ന്യൂമാഹി : വേണ്ടി വന്നാൽ ചക്ക വേറ്റിലും കായ്ക്കുമെന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം തെങ്ങിന്റെ വേരിൽ നിന്നും പച്ചോല
ഉണ്ടായത് കാണികളിൽ കൗതുകമുണർത്തി. പള്ളൂരിലെ
സ്റ്റാർ ജ്വല്ലറി ഉടമ
ടെമ്പിൾ ഗേറ്റിലെ പ്രാണയിൽ പി.കെ. പ്രദീപിന്റെ വീട്ടിലെ തെങ്ങിലാണ് കൗതുക കാഴ്ച മുള പൊട്ടിയത്.
ചിത്രവിവരണം: പികെ.പ്രദീപിന്റെ വീട്ടിലെ തെങ്ങിലെ വിസ്മയ കാഴ്ച
ചാലക്കര ദേശോത്സവം: അഗ്നിരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മാഹി: ചാലക്കര ദേശോത്സവത്തിന്റെ രണ്ടാം വാർഷികാഘോഷങ്ങ ളുടെ ഭാഗമായി മാഹി ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ അഗ്നിരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ രതീഷ് കുമാർ ക്ലാസ് നയിച്ചു.
ഷോപ്പിങ് കോംപ്ലക്സുകൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ഷോർട്ട് സർക്യൂട്ട്, ഗ്യാസ് കണക്ഷനിലെ തകരാറുകൾ തുടങ്ങിയവ മൂലമുണ്ടാകാവുന്ന തീപിടിത്തങ്ങൾ നേരിടേണ്ട വിധവും തീ അണയ്ക്കുന്നതിനുള്ള പ്രാഥമിക മാർഗങ്ങളും ക്ലാസിൽ വിശദീകരിച്ചു.
ഫയർമാൻമാരായ ബിജു, സനൂപ് വളവിൽ, ശ്രീജിത്ത് വളവിൽ, പ്രേംജി സി.എച്ച്., ഡ്രൈവർ അൻബുദാസ് എന്നിവർ നേതൃത്വം നൽകി. പ്രായോഗിക അറിവുകൾ പകർന്നുനൽകിയ ക്ലാസ് ഏറെ പ്രയോജനകരമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാവ് മനോജ് കുമാറിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.
തലശ്ശേരി : അന്തരിച്ച കോൺഗ്രസ് കോടിയേരി മണ്ഡലം വൈസ് പ്രസിഡൻ്റ് മനോജ് കുമാറിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണംസംഘടിപ്പിച്ചു. കോടിയേരി കല്ലിൽ താഴെ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി വി സി പ്രസാദ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി രാധാകൃഷ്ണൻ മാസ്റ്റർ KPCC മെമ്പർ, കെ പി സജീവൻ, കെ കെ ദാമോദരൻ, കെ ഖാലിദ് മാസ്റ്റർ, എം അരവിന്ദൻ, കെ വിജയൻ, കെ ശശിധരൻ മാസ്റ്റർ, സിപി പ്രസിൽ ബാബു, കെ മോഹനൻ, , പി ബാലൻ മാസ്റ്റർ, പി ദിനേശൻ, കരുവോത്ത് ക്ഷേത്രം പ്രസിഡൻ്റ് രാമദാസ്
എന്നിവർ സംസാരിച്ചു.
ടുബാക്കോ ഫ്രീ യൂത്ത് ക്യാമ്പയിൻ നടത്തി
മാഹി: ജില്ലാ ടുബാക്കോ കൺട്രോൾ സെല്ലിന്റെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു
പുകയില വിരുദ്ധ സന്ദേശവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ആരോഗ്യപ്രവർത്തകരും നഴ്സിംഗ് വിദ്യാർത്ഥികളും അണിനിരന്നു.
മാഹി — പുകയില വിമുക്ത യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, 'ടുബാക്കോ ഫ്രീ യൂത്ത് ക്യാമ്പയിൻ 4.0'-ന്റെ ഭാഗമായി ജില്ലാ ടുബാക്കോ കൺട്രോൾ സെല്ലിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. മാഹി ഗവൺമെന്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച വക്കത്തോൺ റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ പി ഇസ്ഹാക് , നോഡൽ ഓഫീസർ ഡോ ബി സതീഷ്, ഡോ ആദിൽ വാഫി, കെ ആദർശ്, മദർ തെരേസ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പിലെ ആശാ പ്രവർത്തകർ, എ.എൻ.എം ജീവനക്കാർ എന്നിവരടക്കം ഏകദേശം 120 പേർ റാലിയിൽ പങ്കെടുത്തു.
പുകയില വിരുദ്ധ സന്ദേശങ്ങളും വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾ മൂലമുണ്ടാകുന്ന ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും അടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയാണ് പങ്കെടുത്തവർ വാക്കത്തോണിൽ അണിനിരന്നത്. പ്രധാന വഴികളിലൂടെ സഞ്ചരിച്ച റാലി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ സമാപിച്ചു.
പുകയില ഉപയോഗത്തിനെതിരെ യുവാക്കൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ചടങ്ങിൽ വ്യക്തമാക്കി. പൊതുജനാരോഗ്യ സംരക്ഷണത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ അഭിനന്ദിച്ചു.
ചിത്ര വിവരണം:
റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
സീതാലക്ഷ്മി ടീച്ചർക്ക് യാത്രയയപ്പ് നൽകി
പള്ളൂർ: കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിൽ നിന്ന് ഒക്ടോബർ 31ന് ഔദ്യോഗിക ജീവിതത്തിൽ വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സീതാലക്ഷ്മി ടീച്ചർക്ക് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.
എസ്.എം.സി. ചെയർപേഴ്സൺ ജോഷ്ന കെ.സി. അധ്യക്ഷത വഹിച്ചു. ടീച്ചറെ ഷാളണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. സീനിയർ അധ്യാപിക ഷെമീദ വി.പി., റിട്ട. അധ്യാപകൻ പി.കെ. സതീഷ് കുമാർ, സുലൈമാൻ കെ.പി.വി., മുനവർ എം.പി., സജിത വൈ.എം., ബിജുഷ എ.കെ., സുലൈഖ കെ.പി. എന്നിവർ ആശംസകൾ നേർന്നു.
എസ്.എം.സി. വൈസ് ചെയർപേഴ്സൺ ഷോഗിത വിനീത് സ്വാഗതവും ജോഷ്ന കെ.സി. നന്ദിയും പറഞ്ഞു.
പുതുച്ചേരിയിലെ 20,000 സർക്കാർ ജീവനക്കാർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ചു
പുതുച്ചേരി: പുതുച്ചേരി സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന 20,000 ജീവനക്കാർക്ക് ദീപാവലി ബോണസ് നൽകാൻ സർക്കാർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. 
കേന്ദ്രസർക്കാർ ജീവനക്കാർക്ക് നൽകുന്ന മാതൃകയിൽ, ഉൽപ്പാദനക്ഷമതയുമായി ബന്ധമില്ലാത്ത ബോണസാണ് പുതുച്ചേരി സർക്കാർ ജീവനക്കാർക്കും അനുവദിച്ചിരിക്കുന്നത്.
ബോണസ് തുക: 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ പരമാവധി ₹6,908.
ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിലെ ഗസറ്റഡ് പദവിയില്ലാത്ത സർക്കാർ ജീവനക്കാർ.
സേവന കാലാവധി: 2026 മാർച്ച് 31-ന് ജോലിയിൽ ഉണ്ടായിരിക്കണം. 2025–26 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറുമാസം തുടർച്ചയായി ജോലി ചെയ്തിരിക്കണം.
ആറുമാസത്തിൽ താഴെ ജോലി ചെയ്തവർ: ജോലി ചെയ്ത കാലയളവിന്റെ അടിസ്ഥാനത്തിൽ ആനുപാതികമായി ബോണസ് ലഭിക്കും.
താൽക്കാലിക ജീവനക്കാർക്കും ബോണസ്
ആവശ്യമായ സേവനദിനങ്ങൾ പൂർത്തിയാക്കിയ താൽക്കാലിക, ദിവസവേതന, ഏകീകൃത വേതന ജീവനക്കാർക്കും ബോണസ് അനുവദിച്ചിട്ടുണ്ട്.
ആറുദിവസത്തെ പ്രവൃത്തിവാരമുള്ള സ്ഥാപനങ്ങളിൽ കുറഞ്ഞത് 240 ദിവസം ജോലി ചെയ്തിരിക്കണം.
അഞ്ചുദിവസത്തെ പ്രവൃത്തിവാരമുള്ള സ്ഥാപനങ്ങളിൽ കുറഞ്ഞത് 206 ദിവസം ജോലി ചെയ്തിരിക്കണം.
അർഹരായ താൽക്കാലിക ജീവനക്കാർക്ക് ₹1,184 ബോണസ് ലഭിക്കും.
മാഹി മേഖല ശാസ്ത്രമേള
മാഹി : മാഹി മേഖലാ ശാസ്ത്രമേളയ്ക്ക് ഇന്ന് തുടക്കം. പള്ളൂർ വിഎൻ പുരുഷോത്തമൻ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേള മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് അധ്യക്ഷതയിൽ ടി അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ ,സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു, വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആർ ഗായത്രി.എന്നിവർ സംസാരിക്കും. മാഹി മേഖലയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി എൺപതോളം വിദ്യാർത്ഥികളും ആറോളം അധ്യാപക മത്സരാർത്ഥികളുംശാസ്ത്രമേളയിൽ പങ്കെടുക്കും. മൂന്നുദിവസം നീണ്ടു നിൽക്കുന്ന മേള ഒക്ടോബർ 31 സമാപിക്കും. മേഖലയിൽ നിന്ന് വിജയികളായവർക്ക് പുതുച്ചേരി നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
വി. വി. കാസിം നിര്യാതനായി.
മാഹി: പള്ളൂർ മര മില്ലിന് സമീപമുള്ള "റഹ്മാനിയ" ൽ താമസിക്കുന്ന വി. വി. കാസിം (69) നിര്യാതനായി.
ദീർഘകാലം യു. എ. ഇ ൽ പ്രവാസിയായിരുന്നു.
പരേതനായ എം. പി. അബ്ദുറഹ്മാനിക്കയുടേയും, ചൊക്ലി സി. പി. റോഡിലെ വണ്ണത്താൻ വീട്ടിൽ കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്.
ഭാര്യ: ചാർത്താൻ കോട്ടയിൽ ശംശാദ് (പെരിങ്ങാടി).
മക്കൾ: ഷാനവാസ്, കാമില, ശംനാദ്, ഷബിൻ (എല്ലാവരും അബൂദാബി).
മരുമക്കൾ: ഷംസീർ, സുമയ്യ, റിഥ, സജ.
സഹോദരങ്ങൾ: റൈഹാനത്ത്, അബ്ദുൽ റഷീദ്, റഫീസത്ത്, അബൂബക്കർ, പരേതരായ വി. വി. അബ്ദുൽ അസീസ്, ഷംസുദ്ദീൻ.
ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ദേശീയ സെമിനാർ30ന്
മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ, ആയുഷ് ഡയറക്ടറേറ്റ്, പുതുച്ചേരി സർക്കാർ, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ്, നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ ആദരവ് -2026 ദേശീയ സെമിനാർ ഒക്ടോബർ 30 ന് വെള്ളിയാഴ്ചകോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
“ഡിജിറ്റൽ യുഗത്തിലെ ആയുർവേദം – തെറ്റായ വിവരങ്ങളിൽനിന്ന് ആയുർവേദത്തെ സംരക്ഷിക്കുക” എന്നതാണ് സെമിനാറിന്റെ പ്രമേയം. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കുബേർ സംഘ് സ്വാഗതം പറയും. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർഐ.എ.എസ്. അധ്യക്ഷത വഹിക്കും. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും.
നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് പ്രതിനിധി ഡോ. എൻ എം.സുധീപ് എൻ.എം. മുഖ്യപ്രഭാഷണം നടത്തും. മാഹി മുനിസിപ്പൽ കമ്മീഷണർ കെ.പി. ശ്രീജിത്ത് സംസാരിക്കും ആശംസകളും, ഡോ. ജി. ജഗദീഷ് നന്ദി പറയും. .
ആയുർവേദത്തിലെ ശാസ്ത്രീയ ഗവേഷണം, ഔഷധസസ്യങ്ങളുടെ സുസ്ഥിര കൃഷി, ഡിജിറ്റൽ മാധ്യമങ്ങളിലെ തെറ്റായ ആരോഗ്യവിവരങ്ങൾ, പഞ്ചകർമ ചികിത്സയുടെ സമകാലിക പ്രസക്തി എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ സെഷനുകളും നടക്കും. അധ്യാപകർ, ചികിത്സകർ, ഗവേഷകർ, പി.ജി. വിദ്യാർഥികൾ,വിദ്യാർഥികൾ എന്നിവർക്ക് സെമിനാറിൽപങ്കെടുക്കും
അശാസ്ത്രീയമായ അധ്യാപക സ്ഥലം മാറ്റം പിൻവലിക്കുക
മാഹി :മയ്യഴി വിദ്യാഭ്യാസ മേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ അധ്യാപകരെയും ഉചിതമല്ലാത്ത സമയത്ത് സ്ഥലം മാറ്റിയ നടപടി വിദ്യാർത്ഥികളെയും രക്ഷാകർതൃ സമൂഹത്തെയും ആശങ്കപ്പെടുത്തുന്നു. അധ്യയന വർഷത്തിൻ്റെ പകുതിയിലധികവും പിന്നിട്ട ഘട്ടത്തിൽ അധ്യാപകരെ കൂട്ടത്തോടെ വിവിധ വിദ്യാലയങ്ങളിലേക്ക് സ്ഥലം മാറ്റിയ വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി അശാസ്ത്രീയവും വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ് . ഇപ്പോഴത്തെ നടപടി ഉടൻ റദ്ദ് ചെയ്തുകൊണ്ട് , ഇത്തരം തീരുമാനങ്ങൾ അധ്യയന വർഷാരംഭത്തിലേക്ക് മാറ്റാൻ വകുപ്പധികാരികൾ നടപടി സ്വീകരിക്കണമെന്ന് മാഹി ഗവൺമെൻറ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കതിരൂരിൽ മിനി മാരത്തോൺ
കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ ജി കെച്ച് പദ്ധതിയുടെ പ്രചരണാർത്ഥം 10.5കി.മീറ്റർ
കതിരൂർ റൺ (മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. നവമ്പർ 14 ന് കാലത്ത് 6.30 ന് ആരംഭിക്കും കണ്ണൂർ ജില്ലയിലെ വനിതകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. ഇരു വിഭാഗങ്ങൾക്കും 5000 3000 2000 രൂപ വീതം സമ്മാനങ്ങൾ ലഭിക്കും
നവമ്പർ 8നകം രജിസ്റ്റർ ചെയ്യണം ഫോൺ :9349185295,6282576 584
പി.സി. ബാലൻ നായർ നിര്യാതനായി.
കോടിയേരി : കൊല്ലാങ്ങണ്ടിയിൽ പി. സി. ബാലൻ നായർ (98)നിര്യാതനായി. ഭാര്യ: വി.എം. രാധ അമ്മ. മക്കൾ സുമതി വി. എം (റിട്ടയേർഡ് അധ്യാപിക, ശങ്കരവിലാസം യൂ.പി സ്കൂൾ മുതിയങ്ങ), കൃഷ്ണകുമാർ (പൂന ), പരേതനായ രാധാകൃഷ്ണൻ(പൂന). മരുമക്കൾ : സംഗീത, രമേശ് കുമാർ (റിട്ടയേർഡ് പി.എൽ.ഐ. ഡെവലപ്മെന്റ് ഓഫീസർ ), പ്രീജ.
ടി.കെ.അബൂബക്കർ മുസ്ളിയാർ നിര്യാതനായി.
ചൊക്ലി : ഗ്രാമത്തി ജുമാ മസ്ജിദ് മഹല്ല് ഖത്തീബും ഇമാമുമായും ഇസത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിമുമായി ദീർഘകാലം സേവനം അനുഷ്ഠിച്ച ടി കെ അബൂബക്കർ മുസലിയാർ (80)
പാതിരിപ്പോയിൽ (തണ്ണിക്കുണ്ടുങ്ങൽ ) കത്തറമ്മൽ നിര്യാതനായി.
ഭാര്യ: കദീജ
മക്കൾ: അബ്ദുൽ ഹഖീം, മുഹമ്മദ് ഷഫീഖ്, നസീറ. മരുമക്കൾ: റഷീദ വെളിമണ്ണ, ഷിഫാന സുൽഫത്ത് കുണ്ടായി , ബഷീർ പാലക്കുറ്റി.
സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, സുലൈമാൻ , അബ്ദുൽ ഖാദർ, ആയിഷ, ആമിന, മറിയ, സൈനബ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































