ബസിലിക്ക തിരുനാൾ: എല്ലാ വഴികളും മാഹിയിലേക്ക്

ബസിലിക്ക തിരുനാൾ: എല്ലാ വഴികളും മാഹിയിലേക്ക്
ബസിലിക്ക തിരുനാൾ: എല്ലാ വഴികളും മാഹിയിലേക്ക്
Share  
എഴുത്ത്

News desk

2026 Oct 10, 11:55 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി ബസിലിക്ക സെന്റ് തെരേസ ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിൽ പങ്കെടുത്ത് അമ്മയുടെ അനുഗ്രഹം നേടാൻ വൻ ഭക്തജന പ്രവാഹം. ഇന്ന് ആഘോഷമായ ദിവ്യബലിയും നൊവേനയും റവ. ഫാ. ആന്റണി പയസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. സെന്റ് ഡോൺ ബോസ്കോ യുനിറ്റിന്റെ നേതൃത്വം നൽകി. സഹ വൈദികരായ ഡീക്കൻ, ജോമിഅരഞ്ഞാണിയിൽ, ആന്റണി കുന്നും പുറത്ത് എന്നിവർ സംബന്ധിച്ചു. നാളെ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെ ഇടവിട്ട് ദിവ്യബലി ഉണ്ടായിരിക്കും.

രാവിലെ 9 മണിക്ക് റവ. ഫാ. പോൾ പേഴ്‌സി ഡിസിൽവ, 11മണിക്ക് റവ. ഫാ. ഷോബി ജോർജ്, 3 മണിക്ക് 

റവ. ഫാ. ഫ്രാൻസൻ ചേരമാൻ തുരുത്തിൽ, വൈകുന്നേരം 6 മണിക്ക് കണ്ണൂർ രൂപത മെത്രാൻ മോസ്റ്റ്‌. റവ. ഡോ. അലക്സ് വടക്കുംതലഎന്നിവരുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേന, ദിവ്യകാരുണ്യ ആരാധന പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ദിവ്യബലിക്ക് സെന്റ് ജൂഡ് കുടുംബ യൂണിറ്റ് നേതൃത്വം നൽകും.

m2

മാഹി പള്ളിയിലെ തിരുനാൾ കാഴ്ചകൾ ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ കേമറയിൽ

m3

മാഹി പള്ളിയിലെ തിരുനാൾ കാഴ്ചകൾ ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ കേമറയിൽ

m5

ലോക പാലിയേറ്റീവ് ദിനം ആചരിച്ചു

 മാഹി :കാരുണ്യ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് ദിനംചാലക്കരയിലെ സൊസൈറ്റി ഓഫീസിൽ ആചരിച്ചു . മാഹി ഗവ: ആശുപത്രിയിലെ ബ്ലഡ് ബേങ്ക് കൗൺസിലർ വി.ഉണ്ണിക്കൃഷ്ണൻ രക്തദാനം ജീവൻദാനം എന്ന വിഷയത്തെ അധികരിച്ച് മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.  രണ്ടാമത് നടന്ന സെഷനിൽ പാലിയേറ്റീവ് പരിചരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ ഡോ: വി. രാമചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് വി.ഉണ്ണിക്കൃഷ്ണൻ മുപടി നൽകി. കാരുണ്യ പ്രസിഡൻ്റ് എൻ. ഹരിദാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാരുണ്യ സിക്രട്ടറി കെ.വത്സ കുമാർ സ്വാഗതവും  ജോ: സിക്രട്ടറിപി.പി. രജീഷ് പി പി നന്ദിയും പറഞ്ഞു.  ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


ചിത്രവിവരണം:ബ്ലഡ് ബേങ്ക് കൗൺസിലർ വി.ഉണ്ണിക്കൃഷ്ണൻ ക്ലാസ്സെടുക്കുന്നു

പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ നാളെ

ന്യൂമാഹി: പരിമഠം ശ്രീദുർഗാക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാ ഘോഷത്തിന്റെ ഭാഗമായി ഉദയാസ്‌തമനപൂജ തിങ്കളാഴ്ച നടക്കും. തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ വെള്ളിക്കുന്നം ഇല്ലത്ത് ശ്രീഹരി നമ്പൂതിരിപ്പാട് പൂജാ കർമങ്ങൾ നിർവഹിക്കുക. സർവൈശ്വര്യപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്‌ജയഹോമം, ഭഗവതിസേവ തുടങ്ങിയപൂജകളും 21 തവണക്ഷേത്രപ്രദക്ഷിണവും സദ്യയുമുണ്ട് . പൂജകൾ വഴിപാടായി കഴിക്കാനാഗ്രഹിക്കുന്നവർ നേരത്തെ അറിയിക്കണമെന്ന്‌ പരിമഠം ശ്രീ ദുർഗാക്ഷേത്രം ട്രസ്‌റ്റിബോർഡ്‌ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 0490 2334107, 9846239860.

m6


ചൊക്ലി:ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരാച്ചാരായഇലക്ഷൻ കമ്മിഷൻഗ്യനേഷ്കുമാർരാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തെ ചോരയിൽ മുക്കികൊല്ലുന്ന നരേന്ദ്രമോഡി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതീഷേധിച്ചുകൊണ്ട് ചൊക്ലിയിൽ പ്രതിഷേധ പ്രകടനവും ഗ്യനേഷ്കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. പ്രകടനത്തിനു വി കെ രാകേഷ്, കെ ദിനേഷ്ബാബു, സി കെ ഷാജിത്ത്, എ കെ പ്രജിത്ത്, ടി.ടി.കെ.സജീഷ് , എം ഷീന ടീച്ചർ, സി കെ രമ്യടീച്ചർ, എം സി ഷാജിമാഷ്, ടി പി ഷിജു, കെ വിപങ്കജാക്ഷി നേതൃത്വം നൽകി.

whatsapp-image-2026-10-10-at-9.31.47-pm

ജില്ലാറോളർസ്കേറ്റിങ്ങ്

ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം

കണ്ണൂർ : രണ്ട് ദിവസം നീണ്ടു നിൽക്കുന്ന,2026 വർഷത്തെ കണ്ണൂർ ജില്ലാ റോളർ സ്കേറ്റിങ്ങ്മത്സരങ്ങൾക്ക്മുണ്ടയാട് ഇൻഡോർസ്റ്റേഡിയം പരിസരത്ത്തുടക്കമായി. വ്യത്യസ്തപ്രായ കാറ്റഗറിയിൽ , വിവിധവിഭാഗങ്ങളിലായി ആൺ കുട്ടികളുടെയും ,

പെൺ കുട്ടികളുടെയും ,വിഭാഗങ്ങളിൽ 213 കുട്ടികളാണ് രണ്ട്  ദിവസങ്ങളിലായി നടക്കുന്നമത്സരങ്ങളിൽ മാറ്റുക്കുന്നത്. സ്പീഡ് സ്കേറ്റിങ്ങ് , ഇൻലൈൻസ്കേറ്റിങ്ങ് ,  റോളർ ഹോക്കി ,ആർട്ടിസ്റ്റിക്സ്കേറ്റിങ്ങ്,റോഡ് സ്കേറ്റിങ്ങ് ,ഡൗൺഹിൽസ് ,എന്നി

ങ്ങനെയാണ് മത്സരം . റിങ്ക് ഇന മത്സരങ്ങൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്ത സിമൻ്റഡ് കോർട്ടിലും , റോഡ് ഇന മത്സരങ്ങൾ സ്റ്റേഡിയത്തിനടുത്തുള്ളപുതിയ നാഷണൽ

ഹൈവേ പരിസരത്തും ആണ് നടക്കുക. 2026M ഒക്ടോബർ 24 മുതൽ പെരുമ്പാവൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കണ്ണൂർ ജില്ലാ ടീമിനെ ഈ

മത്സരങ്ങളി ൽനിന്നാണ് തെരഞ്ഞെടുക്കുക . കണ്ണൂർ , തലശ്ശേരി ,

ശ്രീകണ്ഠാപുരം, മാഹി,പയ്യന്നൂർ, തളിപ്പറമ്പ ,കൂത്തുപറമ്പ്, മട്ടന്നൂർ,അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്

കൂടുതൽ പേർ പങ്കെടുക്കുന്നത്. കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ 

പ്രസിഡൻ്റ് പി.എം..അഖിൽ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ റോളർ സ്കേറ്റിങ്ങ് അസോസിയേഷൻപ്രസിഡൻ്റ് കെ.വി. ഗോകുൽ ദാസ് അധ്യക്ഷതവഹിച്ചു സംസ്ഥാന ജോയിൻ്റ്സെക്രട്ടറി എം. പ്രകാശൻ,ജില്ലാ സെക്രട്ടറി - ഇൻ - ചാർജ്ജ് ജിഗീഷു കുന്നത്ത്, സീനിയർ വൈസ്. പ്രസിഡൻ്റ് ടി.അനിൽ കുമാർ, വൈസ്. പ്രസിഡൻ്റ് സൽമ പ്രദീപ്, എന്നിവർസംസാരിച്ചു . റോഡ്മത്സരങ്ങൾഒക്ടോബർ 11 ഞായറാഴ്ച രാവിലെ8.30 ന്കെ.എ.പി.നാലാംബറ്റാലിയൻ കമാണ്ടൻ്റ്യു. പ്രേമൻ ഫ്ലാഗ് ഓഫ്ചെയ്ത് ഉദ്ഘാടനംനിർവ്വഹിക്കും .

capture_1791650307

ആസ്യ നിര്യാതയായി.

മാഹി.. ചാലക്കര ഉസ്മാൻ ഗവ:ഹൈസ്കൂളിന് സമീപം കണ്ണൻ പറമ്പത്ത് ആസ്യ (78) നിര്യാതയായി.

കണ്ണൂർ കൂൾ ലാന്റ് ഹോട്ടൽ സ്ഥാപകൻ പരേതനായ എം.വി.കുഞ്ഞിപ്പക്കി സാഹിബിന്റേയും, കെ.പി. നഫീസയുടേയുംമകളാണ്.

ഭർത്താവ്: പരേതനായ മതിയമ്പത്ത് യൂസഫ് മേക്കുന്ന്

മക്കൾ: ഈർണ്ണിക , ഷെമീദ (അദ്ധ്യാപിക, കസ്തൂർബാ ഗവ: ഹൈസ്കൂൾ പള്ളൂർ )

മരുമക്കൾ: പരേതനായ എൻ.റഫീസ് ,അഡ്വ. അനസ് ഗഫൂർ.

സഹോദരങ്ങൾ: വി.പി.അബ്ദുൾ ഖാദർ, കെ.പി.ഷംസുദ്ദീൻ, വി.പി.അഷ്റഫ്, വി.വി.കമറുദ്ദീൻ, നൂർജഹാൻ, എം.വി. മുഹമ്മദ് അഷ്റഫ്, എം.വി. സിദ്ദീഖ്, എം.വി. നജ്മ ,ഡോ: എം.വി. ഇക്ബാൽ പരേതരായ വി.പി.മുസ്തഫ കമാൽ, കെ.പി. ജമീല,

capture_1791655509

രഹന നിര്യാതയായി.

മാഹി: മാഹി ഗവ. ആശുപത്രിക്ക് സമീപം ആനന്ദ് ഭവനിൽ രഹന (30) നിര്യാതയായി.

അച്ഛൻ : രാസനന്ദനൻ വളമാരി.

അമ്മ : രസിത ദേവി.

ഭർത്താവ് :അമിത്ത്‌ ചെറുകല്ലായി പറമ്പത്ത്

മകൻ : ആർ.ധക്ഷിത് ആർ. അമിത്ത്.

സഹോദരി :രേഷ്ണ വളമാരി

capture_1791655578

ട്രേഡ് യൂണിയനുകളുടെ

പ്രതിഷേധ പ്രകടനം

ന്യൂമാഹി..കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് കർഷകസംഘം കർഷകതൊഴിലാളി ,സി.ഐ.ടി.യു. യൂനിയനുകളുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും, കോലം കത്തികലും ന്യൂമാഹി ടൗണിൽ നടന്നു.പ്രതിഷേധ യോഗം സി.ഐ.ടി.യു തലശ്ശേരി ഏറിയ ജോയിൻ്റ് സിക്രട്ടറി സ: വി പി വിജേഷ് ഉദ്ഘാടനംചെയ്തു. എസ്.കെ.വിജയൻ,സി.കെ പ്രകാശൻ, വികെ രത്നാകരൻ മാസ്റ്റർ , പി പി രഞ്ജിത്ത്, വി എം സുബിൻ സംസാരിച്ചു.

capture_1791655672

ഭാവി ലോകത്തേക്ക് കുട്ടികൾക്ക് വഴികാട്ടിയായി ശിൽപശാല:-

മാഹി: ഭാവിയിലെ വിജയത്തിലേക്കുള്ള ശരിയായ വഴികൾ തിരഞ്ഞെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മാഹി മേഖലയിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ശിൽപശാല സംഘടിപ്പിച്ചു. അബൂദബി മാഹി വെൽഫെയർ അസോസിയേഷനും (AMWA), സി.ജി.(CIGI) മാഹി ചാപ്റ്ററും സംയുക്തമായി ‘What Next? What for Future?’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.  

വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങൾ, ഭാവിയിൽ തുറന്നുവരുന്ന തൊഴിൽ സാധ്യതകൾ, നിലവിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ട രീതികൾ, ഭാവിയിലെ വിജയത്തിന് ആവശ്യമായ കഴിവുകൾ (Skills) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയായിരുന്നു ശിൽപശാലയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേക ചോദ്യോത്തരവേളയും ഒരുക്കിയിരുന്നു.  

മാഹി ഡയാലിസിസ് സെന്ററിൽ നടന്ന പരിപാടിയിൽ സി.ജി. മാഹി ചാപ്റ്റർ പ്രസിഡന്റ് ടി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സി.ജി. കരിയർ കൗൺസിലറും മോട്ടിവേറ്ററുമായ ജംഷീദ ക്ലാസിന് നേതൃത്വം നൽകി. കോ-ഓർഡിനേറ്റർ റഫീദ മജീദ് സ്വാഗതവും ലുബ്ന നന്ദിയും പറഞ്ഞു.  

കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി വളർത്തുന്നതിനും, ഭാവിയിലെ തൊഴിൽ സാധ്യതകൾക്ക് അവരെ സജ്ജരാക്കുന്നതിനുമായി മാഹിയിൽ ഒരു 'സ്കിൽ ഡെവലപ്‌മെന്റ് സെന്റർ' സ്ഥാപിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ആദ്യപടിയായാണ് ശിൽപശാല സംഘടിപ്പിച്ചത്. മാഹി, അഴിയൂർ, ന്യൂ മാഹി പ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

capture_1791656045

മാഹി കോളേജിലെ ബോട്ടണി വിദ്യാർഥികളുടെ മൂന്നാഴ്ചത്തെ ഇന്റേൺഷിപ്പ് സമാപിച്ചു

മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ ബോട്ടണി വിഭാഗം വിദ്യാർഥികൾക്കായി മാഹി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച മൂന്നാഴ്ചത്തെ ഇന്റേൺഷിപ്പ് പദ്ധതി സമാപിച്ചു. സമാപന സമ്മേളനം മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അധ്യക്ഷത വഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫ്ലോസി മാനുവൽ, കൃഷി ഓഫീസർ റോഷ് കെ., ബോട്ടണി വിഭാഗം മേധാവി ഡോ. ജി. പ്രദീപ് കുമാർ, ഇന്റേൺഷിപ്പ് കോ-ഓർഡിനേറ്റർ ഷിജിത്ത് പി.പി. എന്നിവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു.

മാഹിയിൽ വിപുലമായ പൊലീസ് ക്രമീകരണങ്ങൾ

 മാഹി:ദക്ഷിണഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെൻ്റ് തെരേസാ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്ക തിരുനാൾമാഹോത്സവത്തോടനുബന്ധിച്ച് മാഹി പൊലീസ് വകുപ്പിൻ്റെക്രമസമാധാനപാലനത്തിനും, ഗതാഗതനിയന്ത്രണത്തിനുംവിപുലമായക്രമീകരണങ്ങൾഏർപ്പെടുത്തി. തിരുനാളിൻറെ പ്രധാന ദിനങ്ങളായ 14,15തിയ്യതികളിൽ തലശ്ശേരി ഭാഗത്ത് നിന്നും വരുന്നതായ ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവെ സ്റ്റേഷൻ മുൻവശത്ത് കൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നു പോവണം . വടകര ഭാഗത്ത് നിന്നും വരുന്ന എല്ലാം വാഹനങ്ങളും ഗവർമെൻറ്റ്ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞു താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലിസ് സ്റ്റേഷൻ മുൻവശത്ത് കൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് പോവണം. മെയിൻ റോഡിൽ സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഗവ: ആശുപത്രി ജംഗ്ഷൻ വരെയുംവാഹനങ്ങൾക്ക് പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. വാഹനങ്ങൾ സൗകര്യ പ്രഥമായ രീതിയിൽ പാർക്ക് ചെയ്യുവാൻ വേണ്ടി മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിൻ്റെ തെക്കുവശം ഗവൺമെൻറ്റ് ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം എന്നിവപാർക്കിങ്ങിനായി ഭക്തജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതതിനും, സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനായി പ്രത്യേക ക്രൈം സ്വകാഡിനെ നിയോഗിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്നും തിരുനാൾ ഡ്യൂട്ടിക്കായി കൂടുതൻസേനാഗംങ്ങളെ വിന്യസിക്കും. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, കടലാസു പൊതികൾ, ബാഗ് മറ്റ് സാമഗ്രികൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല. 14 ന് മാഹി ടൗണിൽ മദ്യശാലകൾ ഒന്നും തന്നെപ്രവർത്തിക്കുന്നതല്ല, അനധികൃത മദ്യവിൽപ്പന തടയുന്നതിനു ഒപ്പം കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, പ്രത്യേക സുരക്ഷ നടപടികൾക്കായി കേരള പോലീസിന്റെ ബോംബ് സ്ക്വാഡിൻറെ സഹായവും ഉണ്ടാവും. ദേവാലായ ദർശനത്തിന് എത്തുന്ന സ്ത്രീകളും കുട്ടികളും അവരുടെവിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും പ്രത്യേകം സൂക്ഷിക്കണമെന്നും പൊലിസ് സൂപ്രണ്ട് ബി. ധനശേഖരൻവാർത്താ ലേഖകരെ അറിയിച്ചു.

സി.ഐ.പി.എ അനിൽകുമാർ , ഓഫീസർമാരായ എ. പ്രമോദ്,ജിസന്തോഷ്.എ. തമിഴരശൻഎന്നിവരും സംബന്ധിച്ചു

nmhj

രാമകൃഷ്ണൻ മാസ്റ്റരെ അനുസ്മരിച്ചു

ന്യൂമാഹി: പ്രധാന അധ്യാപകനും വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല അധ്യാപകനുള്ള ശ്രേഷ്ഠചാര്യ അവാർഡ് ജേതാവും ഒളവിലത്തെ സാമൂഹ്യ, രാഷ്ട്രീയ, അദ്ധ്യാത്മിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വടക്കുമ്പാട് രാമകൃഷ്ണൻ മാസ്റ്റരുടെ മൂന്നാംചരമ വാർഷികം ആചരിച്ചു.

ഒളവിലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

 അദ്ദേഹത്തിന്റെ വീട്ടിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി... അനുസ്മരണ പരിപാടി ജവഹർ ബാൽമഞ്ച് അഖിലേന്ത്യാ കോർഡിനേറ്റർ സി വിഎ. ജലീൽ ഉദ്ഘാടനം ചെയ്തു. എം പി. പ്രമോദ് അധ്യക്ഷം വഹിച്ചു. കോടിയേരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. ശശിധരൻ മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ അഡ്വ സി ജി അരുൺ, സെക്രട്ടറി പി. ഭരതൻ, ഷാജികുമാർ ഒതായാത്ത്, വാർഡ് മെമ്പർ ആരതി ടീച്ചർ, സംസാരിച്ചു: പി. കെ. സുഗതൻ, ടി . കെ വിജയൻ കെ കെ രാജൻ നേതൃത്വം നൽകി

ചിത്രവിവരണം:ജവഹർ ബാൽമഞ്ച് അഖിലേന്ത്യാ കോർഡിനേറ്റർ സി വിഎ. ജലീൽ ഉദ്ഘാടനം ചെയ്യുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w