മാഹി :പുതുശ്ശേരി വിദ്യാഭ്യാസ വകുപ്പ് പള്ളൂർ വി.എൻ പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന മാഹി മേഖല ശാസ്ത്രമേളയ്ക്ക് തുടങ്ങി 29 വിദ്യാലയങ്ങളിൽ നിന്നായി ഇരുന്നോ റോളം ശാസ്ത്ര പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത് ഇതിൽ സമ്മാനാർഹരായ മികച്ച മോഡലുകൾ സംസ്ഥാനതലത്തിൽ പങ്കെടുകക്കും മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ്, ഉദ്ഘാടനം ചെയ്തു മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ സർവ്വശിക്ഷ എ ഡി പി സി പി.ഷിജു സ്കൂൾ വൈസ് പ്രിൻസിപ്പൽ ആർ ഗായത്രി ഉസ്മാൻ ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.വി മുരളീധരൻ എന്നിവർ സംസാരിച്ചു മേള 31ന് സമാപിക്കും
ശാസ്ത്ര നാടക മത്സരത്തിൽഗവ: സ്കൂളുകൾക്ക് പങ്കാളിത്തമില്ല.
മാഹി: സർക്കാർ തലത്തിൽ നടന്ന മാഹീ റീജിയനൽ സയൻസ് ഡ്രാമ മത്സരത്തിൽ സർക്കാർ സ്കൂളുകളുടെ പങ്കാളിത്തമില്ല. പങ്കെടുത്തത് രണ്ട് പ്രൈവറ്റ് സ്കൂൾ മാത്രം. പള്ളൂരിലെ
ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളം ചാലക്കര എക്സൽ പബ്ലിക് സ്കൂളും മാത്രം.
വയലാർ - ചെറുകാട് അനുസ്‌മരണം
ന്യൂമാഹി : പുരോഗമന കലാ സാഹിത്യ സംഘം ന്യൂമാഹിയൂണിറ്റിൻ്റെയും കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ വയലാർ - ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. യങ്ങ് പയനിയേർസ് ഹാളിൽ കഥാകൃത്തും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ടുമായ ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ പി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പുരോഗമ കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ടി എം ദിനേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം യു ബ്രിജേഷ്, പി. വിനീഷ് സംസാരിച്ചു. വയലാറിൻ്റെ ഗാനങ്ങൾ ഉൾപ്പെടുത്തി പി രഘുനാഥ് പുന്നോലിൻ്റെ നേതൃത്വത്തിൽ വയലാർ ഗാന സന്ധ്യ അവതിപ്പിച്ചു.
ചിത്രവിവരണം:പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു
എം.എം. എജ്യുക്കേഷണൽ സൊസൈറ്റി അവാർഡ് മീറ്റ് 31ന്
മാഹി: ന്യൂ മാഹി എം.എം. എജ്യുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് സംസ്ഥാന, ജില്ലാ സ്കൂൾതലങ്ങളിൽ പഠനം, കലാ, കായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിക്കുന്ന അവാർഡ് മീറ്റ് 2026 ഒക്ടോബർ 31ന് നടക്കും. രാവിലെ 11ന് സ്കൂൾ കോമ്പൗണ്ടിലെ പാറാൽ മൊയ്തു ഹാജി റൂഫ് ടോപ്പ് ഓഡിറ്റോറിയത്തിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ അഞ്ച് വർഷമായി എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ സ്കൂൾ 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടാനും സ്കൂളിന് കഴിഞ്ഞു. കായികരംഗത്ത് തലശ്ശേരി സൗത്ത് സബ് ജില്ലാതലത്തിൽ തുടർച്ചയായി രണ്ട് വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പും , സ്കൂൾ സ്വന്തമാക്കി.
സ്കൂളിലെ നിരവധി വിദ്യാർഥികൾ ജില്ലാ - സംസ്ഥാന സ്കൂൾതല കായിക മത്സരങ്ങളിൽ സ്വർണം, വെള്ളി മെഡലുകൾ നേടി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്ലസ് വൺ പൊതുപരീക്ഷയിൽ 560ൽ 560 മാർക്കും നേടി സഹറ സിറാജുദ്ദീൻ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി.
വാർത്താസമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി ടി.കെ. അബ്ദുൽ റഹൂഫ്, മാനേജർ അബ്ദുൽ താഹിർ കൊമ്മത്ത്, പി.ആർ.ഒ. വി.പി. മുഹമ്മദ് നൗഫ്ൽ, ഖജാൻജി പി മുസ്തഫ പറമ്പത്ത് പങ്കെടുത്തു.
ഔഷധസസ്യങ്ങളെക്കുറിച്ചുള്ള "അഥർവ്വ്" ദേശീയ സെമിനാർ ഇന്ന്
മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ, ആയുഷ് ഡയറക്ടറേറ്റ്, പുതുച്ചേരി സർക്കാർ, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ്, നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ അഥർവ് -2026 ദേശീയ സെമിനാർ ഒക്ടോബർ 30 ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
“ഡിജിറ്റൽ യുഗത്തിലെ ആയുർവേദം – തെറ്റായ വിവരങ്ങളിൽനിന്ന് ആയുർവേദത്തെ സംരക്ഷിക്കുക” എന്നതാണ് സെമിനാറിന്റെ പ്രമേയം. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കുബേർ സംഘ് സ്വാഗതം പറയും. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർഐ.എ.എസ്. അധ്യക്ഷത വഹിക്കും. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും.
നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് പ്രതിനിധി ഡോ. എൻ എം.സുധീപ് എൻ.എം. മുഖ്യപ്രഭാഷണം നടത്തും. മാഹി മുനിസിപ്പൽ കമ്മീഷണർ കെ.പി. ശ്രീജിത്ത് സംസാരിക്കും ആശംസകളും, ഡോ. ജി. ജഗദീഷ് നന്ദി പറയും. .
ആയുർവേദത്തിലെ ശാസ്ത്രീയ ഗവേഷണം, ഔഷധസസ്യങ്ങളുടെ സുസ്ഥിര കൃഷി, ഡിജിറ്റൽ മാധ്യമങ്ങളിലെ തെറ്റായ ആരോഗ്യവിവരങ്ങൾ, പഞ്ചകർമ ചികിത്സയുടെ സമകാലിക പ്രസക്തി എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ സെഷനുകളും നടക്കും. അധ്യാപകർ, ചികിത്സകർ, ഗവേഷകർ, പി.ജി. വിദ്യാർഥികൾ,വിദ്യാർഥികൾ എന്നിവർക്ക് സെമിനാറിൽപങ്കെടുക്കും
വിദ്യ നിര്യാതയായി
മാഹി.മാടാക്കര പാണ്ടികശാല വളപ്പിൽ വിദ്യ (45) നിര്യാതയായി. മാഹി ഗവഃ ആശുപത്രി ജീവനക്കാരിയാണ് . ഭർത്താവ്: രാജേഷ് മക്കൾ :ആദിത്യൻ , അഭിനവ് , സഹോദരങ്ങൾ: ജയന്തി , മഹിജ , പത്മജ , ശ്രീജ പിതാവ്: പരേതനായ ദാസൻ മാതാവ് പരേതയായ ശാരദ
സംസ്കാരം 30 ന് രാവിലെ 11 മണിക്ക്
തുഫാൻ ചിത്രം "ഡെയ്ഞ്ചറസ് വൈബ്" തലശ്ശേരി ലിബർട്ടി പാരഡൈസിൽ പ്രദർശിപ്പിച്ചു
തലശ്ശേരി :ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിൽ അടയാളപ്പെടുത്തിയും കേരള നിയമസഭയിൽ പ്രദർശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം "ഡെയ്ഞ്ചറസ് വൈബ്"
തലശ്ശേരി ലിബർട്ടി പാരഡൈസ് തിയേറ്ററിൽ പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു.
ചലച്ചിത്രസംവിധായകൻ ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത "ഡെയ്ഞ്ചറസ് വൈബിൻ്റെ" തലശ്ശേരി നിയോജക മണ്ഡലം പ്രദർശനോദ്ഘാടനംതലശ്ശേരി നഗരസഭ ചെയർമാൻ
കാരായി ചന്ദ്രശേഖരൻനിർവ്വഹിച്ചു.തലശ്ശേരി എ.എസ്.പി ഡോ.നന്ദഗോപൻ എം,ഐപിഎസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
കാട്ട്യാത്ത് പ്രകാശൻ,കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജയ,തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നീതു, തലശ്ശേരി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ സജിത് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുവൻ,വിമുക്തി മിഷൻ ജില്ല കോഡിനേറ്റർ സുജിത്ത്,മുബാറക്ക് ഹയർ സെക്കൻ്ററി സ്‌കൂൾ
പ്രിൻസിപ്പൾ സാജിദ്,തലശ്ശേരി ടീച്ചർ ട്രയിനിങ്ങ് കോളേജ്
പ്രതിനിധി പ്രശാന്ത് പി,ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ പ്രതിനിധി ഡോ.ബിന്ദു ലേഖ,മിഷൻ ഹോസ്പ്പിറ്റൽ പ്രതിനിധി ഡോ.ബിന്ദു വേണുഗോപാൽ,ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ,സഞ്ജു ഫിലിപ്പ്,ലിബർട്ടി ബഷീർ,ലിബർട്ടി അമീർ തുടങ്ങിയവർ സംസാരിച്ചു.ഡോ.നന്ദഗോപൻ.എം ഐപിഎസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥന്മാർ, ടീച്ചർ ട്രെയിനിങ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും, തലശ്ശേരിയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ മുൻസിപ്പാലിറ്റിപഞ്ചായത്ത്തല ങ്ങളിലെ ജനപ്രതിനിധികളും പ്രദർശനം കാണാൻ എത്തിയിരുന്നു
അപ്പുണ്ണി ശശിയും, ജയരാജ് കോഴിക്കോടും, അൻഷിയും, പാണാലി ജുനൈസും, ഹരിത്ത് വിജയകൃഷ്‌ണനും, ആര്യനന്ദയും,ഇന്ദിരയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
കേരളസർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്തയ്യാറാക്കിയ ചിത്രം ലഹരി മാഫിയക്കെതിരെ പൊലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും പ്രതിരോധവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് പ്രമേയം.
ഡെയ്ഞ്ചറസ് വെൈബ് സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും പ്രത്യേക പ്രദർശനം നടത്തുന്നുണ്ട്. ഫാക്ടറിയുടെബാനറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
കേരളസർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്തയ്യാറാക്കിയ ചിത്രം ലഹരി മാഫിയക്കെതിരെ പൊലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും പ്രതിരോധവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് പ്രമേയം.ഡെയ്ഞ്ചറസ് വെൈബ്സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും പ്രത്യേക പ്രദർശനം നടത്തുന്നുണ്ട്.
ശ്രീ തൂലേരി താഴക്കുനിയിൽ അമ്പുക്കൻ ബാലേട്ടനെ അനുസ്മരിച്ചു
വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രത്തിന്റെ മുൻസെക്രട്ടറിയും സ്ഥാപകകാലം മുതൽ ശ്രീ നാരായണ മഠത്തിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയുമായിരുന്ന ശ്രീ തൂലേരി താഴക്കുനിയിൽ അമ്പുക്കൻ ബാലേട്ടനെ അനുസ്മരിക്കുന്ന ചടങ്ങ് ഇന്ന് (28-10-26)സാംസ്കാരിക കേന്ദ്രത്തിൽ നടന്നു.
സാംസ്കാരിക കേന്ദ്രം കമ്മിറ്റിയംഗം കെ.ടി. ക്കെ മോഹനൻ അധ്യക്ഷനായ
ചടങ്ങ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അനൂപ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി. ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ഹരീന്ദ്രനാഥ് മാസ്റ്റർ, നിടുമ്പ്രം ശ്രീ.മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡന്റ് മനയത്ത് ബാബു, മടപ്പുരകമ്മിറ്റി അംഗം പറമ്പൻ ബാലൻ, പള്ളൂർ സ്പിന്നിംഗ് മിൽ ട്രേഡ് യൂണിയൻ ഭാരവാഹി വത്സരാജ്, നിടുമ്പ്രം കൊക്കൊമഠം പീപ്പിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി സജു കെ., നിടുമ്പ്രം സ്പടികം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് ഷാജി കെ.കെ. കമ്മിറ്റിയംഗം ആനന്ദ് കെ.കെഎന്നിവർ സംസാരിച്ചു.
സാംസ്കാരിക കേന്ദ്രം സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.സി. ധനേഷ് നന്ദിയും രേഖപ്പെടുത്തി.
ബാലേട്ടന്റെ സംഘടനാപ്രവർത്തനങ്ങളെയും സാംസ്കാരിക കേന്ദ്രത്തി ന്റെ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ സംഭാവനകളെയും ചടങ്ങിൽ അനുസ്മരിച്ചു.
കായിക കരുത്തുമായികേരളോത്സവത്തിന് തുടക്കമായി.
ചൊക്ലി:കായിക മത്സരത്തിന് തുടക്കം കുറിച്ച് ചൊക്ലി ഗ്രാമ പഞ്ചായത്ത് 2026 ലെ കേരളത്‌സവം പഞ്ചായത്ത് തല ഉദ്ഘാടനം മോന്താൽ ടർഫിൽക്രിക്കറ്റ് മത്സരത്തോടെ ആരംഭിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഹോക്കി താരം, ജൂനിയർ ഏഷ്യ കപ്പ് സ്വർണ്ണ മെഡൽ ജേതാവ്, ഇന്ത്യൻ മാസ്റ്റേഴ്സ് ഹോക്കി താരം, ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവ്, ലോകകപ്പ് മാസ്റ്റേഴ്സ് ഇന്ത്യൻ താരം, കേരള ഹോക്കി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി,നേഷണൽ ഹോക്കി അംപയർ, മുൻടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ നിയാസ് കെ വിശിഷ്ട അതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺകെ.ടി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു.
വരക്കുൽ പുരുഷു സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് വൈ സ്‌പ്രസിഡണ്ട് കെ.എം സപ്ന, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അമൽരാജ്,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി. ഷമീന, ബ്ലോ ക്ക് പഞ്ചായത്ത് അംഗം മിഫ്താഹ്, പഞ്ചായത്ത് ജീവനക്കാരായായ അജിത് കുമാർ പി, ഷനിൽകുമാർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായായ റിജിന കെ, സജീത എൻ, പി, വിനി.കെ.,ഷംസാന, ആരതി ടീച്ചർ, ജനീബസി.കെ, ജീൻസി കെ.പി, സാദീഖ് ഒ.കെ തുടങ്ങിയവരും, പ്രദീപൻ കൊട്ടേ മ്മൽ, നിഖിൽകെ.കെ, നിവേദ് എ.പി എന്നിവരും ഉദ്ഘാടന പരിപടിയിൽ പങ്കെടുത്തു.ടീമുകളുടെ ശക്തമായ മത്സരം കാണാൻ നൂറു കണക്കിന് കാണികളുമെത്തി.
തയ്യുള്ള പറമ്പത്ത് ബാലൻ മേസ്ത്രിയുടെ പത്താം ചരമവാർഷികം,
പ്രമുഖ കോൺഗ്രസ്സ് നേതാവും പൗരമുഖ്യനുമായ തയ്യുള്ള പറമ്പത്ത് ബാലൻ മേസ്ത്രിയുടെ പത്താം ചരമവാർഷികം, അദ്ദേഹത്തിന്റെ വസതിയിൽ വെച്ചു സമുചിതമായി ആചരിച്ചു. പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും കെ.മോഹനൻ ,എം.ശ്രീജയൻ ,എം. സദാനന്ദൻ , കുന്നുമ്മൽ ബാലൻ, ടി.പി. ശ്രീധരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു
മാഹി ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
പന്തക്കൽ: മാഹി ഡിസ്ട്രിക്ട് അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ‘നിഡ് ജാം സ്പോർട്സ് മീറ്റ്’ സംഘടിപ്പിച്ചു. ഒക്ടോബർ 28ന് പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മീറ്റ് ഫുട്ബോൾ പരിശീലകൻ പി.ആർ. സലീം ഉദ്ഘാടനം ചെയ്തു. അനീഷ് പി.പി. അധ്യക്ഷത വഹിച്ചു. ശരൺ മോഹൻ സ്വാഗതവും മുഹമ്മദ് ഷെഹീർ നന്ദിയും പറഞ്ഞു.
മീറ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾക്ക് ഹൈദരാബാദിൽ നടക്കുന്ന ദേശീയതല ഇന്റർ ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മാഹിയിലെ കായികപ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്.
വാസ്‌തുശാസ്‌ത്ര പഠനം സൗജന്യമായി ഓൺലൈനിൽ
വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമിയിൽ നിന്നും നവംബർ 1 ന് കേരളപ്പിറവി സമ്മാനം !
തൃശ്ശൂർ :വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിചെയർമാനും ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ഗുരുവും മലയാളിയുമായ ഡോ,നിശാന്ത് തോപ്പിൽ M.Phil,Phd യുടെ നേതൃത്വത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാഥമികപഠനം ഓൺലൈൻ വഴി സൗജന്യമായി നൽകും .
ഇതിനകം കേരളത്തിൽ മാത്രം 15 000 ത്തിലധികം മലയാളികൾക്ക് അനുഭവിജയം നേടിക്കൊടുത്ത ഈ സൗജന്യ വാസ്തു പരിശീലനം നവംബർ 1മുതൽ 3 വരെ മൂന്നുദിവസം .
കോഴ്‌സിന്റെ ഭാഗമായി ദക്ഷിണ എന്നനിലയിൽ 9 രൂപമാത്രം പഠിതാക്കൾ നൽകേണ്ടതാണ്.
ദൈനംദിന വാർട്സ് ആപ്പ് ക്ലാസ്സുകളിലൂടെയും Zoom ലൂടെയും പഠിതാക്കൾക്ക് സംശയനിവാരണം നടത്താനും
അവസരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 7034207999 ,9744 830 888 , 8547 969 788
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































