വോളിബോളിൽ ദേശീയ–അന്തർദേശീയ തലങ്ങളിൽ മികവ്; 50,000 രൂപയും പ്രശസ്തിപത്രവും
ന്യൂമാഹി: സംസ്ഥാന സർക്കാരിന്റെ മികച്ച സ്പോർട്സ് ഹോസ്റ്റൽ കായികതാരത്തിനുള്ള ജി.വി. രാജ പുരസ്കാരത്തിന് പെരിങ്ങാടി പള്ള്യത്ത് അനീഷിന്റെയും പി. പ്രസന്നയുടെയും മകൾ പി. അനാമിക അർഹയായി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് അനാമിക ഏറ്റുവാങ്ങി. നേട്ടത്തോടെ ചൊക്ലി മേഖലയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുവ വോളിബോൾ താരം.
അനാമികയുടെ കായികമികവ് ശ്രദ്ധിക്കപ്പെടുന്നത് പതിനൊന്നാം വയസ്സിലാണ്. ചൊക്ലി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ സമഗ്ര കായിക ഗ്രാമം പദ്ധതിയുടെ ഭാഗമായി തുടർപരിശീലനത്തിൽ പങ്കെടുത്തതോടെയാണ് താരത്തിന്റെ കഴിവുകൾ വളർന്നുവന്നത്. നിലവിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പ്രമുഖ വോളിബോൾ പരിശീലകൻ നവാസ് വഹാബിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.
ദേശീയ–അന്തർദേശീയ മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ അനാമിക 2022-ൽ ഹിമാചൽ പ്രദേശിൽ നടന്ന ഖേലോ ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. 2025-ലെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി മത്സരത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. അതേ വർഷം ജർമനിയിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിലും പങ്കെടുത്തു. 2026-ലെ ഫെഡറേഷൻ കപ്പ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നേപ്പാളിൽ നടന്ന കാവ സീനിയർ ടൂർണമെന്റിൽ മൂന്നാം സ്ഥാനവും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
വോളിബോൾ രംഗത്തെ തുടർച്ചയായ മികവിനുള്ള അംഗീകാരമാണ് ജി.വി. രാജ പുരസ്കാരം. പി. അനന്യയാണ് സഹോദരി.
നശ്വാൻ ജാഷ് സംസ്ഥാനത്ത് ഒന്നാമൻ
മാഹി:പുതുച്ചേരിയിൽ നടന്ന സംസ്ഥാനതല “തൈക്കൊണ്ടോ “ U 19 മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശീയ മത്സരത്തിൽ നവംബർ 26 ന് ജാർക്കൻഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നശ്വാൻ ജാഷ്. കടവത്തൂർ സ്വദേശിയും മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഇസ്ഹാഖിന്റെ മകനും മാഹി എക്സൽ പബ്ലിക് സ്കൂൾ 12 ക്ലാസ് വിദ്യാർത്ഥിയുമാണ്. നേരത്തെ “തൈക്കൊണ്ടോ” പുതുച്ചേരി അസോസിയേഷൻ നടത്തിയ മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
ജി.വി. രാജയുടെ 118-ാം ജന്മദിനം; തലശ്ശേരിയിൽ ഹോക്കി മത്സരങ്ങൾ സംഘടിപ്പിച്ചു
കായികതാരങ്ങൾക്ക് ജി.വി. രാജയുടെ സമർപ്പണം മാതൃകയാകണം: കാരായി ചന്ദ്രശേഖരൻ
തലശ്ശേരി: കേരളത്തിന്റെ കായികമേഖലയ്ക്ക് നിർലോഭമായ സംഭാവനകൾ നൽകിയ ലഫ്റ്റനന്റ് കേണൽ ഗോദവർമ രാജയുടെ (ജി.വി. രാജ) 118-ാം ജന്മദിനത്തോടനുബന്ധിച്ച് കേരള കായികദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ ഹോക്കി മത്സരങ്ങൾ സംഘടിപ്പിച്ചു.
തലശ്ശേരി വി.ആർ. കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കായികരംഗത്ത് ജി.വി. രാജ നടത്തിയ സമർപ്പണവും പ്രവർത്തനങ്ങളും വളർന്നുവരുന്ന കായികതാരങ്ങൾക്ക് മാതൃകയാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കേരള ഹോക്കി ജനറൽ സെക്രട്ടറി കെ. നിയാസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഹോക്കി സെക്രട്ടറി കെ.വി. ഗോകുൽദാസ് സ്വാഗതം പറഞ്ഞു.
നഗരസഭാ കൗൺസിലർമാരായ ഷഹനാസ് മൻസൂർ, യു. ബ്രിജേഷ്, നൂറ നാസർ, കണ്ണൂർ ഹോക്കി രക്ഷാധികാരി കെ.ജെ. ജോൺസൺ മാസ്റ്റർ, വൈസ് പ്രസിഡന്റ് സുധീർ കക്കറക്കൽ, തലശ്ശേരി ഫ്ലാഷ്ബാക്ക് പ്രസിഡന്റ് ഒ.വി. മുഹമ്മദ് റഫീഖ്, ചാക്കോ മാസ്റ്റർ എന്നിവർ സംസാരിച്ചു. കണ്ണൂർ ഹോക്കി ട്രഷറർ തഫ്ലിം മാണിയാട്ട് നന്ദി പ്രകാശിപ്പിച്ചു.
സ്വർഗ്ഗം നാടക സമാഹാരത്തിന്റെയും ശീതക്കാറ്റ് പോസ്റ്റർ പ്രകാശനവും 17 ന്
മാഹി:കഥാകാരൻ സോമൻ മാഹിയുടെ സ്വർഗ്ഗം എന്ന നാടക സമാഹാരത്തിന്റേയും , ശീതക്കാറ്റ് എന്ന ഷോർട്ട് ഫിലിമിൻ്റെ പോസ്റ്ററിന്റെയും
പ്രകാശനം ഒക്ടോബർ 17 ന് വൈകുന്നേരം 3.30 ന് മാഹി പ്രസ്സ് ക്ലബ്ബിലെസി.എച്ച്.ഗംഗാധരൻ സ്മാരക ഹാളിൽ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജും,. പ്രകാശന കർമ്മം അഡ്വ:ടി അശോക് കുമാർ എം.എൽ.എയും നിർവ്വഹിക്കും. അഡ്വ: പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മാഹി റീജ്യണൽ അഡ്‌മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്
പുസ്തകംസ്വീകരിക്കും.
ചാലക്കര പുരുഷു മുഖ്യ ഭാഷണം നടത്തും.
തുടർന്ന് ഗാനമേള ഉണ്ടായിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ എം.എ.കൃഷ്‌ണൻ, എം. അജയകുമാർ, രതി രവീന്ദ്രൻ
അനീഷ് മടപ്പള്ളി, കെ. സതീഷ് ബാബു, സോമൻമാഹി എന്നിവർ അറിയിച്ചു.
കൗസു ടീച്ചർ നിര്യാതയായി.
ന്യൂമാഹി:കവിയൂർ ഒതയോത്ത് കൗസു ടീച്ചർ (89) നിര്യാതയായി. ഒതയോത്ത് കണ്ണൻ്റെ യും ദേവിയുടെയും മകളാണ്.ഒളവിലം യു.പി. സ്കൂൾ, കൊള്ളുമ്മൽ ജൂനിയർ ബേസിക് സ്കൂൾ മുൻ അധ്യാപികയാണ്.
ഭർത്താവ്: പരേതനായ മുകുന്ദൻ . മക്കൾ: ഒ അനിരുദ്ധൻ (സെക്രട്ടറി, മങ്ങാട് വാണുകണ്ടകോവിലകം ഭഗവതിക്ഷേത്രക്കമ്മിറ്റി, കേരള പ്രവാസി സംഘം പാനൂർ ഏരിയാ ക്കമ്മിറ്റിയംഗം,
ഇഡബ്ല്യു& എസ്.എ തലശ്ശേരി ഏരിയ സെക്രട്ടറി , സിപിഎം കവിയൂർ ബ്രാഞ്ച് സെക്രട്ടറി.) ലീലിനി ( മണ്ണ് സംരക്ഷണ ഓഫീസർ ,തളിപ്പറമ്പ് ). മരുമക്കൾ: വി.രതീഷ് ഐഎ.എസ് , മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി ) ,ഡോ:കെ.ലിജി (കാഞ്ഞങ്ങാട് നെഹ്രു കോളേജ് ചരിത്ര വിഭാഗം അധ്യാപിക) സഹോദരങ്ങൾ : രവീന്ദ്രൻ (റിട്ട നേവി), സുലോചന , സുരേഷ് ബാബു(സിപിഎം കവിയൂർ ബ്രാഞ്ച് അംഗം) ഒ.അജിത് കുമാർ (നാടക പ്രവർത്തകൻ, ഫോട്ടോഗ്രാഫർ )
പരേതരായ രാഘവൻ, ലക്ഷ്മണൻ മാസ്റ്റർ, ദാക്ഷായണി .
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ തൂഫാൻ-കവചം ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ കൗൺസിലർമാർക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്വാഗതം : ഭാരതി ടീച്ചർ (ചെയർപേഴ്സൺ, പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി )
അധ്യക്ഷൻ : അഷറഫ്. കെ (ചെയർപേഴ്സൺ, വികസന സ്റ്റാൻഡിങ് കമ്മിറ്റി)
ഉദ്ഘാടനം :വി.സതി (വൈസ്. ചെയർപേഴ്സൺ)
ആശംസ : സി ഒ ടി ഷബീർ (ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി)
ഹെൻറി ആന്റണി (ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി)
ക്ലാസുകൾ അവതരിപ്പിച്ചത് :
ശ്രീ.സുരേഷ് പി. കെ . (Rtd.Excise Joint Commissioner )
സുരഭി രാജ്. ടി.പി,(പ്രമുഖ ഹിപ്നോട്ടിസ്റ്റ്, മൈൻഡ് റീഡർ, വേൾഡ് റിക്കോർഡ് ഹോൾഡർ )
നന്ദി : മിലിചന്ദ്ര ( കൗൺസിലർ )
കുട്ടികളുടെ അവകാശ സംരക്ഷണം സെമിനാർ സംഘടിപ്പിച്ചു.
മാഹി :ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് ഹെൽപ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ബോധവത്കരണ സെമിനാർ പന്തക്കൽ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്.ഉദ്ഘാടനം ചെയ്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ.കെ. ഇന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ അഡ്വ. എൻ.കെ. സജ്ന, ടി.എം.പവിത്രൻ, ചൈൽഡ് ഹെൽപ് ലൈൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ദീപ്തി, സീനിയർ അധ്യാപകൻബാഹുലേയൻ സംസാരിച്ചു
ചിത്രവിവരണം:റീജിയണൽഅഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്.ഉദ്ഘാടനം ചെയ്യുന്നു.
പന്തക്കൽ നവോദയ വിദ്യാലയത്തിലെ മലിനജലം തൊട്ടടുത്തുള്ള തോട്ടിലേക്ക്ഒഴുക്കുന്നു.
ആവില മാതാവിന്റെ
നഗരപ്രദക്ഷിണം ഇന്ന്.
മാഹി..മതമൈത്രിയുടെ മണിനാദം മുഴങ്ങുന്ന മയ്യഴി ബസലിക്ക ദേവാലയത്തിലെ പെരുന്നാൾ പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ , നാടും നഗരവുമെല്ലാം ഇന്ന് മയ്യഴിയെന്ന കുഞ്ഞി പട്ടണത്തിലേക്ക് ഒഴുകിയെത്തും. സന്ധ്യക്ക് ശേഷം ആ വില മാതാവിന്റെ ദാരുശിൽപ്പവും വഹിച്ചുള്ള അലങ്കരിച്ച രഥം നഗരത്തെ വലം വെക്കും. മത ജാതി ഭേദമെന്യേആയിരങ്ങൾപ്രദഷിണത്തെഅനുഗമിക്കും.
ഇന്നലത്തെ ദിവ്യബലിക്ക് മുഖ്യ കാർമികനായത് റവ. ഫാദർ. ജിജു പള്ളിപ്പറമ്പിലാണ്. സഹ കാർമ്മികർ
ഡീക്കൻ ജോമി അരഞ്ഞാണിയിൽ, സെബാസ്റ്റ്യൻ കണിയാംപറമ്പിൽ എന്നിവരായിരുന്നു.
ഇന്ന് രാവിലെ വൈകുന്നേരം 5-30 നു ആഘോഷമായ ദിവ്യബലി അർപ്പി ക്കുന്നത് കോഴിക്കോട് അതി രൂപത വികാരി ജനറൽ.മോൻസിഞ്ഞോർ.ജെൻസൺപുത്തൻവീട്ടിൽ. തുടർന്നു നൊവേന . ദിവ്യ കാരുണ്യഅശീർവദവുമുണ്ടായിരിക്കും, തിരുനാൾ ദിനമായ ഒക്ടോബർ പതിനഞ്ചാം തീയതി പുലർച്ചെ ഒരുമണിമുതൽ
ശയനപ്രദക്ഷിണംആരംഭിക്കും.
ചിത്രവിവരണം:ഇന്നലെ ദേവാലയത്തിൽ നടന്ന ദിവ്യ പൂജ
പെരിങ്ങാടി റെയിൽവേ ഓവർബ്രിഡ്ജ്:
പ്രതീക്ഷയ്ക്ക് ചിറക് മുളയ്ക്കുന്നു.
ന്യൂമാഹി. ആയിരക്കണക്കിന് യാത്രികരുടേയും, ഒരു പ്രദേശത്തിന്റേയും ദശകങ്ങളായിട്ടുള്ള
ആവശ്യമായ പെരിങ്ങാടി റെയിൽവേ ഓവർബ്രിഡ്ജ്
പ്രതീക്ഷയുടെ പുതിയ വെളിച്ചത്തിലേക്ക്.
പെരിങ്ങാടി ലെവൽ ക്രോസിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് നാട്ടുകാരും ഈ വഴി കടന്നുപോകുന്ന യാത്രക്കാരുംവർഷങ്ങളായി അനുഭവിക്കുന്ന വലിയൊരുദുരിതമാണ്. പതിറ്റാണ്ടുകളായി ഈ പ്രശ്നത്തിന് ഒരു ശാശ്വതപരിഹാരത്തിനായിമുന്നിട്ടിറങ്ങിയവർ ഏറെയാണ്.
അതിനായി 'പെരിങ്ങാടി റെയിൽവേ ഓവർബ്രിഡ്ജ് കമ്മിറ്റി' ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുന്നിൽ നിരന്തരം നിവേദനങ്ങൾ സമർപ്പിച്ചും നേരിൽ കണ്ടുംഈആവശ്യമുന്നയിച്ച് സജീവമായി രംഗത്തുണ്ട്.തലശ്ശേരിഎംഎൽഎയായി കാരായി രാജൻ ചുമതലയേറ്റ ശേഷം, ന്യൂമാഹിയിൽ സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കുകയും ഈപ്രശ്നംമുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കാൻഇടപെടുകയും ചെയ്തത് ഏറെ പ്രതീക്ഷ നൽകുന്നു. എംഎൽഎയുടെയും മറ്റ്ജനപ്രതിനിധികളുടെയുംഭരണസംവിധാനങ്ങളുടെയുംഏകോപിപ്പിച്ചുള്ള ഇടപെടൽ തുടർന്നാൽ,പെരിങ്ങാടി നിവാസികളുടെയും യാത്രക്കാരുടെയും കാത്തിരിപ്പിന് അധികം വൈകാതെ തന്നെ ശുഭകരമായപരിസമാപ്തിയുണ്ടാകുമെന്ന്പ്രതീക്ഷിക്കാം.
ചിത്രവിരണം:കുരുക്കൊഴിയാത്ത പെരിങ്ങാടി റെയിൽവേ ഗേറ്റ്
കുട്ടികളുടെ അവകാശ സംരക്ഷണം: ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു
പന്തക്കൽ: മാഹി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് ഹെൽപ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടി പന്തക്കൽ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ.കെ. ഇന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ അഡ്വ. എം.കെ. സജിന, ടി.എം. പവിത്രൻ, ചൈൽഡ് ഹെൽപ് ലൈൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ദീപ്തി കെ., വിദ്യാലയത്തിലെ സീനിയർ അധ്യാപകൻ ബാഹുലേയൻ എന്നിവർ ആശംസകൾ നേർന്നു.
യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാ ന്ധി അടക്കമുള്ള ഇന്ത്യ സംഖ്യ നേതാക്കളെ ദില്ലിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് തഫ്ലീ മാണിയാട്ട്, മണ്ഡലം പ്രസിഡണ്ട് ജംഷീർ മഹ്മൂദ്, മണ്ഡലം ജനറൽ സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം, എം എസ് എഫ് ജില്ലാ സെക്രട്ടറി സാഹിദ്,താഷരിഫ്, നിസ്തസ്,റമീസ് നരസിംഹ,റുഫൈസ് ഉബൈസ്, അസറുദീൻ കണ്ണോത്ത് പള്ളി, ഷഹസാദ്,ഷഹബാസ് കായ്യത്ത്, മിർണാൻ ശബാദ്, തയ്യിബ് നേതൃതം നൽകി...
മാഹി ഫ്രഞ്ച് ഹൈസ്കൂളിന് വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് ഫ്രഞ്ച് വിനോദസഞ്ചാരികൾ
മാഹി: പത്ത് ഫ്രഞ്ച് വിനോദസഞ്ചാരികൾ മാഹി ഫ്രഞ്ച് ഹൈസ്കൂൾ (Ecole Centrale Et Cours Complaimentaire Mahé) സന്ദർശിച്ചു. വിദ്യാർഥികൾക്ക് പുസ്തകങ്ങളും ചോക്ലേറ്റും സമ്മാനിച്ച സംഘം കുട്ടികൾക്കൊപ്പം ഫ്രഞ്ച് ഗാനവും ആലപിച്ചു. സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ മെഷീനും സമ്മാനിച്ചു. പ്രധാന അധ്യാപിക സുമ പി.ഇ. മെഷീൻ ഏറ്റുവാങ്ങി.
ഒലിവിയർ ഡെൽസെൻ, ആനി പട്രീഷ്യ, ഇമ്മാനുവേൽ മേരി, സിൽവെയ്ൻ മാർത്ത്, ഗൈലീൻ ക്ലെയർ, വലേറി ജാൻ, നതാലി കോൺസ്റ്റൻസ്, സിൽവി ജനീവീവ്, ബ്രിജിറ്റ് ജിസെൽ, പട്രീഷ്യ ക്ലോഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മാഹിയിലേക്കും ഫ്രഞ്ച് ഹൈസ്കൂളിലേക്കും ഇവരുടെ രണ്ടാമത്തെ സന്ദർശനമാണിത്. അഴിയൂരിലെ ഗ്രീൻസ് ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുന്നതിനു സംഘം എത്തിയതായിരുന്നു.
ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. അസ്കർ, റിനു അസ്ഗർ, ഡോ. അബ്ന എന്നിവർ സന്ദർശനവുമായി ബന്ധപ്പെട്ട് പങ്കാളികളായി.
ഇന്നലെ മാഹി ബസലിക്കയിലെ പെരുന്നാൾ കാഴ്ചകൾ: ആർട്ടിസ്റ്റ് സതി ശങ്കറിന്റെ ക്യാമറയിൽ നിന്ന്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































