ആവിലായിൽ സൂര്യോദയം: മയ്യഴിക്ക് ആത്മീയ തേജസ് :ചാ​ല​ക്ക​ര​ പു​രു​ഷു​

ആവിലായിൽ സൂര്യോദയം: മയ്യഴിക്ക് ആത്മീയ തേജസ് :ചാ​ല​ക്ക​ര​ പു​രു​ഷു​
ആവിലായിൽ സൂര്യോദയം: മയ്യഴിക്ക് ആത്മീയ തേജസ് :ചാ​ല​ക്ക​ര​ പു​രു​ഷു​
Share  
എഴുത്ത്

News desk

2026 Oct 15, 12:00 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മിന്നാമിനുങ്ങുകൾ ചേക്കേറിയ പൂമരം പോലെആവിലാദേവാലയം വർണ്ണങ്കിതമാണ്. ജമന്തിയുടേയും, കുടമുല്ലയുടേയും സുഗന്ധത്തിൽ മുങ്ങുകയാണ് ദേവാങ്കണം.. കുന്തിരിക്കത്തിന്റെ പുകച്ചുരുളും,എരിയുന്ന മെഴുകുതിരിയുടെ ഗന്ധവുംആത്മീയതയുടെവിശുദ്ധിപടർത്തുകയാണ്. പാശ്ചാത്യ സംഗിതത്തിന്റെ പശ്ചാത്തലത്തിലുയരുന്ന ഹൃദയാർദ്രമായ സ്തുതി ഗീതങ്ങളും, ചരിത്ര ഗാഥകൾ ഓർമ്മിപ്പിക്കുന്ന പള്ളി മണികളും ,സന്ദർശകരുടെ ഹൃദയതന്ത്രികളെ മീട്ടുകയാണ്.. ദേവാലയത്തിന് ചുറ്റിലും നഗരമാകെ ലദ്ദീന തുമ്പികൾ പെരുന്നാൾ സന്ദേശവാഹകരായി പാറി പറക്കുകയാണ്. വിശ്വാസവും, അനുഭൂതിയും, ആത്മനിർവൃതിയും ഇഴ ചേർന്ന മനസ്സുകൾക്ക് ജാതിയോ, മതമോ ഇല്ല. ആയിരക്കണക്കായ മനസ്സുകൾക്ക് ഒരേ താളവും ലയവും...

​ഓ​ർ​മ്മ​ക​ളു​ടെ​ ക​ന​വു​ക​ളും,​ നി​ന​വു​ക​ളു​ടെ​ നി​റ​പാ​ത്രവു​മാ​യി​ മ​യ്യ​ഴി​ ഒ​രി​ക്ക​ൽ​ക്കൂ​ടി​ മ​ഹി​ത​മാ​യ​ മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക്,​ തീ​ർ​ത്ഥാ​ട​ക​ ല​ക്ഷ​ങ്ങ​ളെ​ സ്വാ​ഗ​തം​ ചെ​യ്യു​ക​യാ​ണ്. അ​ങ്ങ​ക​ലെ​ ക​ട​ലു​ക​ൾ​ക്കു​മ​പ്പു​റം​ ആ​വി​ലാ​യി​ൽ​ ജ​നി​ച്ച് അ​വി​ടെ​ ത​ന്നെ​ ഇ​ഹ​ലോ​ക​വാ​സം​ വെ​ടി​ഞ്ഞ​ അ​മ്മ​ ത്രേ​സ്യാ​പു​ണ്യ​വ​തി​,​ ഇങ്ങ് മ​യ്യ​ഴി​യു​ടെ​ മാ​താ​വാ​യ​ത് ച​രി​ത്ര​വും​ മി​ത്തു​ക്ക​ളും​,​ ആ​ത്മീ​യ​ത​യു​ടെ​ ആ​ഴ​ങ്ങ​ളും​ ഉ​ൾ​ച്ചേ​ർ​ന്നാ​ണ്.

​ച​രി​ത്ര​ത്തി​ന്റെ​ നൈ​ര​ന്ത​ര്യ​മാ​യി​ അ​നു​സ്യൂ​ത​മാ​യി​ ഒ​ഴു​കു​ന്ന​ കാ​ലാ​തി​വ​ർ​ത്തി​യാ​യ​ മ​യ്യ​ഴി​പ്പു​ഴ​... അ​തി​ന്റെ​ പ്ര​ശാ​ന്ത​ത​യി​ലേ​ക്ക് ക​ണ്ണും​ ന​ട്ടി​രി​ക്കു​ന്ന​ മ​യ്യ​ഴി​യി​ലെ​ ഏ​റ്റ​വും​ ഉ​യ​രം​കൂ​ടി​യ​ വി​ശു​ദ്ധ​മാ​താ​വി​ന്റെ​ ദേ​വാ​ല​യ​ ഗോ​പു​രം​...

​മ​യ്യ​ഴി​ക്കാ​രു​ടെ​,​ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള​ വി​ശ്വാ​സി​ക​ളു​ടെ​ അ​ന്ത​രാ​ത്മാ​വി​ൽ​,​ ആ​ത്മീ​യാ​നു​ഭൂ​തി​ക​ളു​ടെ​ ഒ​രാ​യി​രം​ മെ​ഴു​കു​തി​രി​നാ​ള​ങ്ങ​ൾ​ കൊ​ളു​ത്തി​വെ​ച്ച് അ​മ്മ​ ത്രേ​സ്യാ​പു​ണ്യ​വ​തി​യു​ടെ​ തി​രു​നാ​ളു​ത്സ​വം​ ഒ​രു​ നാ​ടി​ന്റെ​ '​ദേ​ശീ​യോ​ത്സ​വ​'​മാ​യി​ മാ​റി​യി​രി​ക്കു​ന്നു​. ​ഗ​ത​കാ​ലം​ ഒ​രു​ ചെ​പ്പേ​ടാ​യി​ മ​ന​സ്സി​ൽ​ സൂ​ക്ഷി​ച്ച്,​ വ​ർ​ത്ത​മാ​ന​ത്തോ​ട് രാ​ജി​യാ​യി​,​ മി​ത്തു​ക​ളു​ടേ​യും​ പ​ഴം​പു​രാ​ണ​ങ്ങ​ളു​ടേ​യും​,​ ച​രി​ത്ര​സ്മൃ​തി​ക​ളു​ടേ​യും​ ആ​ർ​ദ്രാ​നു​ഭൂ​തി​ക​ളു​ടേ​യും​,​ വി​ദേ​ശ​വാ​ഴ്ചക​ളു​ടേ​യും​,​ ഫ്ര​ഞ്ച് സം​സ്‌​ക്കാ​ര​ത്തി​ന്റേ​യും​ ക​ളി​ത്തൊ​ട്ടി​ലാ​യ​ ഈ​ കു​ഞ്ഞി​പ്പ​ട്ട​ണ​ത്തി​ന് മ​യ്യ​ഴി​പെ​രു​ന്നാ​ൾ​ അ​വാ​ച്യ​മാ​യ​ അ​നു​ഭൂ​തി​ വി​ശേ​ഷ​മാ​ണ്. ​അ​ശ​ര​ണ​ർ​ക്ക് ആ​ലം​ബ​മാ​യി​,​ ആ​ത്മീ​യ​ ലോ​ക​ത്ത് വെ​ള്ളി​

ന​ക്ഷ​ത്ര​മാ​യി​ ഉ​യ​ർ​ന്നു​വ​ന്ന​ മ​യ്യ​ഴി​ മാ​താ​വി​ന്റെ​ നാ​മ​ധേ​യ​ത്തി​ലു​ള്ള​ പ​ള്ളി​യി​ൽ​,​ ആ​യി​ര​ങ്ങ​ൾ​ മെ​ഴു​കു​തി​രി​ ക​ത്തി​ക്കു​മ്പോ​ൾ​ ,ഇ​വി​ടെ​ തെ​ളി​യു​ന്ന​ത് സ്‌​നേ​ഹ​ത്തി​ന്റെ​ പൊ​ൻ​വെ​ളി​ച്ച​മാ​ണ്. ക്രൈ​സ്ത​വ​രെ​ന്നോ​,​ അ​ക്രൈ​സ്ത​വ​രെ​ന്നോ​ വ​ക​ഭേ​ദ​മി​ല്ലാ​തെ​,​ മ​യ്യ​ഴി​പെ​രു​ന്നാ​ൾ​ മാ​ന​വ​മ​ന​സ്സു​ക​ളി​ൽ​ ഹ​ർ​ഷോ​ന്മാ​ദം​ തീ​ർ​ക്കു​ന്നു​.

​മ​യ്യ​ഴി​യു​ടെ​ മ​ഹോ​ത്സ​വം​ മ​ത​മൈ​ത്രി​യു​ടെ​ മ​ഹോ​ത്സ​വം​ കൂ​ടി​യാ​ണ്. മ​നു​ഷ്യ​രാ​യി​ പി​റ​ന്ന​വ​ർ​ക്കെ​ല്ലാം​ ഈ​ ദേ​വാ​ല​യ​ത്തി​ന്റെ​ വാ​താ​യ​ന​ങ്ങ​ൾ​ തു​റ​ന്ന് വെ​ച്ചി​രി​ക്കു​ന്നു​.​1​7​2​3​ ൽ​ ഡൊ​മാ​നി​ക്ക് സെ​ന്റ് ജോ​ൺ​ ഓ​ഫ് ദ് ക്രോ​സ് എ​ന്ന​ ക​ർ​മ്മ​ലീ​ത്ത​ വൈ​ദി​ക​നാ​ണ് മ​യ്യ​ഴി​യി​ൽ​ മ​ത​പ്ര​ചാ​ര​ണ​ത്തി​നാ​യെ​ത്തി​,​ ക്രൈ​സ്ത​വ​ സ​മൂ​ഹം​ രൂ​പ​പ്പെ​ടു​ത്തി​യ​ത്. 

വ​ട​ക​ര​ വാ​ഴു​ന്ന​വ​രു​ടെ​ അ​നു​ വാ​ദ​ത്തോ​ടെ​ 1​7​3​6​ ഡി​സം​ബ​റി​ൽ​ അ​ദ്ദേ​ഹം​ ഇ​വി​ടെ​ പ്രാ​ർ​ത്ഥ​നാ​ല​യം​ 1​7​7​9​ ൽ​ ബ്രി​ട്ടീ​ഷ് -​ഫ്ര​ഞ്ച് യു​ദ്ധ​ത്തി​ൽ​ പ്രാ​ർ​ത്ഥ​നാ​ല​യം​ ക​ത്തി​ ന​ശി​ച്ചു​. പി​ന്നീ​ട് ദേ​വാ​ല​യം​ പു​ന​ർ​ നി​ർ​മ്മി​ക്കു​ക​യും​,​ സെ​ന്റ് തെ​രേ​സ​യു​ടെ​ പ്ര​തി​ഷ്ഠ​ ന​ട​ത്തു​ക​യും​ ചെ​യ്തു​. പ്രാ​ർ​ത്ഥ​നാ​ല​യ​ത്തി​ന്റെ​ പു​ന​ർ​ നി​ർ​മ്മാ​ണം​ ച​രി​ത്ര​ സം​ഭ​വ​മാ​യി​രു​ന്നു​. രാ​ഷ്ട്രീ​യ​ കീ​ഴ​ട​ങ്ങ​ലു​ക​ൾ​ ത​ങ്ങ​ളു​ടെ​ മ​ത​പ​ര​മാ​യ​ താ​ൽ​പ്പ​ര്യ​ങ്ങ​ളെ​ പ്ര​തി​കൂ​ല​മാ​യി​ ബാ​ധി​ക്ക​രു​തെ​ന്ന് ക​രു​തി​യ​ ഫ്ര​ഞ്ചു​കാ​ർ​ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​. 1​7​8​8​ ൽ​ അ​ബൈ​ദ്യു​ഷേ​നി​ൽ​ എ​ന്ന​ വൈ​ദി​ക​നാ​ണ് ദേ​വാ​ല​യ​ത്തി​ന്റെ​ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ദേ​വാ​ല​യ​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന​ 7​6​ അ​ടി​ ഉ​യ​ര​മു​ള്ള​ ഗോ​പു​ര​വും​ കൂ​റ്റ​ൻ​ ഘ​ടി​കാ​ര​വും​ 1​8​5​5​ ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്.ഇ​ത് ഫ്ര​ഞ്ച് നാ​വി​ക​രു​ടെ​ സം​ഭാ​വ​ന​യാ​ണ്. ലോ​ക​ത്തി​ലെ​ ഏ​റ്റ​വും​ വ​ലി​യ​ ഘ​ടി​കാ​ര​മാ​യ​ ബി​ഗ് ബെ​ന്നി​നേ​ക്കാ​ൾ​ മൂ​ന്ന് വ​യ​സ്സ് കൂ​ടു​ത​ലാ​ണ് മാ​ഹി​ പ​ള്ളി​യി​ലെ​ ഘ​ടി​കാ​ര​ത്തി​ന്.

​ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ​ കേ​ന്ദ്ര​ബി​ന്ദു​വാ​യ​ സെ​ന്റ് തെ​രേ​സ​യു​ടെ​ ദാ​രു​ശി​ല്പ​ത്തെ​ ചു​റ്റി​പ്പ​റ്റി​ മാ​ഹി​യി​ലെ​ ത​ല​മു​റ​ക​ൾ​ കൈ​മാ​റി​ വ​രു​ന്ന​ ഐ​തീ​ഹ്യ​ങ്ങ​ളേ​റെ​യാ​ണ്. ​മ​യ്യ​ഴി​ക്ക​ഭി​മു​ഖ​മാ​യി​ ക​ട​ലി​ൽ​ നി​ന്നു​ പോ​യ​ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ ദാ​രു​ശി​ല്പ​മാ​ണ് മ​യ്യ​ഴി​ പ​ള്ളി​യി​ൽ​ ക​പ്പി​ത്താ​ൻ​ ഏ​ല്പി​ച്ച​തെ​ന്നാ​ണ് ഒ​രു​ ക​ഥ​. ആ​ഴ​ക്ക​ട​ലി​ൽ​ മ​ത്സ്യം​ പി​ടി​ക്കാ​ൻ​ പോ​യ​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ വ​ല​യി​ൽ​ കു​ടു​ങ്ങി​ കി​ട്ടി​യ​താ​ണെ​ന്ന​ വി​ശ്വാ​സ​വും​ നി​ല​വി​ലു​ണ്ട്. 

ദേ​വാ​ല​യ​ത്തി​ലെ​ വി​ശാ​ല​മാ​യ​ അ​ക​ത്ത​ള​ത്തി​ലെ​ ചു​മ​രു​ക​ളി​ൽ​ ആ​ലേ​ഖ​നം​ ചെ​യ്ത​ ഫ്ര​ഞ്ച് ശി​ൽ​പ്പ​ങ്ങ​ളു​ടെ​ പൗ​രാ​ണി​ക​ത​യും​,​ പൂ​ർ​ണ്ണ​ ത​യും​,​ നി​റ​ക്കൂ​ട്ടും​ സ​വി​ശേ​ഷ​ത​യ​ർ​ഹി​ക്കു​ന്നു​. ഫ്ര​ഞ്ച് ധീ​ര​വ​നി​ത​യാ​യ​ '​'​ഴാ​ന്താ​ർ​ക്കി​ന്റെ​'​ ക​മ​നീ​യ​ ശി​ൽ​പ്പം​ മ​റ്റൊ​രു​ ദേ​വാ​ല​യ​ത്തി​ലു​മി​ല്ല​. ​മ​യ്യ​ഴി​യ​മ്മ​യ്ക്ക് മു​ന്നി​ൽ​ ​ഉ​ദ്ദി​ഷ്ട​കാ​ര്യ​സി​ദ്ധി​ക്കും​ ഉ​പ​കാ​ര​സ്മ​ര​ണ​യ്ക്കു​മാ​യെ​ത്തു​ന്ന​വ​രി​ൽ​ നെ​റ്റി​യി​ൽ​ ച​ന്ദ​ന​ക്കു​റി​യും​ മു​ടി​ത്തു​മ്പി​ൽ​ തു​ള​സി​യി​ല​യും​ ചൂ​ടി​യ​വ​രാ​ണ്ഏ​റെ​യും​. ത​ല​യി​ൽ​ ത​ട്ട​മി​ട്ട​വ​രും​ ഫ​ർ​ദ്ദ​യ​ണി​ഞ്ഞ​വ​രു​മു​ണ്ട്. 1​4​ ന് രാ​ത്രി​ വി​ശു​ദ്ധ​ത്മാ​വി​ന്റെ​ ര​ഥ​ഘോ​ഷ​യാ​ത്ര​യെ​ അ​നു​ഗ​മി​ക്കു​ന്ന​വ​രി​ൽ​ നാ​നാ​മ​ത​.സ്ഥ​രു​മു​ണ്ട്. ര​ഥം​ ക​ട​ന്നു​പോ​കു​ന്ന​ വ​ഴി​ക​ൾ​ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ൽ​ അ​ലം​കൃ​ത​മാ​യി​രി​ക്കും​. ക്ഷേ​ത്ര​ങ്ങ​ളു​ടെ​ മു​ന്നി​ലൂ​ടെ​ ര​ഥം​ ക​ട​ന്നു​പോ​കു​മ്പോ​ൾ​ ക്ഷേ​ത്രം​ പൂ​ജാ​രി​മാ​ർ​ പൂ​ർ​ണ്ണ​കും​ഭ​ത്തോ​ടെ​ മാ​താ​വി​നെ​ വ​ര​വേ​ൽ​ക്കു​ന്ന​ത് മാ​ന​വ​ മൈ​ത്രി​യു​ടെ​ അ​പൂ​ർ​വ്വ​കാ​ഴ്ച​യാ​ണ്.​ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ സ​ർ​വ്വ​സാ​ധാ​ര​ണ​മാ​യ​ ചെ​ണ്ട​മേ​ള​ങ്ങ​ളും​,​ ശ​യ​ന​പ്ര​ദ​ക്ഷി​ണ​വു​ം​,​ അ​രി​യി​ലെ​ഴു​ത്തും​ ,​ കൊ​ടി​യേ​റ്റ​വുമല്ലാം മ​യ്യ​ഴി​പ്പ​ള്ളി​യി​ലും​ ദ​ർ​ശി​ക്കാ​നാ​വും​. 

capture_1792002550

മ​റു​ നാ​ട്ടി​ലു​ള്ള​ മ​യ്യ​ഴി​ക്കാ​രൊ​ക്കെ​ തി​രു​നാ​ൾ​ വേ​ള​യി​ൽ​ മ​യ്യ​ഴി​യി​ലെ​ത്തും​ ഓ​രോ​ വി​ട്ടി​ലും​ അ​തി​ഥി​ക​ൾ​ ധാ​രാ​ള​മാ​യു​ണ്ടാ​കും​. '​മാ​ഹി​യി​ൽ​ മ​ഹി​ ത​രം​ തീ​ർ​ത്ഥ​ക​ർ​ വ​ണ​ങ്ങും​ അ​ത്ഭു​ത​ക​ന്യ​യെ​.'​ എ​ന്ന​ കീ​ർ​ത്ത​നാ​ലാ​പ​നം​ പ​ള്ളി​ക്ക​ക​ത്തും​ പു​റ​ത്തും​ അ​ല​ക​ളാ​യി​ ഒ​ഴു​കു​മ്പോ​ൾ​ ,​ മ​യ്യ​ഴി​യു​ടെ​ മ​ണ്ണി​ലും​ മ​ന​സ്സി​ലും​,​ മ​ത​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള​ മാ​ന​വി​ക​ത​യു​ടെ​ മ​ണി​നാ​ദ​മാ​ണ് മു​ഴ​ങ്ങു​ന്ന​ത്. മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്റെ​ വ​റ്റാ​ത്ത​ ഉ​റ​വ​ പൊ​ട്ടു​ന്ന​ ഈ​ ധ​ന്യ​ മു​ഹൂ​ർ​ത്ത​ത്തി​ൽ​ കു​ന്തി​രി​ക്ക​ത്തി​ന്റെ​ സു​ഗ​ന്ധ​മൂ​റു​ന്ന​ പു​ക​ച്ചു​രു​ളു​ക​ളി​ൽ​,​ അ​ദൃ​ശ്യ​മാ​യ​ ഒ​രു​ ശ​ക്തി​ അ​ഭൗ​മ​മാ​യ​ ഏ​തോ​ ശാ​ന്തി​ പു​ല​രും​ തീ​ര​ത്തേ​ക്ക് ന​മ്മെ​ നാ​മ​റി​യാ​തെ​ ആ​ന​യി​ക്കു​ക​യാ​ണ്. ​

ഒ​ക്ടോ​ബ​ർ​ 2​2​ ന് പു​ണ്യ​വ​തി​യു​ടെ​ തി​രു​സ്വ​രൂ​പം​ ര​ഹ​സ്യ​അ​റ​യി​ലേ​ക്ക് മ​ട​ക്കി​യെ​ടു​ക്കു​ന്ന​തോ​ടെ​ ബ​സ​ലി​ക്ക​യി​ലെ​ പെ​രു​ന്നാ​ൾ​ ആ​ര​വ​ങ്ങ​ൾ​ കെ​ട്ട​ട​ങ്ങും. കൊതി തീരാത്തമനസ്സുമായിഈ വശ്യമനോഹര ഭൂമികയിൽ നിന്നുംവിട പറയുമ്പോൾ , ദേശവിദേശങ്ങളിലുള്ളവരെ അപ്പോഴും അമ്മയുടെ വാത്സല്യത്തോടെ മയ്യഴി മാടി വിളിക്കും പോലെ...

capture

രാജ വീഥികളിലൂടെ പുണ്യവതിയുടെ രഥമുരുണ്ടു. മയ്യഴിക്കാർ സായൂജ്യമടഞ്ഞു.

 മാഹി:മയ്യഴിയുടെ നഗര വീഥികളിൽആത്മീയതയുടെ പ്രദ ചൊരിഞ്ഞ് രഥഘോഷയാത്ര നഗരത്തെ വലം വെച്ചു.

അഭൗമ സൗന്ദര്യം വിഴിയുന്ന ആവില മാതാവിന്റെതിരുസ്വരൂപം ജമന്തിപ്പൂക്കൾ കൊണ്ടലംകൃതമായ രഥത്തിലേറ്റിയാണ് ആയിരങ്ങൾമാതാവിനെഅനുധാവനംചെയ്തത്. ദീപാലങ്കാരങ്ങളും കമനിയമായതോരണങ്ങൾ കൊണ്ടും അലങ്കരിച്ച രാജ വീഥിയിലൂടെ രഥചക്രങ്ങൾ ഉരുണ്ടപ്പോൾ ,ഇരുവശങ്ങളിലും ഇടമുറിയാതെ ആൾക്കൂട്ടങ്ങൾ ഏറെ നേരം കാത്തു നിന്നു. ബാന്റ് വാദ്യങ്ങളും ചെണ്ട മേളങ്ങളും , മുത്തുക്കുടകളും വർണ്ണ ദീപക്കുടങ്ങളുമേന്തി നാനാ മതസ്ഥരായവർ ഏകോദരസഹോദരങ്ങളെപ്പോലെതോളോട്തോൾ ചേർന്ന് നടന്നുനീങ്ങുന്ന കാഴ്ച മതമൈത്രിയുടെ മഹിതമായകാഴ്ചയയി .സന്ധ്യ കഴിഞ്ഞ് മണിയോടെ ദേവാലയത്തിൽ നിന്നും ചലിച്ചു തുടങ്ങിയ രഥം കടന്നുപോയവഴികളിലെല്ലാം വിശ്വാസികൾ പൂമാലയും,മെഴുകുതിരികളുമായി വരവേറ്റു. : പാറക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്രം ,മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ആനവാതുക്കൽ ക്ഷേത്രം എന്നിവയ്ക്ക് മുന്നിലൂടെ തേര് കടന്നുപോയപ്പോൾ പ്രധാന പൂജാരിമാർ പൂർണ്ണ കുംഭംത്താടെ വരവേറ്റു. മുഴുവനാളുകൾക്കും

ലഘു ഭക്ഷണം വിതരണം ചെയ്തു.

പതിവ് പോലെ ഇത്തവണയും മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് തന്റെ വസതിക്ക് മുന്നിൽ രഥമെത്തിയപ്പോൾ കുടുംബ സമേതം കൂറ്റൻപുഷ്പമാല്യമർപ്പിച്ചു.

ശ്രുതി സുഭഗമായ സ്തുതി ഗീതങ്ങൾ അലകളായി അന്തരീക്ഷത്തിൽ പടരവെ, ആകാശത്ത് മത്താപ്പുകൾ പൂമഴ പെയ്യിച്ചു.കതിനാവെടികൾ മാനത്ത് ഇടിമിന്നൽ തീർത്തു.അർദ്ധരാത്രിയോടുകൂടിയാണ് രഥം തിരിച്ച് ബസലിക്കയിലെത്തിയത്.തിരുനാൾ ജാഗര ദിവസമായ ഇന്നലെ കോഴിക്കോട് അതിരൂപത വികാരി ജനറൽമോൻസിഞ്ഞോർ

 ഡോ. ജൻസൻ പുത്തൻവീട്ടിൽന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ഫാദർ ബിനോയ് എബ്രഹാം, ഫാദർ ഗ്രേഷ്യസ് ടോണി നേവസ് ,ഫാദർ ജോസ് യേശുദാസ് , ഫാദർ മാത്യു ഫാദർ സ്കറിയ, ഡിക്കന്മാരായ ജോണി അരഞ്ഞാണിയിൽ ആന്റണി കുന്നുംപുറം എന്നിവർ സഹകാ ർമികരായിരുന്നു. തുടർന്ന് നൊവേന, പരിശുദ്ധകുർബാനയുടെആശീർവാദം,എന്നിവയുണ്ടായി.

ഇന്നലെഅർദ്ധരാത്രിക്ക് ശേഷം നേരം പുലർന്നിട്ടുംതുടർന്ന ശയനപ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കാളികളായത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മേരി മാതാ ഹാളിൽ നടക്കുന്ന സ്നേഹ സംഗമത്തിൽ കോഴിക്കോട് രൂപതാദ്ധ്യക്ഷൻ ഡോ: വർഗ്ഗീസ് ചക്കാലക്കൽ അനുഗ്രഹ ഭാഷണം നടത്തും.


ചിത്രവിവരണം: മാഹി നഗരത്തിൽ ഇന്നലെ രാത്രി നടന്ന രഥഘോഷയാത്ര

asd

ബസ്സിൽ നിന്ന് വീണ വിദ്യാർഥിയെ രക്ഷപ്പെടുത്തി

തലശ്ശേരി:ബസ്സിൽ നിന്ന് വീണ വിദ്യാർഥിയെ രക്ഷപ്പെടുത്തി ആംബംലൻസ്ഡ്രൈവർ. തലശ്ശേരിയിലെ മൻസൂറിൻ്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.തലശ്ശേരി കൊടുവള്ളി സഹരണ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് വിദ്യാർഥി തെറിച്ച് വീണത്.ഉടൻ ഇത് ശ്രദ്ധയിൽ പെട്ട ആംബുലൻസ് ഡ്രൈവർ മൻസൂർ ഓടി എത്തുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ഇത്രയും സംഭവം നടന്നിട്ടും ബസ്സ് ജീവനക്കാർ തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല.

capture_1792003216

മേഴ്സി ഫെലിക്സ്  നിര്യാതയായി 


തലശ്ശേരി : ചാലിൽ ചർച്ച് കോമ്പൗണ്ട് (പള്ളി പറമ്പ്) മേഴ്സി ഫെലിക്സ് (78) അന്തരിച്ചു.

ഭർത്താവ്: ഫെലിക്സ് ജോർജ്ജ്.

മക്കൾ: ജിപ്സൺ റോയ് ഫെലിക്സ്, മറിയ ആൻ്റിലറ്റ് (മീറ), അയറിൻ ഷീജ, അനിൽ ഷാജി.

മരുമക്കൾ: ഷിജി റോയ്, റെണ്ണി, ഹെറോൾഡ് ഫെർണാണ്ടസ്, ജീഷ്മാ ഷാജി.

സഹോദരങ്ങൾ: നാൻസി ജോർജ്ജ്, സ്റ്റാൻലി പീറ്റർ, ജോസഫ് പീറ്റർ, അൽഫോൺസാ പീറ്റർ

സംസ്കാരം15 ന് രാവിലെ 8 ന് ചാലിൽ സെയ്ൻ്റ് പീറ്റേർസ് ദേവാലയ സെമിത്തേരിയിൽ.

mannan-new
manna-new
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w