ഒരു ലോകം ഒരു പ്രാർത്ഥന: ജഗന്നാഥ ക്ഷേത്രാങ്കണം പ്രാർത്ഥനാനിർഭരമായി.

ഒരു ലോകം ഒരു പ്രാർത്ഥന: ജഗന്നാഥ ക്ഷേത്രാങ്കണം പ്രാർത്ഥനാനിർഭരമായി.
ഒരു ലോകം ഒരു പ്രാർത്ഥന: ജഗന്നാഥ ക്ഷേത്രാങ്കണം പ്രാർത്ഥനാനിർഭരമായി.
Share  
എഴുത്ത്

News desk

2026 Oct 26, 12:11 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തലശ്ശേരി: ഗുരുദേവൻ ജീവിച്ചിരിക്കെ തന്നെ സ്ഥാപിതമായ ജഗന്നാഥ ക്ഷേത്രാങ്കണത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് മുന്നിൽ നൂറ് കണക്കിന് ഗുരു ഭക്തർ ഏക സ്വരത്തിൽ ദൈവദശകം ആലപിച്ചപ്പോൾ , ഗുരുസന്നിധിയാകെ ആത്മീയാനുഭൂതിയിൽ ആറാടി.

മേൽശാന്തി രാമചന്ദ്രൻ, ശാന്തിമാരായ രാദുൽ കൃഷ്ണൻ, വിനിഷ് , അനു പ്എന്നിവരും മാതൃസമിതി ഭാരവാഹികളായ പി.കെ.രമടീച്ചർ, സീന സൂർ ജിത്ത്, പി.കെ. ഗൗരി ടീച്ചർനേതൃത്വം നൽകി.

ശ്രീനാരായണ ഗുരുദേവൻ രചിച്ച 'ദൈവദശകം' എന്ന പ്രാർത്ഥനാഗീതം കേവലമൊരു ആത്മീയ സ്തോത്രമല്ല, മറിച്ച് മാനവികതയുടെയും സാർവലൗകിക സാഹോദര്യത്തിന്റെയും മഹത്തായ ദർശനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ജീവനരേഖയാണെന്നും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ച പി.വി.വിനു ശാന്തി ആമുഖ ഭാഷണത്തിൽ പറഞ്ഞു. 

 ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മനുഷ്യൻ കൈവരിച്ച പുരോഗതിക്കും ഭൗതിക നേട്ടങ്ങൾക്കും ഇടയിലുംആന്തരികമായശാന്തിനഷ്ടപ്പെടുകയും വിദ്വേഷവും വിഭാഗീയതയും വർദ്ധിച്ചുവരികയും ചെയ്യുന്ന ഇന്നത്തെ ലോകസാഹചര്യത്തിൽ, ദൈവദശകത്തിന്റെ പുനർവായന അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്ന് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ. സത്യൻ മുഖ്യഭാഷണത്തിൽ പറഞ്ഞു.പത്തു ശ്ലോകങ്ങളിലായി ഗുരു വിഭാവനം ചെയ്ത ഈ പ്രാർത്ഥനയിൽ ഒരു പ്രത്യേക മതത്തിന്റെയോ ദൈവത്തിന്റെയോ മുദ്രകളില്ല എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും കാലിക പ്രസക്തിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗുരുവിനെ അറിയാൻ ഏർപ്പെടുത്തിയ

നൂറ് ചോദ്യാവലിക്ക്ഉത്തരമേകിയവർക്ക് സമ്മാനദാനവുമുണ്ടായി.

എം.കീർത്തന,കെ.കെ. സംജ, സി.കെ.ഗിരീശൻഎന്നിവർ ഒന്നുമുതൽ മൂന്ന് വരെ സമ്മാനങ്ങൾക്കർഹരായി. പത്ത് പേർക്ക്പ്രോത്സാഹന സമ്മാനങ്ങളുമുണ്ടായി.

പുന്നേൽ,ഏടന്നൂർചാലക്കര,ആച്ചുകുളങ്ങര,കൈവട്ടം,കുട്ടിമാക്കൂൽ,പെരുന്താറ്റിൽ , അരങ്ങേറ്റ് പറമ്പ്, പൊയിലൂർ വിളക്കോട്ടൂർ , പാനൂർ ഗുരുസന്നിധിഎന്നിവിടങ്ങളിലും ഭക്ത്യാദരങ്ങളോടെ ദൈവദശകം ആലപിച്ചു.

ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന സമൂഹപ്രാർത്ഥന

q

മാഹിയിൽ പ്രാർത്ഥനാ സദസ്സ് ഭക്തിനിർഭരമായി

മാഹി: ഗുരുധർമ്മ സഭയുടേയും എസ്.എൻ.ഡി.പി.യുടേയും സംയുക്താഭി മുഖ്യത്തിൽ മാഹി സഹകരണ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദൈവദശകംപ്രാർത്ഥനാ യോഗത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പലതവണ ഗുരുദേവ പാദസ്പർശമേറ്റ മാഹിയിൽ പ്രമുഖ ശ്രീനാരായണിയൻ

രാജേഷ് അലങ്കാർ പ്രാർത്ഥനാ ഗീതം ചൊല്ലിക്കൊടുത്തു. നേരത്തെ

പ്രാർത്ഥനായോഗം സജിത്ത് നാരായണന്റെ അദ്ധ്യക്ഷതയിൽ മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജാതി മത വർഗ്ഗ വർണ ദേദങ്ങൾക്കതീതമായി മനുഷ്യനെ ഒന്നായിക്കാണാർ പഠിപ്പിക്കുന്നതാണ് ഈ ഉൽകൃഷ്ട .കൃതിയെന്നും,ആഗോളവൽക്കരണത്തിന്റെ ഈയുഗത്തിൽ മനുഷ്യർക്കിടയിൽ ഉണ്ടാകേണ്ടഐക്യത്തെയാണ് ദൈവദശകം വിരൽ ചൂണ്ടുന്നതെന്നും എം എൽ എ ഓർമ്മിപ്പിച്ചു.

പി.സി.ദിവാനന്ദൻ, പ്രേമൻ കല്ലാട്ട് , ടി.കെ.ഗംഗാധരൻ , സംസാരിച്ചു. കെ.പി. സജീവൻ,ടി.ശശികുമാർ , എ. പ്രകാശൻ, കുനിയിൽ പ്രസാദ്, എം. ശ്രീ ജയൻ ,സൂസി രാജേഷ്, ഗംഗാധരൻ അഞ്ചരക്കണ്ടി, ശ്യാമള ചെമ്പ്ര, ജിജേഷ് ചാമേരി, രേഖ ഭരതൻ നേതൃത്വം നൽകി.


ചിത്രവിവരണം: മാഹി എം എൽ എ അഡ്വ ടി. അശോക് കുമാർ പ്രാർത്ഥനായോഗം ഉദ്ഘാടനം ചെയ്യുന്നു.

ദൈവദശകം പ്രാർത്ഥനാലാപന

യജ്ഞം നടത്തി

തലശ്ശേരി.ആഗോള ദൈവദശകം പ്രാർത്ഥനാലാപനത്തിന്റെ ഭാഗമായി കൈവട്ടം നരനാരായണ മഠം തലശ്ശേരിസൈദാർപള്ളിക്ക് സമീപം നടത്തിയ ദൈവദശകം ആലാപനായജ്ഞം ശ്രീനാരായണ തത്വപ്രചാരകൻ ടി.വി. വസുമിത്രൻഎഞ്ചിനിയർഉദ്ഘാടനംചെയ്തു. യോഗത്തിൽ അഡ്വ. പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളടക്കം പങ്കെടുത്ത ഭക്തിനിർഭരമായ പ്രാർത്ഥനാലാപനത്തിന് പ്രശാന്ത് കൈവട്ടം, എം.വി. ഹരീന്ദ്രനാഥ്, ജ്യോതിഷ്, വിനോദ് എ., സുജിൻ എ.പി, പ്രകാശ് കെ.കെ, ജ്യോതീന്ദ്രൻ കെ, പത്‌മനാഭൻ കെ.പി, സുധീഷ്‌ണൻ ടി.പി, സുധർമ്മൻ വൈദ്യർ, വിവേക്, കെ.കെ. രമേശ് നേതൃത്വം നൽകി.

capture_1792952957

കൈവട്ടം നരനാരായണ മഠത്തിൽ നടന്ന ദൈവദശകം പ്രാർത്ഥന

et

മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

മാഹി: മാഹി സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിൽ രോഗികൾക്കൊരു കൈതാങ്ങ്പദ്ധതിയുടെ ഭാഗമായിബൈപാപ് മെഷീൻ , വീൽചെയറുകൾ, വോക്കറുകൾ ഉൾപ്പടെയുളള മെഡിക്കൽ ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി.യൂസ ഫ് അദ്ധ്യക്ഷത വഹിച്ചു.ടി.ഇബ്രാഹിം കുട്ടി, ചാലക്കര പുരുഷു, ഇ.കെ. റഫീഖ്,

മുഹമ്മദ്‌ ഇഫ്തിയാസ്,ലത്തീഫ് ,ഇ കെ മുഹമ്മദലി, സി.കെ.നാസർ 

നൗഷാദ് ആലമ്പത്ത്,,ടി ജി ഇസ്മായിൽ സംസാരിച്ചു.

 എ വി അൻസാർ സ്വാഗതവുംകെ പി സിദ്ദീഖ് നന്ദിയും പറഞ്ഞു.

സക്കീർ,നംഷീർ,,മുഹമ്മദ് റംസാൻ, സിനാൻ,സയാൻ,,

റിഷാദ് കൂടാളി,റസ്മിൽനേത്രത്വം നൽകി,


ചിത്രവിവരണം: അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

capture

ഗോപിക നമ്പ്യാർ ചെന്നൈ ഹൈക്കോടതിയിലെ പുതുച്ചേരി സർക്കാർ അഭിഭാഷക.

മാഹി:മദ്രാസ് ഹൈക്കോടതിയിൽ ഹൈക്കോടതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മയ്യഴി ചാലക്കര സ്വദേശിനി ഗോപിക നമ്പ്യാരെപുതുച്ചേരി സർക്കാർ നിയമിച്ചു.

മുൻ ഹൈക്കോടതി ജസ്റ്റിസ് കെ. കെ. ശശിധരന്റെ ഏക മകളാണ്. നിയമ വിദഗ്ധയായ ഗോപിക നിരവധി ജേർണലുകളിൽ പതിവായി നിരവധി നിയമ ലേഖനങ്ങൾ എഴുതി വരുന്നു.ഭരതനാട്യം നർത്തകി കൂടിയാണിവർ.

 ഗോപികയുടെ ഈ നേട്ടം മയ്യഴിക്ക് ഏറെഅഭിമാനകരമാണെന്നും, നിയമരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാനും അർപ്പണബോധത്തോടെയും മികവോടെയും മുന്നേറാനും സാധിക്കട്ടെയെന്നും മാഹി എം.എൽ.അഡ്വ: ടി.അശോക് കുമാർ ആശംസിച്ചു.

w

കവുങ്ങും വാഴയും വെട്ടിനശിപ്പിച്ചു

പൊന്ന്യം :ചുണ്ടങ്ങാപൊയിൽ ചാലവയലിൽ സാമൂഹ്യ ദ്രോഹികൾ കവുങ്ങും വാഴയും വെട്ടി നശിപ്പിച്ചു. പൊന്ന്യം ചന്ദ്രൻ., എൻ ചന്ദ്രൻ എന്നിവരുടെ കൃഷിയിടത്തിലാണ് ആക്രമണം നടത്തിയത്. കൃഷി സ്ഥലത്തു ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഇരുവരുടെയും നിരവധി വാഴകാട്ടുപന്നിനശിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് സാമൂഹ്യ ദ്രോഹികളുടെ ആക്രമണം. കതിരൂർ പൊലീസിൽ ഇരുവരും പരാതി നൽകി. കൃഷിയിടത്തിൽ നടത്തിയആക്രമണത്തിൽ കർഷക സംഘം പൊന്ന്യം വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു.

ഭാരതീയവിചാരകേന്ദ്രം പുസ്തകചർച്ച നടത്തി

മാഹി:ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച നടത്തി. പി. പരമേശ്വർജിയുടെ ‘കേരളം ഭ്രാന്താലയത്തിൽനിന്ന് തീർഥാലയത്തിലേക്ക്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ച സമിതി സെക്രട്ടറി കെ.പി.മനോജ് അവതരിപ്പിച്ചു.

സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ മഹാത്മാഗാന്ധി തീർഥാലയമെന്ന് വിശേഷിപ്പിക്കാൻ ഇടയാക്കിയത് ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങളാണെന്നപി.പരമേശ്വർജിയുടെ നിരീക്ഷണം പഠനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനനി പ്രകാശൻ സ്വാഗതം പറഞ്ഞു. അഡ്വ. ബി. ഗോകുലൻ അധ്യക്ഷത വഹിച്ചു. പി.ടി. ദേവരാജൻ നന്ദി പറഞ്ഞു. ഹരിദാസ് കെ., എൻ.സി. സത്യനാഥൻ, ജയസൂര്യ ബാബു, പത്മനാഭൻ മാസ്റ്റർ, അഡ്വ. കെ. അശോകൻ സംസാരിച്ചു.


ചിത്രവിവരണം: കെ.പി. മനോജ് വിഷയം അവതരിപ്പിക്കുന്നു

whatsapp-image-2026-10-25-at-10.25.59-pm

ചാലക്കര ദേശോത്സവം: രക്തദാനത്തിലൂടെ മാതൃകയായി പോലീസുകാർ

മാഹി: ചാലക്കരദേശോത്സവത്തിന്റെരണ്ടാംവാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പിൽ മാഹി, പള്ളൂർ പൊലീസ് സ്റ്റേഷനുകളിലെ 15 ഓളം പോലീസുകാർ രക്തം ദാനം ചെയ്തു. ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന രക്തദാനത്തിന്റെ മഹത്ത്വംഉയർത്തിപ്പിടിച്ച ക്യാമ്പിൽ പൊലീസുകാരുടെ പങ്കാളിത്തം ശ്രദ്ധേയമായി.

മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ രക്തം ദാനം ചെയ്ത് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാനാകുമെന്ന സന്ദേശംപകരുന്നതായി പൊലീസുകാരുടെ ഈ കൂട്ടായ്മ.

ചാലക്കര പി.എം. ശ്രീ യു.ജി.ബി. ഹൈസ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പ് മാഹി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇഷ്ഹാഖ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട് ചന്ദ്രകാന്ത് നേത്രാലയ എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ആരോഗ്യപരിശോധനകളും ലഭ്യമാക്കി.

സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള താൽപ്പര്യവും ഉയർത്തിക്കാട്ടിയ രക്തദാന ക്യാമ്പ് ദേശോത്സവത്തിന്റെ ഭാഗമായി ശ്രദ്ധേയമായി.


ചിത്ര വിവരണം: മാഹി പൊലീസ് സി.ഐ. രക്തദാനം ചെയ്യുന്നു

1

ഏഴിമല നേവൽ അക്കാദമിയിലേക്ക് സൗജന്യ പഠന യാത്ര സംഘടിപ്പിച്ചു

മാഹി : പിഎംശ്രീ സൗജന്യ പഠനയാത്ര പദ്ധതിയുടെ ഭാഗമായി പന്തക്കൽ പിഎംശ്രീ കെ കുമാരൻ ഗവ ഹയർസെക്കൻഡറി സ്കൂൾ ഏഴിമല നേവൽ അക്കാദമിയിലേക്ക് സൗജന്യ പഠന യാത്ര സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ആറാംതരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള 500 ഓളം വിദ്യാർത്ഥികളും, ഇരുപതോളം അധ്യാപകരും,സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളുമാണ് ടൂർ കോഡിനേറ്റർ കെ ജവഹർ മാഷുടെ നേതൃത്വത്തിൽ സൗജന്യ പഠനയാത്രയുടെ ഭാഗമായത്.നാവികസേനയുടെ പ്രവർത്തനങ്ങളും കേഡറ്റുകളുടെ അച്ചടക്കമുള്ള ജീവിതരീതിയും നേരിട്ട് കണ്ടുമനസ്സിലാക്കാനും,

സ്കൂൾ പഠനത്തിന് ശേഷം നാവികസേനയിലും, കോസ്റ്റു ഗാർഡിലും ഓഫീസറാകാനുള്ള അവസരങ്ങളെക്കുറിച്ച് ധാരണ ലഭിക്കാനും.രാജ്യസേവനത്തോടുള്ള താല്പര്യവും ലക്ഷ്യബോധവും വിദ്യാർത്ഥികളിൽ വളർത്താനും പഠന യാത്ര സഹായിച്ചു. ഏഴിമല കൂടാതെ ജൈവവൈവിധ്യ കേന്ദ്രമായ മടായി പാറയും വിദ്യാർത്ഥി സംഘം സന്ദർശിച്ചു.

qe

ബാംഗ്ളൂരുവിൽനിര്യാതനായി

ചൊക്ലി:കവിയൂർ അംബേദ്കർ വായനശാലയ്ക്ക് സമീപം വിരിച്യത്ത് വയൽ (സരയൂ) വി.വി.സുനോജ് (46) ബാംഗ്ലൂരുവിൽ നിര്യാതനായി. ബാംഗ്ലൂർ മലയാളി ക്ലബ്ബ് സ്ഥാപകനും വേ സോൺഎഡ്യൂക്കേഷണൽ കൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടറും ആയിരുന്നു.ഭാര്യ: ഡോ:കീർത്തന ( ദന്തൽസർജൻ ബാംഗ്ളൂർ )

മക്കൾ :അയാൻ, അർഹ.കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട: അധ്യാപകൻ വത്സൻ മാസ്റ്ററുടെയും , മട്ടാമ്പ്രം പള്ളി ആൻവരിയ എൽ പി സ്കൂൾ റിട്ട: അധ്യാപിക വത്സല ടീച്ചറുടെയും മകനാണ്. 

സഹോദരങ്ങൾ :സൂരജ് (സോഫ്റ്റ്‌വെയർ എൻജിനീയർ ബാംഗ്ലൂർ), സായൂജ് (അസിസ്റ്റൻ്റ് എൻജിനീയർ കെ.എസ്.ഇ.ബി. ചൊക്ലി) . സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കവിയൂരിലെ വീട്ടുവളപ്പിൽ നടക്കും.

capture_1792953452

കുഞ്ഞലൂസ് നിര്യാതനായി.

മാഹി: മൂലക്കടവ് ഗവ.എൽ.പി.സ്ക്കൂളിന് സമീപം ചാത്തോത്ത് കുഞ്ഞലൂസ് (86)നിര്യാതനായി..ഭാര്യ: റാബിയ. മക്കൾ: അസിലു, അജി നാസ് (ഗൾഫ്), അഫീല. മരുമക്കൾ: സീനത്ത്, ഷഫീന, പരേതനായ സുഹൈൽ

1_1792953523

വനജ നിര്യാതയായി

ന്യൂമാഹി: പെരിങ്ങാടിമാണിക്കോത്ത് വനജ (62)നിര്യാതയായി. അച്ഛൻ: പരേതനായ മാണിക്കോത്ത് അമ്പു.

അമ്മ: പരേതയായ മന്ദി. സഹോദരങ്ങൾ :ബാലൻ, കൗസു (ചാലക്കര), വി.കെ. ഭാസ്‌ക്കരൻ, സുലോചന, പരേതനായ സുരൻ. സംസ്‌ക്കാരം തിങ്കൾ ഉച്ചയ്ക്ക് 12ന്പെരിങ്ങാടി ഈച്ചിയിലെ വയലിൽ കുനിയിൽ

capture_1792947060

ഭർത്താവിന്റെ പിന്നാലെ ഭാര്യയുംമരണപെട്ടു

ന്യൂമാഹി: പരിമഠം എടോൾ ജുമാ മസ്ജിദിൻ്റെ അടുത്ത് "നസർ" ൽ താമസിക്കുന്ന ആലംമ്പത്ത് നസീമ (76) നിര്യാതയായി.

പരേതരായ മാളികണ്ടി അബുവിൻ്റെയും, ആലംമ്പത്ത് അയിച്ചുവിന്റെയും മകളാണ്.

ഭർത്താവ്: താഴെ ചാർത്താൻ കോട്ടയിൽ ടി. സി. കെ. മമ്മൂട്ടി (പെരിങ്ങാടി)കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.

മക്കൾ: എ. പി. റഹീസ്, എ. പി. റുഫൈദ്, എ. പി. റുക്സാന.

മരുമക്കൾ: ടി. സി. കെ. ലുബ്ന (പെരിങ്ങാടി), ഷാഹിമ (പാറാൽ), സുബൈർ,കാളിയാറവിട (പെരുമുണ്ടേരി).

സഹോദരങ്ങൾ: പരേതരായ എ. പി. മൂസ്സ, എ. പി. സാറ, എ. പി. സുബൈർ.

ജനാസ നമസ്കാരം: തിങ്കളാഴ്ച 26 ന് രാവിലെ 10 മണിക്ക് പരിമഠം എടോൾ ജുമാ മസ്ജിദിൽ.

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ

capture_1792953627

സി.കെ.രാമകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.

ന്യൂമാഹി: കവിയൂർ മങ്ങാട് താമസിക്കുന്ന പുന്നോൽ കുറിച്ചിയിൽ ചെറിയ കുനിയിൽ ഹൗസിലെ സി.കെ.രാമകൃഷ്ണൻ നമ്പ്യാർ (86) അന്തരിച്ചു.

ഭാര്യ: കാർത്ത്യായനി.

മക്കൾ: സി.കെ.രഘുനാഥ്, സി.കെ.ബാബു, പരേതനായ സി.കെ.പ്രശാന്ത്.

മരുമകൾ: രമ്യാ ബാബു.

സഹോദരങ്ങൾ: സി.കെ. സദാനന്ദൻ, സി.കെ. ജയകുമാർ, സി.കെ. തങ്കമണി, സി.കെ. പ്രീത കുമാരി, പരേതരായ സി.കെ. രവീന്ദ്രൻ നമ്പ്യാർ, സി.കെ. ദേവദാസ് നമ്പ്യാർ.

സംസ്കാരം തിങ്കളാഴ്ച കവിയൂർ മങ്ങാട്ടെ വീട്ടുവളപ്പിൽ.

q

കൈവട്ടം ശ്രീനരനാരായണമഠത്തിന്റെ ആഭിമുഖ്യത്തിൽ സെയ്ദാർ പള്ളിയിൽ ടി.വി. വസുമിത്രൻ എഞ്ചിനീയറുടെ നേതൃത്വത്തിൽ നടന്ന ദൈവദശകം പ്രാർത്ഥനാ സദസ്സ്

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur