ന്യൂമാഹി പരിമഠം ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിഖ്യാത സംഗീതജ്ഞൻ യു ജയൻ മാസ്റ്റരും ശിഷ്യരും അവതരിപ്പിച്ച സംഗീതാർച്ചന.
നവരാത്രി ഗീതങ്ങൾ
സംഗീത സാന്ദ്രമായി
തലശ്ശേരി: ശ്രീ ജ്ഞാനോദയ യോഗം സംഗീത ഗുരുകുലം നവരാത്രിആഘോഷങ്ങളുടെ ഭാഗമായി നടത്തിയസംഗീതാർച്ചന ആലാപന സൗഭഗം കൊണ്ടും അവതരണ ചാരുത കൊണ്ടും ശ്രദ്ധേയമായി.
ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ പ്രശസ്ത സംഗീതജ്ഞ നിഷ ടീച്ചർ തലശ്ശേരിയും ശിഷ്യരും അവതരിപ്പിച്ച നവരാത്രി ഗീതങ്ങൾ ശ്രോതാക്കളുടെ മനസ്സിന് സംഗീത സാന്ദ്രമായ ആത്മീയനിമിഷങ്ങൾ സമ്മാനിച്ചു.
ശ്രീദുർഗ രാഹുൽ, സൂര്യ ദേവ്,കൃഷ്ണ നന്ദ സന്തോഷ്,ഇഷാൻ, ഹാരി ഉല്ലാസ്,യാദവ് കൃഷ്ണ,തൻവി രാഹുൽ,സൃതി, തനിഷി,തൻവി രത്നാകരൻ,തനീഷ് രത്നാകരൻ, ധ്യാൻവിക സജീവൻ,പ്രഭപുന്നോൽ,വിജയലക്ഷ്മിമുകുന്ദദാസ് എന്നിവരാണ് നവരാത്രി ഗീതങ്ങൾക്ക് ശബ്ദം പകർന്നത്. മാതൃ സമിതി പ്രസിഡണ്ട് രമാഭായ് ടീച്ചറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ചിത്ര വിവരണം: സംഗീതഗുരുകുലത്തിലെ ഗായകർ ഗുരു നിഷ ടീച്ചർക്കൊപ്പം.
പെട്രോൾ പമ്പ് തൊഴിലാളികൾ അനിശ്ചിത കാല സമരത്തിലേക്ക്
സൂചനാ സമരം 23 ന്
മാഹി: മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ വേതന വർധനവ് ആവശ്യപ്പെട്ട് സൂചനാ സമരവും, അനിശ്ചിത കാല സമരവും നടത്തുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ശമ്പള വർധനവ് ആവശ്യപ്പെട്ട് ഏപ്രിൽ മാസം പമ്പുടമകൾക്കും, അസി. ലേബർ ഇൻസ്പെക്ടർക്കും നോട്ടീസ് നൽകിയിരുന്നു.എന്നാൽ ചർച്ച നടത്താൻ പോലും ബന്ധപ്പെട്ടവർ തയ്യാറായില്ല.ഈ സാഹചര്യത്തിലാണ് സമര രംഗത്തേക്ക് ഇറങ്ങുന്നതെന്ന് നേതാക്കൾ അറിയിച്ചു.
22 ന് അർധ രാത്രി മുതൽ 24 മണിക്കൂർ സമരം അരംഭിക്കും.23 ന് രാവിലെ 11ന് മാഹി ഗവ.ഹൗസിലേക്കും മാർച്ചും,ധർണ്ണയും നടത്തും.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നവംബർ ഒന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക് കടക്കുമെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ പമ്പുടമകൾക്ക് മുന്നറിയിപ്പ് നൽകി. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ എ.പ്രേമരാജൻ, പി.സി.പ്രകാശൻ (സി ഐ ടി യു ), സത്യൻ കുനിയിൽ, കെ.ടി. സത്യൻ (ബിഎംഎസ്സ്), കെ.മോഹനൻ (ഐൻ ടിയു സി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
റോഡ് ഗതാഗത യോഗ്യമാക്കണം
മാഹി: ചാലക്കര പി.എം.ടി ഷെഡ് മുതൽ വെസ്റ്റ് പള്ളൂർ കമ്മ്യൂണിറ്റി ഹാൾ വരെയുള്ള റോഡ് ടാർ ചെയ്തെങ്കിലും, ഇതുവരെയായിട്ടും റോഡിൻ്റെഇരുവശങ്ങളുംകോൺക്രീറ്റ്ചെയ്യാത്തത് ,വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോല ദുഷ്ക്കരമായി.പ്രത്യേകിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾക്കും വൃദ്ധ ജനങ്ങൾക്കും വഴി മാറി നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇരു വശങ്ങളും കുണ്ടും .കുഴികളും കൊണ്ട് ദുർഘടമായിരിക്കുകയാണ്. റോഡിൻ്റെ ഇരു വശങ്ങളും എത്രയും വേഗം കോൺക്രീറ്റ് ചെയ്തു തരണമെന്ന് . ആവശ്യപ്പെട്ടുകൊണ്ട് വെസ്റ്റ് പള്ളൂർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അധികൃതർക്ക് നിവേദനം നൽകി. പ്രസിഡണ്ട് രാജൻ, കെ.പള്ളൂർ, വൈസ് പ്രസിഡണ്ട് സന്തോഷ്, കെ.എൻ എന്നിവർ മുനിസിപ്പാൽ കമ്മീഷണർ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, മാഹി എം എൽ എ, മുനിസിപ്പാൽ. അസി: എഞ്ചിനീയർ തുടങ്ങിയവരെ കണ്ട് പരാതി നൽകി
ചിത്ര വിവരണം: റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകുന്നു
ബസലിക്കക്ക് മുന്നിൽ നിലയ്ക്കാത്തക്യൂ...
മാഹി : പതിവിന് വിപരീതമായി പ്രധാന ആഘോഷ ചടങ്ങുകളെല്ലാം കഴിഞ്ഞുവെങ്കിലും,
സെന്റ് തെരേസ ബസിലിക്കയിൽ ഭക്തജനത്തിരക്ക് കുറയുന്നില്ല. ദേവാലയത്തിന് ഇരു ഭാഗങ്ങളിലും നിലയ്ക്കാത്ത ക്യൂ കാണപ്പെട്ടു. പൊലീസിന് ഗതാഗതം വഴിതിരിച്ച് വിടേണ്ടി വന്നു..
കൊങ്കിണി ഭാഷയിലുള്ള ദിവ്യബലി അർപ്പിച്ചത് റവറന്റ് ഫാദർ വാൾട്ടർ ഡിസൂസ റവറന്റ്,ഫാദർ ഡോക്ടർ അലക്സ് കളരിക്കൽ, ഫാദർ സുധീപ്,ഡിക്കൻ മാരായ സെബാസ്റ്റ്യൻ കണിയാംപറമ്പിൽ,ഡീക്കന് ആന്റണി കുന്നുംപുറം, എന്നിവർ സഹകാർമികരായിരുന്നു തുടർന്ന് നൊവേന പരിശുദ്ധകുർബാനയുടെ ആശീർവാദം എന്നിവയുണ്ടായി ദിവ്യബലിക്ക് നേതൃത്വം നൽകിയത് വിൻസന്റെ ഡി പോൾ സൊസൈറ്റിയും സെന്റ് ജോസഫ് സംഘവുമായിരുന്നു.
ചിത്രവിവരണം: മാഹി ബസലിക്ക ക്ക് മുന്നിലെ നീണ്ട ക്യൂ.
ടി. സി. കെ. മമ്മൂട്ടി നിര്യാതനായി.
ന്യൂമാഹി: പരിമഠം എടോൾ ജുമാ മസ്ജിദിൻ്റെ അടുത്ത് "നസർ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ താഴെ ചാർത്താൻ കോട്ടയിൽ ടി. സി. കെ. മമ്മൂട്ടി (86) നിര്യാതനായി.
പരേതരായ തലശ്ശേരിയിലെ എ. കെ. മൂസ്സയുടേയും പെരിങ്ങാടിയിലെ ടി. സി.കെ.കുഞ്ഞാമിയുടേയും മകനാണ്.
ഭാര്യ: ആലംമ്പത്ത് നസീമ.
മക്കൾ: എ. പി. റഹീസ്, എ. പി. റുഫൈൽ, എ. പി. റുക്സാന.
മരുമക്കൾ: ടി. സി. കെ. ലുബ്ന (പെരിങ്ങാടി), ഷാഹിമ (പാറാൽ), സുബൈർകാളിയാറവിട (പെരുമുണ്ടേരി).
സഹോദരങ്ങൾ: ടി സി കെ ഖാലിദ്, ടി സി കെ കാസിം, ടി സി കെ ജമീല, പരേതരായ ടി സി കെ ഹംസ, ടി സി കെ ആയിഷ, ടി സി കെ നഫീസ്സ, ടി സി കെ പാത്തൂട്ടി.
നിയമ വിരുദ്ധ പെട്രോൾ പമ്പുകൾ അനുവദിക്കില്ല: ബി.ജെ.പി.
മാഹി: നിയമങ്ങളേയും, മാനദണ്ഡങ്ങളേയും മറികടന്ന് പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കരുതെന്നും, സമീപ വീടുകളിലെ കിണറുകളിൽ എണ്ണ ചോർന്നെത്തുന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തി പരിഹാരംകാണണമെന്നും ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പള്ളൂരിലെ ഗ്രാമത്തി, കുഞ്ഞിപ്പുരമുക്ക് പ്രദേശങ്ങളിലെ കിണറുകളിൽ പെട്രോൾ കലർന്നെന്ന പരാതിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും ഗവർണർക്കും മാഹി പ്രാദേശിക ഭരണാധികാരിക്കും
ഇതിനകം നിവേദനം നൽകിയിട്ടുണ്ട്.
പെട്രോൾ:പമ്പുകളിൽനിന്നുള്ള ചോർച്ചയാണോ മലിനീകരണത്തിന് കാരണമെന്ന് സാങ്കേതികപരിശോധനയിലൂടെകണ്ടെത്തണമെന്നുംമലിനീകരണത്തിന്റെ വ്യാപ്തി വിലയിരുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ബാധിത കുടുംബങ്ങൾക്ക് അടിയന്തരമായി താൽക്കാലിക കുടിവെള്ള സൗകര്യം ഏർപ്പെടുത്തുക, സ്ഥിരം ജലകണക്ഷൻ ലഭ്യമാക്കുക, കിണറുകളിലെയും സമീപജലസ്രോതസ്സുകളിലെയുംജലഗുണനിലവാരം പരിശോധിക്കുക തുടങ്ങിയആവശ്യങ്ങളും ഉന്നയിച്ചു. ബാറുകൾക്ക്ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകളും നടപടിക്രമങ്ങളും കൂടുതൽകർശനമാക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ മണ്ഡലംപ്രസിഡന്റ് പ്രബീഷ് കുമാർ,ജനറൽ സെക്രട്ടറി മഗ്നീഷ് മഠത്തിൽ, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഇന്ദ്രപ്രസാദ്, വി.കെ. രാംദാസ്, കിസാൻ മോർച്ച പ്രസിഡന്റ് കാവിൽ രാജൻ, സെക്രട്ടറി ജയസൂര്യ ബാബു, സുധീർ കരുണൻ, ചന്ദ്രൻ കേളോത്ത് സംബന്ധിച്ചു..
മാഹി റെയിൽവേ സ്റ്റേഷൻ -കക്കടവ് യാത്രാവഴി അപകട രഹിതമാക്കണം
മാഹി :റെയിൽവേ സ്റ്റേഷനിൽ നിന്നും കക്കടവ് ഭാഗത്തെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പ്രധാന വഴിഅപകടാവസ്ഥയിലായി.സ്റ്റേഷന് പിറകിലെ പ്രധാന മാർക്കറ്റും മറ്റു സ്ഥലങ്ങളിലേക്കുള്ള യാത്രാകേന്ദ്രവുമാണിത്.ഈ ചവിട്ടുപടികൾ കണ്ണിന് ഇമ്പം നല്കുന്നവയാണെങ്കിലും അതു കഴിഞ്ഞാൽ റെയിൽവേ ട്രാക്കുകൾ മുറിച്ചു കടന്നു വേണം അപ്പുറമെത്താൻ! ട്രെയിനുകളുടെ വേഗത കൂടി വരികയും എണ്ണത്തിൽ വർദ്ധന വരുകയും ചെയ്യുന്ന ഇക്കാലത്ത് ഈ യാത്ര വളരെഅപകടകരമാണ്.. ഒരു ദുരന്തത്തിന് ശേഷം പരിഹാരം തേടുന്നതിലും നല്ലതാണ് മുൻകൂട്ടി ദുരന്തം.ഒഴിവാക്കുന്നത്.. ഇവിടെ ഒരു ഫ്ളൈ ഓവർ (മേൽപ്പാലം) നിർമ്മിച്ചോ അടിപ്പാത നിർമ്മിച്ചോ യാത്ര സുരക്ഷിതമാക്കണം.. അടിപ്പാതയാണ് ഭാവി പ്രദേശ വികസനത്തിന് അഭികാമ്യം. അതാവുമ്പോൾ എൻ.എച്ച്.- 66 ലേക്കും ഇതുവഴി മാഹി റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർക്കും എളുപ്പ വഴിയാവുകയും ചെയ്യും..ഈ വഴി അടച്ചു കൊണ്ടുള്ള പ്രശ്നപരിഹാരത്തിനാണ് അധികൃതർ ശ്രമിക്കുന്നത്.
ചാലക്കരയിൽ പഥസഞ്ചലനം നടത്തും
മാഹി:രാഷ്ടീയ സ്വയം സേവക സംഘം മാഹി മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ ബുധനാഴ്ച ചാലക്കരയിൽ പഥസഞ്ചലനം നടത്തും.
പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രപരിസരത്തുനിന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പഥസഞ്ചലനം ഇരട്ട പിലാക്കൂൽ, പള്ളൂർ പൊലീസ് സ്റ്റേഷൻ വഴി ചാലക്കര മഹാത്മാഗാന്ധി ഗവഃ കോളെജ് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു പരിപാടിയിൽ സ്വയം സേവകരുടെ ശാരീരിക് പ്രദർശനങ്ങൾ അവതരിപ്പിക്കും
അതിഥികളുടെ എണ്ണത്തിന് അനുയോജ്യമായ സ്ഥലം
എത്തിച്ചേരാനുള്ള സൗകര്യം
പാർക്കിങ് & ഡൈനിങ്
പാക്കേജിൽ ഉൾപ്പെടുന്ന സൗകര്യങ്ങൾ
അധിക ചെലവുകളും കാൻസലേഷൻ നിബന്ധനകളും
ഈ പോസ്റ്റ് സേവ് ചെയ്യൂ, കല്യാണം പ്ലാൻ ചെയ്യുന്നവർക്കും ഷെയർ ചെയ്യൂ. ![]()
Laurel Garden Auditorium നേരിൽ സന്ദർശിക്കൂ.
9746805754
#LaurelGardenAuditorium #WeddingPlanning #WeddingVenue #KeralaWedding #Thalassery #Kannur See less
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































