പാണ്ടിമേളപ്പെരുമഴയിൽ,ജഗന്നാഥക്ഷേത്രാങ്കണം കുളിച്ചുനിന്നു... :ചാലക്കര പുരുഷു

പാണ്ടിമേളപ്പെരുമഴയിൽ,ജഗന്നാഥക്ഷേത്രാങ്കണം കുളിച്ചുനിന്നു... :ചാലക്കര പുരുഷു
പാണ്ടിമേളപ്പെരുമഴയിൽ,ജഗന്നാഥക്ഷേത്രാങ്കണം കുളിച്ചുനിന്നു... :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Oct 12, 10:39 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തലശ്ശേരി :തായമ്പകയുടേയും,പാണ്ടിമേളത്തിന്റേയും നാദ വിസ്‌മയം തീർത്ത്ത്രിദിനതലശ്ശേരി വാദ്യമഹോത്സവം സമാപിച്ചു കാലത്ത് 8 മണി മുതൽ രാത്രി 9 മണി വരെ നീണ്ടു നിന്ന നിലയ്ക്കാത്ത താളവാദ്യപ്രവാഹ ത്തിൽജഗന്നാഥക്ഷേത്രാങ്കണം ,അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊണ്ടു.

ഷിബു കോടിയേരിയും ഗൗതം കൃഷ്‌ണയും ഒരുക്കിയ ഇരട്ടത്തായമ്പ കയോടെയാണ്താളപ്രവാഹത്തിന് തുടക്കമായത് ശ്രീനന്ദ് രാഗേഷിൻ്റെ തായമ്പകയും, അക്ഷിത്രാജീവിൻ്റേയും കാർത്തികേയൻ്റെയും ഇരട്ടത്താ യമ്പകയും ആസ്വാദകരുടെ സിരകളിൽഅലമാലകൾ തീർത്തു. കേളികൊട്ടിന് ശേഷം ആരാധ്യ അരവിന്ദും, ആഗ്‌നേയ അരവിന്ദും ചേർന്നൊരുക്കിയ സോപാനസംഗീതം അനവദ്യസുന്ദരമായ അനുഭൂതിയായി.

പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ കേരളത്തിലെപ്രശ സ്തരായവാദ്യകലാകാരന്മാരും തിരുവങ്ങാട് വാദ്യകലാഅക്കാദമിയിലെ കലാകാരന്മാരും ചേർന്നൊരുക്കിയ 51 പേരുടെ വിശേഷാൽ പാണ്ടിമേ ളത്തോടെയാണ്വാദ്യമഹോത്സവത്തിന് തിരശ്ശീല വീണത്.

ശബ്ദത്തിന്റെ ഗാംഭീര്യവുംതാളത്തിന്റെ ദ്രുതവേഗതയും ഒത്തുചേർന്ന മേളത്തിൽമറ്റ് ചെണ്ടക്കാരും ഇലത്താളംപിടിക്കുന്നവരും അണിനിരന്നു. വിളക്കുവെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ, ഒരു ശില്പംപോലെനിവർ ന്നുനിന്ന്, അസാധ്യമായ കൈവേഗത്തോടെ പ്രധാന വാദകനായ പെരുവനം കുട്ടൻ മാരാർ ചെണ്ടയിൽ താളപ്രപഞ്ചം തീർത്തപ്പോൾ ,അത് കേട്ടുനിന്നനൂറുകണക്കിനാളുകളിൽഅവാച്യമായ അനുഭൂതിയാണ് സൃഷ്ടി ച്ചത്. കൊട്ടിത്തുടക്കം, പതികാലം, കൂറ്, ഇടനില, ഇരട്ടിക്കൽ, ശരകൂടം എന്നിങ്ങനെ വിവിധഘട്ടങ്ങളിലൂടെയാണ് തായമ്പക പുരോഗമിച്ചത്. വളരെ സാവധാനത്തിലുള്ള താളത്തിൽ തുടങ്ങി, ക്രമേണ വേഗത വർദ്ധിപ്പിച്ച്, ഒടുവിൽ ദ്രുതതാളത്തിന്റെ കൊടുമുടിയിൽ എത്തിച്ചാണ് തായമ്പകയുടെ കോലുകൾ നിശ്ചലമായത്.. ഓരോ ഘട്ടത്തിലും വാദകന്റെ സർഗ്ഗാത്മക തയും മനോധർമ്മവും പ്രകടമായത് വാദ്യ പ്രേമികൾക്ക് ഹരമായി. ഇതാകട്ടെ,കൂട്ടായ്മയുടെയുംസമന്വയത്തിന്റെയുംമായികപ്രകടനവുമായി. പാണ്ടിമേളത്തിന്റെ താളഘടന ആസുരതാളത്തിലാണെന്നിരിക്കെ,ഇത് കേൾവിക്കാരനിൽ വീര്യവും ആവേശവും നിറയ്ക്കുകയായിരുന്നു. മുന്നിൽ നിരന്നുനിൽക്കുന്ന ഇലത്താളക്കാരും ചെണ്ടക്കാരും പ്രമാണിയുടെ ആംഗ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് കൊട്ടിക്കയറിയപ്പോൾ

ചുറ്റിലും നിരന്നവർ അറിയാതെ

ആടിത്തിമർക്കുകയായിരുന്നു.

ഒന്നാം കാലത്തിൽ തുടങ്ങി നാലാം കാലത്തിലേക്ക് എത്തുമ്പോഴേക്കും മേളം അതിന്റെ പരമാവധി വേഗത കൈവരിക്കുകയായിരുന്നു. ഈ സമയത്ത് അന്തരീക്ഷം മുഴുവൻ ചെണ്ടയുടെയും ഇലത്താളത്തിന്റെയും നാദത്താൽമുഖരിതമായി. ചെണ്ടയ്ക്ക് പുറമെയുള്ള കൊമ്പ്, കുഴൽ എന്നീ സുഷിര വാദ്യങ്ങൾ മേളത്തിന് കൂടുതൽശ്രുതിഭംഗിയും ഗാംഭീര്യവും പ്രദാനം ചെയ്തു. കലാകാരന്മാർ തമ്മിലുള്ള പരസ്പര ധാരണയുംഅ ച്ചടക്ക വുമാണ്പാണ്ടിമേളത്തിന്റെ വിജയത്തിന്റെ രഹസ്യമെന്ന് കണ്ടു നിന്നവർക്കെല്ലാം ബോധ്യമായി.  

സാംസ്ക്കാരിക സമ്മേളനത്തിൽ ശ്രീജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട്സംസാരിച്ചു.വിശിഷ്ടാതിഥിയായ പത്മശ്രീ പെരുവനം കുട്ടൻ മാരാർ തിരുവങ്ങാട് വാദ്യകലാ അക്കാദമിയിലെ ആശാന്മാരേയും മികച്ച വിദ്യാർത്ഥികളേയും ആദരിച്ചു.

ചിത്രവിവരണം:ജഗന്നാഥക്ഷേത്ര അങ്കണത്തിൽ അരങ്ങേറിയ പാണ്ടിമേളം.

capture_1791824927

capture_1791825272

പുഞ്ചവയൽ നികത്തുന്നത് തടഞ്ഞു.

മാഹി:.പുഞ്ചവയലിലെ മഴവെള്ളസംഭരണിക്കായി സർക്കാർ കണ്ടു വച്ച സ്ഥലം നികത്തുന്നത് മാഹീ റവന്യൂ വകുപ്പ് അധികാരികൾ തടഞ്ഞു.

പന്തക്കൽ നവോദയ വിദ്യാലയത്തിന് പിറകുവശത്തായുള്ള വയൽ മണ്ണിട്ട് നികത്തുന്നതാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് റവന്യൂ വകുപ്പ് അധികാരികൾ തടഞ്ഞത് . മാഹിയിലെ ജല സമൃദ്ധിയുള്ള ഏക പ്രദേശമാണിത്. മുൻ എം എൽ എ ഡോ. വി.രാമചന്ദ്രൻ കുടിവെള്ളസംഭരണിയാക്കി ഇവിടം മാറ്റിയെടുക്കാൻ നിയമസഭയിലടക്കം ശ്രമങ്ങൾ നടത്തിയിരുന്നു

ചിത്രവിവരണം: നിർദ്ദിഷ്ട ജലസംഭരണി വയൽ പ്രദേശം

whatsapp-image-2026-10-12-at-8.44.59-pm

അകാശ്, അദ്വൈത് , & പാർട്ടിജഗന്നാഥക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീതാർച്ചന

നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കാം

മാഹി: ചാലക്കര വരപ്രത്ത് കാവിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി നാളിൽ കാലത്ത് 9 മണിക്ക് കലൈമാമണി കെ.കെ. രാജീവൻ മാസ്റ്റരുടെനേതൃത്വത്തിൽ സംഗീതാർച്ചന നടക്കും. സംഗീതാർച്ചനയിൽ കച്ചേരി യോ കീർത്തനങ്ങളോ, ഭജനയോ ഭക്തി ഗാനങ്ങളോ ദേവീ സന്നിധിയിൽ അവതരിപ്പിക്കാൻ താത്പര്യപ്പെടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം 9388510799, 8113958499

18 ന് ദീപാരാധനയും ഗ്രന്ഥം വെപ്പും അത്താഴപൂജയും 19 ന് ദീപാരാധനയും ഗ്രന്ഥപൂജയും അത്താഴപൂജയും 20 ന് വാഹന പൂജ ആയുധ പൂജ, അത്താഴപൂജ എന്നിവയും 21 ന് കാലത്ത് 8 മണിക്ക് സരസ്വതി പൂജയും തുടർന്ന് അരിയിലെഴുത്തും നടക്കും. സംഗീതാർച്ചനക്ഷേത്രം പ്രസിഡണ്ട് വി. വത്സൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്നമാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും

capture_1791825629

തെളിഞ്ഞ ആകാശത്തിന് കീഴെ തെളിഞ്ഞ മനസ്സുമായി ആയിരങ്ങൾ

മാഹി: തെളിഞ്ഞ കാലാവസ്ഥ മാഹി ബസലിക്ക തിരുനാളിന് അനുഗ്രഹമായി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി വന്നെത്തുന്ന തീർത്ഥാടകരുടെ എണ്ണംമുൻവർഷങ്ങളിൽനിന്നുംവ്യത്യസ്തമായി ക്രമാതിതമായി വർദ്ധിച്ചു. ചന്തക്കാർക്കും, മെഴുകുതിരി, രൂപങ്ങൾ, ജമന്തിപ്പൂ , മുല്ലമാല വിൽപ്പനക്കാർക്കും വഴിവാണിഭക്കാർക്കുമെല്ലാം നല്ല വിൽപ്പനയാണുള്ളത്.

ഇന്നലത്തെ ദിവ്യബലിയിൽ മുഖ്യ കാർമികനായി റവറന്റ് ഫാദർ ഫ്രാൻസൻ ചേരമാൻ തുരുത്തിലും സഹകാർമികരായി ഫാദർ തോമസ് മന്നാം പറമ്പിലും ഡീക്കനായി ജോമിഅരഞ്ഞാണിയിലുംപങ്കാളികളായി ,തുടർന്ന്നൊവേന,ദിവ്യകാരുണ്യ- ആശിർവാദം പ്രദക്ഷിണംഎന്നിവയുണ്ടായി.ഇന്നലത്തെ ദിവ്യബലിക്ക് നേതൃത്വം നൽകിയത് സെന്റ് ആന്റണീസ് കുടുംബ യൂണിറ്റാണ്. പെരുന്നാൾആഘോഷങ്ങളുടെ ഒമ്പതാം ദിനമായ ഇന്ന് ഫാദർ ജിജു പള്ളിപ്പറമ്പിൽ മുഖ്യ കർമികരായിരിക്കും.14,15 തിയ്യതികളിലാണ് പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുക.

ചിത്രവിവരണം: ബസലിക്കയിലെ വിശ്വാസസമൂഹത്തിന്റെ തിരക്ക്

nmb

അമ്മ ത്രേസ്യയുടെ അനുഗ്രഹം തേടി

എം. മുകുന്ദൻ ബസിലിക്കയിൽ

മാഹി: ആവില മാതാവിനെ തൊഴുത് വണങ്ങി അനുഗ്രഹം തേടാൻ മുറതെറ്റാതെ മയ്യഴിയുടെ ഇതിഹാസകഥാകാരൻ എം.മുകുന്ദൻ ഭാര്യ സി.ശ്രീജയോടൊപ്പം ബസലിക്കയിലെത്തി.

ദില്ലിയിൽ നാല് പതിറ്റാണ്ടു കാലം പ്രവാസ ജീവിതം നയിച്ചപ്പോഴും പെരുന്നാൾ വേളയിലാണ് നോവലിസ്റ്റ് നാട്ടിൽ വരാറ് പതിവ്. തന്റെ പ്രശസ്തനോവലുകളായ ആവിലായിലെ സൂര്യോദയം, ദൈവത്തിന്റെ വികൃതികൾ, മദാമ്മ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ തുടങ്ങിയവയിലും ഒട്ടേറെചെറുകഥകളിലും മയ്യഴി പള്ളിയും, മാതാവും ശക്തമായി കടന്നു വന്നിട്ടുണ്ട്.നൂറ്റാണ്ടുകൾ കൊണ്ടാണ് ഏതൊരു ദേശത്തും ഒരു മിത്ത് സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ കാലങ്ങൾ കാത്തു നിൽക്കാതെ, തന്റെ അമൂല്യമായ കൈയ്യക്ഷരം കൊണ്ട് മിത്തുക്കളെ സൃഷ്ടിച്ച മയ്യഴിയുടെ എക്കാലത്തേയും മഹാനായ മനീഷിയാണ് ഈ അനുഗ്രഹീത സാഹിത്യകാരൻ.

ഇന്നലെ ദിവ്യബലി നടക്കവെ,ബസിലിക്കയിലെത്തി അമ്മ ത്രേസ്യ പുണ്യവതിയുടെ അനുഗ്രഹം തേടിയ നോവലിസ്റ്റ്, പെരുന്നാൾ ആഘോഷങ്ങളിലും പങ്കുചേർന്നു.

മയ്യഴിപ്പള്ളിയിലെ മണിനാദവും, കീർത്തനാലാപനങ്ങളും കേട്ട് വളർന്ന ശൈശവവും, കൗമാരവുമായിരുന്നു മുകുന്ദന്റത്. മയ്യഴി പള്ളിയെക്കുറിച്ചും, മാതാവിനെക്കുറിയും പറയുമ്പോഴൊക്കെ മുകുന്ദന് എന്നും ആയിരം നാവാണ്.

ചിത്ര വിവരണം: മുകുന്ദനും ഭാര്യ ശ്രീജയും ആവിലമാതാവിന്മുന്നിൽ

capture_1791828091

സന്നദ്ധ രക്തദാന ക്യാമ്പ്.

കോടിയേരി: വയലളം ജുമാ മസ്ജിദ് യൂത്ത് വിങ്ങിന്റെയും ജനമൈത്രി പോലീസ് ന്യൂ മാഹിയുടെയും സഹകരണത്തോടെ ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. വയലളം ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന രണ്ടാമത്തെ സന്നദ്ധ രക്തദാന ക്യാമ്പ് വയലളം മഹല്ല് സെക്രട്ടറി ശ്രീ. അജ്മൽ എ പി യുടെ അധ്യക്ഷതയിൽ ശ്രീ. അഭിജിത്ത് പി ഭാസ്കർ (സബ് ഇൻസ്പെക്ടർ ന്യൂ മാഹി പോലീസ് സ്റ്റേഷൻ) ഉദ്ഘാടനം ചെയ്തു.

 നിരവധി പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ ഇരട്ട സഹോദരിമാരും, ജീവിതപങ്കാളികളും ഒരുമിച്ച് രക്തദാനം ചെയ്തത് ശ്രദ്ധേയമായി. ബി ഡി കെ സെക്രട്ടറി ഷംസീർ പരിയാട്ട്, എംസിസി ബ്ലഡ് ബാങ്ക് ഡോ: ആകർഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. റയീസ് മാടപ്പീടിക സ്വാഗതവും ഷഹൻ നവാസ് നന്ദിയും പറഞ്ഞു. ക്യാമ്പിന് റഷീദ് അമ്പലം, ഖലീൽ, ഹാരിസ്, റയീസ് അമ്പലം, റാസിക്ക്, ഷെസിൻ, നസ്മിന, ഷെസ്‌ന, റിഷാന എന്നിവർ നേതൃത്വം നൽകി.

capture_1791828187

മാനിഫ്യൂസ് 26' മാനേജ്മെന്റ് ഫെസ്റ്റിന് ആവേശത്തുടക്കം

മാഹി: പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ & ടെക്നോളജിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും,ന്യൂമാഹിയിലെ പ്രമുഖ സ്ഥാപനമായ ലോറൽ . റെസ്റ്റോ കഫേയും സംയുക്തമായി സംഘടിപ്പിക്കുന്ന 'മാനിഫ്യൂസ് 26' മാനേജ്മെന്റ് ഫ്യൂഷൻ ഫെസ്റ്റിന് ക്യാമ്പസിൽ ആവേശകരമായ തുടക്കം. കോളേജ് സെമിനാർ ഹാളിൽ നടന്നപ്രൗഢഗംഭീരമായ ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. സി.ജി ലക്ഷ്മിദേവി ഉദ്ഘാടനം നിർവ്വഹിച്ചു.

ക്യാമ്പസുകളിൽ ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ നേതൃപാടവവും, മാനേജ്മെന്റ് കഴിവുകളുംവളർത്തുന്നതിനൊപ്പം പ്രൊഫഷണൽ രംഗത്തേക്ക് അവരെ പ്രാപ്തരാക്കാനും ഏറെ സഹായകരമാണെന്ന് പ്രിൻസിപ്പാൾ ഉദ്ഘാടന ഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ഡോ. കെ.വി ദീപ്തി അധ്യക്ഷത വഹിച്ച സ്റ്റാഫ് സെക്രട്ടറി ടി.വി രാജീഷ് സംസാരിച്ചു. കോളേജിലെ ബി.ബി.എ പൂർവ്വ വിദ്യാർത്ഥിയും 'മോമോ ഡെസ്റ്റിനോ' സ്ഥാപകനുമായ ഷഹൻഷാ ഷെഹ്സാദ് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥിക്കാലത്തെ അനുഭവങ്ങളും തന്റെ വിജയകരമായ സംരംഭകത്വ യാത്രയും പങ്കുവെച്ച അദ്ദേഹം, പുതിയ കാലത്തെ ബിസിനസ്സ്സാധ്യതകളെയുംവെല്ലുവിളികളെക്കുറിച്ചുംവിദ്യാർത്ഥികളുമായി സംവദിച്ചു. 

എം.ടി.കെ ശ്രീഷ സ്വാഗതവുംനിസാം നിസാർ നന്ദിയും പറഞ്ഞു.

ചിത്രവിവരണം..മാനിഫ്യൂസ് 26' വേദിയിൽ മുഖ്യാതിഥിയും 'മോമോ ഡെസ്റ്റിനോ' കഫേ സംരംഭകനുമായ ഷഹൻഷാഷെഹ്സാദിന് പ്രിൻസിപ്പൽ ഡോ. സി.ജി. ലക്ഷ്മിദേവി കോളേജിന്റെ ഉപഹാരം സമർപ്പിക്കുന്നു.

capture_1791828268

പ്രകൃതി സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.

മാഹി: പ്രകൃതി, വന്യജീവികൾ, സംരക്ഷണം എന്ന വിഷയത്തിൽ നെയ്തൽപതിപ്പകത്തിന്റെ സഹായത്തോടെ മാഹി മഹാത്മാഗാന്ധി ഗവ ആർട്സ് കോളേജ് എക്കോ ക്ലബ്ബ് സംഘടിപ്പിച്ച സെമിനാർവന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. . പ്രിൻസിപ്പൽ ഡോ. കെ. കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കഴുകൻ, ആന, ആർട്ടിക് ധ്രുവത്തിൽനിന്ന് ഏഴായിരം കിലോമീറ്റർ സഞ്ചരിച്ച് കേരളതീരത്തിലെത്തുന്ന 25 ഗ്രാം മാത്രം ഭാരമുള്ള പക്ഷിയെക്കുറിച്ചും പുസ്തകങ്ങൾ രചിച്ച വന്യജീവി ഗ്രന്ഥകാരൻ ഡോ.എച്ച്.ബൈജുവിനെ ആദരിച്ചു. നരവംശശാസ്ത്രഗവേഷകൻ പി.കെ.മുനീർ ., അണ്ണാമലൈ സർവ്വകലാശാല മറൈൻബയോളജിവിഭാഗത്തിലെ ഡോ.എച്ച്. ബൈജു, കോയമ്പത്തൂരിലെ സലിം അലി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. റോഷ്നാഥ് രമേഷ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നെയ്തൽ പതിപ്പകം ഡയറക്ടർ ഡോ. മഹേഷ് മംഗലാട്ട്, ഡോ. വിജേഷ് അടിയേരി, ഡോ. കെ. ശശികല, ഡോ. എ.പി.മൂകാംബിക സംസാരിച്ചു.

ചിത്രവിവരണം: വന്യജീവിഗ്രന്ഥകാരൻ ഡോ. ബൈജു എച്ചിനെ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ആദരിക്കുന്നു.

capture_1791828575

കെ എസ് എസ് പി.എ.വാർഷിക സമ്മേളനം

മുഴപ്പിലങ്ങാട്:കേരള സ്റ്റെയിറ്റ് സർവ്വീസ്പെൻഷനേർസ് മുഴപ്പിലങ്ങാട് മണ്ഡലം വാർഷിക സമ്മേളനം ഡി.സി സി. ജനറൽ സിക്രട്ടറി കെ.കെ. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സി.ടി. സുരേന്ദ്രൻ, എൻ.പി. ചന്ദ്രദാസ് , സി. എം.അജിത്ത് കുമാർ, എൻ. വി. രാജീവൻ, പി.കെ. ചന്ദ്രൻ ,  രാജീവൻചിരുകണ്ടാത്ത്, പി.ലക്ഷ്മണൻ, എം.കെ.അംബിക, 

എ,. ദിനേശൻ,

പി.കെ. വിജയൻ, പി. ഗംഗാധരൻ, പി.പി. ഭക്തദാസൻ, കെ. പ്രകാശൻ സംസാരിച്ചു

കേരള പോസ്റ്റൽ സർക്കിൾ ഫിലാറ്റലി അവാർഡ് ജേതാവ് ഒ.പി.ശിവകുമാറിനെ ആദരിച്ചു

പുതിയ ഭാരവാഹികളായി:

പി.കെ. ദിനേശൻ (പ്രസിഡണ്ട്), പി.ഗംഗാധരൻ (സിക്രട്ടറി), വി.ലക്ഷ്മണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ചിത്രവിവരണം..ഡി.സി സി. ജനറൽ സിക്രട്ടറി കെ.കെ. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

capture_1791828409

തെളിഞ്ഞ ആകാശത്തിന് കീഴെ തെളിഞ്ഞ മനസ്സുമായി ആയിരങ്ങൾ

മാഹി: തെളിഞ്ഞ കാലാവസ്ഥ മാഹി ബസലിക്ക തിരുനാളിന് അനുഗ്രഹമായി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി വന്നെത്തുന്ന തീർത്ഥാടകരുടെ എണ്ണംമുൻവർഷങ്ങളിൽനിന്നുംവ്യത്യസ്തമായി ക്രമാതിതമായി വർദ്ധിച്ചു. ചന്തക്കാർക്കും, മെഴുകുതിരി, രൂപങ്ങൾ, ജമന്തിപ്പൂ , മുല്ലമാല വിൽപ്പനക്കാർക്കും വഴിവാണിഭക്കാർക്കുമെല്ലാം നല്ല വിൽപ്പനയാണുള്ളത്.

ഇന്നലത്തെ ദിവ്യബലിയിൽ മുഖ്യ കാർമികനായി റവറന്റ് ഫാദർ ഫ്രാൻസൻ ചേരമാൻ തുരുത്തിലും സഹകാർമികരായി ഫാദർ തോമസ് മന്നാം പറമ്പിലും ഡീക്കനായി ജോമിഅരഞ്ഞാണിയിലുംപങ്കാളികളായി ,തുടർന്ന്നൊവേന,ദിവ്യകാരുണ്യ- ആശിർവാദം പ്രദക്ഷിണംഎന്നിവയുണ്ടായി.ഇന്നലത്തെ ദിവ്യബലിക്ക് നേതൃത്വം നൽകിയത് സെന്റ് ആന്റണീസ് കുടുംബ യൂണിറ്റാണ്. പെരുന്നാൾആഘോഷങ്ങളുടെ ഒമ്പതാം ദിനമായ ഇന്ന് ഫാദർ ജിജു പള്ളിപ്പറമ്പിൽ മുഖ്യ കർമികരായിരിക്കും.14,15 തിയ്യതികളിലാണ് പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുക.

ചിത്രവിവരണം: ബസലിക്കയിലെ വിശ്വാസസമൂഹത്തിന്റെ തിരക്ക്

whatsapp-image-2026-10-12-at-8.45.23-pm_1791827486

കൂട്ടേന്റവിട ബാലൻ നിര്യാതനായി

മാഹി:ഈസ്‌റ്റ്‌ പള്ളൂർ ഡാഡി മുക്കിൽ കൂട്ടേന്റവിട ബാലൻ (86) നിര്യാതനായി. ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ലീന, റീന, രാജേഷ്, രെജീഷ്. മരുമക്കൾ: വത്സൻ (ചാലക്കര) രമേശൻ (പിണറായി), ദിൽന (പാതിരിയാട്), സനിഷ (പൂക്കോം).

whatsapp-image-2026-10-12-at-8.44.59-pm_1791828809

അകാശ്, അദ്വൈത് , & പാർട്ടിജഗന്നാഥക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീതാർച്ചന

നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കാം

മാഹി: ചാലക്കര വരപ്രത്ത് കാവിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി നാളിൽ കാലത്ത് 9 മണിക്ക് കലൈമാമണി കെ.കെ. രാജീവൻ മാസ്റ്റരുടെനേതൃത്വത്തിൽ സംഗീതാർച്ചന നടക്കും. സംഗീതാർച്ചനയിൽ കച്ചേരി യോ കീർത്തനങ്ങളോ, ഭജനയോ ഭക്തി ഗാനങ്ങളോ ദേവീ സന്നിധിയിൽ അവതരിപ്പിക്കാൻ താത്പര്യപ്പെടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം 9388510799, 8113958499

18 ന് ദീപാരാധനയും ഗ്രന്ഥം വെപ്പും അത്താഴപൂജയും 19 ന് ദീപാരാധനയും ഗ്രന്ഥപൂജയും അത്താഴപൂജയും 20 ന് വാഹന പൂജ ആയുധ പൂജ, അത്താഴപൂജ എന്നിവയും 21 ന് കാലത്ത് 8 മണിക്ക് സരസ്വതി പൂജയും തുടർന്ന് അരിയിലെഴുത്തും നടക്കും. സംഗീതാർച്ചനക്ഷേത്രം പ്രസിഡണ്ട് വി. വത്സൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്നമാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും

qqqq

സുമാലിനി നിര്യാതയായി

മാഹി : മീത്തലെ മുക്കാളി, കുന്നുമ്മൽ സുമാലിനി (68)നിര്യാതയായി , ഭർത്താവ് പരേതനായ വിജയൻ,

മക്കൾ - സുധിൻ, സുവിന, മരുമക്കൾ - സുമേഷ്(ഓർക്കാട്ടേരി , ആതിര(ഉരുവച്ചാൽ), സഹോദരങ്ങൾ - കൗസല്യ, ഹരിദാസ്സൻ, രാജൻ, വത്സല, വിമല,

capture_1791827109

രാജേഷ് നിര്യാതനായി

മാഹി: വളവിൽ കടലോരത്തെ പരേതനായ കരുണൻ - സത്യ ദമ്പതികളുടെ മകനായ രാജേഷ് (രാജു-53 )നിര്യാതനായി

സഹോദരങ്ങൾ: മുരളീധരൻ, ധനഞ്ജയൻ (ആയിത്താർ), വിനയൻ, ചന്ദ്രഹാസൻ, ശീതള , ശ്രീ മണി, റീന .

സംസ്കാരം ഇന്ന്. (13/10/26) രാവിലെ 11 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ

whatsapp-image-2026-10-12-at-9.36.33-pm
whatsapp-image-2026-10-12-at-9.36.33-pm_1791829153
whatsapp-image-2026-10-12-at-9.36.33-pm_1791829176
whatsapp-image-2026-10-12-at-9.36.34-pm

ഇന്നലത്തെ പെരുന്നാൾ കാഴ്ചകൾ

ആർട്ടിസ്റ്റ് സതി ശങ്കറിന്റെ കേമറ കണ്ണിലൂടെ...

mannan-new
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w