മാഹി: റിജേഷ് രാജൻ രചിച്ച ‘അക്ഷരക്കൂട്ടുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച (ഒക്ടോബർ 24) രാവിലെ 10ന് എക്സൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പുസ്തകപ്രകാശനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കവി ആനന്ദ് കുമാർ പറമ്പത്ത്, സീനിയർ മാധ്യമപ്രവർത്തകൻ കലൈമാമണി ചാലക്കര പുരുഷു, പുസ്തകത്തിന്റെ രചയിതാവ് റിജേഷ് രാജൻ, എക്സൽ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ പി. പ്രിയേഷ് എന്നിവർ പങ്കെടുത്തു.
മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ പുസ്തകം പ്രകാശനം ചെയ്യും. എക്സൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് പുസ്തകം ഏറ്റുവാങ്ങും. കവി ആനന്ദ് കുമാർ പറമ്പത്ത് പുസ്തകപരിചയം നടത്തും.
ഡോ. പി. രവീന്ദ്രൻ വിശിഷ്ടാതിഥിയാകും. അധ്യാപകൻ വേണുദാസ് മോകരി സ്വാഗതവും പി. പ്രിയേഷ് നന്ദിയും പറയും. എം. മുസ്തഫ, സത്യൻ കേളോത്ത്, വടക്കൻ ജനാർദ്ദനൻ, നോവലിസ്റ്റ് രാജലക്ഷ്മി എന്നിവർ ആശംസകൾ നേരും. ചടങ്ങിൽ കലൈമാമണി ചാലക്കര പുരുഷു അധ്യക്ഷത വഹിക്കും
ആരോരുമറിയാതെ
സർക്കാർ വക ടൂറിസം പരിപാടി !
മാഹി: പുതുച്ചേരി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹി ബിച്ചിൽ ആരോരുമറിയാതെ ഒരാഴ്ച നീളുന്ന ഒരു ടൂറിസം വിനോദ മേള.
മയ്യഴിയിലെ കലാ-സാംസ്കാരിക സ്ഥാപനങ്ങളേയോ, കലാകാരന്മാരേയോ, പത്ര-ദൃശ്യ മാധ്യമങ്ങളേ യോ അറിയിക്കാതെ, ഏതാനും ചില ഉദ്യോഗസ്ഥർ ഇതിനെ സ്വകാര്യ പരിപാടിയാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ ശക്തമായപ്രതിഷേധമുയർന്നിട്ടുണ്ട്.സർക്കാർ പരിപാടികളെ , കലാകാരന്മാരെ അറിയിക്കുക പോലും ചെയ്യാതെ , സ്വകാര്യപരിപാടിയാക്കിമാറ്റുന്നത് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യലാണെന്ന് ജനശബ്ദം മാഹി ആരോപിച്ചു.
അഖിലേന്ത്യാതലത്തിൽ നടന്ന ഐ. ടി. ഐ പരീക്ഷയിൽ കേരള സംസ്‌ഥാനത്ത് ഒന്നാം റാങ്കിന് മാഹി ചാലക്കര സ്വദേശിയായ കെ.അഭിജിത്ത് അർഹനായി.
2026-ലെ എ. ഐ.ടി.ടി ടി. പരീക്ഷയിൽ കണ്ണൂർ ഐ.ടി.ഐയിലെ വിദ്യാർത്ഥി അഭിജിത്ത് കെ സംസ്ഥാനത്തിന് വേണ്ടി ടോപ്പർ റാങ്ക് കരസ്‌ഥമാക്കി. ചാലക്കരയിലെ കല്ലാണ്ടി മനോജ് ഷീന ദമ്പതികളുടെ മകനാണ്.
വെൽഡർ (സ്‌ട്രക്ചറൽ) ട്രേഡിലാണ് അഭിജിത്ത് ഈ നേട്ടം കരസ്ഥമാക്കിയത്.
ഐ.ടി.ഐ കണ്ണൂർ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ കോളേജിലെ അധ്യാപകരും സഹപാഠികളും
അഭിജിത്തിനെ അനുമോദിച്ചു
കഴിവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് മേഖലയിലും വിജയിക്കാമെന്നതിന് ഉദാഹരണമാണ് അഭിജിത്തിന്റെ നേട്ടമെന്ന് ഐ.ടി.ഐ അധികൃതർ പറഞ്ഞു
പ്രേമവല്ലി നിര്യാതയായി
ഈസ്റ്റ് പള്ളൂർ സബ്ബ് സ്റ്റേഷനു സമീപം മീത്തലെ വീട്ടിൽ കണിയേരി വില്ലിപ്പാലൻ പ്രേമവല്ലി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് ദാമോദരൻ നമ്പ്യാർ. മക്കൾ: സുരേഷ്.എം.വി (എക്സ് മിലിറ്ററി), ലീന.എം.വി, മനോജ് കുമാർ.എം.വി (പോണ്ടെക്സ്)
പരേതനായ വിനോദ് കുമാർ.എം.വി. ജമാതാക്കൾ: അജിത കുമാരി (ചമ്പാട്),. രമേഷ് ബാബു (പലയാട്),
പ്രസന്ന (ചാലക്കര), സനിത (പൊന്ന്യം). സംസ്ക്കാരം ഇന്ന് (20/10/26) വൈകുന്നേരം 4 മണിക്ക് വീട്ടു വളപ്പിൽ
അദിബ് കെ.പി.യുടെ സംഗിത കച്ചേരി ശ്രാവ്യ സുന്ദരമായി
ന്യൂമാഹി:അറബിക്കടലിന്നഭിമുഖമായി, പരശുരാമനാൽ നിർമ്മിക്കപ്പെട്ടു വെന്ന് കരുതിപ്പോരുന്ന പുരാതനമായ പരിമഠം ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിൽ, മഹാനവമി നാളിൽ തണുത്ത കാറ്റുള്ള രാവിൽ എത്തിച്ചേർന്ന , നൂറ് കണക്കിന് വിശ്വാസികൾക്ക് യുവ സംഗിതജ്ഞൻ അദിബ്
കെ.പി.യുടെ സംഗീത കച്ചേരി ,ഹൃദാർദ്രമായ രാഗവിരുന്നായി. ആത്മിയതയുടെ വൈകാരികാനുഭൂതിയിൽ ശ്രോതാക്കൾ അലിഞ്ഞ് ചേർന്നു. സംഗീതത്തിന്റെ ശബ്ദസൗന്ദര്യവും, അക്ഷരശുദ്ധിയും, ഭാവ സ്പന്ദനവും രാഗ മാധുര്യവും സംഗമിച്ച കച്ചേരിക്ക് വി വി. രാജേഷ് കൊയിലാണ്ടി (വയലിൻ ) പ്രദീപ് നീലേശ്വരം ( മൃദംഗം) എന്നിവർ അകമ്പടിയേകി.
തുടർന്ന്അദിബ് കെ.പി. ക്കൊപ്പംഗായികമാരായ പി.സുമയും, സുനിത മാഹിയും അവതരിപ്പിച്ച ഭക്തിഗാനസുധയും ഭക്തമാനസങ്ങളിൽ തേൻമഴയായി പെയ്തിറങ്ങി.
ചിത്ര വിവരണം: അ ദിബ് . കെ.പി.യുടെ സംഗിത കച്ചേരി
വീടുകളിൽ വെള്ളം കയറുന്നത് തടയണം
മാഹി:ചാലക്കര പോന്തയാട്ട് ഭാഗത്ത് നിന്ന് കോരപ്പള്ളി വഴി ചാലക്കര ശ്രീ നാരായണ മഠം ഭാഗത്തേക്ക് പോകുന്ന റോഡിൽ, പുതുതായി ഇൻ്റർലോക്ക് പതിച്ചപ്പോൾ റോഡരികിലെ ചില വീടുകളിൽ മഴ പെയ്യുമ്പോൾ വെള്ളം കയറുകയാണ്. ഓവുകളില്ലാതെയാണ് ഇന്റർലോക്ക് ചെയ്തത്. വെള്ളം പോകാൻ ഒരു വശത്ത് ചെരിവ് വരുത്തിയിട്ടുമില്ല. കോളജ് കുന്നിൽ നിന്നുള്ള വെള്ളമത്രയും ഒഴുകി വീടുകളുടെ മുറ്റം നിറയുകയാണ്. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചാലക്കര ദേശ കൂട്ടായ്മ ഭാരവാഹികൾ മാഹി എം എൽ എ അഡ്വ:ടി.അശോക് കുമാറിന് നിവേദനം നൽകി.
ചിത്രവിവരണം: മാഹി എം എൽ എ ടി.അശോക്കുമാറിന്ഭാരവാഹികൾ നിവേദനം നൽകുന്നു
ജനാര്‍ദ്ദനന്‍ നിര്യാതനായി.
മാഹി: പള്ളുർകോഹിനൂരിലെ പുത്തന്‍ പുരയില്‍ ജനാർദ്ദനൻ (71) നിര്യാതനായി.
ഭാര്യ: ശാന്ത
മക്കള്‍: ബിജേഷ്, ജിസ്ന
മരുമകന്‍: ശ്രീജേഷ് (ബാഗ്ലൂര്‍)
സഹോദരങ്ങള്‍: രഘു, കാര്‍ത്തി
പെരിങ്ങാടി റെയിൽവേ മേൽപ്പാലം: കെ. സുധാകരൻ എം.പി. ക്ക് നിവേദനം നൽകി
ന്യൂമാഹി: രൂക്ഷമായ ഗതാഗത ക്കുരുക്ക് നേരിടുന്ന പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിലെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എം.പി.ക്ക് കർമ്മസമിതി ഭാരവാഹികൾ നിവേദനം നൽകി. പതിറ്റാണ്ടുകളായി ന്യൂമാഹി - ചൊക്ലി പൊതുമരാമത്ത് റോഡിലെ പെരിങ്ങാടി റെയിൽവെ റെയിറ്റിലെ യാത്രാക്ലേശം രൂക്ഷമായി തുടരുകയാണ്. തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായതോടെ ഈ മേഖലയിൽ വാഹനഗതാഗതം വലിയ തോതിൽ വർധിച്ചു. ഇതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. മാഹി റെയിൽവെ സ്റ്റേഷന് വളരെ അടുത്ത് കിടക്കുന്ന ഈ ഗെയിറ്റിൽ മൂന്നും നാലും തീവണ്ടികൾ കടന്നു പോകുന്നത് വരെ ഗെയിറ്റ് അടഞ്ഞു കിടക്കുന്നതിനാൽ അര മണിക്കൂറിലേറെയൊക്കെ സമയമാണ് ഗതാഗതതടസമുണ്ടാവുന്നത്. ഇതിന് പരിഹാരം തേടിയാണ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി കർമ്മസമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്. ഇതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിന്നുള്ള എം.പിമാരെ സന്ദർശിച്ച് വിവരം ധരിപ്പിച്ച് നിവേദനം നൽകുന്നതിന്റെ ഭാഗമായാണ് കെ. സുധാകരൻ എം.പി.യെ സന്ദർശിച്ച് നിവേദനം നൽകിയത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, ജനകീയ കമ്മിറ്റിയുടെ ജനറൽ കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി.എച്ച്. അസ്‌ലം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. ഷർമ്മിരാജ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ.സുനിത, എ.സി. രേഷ്മ, വി.കെ. അനീഷ് ബാബു, സാജിത്ത് പെരിങ്ങാടി, ഷാനു പുന്നോൽ എന്നിവരും ചേർന്നാണ് നിവേദനം നൽകിയത്.
'കെ.സുധാകരൻ എം.പി.ക്ക് നിവേദനം നൽകുന്നു
ഖത്തറിൽ സന്നദ്ധ രക്തദാന ക്യാമ്പ്
മാഹി:ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്ററിന്റെ സന്നദ്ധ രക്തദാന ക്യാമ്പ് ഏഷ്യൻ ടൗണിൽ നടന്നു.
ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്റർ എല്ലാ മാസവും നടത്തുന്ന മെഗാ സന്നദ്ധ രക്തദാന ക്യാമ്പ് ഈ മാസം 16 ന് ഏഷ്യൻ ടൗണിലെ പ്ലാസാ മാളിന് മുൻ വശത്ത് വെച്ച് നടന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിൽ കൂടുതൽ പേർ ക്യാമ്പിൽ പങ്കെടുത്തു. സ്ഥിരം നടക്കുന്ന ക്യാമ്പുൾക്ക് പുറമേ ബ്ലഡ് സെന്ററിലെ രക്തത്തിന്റെആവശ്യങ്ങൾ അനുസരിച്ച് പെട്ടെന്നുള്ള ക്യാമ്പുകളും ഖത്തർ ബി ഡി.കെ നടത്താറുണ്ട്.നവമ്പർ 13ന് സിങ്കിൾ ഡോണർ പ്ലേറ്റ്ലേറ്റ് ക്യാമ്പും, നവംബർ 20 ന് മെഗാ സന്നദ്ധ രക്തദാന ക്യാമ്പും, ഡിസംബർ 18 ന് ഖത്തർ നേഷനൽ ഡേയുമായി ബന്ധപ്പെട്ട് ഫ്രീ മെഗാ മെഡിക്കൽ ക്യാമ്പും, സന്നദ്ധ രക്തദാന ക്യാമ്പും ഖത്തർ ബി ഡി കെ നടത്തുമെന്ന് പ്രസിഡന്റ് സബിൻ കൊല്ലം അറിയിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി ക്യാമ്പിൽ പങ്കെടുത്തു. 100 ൽ കൂടുതൽ പേർ പങ്കെടുത്ത ക്യാമ്പിന് ബി ഡി കെ ഖത്തർ പ്രസിഡന്റ് സബിൻ കൊല്ലം, ജോയിന്റ് സെക്രട്ടറി രഞ്ചിത്ത് തൃശൂർ , വൈസ്പ്രസിഡന്റ് റിയാസ് കൊല്ലം, ഇവന്റ് കോ-ഓർഡിനേറ്റർ ഫൈസൽ തൃശൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജു, മുസ്താഖ്, റാഷിദ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































