അറിവിനെ ആദരിക്കുന്ന തലമുറ വളർന്നുവരണം: നടൻ സുശീൽ കുമാർ
മാഹി:എല്ലാം നേടിയെടുത്തുവെന്ന് അഹങ്കരിച്ചു നടന്ന കാട്ടാളനാണ് പിന്നീട് മാനസാന്തരം വന്ന് , രാമായണമെഴുതിയ വാത്മികിയായി മാറിയതെന്നും, പെറ്റമ്മയെ തലക്കടിച്ചു കൊല്ലുന്ന വർത്തമാന കാല യുവത്വം മാനസാന്തരപ്പെടേണ്ടതുണ്ടെന്ന് പ്രമുഖ ചലച്ചിത്രതാരം സുശീൽ കുമാർ തിരുവങ്ങാട് പറഞ്ഞു.
ഭാരതത്തിന്റെ ആത്മാവിന് ആഖ്യാനമെഴുതിയ, സർവ്വജ്ഞപീഠം കയറിയെന്ന് അഭിമാനത്തോടെ അമ്മയോട് പറഞ്ഞ മകനോട് മാതൃത്വത്തിന്റെ സഹനത്തിന് മുന്നിൽ ഇത്ഒന്നുമാകില്ലെന്നാണ് അമ്മ, ശങ്കരാചാര്യരെ ഓർമ്മപ്പെടുത്തിയത്.
അറിവിനെആദരിക്കുന്ന, ലഹരിയെ തമസ്ക്കരിക്കുന്ന ഒരു തലമുറ വളർന്ന് വരേണ്ടതുണ്ട്. വിജയികളെ ആദരിക്കുന്നതിനൊപ്പം, പരാജിതനെ ഇടനെഞ്ചിൽ ചേർത്ത് വെക്കാനും നമുക്കാവണമെന്ന് നടൻ സുശീൽ കുമാർ ചൂണ്ടിക്കാട്ടി.
പള്ളൂർ വിനായക കലാക്ഷേത്രം 28-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. തമ്പാൻമാസ്റ്റർ
അദ്ധ്യക്ഷത വഹിച്ചു. കവി ആനന്ദ് കുമാർ പറമ്പത്ത്, ഗായകൻ എം.മുസ്തഫ സംസാരിച്ചു.
തുടർന്ന് ബിന്ദു ടീച്ചറുടെ ശിഷ്യർ അവതരിപ്പിച്ച
സംഗീതാർച്ചനയും , വത്സൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നൃത്ത നിശയുമുണ്ടായി.
ഇന്നലെകാലത്ത്
കലാക്ഷേത്രത്തിന്റെ
പ്രഥമരക്ഷാധികാരിയായ വിഖ്യാത സംഗിതജ്ഞൻ കെ രാഘവൻ മാസ്റ്റരുടെ ടെമ്പിൾ ഗേറ്റിലെ വസതിയിലെത്തി സംഗീതവിദ്യാർത്ഥികൾ മാഷിന്റെ ഛായാപടത്തിൽ പുഷ്പാർച്ചനയും . ഗാനാർച്ചനയും നടത്തി.
രാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഗായകൻ കെ.കെ.രാജീവ് മാസ്റ്റരുടെഅദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ എം.മുസ്തഫ,കെ.കെ.പ്രദീപ്, സുനിൽകുമാർ മൂന്നങ്ങാടി, കെ.കെ. പ്രവീൺ കുമാർ, ടി. നിഖില, ടി. സുനിത
സംസാരിച്ചു. രാഘവൻ മാഷിന്റെ മകൻ മുരളി സംഗീത സംഘത്തെ വരവേറ്റു. രാഘവൻ മാഷിന്റെ ജനപ്രിയ ഗാനങ്ങൾആലപിക്കപ്പെട്ടപ്പോൾ മുരളിയും സംഘഗാനത്തിൽ പങ്കാളിയായി. നവരാത്രിസംഗീതോത്സവം ശ്രീമഹാഗണപതി ക്ഷേത്രംഓഡിറ്റോറിയത്തിൽ ജയപ്രദീപിന്റെ അദ്ധ്യക്ഷതയിൽ ദാസൻ ഇളയ ചെട്ട്യാർ ഉദ്ഘാടനം ചെയ്തു. തുടർന്ന്സംഗീതാദ്ധ്യാപിക ബിന്ദു വത്സന്റെ നേതൃത്വത്തിൽ സംഗിതാർച്ചന നടന്നു.
ഇന്ന് ഞായറാഴ്ച കാലത്ത് 9.30 ന് ലളിത ഗാന മത്സരം, ദാസൻ കാണിയുടെ അദ്ധ്യക്ഷതയിൽ ഗായകൻകെ.കെ.രാജീവ് ഉദ്ഘാടനം ചെയ്യും..
സംഗിതജ്ഞൻ കെ.കെ. സ്വരാഗ് മാസ്റ്ററുടെ ശിഷ്യർ അവതരിപ്പിക്കുന്ന ശാസ്ത്രിയ സംഗീതവുമുണ്ടാകും. സമാപന സമ്മേളനം സുനിൽകുമാർ മൂന്നങ്ങാടിയുടെ അദ്ധ്യക്ഷതയിൽ അഡ്വ:ടി.അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും.. ബഹുഭാഷാപണ്ഡിതൻ സി ദാമോധരൻ മാസ്റ്റരെയും,ഫുട്ബാൾ താരം ശ്രീദേവ് ശ്രീജേഷിനേയും ആദരിക്കും.
ചിത്രവിവരണം: ചലച്ചിത്രനടൻ പുശിൽകുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്യുന്നു.
കെ.രാഘവൻ മാഷിന്റെ വസതിയിൽ നടന്നഅനുസ്മരണ സംഗീതാർച്ചന
സ്വർഗ്ഗം നാടക സമാഹാരത്തിന്റെയും ശീതക്കാറ്റ് പോസ്റ്റർ പ്രകാശനവുംനടന്നു.
മാഹി:കഥാകാരൻ സോമൻ മാഹിയുടെ സ്വർഗ്ഗം എന്ന നാടക സമാഹാരത്തിന്റെയും , ശീതക്കാറ്റ് എന്ന ഷോർട്ട് ഫിലിമിൻ്റെ പോസ്റ്റർപ്രകാശനവും മാഹി പ്രസ്സ് ക്ലബ്ബിലെ സി.എച്ച്.ഗംഗാധരൻ സ്മാരകാ ഹാളിൽ നടന്നു.. ചടങ്ങിന്റെ ഉദ്ഘാടനം മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് നിർവ്വഹിച്ചു.. പ്രകാശന കർമ്മം അഡ്വ:ടി അശോക് കുമാർ എം.എൽ.എ നിർവ്വഹിച്ചു.. അഡ്വ: പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കലൈമാമണി
ചാലക്കര പുരുഷു പുസ്തക പരിചയം നടത്തി. എം.എ.കൃഷ്ണൻ, എം. അജയകുമാർ,അനീഷ് മടപ്പള്ളി, കെ. സതീഷ് ബാബു,സി.കെ.രാജലക്ഷ്മി, പി.കൃഷ്ണ പ്രസാദ്, എ.സി.എച്ച്.അഷ്റഫ്, പ്രൊഫ: കെ.ഇ. ഇസ്മായിൽ, സുജൻ പന്തക്കൽ സംസാരിച്ചു. രതി രവിസ്വാഗതവും,ഗ്ന്ഥകാരൻ സോമൻമാഹി നന്ദിയും പറഞ്ഞു.
ചിത്രവിവരണം: മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിന് ആദ്യ പ്രതികൈമാറിക്കൊണ്ട് അഡ്വ.ടി. അശോക് കുമാർ എം എൽ എ പുസ്തക പ്രകാശനം ചെയ്യുന്നു
പുസ്തക പ്രകാശനം
ജൂനിയർ സ്പോർട്സ് ഡേ സംഘടിപ്പിച്ചു
മാഹി: എക്സൽ പബ്ലിക് സ്കൂളിലെ 2026–27 അധ്യയന വർഷത്തെ ജൂനിയർ സ്പോർട്സ് ഡേ സ്കൂളിലെ പുതിയ ഇൻഡോർ ഗ്രൗണ്ടിൽ നടന്നു. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് കായികമേള സംഘടിപ്പിച്ചത്.
2025–26 വർഷത്തെ ജി.വി.രാജ അവാർഡ് ജേ ഉയർത്തി. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ് അരങ്ങേറി. പ്രിൻസിപ്പൽ സതി എം കുറുപ്പ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി. കൃപേഷ്സംസാരിച്ചു.
എൽ.കെ.ജി വിദ്യാർഥികളുടെ ഡംബെൽ ഡ്രിൽ, മൂന്നും നാലും ക്ലാസുകളിലെ വിദ്യാർഥികളുടെ ഹൂപ്പ്സ്എയറോബിക്സ്, അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ എയറോബിക്സ് എന്നിവകായികമേളയ്ക്ക് മിഴിവേകി. തുടർന്ന് മുഖ്യാതിഥിയെ ആദരിച്ചു വിദ്യാർത്ഥികളായശിവാനി ശ്രീനിത്ത് സ്വാഗതവും ആദം അബ്ദുല്ല അസ്കർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ജി.വി.രാജ അവാർഡ് ജേതാവ് അനാമിക അനിഷ് ഉദ്ഘാടനം ചെയ്യുന്നു.
മഴവില്ലിലില്ലാത്ത വർണ്ണങ്ങൾ ചാലിച്ചെഴുതിയ ചിത്ര പ്രദർശനം
മാഹി: വിനായക കലാക്ഷേത്രത്തിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പള്ളൂർ മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം ആസ്വാദകർക്ക് അവാച്യമായ അനുഭവമായി.
പൂക്കളും, പൂമ്പാറ്റകളും, ചേക്കേറുന്ന പറവകളും, അസ്തമയ സൂര്യന്റെവർണ്ണഭംഗിയും , പ്രകൃതി ലാവണ്യവും മാത്രമല്ല, സമകാലീന പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളും കുട്ടികളുടെ ക്യാൻവാസുകളിൽ തെളിഞ്ഞ് നിന്നു. പ്രശസ്ത ചിത്രകാരൻ വീരേന്ദ്രകുമാറിന്റെ ശിക്ഷണത്തിൽ ചിത്രകല പഠിച്ചവരുടെ തെരഞ്ഞെടുക്കപ്പെട്ട രചനകളാണ് പ്രദർശനത്തിനുള്ളത്.
ചിത്രവിവരണം: ചിത്രകാരന്മാരും ചിത്രങ്ങളും.
മഹാനവമി: പൊതു അവധി 20 ന്
മാഹി : മഹാനവമിയുടെ ഭാഗമായി മാഹി മേഖലയിൽ 19 ന് പ്രഖ്യാപിച്ച പൊതു അവധി 20 ലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കിയതായി അഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി എം.വി. ഹിരൺ അറിയിച്ചു. അവധി മാറ്റി പ്രഖ്യാപിക്കണമെന്ന് ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ്, സെക്രട്ടറി കെ പ്രശോഭ് എന്നിവർ ആവശ്യപ്പെട്ടിരുന്നു.
സംയുക്ത തൊഴിലാളി യൂനിയൻ്റ നേതൃത്വത്തിൽ 23 ന് മാഹി അഡ്മിനിസ്റ്റേറ്റർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും
മാഹി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയററം കാരണം പെട്രോൾ പമ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന ശബളം കൊണ്ട് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുക അസാദ്യമായ സഹചര്യമാണ് നിലനിൽക്കുന്നത്. ആയതിനാൽ അടിയന്തരമായി മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ ശബളം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് മാസം മുമ്പ് മാഹിയിലെ ഭരണാധികാരികൾക്കും മെനേജ്മെൻ്റിനും നിവേദനങ്ങൾ നൽകിയിരുന്നു.
എന്നാൽ പ്രശ്നത്തിനുപരിഹാരം കാണാനാവശ്യമായ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇല്ലാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ പണിമുടക്ക് നടത്താൻ നിർബന്ധിതമായിട്ടുള്ളത്.
ഒക്ടോബർ 22 ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടത്തുന്ന തൊഴിലാളികൾ 23 -ാം തിയ്യതി രാവിലെ 11 മണിക്ക് മാഹി അഡ്മിനിസ്റ്റേറ്റർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ മാഹിയിൽ ചേർന്ന സംയുക്ത തൊഴിലാളിയൂനിയൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നവംബർ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഐഎൻടിയുസി നേതാവ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു ടി. സുരേന്ദ്രൻ (സിഐടിയു)സത്യൻ ചാലക്കര കെ.ടി. സത്യൻ (ബിഎംഎസ്) എന്നിവർ പ്രസംഗിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































