തേൻ വരിക്കയുടെ മാധുര്യമുണ്ട് ഈ കർഷക ജീവിതത്തിന്. :ചാലക്കര പുരുഷു

തേൻ വരിക്കയുടെ മാധുര്യമുണ്ട് ഈ കർഷക ജീവിതത്തിന്. :ചാലക്കര പുരുഷു
തേൻ വരിക്കയുടെ മാധുര്യമുണ്ട് ഈ കർഷക ജീവിതത്തിന്. :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Nov 01, 01:37 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി:എൺപത്തിയാറാം വയസ്സിലും ഈ ജൈവ കർഷകന് കൃഷിയിടം വിട്ടുള്ള ജീവിതമില്ല.

.നന്നെ ചെറുപ്പത്തിൽ തന്നെ അച്ഛനെ കൃഷിയിൽസഹായിക്കാനായി വയലിലിറങ്ങിയ ചാലക്കര രേഷ്മാ വിഹാറിൽ വി.ശ്രീധരൻ മാസ്റ്റർക്ക് ഇന്നും കൃഷി എന്നത് ജീവശ്വാസമാണ്. ഹരമാണ്.ആത്മനിർവൃതിയാണ്..

അദ്ദേഹത്തിന്റെ കൃഷിയിടങ്ങളിൽഎത്രതരം കൃഷിയുണ്ടെന്ന് തീർത്ത് പറയാനാവില്ല.

മികച്ച കർഷകനുള്ള പുതുച്ചേരി സർക്കാരിന്റെ അവാർഡ് അഞ്ച് തവണ നേടിയിട്ടുള്ള അദ്ദേഹം, മയ്യഴിയിലെ ജൈവകൃഷിപാഠങ്ങളുടെ അവസാന വാക്കാണ്.

 നേരം പുലരുന്നതോടെ ശ്രീധരൻ മാസ്റ്റർ ചാലക്കര വയലിലെത്തും.ഏഴു

പതിറ്റാണ്ടിലേറെക്കാലമായി മണ്ണിലും, ചെളിയിലുമാണ് ഈ കർഷകന്റെ മനസ്സും ശരീരവും. തെങ്ങ്, കവുങ്ങ്, വാഴ, മാവ്, മരച്ചീനി, കയ്പ, വെണ്ട, പൊട്ടിക്ക ചീര, പടവലം, കോവയ്ക്ക, മാതളി നാരങ്ങ, ഗ്രാമ്പു, പല തരം മുളകുകൾ, തുടങ്ങി വയലിലും പറമ്പിലുമായി ഇല്ലാത്തതായി ഒന്നുമില്ലെന്ന് പറയുന്നതാവും ശരി.

വീടും പരിസരവും നിറയെ പൂച്ചെടികളും അലങ്കാര ചെടികളുമാണ്. നാടൻ ചെടികളോടൊപ്പം ക്രോട്ടൻ ചെടികളും ആന്തൂറിയവും, അഗ്ലോണിമയുമെല്ലാം കണ്ണിന് കുളിരേകുന്നു.

ദശകങ്ങൾക്ക് മുമ്പ് രൂപികരിച്ച മാഹി ഹരിത സംഘത്തിന്റെ ആദ്യകാല സെക്രട്ടരിയായിരുന്ന ശ്രീധരൻ മാസ്റ്റർ . ഇപ്പോൾ സംഘത്തിന്റെ പ്രസിഡണ്ടാണ്. നൂറ്റിഎഴുപതിലേറെ അംഗങ്ങളുണ്ട്.

ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ് നാം സൂപ്പർ , കനേഡിയൻ പ്ലാവ്, റെഡ് ജാക്ക് ഫ്രുട്ട് തുടങ്ങിയ അത്യുൽപ്പാദന ശേഷിയുള്ള വിദേശ പ്ലാവുകൾ മാഹിയിലെ നൂറുണക്കിന് വീടുകളിലെത്തിച്ചത് മാസ്റ്റരാണ്. കേരശ്രീ , കേര സങ്കര, ടി ആന്റ് ഡി, ലക്ഷദ്വീപ്മൈക്രോ തുടങ്ങിയ തെങ്ങിൻ തൈകളുടെ പ്രചാരകനാണ്. ഇന്ദർ മംഗള, മോഹിത് നഗർ കവുങ്ങുകൾക്കും കർഷകർക്കിടയിൽ പ്രചുര പ്രചാരം നേടാൻ മാസ്റ്റർ വഹിച്ച പങ്ക് ഏറെ വലുതാണ്. മാഹി കൃഷി വകുപ്പുമായി സഹകരിച്ച് ബോധവൽക്കര ന്ന ക്ലാസ്സുകൾ, കേമ്പുകൾ, പഠന യാത്രകൾ, പുഷ്പ-ഫല സസ്യ പ്രദർശനങ്ങൾ എന്നിവ നടത്താൻ നേതൃത്വപരമായ പങ്ക് നിർവഹിച്ചു വരുന്നു. കലാശാലകളിലും, വിദ്യാലയങ്ങളിലും കാർഷിക ക്ലാസ്സുകൾ നടത്തിവരുന്നു. റേഡിയോ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

മുപ്പത് വർഷത്തിലേറെ പെരിങ്ങാടി എൽ.പി.സ്ക്കൂൾ അദ്ധ്യാപകനായിരുന്ന അദ്ദേഹം മികച്ച ഫുട്ബാൾ , വോളി ബോൾ , ബാഡ്മിന്റൺ താരവുമാണ്. അദ്ധ്യാപികയായ ശാരദ കളത്തിലാണ് ഭാര്യ.

ലക്ഷദ്വീപ് ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ കാർഷിക ഗവേഷണ കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചിട്ടുളള മാസ്റ്റർ, കാർഷികാനുഭവങ്ങളും കൃഷിരീതികളും തന്റെ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കുകയും ചെയ്യും. മനസ്സുണ്ടെങ്കിൽ മണ്ണില്ലാതെയും ഇന്ന് കൃഷി ചെയ്യാനാവുമെന്നും ,പുതു തലമുറ മണ്ണിൽ നിന്ന് വഴിമാറി നിൽക്കുന്നത് ആശ്വാസകരമല്ലെന്നും അദ്ദേഹം പറഞ്ഞു.


ചിത്ര വിവരണം:: വി..ശ്രീധരൻ മാസ്റ്റരെ മാഹി കൃഷി വകുപ്പ് ആദരിച്ചപ്പോൾ. (ഫയൽ ഫോട്ടോ )

capture_1793476820

സ്ത്രീത്വത്തിന്റെ ശക്തി വിട്ടുവീഴ്ചയില്ലാത്തത്: ഷാനിമോൾ ഉസ്മാൻ

ന്യൂ മാഹി:വിദ്യാഭാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് പെൺകുട്ടികൾ രംഗത്തു വരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പ്രസ്താവിച്ചു. സ്ത്രീത്വത്തിന്റെ ശക്തി വിട്ടുവീഴ്ചയില്ലാത്തതാണന്ന് പാക്കിസ്ഥാനിലെ താലിബാൻ ഭീകരവാദികൾക്ക് മുമ്പിൽ മുട്ടുമടക്കാത്ത മലാലാ യൂസഫ് സായിയുടെ ധീരമായ നിലപാട് അനുസ്മരിച്ചു കൊണ്ട് ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടി. ഭരണഘടനാ സാക്ഷരതാ പ്രചരണ രംഗത്ത്ന്യൂമാഹിഎം.എം. എജുക്കേഷണൽ സൊസൈറ്റി നടത്തിവരുന്ന പ്രചരണ പരിപാടികളെ ഷാനിമോൾ ഉസ്മാൻ ശ്ലാഘിച്ചു. ന്യൂമാഹി എം.എം.എജുക്കേഷണൽ സൊസൈറ്റി സംഘടിപ്പിച്ച അവാർഡ്മീറ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ . സൊസൈറ്റി പ്രസിഡണ്ടും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ അഡ്വ.ടി. ആസഫലി അദ്ധ്യക്ഷത വഹിച്ചു. എം.എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന -ജില്ലാ കലാകായിക മത്സരങ്ങളിലും സ്കൂളിൽ നിന്നും പഠന രംഗത്ത്ഉന്നത വിജയം നേടിയ ജേതാക്കൾക്ക് ഷാനിമോൾ ഉസ്മാൻ അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ദീപാ കുര്യാക്കോസ്, ഹെഡ് മാസ്റ്റർ ബാബു സംസാരിച്ചു. മാനേജർ താഹിർകൊമ്മോത്ത്‌സ്വാഗതവും ജോ.സെക്രട്ടറി ടി.കെ. വസീം നന്ദിയുംപറഞ്ഞു.


ചിത്ര വിവരണം: ഡെ:സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-10-31-at-6.57.56-pm

മാഹി മേഖലശാസ്ത്രമേള സമാപിച്ചു

മാഹി: മൂന്ന് ദിവസങ്ങളിലായി പള്ളൂർ വി.എൻ പുരുഷോത്തമൻ ഹയർസെക്കൻണ്ടറി സ്കൂളിൽ നടക്കുന്ന മാഹി മേഖല ശാസ്ത്രമേള സമാപിച്ചു ശാസ്ത്രമേളയുടെ സമാപന സമ്മേളനം മാഹി എം എൽ എ അഡ്വ: ടി അശോക് കുമാർ ഉദ്ഘാടനം ചെയ്തു സ്കൂൾ വൈസ് പ്രിൻസിപ്പൽ ആർ ഗായത്രി ശാസ്ത്രമേളയുടെ റിപ്പോർട്ട് അവതരിപ്പിച്ചു മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് അധ്യക്ഷത വഹിച്ചു. ചീഫ് എജുക്കേഷണൽ ഓഫീസർ എം എം തനുജ സ്വാഗതവും ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ ലക്ചറർ കെ.ടി.സ്നേയ നന്ദിയും പറഞ്ഞു എൽ പി വിഭാഗത്തിൽ അഷ്മിക്ദേവ് എസ് , യു ജി എച്ച് എസ് ചാലക്കര, ഫൈഹ അബ്ദുൽ റഷീദ് ജി.എം.എസ് അവറോത്ത്, തൻവീ സൂരജ്, ആവില പ്രൈമറി സ്കൂൾ മാഹി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.യു.പി വിഭാഗത്തിൽ ശ്രീതിക് എസ് സുശാന്ത് എക്സൽ പബ്ലിക് സ്കൂൾ ചാലക്കര, ടി ശ്രീനികേത് സെൻറ് തെരേസ ഹയർ സെക്കൻഡറി സ്കൂൾ ചാലക്കര, ഋഗ് വേദ് സജീവൻ സ്കോളേഴ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പള്ളൂർ, എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഹൈസ്കൂൾ വിഭാഗത്തിൽ ശിവാനി എസ് വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂൾ പള്ളൂർ ,വി ദേവതത്ത് ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പള്ളൂർ, കെ അശ്വദേവ് സി ഇ ഭരതൻ ഹയർ സെക്കണ്ടറി സ്കൂൾ മാഹി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഹയർ സെക്കണ്ടറി വിഭാഗത്തിൽ പി സത്യപ്രസാദ് ക്ഷേണായി എക്സൽ പബ്ലിക് സ്കൂൾ ചാലക്കര, എസ് ആർ ദ്രുപത് എക്സൽ പബ്ലിക് സ്കൂൾ ചാലക്കര ,അഭിരാമി രതികൻ ജെ എൻ ജി എച്ച് എസ് മാഹി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി അധ്യാപക വിഭാഗത്തിൽ വി.എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകൻ സി സജീന്ദ്രൻ ഒന്നാം സ്ഥാനവും ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്ത് ചിത്രകല അധ്യാപകൻ ടി എം സജീവൻ രണ്ടാം സ്ഥാനവും ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്ത് മലയാളം അധ്യാപകൻ ജെയിംസ് സി ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .


ചിത്രവിവരണം: മാഹി മേഖലശാസ്ത്രമേളയുടെ സമാപനം അഡ്വ: ടി.അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

capture_1793476953

മാരക ശക്തിയുള്ള ലഹരി മരുന്നുകൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പിടിച്ചെടുത്തു.


മാഹി :മൂലക്കടവിൽ പ്രവർത്തിച്ചുവരുന്ന റോയൽ ഫാർമ എന്ന മെഡിക്കൽ ഷോപ്പിൽ നിന്ന് വീര്യം കൂടിയ ലഹരി മരുന്നുകൾ ഡോക്ടർമാരുടെ കുറിപ്പുകൾ ഇല്ലാതെ കുട്ടികൾക്കും യുവാക്കൾക്കും നിരന്തരം വിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിട്ട് നാളുകളായി. പലതവണ പിടിക്കാൻ പൊലീസുകാർ ശ്രമിച്ചിട്ടും ഫലം കണ്ടില്ല.പെൺകുട്ടികളടക്കം ഈ കടയിൽ നിന്ന് ലഹരി ഗുളിക വാങ്ങി ശീതള പാനിയത്തിൽ ചേർത്ത് കഴിക്കുന്നത് അടുത്തുള്ള കടക്കാരും പറയുന്നു. യാദൃശ്ചികമായാണ് ഒരു കുട്ടിയുടെ കൈയിൽ നിന്ന് വീട്ടുകാർ ഈ ഗുളിക കണ്ടെത്തിയത് ഉടനെ വീട്ടുകാർ ഈ വിവരം ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ അറിയിക്കുകയായിരുന്നു സ്ഥലത്തെത്തിയ പ്രവർത്തകർ ഒരാളെ 

ഗുളികക്കായി അയക്കുകയും ഒരു ഡോക്ടർ കുറിപ്പു മില്ലാതെ കടക്കാർ ഗുളിക കൊടുക്കുകയും ചെയ്തു.കടയിലെ മുഴുവൻ ലഹരി ഗുളികകളും വിപ്പന കാരെയും കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.ഇത്തരത്തിൽ കുട്ടികളെയും യുവാക്കളെയും ലഹരിയുടെ പിടിയിലാക്കുന്ന ഒരു കടയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ.പ്രവർത്തകർ അറിയിച്ചു.കേരളത്തിൽ തൂഫാൻ ശക്തിപ്പട്ടത്തോടെ ലഹരി മാഫിയ സംഘങ്ങൾ പല സിന്തറ്റിക്ക് ലഹരികളും നിരോധിത പുകയില ഉത്പ്പനങ്ങളും വിൽക്കുന്ന കേന്ദ്രമായി മൂലക്കടവ് മാറിയിരിക്കുകയാണ്.ഇത്തരത്തിലുള്ള ലഹരി മാഫിയ സംഘങ്ങൾക്ക് എതിരായി ശക്തമായ പ്രതിരോധം തീർക്കുമെന്നും നേതാക്കൾ അറിയിച്ചു 

പിടിച്ചെടുത്ത ഗുളിക കൾപുതുച്ചേരി ഡ്രഗ് കൺട്രോൾ വിഭാഗത്തിൽ അയച്ച് പരിശോധിക്കാൻ തീരുമാനമായി- ശനിയാഴ്ച പന്തക്കൽ പൊലീസ് സ്റ്റേഷനിൽ പാർട്ടി നേതാക്കളേയും, മരുന്നു ഷാപ്പ് ഉടമയേയും വിളിച്ച് ചേർത്ത് നടന്ന യോഗത്തിലാണ് തിരുമാനം.

whatsapp-image-2026-10-31-at-6.58.52-pm

പത്മനാഭക്കുറുപ്പ് നിര്യാതനായി.

മാഹി:വില്യാപള്ളി രയരോത്ത് കൊളോറോട്ട് പത്മനാഭ കുറുപ്പ് (78) നിര്യാതനായി. റിട്ട.കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ് ഉദ്യോഗസ്ഥനാണ്.. ഭാര്യ: ശ്രീലത (കരിയാട് ). മക്കൾ: അഖിൽ, അമൃത. മരുമകൻ: സൂരജ്. സഹോദരങ്ങൾ: ഭാർഗവി, പരേതരായ സരോജിനി, രാധ, പത്മിനി.

whatsapp-image-2026-10-31-at-6.59.27-pm

വാഴയിൽ ഗോവിന്ദൻ നായരെ അനുസ്മരിച്ചു

കോടിയേരി:സ്വാതന്ത്ര്യ സമര സേനാനിയും ജന പ്രതിനിധിയും എൻസിപി നേതാവുമായിരുന്ന വാഴയിൽ ഗോവിന്ദൻ നായരുടെ 18 മത് ചരമവാർഷികം ആചരിച്ചു. കോടിയേരിയിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. 

എൻസിപി (എസ്പി) ബ്ലോക്ക് പ്രസിഡണ്ട് വരക്കൂൽപുരുഷുവിന്റെ അധ്യക്ഷതയിൽ എൻ സി പി (എസ് പി) ജില്ലാ കമ്മിറ്റിയംഗം എം സുരേഷ് ബാബു, വാഴയിൽ കുടുംബാംഗം വി ദിവാകരൻ മാസ്റ്റർ, കോൺഗ്രസ് നേതാവ് കെ വി രജീഷ്, എൻസിപി (എസ്പി) മണ്ഡലം പ്രസിഡണ്ട് വി എൻ വത്സരാജ്, പി പി ഗുണശേഖരൻ, കെ ആനന്ദൻ, കെ പി രജിന എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയിൽ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു

whatsapp-image-2026-10-31-at-7.05.34-pm

അഡ്വ. കെ.ഡി ദേവസ്യ നിര്യാതനായി

തലശ്ശേരി:കെ.എസ്.യു.സ്ഥാപകനേതാക്കളിലൊരാളും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ. കെ.ഡി. ദേവസ്യ (86) നിര്യാതനായി സംസ്കാര ശുശ്രൂഷകള്‍ ഞായർ രാവിലെ10.45ന് തലശ്ശേരി കോടതിക്ക് സമീപമുള്ള വസതിയില്‍ ആരംഭിക്കുന്നതും , തുടര്‍ന്ന് ബിഷപ്പ് ഹൗസി ന് സമീപമുള്ള സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍ ദേവാലയത്തില്‍  സംസ്കാര ചടങ്ങുകൾ

നടക്കുന്നതുമാണ് .

മൃതദേഹം ശനിയാഴ്ച വൈകിട്ട് നാല് മണിക്കു വീട്ടില്‍ എത്തിക്കും .

വിദ്യാർത്ഥി രാഷ്ട്രീയ  ത്തിലൂടെ പൊതു       പ്രവർത്തന രംഗത്തെ ത്തുകയും,കോൺഗ്രസ് പ്രസ്ഥാനത്തിലും തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലും നിയമരംഗത്തും വ്യക്തിമുദ്രപതിപ്പിക്കുകയും ചെയ്ത പ്രമുഖ വ്യക്തിത്വമായിരുന്നു ദേവസ്യ വക്കീല്‍ എന്ന അഡ്വ.കെ.ഡി.ദേവസ്യ .

മുൻ. മുഖ്യ മന്ത്രിമാരായ ഏ. കെ. ആന്റണി, ഉമ്മൻ ചാണ്ടി, മുൻ.കേന്ദ്രമന്ത്രി വയലാർ രവി, വി.എം. സുധീരൻ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കള്‍ക്കൊപ്പം കേരള സ്റ്റുഡന്റ്സ് യൂണിയന്‍സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു . പേരാവൂർ ഹൈസ്കൂളിൽ വിദ്യാർത്ഥി നേതാവായി പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജ് ചെയർമാൻ, എറണാകുളംഗവൺമെന്റ് ലോ കോളേജ് യൂണി. ജനറൽ സെക്രട്ടറി,എന്നീ നിലകളിലുംപ്രവർത്തിച്ചുവിമോചനസമരകാലത്ത് വിദ്യാർത്ഥിവിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം തേവര മുരളി സമരത്തിന്റെകൺവീനറായും പ്രവർത്തിച്ചു.

ഐ.എൻ.ടി.യു.സി. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, ആറളം ഫാം തൊഴിലാളി യൂണിയൻ പ്രസിഡന്റ്, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈ.പ്രസിഡന്റ് എന്നീ നിലകളിലും പ്രവർ  ത്തനങ്ങൾക്ക് നേതൃത്വംനൽകി ,

കേരള പ്രദേശ് കോൺ ഗ്രസ് കമ്മിറ്റി അംഗം , ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം , ഡി.സി.സി നിർവ്വാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളിലും പ്രവർത്തി ച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി യുടെ സ്ഥാപക നേതാ    ക്കളിൽ ഒരാളായിരുന്ന അദ്ദേഹം തലശ്ശേരി കോസ്മോ പൊളിറ്റൻ ക്ലബ്ബ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

നിയമരംഗത്തും ശ്രദ്ധേ യമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 1982 മുതൽ 1987 വരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിരുന്ന കാലം ബി.ജെ.പി. - സി.പി.എം. സംഘർഷങ്ങളുമായി ബന്ധപ്പെട്ടകേസുകളിലും,രാഷ്ട്രീയപ്രാധാന്യം ഏറെയുണ്ടായിരുന്ന നിരവധി കൊലപാതക കേസുകളിലും പ്രോസിക്യൂഷൻ ചുമതല വഹിച്ചിരുന്നു .1991 മുതൽ 1996 വരെ ജില്ലാ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറാ യും സേവനമനുഷ്ഠിച്ചു.

ഉമ്മൻ ചാണ്ടിയുമായുള്ള അദ്ദേഹത്തിന്റെ ആത്മ ബന്ധം പ്രത്യേകം ശ്രദ്ധേ യമായിരുന്നു . ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്ന തലശ്ശേരിയിലെ അവസാന പരിപാടി കോൺഗ്രസ് അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായി അഡ്വ. കെ. ഡി. ദേവസ്യയ്ക്ക് പാർട്ടി അംഗത്വം നൽകുന്നത് ആയിരുന്നു . കണ്ണൂർ – തലശ്ശേരി സന്ദർശന വേളകളിൽ ഉമ്മൻ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്ന വീടുകളിലൊന്നായിരുന്നു ദേവസ്യ വക്കീലിന്‍റേത് . ഇക്കഴിഞ്ഞ വ്യാഴാഴ്ച മുന്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ വി എം സുധീരന്‍ ആശുപത്രി യിലെത്തി വക്കീലിനെ സന്ദര്‍ശിച്ചിരുന്നു . 

രാഷ്ട്രീയ മേഖലയിലെ ദീർഘകാലപ്രവർത്തനവും , നിയമ രംഗത്തെ സേവനവും,പൊതു ജീവിതത്തിലെ സജീവ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയനായിരുന്ന അഡ്വ. കെ. ഡി. ദേവസ്യയുടെ നിര്യാണം കോൺഗ്രസ് പ്രസ്ഥാന ത്തിനും തലശ്ശേരിയുടെ പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്.

മുന്‍ മുഖ്യമന്ത്രി ഏ.കെ. ആന്‍റണി അനുശോചനം അറിയിച്ചു .പരേതരായ കൈതയ്ക്കൽദേവസ്യയുടെയുംകൈപ്പനാനിക്കൽ ത്രേസ്യയുടെയും മകനാണ് ഇദ്ദേഹം .

ഭാര്യ കിളിയന്ത്ര നടയ്ക്കൽ റോസമ്മ .

മൂത്ത മകന്‍ ഡി. കെ. ബ്രിജേഷ് കർണ്ണാടക   കെ.പി.സി.സി. ജനറൽ സെക്രട്ടറിയും ,A.I C.C. ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ്. ചെയർ മാനും, കേരളത്തിൻ്റെ ചുമതലയുള്ള ഭാരവാഹി യുമാണ്. മറ്റ് മക്കള്‍ : ഡി.കെ. മഹേഷ് (ദുബായിൽ ബിസിനസ്) , ഡി.കെ. സ്മിത(സോഫ്റ്റ് വെയർ എൻജിനീയര്‍, ദുബായ്)അഡ്വ. ഡി. കെ. അനിൽ (തലശ്ശേരി) ,  ഡി. കെ. വിനീത ( സോഫ്റ്റ്‌വെയർ എൻജിനീയര്‍, യു.കെ.),

മരുമക്കൾ : നിമ്മി ബ്രിജേഷ് (സോഫ്റ്റ്‌ വെയർ എൻജിനീയര്‍, Q2 സോഫ്റ്റ്‌വെയർ- ബാങ്ഗ്ലൂര്‍ ), തെരേസ മഹേഷ് ( ദുബായ് ), ജോർജ് വർഗീസ് (എമേഴ്സണ്‍, ദുബായ്), ജൂലിയ അനിൽ ( NTTF തലശേരി), ജിതിൻ ( വൈസ് . പ്രസിഡന്‍റ് , അവിവ ലൈഫ് , യുകെ )

സഹോദരങ്ങൾ :      ചാക്കോ , ത്രേസ്യാമ്മ , അഡ്വ.ജോൺ സെബാ സ്റ്റ്യൻ-ഇരിട്ടി, പരേതരായ തോമസ് , മേരി, മാത്യു .

whatsapp-image-2026-10-31-at-7.07.25-pm

ഗാന്ധിജിയുടെ മയ്യഴി സന്ദർശനം ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിന് പ്രചോദനമായി: ചാലക്കര പുരുഷു

മാഹി: 1934 ലെ ഗാന്ധിജിയുടെ മയ്യഴി സന്ദർശനമാണ് മഹാജനസഭയുടെ രൂപീകരണത്തിനും,ഫ്രഞ്ച് വിരുദ്ധപോരാട്ടത്തിനും പ്രചോദനവും, ഊർജവുമായതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. സി.കെ. രേവതിയമ്മയും, മിസിസ്സ് എം.കെ.മേനോനും ഗാന്ധിജിക്ക് തങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ഊരിക്കൊടുത്തത് അന്ന് വലിയ സംഭവമായിരുന്നു. ഗാന്ധിജി ബിർലാമന്ദിറിൽ കൊല്ലപ്പെട്ടപ്പോൾ , ദൃക്സാക്ഷിയായിരുന്ന സൈനികൻ മാഹി ചെമ്പ്ര സ്വദേശിയായ പി.പി. നമ്പ്യാർ, ഗാന്ധിജിയുടെ ഹൃദയ രക്തം കുതിർന്ന പുൽക്കൊടിയും, മണ്ണും ഇക്കാലമത്രയും നിധിപോലെ സൂക്ഷിച്ചു വെച്ചത്, യുഗപുരുഷനോടുള്ള ഉൽക്കടമായ ആരാധന കൊണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 പള്ളൂർ അർച്ചന കലാസമിതിയും, മൈ ഭാരത് മാഹിയും സംയുക്തമായി ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂളിൽ ഗാന്ധി സ്മരണയിൽ സംഘടിപ്പിച്ച

സെമിനാർ ഉദ്ഘാടനം ചെയ്ത്സംസാരിക്കുയായിരുന്നു അദ്ദേഹം.

പ്രധാന അദ്ധ്യാപകൻ കെ.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ്കെ.കെ.സനിൽകുമാർ ,എൻ.മോഹനൻ ,സ്നിഗ്‌ധസംസാരിച്ചു.ഗാന്ധി ക്വിസ്സ് മത്സരവുമുണ്ടായി.


ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-10-31-at-7.19.33-pm

നാടക് കണ്ണൂർ ജില്ലാ സമ്മേളനം

കവിതാ സംവാദം ഇന്ന്

.സി എച്ച് രാജൻ കവിതാ ലോകം

കവിതാ സംവാദം

അവതരണം. സന്തോഷ് മാനിച്ചേരി.

ഇന്ന് വൈ: 4 മണി

തലശ്ശേരി കസ്റ്റംസ് റോഡിലെ ആർട്സ് സൊസൈറ്റി ഹാൾ

സബ് ജഡ്ജിനെ മാറ്റുന്നതിൽ പ്രതിഷേധം

മാഹി: മാഹി കോടതിയിൽ സബ് ജഡ്ജായി ചാർജെടുത്ത് ഒരു വർഷം മാത്രം കാലാവധിപൂർത്തിയാക്കിയ നിലവിലെ സബ് ജഡ്ജിയെ മാറ്റുന്നതിൽ മാഹി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി മുൻസിഫായി പ്രവർത്തിക്കുകയും തുടർന്ന് സ്ഥലംമാറ്റം കിട്ടിയതിന് പിന്നാലെ സബ് ജഡ്ജായി സ്ഥാനക്കയറ്റം കിട്ടിയ വ്യക്തിയെ വീണ്ടും മാഹി കോടതിയിൽ സബ് ജഡ്ജിയായി നിയമിക്കുന്നത് അനു ചിതവും നടപടിക്രമങ്ങൾക്ക് വിരുദ്ധവുമാണെന്ന് മാഹിബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു മുൻ മുൻസിഫിനെ സബ് ജഡ്ജിയായി മാഹിയിൽ നിയമിച്ചാൽ

അവർ മുൻസിപ്പായിരുന്നപ്പോൾ തീർപ്പാക്കിയ വിധികളുടെ മേലുള്ള അപ്പീൽ അവരുടെ മുമ്പിൽ തന്നെ എത്തുമ്പോൾ അത് നിയമപരമായി കേൾക്കാൻ പാടില്ലാത്തതും അത്തരം കേസുകൾ പോണ്ടിചേരിയിലേക്ക് മാറ്റപ്പെടുകയും ചെയ്യും ഇത് മാഹിയിലെ വ്യവഹാരികളേയും അഭിഭാഷകരേയും ഏറെ വിഷമിപ്പിക്കും 700 കി.മി. അകലെയുള്ള പോണ്ടിച്ചേരി കോടതിയിലേക്ക് പോകേണ്ടിവരുമെന്ന് ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടി പ്രസിഡണ്ട് അഡ്വ. അനസ് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur