ടാക്കി മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്
യാത്രാക്ലേശത്തിന് പരിഹാരം:
മങ്ങാട് - പാത്തിക്കൽ സർവീസ് റോഡ് ദേശീയപാത 66-ന്റെ ഭാഗമായി മങ്ങാട്ടെ ഇരട്ടപ്പാലത്തിന് താഴെയായി പാത്തിക്കൽ വരെ ഒരു സർവീസ് റോഡ് നിർമിക്കണമെന്നത് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. നിലവിൽ മങ്ങാട് വയലിൽ കുനിയിൽ ഭാഗം വരെ ഇരുവശത്തും റോഡ് നിർമിച്ചിട്ടുണ്ട്. എന്നാൽ അര കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ഈ ഭാഗത്തെ റോഡ് നിർമാണം കൂടി പൂർത്തിയാക്കുകയാണെങ്കിൽ ഒളവിലം, കരിയാട്, മോന്താൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് പുതിയ ദേശീയപാതയുടെ യാത്രാസൗകര്യം പൂർണ്ണമായി പ്രയോജനപ്പെടുത്താനാകും. അതുപോലെ തന്നെദേശീ യപാതയിൽ നിന്ന് തീരദേശ റോഡ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക്എ ളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കും.
മാലിന്യ നിക്ഷേപ കേന്ദ്രമാകുന്ന മങ്ങാട്
യാത്രാസൗകര്യവർധനവിനൊപ്പം മങ്ങാട് പ്രദേശം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അനുദിനം വർധിച്ചുവരുന്നമാലിന്യപ്രശ്‌നമാണ്. മങ്ങാട് ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾതള്ളുന്നത് പതിവായിരിക്കുകയാണ്.ഇത്പ്രദേശവാസികൾക്ക് വലിയദുരിതമാണ് സൃഷ്ടിക്കുന്നത്. പ്രകൃതിരമണീയമായ ഒരു ഗ്രാമപ്രദേശത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ ശക്തമായനിയമനടപടികളും പ്രദേശത്തിന്റെ സമഗ്രമായശുചീകരണവും അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്.
ബീക്കൺ ടൗൺ പദ്ധതിയും ടൂറിസം സാധ്യതകളും
വലിയൊരു വികസന സാധ്യതയാണ് ഈ പ്രദേശം മുന്നോട്ടുവെക്കുന്നത്. ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ സൗന്ദര്യവത്കരിക്കാൻ സാധിക്കും. ചൊക്ലി പഞ്ചായത്തിലെ കവിയൂർ, പാത്തിക്കൽ, തീരദേശ റോഡ്, ന്യൂമാഹി പഞ്ചായത്തിലെ മങ്ങാട്, പള്ളിപ്രം പ്രദേശങ്ങൾ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെടുത്തി സൗന്ദര്യവത്കരിക്കുകയും പ്രദേശം പൂർണ്ണമായും മാലിന്യമുക്തമാക്കുകയും ചെയ്താൽ ഇതൊരു മികച്ച ഗ്രാമീണ ടൂറിസം സ്പോട്ടായി മാറും.
ഈ ടൂറിസം ഗ്രാമം എന്ന ആശയത്തിന് കരുത്തുപകരുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
മനോഹരമായ ബണ്ട് റോഡ്
മങ്ങാട്ട് വയലിലെ സർവീസ് റോഡ്
പ്രകൃതിരമണീയമായ തീരദേശ റോഡ്
പണിപൂർത്തിയാവുന്ന ഒളവിലം - പള്ളിപ്രം റെഗുലേറ്റർ കം ബ്രിഡ്ജ്
നാടൻ രുചികൾ ലഭിക്കുന്ന ഗ്രാമീണ ഭക്ഷണശാലകൾ (Village Eateries)
ഇച്ഛാശക്തി മാത്രം മതി, മാറ്റങ്ങൾ സാധ്യമാണ്.
വലിയ സാമ്പത്തിക ബാധ്യതകളോ സർക്കാർ തലത്തിലുള്ള സങ്കീർണ്ണതകളോ ഇല്ലാതെതന്നെ, ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ വളരെ എളുപ്പത്തിൽ പൂർത്തീകരിക്കാൻ സാധിക്കുന്ന ആശയമാണിത്. മയ്യഴിപ്പുഴയുടെ സാന്നിധ്യം ഈ ടൂറിസം പദ്ധതിക്ക് വലിയൊരു മുതൽക്കൂട്ടാണ്. അധികൃതരുടെ കണ്ണ് തുറക്കേണ്ടതുണ്ട്; ജനങ്ങളുടെ ചെറുശ്രമങ്ങളും ഭരണകൂടത്തിന്റെ പിന്തുണയും ഒത്തുവന്നാൽ മങ്ങാടിനെ കേരളത്തിലെ ഏറ്റവും മനോഹരമായ ഒരു ഗ്രാമീണ ടൂറിസം ഗ്രാമമാക്കി മാറ്റാൻ തീർച്ചയായും സാധിക്കും. ഇവിടെ ആവശ്യം പണമല്ല, മറിച്ച് യഥാർത്ഥ ഇച്ഛാശക്തി മാത്രമാണ്!
ഭാഗം വരെ ഇരുവശത്തും റോഡ് നിർമിച്ചിട്ടുണ്ട്. എന്നാൽ അര കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ഈ ഭാഗത്തെ റോഡ് നിർമാണം കൂടി പൂർത്തിയാക്കുകയാണെങ്കിൽ ഒളവിലം, കരിയാട്, മോന്താൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് പുതിയ ദേശീയപാതയുടെ യാത്രാസൗകര്യം പൂർണ്ണമായി പ്രയോജനപ്പെടുത്താനാകും. അതുപോലെ തന്നെ ദേശീയപാതയിൽ നിന്ന് തീരദേശ റോഡ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കും.
മയ്യഴിപ്പുഴയോരത്തെ തീരദേശ റോഡ്
ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു
കതിരൂർ :പുതുതലമുറയെസഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തുന്നതിന്കതിരൂർബാങ്ക്ആവിഷ്കരിച്ച്നടപ്പിലാക്കുന്ന ജി- കെച്ച് എന്ന പദ്ധതിയുടെ പ്രചരണാർത്ഥം ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു.എരഞ്ഞോളി പുഴയിലെ ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച പരിപാടി അക്ഷരാർത്ഥിത്തിൽ ഉത്സവമായി മാറി . തലശ്ശേരിമുൻസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ചൂണ്ടയിടൽ മത്സരം ഉദ്ഘാടനം ചെയ്തു .എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ശ്രീകാട്ട്യത്ത് പ്രകാശൻ അധ്യക്ഷതവഹിച്ചു. . ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ ശോഭ , ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത്ചോയൻ ,എരഞ്ഞോളി ബ്രാഞ്ച് മേനേജർ .കെ.ഷീബഎന്നിവർസംസാരിച്ചു .സുബിൻ കാപ്പുമ്മൽ ഒന്നാം സമ്മാനം നേടി.
ചിത്രവിവരണം:മുൻസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ചൂണ്ടയിടൽ മത്സരം ഉദ്ഘാടനം ചെയ്യുന്നു
കൃഷ്ണദാസ് അന്തരിച്ചു
കോടിയേരി: പുന്നോലിലെ കൃഷ്ണകൃപയിൽ കെ.എം.
കൃഷ്ണദാസ് (75) അന്തരിച്ചു.
ഭാര്യ: പ്രേമലത.
മക്കൾ: ഷൈനി, ഷിബിത്ത്.
മരുമക്കൾ: ബിജു, ബീന.
സഹോദരങ്ങൾ: വേണുഗോപാൽ, ജനാർദ്ദനൻ,
പരേതനായ ദിനേഷ് കുമാർ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































