മാഹി:ഒക്ടോബർ 15 എന്ന തിയ്യതിയിലെ പരിപാടി താനൊരിക്കലും ഡയറിയിൽ രേഖപ്പെടുത്താറില്ലെന്നും, വിശുദ്ധ മാതാവിന്റെ സ്നേഹ സംഗമ ദിനം ഹൃദയത്തിലാണ് കുറിച്ചിടാറെന്നും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ.
എല്ലാംമറന്ന് അമ്മയുടെ സന്നിധിയിൽ മയ്യഴിക്കാർ അന്ന് ആത്മ നിർവൃതിയടയും.
പ്രാർത്ഥന പൂർണ്ണമാകണമെങ്കിൽ സദ്കർമ്മങ്ങൾ ചെയ്യാൻ നമുക്ക് കഴിയണം. എങ്ങോട്ട് പോകണമെന്നറിയാതെ പലപ്പോഴും നിർണ്ണായക ഘട്ടങ്ങളിൽ നമ്മൾ അന്ധാളിച്ചു നിന്നു പോകാറുണ്ട്. അത്തരം നിർണ്ണായകഘട്ടങ്ങളിൽ നമ്മൾ സങ്കടങ്ങൾ ഇറക്കി വെക്കുന്നത് മയ്യഴിയമ്മയ്ക്ക് മുന്നിലാണ്.
ആധുനിക മയ്യഴി എത്തി നിൽക്കുന്ന ദുരവസ്ഥയിൽ മയ്യഴിയമ്മയ്ക്ക് ഒരിക്കലുംസന്തോഷിക്കാനാവില്ല.
മദ്യശാലകളും, പെട്രോൾപമ്പുകളുമാണ് മയ്യഴി നിറയെ. എന്നാൽസാംസ്ക്കാരികകേന്ദ്രങ്ങളുണ്ടാവുന്നുമില്ല.മയ്യഴിയിലെ
മദ്യപാനി അവനവനെ തന്നെകൊല്ലുന്നുണ്ടാവാം. എന്നാൽ മറ്റിടങ്ങളിൽ കേൾക്കുന്നത് പോലെ മദ്യലഹരിയിൽമറ്റുള്ളവരെ കൊന്നതായി അറിയില്ലെന്ന് മുകുന്ദൻ പറഞ്ഞു. മാഹി തിരുനാളിനോടനുബന്ധിച്ച് മേരി മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന സ്നേഹ സംഗമത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു നോവലിസ്റ്റ്
ഇത് മനുഷ്യരുടെയാകെ ദേവാലയം
: ടി. അശോക് കുമാർ എം എൽ എ
മാഹി: ഫ്രഞ്ചു വാഴ്ചക്കാലം തൊട്ടിന്നു വരെ മാനവ സാഹോദര്യത്തിനും, ഉദാത്തമായ മനുഷ്യ സ്നേഹത്തിനുമായി നിലകൊണ്ട ആത്മീയ വിശുദ്ധിയുടെ ശാന്തി തീരമാണ് അമ്മ ത്രേസ്യ പുണ്യവതിയുടെ നാമധേയത്തിലുള്ള ബസലിക്കയെന്ന് അഡ്വ: ടി. അശോക് കുമാർ എം എൽ എ പറഞ്ഞു. മതജാതി വർഗ്ഗങ്ങൾക്കതീതമായി നിലകൊണ്ടത് കൊണ്ടാണ് മാതാവിന്റെ ദേവാലയം മനുഷ്യരുടെയാകെ ദേവാലയമായത്.
മാഹി ബസലിക്ക തിരുന്നാളിനോടനുബന്ധിച്ചുള്ള സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ .
ക്ഷമിക്കാനും, സ്നേഹിക്കാനും , സേവനം ചെയ്യാനും കഴിയുന്ന മനസ്സുണ്ടെങ്കിൽജീവിതംസമാധാനപൂർണ്ണവും,ഐശ്വര്യദായകവുമായിരിക്കുമെന്നാണ് അമ്മ ത്രേസ്യാ പുണ്യവതി നമ്മെ പഠിപ്പിച്ചതെന്ന്
ചടങ്ങിൽഅദ്ധ്യക്ഷത വഹിച്ച കോഴിക്കോട് ആർച്ച്ബിഷപ്പ്ഡോ. വർഗ്ഗീസ്ചക്കാലക്കൽപറഞ്ഞു.നോവലിസ്റ്റ് എം.മുകുന്ദൻ,
ഡോ. നതാഷ ഖദീജ, വീണാധരി ധൻജിത്ത്, എന്നി പ്രതിഭകളെ ആദരിച്ചു. റിജ്യണൽ അഡ്മിനിസ്ട്രറ്റർ അങ്കിത് കുമാർ ഐ എ. എസ് , ഫാദർ ബിനോയ് അബ്രഹാം, സിസ്റ്റർ അജി മറിയ, സിസ്റ്റർ എലിസ് വ വർഗ്ഗീസ്, പോൾ ഷിബു ,ഡോ: ആന്റണി ഫർണാണ്ടസ്, സംസാരിച്ചു. റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് സ്വാഗതവും, രാജേഷ് ജോൺ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം:അഡ്വ.ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
മാഹി ബസലിക്ക തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ദേവാലയത്തിന് മുന്നിൽ നടന്ന ശയന പ്രദക്ഷിണം
രോഗി പരിചരണം മാനവികതയുടെ ഉദാത്ത മാതൃക:
ടി.പത്മനാഭൻ
കോടിയേരി:സന്നദ്ധ പ്രവർത്തക സാന്ത്വന പരിചരണവും സഹായങ്ങളും മനുഷ്യ സ്നേഹത്തിൻ്റെ, ഉദാത്ത മാതൃകയാണ് എന്ന് പ്രശസ്ത കഥാകൃത്ത് ടി .പത്മനാഭൻ പറഞ്ഞു. തലശ്ശേരി മലബാർ കാൻസർ സെൻ്ററിൽ എത്തുന്നരോഗികൾക്ക്പരിചരണവും. സഹായങ്ങളും നൽകുന്നതിനും ജില്ലയിൽ കാൻസർ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി രൂപീകരിക്കപ്പെട്ട കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം ,വിശിഷ്ടാംഗത്വം കഥാകൃത്ത് ടി പത്മനാഭന് നൽകുന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ കാൻസർ സെൻറർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു.കൺസോർഷ്യം വിശിഷ്ടാംഗത്വം കഥാകൃത്തിന് കൺസോർഷ്യം പ്രസിഡണ്ട്നാരായണൻ പുതുക്കുടി നൽകി സംസാരിച്ചു.
ക്യാൻസർ സെൻറർ വിജിലൻസ് ഓഫീസർ പി. കെ. സുരേഷ്, കെ.സി.സി.സി. സെക്രട്ടറി, കെ. എം ചന്ദ്രൻ , സി.സി.ബസന്ത് എന്നിവർ പങ്കെടുത്തു.
ചിത്രവിവരണം:കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം ,വിശിഷ്ടാംഗത്വം കഥാകൃത്ത് ടി.പത്മനാഭന്കൺസോർഷ്യംപ്രസിഡണ്ട് നാരായണൻ പുതുക്കുടി നൽകുന്നു.
സ്റ്റെല്ലാർ' അനുമോദന ചടങ്ങ് പ്രൗഢഗംഭീരമായി
മാഹി: പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജ്യുക്കേഷൻആൻഡ് ടെക്നോളജിയിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസ് സെലക്ഷൻ ലഭിച്ചവിദ്യാർത്ഥികൾക്കായുള്ള 'സ്റ്റെല്ലാർ' പ്ലേസ്മെന്റ്അനുമോദന ചടങ്ങ് കോളേജ് ക്യാമ്പസിൽ പ്രൗഢഗംഭീരമായി നടന്നു. സെപ്റ്റംബർ 25 മുതൽ 30 വരെ കാമ്പസിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ചവിപുലമായ പ്ലേസ്മെന്റ് ഡ്രൈവുകളുടെ ഔദ്യോഗിക സമാപനത്തോടനുബന്ധിച്ചാണ് ഈ ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. മാഹി മുനിസിപ്പൽ കമ്മീഷണർ പി.കെ. ശ്രീജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.സി.സി.ഐ.ടി പ്രസിഡന്റ് സജിത് നാരായണൻ അധ്യക്ഷത വഹിച്ചു മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയുമായ ഇ. വത്സരാജിന്റെ ദീർഘവീക്ഷണത്തോടെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സുവർണ്ണനേട്ടത്തിലിന്നെത്തിനിൽക്കുന്നതെന്നും അദ്ദേഹത്തിന്റെ വലിയൊരുസ്വപ്നമാണ് ഇതിലൂടെസാക്ഷാത്കരിക്കപ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്യാമ്പസിനകത്തു തന്നെ ഇത്തരം നൂതനമായ തൊഴിൽ വിന്യാസപ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുക എന്നത് കനത്ത വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇതിനായി അഹോരാത്രം കഠിനാധ്വാനം ചെയ്ത കോ-ഓർഡിനേറ്റർമാരെയുംഅധ്യാപകരെയും പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച മുൻ മാഹി നിയമസഭാംഗം രമേശ് പറമ്പത്ത്, വിദ്യാർത്ഥികളുടെ തൊഴിൽ നേട്ടങ്ങളെയും കോളേജിന്റെ വികസന മുന്നേറ്റങ്ങളെയും പ്രകീർത്തിച്ചു സംസാരിക്കുകയും മികച്ചകമ്പനികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിടുക്കൻമാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ എം.സി.സി.ഐ.ടി വൈസ് പ്രസിഡന്റ് എം.കെ. ശ്രീജേഷ്, ടി.കെ. സുധാകരൻ സംസാരിച്ചു. ചടങ്ങിൽ ഇന്ത്യൻ പേറ്റന്റ് ലഭിച്ച സവിശേഷമായ രക്ഷാവാഹന സാങ്കേതികവിദ്യ വികസിപ്പിച്ച കോളേജിലെ മുൻ ബി.സി.എ. വിദ്യാർത്ഥി മുഹമ്മദ് അജ്മലിനെ ഉപഹാരം നൽകി ആദരിച്ചു. പ്ലേസ്മെൻ്റ് സെൽകോ-ഓർഡിനേറ്ററും കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ പി.കെ. ഷിനൂപ് നന്ദി പറഞ്ഞു. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ,അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ ചടങ്ങിൽ സംബന്ധിച്ചു
ചിത്രവിവരണം: നഗരസഭാ കമ്മീഷണർ കെ.പി. ശ്രീജിത്ത് ഉപഹാരം നൽകുന്നു
സി.ടി..ബാലൻ നിര്യാതനായി
ന്യൂമാഹി:മങ്ങാട് ചെറിയ തായുള്ളതിൽ (നളിനം) വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ സി.ടി. ബാലൻ (89) നിര്യാതനായി എച്ച്.എം.ടി. കളമശ്ശേരിയിൽ നിന്ന് വിരമിച്ചു പി.ഡബ്ല്യു ഡി. കോൺട്രാക്ടറായിരുന്നു.
ഭാര്യ: നളിനി. മക്കൾ: നിതീഷ്(പി.ഡബ്ല്യു ഡി. കോൺട്രാക്ടർ), നിഷാദ്(ബിസിനസ് തലശ്ശേരി ), ഷൈജു (സിംഗപ്പൂർ). മരുമക്കൾ: ജിഷ, അമൃത, സജീന(സിംഗപ്പൂർ).
സഹോദരങ്ങൾ: സി.ടി. നാണു, പരേതനായ സി.ടി. അച്യുതൻ, പരേതനായ സി.ടി. ആനന്ദൻ, സി.ടി. ജാനകി (വയനാട്).
മഴമാപിനി സ്ഥാപിച്ചു
ചൊക്ളി:ഗ്രാമപഞ്ചായത്തിന്റേയും, ചൊക്ളി കൃഷിഭവന്റെയും ആഭിമൂഖ്യത്തിൽ സ്ഥാപിച്ച മഴമാപിനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്എൻ. അനൂപ് ഉദ്ഘാടനം ചെയ്തു
മഴയുടെ കുറവും, കുടുതലും നിരീക്ഷിക്കാം. കാലവസ്ഥ വ്യതിയാനം വിളകളെ ഏങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്താം, കൃഷി ഇൻഷൂറൻസ് പദ്ധതികളിൽ പദ്ധതിയുടെ നിബന്ധനകൾക്കനുസരിച്ച് മഴമാപിനിയിലെ വിവരങ്ങൾ വിള ഇൻഷൂറൻസ് നഷ്ടപരിഹാരം കണക്കാക്കൻ ഉപയോഗിക്കാം എന്നി ഗുണങ്ങൾ മഴമാപിനി സ്ഥാപിച്ചതിലൂടെ കർഷകർക്ക് ലഭിക്കും. ഒരു ലക്ഷത്തിനുടത്ത് രൂപ ചിലവ് വരും. കണ്ണൂർ ജില്ലയിൽ തന്നെ പത്ത് സ്ഥലത്ത് മാത്രമെ മഴമാപിനി സ്ഥാപിച്ചിട്ടുള്ളൂ. ഉദ്ഘാടനപരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സ്പന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശരത് കൃഷ്ണ സ്വാഗതം പറഞ്ഞു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകെ.ടി.കെ പ്രദീപൻ, കൃഷി അസിസ്റ്റൻന്റ് മേഹ്ത. കെ.എം, വെറ്റിനറി ഡോക്ടർ അൽവിൻ, ഗ്രാമപഞ്ചായത്താഗംങ്ങളായായ ഷിനോജ്. കെ.പി, റിജിന കെ, വിനി.കെ, ജനീബ.സി.കെ സംസാരിച്ചു. കൃഷിക്കാർക്ക് വിള ഇൻഷൂറൻസിനെ കുറിച്ച് വിഷ്ണു ടി.ടി.കെ അവതരണം നടത്തി. വാർഡ് മെമ്പർ ഒ.കെ.സാദീഖ് നന്ദി പറഞ്ഞു
ചിത്രവിവരണം: മഴമാപിനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്എൻ. അനൂപ് ഉദ്ഘാടനം ചെയ്യുന്നു
മാഹി മേഖല ത്രിദിന ശാസ്ത്രമേള ഒക്ടോബർ 29,30,31തീയ്യതികളിൽ
മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മാഹി മേഖലാതല ത്രിദിന ശാസ്ത്രമേള ഒക്ടോബർ 29, 30, 31 തീയതികളിൽ പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പി .പി .റിനേഷ് അനുസ്മരണം 16 ന്
കോൺഗ്രസിൻ്റെ സജീവ പ്രവർത്തനും വാർഡ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന പള്ളി പറമ്പത്ത് റിനേഷിൻ്റെ രണ്ടാം ചരമവാർഷിക ദിനമായ 16/10/26 ന് രാവിലെ 9.30 ന് സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തും. ചാലക്കര 6, 8 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു
മാനിഫ്യൂസ് 26' മാനേജ്മെന്റ് ഫെസ്റ്റിന് പ്രൗഢോജ്ജ്വല സമാപനം; ആവേശപ്പകിട്ടിൽ ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളും മ്യൂസിക്കൽ ബാൻഡും!
മാഹി: പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ & ടെക്നോളജിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും, ന്യൂമാഹിയിലെ പ്രമുഖ സ്ഥാപനമായ ലോറൽ റെസ്റ്റോ കഫേയും സംയുക്തമായി സംഘടിപ്പിച്ച 'മാനിഫ്യൂസ് 26' മാനേജ്മെന്റ് ഫ്യൂഷൻ ഫെസ്റ്റിന് ക്യാമ്പസിൽ ആവേശകരമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന വൈവിധ്യമാർന്ന ബിസിനസ് മത്സരങ്ങൾക്കും കലാപരിപാടികൾക്കും ശേഷമാണ് ഫെസ്റ്റ് സമാപിച്ചത്. സമാപന സമ്മേളനത്തിൽ ബി.ബി.എ ഡിപ്പാർട്ട്മെന്റ് മേധാവി എം.ടി.കെ ശ്രീഷ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജി ലക്ഷ്മിദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.സി.സി.ഐ.ടി പ്രസിഡന്റ് ശ്രീ. സജിത് നാരായണൻ മുഖ്യഭാഷണത്തിൽ വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനൊപ്പം ഇത്തരം ഫെസ്റ്റുകളിലൂടെ ലഭിക്കുന്ന പ്രായോഗിക അറിവുകളും നേതൃപാടവവുമാണ് അവരെ യഥാർത്ഥ പ്രൊഫഷണലുകളാക്കി മാറ്റുന്നതെന്ന് ഓർമ്മിപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. ശ്രീജേഷ് പുത്തൻ സാങ്കേതികവിദ്യകളും, മാറ്റങ്ങളും ഉൾക്കൊണ്ട് മുന്നേറാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി.വി രജീഷ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
തുടർന്ന് നടന്ന പ്രൗഢഗംഭീരമായ സമ്മാനദാന ചടങ്ങിൽ, വിവിധ മാനേജ്മെന്റ് മത്സരങ്ങളിലെ വിജയികൾക്കും ക്യാമ്പസിൽ ഏറെ ശ്രദ്ധനേടിയ റെഡ് റിബൺ നാടക മത്സരത്തിൽ ചരിത്ര വിജയം നേടിയ കോളേജ് വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യാതിഥി ശ്രീ. സജിത് നാരായണൻ കൈമാറി. പ്രോഗ്രാം കോർഡിനേറ്റർ പി. ഷംന ബീബി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് പുതുമുഖ വിദ്യാർത്ഥികളുടെ കലാ-വിനോദ പരിപാടികൾക്ക് പുറമെ, ക്യാമ്പസിനെ ആകെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഇർഫാന്റെ നേതൃത്വത്തിലുള്ള പ്രമുഖ മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച തകർപ്പൻ സംഗീത വിരുന്നും പരിപാടിയുടെ പ്രധാന ആകർഷണമായി മാറി.
മയ്യഴി മേളം: സ്കൂൾ കലോത്സവം നവംബർ 15, 21, 22 തീയ്യതികളിൽ നടക്കും
മാഹി: മയ്യഴിയുടെ കലാ - സാംസ്കാരിക മേഖലയിൽ സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന പ്രിയദർശിനി യുവകേന്ദ്രയുടെ മയ്യഴി മേളം സീസൺ - 7 സ്കൂൾ കലോത്സവം നവംബർ 15, 21, 22 തീയ്യതികളിലായി ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂൾ, പള്ളൂർ കസ്തുർഭ ഗാന്ധി ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി യോഗത്തിൽ പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, ചാലക്കര പുരുഷു, ശ്യാം സുന്ദർ, എം. മുസ്തഫ, പി.കെ.ഗോപിനാഥ്, ജവഹർ, എം.എ.കൃഷ്ണൻ, കെ.പി.സുധീർ, കെ.വി.ഹരീന്ദ്രൻ, റീജേഷ് രാജൻ, ജയതിലകൻ, പി.കെ.ശ്രീധരൻ സംസാരിച്ചു.
അദിബ് കെ.പി.യുടെ സംഗിത കച്ചേരി 20 ന്
ന്യൂമാഹി: പരശു രാമനാൽ പ്രതിഷ്ഠിതമായി എന്ന് വിശ്വസിച്ചു പോരുന്ന പുരാതനമായ പരിമഠം ശ്രീദുർഗ്ഗാക്ഷേത്രത്തിൽനവരാത്രിആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 20 ന് വൈ: 7 മണിക്ക് ഗായകനും ഗാനരചയിതാവുമായ അദിബ് കെ.പി. ആന്റ് പാർടി അവതരിപ്പിക്കുന്ന സംഗിതക്കച്ചേരിയും തുടർന്ന് ഭക്തി ഗാനസുധയും നടക്കും. ഭക്തി ഗാനസുധയിൽ അദിബിന്പുറമെ ഗായികമാരായ പി.സുമ, സുനിത മാഹി എന്നിവരും പാടും. വി.വി രാജേഷ്(കൊയിലാണ്ടി) പ്രദീപ്(നീലേശ്വരം)എന്നിവർ അനുഗമിക്കും
ശതാഭിഷിക്തനായ എം.മുകുന്ദനെ ആർച്ച്ബിഷപ്പ്ഡോ. വർഗ്ഗീസ് ചക്കാല ക്കൽ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു
മാഹി ബസലിക്കയിലെ ഇന്നലെയുടെ ദൃശ്യങ്ങൾ ആർട്ടിസ്റ്റ് സതി ശങ്കറിന്റെ ക്യാമറയിലൂടെ...
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































