മയ്യഴിയമ്മക്ക് വന്ദനം 'പെരുംനാളു'കൾക്ക് കൊടിയിറങ്ങി.

മയ്യഴിയമ്മക്ക് വന്ദനം 'പെരുംനാളു'കൾക്ക് കൊടിയിറങ്ങി.
മയ്യഴിയമ്മക്ക് വന്ദനം 'പെരുംനാളു'കൾക്ക് കൊടിയിറങ്ങി.
Share  
എഴുത്ത്

News desk

2026 Oct 22, 11:17 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി: "വന്ദനം അമ്മ ത്രേസ്യാ... വന്ദനം ആവിലാമ്മേ....വന്ദനമേകിടും, വന്ദനമേകീടും , മാഹിതൻ മാതാവേ..."

കഴിഞ്ഞ 17 ദിനരാത്രങ്ങളിലായി അൾത്താരയിൽ പൊതു വണക്കത്തിന് വെച്ച വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ

ദാരുശിൽപ്പം തിരികെ രഹസ്യ അറയിലേക്ക് കൊണ്ടുപോകും മുമ്പ് വിശ്വാസികളൊന്നടങ്കം ഹൃദയാർദ്രമായി ആലപിച്ച ആത്മീയ ഗീതമാണിത്.

ഇന്നലെ കാലത്ത്

ദേവാലയത്തിൽ ദിവ്യബലികൾ ഉണ്ടായിരുന്നു . 10 30 ന് റവ ഫാദർ വില്യം രാജന്റെമുഖ്യകാർമീകത്ത്വത്തിൽ സാഘോഷ ദിവ്യബലി അർപ്പിച്ചു.

 തുടർന്ന് നൊവേനയും പ്രദക്ഷിണവും ഉണ്ടായി. പരിശുദ്ധ കുർബാനയുടെ ആശിർവാദത്തോടുകൂടി ചടങ്ങുകൾ സമാപിക്കുകയായിരുന്നു പ്രദക്ഷിണത്തിൽ മതജാതി ചിന്തകൾക്കുമപ്പുറം നൂറൂകണക്കിന് ആളുകൾ പങ്കെടുത്തു. രണ്ട് മുപ്പതിന് അത്ഭുത രൂപംഅൾത്താരയ്ക്കുള്ളിൽ രഹസ്യ അറയിലേക്ക് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ മാറ്റി, തുടർന്ന് കൊടി ഇറക്കിയതോടെ 18 ദിവസം നീണ്ടുനിന്ന മഹോത്സവരാവുകൾക്ക്പ്രൗഢമായസമാപനമായി.

പെരുന്നാൾ സമയത്ത് ഒരു ബൈക്ക് മോഷണം, കുട്ടിയുടെ വള മോഷണം, വൃദ്ധയുടെ മാല മോഷണം എന്നിവ നടന്നെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ മാഹി പൊലീസ് പിടികൂടുകയായിരുന്നു.

മദ്യംവിളയുന്നമയ്യഴി, 18 നാൾ ജനസാഗരമായപ്പോൾ , യാതൊരനിഷ്ട സംഭവവുമുണ്ടായില്ല. പൊലീസ് മാതൃകാപരമായ നടപടികളാണ് സമയോചിതമായി സ്വീകരിച്ചത്. ഒരു നാടിന്റെയാകെ ഹൃദയപൂർവമായ സഹകരണമാണ് ലഭിച്ചതെന്ന് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ പറഞ്ഞു. എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചു.


ചിത്ര വിവരണം: മയ്യഴി അമ്മയെ തിരികെ രഹസ്യ അറയിലേക്ക് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ കൊണ്ടുപോകുന്നു.8

l

പെരുന്നാൾ കൂട്ട മണി മുഴക്കം: യുവതി യുവാക്കൾ ചേർന്ന് കൂറ്റൻ മണി മുഴക്കുന്നു.

kx

അഡ്വ. കെ.ഇ. ഗംഗാധരൻ സ്‌മാരക പുരസ്‌കാരം എം. മുകുന്ദന്


തലശ്ശേരി: അഡ്വ. കെ.ഇ. ഗംഗാധരൻ സ്മാരക പുരസ്കാരത്തിന് സാഹിത്യകാരൻ എം. മുകുന്ദൻ അർഹനായി. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരത്തിന് എം. മുകുന്ദനെ തെരഞ്ഞെടുത്തത്.

25,000 രൂപയും ഉപഹാരവുമാണ് പുരസ്കാരം.

അശോകൻ ചരുവിൽ, കരിവെള്ളൂർ മുരളി, ഇ.പി. രാജഗോപാലൻ, എം. കെ. മനോഹരൻ, ഡോ. സുധ അഴിക്കോടൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

നോവൽ, ചെറുകഥ പ്രപഞ്ചത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത പ്രതിഭാവിലാസവും കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ സമ്പന്നമാക്കിയ നിസ്തുല പങ്കാളിത്തവും മുൻനിർത്തിയാണ് മുകുന്ദന് പുരസ്കാരം നൽകുന്നത്. മൗലികവും മനോഹരവുമായ ഭാവനയിലൂടെ മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എം. മുകുന്ദനെന്ന് വിധിനിർണയ സമിതി വിലയിരുത്തി.  

നവംബർ 5-ന് തലശ്ശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം കൈമാറും.

 ചിത്രം ... എം. മുകുന്ദൻ

.

capture_1792690502

ഉത്സവച്ഛായയിൽ

 'സ്റ്റെല്ലാർ' പ്ലേസ്‌മെന്റ് ചടങ്ങ് നടന്നു

മാഹി: ക്യാമ്പസ് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കായുള്ള സ്റ്റെല്ലാർ'പ്ലേസ്‌മെന്റ് അനുമോദന ചടങ്ങ്

പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ്ടെക്നോളജിയിഉത്സവാന്തരീക്ഷത്തിൽ നടന്നു.

കോളജിലെ

പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പസ് സെലക്ഷൻ ലഭിച്ചവിദ്യാർത്ഥികൾക്കായുള്ള 'സ്റ്റെല്ലാർ' പ്ലേസ്‌മെന്റ് അനുമോദന ചടങ്ങ് കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചത്. പ്രൗഢഗംഭീരമായി നടന്നു. ആറ്ദിവസങ്ങളിലായി കാമ്പസിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ച വിപുലമായ പ്ലേസ്‌മെന്റ് ഡ്രൈവുകളുടെ ഔദ്യോഗിക സമാപനത്തോടനുബന്ധിച്ചാണ് ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ.സി.ജി.ലക്ഷ്മീദേവി സ്വാഗതംപറഞ്ഞു. മാഹി മുനിസിപ്പൽ കമ്മീഷണർ പി.കെ. ശ്രീജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പസിനകത്തു തന്നെ ഇത്തരം നൂതനമായ തൊഴിൽ വിന്യാസ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുക എന്നത് കനത്ത വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇതിനായി അഹോരാത്രം കഠിനാധ്വാനം ചെയ്ത കോ-ഓർഡിനേറ്റർമാരെയും അധ്യാപകരെയും പ്രത്യേകം അഭിനന്ദിച്ചു. മുൻ മാഹി നിയമസഭാംഗം രമേശ് പറമ്പത്ത് മുഖ്യാതിഥിയായി. വിദ്യാർത്ഥികളുടെ തൊഴിൽ നേട്ടങ്ങളെയും കോളേജിന്റെ വികസന മുന്നേറ്റങ്ങളെയും പ്രകീർത്തിച്ചു സംസാരിക്കുകയും മികച്ചകമ്പനികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിടുക്കർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ എം.സി.സി.ഐ.ടി വൈസ് പ്രസിഡന്റ് എം.കെ. ശ്രീജേഷ്, ടി.എം. സുധാകരൻ, സംസാരിച്ചു. ചടങ്ങിൽ ഇന്ത്യൻ പേറ്റന്റ് ലഭിച്ച സവിശേഷമായ രക്ഷാവാഹന സാങ്കേതികവിദ്യ വികസിപ്പിച്ച കോളേജിലെ മുൻ ബി.സി.എ. വിദ്യാർത്ഥി മുഹമ്മദ് അജ്മലിനെ ഉപഹാരം നൽകി ആദരിച്ചു. പ്ലേസ്മെൻ്റ് സെൽകോ-ഓർഡിനേറ്ററും കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ പി.കെ. ഷിനൂപ് നന്ദിപറഞ്ഞു.  


ചിത്രവിവരണം: നഗരസഭാ കമ്മീഷണർ കെ.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

capture_1792690587

പബ്ലിക് ഹിയറിങ്ങ് നടത്തുമ്പോൾ തന്നെ പുതിയ പദ്ധതിയെ അവേശത്തോടെ വരവേറ്റ് തൊഴിലാളികൾ.


ചൊക്ലി ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പബ്ലിക് ഹിയറിങ്ങ് നടത്തി. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു.ജനറൽ എക്സ്റ്റർഷൻ ഓഫീസർ സന്തോഷ് മമ്മാലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അമൽ രാജ് സ്വാഗതം പറഞ്ഞു.2025 - 26 സാമ്പത്തിക വർഷത്തെ 2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നടപ്പിലാക്കിയ പ്രവർത്തികളുടെ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാം വാർഡിൽ നിന്ന് പങ്കെടുത്തു. ബ്ലോക്ക് റിസോഴ്സ് പേഴ്സൺ സിന്ധു പി റിപ്പോർട്ട് അവതരപ്പിച്ചു. ചർച്ചയും, പുതിയ പദ്ധതിയെ കുറിച്ച് നിർദേദശങ്ങളുമുണ്ടായി. ജോയിന്റ് BDO രേഷ്മ രവീന്ദ്രൻ, ബ്ലോക്ക് AEO ഹഷീൽ ഹരിന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി സജിത് കുമാർ ടി.എം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സപ്ന, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ഷമീന,അക്രഡിറ്റഡ് എഞ്ചീനിയർ ആരതി പവിത്രൻ, അക്രഡിറ്റ് ഓവർസീയർമാരായ രാഹൂൽ രാജ്, DEOപ്രവീണ കെ.പി, VEO ഫെമിന ഫ്രങ്കേ, തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പങ്കെടുത്തു. VEO ഷിബിൻ നന്ദിയും രേഖപെടുത്തി.

whatsapp-image-2026-10-22-at-8.43.40-pm

മെഗാ മെഡിക്കൽ കേമ്പ് 25 ന്


മാഹി:  കോഴിക്കോട് ചന്ദ്രകാന്ത നേത്രാലയ , കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ

ചാലക്കര ദേശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്, ഒക്ടോബർ 25 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ചാലക്കര ഉസ്മാൻ സ്കൂളിൽ നടക്കും. വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും.

 നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്കുള്ളസൗകര്യവു മുണ്ടാകും. 

 തിമിര ശസ്ത്രക്രിയ ക്കുള്ള പൂർണമായ ശസ്ത്രക്രിയചെലവു കളും, അതുപോലെ ചാലക്കരയിൽ നിന്ന് കോഴിക്കോട് പോയി ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ച് ചാലക്കര എത്തിക്കുന്നത് വരെയുള്ള പൂർണ്ണ ഉത്തരവാദിത്വം ചാലക്കര ദേശ കൂട്ടായ്മക്ക് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾഅറിയിച്ചു.

വിദ്യാർത്ഥികളുടെ ഭാവി അവഗണിക്കരുത്:കോൺ: ഐ.


മാഹി:അധ്യയന വർഷത്തിന്റെ പകുതിയിൽവെച്ച് ഏകദേശം 13 അധ്യാപകരെ ഒരുമിച്ച് സ്ഥലംമാറ്റിയ നടപടി തീർത്തും പ്രതിഷേധാർഹമാണെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ പ്രസ്താവിച്ചു. ഇത് വിദ്യാർത്ഥികളുടെ പഠനത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ വിഷയത്തിൽ മാഹി എം.എൽ.എ. എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? മാഹി അഡ്മിനിസ്ട്രേഷന്റെ നിലപാട് എന്താണ്? ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകണം.

വിദ്യാർത്ഥികളുടെ പഠനതാൽപര്യവും ഭാവിയും സംരക്ഷിക്കപ്പെടണം.അധ്യാപക സ്ഥലംമാറ്റ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാത്ത സാഹചര്യം ഉറപ്പാക്കണമെന്നും മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

capture_1792690757

68-ാമത് കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ബാസ്കറ്റ്ബോൾ ഗെയിംസിൽ U -17 വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും തുടർച്ചയായി നാലാം തവണയും ചാമ്പ്യന്മാരായ തലശ്ശേരി സബ്ജില്ലാ ടീം.മുഴവൻപേരും കണ്ണൂർ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ കീഴിലുള്ള തലശ്ശേരി ബാസ്കറ്റ്ബാൾ അക്കാദമി കോച്ചിങ് ക്യാമ്പിലെ കുട്ടികളാണ്

capture_1792690818

നിർമ്മാണ തൊഴിലാളി പ്രചരണ ജാഥ തുടങ്ങി


ന്യൂമാഹി : ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുക,

സെസ്സ് പരിവിനുള്ള മാനദണ്ഡങ്ങൾ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധി ബോഡിൻ്റെ സാമ്പത്തിക ബാധ്യത കേന്ദ്ര -സംസ്ഥാന സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഒക്ടോബർ 28 ന് നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധി ഓഫീസ് മാർച്ചി പ്രചരണാർത്ഥം തലശ്ശേരി ഏറിയാ കൺസ്‌ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിലുള്ള പ്രചരണ ജാഥ ന്യൂമാഹി ടൗണിൽ സി ഐ ടി യു ഏറിയ പ്രസിഡണ്ട് ടി രാഘവൻ ഉദ്ഘാടനം ചെയ്തു. എം രാജൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ വി പി വിജേഷ്, എസ് കെ വിജയൻ, പി പി രഞ്ചിത്ത്, കെ.പി പ്രമോദ് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം എരഞ്ഞോളി ചുങ്കത്ത് ജാഥ സമാപന പൊതുയോഗം 

സി ഐ ടി യു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.


ചിത്രവിവരണം: ടി രാഘവൻ ജാഥ ലീഡർ വി പി .വിജേഷിന് പതാക കൈമാറുന്നു

capture_1792690879

മാഹിയിൽ അന്തർദേശീയ ചിത്രകല ക്യാമ്പ് 24 ന്


മാഹി :തപസ്യ ഇൻറർനാഷണൽ ഫൗണ്ടേഷൻ ചെന്നൈയും,ഐ.എ.ഡബ്ല്യു.യുടെയുംസംയുക്താഭിമുഖ്യത്തിൽ മാഹി ടാഗോർ പാർക്കിൽ ഒക്ടോബർ 24ന് ശനിയാഴ്ച അന്തർദേശീയ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാഹി വോക് വേയിൽ കാലത്ത് 10 മണിക്ക് മാഹി പൊലീസ് സൂപ്രണ്ട് ബി. ധനശേഖരന്റെ അദ്ധ്യക്ഷതയിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.

വൈ: 4 മണിക്ക് നടക്കുന്ന സമാപനചടങ്ങിൽ അഡ്വ:ടിഅശോക് കുമാർഎംഎൽഎ അദ്ധ്യക്ഷത വഹിക്കും. മുൻ ആഭ്യന്തരമന്ത്രിയും ചിത്രകാരനുമായ ഇ.വത്സരാജ് മുഖ്യാതിഥിയാവും.

സംഗീതത്തെ, ചിത്രകലയുമായി സംയോജിപ്പിച്ചുള്ള രചനാ രീതിയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള കേമ്പിൽ മയ്യഴിയുടെപ്രകൃതി മനോഹാരിതക്ക് പുറമെ ലഹരി വിരുദ്ധ ബോധവൽക്കരണം കൂടി വിഷയമാകും.

 ഇന്ത്യയിലെയും, ബംഗ്ലാദേശ് .നേപ്പാൾ എന്നിവിടങ്ങളിലെയും പ്രശസ്തരായ ചിത്രകാരന്മാർ ക്യാമ്പിൽപങ്കെടുക്കുന്നു പുതുച്ചേരി ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശം ഉൾപ്പെടുത്തി പുതുച്ചേരിയിലെയും മാഹിയുടെയും മനോഹാരിതയും ഉൾപ്പെടുത്തി ഫ്രഞ്ച് സംസ്കൃതിയും മലയാളിത്തനിമയുടെയും സംഗമഭൂമിയായ മയ്യഴിയെസഞ്ചാരികളുടെ മനം കവരുന്ന ഒരു കൊച്ചു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്നഉദ്ദേശത്തോടുകൂടിയാണ് മയ്യഴിപ്പുഴ തീരത്ത് ചിത്രകലാ ക്യാമ്പ്സംഘടിപ്പിക്കുന്നത് ഇതോടനുബന്ധിച്ച് പന്തക്കൽ ജനിസിസ് ഇൻറർനാഷണൽ സ്കൂളിൽ വച്ച് വിജയദശമിയോടനുബന്ധിച്ച് മൂന്ന് വയസ്സ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് ,ചിത്രരചന മത്സരങ്ങൾ നടത്തുന്നു.(ഫോൺ. 9884655667) ഇതിൽ പങ്കെടുത്ത് വിജയികളായ ചിത്രകാരന്മാരായ കുട്ടികൾക്ക് മാഹിയിൽ നടക്കുന്ന ദേശീയ ക്യാമ്പിലെചിത്രകാരന്മാർ സമ്മാനങ്ങൾ വിതരണംചെയ്യും ക്യാമ്പിൽ പങ്കെടുക്കുന്ന ചിത്രകാരന്മാർക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകും

വാർത്താ സമ്മേളനത്തിൽ ചെന്നെയിലെ തപസ്യ ആർട്ട് ഡയറക്ടർ

ജയപ്രകാശ്, കേരള കോ-ഓർഡിനേറ്റർ ഷിംന രമേഷ് , ഐ എ.ഡബ്ല്യു. ദക്ഷിണേന്ത്യൻ മേധാവി അനീസ് ആൻസി എന്നിവർ സംബന്ധിച്ചു.-

capture_1792690949

ഐ.കെ.കുമാരൻ സ്കൂൾ: അദ്ധ്യാപകരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം

മാഹി.പന്തക്കൽ പി എം ശ്രീ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽരക്ഷിതാക്കളുടെ പ്രതിക്ഷേധം. അദ്ധ്യയനവർഷത്തിന്റെ പകുതിയിൽ വെച്ച് 13ഓളംഅധ്യാപകരെയാണ് ഒരുമിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്. കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തലതിരിഞ്ഞ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾസ്കൂളിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. നിലവിലെ അധ്യാപകരെ ഈ അദ്ധ്യായന വർഷം കഴിയുന്നതുവരെ സ്കൂളിൽനിലനിർത്തണംഎന്നാവശ്യപ്പെട്ടുകൊണ്ടാണ് രക്ഷിതാക്കൾ വൈസ് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ പ്രതിക്ഷേധിച്ചത്. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുമായിസംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് എം.എൽ.എ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ സമരം താത്കാലികമായി അവസാനിപ്പിച്ചു. എസ്.എം.സി. ചെയർമാൻ പ്രേമൻ, മനോജ് കുമാർ , ദിവ്യ, വി.എം.രാകേഷ് നേതൃത്വം നൽകി.


ചിത്രവിവരണം: ഐ.കെ.കെ. സ്കൂളിൽ രക്ഷിതാക്കൾ നടത്തിയ സമരം

മെഡിസെപ് അപാകം പരിഹരിക്കണം


തലശ്ശേരി : പെൻഷൻകാർക്കും ജീവനക്കാർക്കും നൽകി വരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പദ്ധതിയിലെ അപാകം പരിഹരിച്ച് പരീഷ് കരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു ഇപ്പോൾ ആശുപത്രിയിൽ ചിലവായ തുകയുടെ മൂ നി ലോന്ന് പോലും ഇൻഷൂറൻസ് കമ്പനി അനുവദിക്കാത സ്ഥിതിയാണുള്ളത്. ആശുപത്രിയിൽ കിടന്ന് ചികിത്സ നടത്തിയതിനുള്ള ബില്ലിലുള്ള മുഴുവൻ തുകയും അനുവദിച്ച് പെൻഷൻകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കണം .ഡി.എ അനുവദിക്കുമ്പോൾ മുൻകാലങ്ങളിൽ അനുവദിച്ചത് പോലെ പെൻഷൻകാർക്ക് അനുവദിക്കണമെന്നും പെൻഷൻകാർക്ക് ഒരു മാസം വൈകി കൊടുക്കുന്ന ഉത്തരവ് മാറ്റി നൽകണമെന്നുംആവശ്യപ്പെട്ടു പ്രസിഡൻ്റ് കെ.ടി. രതീശൻ അധ്യക്ഷത വഹിച്ചു എൻ കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി.വി. പത്മനാഭൻ , പി.വി. ജയൻ, അശോകൻ, രത്നാകരൻ, പ്രൊഫ: രവീന്ദ്രൻ ടി. ആർ. സുശീല, കെ.സുരേന്ദ്രൻ ,ഷേർളി , എ . എൻ. കുമാരി എന്നിവർ സംസാരിച്ചു

capture_1792691048

പരമേശ്വരൻ നിര്യാതനായി

മാഹി: പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനു സമീപം കുഞ്ഞി പറമ്പത്ത് പരമേശ്വരൻ(83) നിര്യാതനായി. (റിട്ട. സ്പിന്നിംഗ് മിൽ ജീവനക്കാരൻ). ഭാര്യ: ജയലക്ഷ്മി. മക്കൾ: പ്രേജിത്ത് (INTUC), രഞ്ജിത്ത്.

റേഷൻ കാർഡ് ഉടമകൾക്ക് രണ്ട് മാസത്തെ അരിവിഹിതത്തിന് പകരം പണം അനുവദിച്ചു; 35.71 കോടി രൂപ കൈമാറി

മഞ്ഞ കാർഡിന് ₹860, ചുവപ്പ് കാർഡിന് ₹1,720


പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ റേഷൻ കാർഡ് ഉടമകൾക്ക് 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ അരിവിഹിതത്തിന് പകരമായി പണം നൽകുന്നതിനായി 35.71 കോടി രൂപ അനുവദിച്ചു. അർഹരായ കുടുംബ കാർഡ് ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് കൈമാറിയതായി സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് വകുപ്പ് ഡയറക്ടർ മുത്തു മീന പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ജനുവരി മാസത്തിൽ 2,54,404 ഗുണഭോക്താക്കൾക്കായി 17.84 കോടി രൂപയും ഫെബ്രുവരിയിൽ 2,54,779 ഗുണഭോക്താക്കൾക്കായി 17.86 കോടി രൂപയുമാണ് വിതരണം ചെയ്തത്. പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലെ ഗുണഭോക്താക്കൾക്കാണ് സർക്കാർ ഫണ്ടിൽനിന്ന് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്.

മഞ്ഞ കുടുംബ കാർഡ് ഉടമകൾക്ക് പ്രതിമാസം 430 രൂപ വീതം രണ്ട് മാസത്തേക്ക് ആകെ 860 രൂപയും ചുവപ്പ് കാർഡ് ഉടമകൾക്ക് പ്രതിമാസം 860 രൂപ വീതം രണ്ട് മാസത്തേക്ക് ആകെ 1,720 രൂപയുമാണ് ലഭിക്കുക.


അരിക്ക് പകരമായി പണം നൽകുന്നതിനുള്ള തുക അർഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തതായും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പെട്രോൾ പമ്പ് തൊഴിലാളികൾക്ക് 900/- രൂപ ശമ്പള വർധനവ്

സൂചനാ സമരം പിൻവലിച്ചു

മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾക്ക് പ്രതിമാസം 900/- രൂപ ശമ്പള വർധനവ് അനുവദിച്ചു- ലേബർ ഓഫീസർ തസ്തികയിൽ ഉദ്യോഗസ്ഥനില്ലാത്തതിനാൽ റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാറിൻ്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്.മാഹി പോലീസ് സൂപ്രണ്ട് ബി.ധനശേഖരനും ചർച്ചയിൽ പങ്കെടുത്തു.ഇതോടെ സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത വെള്ളിയാഴ്ച്ചത്തെ സൂചനാ പണിമുടക്കും, അടുത്ത മാസം നടത്താനുദ്ദേശിച്ച അനിശ്ചിതകാല സമരവും പിൻവലിച്ചതായി നേതാക്കൾ അറിയിച്ചു.

   ഗവ.ഹൗസിൽ നടന്ന ചർച്ചയിൽ പമ്പുടമകളെ പ്രതിനിധീകരിച്ച് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, സജിത്ത് നാരായണൻ, കെ.മജീദ്, കെ.കെ. അനിൽ കുമാർ എന്നിവരും, സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ എ.പ്രേമരാജൻ, പി.സി.പ്രകാശൻ, ഹാരിസ് പരന്തിരാട്ട്, ടി.സുരേന്ദ്രൻ (സി.ഐ.ടി.യു), കെ.ടി. സത്യൻ, സത്യൻ കുനിയിൽ, ഇ.രാജേഷ്, പി.കൃഷ്ണൻ (ബി.എം.എസ്), കെ.മോഹനൻ, ജിതേഷ് വാഴയിൽ (ഐ.എൻ.ടി.യു.സി) എന്നിവരും പങ്കെടുത്തു - മാഹി മേഖലയിലെ വിവിധ പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്ന 500 ൽ പരം ജീവനക്കാർക്ക് പുതുക്കിയ വേതനം ലഭിക്കും

mannan-new
MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w