മാഹി..കലകൾ മനുഷ്യമനസ്സിനെ വിമലീകരിക്കുമെന്നും,
സർഗ്ഗാത്മകമായ കലകളെ മനസ്സിലാക്കാൻ ഭാഷയുടെ ആവശ്യമില്ലെന്നും,
ഭാവതാള സ്വര ലയവിന്യാസങ്ങളിലൂടെ കലകളെ തൊട്ടറിയാനാവുമെന്നും അഡ്വ.ടി.അശോക് കുമാർ എം എൽ എ അഭിപ്രായപ്പെട്ടു.
പള്ളൂർശ്രീവിനായകകലാക്ഷേത്രംവാർഷികത്തിന്റേയും.നവരാത്രികലോത്സവത്തിന്റേയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.സുനിൽകുമാർ മൂന്നങ്ങാടിയുടെ അദ്ധ്യക്ഷതവഹിച്ചു.
കലൈമാമണി ചാലക്കര പുരുഷു,വടക്കൻ ജനാർദ്ദനൻ, പ്രദീപ് കൂവ്വ, സംസാരിച്ചു.
ബഹുഭാഷാപണ്ഡിതൻ സി ദാമോധരൻ മാസ്റ്റരെയും, ജില്ലാ തല ഫുട്ബാൾ താരം ശ്രീദേവ്ശ്രീജേഷിനേയുംആദരിച്ചു
പി.കെ.ശശിധരൻ സ്വാഗതവും ടി.പി നിഖില നന്ദിയും പറഞ്ഞു.
വിവിധ മത്സരവിജയികൾക്കുള്ളസമ്മാനദാനവുമുണ്ടായി. വിവിധകലാപരിപാടികളും അരങ്ങേറി.
കാലത്ത് മുതൽ നടന്നലളിത ഗാന മത്സരം. ദാസൻ കാണിയുടെ അദ്ധ്യക്ഷതയിൽ . ഗായകൻകെ.കെ.രാജീവ് ഉദ്ഘാടനം ചെയ്തു.തുടർന്ന് സംഗിതജ്ഞൻ കെ.കെ. സ്വരാഗ് മാസ്റ്ററുടെ ശിഷ്യർ അവതരിപ്പിച്ച ശാസ്ത്രിയ സംഗീത പരിപാടി അരങ്ങേറി.
ചിത്രവിവരണം: അഡ്വ.ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
എം.പി. മാർ മാഹി ബസലിക്ക സന്ദർശിച്ചു.
മാഹി: ഒക്ടോബർ അഞ്ചിന് തിരുനാൾ ആരംഭിച്ചതിന് ശേഷം ഇന്നേവരെ ദർശിക്കാത്തഭക്ത ജനപ്രവാഹത്തിന് ഞായറാഴ്ച മാഹി ബസലിക്ക സാക്ഷ്യം വഹിച്ചു. അക്ഷരാർത്ഥത്തിൽ നഗരം ശ്വാസം മുട്ടുകയായിരുന്നു.
കാലത്ത് ഏഴുമണിമുതൽ ദേവാലയത്തിൽ ഫാദർ. മിൽട്ടൻ ജേക്കബ്, ഫാദർ ബിനോയ് എബ്രഹാം, ഫാദർ ബിബിൻ ബെന്നറ്റ് എന്നിവർ ദിവ്യ ബലികൾ അർപ്പിച്ചു
തുടർന്ന് സെമിത്തേരി ജംഗ്ഷനിൽ വിജയ പുരം രൂപത സഹായ മെത്രാൻ മോസ്റ്റ്. റവ. ഡോക്ടർ ജസ്റ്റിൻ മടത്തിപറമ്പിൽനെ ഇടവക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് സഹ വികാരി ഫാദർ. ബിനോയ് എബ്രഹാം പാരിഷ് കൗൺസിൽ സെക്രട്ടറി പോൾ ഷിബു
ജോയിന്റ് സെക്രട്ടറി മോനിഷ അനൂപ് റിസെപ്ഷൻ കമ്മിറ്റി കൺവീനർ ഷാജു കാനത്തിൽ ജോയിന്റ് കൺവീനർ ജോസ് ബേസിൽ ഡിക്രൂസ് മാതൃസംഘടന കൊമ്പിരി അംഗങ്ങൾ പാരീഷ് കൗൺസിൽ അംഗങ്ങൾ ഇടവക ജനങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു, ഒക്ടോബർ 22 ന് ഉച്ചക്ക് 12 മണിയോടെ ത്രേസ്യാ പുണ്യവതിയുടെ ദാരുശിൽപ്പം ബസലിക്ക റെക്ടർ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ പെരുന്നാളിന് സമാപനം കുറിക്കും. പിന്നീട് അടുത്ത വർഷം ഒക്ടോബർ 5 ന് മാത്രമേ മാതാവിന്റെ തിരുസ്വരൂപം പൊതു വണക്കത്തിന് പുറത്ത് കൊണ്ടുവരികയുള്ളൂ.
ചിത്ര വിവരണം:
ഷാഫി പറമ്പിൽ എം.പി,
ജോൺ ബ്രിട്ടാസ് എം.പി. എന്നിവർ മയ്യഴിമാതാവിനെ ദർശിക്കാനെത്തിയപ്പോൾ
പെരിങ്ങാടി റെയിൽവേ മേൽപ്പാലം: സദാനന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി ബിജെപി.
ന്യൂമാഹി: പെരിങ്ങാടി റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി രാജ്യസഭാംഗം സദാനന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി. വിഷയംകേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച ചെയ്യുമെന്നും അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിവേദകസംഘത്തിന് അദ്ദേഹംഉറപ്പുനൽകിയതായി ബിജെപിഭാരവാഹികൾ അറിയിച്ചു.
ചിത്രവിവരണം: ബി.ജെ.പി.നേതാക്കൾ സദാനന്ദൻ മാസ്റ്റർ എം.പി.ക്ക് നിവേദനം നൽകുന്നു
കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലാ കൺവെൻഷൻ
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു.
കോളേജ് ഓഫ് എൻജിനീയറിങ് തലശ്ശേരിയിൽ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു
തലശ്ശേരി: കോളേജ് ഓഫ് എൻജിനീയറിങ് തലശ്ശേരിയിലെ 2026 ബാച്ച് വിദ്യാർഥികളുടെ അക്കാദമിക നേട്ടങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഗ്രാജുവേഷൻ ഡേ 2026 പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജിലെ ഇ. നാരായണൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് പൊട്ടക്കുളത്ത് സ്വാഗതം ആശംസിച്ചു. തലശ്ശേരി നിയമസഭാ മണ്ഡലം എം.എൽ.എ. കാരായി രാജൻ അധ്യക്ഷപ്രസംഗം നടത്തി. വടകര ലോക്സഭാ മണ്ഡലം എം.പി. ഷാഫി പറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മുൻ ഡയറക്ടർ ജനറലും ഗുജറാത്തിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിലെ ലൈഫ്ടൈം പ്രൊഫസറുമായ ഡോ. പ്രഭാകരൻ പലേരി ബിരുദദാന സന്ദേശം നൽകി. ഐ.ഐ.എം. കോഴിക്കോട് സ്ട്രാറ്റജിക് മാനേജ്മെന്റ് പ്രൊഫസർ ഡോ. പി. രമേശൻ, എൻ.ഐ.ടി. കാലിക്കറ്റ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ജഗദാനന്ദ് ജി., കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അശ്വനി കുമാർ വി.കെ. എന്നിവരും ബിരുദദാന സന്ദേശങ്ങൾ നൽകി.
തുടർന്ന് വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ബിരുദ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഉച്ചയ്ക്ക് ഒരു മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പ്രോഗ്രാം കൺവീനർ ഡോ. ടി. മുഹമ്മദ് മുബാറക് നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെയും ഫോട്ടോ സെഷനോടെയും പരിപാടി സമാപിച്ചു.
വിദ്യാർഥികളുടെ അക്കാദമിക മികവിനെയും ഭാവി സാധ്യതകളെയും ആദരിച്ച ചടങ്ങ്, ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽമേഖലയിലേക്കും തുടർപഠനത്തിലേക്കുമുള്ള പുതിയ ചുവടുവയ്പ്പിന് പ്രചോദനമായി.
മുതിർന്ന പൗരന്മാർക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക പരിഗണന; അശോക് കുമാർ എം എൽ എ
മാഹി മാഹിയിലെ എല്ലാ സർക്കാർ ആശുപത്രികളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന ലഭ്യമാകും.ഇനി മുതൽ മാഹിയിലെ എല്ലാ സർക്കാർ ആശുപത്രികളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകുന്നതിനുള്ള നടപടി പ്രാബല്യത്തിൽ വന്നു. ടി. അശോക് കുമാർ എം എൽ എ മാഹി ആരോഗ്യ വകുപ്പ് ഡെ: ഡയറക്ടറോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി.
മാങ്ങോട്ട് കാവിൽ നൃത്തച്ചുവടുകളുടെ നവരാത്രി വിരുന്ന്
ന്യൂമാഹി: ഭക്തിയും കലയും സമന്വയിച്ച നവരാത്രി ആഘോഷത്തിന് നിറപ്പകിട്ടേകി പെരിങ്ങാടി മാങ്ങോട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ നൃത്തപരിപാടി അരങ്ങേറി. നാട്യഗൃഹം സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ കലൈമാമണി ദിവ്യ പ്രീതേഷിന്റെ നേതൃത്വത്തിൽ അൻപതോളം കലാകാരന്മാർ അണിനിരന്നപ്പോൾ വേദി കലാവൈവിധ്യത്തിന്റെ മനോഹര കാഴ്ചയായി. നൃത്തച്ചുവടുകളും താളലയങ്ങളും നിറഞ്ഞ അവതരണം കലാപ്രേമികൾക്ക് ഹൃദ്യമായ ആസ്വാദനാനുഭവമായി
പാലിയേറ്റിവ് പ്രവര്ത്തകരെ ആദരിച്ചു
ജമാഅത്തെ ഇസ്ലാമി ഏരിയാ സമ്മേളന ഭാഗമായി ന്യൂ മാഹി വനിതാ ഹൽഖ, പുരുഷ ഹൽഖയുമായി സഹകരിച്ച് കൊണ്ട് പ്രദേശത്തെ 9 പാലിയേറ്റീവ് പ്രവര്ത്തകരെ ആദരിച്ചു. ജാതിമത ഭേദമന്യേ 8 സ്ത്രീകളെയും 1 പുരുഷനെയുമാണ് ആദരിച്ചത്. ഈയടുത്ത് നമ്മൾ രൂപീകരിച്ച വനിതാ സൗഹൃദ വേദി, ഹിറ സോഷ്യല് സെന്റര് എന്നിവയുടെ ബാനറില് ആണ് പരിപാടി നടന്നത്. എല്ലാവർക്കും മൊമെന്റോയും സമ്മാനവും നല്കിയാണ് ആദരിച്ചത്.
പരിപാടി വളരെ വ്യത്യസ്തമായി എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. അവാര്ഡ് കൊടുക്കാന് മാത്രമായി നടന്ന സദസ്സ് ശരിക്കും നല്ല രണ്ട് ക്ലാസുകളാല് ധന്യമായി. സ്ഥിരമായി വരുന്നവരല്ലാത്ത രണ്ട് അതിഥികള് പ്രത്യേകതയായി. സൈക്കോളജിസ്റ്റ് മർസീന, ഡോക്ടര് റാബിയ എന്നിവരാണ് ക്ലാസുകൾ നടത്തിയത്. അത് പോലെ ശ്രോതാക്കളും പുതിയവരുണ്ട്. വളരെ കൃത്യമായി എല്ലാം നടന്നു. യോഗത്തില് സറീന സ്വാഗതം പറഞ്ഞു. പി കെ വി സാലിഹ് അധ്യക്ഷത വഹിച്ചു കൊണ്ട് ജമാഅത്ത് ഏരിയാ സമ്മേളനത്തെ പരിചയപ്പെടുത്തി. പി പി അബ്ദുല് റഹിമാന്, ബഷീര് (ടെസ്റ്റ പാറാൽ), ഇ. കെ റഫീഖ് (തണൽ മാഹി പ്രസിഡന്റ്), ഷെറിൻ ചൊക്ലി (തണല് മാഹി വനിതാ വിഭാഗം പ്രസിഡന്റ്) എന്നിവര് ആശംസകള് നേര്ന്നു. ആദരവ് സ്വീകരിച്ചവർ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ച് കൊണ്ട് സംസാരിച്ചു. തൽഹത്ത് നന്ദി പറഞ്ഞു. ഏകദേശം 50 ലധികം പേര് പങ്കെടുത്തു
കെ.കെ.ദാമോധരൻ നമ്പ്യാർ നിര്യാതനായി
പോണ്ടിച്ചേരി കേരള സമാജത്തിന്റെ മുൻകാല പ്രവർത്തകനും പാനൂർ സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായിരുന്ന പോണ്ടിച്ചേരി നടേശൻ നഗറിലെ ശ്രീപദത്തിൽ കെ.കെ.ദാമോദരൻ നമ്പ്യാർ നിര്യാതനായി. ചമ്പാട് കിഴക്കേകണ്ടിയിൽ കുഞ്ഞികൃഷ്ണൻ അടിയോടിയുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: കെ.കെ.ദേവരാജൻ (റിട്ട.സൂപ്രണ്ട്), കെ.കെ.സുധീർ (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ), ഡോ. കെ.കെ.രാജീവൻ (പൂനെ). നിര്യാണത്തിൽ കേരള സമാജം അനുശോചനം രേഖപ്പെടുത്തി.
കോൺഗ്രസ് നേതാവ് കൂട്ടേന്റവിട ബാലൻ അനുസ്മരണം നടത്തി
ഈസ്റ്റ് പള്ളൂരിലെ കോൺഗ്രസ്സ് നേതാവ് കൂട്ടേന്റവിടെ ബാലൻ അനുസ്മരണം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഈസ്റ്റ് പള്ളൂർ രാജിവ് ഭവനിൽ നടത്തിയ അനുസ്മരണ യോഗത്തിൽ വാർഡ് പ്രസിഡണ്ട് പത്മനാഭൻ പത്മാലയം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.ഹരീന്ദ്രൻ, ശോഭ.പി.ടി.സി, എം.ശ്രീജയൻ, കെ.വി.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, പി.ഭരതൻ, കെ.സുരേഷ്, കെ.ടി.കെ.ദാസൻ, കെ.ദാമോധരൻ, സന്ദീപ്.കെ.വി, കെ.രവീന്ദ്രൻ സംസാരിച്ചു
കുട്ടികളുടെ മനസ്സറിഞ്ഞ് ഇടപെടാൻ അമ്മമാർക്ക് കഴിയണം – സി.വി. രാജൻപെരിങ്ങാടി
മികവു തെളിയിച്ച മൂന്ന് പ്രതിഭകളെ അനുമോദിച്ചു
മാഹി: കുട്ടികളുടെ തെറ്റുകൾ അപ്പപ്പോൾ തിരിച്ചറിഞ്ഞ് അവരുമായി സംസാരിച്ച് തിരുത്താൻ രക്ഷിതാക്കൾക്ക്, പ്രത്യേകിച്ച് അമ്മമാർക്ക്, കഴിയണമെന്ന് സി.വി. രാജൻ പെരിങ്ങാടി പറഞ്ഞു. കുട്ടികളുടെ തെറ്റുകൾ മറച്ചുവെക്കുന്നതിനു പകരം അവരുമായി തുറന്നുസംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം. കുട്ടികളുടെ മനസ്സിനൊപ്പം അമ്മമാരുടെ മനസ്സും സഞ്ചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കവിയൂർ സ്കന്ദതാരക ബ്രഹ്മക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച മൂന്ന് പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കമ്മിറ്റി പ്രസിഡന്റ് രതീഷ് ബാബു അധ്യക്ഷത വഹിച്ചു.
57-ാം വയസ്സിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സവിത സുരേഷ്, കണ്ണൂർ ജില്ല ഇൻക്ലൂസീവ് സ്പോർട്സ് മീറ്റിൽ അണ്ടർ 14 വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീവേദ് സുജേഷ്, ചൊക്ലി ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്നിഥിക് എ. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഭാസ്കരൻ മാസ്റ്റർ നടക്കൽ, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ദാമോദരൻ പി. എന്നിവർ ആശംസകൾ നേർന്നു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സജിത്ത് കുമാർ പി. സ്വാഗതവും കമ്മിറ്റി അംഗം വനജ നിടുമ്പ്രത്ത്കണ്ടി നന്ദിയും പറഞ്ഞു.
ചിത്ര വിവരണം :57-ാം വയസ്സിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സവിത സുരേഷിനെ സി.വി. രാജൻ പെരിങ്ങാടി ഉപഹാരം നൽകി ആദരിക്കുന്നു.
മാഹി പള്ളൂർ വിനായക കലാക്ഷേത്രം 28-മത് വാർഷികാഘോഷം സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികൾ..
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































