മാഹി:ആരാധനയ്ക്കും, പ്രാർത്ഥനകൾക്കുമപ്പുറം ,ക്ഷേത്രങ്ങൾ സാംസ്ക്കാരിക കേന്ദ്രങ്ങൾ കൂടിയാവണമെന്നും,
മനുഷ്യമനസ്സുകളെ വിമലീകരിക്കാൻ ദേവാലയങ്ങൾക്ക് സാധിതമാകുമ്പോഴാണ് സാംസ്ക്കാരിക സമ്പന്നമായ ഒരു സമൂഹം വളർന്ന് വരുന്നതെന്നും പ്രമുഖ നോവലിസ്റ്റ് എം.മുകുന്ദൻ പറഞ്ഞു.
വർത്തമാന കാലത്ത് പല നിരീശ്വരവാദികൾ പോലും ദൈവ വിശ്വാസിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാനാവുന്നതെന്ന് മുകുന്ദൻ പറഞ്ഞു.
മാഹി ശ്രീകൃഷ്ണ ക്ഷേത്രം മുൻ പ്രസിഡണ്ടും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കുമ്മായ മുകുന്ദന്റെ ഛായാപടം മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു നോവലിസ്റ്റ്.
ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് പി.പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. പി മോഹനൻ (സിഎ) മുഖ്യ ഭാഷണം നടത്തി. പ്രമുഖ പ്രവാസി വ്യവസായി ഹരീഷ്മുകുന്ദൻ മറു ഭാഷണം നടത്തി. അഡ്വ.പി.പി.രാധാകൃഷ്ണൻ സംസാരിച്ചു.കെ.എം. രവീന്ദ്രൻ സ്വാഗതവും, ഇ.ടി.കെ.പ്രഭാകരൻ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: എം.മുകുന്ദൻ കുമ്മായ മുകുന്ദന്റെ ഛായാപടംഅനാച്ഛാദനം ചെയ്തപ്പോൾ
ഗ്രാമപഞ്ചായത്ത് ചോദിച്ചത് ഒരുപൂവിന്: വെള്ളച്ചേരി നിവാസികൾ നൽകിയത് ഒരു വസന്തവും.
ചൊക്ലി ചൊക്ലി പഞ്ചായത്തിലെ ആദ്യ"ബീക്കൺ ടൗൺ"പദ്ധതി നിടുമ്പ്രം വെള്ളച്ചേരിയിൽ കാരായി രാജൻഎംഎൽഎ. ഉദ്ഘാടനം ചെയ്തു.
ഒരുപൂ ചോദിച്ചപ്പോൾ വസന്തവും, സ്നേഹവും സമ്മാനിച്ചവരാണ് നിടുമ്പ്രം വെള്ളച്ചേരി നിവാസികൾ എന്നാണ് എം എൽ എ വിശേഷിപ്പിച്ചത്.ശുചിത്വത്തിന്റെ കാര്യത്തിൽ എല്ലാ തലമുറയും കാത്തുസൂക്ഷിക്കണമെന്നും സൗന്ദര്യ ഇടങ്ങൾ ഇനിയും സൃഷ്ടിക്കണമെന്നും സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് എ.എസ് പി. നന്ദഗോപൻ ഐ.പി.എസ് പറഞ്ഞു. തങ്ങൾ ഒരു പഞ്ചായത്തിൽ ഒരു കേന്ദ്രത്തിൽ ബീക്കൺ ടൗൺനിർമിക്കണമെന്ന് പ്രഖ്യാപിച്ചപ്പോൾ ഇത്ര വേഗത്തിൽ പദ്ധതി പൂർത്തിയാക്കിയായ നിടുമ്പ്രം വെള്ളച്ചേരി നിവാസികൾ അത്ഭുതപെടുത്തിയെന്ന് ശുചിത്വ മിഷൻ ജില്ല കോഡിനേറ്റർ സുനിൽകുമാർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ടുപറഞ്ഞു. ചൊക്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് കെ എം സ്പന, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ പ്രദീപൻ, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ടി. സജീത് കുമാർ, വി.ഇ.ഒ. ഷിബിൻ ടി, താജു കുലോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായായ വരക്കൂൽപൂരുഷു, ആരതി ടീച്ചർ എന്നിവർ സംസാരിച്ചു. ബീക്കൺ ടൗണിന് വേണ്ടിഒരു മാസക്കാലം പ്രവർത്തിച്ചവരെയും, ഹൃസ്വ ചിത്രം നിർമിച്ച് ദേശീയ അന്തർദേശീയ തലത്തിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ദേശവാസിയായ എൻ.ആർ സിന്ധുവിനെയും ആദരിച്ചു. വാർഡ് മെമ്പർ പി. അജീന്ദ്രൻ സ്വാഗതവും, ബീക്കൺടൗൺ പദ്ധതിയുടെ കൺവീനറും, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി.കെ രമ്യ നന്ദിയും പ പറഞ്ഞു.
ചിത്രവിവരണം: കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലയ്ക്കും കോർപ്പറേഷനും അർഹതയുള്ള നഗരം തലശ്ശേരി
: കാരായി ചന്ദ്രശേഖരൻ
തലശ്ശേരി വികസനത്തിന് അർഹമായ അംഗീകാരം ലഭിക്കണം – 160-ാം ജന്മവാർഷികം ആഘോഷിച്ചു
തലശ്ശേരി: ഒരു പ്രദേശം സമ്പൂർണ വികസനം കൈവരിക്കണമെങ്കിൽ അതിന് അർഹമായ അംഗീകാരവും പരിഗണനയും ലഭിക്കണമെന്ന് തലശ്ശേരി നഗരസഭാ അധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ പറഞ്ഞു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രനഗരമായ തലശ്ശേരി, ജില്ലയ്ക്കും കോർപ്പറേഷനും അർഹതയുള്ള നഗരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ ആദ്യ മുനിസിപ്പൽ നഗരമായ തലശ്ശേരിയുടെ 160-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ കടൽപ്പാലത്തിന് സമീപം സംഘടിപ്പിച്ച ആഘോഷപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിന്റെ 160 വർഷത്തെ ചരിത്രപാരമ്പര്യത്തിന് ആശംസകൾ നേർന്ന് കേക്ക് മുറിച്ചായിരുന്നു ഉദ്ഘാടനം. തുടർന്ന് 160 വർണബലൂണുകൾ ജനസഞ്ചയത്തിന്റെ ഹർഷാരവങ്ങൾക്കിടെ ആകാശത്തേക്ക് പറത്തിവിട്ടു.
തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് മാണിയത്ത് സ്വാഗതം പറഞ്ഞു.
ചരിത്രകാരൻ കെ.കെ. മാരാർ, ഡോ. രാജീവ് നമ്പ്യാർ, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അച്യുതൻ, പ്രൊഫ. എ.പി. സുബൈർ, മേജർ പി. ഗോവിന്ദൻ, എ.കെ. സുഗുണൻ, ദിലീപൻ മാസ്റ്റർ, ബി. മുഹമ്മദ് കാസിം, രഞ്ജിത്ത് രാഘവൻ, രവീന്ദ്രൻ പീറ്റക്കണ്ടി, പി.എം. അഷറഫ്, സാജിദ് കോമത്ത്, പി. പ്രഭാകരൻ, കെ.എം. അഷ്ഫാഖ്, ബഷീർ പള്ള്യത്ത്, എ.കെ. ഇബ്രാഹിം, പി. സമീർ, നൗഷാദ് പൊന്നകം, കെ.പി. മുഹമ്മദലി, കെ.പി. നിസാർ എന്നിവർ സംസാരിച്ചു. തലശ്ശേരി വികസന വേദി ട്രഷറർ സി.പി. അഷറഫ് നന്ദി പറഞ്ഞു.
ചിത്രവിവരണം: തലശ്ശേരി നഗരത്തിന്റെ 160-ാം ജന്മവാർഷികാഘോഷം നഗരസഭാ അധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
പുതുച്ചേരി വിമോചന ദിനത്തിന്റെ ഭാഗമായി മാഹിയിൽ നടന്ന പരേഡിൽ പുതുച്ചേരി മന്ത്രി പി. രാജവേലു ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു.
ആർട്ട് ഗാലറിക്ക് ജീവൻ നൽകാനുള്ള ശ്രമവുമായി മാഹി എം എൽ എ
മാഹി:മാഹിയിൽ ഗവൺമെന്റ് പബ്ലിക്ക് ലൈബ്രറി ബിൽഡിങ്ങിൽ സ്ഥാപിച്ച ആർട്ട് ഗാലറി മാഹിയിലെ ഡിപ്പാർട്ട്മെന്റിലുള്ള ഉദ്യോഗസ്ഥർക്ക് പോലും അറിയില്ല എന്നതാണ് കൗതുകം.
മാഹിയിലെ ചിത്രകാരൻമാർക്ക് ഇത്പ്രയോജനപെടുത്താൻ പറ്റാത്ത അവസ്ഥയിലായ ഗാലറിയുടെ കാര്യം രണ്ട് മാസങ്ങൾക്ക് മുൻപാണ് എം എൽ എ യുടെ ശ്രദ്ധയിപ്പെട്ടത്. ഇന്ന്ലെ ലിബറേഷൻ ദിനാഘോഷത്തിന് വകുപ്പ് മന്ത്രി പി.രാജവേലു എത്തിയപ്പോൾ ഈ കാര്യംഓർമ്മിപ്പിക്കുകയും അദ്ദേഹം ഗാലറി സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കുകയും ചെയ്തു.. മാഹിയിലെ കലാകാരൻമാർക്ക് പ്രയോജനപ്പെടുത്താൻ പറ്റുന്ന രീതിയിൽആർട്ട് ഗാലറിഒരുക്കിതരണമെന്ന് മാഹി എം എൽ എ അഡ്വക്കേറ്റ്. ടി.അശോക് കുമാർ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പും നൽകി.
ചിത്രവിവരണം: കലാ-സാംസ്ക്കാരിക വകുപ്പ് മന്ത്രി പി. രാജവേലു മാഹി ആർട്ട് ഗാലറി കെട്ടിടം സന്ദർശിക്കുന്നു
മാഹി :പള്ളൂർ അർച്ചന കലാസമിതി
ആറ്റുകാലോത്ത് പുതുച്ചേരി വിമോചന ദിനാ ഘോഷം സംഘടിപ്പിച്ചു.
പുതുച്ചേരി വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി.
ട്രഷറർ കെ. വി. പ്രകാശ് ബാബു ദേശീയ പതാക ഉയർത്തി.
ദേശീയ പ്രതിജ്ഞ, ദേശഭക്തിഗാനം,തുടങ്ങിയ പരിപാടികൾ നടന്നു.
അർച്ചന കലാസമിതി സെക്രട്ടറി എൻ.മോഹനൻ, കെ. പി.മഹമൂദ്, പി. എൻ. വിനില, പ്രകാശൻ,
പി. കെ.അഭിഷ. .എന്നിവർ സംസാരിച്ചു.
മധുര വിതരണവും നടത്തി.
സിവിൽ സ്റ്റേഷനിൽ മന്ത്രിയുടെ പരിപാടി ഉണക്കില ക്കൂമ്പാരമായി പ്രധാന കവാടം
മാഹി: നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന മാഹി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ പരവതാനി വിരിച്ച പോലെ തണൽ മരത്തിൻ്റെ ഇലകൾ കുമിഞ്ഞ് കൂടിയ നിലയിൽ .സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. പ്രസ്സിൽ പുതുച്ചേരി മന്ത്രി പി.രാജവേലുവിൻ്റെ സന്ദർശനമുണ്ടായിരുന്നു. വൃത്തിഹീനമായ കവാടം കണ്ട് ഒരു വഴിപോക്കനായ ഇതര സംസ്ഥാനക്കാരനെ വിളിച്ച് ഞൊടിയിടയിൽ മന്ത്രിയുടെ വരവിന് തൊട്ട് മുന്നെ ഉണക്കിലകൾ നീക്കം ചെയ്യിക്കുകയായിരുന്നു. സിവിൽ സ്റ്റേഷൻ്റെ പ്രധാന കവാടത്തിൽ ഉപയോഗ ശൂന്യമായ സർക്കാർ വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നുണ്ട്.ഇതിനിടയിലും ചപ്പു ചവറുകൾ കൂമ്പാരമായിട്ടുണ്ട്. ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നെല്ലാം അഗ്നിബാധ ഉണ്ടാകാനും ഇടയുണ്ട് -
ചിത്രവിവരണം: ഉണക്കില കൊണ്ട് മൂടിയ സിവിൽ സ്റ്റേഷൻ പ്രധാന കവാടം
പിങ്ക് ഒക്ടോബർ മാസാചരണം സമാപനം നടത്തി.
വർധിച്ചു വരുന്ന സ്തനർബുദത്തിനെതിരെ ബോധവൽക്കരണ ത്തിനായി എല്ലാവർഷവും ഒക്ടോബർ മാസം പിങ്ക് ഒക്ടോബർ ആയി ആചരിച്ചു വരുന്നതിന്റെ ഭാഗമായി
മലബാർ കാൻസർ സെന്ററ്റും, കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കണ്ട്രോൾ കൺസോർഷിയവും ഒരു മാസമായി നടത്തിയ പരിപാടികളുടെ സമാപനം നടത്തി...
പൊതുജനങ്ങൾക്കായ് നടത്തിയ ബോധവൽക്കരണ വെബിനാറിൽ,
സർജിക്കൽ ഒൻകോളിജി വിഭാഗം Dr. ഷംന ക്ലാസ്സ് എടുത്തു...
കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കട്രോൾ കോൺസർഷ്യം പ്രസിഡന്റ് നാരായണൻ പുതുക്കുടി അധ്യക്ഷത വഹിച്ചു.
എംസിസി വിജിലൻസ് ഓഫീസർ പികെ സുരേഷ് സ്വാഗതവും ആശുപത്രി അഡ്മിനിസ്ട്രേറ്റർ അനിത തയ്യിൽ നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസിൽ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം
ഡോ. ദീപക് പി.സി.യ്ക്ക്
മാഹി..: മാഹി സ്വദേശിയും ടാഗോർ ഗവൺമെന്റ് ആർട്സ് ആൻഡ്സയൻസ് കോളേജിലെ ലൈബ്രേറിയനുമായ ഡോ. പി.സി.ദീപക്കിന് അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസിൽ പ്രൊഫഷണൽ വിഭാഗത്തിൽ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം ലഭിച്ചു.
2026 ഒക്ടോബർ 29, 30, 31 തീയതികളിൽ പുതുച്ചേരി സർവകലാശാലയിലെ ആനന്ദരംഗ പിള്ളൈ ലൈബ്രറിയും, സൊസൈറ്റി ഫോർ അഡ്വാൻസ്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (SALIS) സംഘടനയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസിലാണ്
പുരസ്കാരം ലഭിച്ചത്.
പരിസ്ഥിതി സൗഹൃദ ലൈബ്രറി സങ്കൽപ്പങ്ങൾ, ലൈബ്രറിയുടെ പരമ്പരാഗത ചട്ടക്കൂടുകൾക്കപ്പുറമുള്ള വായനാ ഇടങ്ങൾ, പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ലൈബ്രറി പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഈ പ്രബന്ധം.ദേശീയവും അന്തർദേശീയവുമായ നിരവധി അക്കാദമിക സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. ദീപക്കിന് .മറ്റൊരു ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ചെറിയ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുള്ള മാർഗങ്ങളും പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ സ്കൂൾ ലൈബ്രറികളുടെ പ്രാധാന്യവും സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനപ്രബന്ധം ദേശീയ സ്കൂൾ ലൈബ്രേറിയൻ കോൺഫറൻസിൽ അവതരിപ്പിക്കുന്നതിനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്
ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (NCERT), ന്യൂഡൽഹി, 2026 നവംബർ 19, 20 തീയതികളിൽ ന്യൂഡൽഹിയിലെ NCERT ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ദേശീയ സ്കൂൾ ലൈബ്രേറിയൻ കോൺഫറൻസിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.
ഡോ. പി.സി.ദീപക് മുൻപ് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജിൽ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
അക്കാദമിക രംഗത്തും . ലൈബ്രറി സേവന മേഖലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിവരുന്ന ഡോ.പി.സി. ദീപക്കിന്റെ നേട്ടം മാഹിക്കും പുതുച്ചേരിക്കും അഭിമാനമായി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































