മാഹി:നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഫ്യൂഷൻ സംഗീതവും, സംഗിതാർച്ചനയും നടത്തി.
കൃഷ്ണ മുരാരി (ഓർഗൻ ) സുരേഷ് ബാബു (തബല) വേണു മാസ്റ്റർ (വയലിൻ ) എന്നിവർചേർന്നൊരുക്കിയ നവരാത്രി ഗിതങ്ങളുടെ ഫ്യൂഷൻ സംഗീതരാവ്ശ്രോതാക്കൾക്ക് അവാച്യമായ അനുഭൂതിയായി. തുടർന്ന്ഒക്ടോബറിന്റെ സംഗീത നഷ്ടങ്ങളായ വയലാർ,കെ.രാഘവൻ,പി.ലില, എം എസ് ബാബുരാജ്,.എ.ടി.ഉമ്മർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്നിവർക്ക് സംഗീതാർച്ചനയുമുണ്ടായി. കെ.കെ.പ്രദീപ്, അയ്സഅലീഷ്ബ,കെ.ഹരിന്ദ്രൻ ,ശ്രീയ,
കെ.കെ.ഷാജ്, ദിലീഷ് കുമാർ,പി.എൻ.ജയലക്ഷ്മി, അരുൾ ദാസ് സീന, കെ. സീത, ബിന്ദു മനോജ് കുമാർ, ആർ. വിനോദ്, മിഥില മനോഹർ, സിന്ധു രാമചന്ദ്രൻ, വസന്ത , ബിലാൽ അർഷാദ്, എ.കെ. സ നിത, കെ.വി. ധ്യാൻ,എന്നീ ഗായകരാണ് ജനപ്രിയ അർച്ചനാ ഗീതങ്ങൾ ആലപിച്ചത്.
സ്മരണാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അജിത് വളവിലിന്റെ അദ്ധ്യക്ഷതയിൽ കവി ആനന്ദ് കുമാർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ചിത്രവിവരണം.. നവരാത്രി സംഗിത ഫ്യൂഷൻ
ചിത്രരചനാ മത്സരം നടത്തി.
മാഹി.. പള്ളൂർ വിനായക കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പള്ളൂർ ആലി സ്കൂളിൽ മേഖലാ തല ചിത്രരചനാ മത്സരം നടത്തി. യുവചിത്രകാരി മാനസ ജയേഷ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ
പ്രദിപ് കുവ്വ അദ്ധ്യക്ഷത വഹിച്ചു. ദാസൻ കാണി, കെ.ചന്ദ്രൻ , പി.രതീഷ് കുമാർ ,ബേബി മനോജ് സംസാരിച്ചു.
ആർട്ടിസ്റ്റ് വീരേന്ദ്രകുമാർ സ്വാഗതവും, നിഖില ടീച്ചർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: യുവ ചിത്രകാരി മാനസ ജയേഷ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു.
നൃത്തവും, സംഗീതവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ: ചിത്ര അയ്യർ
കോടിയേരി:നൃത്തവും സംഗീതവും തമ്മിലുള്ള പാരസ്പര്യം
മനുഷ്യസംസ്കാരത്തിന്റെ ഉദയം മുതൽക്കേ ഒപ്പത്തിനൊപ്പം സഞ്ചരിക്കുകയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ പരസ്പരപൂരകങ്ങളായി വർത്തിക്കുകയും ചെയ്യുന്നരണ്ട്ഉദാത്തമായകലാരൂപങ്ങളാണെന്നും,നൃത്തവുംസംഗീതവും. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ലെന്നും പ്രമുഖ ചലച്ചിത്ര ഗായികയും,അഭിനേത്രിയുമായ ചിത്ര അയ്യർ അഭിപ്രായപ്പെട്ടു.
കൊടിയേരി ബാലകൃഷ്ണൻ ടൗൺഹാളിൽ മഞ്‌ജരി നാട്യ കലാലയത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ.പി.പ്രീത,കലൈമാമണി ചാലക്കര പുരുഷു, കെ.പി. അരുൺ കുമാർ സംസാരിച്ചു. സെക്രട്ടരി ശ്രീധന്യൻ സ്വാഗതവും, എൻ. അശോകൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ചിത്ര അയ്യർക്ക് മഞ്ജരി നാട്യ കലാലയത്തിന്റെ ഉപഹാരം നർത്തനഗുരു വത്സൻ മാസ്റ്റരും , സംഗീതജ്ഞ ബിന്ദു ടീച്ചറും സമർപ്പിക്കുന്നു.
ഇത് സദ് ചിന്തകളുടെ വെളിച്ചം നിറയും കാലം : ചാലക്കര പുരുഷു
മാഹി: മനസ്സിലെ ഇരുട്ടുകൾ അകന്ന് , ജ്ഞാനത്തിന്റേയും സദ് ചിന്തകളുടേയും പുതിയ വെളിച്ചം നിറയുകയും ചെയ്യുന്ന, വർണ്ണപ്പൊലിമയുടെയും , പൂജവെപ്പുകളുടെയും , വായനയുടെയും സംഗീതത്തിൻ്റെയും , സായാഹ്നങ്ങളാണ് നവരാത്രികൾ നമുക്ക് സമ്മാനിക്കുന്നതെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.
ജപ സ്കൂൾഓഫ് മ്യൂസിക് 34ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മാഹിയിൽ സംഘടിപ്പിച്ച സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. രേഷ്മ മാഹി, പി.എം.ഷൈജു, ഷീല ടീച്ചർ, സപ്ന വിജീഷ്, പ്രേംകുമാർ ലോകനാർകാവ്, പി.ആനന്ദൻ , തബലവിദ്വാൻ സുരേഷ് ബാബു, അശ്വതി, ഷോമ മിഥുൻ ലാൽ , ശാന്തി, ദീപ സംസാരിച്ചു. സംഗീതജ്ഞൻ ഇ.ടി.കെ.പ്രഭാകരൻ സ്വാഗതവും ഇഷാൽ കൃഷ്ണ നന്ദിയും പറഞ്ഞു.
കാലത്ത് പുന്നോൽസംഗീത കലാക്ഷേത്രത്തിൽ അരങ്ങേറ്റവുമുണ്ടായി.
ആവാതുക്കൽക്ഷേത്രത്തിൽ യു. ജയൻ മാസ്റ്റരുടെ സംഗീതക്കച്ചേരിയുമുണ്ടായി
നവരാത്രിക്കാലത്ത് ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ സംഗീത പരിപാടികൾ മടപ്പള്ളി, പരിമഠം ദുർഗ്ഗാ ക്ഷേത്രം , കോട്ടക്കൽ ഭഗവതി ക്ഷേത്രം , ലോകനാർകാവ് , മാഹി ശ്രീകൃഷ്ണ ക്ഷേത്രം, വെള്ളികുളങ്ങര ശിവക്ഷേത്രം എന്നിവിടങ്ങളിൽ നടക്കും. വിജയദശമി നാളിൽ കാലത്ത് 9 മണിക്ക് മടപ്പള്ളി ജപ സ്കൂളിലും, ഉച്ചക്ക് 3 മണിക്ക് മാഹി പ്രസ്സ് ക്ലബ്ബ്ഓഡിറ്റോറിയത്തിലും വിദ്യാരംഭം കുറിക്കും
ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.
മാഹി ബസലിക്ക തിരുനാൾ: സ്റ്റാളുകളിൽ പരിശോധന നടത്തി
മാഹി ബസലിക്ക തിരുനാൾ മഹോത്സത്തിന്റെ ഭാഗമായി നടന്നുവരുന്ന ചന്തകളിൽ മാഹി ലീഗൽമെട്രോളജി വകുപ്പിന്റെ പരിശോധന നടത്തി. അലുവ ചന്തകളിലും മറ്റുമുള്ള മിഷ്യനുകളുടെ അളവ് തൂക്ക കൃത്യതപരിശോധന മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിലിന്റെ നേതൃത്വത്തിലാണ് നടന്നത്.
ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും അറസ്റ്റിൽ
ന്യൂമാഹി:ലഹരിമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടയിൽ, ന്യൂമാഹിയിൽ വൻ മയക്കുമരുന്ന് വേട്ട. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത്.
ടെമ്പിൾഗേറ്റ് സ്വദേശിപി.കെ. റുബൈദ. (34), കോഴിക്കോട് വേളം സ്വദേശി വി.പി.അജ്മൽ (34) എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂമാഹി അഴീക്കലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ഇവിടെനിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 16.5838 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. പിടിയിലായ റുബൈദയ്‌ക്കെതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട മുൻകാല കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ന്യൂമാഹി എസ്.ഐ. രജിൻ രാജിന്റെ നേതൃത്വത്തിൽ എസ്.എ.മാരായ അഭിഷേക്, അനിൽകുമാർ, സി.പി.ഒ.മാരായ സുവിൻ, രചന, എന്നിവരും തലശ്ശേരി എ.എസ്.പി. സ്‌ക്വാഡും ഡാൻസാഫ് സ്‌ക്വാഡും ആണ് അന്വേഷണ സംഘത്തിലുള്ളത്.
കേമറക്കണ്ണിൽ സ്വർണവള മോഷ്ടാവ് കുടുങ്ങി
മാഹി : മാഹി ബസലിക്ക തിരുനാളിനെത്തി മാതാവിൻ്റെ രൂപക്കൂടിന് മുന്നിൽ മെഴുകുതിരി കത്തിക്കുന്നതിനിടെ, കല്ലാച്ചി സ്വദേശി മൂന്നു വയസ്സുകാരിയുടെ സ്വർണവള ഊരിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിൽ. കോട്ടയം സ്വദേശിയാണ് മാഹി പൊലീസിൻ്റെ പിടിയിലായത്.
കല്ലാച്ചിയിലെ കുറ്റേൻ്റവിട അഭിരാമിന്റെയും ആതിരയുടെയും മകൾ മേവ അഭിരാമിൻ്റെ സ്വർണവളയാണ് ശനിയാഴ്‌ച രാത്രിയിൽ
മോഷണം പോയത്. രാത്രിഒമ്പതേമുക്കാലോടെ മെഴുകുതിരി കത്തിക്കുമ്പോൾ നല്ല തിരക്കായിരുന്നു. ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് തൊട്ട് പിറകിലുണ്ടായിരുന്ന ഒരാൾ വള ഊരിയെടുത്തതായി കുട്ടി അമ്മയോട് പറഞ്ഞത്. ബന്ധുവായ സിദ്ധാർഥ് കുട്ടി മെഴുകുതിരി കത്തിക്കുന്നതിൻ്റെ ഫോട്ടോ എടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ ഫോട്ടോയിലുള്ള ഒരാൾ സംശയകരമായ സാഹചര്യത്തിൽ അടുത്ത് നിന്ന് പെരുമാറിയതായി അമ്മയും പറഞ്ഞു. തുടർന്ന് പള്ളി ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്
ഇയാൾ വള ഊരി കടന്നുകളയുന്നത് വ്യക്തമായത്. ഉടൻ മാഹി പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് സി.ഐ. അനിൽകുമാർ. പി.എ. പറഞ്ഞു.
പടം പ്രതി
ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മാത്രമേ ജീവിതത്തിൽ ആനന്ദം തിരിച്ചുപിടിക്കാൻ സാധിക്കു - ബിഷപ്പ് വടക്കുംതല
മാഹി : ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മാത്രമേ ജീവിതത്തിൽ ആനന്ദം തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂവെന്ന്കണ്ണൂർരൂപത അധ്യക്ഷൻ വടക്കുംതല തിരുനാൾ ആഘോഷങ്ങളുടെ ഏഴാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നു കണ്ണൂർരൂപത അധ്യക്ഷൻ, റക്ടർ റവ. ഫാദർ.സെബാസ്റ്റ്യൻ കാരക്കാട്ട് ഫാദർ മാത്യു കൊട്ടാരത്തിൽ ഫാദർ ജോബി കണ്ണത്ത്, ഡീക്കൻ സെബാസ്റ്റ്യൻ എന്നിവർ സഹകാർമികർ ആയിരുന്നു. സെന്റ് ജൂഡ്ഡ് യൂണിറ്റ് കുടുംബാംഗങ്ങളാണ് ഇന്നത്തെ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്. ദിവ്യബലിയെ തുടർന്ന് നൊവേനയൂം,വിശുദ്ധ അമ്മ ത്രേസ്യ യുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും പരിശുദ്ധകുർബാനയുടെ ആശിർവാദവും നടന്നു. തിരുനാൾ ആഘോഷങ്ങളുടെ ഒമ്പതാം ദിനമായ ഇന്ന് വൈകിട്ട് ആറുമണിക്ക് റവ. ഫാദർ ഡാനി ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ സാഘോഷദിവ്യപൂജയും നൊവേനയുംപ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടായിരിക്കും.
ഞായറാഴ്ച ആയതിനാൽ അത്യപൂർവ്വമായ ഭക്തജനപ്രവാഹമായിരുന്നു.
ചിത്രവിവരണം:കണ്ണൂർരൂപത അധ്യക്ഷൻ വടക്കുംതല പിതാവിന് നൽകിയ വരവേൽപ്പ്
പരിമഠം ദുർഗ്ഗാക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി
ന്യൂമാഹി: പരിമഠം ദുർഗ്ഗാക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി.
ക്ഷേത്രതന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമ്മികത്വത്തിൽ പൂജാദികർമ്മങ്ങൾ നടന്നു. വഹിക്കും. നവരാത്രി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു. ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി നവരാത്രി സന്ദേശഭാഷണം നടത്തി. ദേവസ്വം ബോർഡ് ട്രസ്റ്റി സുധീർ കേളോത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.എം പ്രദീപൻ, ട്രസ്‌റ്റിമാരായ ലിബാസ് ഭാസ്കർ, ടി.സരോഷ്, പാരമ്പര്യ ട്രസ്റ്റി മാധവൻ നായർ എന്നിവർ സംസാരിച്ചു. ഈയ്യത്തുങ്കാട് സൗഹൃദ കലാവേദി,കുറിച്ചിയിൽ, പി.പി.അനിലഗോവർധൻ്റെ നേതൃത്വത്തിൽ നൃത്ത സംഗീത പരിപാടികൾ അവതരിപ്പിച്ചു. 12 ന് വൈകിട്ട് ഏഴിന്
ശിവശക്തി കോടിയേരിയുടെ
കരോക്കെ ഭക്തിഗാന മേള,ചിദംബരം നാട്യഗൃഹം വടക്കുമ്പാട് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ എന്നിവ നടക്കും.21 വരെ വിവിധ പരിപാടികൾ നടക്കും.
ചിത്രവിവരണം:മലബാർ ദേവസ്വം ബോർഡ് തലശേരി ഏരിയാ കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. കെ സത്യൻ ഉദ്ഘാടനം നിർവഹിക്കുന്നു
അഴിയൂർ,പുളിയുള്ളതിൽ ജയരാജൻ പി(67) നിര്യാതനായി.
ഭാര്യ:അജിത മക്കൾ : ജിതിൻ, ജിഷ്ണു
സഹോദരങ്ങൾ:ശശിധരൻ, സന്തോഷ്, പ്രേമ, പ്രസീത, പ്രമീള, പ്രവീണ
മയ്യഴി ബസലിക്ക തിരുന്നാളിന് ഇന്നലെ വന്നെത്തിയ അപൂർവ ജനക്കൂട്ടം. ആർട്ടിസ്റ്റ സതി ശങ്കറിന്റെ കേമറ കണ്ണിലൂടെ ..
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































