മയ്യഴി തിരുനാൾ അഞ്ച് നാൾ പിന്നിട്ടു.

മയ്യഴി തിരുനാൾ അഞ്ച് നാൾ പിന്നിട്ടു.
മയ്യഴി തിരുനാൾ അഞ്ച് നാൾ പിന്നിട്ടു.
Share  
എഴുത്ത്

News desk

2026 Oct 09, 10:06 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി : സെന്റ് തെരേസ ബസിലിക്കയിൽ തീർത്ഥാടക പ്രവാഹം തുടരവെ, ഇന്നലെ മുഖ്യകാർമികൻ റവ. ഫാദർ ആന്റണി പാലിയത്തറയുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യ ബലി അർപ്പിച്ചു. ഡീക്കൻ. സെബാസ്റ്റ്യൻ, ഡീക്കൻ. ആന്റണി സഹകാർമ്മികരാ യിരുന്നു, തുടർന്നു നൊവേന,ദിവ്യകാരുണ്യ ആരാധന,പ്രദക്ഷിണംനടന്നു, സെന്റ് ജോവാൻ ഓഫ് ആർക്ക് കുടുംബയൂണിറ്റ് നേതൃത്വം നൽകി ഇന്ന് നടക്കുന്നദിവ്യബലിക്കും ,നൊവേനക്കുംറവ.ഫാ.ആന്റണി പയസ് പ്രധാന കാർമ്മികനാവും.ചിത്രവിവരണം:മാഹി ബസലിക്കയിൽ നടന്ന ആരാധനാ പ്രദക്ഷിണം

പ്രാഥമിക കൃത്യനിർവഹണത്തിന് ഇടമില്ല.

മാഹി. തിരുനാളിന് കച്ചവടത്തിനെത്തിയ നൂറ് കണക്കിന് കച്ചവടക്കാരും , വഴിവാണിഭക്കാരും പ്രാഥമിക കൃത്യങ്ങൾ പോലുംനിർവ്വഹിക്കാനാവാതെ വല്ലാതെബുദ്ധിമുട്ടുകയാണ്. പുലർകാലത്ത് റോഡരികിലുള്ള പൈപ്പുകളിൽ നിന്ന് വെള്ളമെടുത്താണ് കുട്ടികളെ കുളിപ്പിക്കുകയും മറ്റും ചെയ്യുന്നത്. ലക്ഷങ്ങൾ ലേലത്തിൽ വാങ്ങിയാണ് നഗരസഭ ചന്തകൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇവർക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും ലഭ്യമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കാം

മാഹി: ചാലക്കര വരപ്രത്ത് കാവിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി നാളിൽ കാലത്ത് 9 മണിക്ക് കലൈമാമണി കെ.കെ. രാജീവ് മാസ്റ്റരുടെനേതൃത്വത്തിൽ സംഗീതാർച്ചന നടക്കും. സംഗീതാർച്ചനയിൽ കച്ചേരി യോ കീർത്തനങ്ങളോ, ഭജനയോ ഭക്തി ഗാനങ്ങളോ ദേവീ സന്നിധിയിൽ അവതരിപ്പിക്കാൻ താത്പര്യപ്പെടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം 9388510799, 8113958499

18 ന് ദീപാരാധനയും ഗ്രന്ഥം വെപ്പും അത്താഴപൂജയും 19 ന് ദീപാരാധനയും ഗ്രന്ഥപൂജയും അത്താഴപൂജയും 20 ന് വാഹന പൂജ ആയുധ പൂജ, അത്താഴപൂജ എന്നിവയും 21 ന് കാലത്ത് 8 മണിക്ക് സരസ്വതി പൂജയും തുടർന്ന് അരിയിലെഴുത്തും നടക്കും. സംഗീതാർച്ചനക്ഷേത്രം പ്രസിഡണ്ട് വി. വത്സൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്നമാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും

capture_1791564992

മങ്ങാട് ഹെൽത്ത് സെന്റർ കെട്ടിടത്തിൽ ബോംബ് പരീക്ഷണം നടന്നതായി സംശയം; അന്വേഷണം

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മങ്ങാട് പുതുതായി നിർമ്മിക്കുന്നഹെൽത്ത് സെന്റർ കെട്ടിടത്തിന്റെ ഭിത്തിയിൽ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട പരീക്ഷണം നടന്നതായി സംശയം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നതായറിയുന്നു.ആരോഗ്യകേന്ദ്രത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഭിത്തിയിൽ ബോംബ് പരീക്ഷണംനടന്നതായുള്ളവിവരമാണ്പുറത്തുവന്നത്. സംഭവത്തിന്റെ പശ്ചാത്തലവും യഥാർഥ വസ്തുതകളും കണ്ടെത്തേണ്ടതുണ്ട്.

സംഭവത്തിന് പിന്നിൽ ആരാണെന്നോഎന്താണ് ഉദ്ദേശ്യമെന്നോ വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ടസാഹചര്യങ്ങൾ പരിശോധിച്ച് വസ്തുതകൾ കണ്ടെത്താനുള്ള പൊലീസ് നടപടികൾ നിർണായകമാകും.

ചിത്രവിവരണം: ബോംബ് പരീക്ഷണത്തിൽ തകർന്നെന്ന് കരുതുന്ന മതിൽ

capture_1791564812

പരിമഠം ശ്രീദുർഗ്ഗാ ക്ഷേത്രം നവരാത്രി മഹോത്സവം 11 ന് തുടങ്ങും.          

ന്യൂമാഹി: പരശുരാമനാൽ പ്രതിഷ്ഠിതമായ പരിമഠം ശ്രീദുർഗ്ഗാ ക്ഷേത്രം നവരാത്രി കാലത്ത് സംഗീത നൃത്ത കലകളുടെകേദാരമാകും.

108ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രഥമസ്ഥാന അലങ്കരിക്കുന്നതും നൂറ്റാണ്ടുകളുടെ പ്രൗഢി പേറുന്നതുമായ പരിമഠം ശ്രീദുർഗ്ഗാക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം പൂർവ്വാധികംഗംഭീരമായി ആഘോഷിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായികഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ഭക്തിനിർഭരമായ പൂജാദികർമ്മങ്ങളും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും കോർത്തിണക്കിയാണ് 11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവ രാത്രികൾക്ക് ക്ഷേത്രാങ്കണം വേദിയാകുന്നത്.​ബ്രഹ്മശ്രീതെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ക്ഷേത്രത്തിലെ നിത്യനിദാനചടങ്ങുകൾ.

എല്ലാ ദിവസവും കാലത്ത്നിർമ്മാല്യംമുതൽ ഗണപതിഹോമം, ലളിതാസഹസ്രനാമജപം, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ വരെ പതിവ്പൂജാദികർമ്മങ്ങൾ നടക്കും.

​കലയും സംഗീതവും അർച്ചനയാകുന്ന 11 ദിനങ്ങളാണ് നവരാത്രി നൃത്തസംഗീതോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

​ഒക്ടോബർ 11-ന് ഞായറാഴ്ച മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ ചെയർമാൻ അഡ്വ. കെ.സത്യൻമഹോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ നവരാത്രി സന്ദേശ ഭാഷണവും,ഈയ്യത്തുംകാട് സൗഹൃദ കലാവേദിയുടെ നൃത്ത സംഗീതരാവുംഅരങ്ങേറും.​തുടർന്നുള്ള ദിവസങ്ങളിൽ ഭക്തർക്കായി അതിഗംഭീരമായ കലാസന്ധ്യകളാണ് ഒരുക്കിയിരിക്കുന്നത്

​ഒക്ടോബർ 12 (തിങ്കൾ): ശിവശക്തികോടിയേരിയുടെ ഭക്തിഗാന മേള, വടക്കുമ്പാട് ചിദംബരം നാട്യഗൃഹത്തിന്റെ നൃത്ത നൃത്യങ്ങൾ.

​ഒക്ടോബർ 13 (ചൊവ്വ): തലശ്ശേരി ശ്രീ ശാരദ ഭജൻസിന്റെ ഭജന, കോഴിക്കോട്മേളമലബാർ മ്യൂസിക്കൽ ഡാൻസ് ബാൻഡിന്റെ സംഗീത നൃത്ത സന്ധ്യ.

​ഒക്ടോബർ 14 (ബുധൻ): വിശേഷാൽ ഉദയാസ്തമനപൂജ, 21 ക്ഷേത്രപ്രദക്ഷിണം, മഹാനിവേദ്യത്തോടെ അന്നദാനം,വൈകുന്നേരംസർവ്വൈശ്വര്യപൂജയും ഭഗവതിസേവയും.

 തുടർന്ന് പുന്നോൽ ഗുരുകൃപനൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തോത്സവം.

​ഒക്ടോബർ 15 (വ്യാഴം): ജയശ്രീ വിനോദ് കുമാറും സംഘവും നയിക്കുന്ന'സ്വരലയാമൃതം' സംഗീതവിരുന്ന്.

​ഒക്ടോബർ 16 (വെള്ളി): പുതുച്ചേരിസർക്കാറിന്റെ 'കലൈമാമണി' അവാർഡ് ജേതാവ് ദിവ്യപ്രീയേഷ്നയിക്കുന്ന നൃത്താർച്ചന.

​ഒക്ടോബർ 17 (ശനി): പരിമഠം ശ്രീ ദുർഗ്ഗാ സംഗീതനൃത്തവിദ്യാലയത്തിന്റെ നൃത്തസന്ധ്യ.

​ഒക്ടോബർ 18 (ഞായർ):വൈകുന്നേരം 5 മണിക്ക് പൂജവെപ്പ് (ഗ്രന്ഥംവെപ്പ്). രാത്രി തലശ്ശേരി മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിലെ കുട്ടികളുടെ ശാസ്ത്രീയ സംഗീത നിശ.

​ഒക്ടോബർ 19 (തിങ്കൾ - ദുർഗ്ഗാഷ്ടമി): സുപ്രസിദ്ധ സംഗീതാചാര്യൻ യു. ജയൻ മാസ്റ്റർ നയിക്കുന്ന 'ഭക്തി ഗാനാമൃതം' സംഗീതാരാധന.

​ഒക്ടോബർ 20 (ചൊവ്വ - മഹാനവമി): രാവിലെയും വൈകുന്നേരവും വാഹനപൂജ. രാത്രി7മണിക്ക് യുവസംഗീതജ്ഞൻ അദിബ് കെ.പി.& പാർട്ടി അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും ഭക്തിഗാനസുധയും. തുടർന്ന് ക്ഷേത്ര മാതൃസമിതിയും ദേശവാസികളും ചേർന്നൊരുക്കുന്ന നൃത്ത സംഗീത നിശ.

​ഒക്ടോബർ 21 (ബുധൻ - വിജയദശമി): രാവിലെ ശ്രീഭദ്രഭജനസംഘത്തിന്റെ ഭജന, ഇഷാൽ കൃഷ്ണൻ-തൃഷാൽ കൃഷ്ണൻ എന്നിവരുടെ വയലിൻ കച്ചേരി. തുടർന്ന് സരസ്വതി പൂജ, ഗ്രന്ഥമെടുക്കൽ, പിഞ്ചുകുഞ്ഞുങ്ങൾക്കായി വിദ്യാരംഭം എന്നിവയും നടക്കും.

​വിശേഷാൽ വഴിപാടുകളും നാടിന്റെ കൂട്ടായ്മയും

​ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗാപ്പൂജ,വിദ്യാഗോപാല മന്ത്രാർച്ചന എന്നിവയും, മഹാനവമിയിൽ ലക്ഷ്മിപൂജ,സരസ്വതീപൂജ എന്നിവയും വിജയദശമി ദിനത്തിൽ കുട്ടികൾക്കായുള്ള തിരുമധുരവും, പ്രത്യേക വഴിപാടുകളായി നടക്കും.​ക്ഷേത്രത്തിന്റെ നാനാമുഖമായ വികസനപ്രവർത്തനങ്ങൾക്ക് മുഴുവൻ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾപ്രതീക്ഷിക്കുന്നതായി വാർത്താസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.എം പ്രദീപൻ , ട്രസ്‌റ്റിമാരായ ലിബാസ് ഭാസ്കർ,

സുധീർ കേളോത്ത്,  എന്നിവർ അറിയിച്ചു.

capture_1791564724

പരിമഠം ശ്രീദുർഗ്ഗാ ക്ഷേത്രം നവരാത്രി മഹോത്സവം 11 ന് തുടങ്ങും.     

മാഹി: പള്ളൂർ കോയ്യോട്ട് തെരു ശ്രീവിനായക കലാക്ഷേത്രം ഇരുപത്തിയെട്ടാം വാർഷികാഘോഷവും, നവരാത്രി കലോത്സവവും ഒക്ടോബർ 10, 17, 18 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും.

10 ന് കാലത്ത് 9 മണിക്ക് ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വർണ്ണോത്സവം നടക്കും.കഥാകൃത്ത് പ്രതീപ് കൂവ്വയുടെ അദ്ധ്യക്ഷതയിൽ ചിത്രകാരി മാനസ ജയേഷ് ഉദ്ഘാടനം ചെയ്യും.

17 ന് നവരാത്രി സംഗീതോത്സവം ഒന്നാം നാളിൽ കാലത്ത് 8.30 ന് വിഖ്യാത സംഗീതജ്ഞൻ കെ.രാഘവൻ മാസ്റ്റരുടെ വീട്ടിലെത്തി സംഗിതാർച്ചന നടത്തും. 9.30 ന് ശ്രീമഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നവരാത്രി സംഗീതോത്സവം ജയ പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ദാസൻ ഇളയ ചെട്ട്യാർ ഉദ്ഘാടനം ചെയ്യും. തുടർന്ന്സംഗീതാദ്ധ്യാപിക ബിന്ദു വത്സന്റെ നേതൃത്വത്തിൽ സംഗിതാർച്ചന. വിനായകകലാക്ഷേത്രത്തിലെവിദ്യാർത്ഥികളുടെചിത്രപ്രദർശനം.വൈ. 6.30 ന് കെ. തമ്പാൻ മാസ്റ്റരുടെഅദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്ക്കാരിക സദസ് ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്യും. 8 മണിക്ക്സംഗീതാർച്ചന .8.30 ന് വത്സൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നൃത്ത നിശ ..

18 ന് കാലത്ത് 9.30 ന് ലളിത ഗാന മത്സരം. ദാസൻ കാണിയുടെ അദ്ധ്യക്ഷതയിൽ ഗായകൻകെ.കെ.രാജീവ് ഉദ്ഘാടനം ചെയ്യും.

വൈ .. 6.30 ന് സംഗിതജ്ഞൻ കെ.കെ. സ്വരാഗ് മാസ്റ്ററുടെ ശിഷ്യർ അവതരിപ്പിക്കുന്ന ശാസ്ത്രിയ സംഗീതം. വൈ 7.30 ന് സമാപന സമ്മേളനം സുനിൽകുമാർ മൂന്നങ്ങാടിയുടെ അദ്ധ്യക്ഷതയിൽ അഡ്വ:ടി.അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ബഹുഭാഷാപണ്ഡിതൻ സി ദാമോധരൻ മാസ്റ്റരെയും,ഫുട്ബാൾ താരം ശ്രീദേവ് ശ്രീജേഷിനേയും

ആദരിക്കും. 8.30 ന് വിവിധകലാപരിപാടികൾ അരങ്ങേറും.

21ന് വിദ്യാരംഭ നാളിൽ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, ചിത്രരചന, ശാസ്ത്രീയ സംഗീതം എന്നിവയിൽ പുതിയ ബാച്ച് ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനാൽ സെക്രട്ടരി പി. രതീഷ് കുമാർ, സുനിൽകുമാർ മൂന്നങ്ങാടി, കെ.കെ. പ്രവീൺ കുമാർ, കെ.കെ.രാജീവ്, ടി. നിഖില, കെ. ചന്ദ്രൻ ,ടി. സുനിത എന്നിവർ സംബന്ധിച്ചു. 

capture_1791563925

ജില്ലാ ഭിന്നശേഷി കായിക 

മേളയിൽ ചൊക്ലി  സബ്ബ്ജില്ലക്ക് മൂന്നാം സ്ഥാനം 

ചൊക്ലി:കണ്ണൂരിൽ നടന്ന ജില്ലാ കായിക മേളയിൽ ചൊക്ലി സബ്ജില്ലക്ക് മൂന്നാം സ്ഥാനം ലഭിച്ചു 30 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. 

ചൊക്ലി ബി.ആർ.സി യിൽ വിദ്യാർത്ഥികളെ അനുമോദിക്കുകയും, ചൊക്ലി ടൗണിൽ വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് വിജയാഹ്ലാദ റാലിയും സംഘടിപ്പിച്ചു 

zx

ചടങ്ങിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ അനൂപ്, വാർഡ് മെമ്പർ സി.കെ.ജനീബ , ബി.ആർ.സി. മുസ്‌തഫ, ട്രൈനെർ നിവേക് സംസാരിച്ചു. ..

ചിത്രവിവരണം: ചൊക്ലിയിൽ നടന്ന വിജയാഹ്ളാദ റാലി

capture_1791564163

വഖഫ് സ്വത്തുക്കളുടെ 

പവിത്രത കാത്തുസൂക്ഷിക്കണം 

 - റഷീദ് അലി ശിഹാബ് തങ്ങൾ

തലശ്ശേരി :ദൈവപ്രീതികാംഷിച്ച്സ്ഥാപിക്കപ്പെട്ടിട്ടുള്ള വഖഫ് സ്വത്തുക്കളുടെ പവിത്രതകാത്തുസൂക്ഷിക്കണമെന്നും വഖഫ് സ്വത്തുക്കളുടെ സംരക്ഷണം വിശ്വാസികളുടെ അതി ഭീമമായചുമതലയാണെന്നും പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. തലശ്ശേരി ദാറുസ്സലാം യത്തീംഖാനയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ദാറുസ്സലാം ഇസ്ലാമിക് സെൻറർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസിഡന്റ് എം ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. ഡോ.എഎശിഹാബുദ്ദീൻ, എ കെ ആബുട്ടി ഹാജി, കെ സി അഹമ്മദ്, മൂസക്കുട്ടി തച്ചറക്കൽ, സി കെ പി റയീസ്, സി ഇക്ബാൽ എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി അഡ്വ.പിവിസൈനുദ്ദീൻ സ്വാഗതവും സി കെ പി മമ്മു നന്ദിയും പറഞ്ഞു. 


ചിത്രവിവരണം:പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

capture_1791567344

ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു.

മാഹി . പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി ജയന്തി വാരാഘോഷ സമാപന സമ്മേളനം കെ.പി. മഹമ്മുദിൻ്റെ അധ്യക്ഷതയിൽ പുതുശ്ശേരി വിദ്യഭ്യാസ മന്ത്രിയുടെ മാഹി റീജനൽ അവാർഡ് ജേതാവ് എ.വി.സിന്ധു ഉദ്ഘടനം ചെയ്തു. കെ. രാധാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. ചടങ്ങിൽ ടീച്ചറെ ആദരിച്ചു. കലാകായിക മത്സര വിജയിക്കൾക്ക് സമ്മനാങ്ങൾ നൽകി. പി. എൻ.വിനില സംസാരിച്ചു എൻ. മോഹനൻ സ്വാഗതവും. കെ.വി. പ്രകാശ്ബാബു നന്ദിയും പറഞ്ഞു.എൻ .സതി . എ. കെ. ലാൽ കൃഷ്ണ. കെ.ടി. ഷിജിത്ത് നേത്യത്വം നൽകി.


ചിത്രവിവരണം::റീജ്യനൽഅദ്ധ്യാപകഅവാർഡ് ജേതാവ് എ.വി.സിന്ധുവിന്കെ.രാധാകൃഷ്ണൻ ഉപഹാരംനൽകുന്നു

capture_1791567248

പെരുന്നാൾ വേളയിലും ടാഗോർ പാർക്കിൽ കുടിയൻമാരുടെ ബോധമില്ലാ വിളയാട്ടം

capture_1791564426

ശ്രദ്ധേയമായ വിജയം നേടി അഹാന

അഴിയൂർ : എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി ഡോക്ടർ അഹാന. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ്.

മാഹി റെയിൽ വേ സ്റ്റേഷനു സമീപത്തെ കരുവയൽ - പുളിയെരി നട 

സദു അഴിയൂർ റോഡിലെ മനയിൽ ഹൗസിൽ ബാബു, ബിന്ദു ദമ്പതികളുടെ മകളാണ്.

capture_1791564549

ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങിയില്ല; കാഞ്ഞിരമുള്ളപറമ്പ്–അറവിലകത്ത് പാലം റോഡ് തകർച്ചയിൽ

മാഹി:തകർന്നുകിടക്കുന്നകാഞ്ഞിരമുള്ളപറമ്പ്–കുളപ്പുറത്തുതാഴെ–അറവിലകത്ത് പാലം റോഡ്ഗതാഗതയോഗ്യമാക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി നിർമാണംആരംഭിക്കാത്തത്പ്രദേശവാസികൾക്ക് ദുരിതയാത്രയ്ക്ക് ഇടയാക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.

സ്ഥലം സന്ദർശിച്ച നേതാക്കൾ, ദേശവാസികളുടെ ദുരിതം പരിഗണിച്ച് റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, വൈസ് പ്രസിഡന്റ് പി.പി. വിനോദൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ. ഹരീന്ദ്രൻ, കെ. രവീന്ദ്രൻ, എം.കെ.ശ്രീജേഷ്. എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.


ചിത്രവിവരണം: കോൺഗ്രസ്സ് നേതാക്കൾ സ്ഥലം സന്ദർശിക്കുന്നു

whatsapp-image-2026-10-09-at-9.59.26-pm_1791566031
palli
capture_1791566165
capture_1791566251
capture_1791566300
capture_1791566338
capture_1791566400

മാഹി ബസലിക്ക തിരുനാളിലെ ഇന്നലത്തെ കാഴ്ചകൾ ആർട്ടിസ്റ്റ് സതി ശങ്കറിന്റെ കേമറ കണ്ണിലൂടെ...


MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w