പി .പി.റിനേഷിനെ ചാലക്കര ദേശം അനുസ്മരിച്ചു.
മാഹി: തന്നെ പെറ്റുവളർത്തിയ സമൂഹത്തിന്റെ മോചനത്തിനായി മുന്നിൽ നിന്ന് പ്രവർത്തിക്കുകയും, തനിക്ക് ശരിയല്ലെന്ന് ഉത്തമ ബോധ്യമുള്ള ഏതൊരു കാര്യത്തോടും ശക്തമായി പ്രതികരിക്കുകയും ചെയ്ത പോരാളിയായിരുന്നു അകാലത്തിൽ പൊലിഞ്ഞ് പോയ പി.പി. റിനീഷെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.
ചാലക്കര എം എ.എസ്.എം. വായന ശാലാ പ്രവർത്തകനും, ചാലക്കര ദേശം കൂട്ടായ്മയുടെ സെക്രട്ടരിയുമായിരുന്ന പി.പി.റിനേഷിന്റെ രണ്ടാം ചരമവാർഷിക നാളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ , കവി ആനന്ദ്കുമാർപറമ്പത്ത്,എം ശ്രീജയൻ, നസീർ കോളോത്ത്, കെ.വി. സന്ദീപ്.
സംസാരിച്ചു.
കെ.ചിത്രൻസ്വാഗതവും,പി.സുമ നന്ദിയും പറഞ്ഞുഛായാപടത്തിൽപുഷ്പാർച്ചനയുമുണ്ടായി.
റിനേഷിനെ അനുസ്മരിച്ചു
മാഹി:സാമുഹൃപ്രവർത്തകനും പള്ളൂർ പതിനാറാംബൂത്ത്കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടുമായ പിപി റിനീഷിൻ്റെ രണ്ടാം ചരമ വാർഷികം ചാലക്കര 6, 8 ,വാർഡ് കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു., പരേതൻ അന്ത്യവിശ്രമം കൊള്ളുന്നപള്ളി പറമ്പത്ത് സ്മൃതി മണ്ഡപ പരിസരത്ത് ചേർന്ന അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് കെ.മോഹനന്റെ അധ്യക്ഷതയിൽ മാഹി മുനിസിപ്പാൽ മുൻ വൈസ് ചെയർമാൻ പി പി വിനോദൻ ഉദ്ഘാടനംചെയ്തു.സത്യൻ കേളോത്ത്,ശോഭാ പിടി സി , പി.ശ്രീജേഷ് എം .ജിതേഷ് വാഴയിൽ .എം.ശ്രീജയൻഎം.സദാനന്ദൻ .കെ.വി.സന്ദീവ്.സർഫാസ് ചൂടിക്കോട്ട സംസാരിച്ചു .
ജിജേഷ് ചാമേരി, സജീവൻ മണ്ട പറമ്പ്, അൻസിൽ അരവിന്ദ്. എം എം പത്മനാഭൻ , കുന്നുമ്മൽബാലൻ .എ.സിബാലൻ.കെ.രവിന്ദൻ. കുനിയിൽ രവിന്ദൻ. എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
ചിത്രവിവരണം. പി പി.റിനേഷ്അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ്പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു
പള്ളൂരിൽ ഇരു നില വീട് കത്തി നശിച്ചു.
മാഹി: പള്ളൂർ പൊലീസ് സ്റ്റേഷന് സമീപം ഡോ.ഉഷയുടെ വീടിനടുത്തുള്ള ഹിഖുമ വീട്ടിൽ തീപിടിച്ച് വൻ നാശനഷ്ടം. ഹനീഫയുടെ ഉടമസ്ഥതയിലുള്ള ഇരുനില വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ആളപായമില്ല. നിലവിൽ വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വീട്ടിൽനിന്ന് പുക ഉയരുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി.
വിവരമറിഞ്ഞ് പള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫയർഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് മാഹിയിൽനിന്ന് സ്റ്റേഷൻ ഓഫീസർ പി. രതിഷിന്റെ നേതൃത്വത്തിൽ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ കൃതിച്ചെത്തി തീയണച്ചു.
സംഭവമറിഞ്ഞ് എംഎൽഎ അഡ്വ. ടി. അശോക് കുമാറും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിൽപങ്കെടുത്തപൊലീസ്, ഫയർഫോഴ്സ് ജീവനക്കാരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഇടപെടലിനെ അഭിനന്ദിച്ചു.
ലാപ്ടോപ്പിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന സംശയമുണ്ടെങ്കിലും, കാരണംസ്ഥിരീകരിച്ചിട്ടില്ല.ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, പള്ളൂർ വില്ലേജ് ഓഫീസർ മിനി, പന്തക്കൽ വില്ലേജ് ഓഫീസർ പ്രസന്ന എന്നിവരും സ്ഥലം സന്ദർശിച്ചു.20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
ചിത്രവിവരണം: കത്തിനശിച്ച വീട്
അഡ്വ: ടി. അശോക് കുമാർ കത്തിനശിച്ച വീട് സന്ദർശിക്കുന്നു.
തീർത്ഥാടക പ്രവാഹത്തിന് കുറവില്ല.
മാഹി : പ്രധാന ആഘോഷനാളുകൾ കഴിഞ്ഞെങ്കിലും,സെന്റ് .തെരെസ ബസിലിക്കയിൽ ആഘോഷമായ തമിഴ് ദിവ്യബലി നടന്നു. റവ. ഫാദർ.
മദലൈമുത്തു,
റവ. ഫാ. മൈക്കിൽ പുന്നക്കൽ (ഓ. സി. ഡി )ഫാദർ. അനിൽ സാൻ ജോസ് ഡീക്കൻ. സെബാസ്റ്റ്യൻ കണിയാം പറമ്പിൽ,എന്നിവർ സഹ കാർമ്മിക രായിരുന്നു, തുടർന്നു നൊവേന, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവയുണ്ടായി ദിവ്യ ബലിക്കു സെന്റ് തോമസ്കുടുംബ യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി. 22 ന് ഉച്ചയോടെ പെരുന്നാൾ സമാപിക്കും.
തലശ്ശേരി ജനറൽ ആശുപത്രിയിലെ പൊതുശൗചാലയ സേവനം പുനരാരംഭിച്ചു
തലശ്ശേരി: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനെത്തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലെ പൊതുശൗചാലയ സേവനം 16/10/26 ന് പുനരാരംഭിച്ചു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും കൂടുതൽ സൗകര്യപ്രദവും ശുചിത്വപൂർണവുമായ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.
ഭാവിയിൽ ശൗചാലയത്തിലെ മലിനജല പൈപ്പുകളിൽ തടസ്സങ്ങൾ ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ, ദീർഘനേരം സേവനം തടസ്സപ്പെടാതെ മാൻഹോളുകൾ വഴി തടസ്സം കണ്ടെത്തി വേഗത്തിൽ പരിഹരിക്കാൻ കഴിയുന്ന രീതിയിലാണ് അറ്റകുറ്റപ്പണികൾ ക്രമീകരിച്ചിട്ടുള്ളത്. ഇതുവഴി ഭാവിയിലെ അറ്റകുറ്റപ്പണികൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനും പൊതുശൗചാലയത്തിന്റെ പ്രവർത്തനം സുഗമമായി നിലനിർത്താനും സാധിക്കും.
ആശുപത്രിയുടെ ഫണ്ട് വിനിയോഗിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുന്നതിനുള്ള ആശുപത്രിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശൗചാലയ സേവനം പുനരാരംഭിച്ചത്.
ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്
ന്യൂമാഹി : പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ സൈക്കോളജിയിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
യോഗ്യരായവർ ഒക്ടോബർ 24നകം അപേക്ഷിക്കണമെന്ന് മാനേജർ എം പി അഹമ്മദ് ബഷീർ അറിയിച്ചു.
പെരിങ്ങാടിയിൽ റെയിൽവെ മേൽപ്പാലം നിർമ്മിക്കണം: ഷാഫി പറമ്പിൽ
ന്യൂമാഹി:പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിംഗിലെ യാത്ര ദുരിതത്തിന് ശാശ്വതപരിഹാരം കാണുന്നതിന് മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവിന് വടകര എംപി ഷാഫി പറമ്പിൽ നിവേദനം നൽകി.
വോട്ട് ചേർക്കൽ: സ്പെഷൽ ക്യാമ്പ് ഇന്ന്
മാഹി:എസ്.ഐ.ആർ നടപടിയിലൂടെ നിലവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ എല്ലാ വ്യക്തികളെയും കണ്ടെത്തി അവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി സ്പെഷൽ ക്യാമ്പ് ഇന്ന്(17/10.26) നടക്കും. മാഹി നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് ബുത്തുകളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ക്യാമ്പ് നടക്കും. ക്യാമ്പിൽ ബൂത്ത് ലെവൽ ഓഫീസിർമാർ വോട്ട് ചേർക്കേണ്ടവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്
മാഹി ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ അങ്കിത് കുമാർ ഐ.എ.എസ് അറിയിച്ചു.
പഞ്ച ദുർഗ്ഗാ ചൈതന്യം തുളുമ്പുന്നപുണ്യസങ്കേതം
ന്യൂമാഹി.പഞ്ചദുർഗ്ഗാ ചൈതന്യം കുടികൊള്ളുന്ന പുണ്യസങ്കേതം: ന്യൂമാഹി പരിമഠം ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ
അപൂർവ്വവും കേരളത്തിൽ ഏകവുമായ പ്രധാന ക്ഷേത്രമാണ് ന്യൂമാഹി പരിമഠം ശ്രീ ദുർഗ്ഗാക്ഷേത്രം. ആദിപരാശക്തിയുടെ അഞ്ച് ഭാവങ്ങളായ 'പഞ്ചദുർഗ്ഗമാർ' ഒരൊറ്റ ശ്രീകോവിലിൽ ഒന്നിച്ചു കുടികൊള്ളുന്നു എന്നതാണ് ഈ പുണ്യക്ഷേത്രത്തിന്റെ ഏറ്റവും വലിയ മഹത്വവുംസ വിശേഷതയും.അഞ്ച് ഭാവങ്ങളിൽ ദേവിഏകശ്രീകോവിലിൽ വാഴുന്ന പരിമഠം സന്നിധി, ഭക്തജനങ്ങൾക്ക് ഐശ്വര്യവും ആത്മശാന്തിയും പ്രദാനം ചെയ്യുന്ന അപൂർവ്വപുണ്യഭൂമിയാണ്. ഒരുമിച്ചുള്ള ഈ പഞ്ചദുർഗ്ഗാ സാന്നിദ്ധ്യം തൊഴാനും ദേവീപാദങ്ങളിൽ പ്രാർത്ഥനകളർപ്പിക്കാനും ദിനംപ്രതി നിരവധിയാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.
നവരാത്രിയുടെ പുണ്യദിനങ്ങളിൽ പ്രത്യേകിച്ചും, ഈ പഞ്ചദുർഗ്ഗാ സങ്കൽപം കൂടുതൽ പവിത്രതയോടെയും ഭക്തിനിർഭരമായും പൂജിക്ക പ്പെടുന്നു. അചാരപ്പെരുമ കൊണ്ടും സവിശേഷമായ പ്രതിഷ്ഠാവിശേഷം കൊണ്ടും പരിമഠം ശ്രീ ദുർഗ്ഗാക്ഷേത്രം കേരളത്തിന്റെ ആത്മീയ ഭൂപട ത്തിൽ തനതായ സ്ഥാനം അടയാളപ്പെടുത്തുന്നു.
: 17ന്ശനി (ഏഴാം ദിവസം)
രാത്രി 7 മണി: ശ്രീ ദുർഗ്ഗാ സംഗീത നൃത്തവിദ്യാലയം, പരിമളം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ (നൃത്ത സംവിധാനം: റീധി സുധീർ)
18ഞായർ (എട്ടാം ദിവസം)
വൈകു 5 മണി: ഗ്രന്ഥംവെപ്പ്
രാത്രി 7 മണി: തലശ്ശേരി മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിലെ കുട്ടികൾ അവതരിപ്പിക്കുന്ന ശാസ്തീയ സംഗീത നിശ
19-തിങ്കൾ (ഒൻപതാം ദിവസം)
ദുർഗ്ഗാഷ്ടമിനാളിൽ
രാത്രി 7 മണി: സുപ്രസിദ്ധ സംഗീതാചാര്യൻ യു. ജയൻ മാസ്റ്റർ നയിക്കുന്ന, മാസ്റ്റർ ഈണം നൽകിയ ഭക്തിഗാനാലാപനം ഉൾപ്പെടുന്ന ജപ സ്കൂൾ ഓഫ് മ്യൂസിക്, മടപ്പള്ളി & മാഹി അവതരിപ്പിക്കുന്ന സംഗീതാരാധന ഭക്തി ഗാനാമൃതം.
20ചൊവ്വ (പത്താം ദിവസം)
മഹാനവമി നാളിൽ
വാഹനപൂജ:
കാലത്ത് 8 മണി മുതൽ 11 മണി വരെ
വൈകുന്നേരം 4 മണി മുതൽ
രാത്രി 7 മണിക്ക്: യുവസംഗീതജ്ഞനും, ഗാനരചയിതാവുമായ അദിബ് കെ.പി. അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും ഭക്തിഗാന സുധയും
തുടർന്ന്: ക്ഷേത്ര മാതൃസമിതി, ദേശവാസികൾ അവതരിപ്പിക്കുന്ന നൃത്ത സംഗീത നിശ (തിരുവാതിര, കുച്ചുപ്പുടി, ശാസ്ത്രീയ നൃത്തം, സംഗീതം)
21-ബുധൻ (പതിനൊന്നാം ദിവസം)
വിജയദശമി നാളിൽ
കാലത്ത് 7 മണിക്ക്: ശ്രീഭദ്ര ഭജനസംഘം അവതരിപ്പിക്കുന്ന ഭജന
തുടർന്ന്: ഇഷാൽ കൃഷ്ണൻ, തൃഷാൽ കൃഷ്ണൻ എന്നിവർ നയിക്കുന്ന വയലിൻ കച്ചേരി8 മണിക്ക്: സരസ്വതി പൂജ8.30 ന്: ഗ്രന്ഥമെടുക്കൽ9മണി: വിദ്യാ ആരംഭംലഘുഭക്ഷണം
മാഹിയിൽ അന്തർദേശീയ ചിത്രകല ക്യാമ്പ്
മാഹി :തപസ്യ ഇൻറർനാഷണൽ ഫൗണ്ടേഷൻ ചെന്നൈയും, ഇൻറർനാഷണൽ ആർട്ട്സൊസൈറ്റിയുടെയുംസംയുക്താഭിമുഖ്യത്തിൽ മാഹി ടാഗോർ പാർക്കിൽ ഒക്ടോബർ 24ന് ശനിയാഴ്ച അന്തർദേശീയ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെയും, ബംഗ്ലാദേശ് .നേപ്പാൾ എന്നിവിടങ്ങളിലെയും പ്രശസ്തരായ ചിത്രകാരന്മാർ ക്യാമ്പിൽപങ്കെടുക്കുന്നു പുതുച്ചേരി ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശം ഉൾപ്പെടുത്തി പുതുച്ചേരിയിലെയും മാഹിയുടെയും മനോഹാരിതയും ഉൾപ്പെടുത്തി ഫ്രഞ്ച് സംസ്കൃതിയും മലയാളിത്തനിമയുടെയും സംഗമഭൂമിയായ മയ്യഴിയെസഞ്ചാരികളുടെ മനം കവരുന്ന ഒരു കൊച്ചു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്നഉദ്ദേശത്തോടുകൂടിയാണ് മയ്യഴിപ്പുഴ തീരത്ത് ചിത്രകലാ ക്യാമ്പ്സംഘടിപ്പിക്കുന്നത് ഇതോടനുബന്ധിച്ച് പന്തക്കൽ ജനിസിസ് ഇൻറർനാഷണൽ സ്കൂളിൽ വച്ച് വിജയദശമിയോടനുബന്ധിച്ച് മൂന്ന് വയസ്സ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് ,ചിത്രരചന മത്സരങ്ങൾ നടത്തുന്നു.(ഫോൺ. 9884655667) ഇതിൽ പങ്കെടുത്ത് വിജയികളായ ചിത്രകാരന്മാരായ കുട്ടികൾക്ക് മാഹിയിൽ നടക്കുന്ന ദേശീയ ക്യാമ്പിലെചിത്രകാരന്മാർ സമ്മാനങ്ങൾ വിതരണംചെയ്യും ക്യാമ്പിൽ പങ്കെടുക്കുന്ന ചിത്രകാരന്മാർക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകും
ഋതു മാറ്റങ്ങൾക്കിടയിൽ, മതമൈത്രിയുടെയും സാഹോദര്യത്തിന്റേയും ഒരു സുവർണ വസന്തം കൂടി കടന്നുപോകുന്നു.
അസമാധാനവും, സംഘർഷവും നിറഞ്ഞ വർത്തമാന കാലത്ത്, ദുരിതങ്ങളും വൈരങ്ങളും മയ്യഴി അമ്മയുടെ മുന്നിൽ സ്നേഹമായി മാറുന്നു.
മിത്തുക്കളും, പഴം പുരാണങ്ങളും, വിശ്വാസവും, ആത്മീയതയും, സ്നേഹവായ്പും, കാരുണ്യവുമെല്ലാം ഇഴപിരിയാനാവാത്തവിധം പ്രോജ്വലിക്കുന്ന പെരുന്നാളുകളുടെ "പെരും'' നാളുകൾക്ക് തിരശ്ശീലതാഴുന്നു.. മനമില്ലാ മനമോടെ മയ്യഴി മഹോത്സവത്തോട് വിട ചൊല്ലുന്നു.. അടുത്ത ഒക്ടോബർ അഞ്ചിന് സൂര്യൻ പള്ളി ഗോപുരത്തിന് നേരെ മുകളിൽ ഉദിച്ചെത്തുംവരെ...
പ്രശസ്ത ഫോട്ടോ ഗ്രാഫർ റീജേഷ് മാഹിയുടെ ചിത്രങ്ങളിൽ, പെരുന്നാൾ വീണ്ടും തെളിയുന്നു.. പ്രഭ തെല്ലും ചോരാതെ...
മാഹി തിരുനാളിനിടെ വയോധികയുടെ രണ്ടര പവൻ മാല കവർന്ന സ്ത്രീ പിടിയിൽ
മാഹി: മാഹി പള്ളി തിരുനാളിനെത്തിയ വയോധികയുടെ രണ്ടര പവൻ മാല കവർന്ന കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. തമിഴ്നാട് കോയമ്പത്തൂർ ഉക്കടം അമ്മൻ കോവിൽ സ്വദേശിനിയും കർണാടക ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരിയുമായ ജ്യോതി (ജീവ) ആണ് അറസ്റ്റിലായത്. ഇവർ വിദ്യ, മാല ജ്യോതി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബർ 11-ന്വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി സ്വദേശിനിയായ കെ. കമലയും കുടുംബവും മാഹി പള്ളിയിലെ തിരുനാളിനെത്തിയതായിരുന്നു. പള്ളിയുടെ തെക്കുഭാഗത്തുള്ള മേരി മാതാ കമ്മ്യൂണിറ്റി ഹാളിന് സമീപം മെഴുകുതിരി കത്തിക്കുന്നതിനിടയിൽ തിരക്ക് സൃഷ്ടിച്ചാണ് പ്രതി മാല കവർന്നത്. ഉത്സവപ്പറമ്പുകളിൽ മനപ്പൂർവ്വം തിക്കും തിരക്കും ഉണ്ടാക്കി മോഷണംനടത്തുന്നതാണ്ഇത്തരം .സംഘങ്ങളുടെ രീതി.
കമല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രേഡ് എസ്.ഐ. വി. വിനിതേഷ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മാഹി എസ്.പി. ധനശേഖരന്റെ നിർദ്ദേശപ്രകാരം മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ രണ്ട് ദിവസത്തിനകം പ്രതിയെകണ്ടെത്തുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ജീവ.
മാഹി എസ്.എച്ച്.ഒ. പ്രമോദ്, സി.ഐ.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ.മാർ വി. സുരേഷ്, വി. മഹേഷ്, സുജേഷ് പി., എ.എസ്.ഐ. ശ്രീജേഷ്, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ, ഹോം ഗാർഡുമാരായ ഡില്ലി, ത്രിവിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































