കളിക്കാൻ മൈതാനമില്ലാത്ത വിദ്യാർത്ഥികളുടെ ദുരവസ്ഥ തുറന്നുകാട്ടി ശ്രദ്ധേയമായ ശാസ്ത്രപ്രദർശനം :ചാലക്കര പുരുഷു

കളിക്കാൻ മൈതാനമില്ലാത്ത വിദ്യാർത്ഥികളുടെ ദുരവസ്ഥ തുറന്നുകാട്ടി ശ്രദ്ധേയമായ ശാസ്ത്രപ്രദർശനം :ചാലക്കര പുരുഷു
കളിക്കാൻ മൈതാനമില്ലാത്ത വിദ്യാർത്ഥികളുടെ ദുരവസ്ഥ തുറന്നുകാട്ടി ശ്രദ്ധേയമായ ശാസ്ത്രപ്രദർശനം :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Oct 31, 12:37 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി:സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുന്ന മയ്യഴിയിലെ വിദ്യാലയങ്ങൾക്ക് കളിസ്ഥലമില്ലാതെ തന്നെ എങ്ങിനെ നൂതനമായ ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ കളിക്കളമൊരുക്കാമെന്ന് ശാസ്ത്ര പ്രദർശനവേദിയിലൂടെ കായികാദ്ധ്യാപകൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പരക്കെ സ്വീകാര്യത നേടി. മേള കാണാനെത്തിയ മാഹി എം എൽ എ അഡ്വ..ടി.അശോക് കുമാർ പത്ത് മിനുട്ടോളം പ്രദർശനം കണ്ടു നിന്നു. സോദാഹരണഭാഷണത്തിലൂടെ സജീന്ദ്രൻ മാസ്റ്റർ എം എൽ എ യുടെ സംശയങ്ങൾക്ക് മറുപടിയേകി.

സ്പോർട്സും സയൻസും തമ്മിലുള്ള അഭേദ്യമായ ബന്ധം വ്യക്തമാക്കു ന്നതിനൊപ്പം,കായികവികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ എത്രത്തോളംഅനിവാര്യമാണെന്നും പ്രദർശനം ചൂണ്ടിക്കാട്ടുന്നു. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കിടയിലും മാഹിയിലെ സർക്കാർവിദ്യാലയങ്ങളുടെ കെട്ടിടങ്ങളുടെ മുകൾഭാഗത്ത് (റൂഫ്ടോപ്പിൽ) സുരക്ഷിതമായ ടർഫ് മൈതാനങ്ങൾ ഒരുക്കിയാൽവിദ്യാർത്ഥികൾക്ക് മികച്ച കായികസൗകര്യം ഒരുക്കാനാകുമെന്ന പ്രായോഗിക നിർദേശവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

കായികരംഗത്തെ വളർച്ചയ്ക്ക് പ്രതിഭ മാത്രം പോരാ, അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട് എന്ന ശക്തമായ സന്ദേശമാണ് ഈ പ്രദർശനം നൽകുന്നത്. ഒരുശാസ്ത്രപ്രദർശനത്തിനപ്പുറം, മാഹിയിലെ വിദ്യാർത്ഥികളുടെ കായികഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചയ്ക്ക്വഴിയൊരുക്കുന്ന വേറിട്ടൊരു ആശയാവിഷ്കാരം കൂടിയാണിത്.ഇന്നോവറ്റീവ് സ്ലൈഡിങ് സ്റ്റേഡിയം എന്ന നൂതന ആശയം ഏറെ ശ്രദ്ധേയമാണ്. മാത്രവുമല്ല ഇത്തരം ആശയങ്ങൾ പ്രാവർത്തികമായാൽ സ്റ്റേജ്ഷോകൾ ഉൾപ്പെടെ ഇവിടെ നടത്താൻ സാധിക്കും

ശാസ്ത്രത്തിന്റെ അറിവിലൂടെ ഒരു സാമൂഹികപ്രശ്നത്തിന് പരിഹാരംനിർദേശിക്കുന്ന സജീന്ദ്രൻ മാസ്റ്ററുടെ ഈ ആശയം ഏറെ അഭിനന്ദനാർഹമാണ്.മാഹി മേഖലാ ശാസ്ത്ര മേളയിൽ

 ഇത്തവണ ശാസ്ത്ര അധ്യാപകർ ആരും തന്നെ പങ്കെടുക്കാത്തപ്പോൾ, രണ്ട് മലയാളം ഭാഷയ അധ്യാപകർ, ഒരു ചിത്രകല അധ്യാപകൻ, ഒരുകായികഅധ്യാപകൻ എന്നിവരാണ് പങ്കെടുത്തത്. മലയാള അധ്യാപകനായ ജെയിംസ് ജോസഫ് കഴിഞ്ഞ നാല് വർഷമായി മേഖലാ ശാസ്ത്ര മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ചിത്രകലാ അധ്യാപകനായ ടി എം സജീവൻ രണ്ടുതവണയായി മത്സര രംഗത്തുണ്ട്.. ഇവർ രണ്ടുപേരും പുതുച്ചേരിയെ പ്രതിനിധീകരിച്ച് സതേൺ ഇന്ത്യ ശാസ്ത്രമേള വരെ പങ്കെടുത്തിട്ടുമുണ്ട്.

 നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഒരു ഭീകരനായി ഭൂമിയെ വലിച്ചുമുറുക്കുന്ന വർക്കിംഗ് മോഡലാണ്അവതരിപ്പിച്ചത്.പ്രകൃതിയുടെ സൗന്ദര്യത്തിൽ ജാമിതിയുടെ കയ്യൊപ്പ് ചിത്രകലയിലും പ്രകൃതിയിലുംകാണപ്പെടുന്ന ജാമിതീയ രൂപങ്ങളുടെമനോഹാരിതയും ശാസ്ത്രവും പരിചയപ്പെടുത്തുന്ന പ്രോജക്ട്മായാണ് ഗവ മിഡിൽ സ്കൂൾ അവറോത്തിലെ ചിത്രകല അധ്യാപകൻ ടി.എം.സജീവൻ അവതരിപ്പിച്ചത് വൃത്തം ത്രികോണം തുടങ്ങിയ രൂപങ്ങൾ പ്രകൃതിയെ വിവിധപ്രതിഭാസങ്ങളിലും ചിത്രകലയിലും പ്രകൃതിയിലും എങ്ങനെ പ്രതിഫലിപ്പിക്കപ്പെടുന്നു എന്നും സൂര്യൻ പൂക്കൾ ഇലകൾ,ചിത്രശലഭങ്ങൾതേനീച്ചക്കൂട്തുടങ്ങിയ പ്രകൃതിയിലെ രൂപ വൈവിധ്യം ചിത്രകലയിലും എങ്ങനെആവിഷ്ക്കാമെന്ന്വിശദീകരിക്കുന്നു. ഗണിതശാസ്ത്രം കേവലം അക്കങ്ങളുടെ കണക്കുകൂട്ടലുകളുടെ ലോകം മാത്രമല്ലെന്നും പ്രകൃതിയും കലയുടെയും സൗന്ദര്യം തിരിച്ചറിയാനുള്ള വഴി കൂടിയാണെന്ന് ഈ പ്രദർശനംവ്യക്തമാക്കുന്നുകേരള പാഠവലി 6,7,8 ക്ലാസ്സുകളിലെ വിവിധ പാഠഭാഗങ്ങൾക്ക് വേണ്ടിയുള്ള അധ്യാപന സഹായികൾ.കഥകളിയും കഥകളിയിലെ വിവിധ വേഷങ്ങളും ത്രിഡി മോഡൽ, തൃശൂർ,വയനാട്, പാലക്കാട്‌ ജില്ലകളിലെ തനത് ഗ്രാമീണ കലാരൂപമായ കുമ്മാട്ടി എന്ന കലാരൂപത്തിന്റെ ത്രിഡി മോഡൽ, ജിജ്ഞാസയോടെ ലോകത്തെ അറിയാൻ വേണ്ടി ഒരു മീൻ കുഞ്ഞ് നടത്തുന്ന യാത്രയാണ്രണ്ടുമീനുകൾ എന്ന പാഠഭാഗം രണ്ടു മീനുകളുടെ ത്രിഡി മോഡൽ.പാഠ്യപദ്ധതിയിൽ ഉപയോഗിക്കുന്ന അധ്യാപനസഹായികളുടെ ചെറിയ ഒരു പ്രദർശനം. പ്രദർശനം ഇന്ന് സമാപിക്കും.


ചിത്രവിവരണം:അഡ്വ.ടി.അശോക് കുമാർ എം എൽ എ പ്രദർശനം നോക്കിക്കാണുന്നു.

capture_1793386262

ശാസ്ത്ര മേളയിൽ കടന്നുവരുന്ന ബാഹ്യനിർമിതികൾ

മാഹി:കുട്ടികളുടെ ശാസ്ത്രമേളയിൽ പ്രൊഫഷണലിസത്തിൻ്റെ കടന്നുകയറ്റം ശക്തമാകുന്നു . പ്രദർശനങ്ങൾക്കുവേണ്ടിയുള്ള മാതൃകകൾ പുറമെയുള്ള വിദഗ്ധരെകൊണ്ട് നിർമ്മിച്ച് വാങ്ങി കുട്ടികളെ മുന്നിലിരുത്തി , യാന്ത്രികമായ അവതരണത്തോടെ മേളയുടെ തനിമയെ തകർക്കുന്ന പ്രവണത വർധിക്കുകയാണ് . കുട്ടിത്തത്തിൻ്റെ ആശയവും സർഗാത്മകതയും ഒഴിവാക്കി, മുതിർന്നവരുടെ മാത്രം ഇടപെടൽ പല പ്രദർശന മാതൃകകകളിലും കാണാൻ കഴിയുന്നു. 5000 രൂപ മുതൽ മേൽപോട്ടാണ് ഓരോ മാതൃകകളുടെ നിർമ്മാണത്തിനും ഈടാക്കുന്നത്. രക്ഷിതാക്കളോടൊപ്പം ചില അധ്യാപകരും സ്വന്തം മക്കളുടെ കാര്യത്തിൽ ഈ നില തുടരുമ്പോൾ, ദരിദ്ര കുടുംബത്തിലെ കുട്ടികളുടെ പ്രതീക്ഷകളാണ് തകർക്കപ്പെടുന്നത്.    


capture_1793386314

ഇത്തരം പണമിടപാ ടിൻ്റെ മേളയിലും തങ്ങളുടെ ആശയവും സർഗ്ഗശേഷിയും ഉപയോഗിച്ച് മൂല്യവത്തായ കുട്ടിത്ത മാതൃകകൾ നിരത്തി ശാസ്ത്ര മേളയെ സമ്പന്നമാക്കിയ വിദ്യാർത്ഥികളുമുണ്ട്. 

ചാലക്കര പി. എം. ശ്രീ. യു. ജി. എച്ച്. എസിലെ ശിവദത്ത് കെ. പി . പെട്രോളിയത്തിൽ നിന്ന് വൈദ്യുതി ഉൽപാദനവും മാലിന്യത്തെ അപകടകരമാകാത്ത വിധത്തിലേക്ക് ഇതര നിർമ്മിതിയും ഉപയോഗവും അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമാണ്. പാഴ്‌വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ശിവദത്തിൻ്റെ ശാസ്ത്ര മാതൃകയുടെ സവിശേഷത. ഇതേ വിദ്യാലയത്തിലെ സ്നിഗ്ധ വിജേഷ്,ശുഅൻവിദ എസ് എന്നിവരുടെ പ്രദർശന വസ്തുക്കളും ഇളം മനസ്സിൽ രൂപപ്പെട്ട ആശയങ്ങളുടെ നിർമ്മിതിയാണ്. കെ. ജി. ജി. എച്ച്. എസിലെ അർച്ചിത് . പി ഭൂമി കുലുക്കത്തിൻ്റെ മുന്നറിയിപ്പ് നൽകുന്ന അവതരണം ഭിന്നത നിലനിർത്തി. വി. എൻ. പി. ജി. എച്ച്. എസ്. എസ് വിദ്യാർത്ഥികളായ ശിവാനി. വി അവതരിപ്പിച്ച ഗതാഗത നിയന്ത്രണ സംവിധാന മാതൃക ഏറെ മികവ് പുലർത്തി. പന്തക്കൽ p. പി. എം. ശ്രീ. ഐ. കെ. കെ. ജി. എച്ച്. എസ്. എസ് വിദ്യാർത്ഥിനി വിപഞ്ചിക ഏകനാഥിൻ്റെ കാഴ്ചയുടെ അംഗപരിമിതി ഉള്ളവർക്കുള്ള കണ്ണട പുതുമയുടെ അവതരണമായി. 

capture_1793386362

മൂലക്കടവ് ജി. എൽ. പി സ്കൂളിലെ മുഹമ്മദ് ഹംദാൻ, മിതാലി രതീഷ്, ആത്മിക അനീഷ് , പന്തക്കൽ എൽ. പി സ്കൂളിലെ ആലി മറിയം എന്നിവരുടെ ശാസ്ത്ര നിർമ്മിതികൾ കുട്ടിത്ത മനസ്സിൻ്റെ ഉൾക്കാഴ്ചകളായി.


capture_1793386411

അധ്യാപകരായ സജീവൻ, ജെയിംസ് സി ജോസഫ്, ആൻ്റണി മാത്യു , സജീന്ദ്രൻ സി. എന്നിവർ അവതരിപ്പിച്ച പഠന മാതൃകകൾ ഏറെ പുതുമ നിലനിർത്തി.

ചിത്രവിവരണം: മാഹി മേഖല ശാസ്ത്ര മേളയിൽ നിന്ന്


ക്യാൻസർ ബോധവൽക്കരണം

കോടിയേരി:മലബാർ ക്യാൻസർ കെയർ സൊസൈറ്റി, ധർമ്മടം ലയൺസ് ക്ലബ്ബ്, ഇന്നർ വീൽ ക്ലബ്ബ് ഓഫ് ടെല്ലിച്ചെറി എന്നിവരുടെ നേതൃത്വത്തിൽ പിങ്ക് ഒക്ടോബർ മാസാചരണത്തിന്റെ ഭാഗമായി എൻ ടി ടി എഫ് അസാപ്പ് ക്യാമ്പസ്സിൽ അർബുദ ബോധവൽക്കരണവും സംശയ നിവാരണവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി എം സരസ്വതി ഉദ്ഘാടനം ചെയ്തു. ടി എം ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.പി.സുധേഷ് , പി.വി. സുധീഷ്, ബിന്ദു രാജീവ്, കെ എൻ ഉമ, മീര ശ്രീവാസ് സംസാരിച്ചു. ഡോ. ഹർഷ ഗംഗാധരൻ ക്ലാസ്സ്‌ എടുത്തു.


ചിത്രവിവരണം:പ്രിൻസിപ്പൽ വി എം സരസ്വതി ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-10-30-at-9.02.51-pm

റാബിയ ഹജ്ജുമ്മ നിര്യാതയായി.

മാഹി: ചൊക്ലി സ്പിന്നിംങ്ങ് മിൽ റോഡിൽ ഖുതുബി പള്ളിക്ക് സമീപം പറമ്പത്ത് കണ്ടി 'സ്റ്റാർവ്യു ഹൗസിൽ '

 റാബിയ ഹജ്ജുമ്മ(80 ) നിര്യാതയായി.. പിതാവ്: പരേതനായ ചാത്തോത്ത് മമ്മു, മാതാവ്: പരേതയായ പറമ്പത്ത് കണ്ടി ബീവി ഭർത്താവ്: പരേതനായ പാലക്കൂൽ മൂസ്സ (ഹോട്ടൽ വ്യാപാരി, പൂന)

മക്കൾ

സൗജത്ത് ( സാൽവിയ,ചിരക്കര)

മഷ്‌ഹർ അബൂദാബി 

(അദൻ പള്ളൂർ)

കൗലത്ത് ( ആസ്യ കോട്ടേജ് ചൊക്ലി)

മുസമ്മിൽ( അബൂദാബി )സഫരിയാസ് ( ചൈന )

റൗസത്ത് ( റൗദ ചിരക്കര )

ഷംന ( സ്റ്റാർവ്യൂ ചൊക്ലി )

മരുമക്കൾ

എം.കെ മുസ്തഫ ( കുവൈറ്റ് )

റിഷാന (പള്ളൂർ)

രജിഷ ( ചിരക്കര )

ഫാത്തിമ ( പൈക്കാട്ട് പാനൂർ )

ഫൈസ്സൽ നീരാട്ടിൽ ( മസ്കറ്റ്)

സമീർ ( ബാങ്കോക്ക് ), പരേതനായ നജീബ്

സഹോദരങ്ങൾ: സാറു ഹജ്ജുമ്മ,

പരേതരായ പറമ്പത്ത് കണ്ടി നഫീസ്സ ഹജ്ജുമ്മ ( പുന്നോൽ)

 സഫിയ ( പന്തക്കൽ )

capture_1793387144

മനോഹരിത പൂത്തുലഞ്ഞ് ബീക്കൺ ടൗൺ പദ്ധതിയിലൂടെ നിടുമ്പ്രം വെള്ളച്ചേരി.

ചൊക്ലി:ചൊക്ലി ഗ്രാമ പഞ്ചായത്ത് 15 കേന്ദ്രങ്ങൾ തെരഞ്ഞടുത്ത് ബീക്കൺ ടാൺ പഞ്ചായത്തായി മാറ്റിയെടുക്കുന്നതിൽ ആദ്യ കേന്ദ്രമായി വെള്ളച്ചേരി മാറി. ചൊക്ളി ഗ്രാമപഞ്ചയത്തിന്റെ അതിർത്തിയായ മാഹി ഇടയിൽ പിടിക മുതൽ നിടുമ്പ്രം വെള്ളച്ചേരി വരെഅതിമനോഹരമായ പൊതു ഇടമാക്കി.

പൊതുമരാമത്ത്റോഡിന്റെ രണ്ട് വശങ്ങളിലും ഭക്ഷണാവിശിഷ്ടങ്ങളും, ചില്ലുകുപ്പിയും, പ്ലാസ്റ്റിക്ക്ബോട്ടിലുകളും മറ്റ് അവിശിഷ്ടങ്ങളും വാഹനത്തിൽ വന്ന് വലിച്ചെറിയുന്ന സ്ഥിതിയായിരുന്നു. മാലിന്യങ്ങൾ ഒന്നടങ്കം നീക്കം ചെയ്ത് റോഡിന്റെ വശങ്ങൾ അധികൃതർ കോൺക്രിറ്റ് ചെയ്തു. വാർഡ് മെമ്പർ പി. അജീന്ദ്രന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ, ഹരിത സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ ഉൾപടെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയും , നാട്ടുകാരുടെ സാമ്പത്തിക സാഹായവുമായപ്പോൾ , പ്രവർത്തനത്തിന് ഊർജ്‌ജമായി മാറി.

നിശ്ചിത അകലത്തിൽഅലങ്കാരലൈറ്റുകളും പൂച്ചെട്ടികളും, ചെറിയ തുണുകളിൽ സ്ഥാപിച്ച പൂചെടികൾ, അതിമനോഹരമായ സെൽഫിപോയിന്റുകൾ, ചൂമർ ചിത്രങ്ങൾ, മാലിന്യനിർമാജനത്തിന്റെസന്ദേശങ്ങളുൾപടെയുള്ള ചുമരുകൾ, മൺതിട്ടകളെ മറച്ച്, പച്ചപുല്ല് വിരിച്ചത്, മണ്ണെലിപ്പ് തടഞ്ഞ് കാടുപിടിക്കാതിരിക്കാൻ സിമന്റിൽ മൂക്കിയെടുത്തചണ ചാക്കുകൾ വിരിച്ച മൺതിട്ടകൾ,മുളങ്കാടുകൾ,പുല്ലുമേഞ്ഞമേൽക്കുരകളും ഇരിപ്പടങ്ങളും, ചായം പൂശിയ റോഡ് സൈഡും, കുടിവെള്ള പദ്ധതിയുംഇലക്ട്രിഫിക്കേഷനും, വാട്ടർ കുളറൂമായപ്പോൾ പ്രശംസ പിടിച്ചുപറ്റി.

നിർമാണ പ്രവർത്തനത്തിന് ഊർജ്ജം പകർന്ന് രാവും പകലും പ്രവർത്തിച്ച ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.കെ രമ്യ ടീച്ചർ,താജൂകുലോത്ത്,ഷുബ്നാസ് ബഷീർ, ബിജു തോട്ടേന്റവിടെ, ഷറഫുദ്ദിൻ കളിയാറന്റെവിടെ,വി.പി. ഷഫീഖ്, ജാബീർ കെ.കെ,എ.കെ സമീർ, ജീതേഷ്കയ്യാലന്റെവിടെ, സാലി കൊളവട്ടത്ത്, റജിനഎം.കെ, രജീത കുറ്റിപ്രത്ത്തുടങ്ങിയവർ സ്വയംഅദ്ധ്വാനിച്ചും പ്രവൃത്തികൾക്ക് നോ തൃത്വം കൊടുത്തപ്പോൾ ശുചിത്വത്തിന്റെ പ്രവൃത്തിയിലൂടെ മാലിന്യനിർമാജ്ജനത്തിനു പുത്തൻ മാതൃകയായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺപി.ജയചന്ദ്രൻ, ബ്ലോക്ക് മെംബർപി.കെ മോഹനൻ ഉൾപടെ നവംബർ ഒന്നിന് നടക്കുന്ന ബീക്കൺടൗൺ ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടിസി.കെ രമ്യ ടിച്ചർ കൺവീനറും, വാർഡ് മെമ്പർ പി അജീന്ദ്രൻ ചെയർമാനുമായി പ്രവർത്തിക്കുന്നു.

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വൈകു 5 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപിന്റെ അധ്യക്ഷതയിൽശ്രീ കാരായി രാജൻഎം.എൽ.എ.ഉദ്ഘാടനം നിർവഹിക്കും, സെൽഫി പോയിന്റ് ഉദ്ഘാടനം ഡോ. നന്ദഗോപൻ ഐ.പി.എസും കുടിവെള്ള പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബീനോയ് കുര്യനും നിർവഹിക്കും, കണ്ണൂർ ജില്ല പഞ്ചായത്തംഗം പി പ്രസന്ന, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പ്രസീത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സപ്ന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അമൽ രാജ്, അസി.സെക്രട്ടറി സജീത് കുമാർ ടി, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ സുനിൽകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാർ ജനപ്രധിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.സി.കെ രമ്യ ടീച്ചർ നന്ദി പറയും. തുടർന്ന് മ്യൂസിക്കൽ നൈറ്റും, കൈ കൊട്ടി കളിയും,തിരുവാതിരയുമടക്കമുള്ള കലാപരിപടികളും അരങ്ങേറും

capture_1793387397

ആയുർവ്വേദ ചികിത്സ ജനപ്രിയമാകുന്നു. : അഡ്വ.ടി. അശോക് കുമാർ എം എൽ എ

മാഹി: പുരാതന കാലം തൊട്ടേ ഔഷധ സസ്യങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഘടക മാണെന്നും,

ചരക സംസ്കൃതി അന്ന് തൊട്ടേ ഭാരതീയ ജനജീവിതത്തിന്റെ ഭാഗമാണെന്നും മാഹി എം.എൽ എ അഡ്വ:ടി.അശോക് കുമാർ അഭിപ്രായപ്പെട്ടു.

ഒരു കാലത്ത് നിബിഢ വനങ്ങൾ ഔഷധ സസ്യങ്ങളുടെ കലവറയായിരുന്നു. എന്നാൽ

വനത്തിൽ നിന്നുള്ള ലഭ്യത കുറയുകയും, നാട്ടിൽ ശാസ്ത്ര ബോധം വളർന്നു വരികയും ചെയ്തതോടെ, ഇന്ന് നാട്ടിൽ തന്നെ ഇവ വ്യാപകമായി നട്ടുവളർത്തുന്നത് ആശ്വാസകരമാണ്. വിദേശങ്ങളിലടക്കം ഭാരതീയ ആയുർവേദ ചികിത്സ പ്രചുര പ്രചാരം നേടുകയാണ്.

2200 കോടിയുടെ വിൽപ്പന പ്രതിവർഷം നടക്കുന്നുണ്ട്.

899ഫാർമസ്യൂട്ടിക്കൽസ്ഥാപനങ്ങൾ സ്തുത്യർഹമായി കേരളത്തിലുണ്ട്. ഔഷധ കൃഷി

ആദായമുള്ള കൃഷിയായി മാറിക്കഴിഞ്ഞു.

മാഹിയിലെ ഒഴിഞ്ഞ് കിടക്കുന്ന വിവിധ സ്ഥലങ്ങളിലടക്കം . വനവൽക്കരണത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങൾ വെച്ച് പിടിപ്പിക്കാറുള്ള പ്രവർത്തനങ്ങൾനടത്തി വരികയാണെന്ന് എം എൽ എ അറിയിച്ചു.

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ, ആയുഷ് ഡയറക്ടറേറ്റ്, പുതുച്ചേരി സർക്കാർ, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ്, നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ അഥർവ് -2026 ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. അദ്ധ്യക്ഷത വഹിച്ചു.

നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് പ്രതിനിധി ഡോ. എൻ എം.സുധീപ് എൻ.എം. മുഖ്യപ്രഭാഷണം നടത്തി.. മാഹി മുനിസിപ്പൽ കമ്മീഷണർ കെ.പി. ശ്രീജിത്ത് സംസാരിച്ചു

പ്രിൻസിപ്പൽ ഡോ. കുബേർ സംഘ് സ്വാഗതവും,ഡോ. ജി. ജഗദീഷ് നന്ദി പറഞ്ഞു. .

“ഡിജിറ്റൽ യുഗത്തിലെ ആയുർവേദം – തെറ്റായ വിവരങ്ങളിൽനിന്ന് ആയുർവേദത്തെ സംരക്ഷിക്കുക” എന്നതാണ് സെമിനാറിന്റെ പ്രമേയം.  

ആയുർവേദത്തിലെ ശാസ്ത്രീയ ഗവേഷണം, ഔഷധസസ്യങ്ങളുടെ സുസ്ഥിര കൃഷി, ഡിജിറ്റൽ മാധ്യമങ്ങളിലെ തെറ്റായ ആരോഗ്യവിവരങ്ങൾ, പഞ്ചകർമ ചികിത്സയുടെ സമകാലിക പ്രസക്തി എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ സെഷനുകളും നടക്കും. അധ്യാപകർ, ചികിത്സകർ, ഗവേഷകർ, പി.ജി. വിദ്യാർഥികൾ,വിദ്യാർഥികൾ എന്നിവ സെമിനാറിൽപങ്കെടുത്തു.

ചിത്രവിവരണം: അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

capture_1793387542

സംസ്ഥാനതല ഇൻക്ലൂസീവ് കായികമേളയിൽ ബോച്ചേ (അണ്ടർ 14) വിഭാഗം. ബെസ്റ്റ് പപ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ട വൈഡൂര്യയെ CPIM ഏടന്നൂർ ബ്രാഞ്ച് ആദരിച്ചു..

ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം

ന്യൂമാഹി:ഒളവിലംമൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മഠപ്പുരയിൽ പുത്തരി വെള്ളാട്ടം ഭക്തി സാന്ദ്രമായി നടന്നു.

മുത്തപ്പൻ, ഗുളികൻ, ശാസ്തപ്പൻ, ഭദ്രകാളി, മണത്തണ ഭഗവതി വെള്ളാട്ടവും കുരുന്നുകൾക്ക് ചോറൂണ് ചടങ്ങും നടന്നു. പ്രസാദ ഊട്ടും ഉണ്ടായി.

.

capture_1793387683

മമ്മി മുക്ക് - പെരിങ്ങാടി റോഡ് ടൂറിസം കേന്ദ്രമാക്കാൻ മന്ത്രിമാർക്ക് നിവേദനം നൽകി 

ന്യൂ മാഹി: ഗ്രാമപഞ്ചായത്തിലെ മമ്മി മുക്ക് മുതൽ പെരിങ്ങാടി റെയിൽവേ പാലം വരെയുള്ള പ്രദേശം ആധുനികസൗകര്യങ്ങളോടെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എച്ച്. അസ്‌ലം സംസ്ഥാന പൊതുമരാമത്ത് . വകുപ്പ് മന്ത്രി പി.കെ. ബഷീറിനും ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും തിരുവനന്തപുരത്തെത്തി നിവേദനം നൽകി.

​ഏറെ വിനോദസഞ്ചാര സാധ്യതകളുള്ള ഈ മേഖല നിലവിൽ റെയിൽവേ പാലത്തിന് സമീപം അവസാനിക്കുന്നതിനാൽ മറ്റ് അധിക വാഹനഗതാഗതം ഇല്ലാത്ത ഹരിതാഭവും, ശാന്തമായ അന്തരീക്ഷവുമുള്ളതാണ്. സമീപത്തായി പഞ്ചായത്തിന്റെ മിനി സ്റ്റേഡിയവും സ്ഥിതിചെയ്യുന്നുണ്ട്. പ്രസ്തുത റോഡിന്റെ ഇരുവശങ്ങളിലുമായി ഇന്റർലോക്ക് പാകുക, ഇരിപ്പിടങ്ങളും ലൈറ്റുകളും സ്ഥാപിക്കുക, ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, പബ്ലിക് ടോയ്‌ലറ്റ്, കോഫി ഷോപ്പുകൾ എന്നിവ സജ്ജീകരിക്കുക തുടങ്ങി മൂന്ന് കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് നിവേദനത്തിലൂടെ സമർപ്പിച്ചിരിക്കുന്നത്.

​ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒഴിവുസമയങ്ങൾ ചിലവഴിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് ടി.എച്ച്. അസ്‌ലം ചൂണ്ടിക്കാട്ടി. വിഷയം വിശദമായി അന്വേഷിച്ച് പദ്ധതിക്കായി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു.


ചിത്രവിവരണം: മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകുന്നു.

capture_1793387814

വി.സി.വിനയറാം പുതുച്ചേരിയിൽ നിര്യാതനായി

മാഹി:പോണ്ടിച്ചേരി പോത്തീസ് പാർക്കിങ്ങിന് എതിർവശത്തുള്ള റോഡിൽ നമ്പർ 14, തമ്പു നായ്ക്കർ സ്ട്രീറ്റിൽ താമസിക്കും വി.സി.വിനയറാം (67) പോണ്ടിച്ചേരിയിലെ ജിപ്മെർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ നിര്യാതനായി. തലശ്ശേരി ധർമ്മടം സ്വദേശിയും പരേതരായ വേലാണ്ടി ഹരിദാസിന്റെയും ചന്ദ്രിയുടെയും മകനാണ്. ചെന്നൈ സെൻസസ് ഓപ്പറേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് വിരമിച്ചത്. പോണ്ടിച്ചേരി കേരള സമാജത്തിൻ്റെ സെക്രട്ടറിയായും ഉപദേശക സമിതി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം.കെ.ഷീല. മകൾ: പാർവ്വതി

മരുമകൻ: വിധുൻ.യു.കെ. സഹോദരി: വൃന്ദ ഗിരിധരൻ.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur