പരിസരവാസികളുടെ അനുമതിയില്ലാതെ പമ്പുകൾ അനുവദിക്കരുത് : ടി. അശോക് കുമാർ എം എൽ എ

പരിസരവാസികളുടെ അനുമതിയില്ലാതെ പമ്പുകൾ അനുവദിക്കരുത് : ടി. അശോക് കുമാർ എം എൽ എ
പരിസരവാസികളുടെ അനുമതിയില്ലാതെ പമ്പുകൾ അനുവദിക്കരുത് : ടി. അശോക് കുമാർ എം എൽ എ
Share  
എഴുത്ത്

News desk

2026 Oct 27, 01:00 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പരിസരവാസികളുടെ അനുമതിയില്ലാതെ പമ്പുകൾ അനുവദിക്കരുത് : ടി. അശോക് കുമാർ എം എൽ എ


മാഹി.പരിസരവാസികളുടെഅനുവാദമില്ലാതെ പുതിയ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകരുതെന്നാണ് തന്റെ നിലപാടെന്നും, പരാതികൾ ഏറിവരുന്ന സാഹചര്യത്തിൽ മാഹി ആരോഗ്യ മേഖലയിൽ ജനകീയ മോണിറ്ററിംഗ് കമ്മിറ്റി രൂപികരിക്കുമെന്നും മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ അറിയിച്ചു.

ജനശബ്ദം മാഹിയുടെ നേതാക്കളുമായി നടത്തിയ വികമ്പന ചർച്ചയിലാണ് എം.എൽ എ ഇക്കാര്യമറിയിച്ചത്. ട്രോമ കെയർ യൂണിറ്റ് കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ, ഒ.പി. സെക്ഷൻ പൂർണ്ണമായും അവിടേക്ക് മാറ്റുമെന്നും, പണി പൂർത്തിയാക്കാത്ത ഒൻപത് റോഡുകളുടെ കരാറുകാരെ ഒഴിവാക്കി പുതിയ കരാർ നൽകുമെന്നും എം എൽ എ പറഞ്ഞു വാർഡുകൾ തോറും വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും, ഇടപെടലുകൾ നടത്താനും വാർഡ് തല ജനകീയ കമ്മിറ്റികൾ ഉടൻ രൂപികരിക്കും. അഞ്ഞൂറ് തെരുവ് വിളക്കുകൾ ഉടൻ മാറ്റി സ്ഥാപിക്കും. 500 എണ്ണം കൂടി ലഭ്യമാക്കും. ടൈമർ സംവിധാനം ഒഴിവാക്കും. വിദ്യാലയങ്ങളിൽ സ്ഥലമാറ്റങ്ങൾ അദ്ധ്യയന വർഷാരംഭത്തിന് മുമ്പു തന്നെ ഉറപ്പാക്കും. ഓഫീസുകളിൽ അപേക്ഷകൾ നൽകിയാൽ എക്നോളജ്‌മെന്റ് ലഭ്യമാക്കും. മാഹി മുൻസിപ്പാലിറ്റിയിൽ 42 ശുചീകരണ തൊഴിലാളികളെ നിയമിക്കുമെന്നും എം എൽ എ.പറഞ്ഞു. വർഷങ്ങളായി നടക്കാത്ത മുൻസിപ്പാൽ തെരഞ്ഞെടുപ്പ് നടത്താൻ നിയമസഭക്കകത്തും, നീതി പീഠങ്ങളിലും പോരാട്ടം തുടരുമെന്നും എം എൽ എ പറഞ്ഞു.

പത്തോളം ജനകീയ പ്രശ്നങ്ങളാണ് എം എൽ എയുമായി ജനശബ്ദംപ്രതിനിധിസംഘംചർച്ചനടത്തിയത്.

പ്രസിഡണ്ട് ചാലക്കര പുരുഷു, ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ്, കോ - ഓർഡിനേറ്റർ ടി.എം.സുധാകരൻ, വർക്കിങ്ങ് പ്രസിഡണ്ട് ദാസൻ കാണി, ഷൈനി ചിത്രൻ, ഷാജി പിണക്കാട്ടിൽ, സതീ ശങ്കർ , സോമൻ മാഹി , മോഹൻ ദാസ് , ശ്രീധരൻ മാസ്റ്റർ ചെമ്പ്ര,ചർച്ചയിൽ പങ്കെടുത്തു


ചിത്രവിവരണം: ജനശബ്ദം മാഹി നേതാക്കളുമായി. ടി.അശോക് കുമാർ ചർച്ച നടത്തുന്നു.

capture_1793042464

റസിഡൻസ് അസോസിയേഷൻ ബസ് ഷെൽട്ടർ നിർമ്മിച്ചു നൽകി


മാഹി:പന്തക്കൽ പടിക്കോത്ത് റോഡിലെ 'ഒരുമ' റസിഡൻസ് അസോസിയേഷൻ പന്തക്കൽ - മൂലക്കടവ് റോഡിലെ പടിക്കോത്ത് കവലയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകി. മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ അനുവാദം വാങ്ങിയാണ് ഷെൽട്ടർ പണിതത്.കൂട്ടായ്മയുടെ എട്ടാം വാർഷിക ദിനത്തിൽ അഡ്വ: ടി.അശോക് കുമാർ എം എൽ എ നാടിന് സമർപ്പിച്ചു.36,000/- രൂപ ചിലവഴിച്ചാണ് ഷെൽട്ടർ പണിതത്.കൂടാതെ അസോസിയേഷൻ പരിധിയിലുള്ള റോഡുകളിൽ സൈൻ ബോർഡുകളും സ്ഥാപിച്ചു.സർക്കാർ ബസ്സുകൾ ഉൾപ്പെടെ എട്ട് ബസ്സുകളും, സ്കൂൾ, കോളേജ് ബസ്സുകളും കടന്നു പോകുന്ന ഈ പ്രദേശത്ത് ഷെൽട്ടർ പണിത് നൽകിയതിൽ എം എൽ എ അഭിനന്ദിച്ചു.

   കൂട്ടായ്മയുടെ വാർഷികാഘോഷവുംഅഡ്വ: ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.മുൻ കൗൺസിലർമാരായ ടി.കെ.ഗംഗാധരൻ, കെ.വി.മോഹനൻ, സുരേഷ് കോമത്ത്, കൂട്ടായ്മ പ്രസിഡൻ്റ് പി. നാണു, ടി.എം.പവിത്രൻ സംസാരിച്ചു കലാപരിപാടികളും അരങ്ങേറി.


ചിത്രവിവരണം:അഡ്വ.ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

*മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക്

 ന്യൂമാഹി : ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് 28.ന് ബുധനാഴ്ച്ച നടക്കും.കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം, വൈകിട്ട് 6.15ന് ദീപാരാധന,നെയ് വിളക്ക് സമർപ്പണം, ഭജന പൂമൂടൽ അത്താഴപൂജ എന്നിവ ഉണ്ടാകും

capture_1792947322

ജില്ലാ തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ്: വസീം ജാബിറിന് സ്വർണ്ണമെഡൽ


ന്യൂമാഹി:കണ്ണൂർ ജില്ലാ തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പിൽ പെരിങ്ങാടി സ്വദേശിയായ ഏരത്ത് അനുഗ്രഹിൽ വസീം ജാബിറിന് സ്വർണ്ണ മെഡൽ. 

മങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2026 ലെ ജില്ലാ തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ് കേഡറ്റ് ആൻഡ് സീനിയർ വിഭാഗത്തിലാണ് വസീം ജാബിർ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണ മെഡൽ നേടിയത്.

സ്വർണ്ണ മെഡൽ നേട്ടത്തോടെ വസീം ജാബിർ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പെരിങ്ങാടി അൽ ഫലാഹ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. 

പെരിങ്ങാടിയിലെ പി. പി. റസിയയുടേയും ചൊക്ലിയിലെ ജാബിർ കല്ലുമ്മലിന്റെയും മകനാണ് വസീം. എഴുത്തുകാരൻ

ബഷീർ ഏരത്തിന്റെ കൊച്ചു മകനാണ്..

capture_1793042577

ദൈവദശകം: പ്രാർഥനാസംഗമം നടത്തി

ന്യൂമാഹി: ശ്രീനാരായണ ഗുരുദേവൻ മനുഷ്യരാശിക്കായി സമർപ്പിച്ച ദൈവദശകം പത്തുലക്ഷം പേർ ഒരേ മനസ്സുമായി 50 രാജ്യങ്ങളിൽ ആഗോള പ്രാർഥനാ സംഗമം നടത്തുന്നതിൻ്റെ ഭാഗമായി ഞായറാഴ്ച ആച്ചുകുളങ്ങര ആ നാരായണമഠത്തിലും ആലാപനസദസ് നടത്തി. ആച്ചു കുളങ്ങര ശ്രീനാരായണമഠവും ഗുരുധർമ്മ പ്രചാരണ സഭയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ മഠം പ്രസിഡൻ്റ് അതിരുകുന്നത്തു പ്രേമൻ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് പുന്നേൽ, ടി.എൻ സുരേഷ് ബാബു, പി.പി. മോഹനൻ, ഷിനോജ് മുല്ലോളി എന്നിവർ സംസാരിച്ചു.

capture_1793042667

മാതൃകയായി വിദ്യാർത്ഥി

ന്യൂമാഹി..സ്കൂളിലേക്ക് വരുന്ന വഴി, മാടപ്പീടിക

ടൗണിലെഎ ടി എം കൗണ്ടറിനടുത്ത്നിന്നും കിട്ടിയ 1000 രൂപ

തൊട്ടടുത്ത് അനാദി . കട നടത്തുന്ന ജോജുവിനെ ഉടമയെ കണ്ടെത്തി നൽകണം

എന്ന അഭ്യർത്ഥനയോടെ ഏൽപ്പിച്ച് രാജാസ് കല്ലായ് യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഇഹ്സാൻ മാതൃക കാട്ടി. 

മാടപ്പീടികയിലെ ഫർഷാ ദിന്റെയും ,ഫർഹാനയുടെയും മകനാണ് ഇസ്ഹാൻ.

എ. ടി. എം ൽനിന്ന് പണം എടുത്തയാൾ കുറച്ച് കഴിഞ്ഞ് നഷ്ടപ്പെട്ട പണം തിരഞ്ഞ്എത്തിയപ്പോൾ കടയുടമ പണം തിരികെ നൽകി.

കാര്യമറിഞ്ഞ് വ്യാപാരികളും , സ്കൂളിലെ കൂട്ടുകാരും, അധ്യാപകരുംഇഹ്സാനെ അഭിനന്ദിച്ചു.


ചിത്രവിവരണം: കളഞ്ഞു കിട്ടിയ സംഖ്യ ഇസ്ഹാൻ കടയുടമയെ ഏൽപ്പിക്കുന്നു.

capture_1793042746

തലശ്ശേരി നഗരസഭ നവീകരിച്ച ഫെഡറൽ ബാങ്ക് റോഡ് ഉദ്ഘാടനം ചെയ്തു 

 തലശ്ശേരി നഗരസഭയുടെ 2025 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് ചെയ്തു നവീകരിച്ച ഫെഡറൽ ബാങ്കിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് ബഹു തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ശ്രീ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു. തലശ്ശേരി നഗരസഭ പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഭാരതി ടീച്ചർ അധ്യക്ഷത വഹിച്ചു കൗൺസിലർ നൂറടീച്ചർ സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർ പാർട്ടി ലീഡർമാർ കൗൺസിലർമാർ മറ്റ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ, വ്യാപാരികൾ എന്നിവർ സംബന്ധിച്ചു. 2025 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഫെഡറൽ ബാങ്ക് റോഡിനും പഴയ ബസ് സ്റ്റാൻഡിലെ വെളിച്ചെണ്ണ കടയുടെ പിറകിലുള്ള പൈങ്ങോലി ഹോട്ടൽ റോഡ് നവീകരിക്കുന്നതിന് വേണ്ടി 17.4 ലക്ഷം രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് എൻ. മഹമ്മൂദ്,സി.ഒ.ടി.ഷെബീർ, സി.കെ.പി. മമ്മു, ഹെന്റിറി മാസ്റ്റർ,റഹ്മാൻ തലായി, യു ബ്രിജേഷ്,ഷലീമ ടീച്ചർ, മുസൈറ കരിയാടൻ, സീനത്ത്, എൻ മൂസ്സ, റഹീം, ടിപി അബ്ദുറഹ്മാൻ, എ.കെ. സക്കരിയ, റഹീസ്, റമീസ് നരസിംഹ,സാലിഹ്,ഫൈസൽ,

വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി മാഹി വൈദ്യുതി വകുപ്പ് പൊതുജന പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കുന്നു. 


വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അറിയിക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി താഴെപ്പറയുന്ന തീയതികളിലും സമയങ്ങളിലും യോഗങ്ങൾ നടത്തുന്നതാണ്.

മാഹി വൈദ്യുതി ഓഫീസ്

തീയതി: 27.10.2026 (ചൊവ്വാഴ്ച)

സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ

പള്ളൂർ വൈദ്യുതി ഓഫീസ്

തീയതി: 28.10.2026 (ബുധനാഴ്ച)

സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ

മാഹിയിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ബസ് പാസ് പുനഃസ്ഥാപിച്ചു; മുൻമന്ത്രി ഇ. വത്സരാജിന് അഭിനന്ദനപ്രവാഹം

മാഹി: മാഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് ആശ്വാസമായി, തടസ്സപ്പെട്ടിരുന്ന ബസ് പാസ് സംവിധാനം പുനഃസ്ഥാപിച്ചു. പോണ്ടിച്ചേരി മുൻ ആഭ്യന്തര മന്ത്രിയും മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ചെയർമാനുമായ ശ്രീ. ഇ. വത്സരാജിന്റെ നിരന്തരമായ ഇടപെടലുകളുടെയും ശ്രമങ്ങളുടെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.

മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 90 ശതമാനത്തോളം കേരളത്തിൽ നിന്നുള്ളവരാണ്. ബസ് പാസ് ആനുകൂല്യം പുനഃസ്ഥാപിച്ചതിലൂടെ കേരളത്തിൽ നിന്നെത്തുന്ന ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് വലിയ ആശ്വാസമായിരിക്കുന്നത്.

വത്സരാജ് മന്ത്രിയായിരുന്ന കാലത്താണ് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ റെസിപ്രോക്കൽ കരാറിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കായി 240-ഓളം സീറ്റുകൾ അനുവദിച്ചത്. വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും മാഹിയെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.


വിദ്യാർത്ഥികളുടെ യാത്രാപ്രശ്നത്തിൽ സമയോചിതമായി ഇടപെട്ട് ബസ് പാസ് സംവിധാനം പുനഃസ്ഥാപിക്കാൻ മുൻകൈയെടുത്ത ശ്രീ. ഇ. വത്സരാജിന് വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ സംഘടനകളും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

പരിസരവാസികളുടെ അനുമതിയില്ലാതെ പമ്പുകൾ അനുവദിക്കരുത് : ടി. അശോക് കുമാർ എം എൽ എ


മാഹി.പരിസരവാസികളുടെഅനുവാദമില്ലാതെ പുതിയ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകരുതെന്നാണ് തന്റെ നിലപാടെന്നും, പരാതികൾ ഏറിവരുന്ന സാഹചര്യത്തിൽ മാഹി ആരോഗ്യ മേഖലയിൽ ജനകീയ മോണിറ്ററിംഗ് കമ്മിറ്റി രൂപികരിക്കുമെന്നും മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ അറിയിച്ചു.

ജനശബ്ദം മാഹിയുടെ നേതാക്കളുമായി നടത്തിയ വികമ്പന ചർച്ചയിലാണ് എം.എൽ എ ഇക്കാര്യമറിയിച്ചത്. ട്രോമ കെയർ യൂണിറ്റ് കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ, ഒ.പി. സെക്ഷൻ പൂർണ്ണമായും അവിടേക്ക് മാറ്റുമെന്നും, പണി പൂർത്തിയാക്കാത്ത ഒൻപത് റോഡുകളുടെ കരാറുകാരെ ഒഴിവാക്കി പുതിയ കരാർ നൽകുമെന്നും എം എൽ എ പറഞ്ഞു വാർഡുകൾ തോറും വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും, ഇടപെടലുകൾ നടത്താനും വാർഡ് തല ജനകീയ കമ്മിറ്റികൾ ഉടൻ രൂപികരിക്കും. അഞ്ഞൂറ് തെരുവ് വിളക്കുകൾ ഉടൻ മാറ്റി സ്ഥാപിക്കും. 500 എണ്ണം കൂടി ലഭ്യമാക്കും. ടൈമർ സംവിധാനം ഒഴിവാക്കും. വിദ്യാലയങ്ങളിൽ സ്ഥലമാറ്റങ്ങൾ അദ്ധ്യയന വർഷാരംഭത്തിന് മുമ്പു തന്നെ ഉറപ്പാക്കും. ഓഫീസുകളിൽ അപേക്ഷകൾ നൽകിയാൽ എക്നോളജ്‌മെന്റ് ലഭ്യമാക്കും. മാഹി മുൻസിപ്പാലിറ്റിയിൽ 42 ശുചീകരണ തൊഴിലാളികളെ നിയമിക്കുമെന്നും എം എൽ എ.പറഞ്ഞു. വർഷങ്ങളായി നടക്കാത്ത മുൻസിപ്പാൽ തെരഞ്ഞെടുപ്പ് നടത്താൻ നിയമസഭക്കകത്തും, നീതി പീഠങ്ങളിലും പോരാട്ടം തുടരുമെന്നും എം എൽ എ പറഞ്ഞു.

പത്തോളം ജനകീയ പ്രശ്നങ്ങളാണ് എം എൽ എയുമായി ജനശബ്ദംപ്രതിനിധിസംഘംചർച്ചനടത്തിയത്.

പ്രസിഡണ്ട് ചാലക്കര പുരുഷു, ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ്, കോ - ഓർഡിനേറ്റർ ടി.എം.സുധാകരൻ, വർക്കിങ്ങ് പ്രസിഡണ്ട് ദാസൻ കാണി, ഷൈനി ചിത്രൻ, ഷാജി പിണക്കാട്ടിൽ, സതീ ശങ്കർ , സോമൻ മാഹി , മോഹൻ ദാസ് , ശ്രീധരൻ മാസ്റ്റർ ചെമ്പ്ര,ചർച്ചയിൽ പങ്കെടുത്തു


ചിത്രവിവരണം: ജനശബ്ദം മാഹി നേതാക്കളുമായി. ടി.അശോക് കുമാർ ചർച്ച നടത്തുന്നു.

സംസ്ഥാന സീനിയർ ബാസ്ക്കറ്റ്ബോൾ

ചാമ്പ്യൻഷിപ്പ് മത്സര ങ്ങൾക്ക് തലശ്ശേരിയിൽ

വലിയ ഒരുക്കങ്ങൾ !

2026 നവംബർ 3 മുതൽ8 വരെ , 6 ദിവസക്കാലം

തലശ്ശേരിയെ ഉത്സവലഹരിയിലാറാടിക്കാൻതയ്യാറെടുക്കുന്ന,70ാമത്

സംസ്ഥാന സീനിയർ പുരുഷ - വനിതാ ബാസ്ക്കറ്റ് ബോൾചാമ്പ്യൻഷിപ്പ് മത്സരങ്ങ

ളെ സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് 

തലശ്ശേരിയിൽ നടക്കുന്നത്. "കായിക കേരളത്തി ൻ്റെ കളിത്തൊട്ടിൽ"എന്ന

അപര നാമത്തിൽ അറിയപ്പെട്ട് വരുന്നതലശ്ശേരിയിൽ, നീണ്ട

19 വർഷങ്ങൾക്ക് ശേഷംസംഘടിപ്പിക്കുന്ന ഈബാസ്ക്കറ്റ് ബോൾ

മാമാങ്കം, കേരളത്തിൻ്റെ കായിക ചരിത്രപുസ്തക ത്തിൽ തങ്കലിപികളാൽആലേഖനം ചെയ്യപ്പെടുത്തുവിനുള്ള തീവ്ര ഒരുക്കങ്ങളിലാണ്സംഘാടകർ.. സംസ്ഥാന

ചാമ്പ്യൻഷിപ്പിൻ്റെ പ്രചരണാർത്ഥം, തലശ്ശേരിയുടെ രാജവീഥികളെ പ്രകമ്പനം

കൊളളിച്ച് കൊണ്ടുള്ളവിളംബര ജാഥയ്ക്കുംചരിത്ര നഗരം സാക്ഷ്യം

വഹിക്കും .........

   - കെ.വി. ഗോകുൽ ദാസ്

കർഷക കേമ്പ് 28 ന് തുടങ്ങും

മാഹി.മാഹിയിലെ പി.എം. കിസാൻ പദ്ധതിയിൽ ഗുണഭോക്താക്കൾ ആയിട്ടുള്ളവരുടെയും കർഷക കാർഡ് അപേക്ഷ നൽകിയ എല്ലാ കർഷകരുടെയും വിവരങ്ങൾ ദേശീയ കർഷക രജിസ്ട്രിയിലേക്ക് ബന്ധപ്പെടുത്തേണ്ടതാണ്. 

ഇതിനായി ഒക്ടോ:28 മുതൽ 3Oവരെ രാവിലെ 10 മണി മുതൽ 5 മണി വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ക്യാമ്പ് നടക്കുന്നുണ്ട്. ആധാർ കാർഡും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി എല്ലാ കർഷകരും എത്തിച്ചേരേണ്ടതാണ്.

കേന്ദ്ര സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം തുടർന്നും ലഭിക്കുന്നതിന് കേന്ദ്ര കർഷക രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയിട്ടുണ്ടെന് 

കൃഷി ഡെപ്യൂട്ടി ഡയറക്ടർഅറിയിച്ചു.

മാഹി വൈദ്യുതി വകുപ്പ് പൊതുജന പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കുന്നു. 

മാഹി:വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അറിയിക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി താഴെപ്പറയുന്ന തീയതികളിലും സമയങ്ങളിലും യോഗങ്ങൾ നടത്തുന്നതാണ്.

മാഹി വൈദ്യുതി ഓഫീസ്

തീയതി: 27ന് ചൊവ്വാഴ്ച

സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ

പള്ളൂർ വൈദ്യുതി ഓഫീസ്

തീയതി: 28ന് 

സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടക്കുന്നതാണ്

capture_1793043204

പി. ജയപ്രകാശ് (പി.ബാബു ) . നിര്യാതനായി 

തലശ്ശേരി: തിരുവങ്ങാട് കൊളക്കോട്ടു മഠത്തിൽ പരേതരായ ടി. പി നാരായണന്റെയും ലക്ഷ്മിയുടെയും മകൻ പി. ജയപ്രകാശ് (പി.ബാബു ) (71) . നിര്യാതനായി 

ജന്മഭൂമി പത്രത്തിൽ ഫീൽഡ് ഓർഗനൈസറായി പ്രവർത്തിച്ചിരുന്നു.

 ഭാര്യ : അനിത (ചിറക്കൽ ) മക്കൾ: നിതാഷ.പി., മോനിഷ.പി. മരുമക്കൾ : പ്രജേഷ്.എം, കൃഷ്ണപ്രസാദ് (ഉണ്ണി). സഹോദരങ്ങൾ: ഉമാദേവി (പാലക്കാട് ) രാജലക്ഷ്മി ചേറ്റൻകുന്ന് തലശ്ശേരി ), വസന്തകുമാരി (കതിരൂർ ),രമാ ഭായി (പുറമേരി), അജിത് കുമാർ (തിരുവങ്ങാട്), സുനിൽകുമാർ (ബഹറൈൻ). (27/10/2026 ചൊവ്വാഴ്ച ) ഉച്ചക്ക് ഒരുമണിവരെ അലവിൽ പൂതപ്പാറ പന്നേ രിമുക്ക് മോളോളം ശിവക്ഷേത്ര പരിസരത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും ശേഷം സംസ്കാരം പയ്യാമ്പലം ശ്മശാനത്തിൽ.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur