മാഹി:മയ്യഴിമാതാവിന്റെ തിരുനാളിനെത്തുന്ന നാടിന്റെനാനാഭാ ഗങ്ങളിൽ നിന്നുമെത്തുന്ന പതിവ് തീർത്ഥാടകർക്ക് ഇത് പുതുമയുള്ള
കാഴ്ചയല്ല.
പതിവ് തെറ്റിക്കാതെ ആർട്ടിസ്റ്റ് സതീ ശങ്കർ ഇത്തവണയും മാഹി ടാഗോർപാർക്കിലെത്തി
സൗർശകരുടെ ഛായാചിത്രങ്ങൾ തൻമയത്വത്തോടെ ക്യാൻവാസിൽ പകർത്തുകയാണ്.
ടാഗോർ പാർക്കിലെ മറിയന്ന് പ്രതിമക്ക് താഴെയിരുന്ന് തന്റെ മുന്നിലെത്തുന്നവരെ ആൺ- പെൺ വ്യത്യാസമില്ലാതെ ഈ കലാകാരി ഞൊടിയിടയിൽ വരച്ചെടുക്കുകയാണ്. ഇതു കാണാൻ തന്നെ ധാരാളം കലാസ്നേഹികൾ ചുറ്റിലും കൂടി നിൽക്കുകയാണ്. കഴിഞ്ഞ നിരവധി വർഷങ്ങളായി ടീച്ചർ ഈ പതിവ് തുടരുകയാണ്. സൗജന്യമായാണ് ഇവർ പോ ട്രൈറ്റുകൾ വരച്ച് നൽകുന്നത്. പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൽ ചിത്രകലാദ്ധ്യാപികയായിരിക്കെ രണ്ടായിരത്തി മുന്നൂറിലധികം ശിഷ്യരെ വരച്ച് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടം നേടിയ കലാകാരിയാണിവർ. പുതുച്ചേരി ആർട്ട് സ്കൂൾ ഡയറക്ടറായ ഇവരുടെ ചിത്ര പ്രദർശനം ദേശവിദേ ശങ്ങളിൽനടത്തിയിട്ടുണ്ട്.
പുതുച്ചേരിസർക്കാരിന്റെപരമോന്നതബഹുമതിയായ കലൈമാമണി പുരസ്ക്കാരവും ദേശീയ അവാർഡും ഉൾപ്പടെയുള്ള ബഹുമതികൾ
എം.എഫ്.എ.സിരുദധാരിയായ സതീശങ്കറെ തേടിയെത്തിയിട്ടുണ്ട്.
ചിത്രവിവരണം: ആർട്ടിസ്റ്റ് സതീശങ്കർ പോട്രേറ്റ് വരയ്ക്കുന്നു.
സൗജന്യമായാണ് ഇവർ പോ ട്രൈറ്റുകൾ വരച്ച് നൽകുന്നത്.
പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൽ ചിത്രകലാദ്ധ്യാപികയായിരിക്കെ രണ്ടായിരത്തി മുന്നൂറിലധികം ശിഷ്യരെ വരച്ച് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടം നേടിയ കലാകാരിയാണിവർ. പുതുച്ചേരി ആർട്ട് സ്കൂൾ ഡയറക്ടറായ ഇവരുടെ ചിത്ര പ്രദർശനം ദേശവിദേ ശങ്ങളിൽനട ത്തിയിട്ടുണ്ട്.
പുതുച്ചേരിസർക്കാരിന്റെപരമോന്നതബഹുമതിയായ കലൈമാമണി പുരസ്ക്കാരവും ദേശീയ അവാർഡും ഉൾപ്പടെയുള്ള ബഹുമതികൾ
എം.എഫ്.എ.സിരുദധാരിയായ സതീശങ്കറെ തേടിയെത്തിയിട്ടുണ്ട്.
ചിത്രവിവരണം: ആർട്ടിസ്റ്റ് സതീശങ്കർ പോട്രേറ്റ് വരയ്ക്കുന്നു.
മാഹി ബസലിക്ക ചന്തക്കാഴ്ചകൾ ആർട്ടിസ്റ്റ് സതി ശങ്കറിന്റെ കേമറക്കണ്ണിൽ: ആഭരണങ്ങളും , മൺപാത്രങ്ങളും , കത്തികളും.
മാറ്റമില്ലാത്തവനായി ദൈവം കൂടെയുള്ളപ്പോൾ നാം എന്തിന് ഭയപ്പെടണം? :ബിഷപ്പ് പാംപ്ലാനി
മാഹി :ദൈവം മാറ്റമില്ലാത്തവനായി നമ്മോടൊപ്പമുള്ളപ്പോൾ നാമെന്തിന് ഭയപ്പെടണം?
വിശുദ്ധ അമ്മ ത്രേസ്യായുടെ നാമധേയത്തിലുള്ള ബസിലിക്ക തിരുനാൾ ആഘോഷങ്ങളുടെ നാലാം ദിനമായിരുന്ന ഇന്നലെ തിരുകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചുകൊണ്ട് തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത പാമ്പ്ലാനി പിതാവാണ് തീർത്ഥാടകരെ ഉദ്ബോധിപ്പിച്ചത്.
റവ. ഫാദർ ഡയസ് തുരുത്തിപ്പള്ളി, ഫാദർ ജിൻസ് പ്ലാവ്നിൽക്കുന്ന പറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. വൈകിട്ട് 5 30ന് സെമിത്തേരി റോഡ് ജംഗ്ഷനിൽ ബസിലിക്ക റക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ നേതൃത്വത്തിൽ പിതാവിന് സ്വീകരണം നൽകി. സഹ വികാരി ഫാദർ ബിനോയ് എബ്രഹാം പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ ഷിബു, ജോയിൻ സെക്രട്ടറി മോനിഷ അനൂപ്, മറ്റ് പാരിഷ് കൗൺസിൽഅംഗങ്ങൾ, സമിതി അംഗങ്ങൾ, ഇടവകജനങ്ങളും സന്നിഹിതരായിരുന്നു, ആഘോഷ ദിവ്യബലിക്ക് ശേഷം വിശുദ്ധ അമ്മത്രയുടെ അത്ഭുത തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നൊവേനയും പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടായിരുന്നു ഇന്ന് അഞ്ചാം ദിനമായ ഇന്ന് വൈകിട്ട് 6 മണിക്ക്, റവ.ഫാദർ ആന്റണി പാലിയത്തറയുടെ മുഖ്യ കാർമികത്വത്തിൽ സാഘോഷ ദിവ്യ ബലിഅർപ്പിക്കപ്പെടും
സെന്റ് തെരേസ ബസിലിക്കയിൽ തിരുനാൾ ആഘോഷത്തിനായി എത്തി ച്ചേർന്ന തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാമ്പ്ലാനി പിതാവിന് മാഹി സെന്റ് തെരേസ ബസ്സിലിക്ക റക്ടർ റവ.ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു
മാഹിയിൽ ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്; വാക്ക്-ഇൻ ഇന്റർവ്യൂ ഒക്ടോബർ 14ന്
മാഹി: മാഹി റീജിയണൽ ഹെൽത്ത് സൊസൈറ്റിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം.
ഒക്ടോബർ 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ മാഹി ഗവ. ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് വാക്ക്-ഇൻ ഇന്റർവ്യൂ.
അപേക്ഷകർക്ക് 35 വയസ്സിൽ താഴെ പ്രായമുണ്ടായിരിക്കണം. ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി അല്ലെങ്കിൽ തത്തുല്യ യോഗ്യത, അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി എന്നിവയാണ് യോഗ്യത.
പ്രമുഖ ഗാന്ധിയൻമാരെ അനുസ്മരിച്ചു
മാഹി:കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി മാഹിയിലെ പ്രമുഖ ഗാന്ധിയൻ മാരും വിമോചന നേതാക്കളുമായ ഐ. കെ. കുമാരൻ മാസ്റ്റർ, പി. കെ. ഉസ്മാൻ മാസ്റ്റർ, സി. ഇ. ഭരതൻ, പി. കെ. രാമൻ തുടങ്ങിയവരെ തിലക മെമ്മോറിയൽ ക്ലബ്ബിൽ ചേർന്നസമ്മേളനത്തിൽ അനുസ്മരിച്ചു. ടി. പി ആർ നാഥ്അദ്ധ്യക്ഷത വഹിച്ചു. ചൂര്യായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. കെ. സത്യാനന്ദൻ, കെ. ഹരീന്ദ്രൻ, പി പി വിനോദൻ, രാജൻ തീയറാത്ത് പി സി ദിനേശൻ എന്നിവർ സംസാരിച്ചു. കെ കെ അനിൽകുമാർ, കെ. എം പവിത്രൻ, കെ. ചിതാനന്ദൻ, വി ശരവണൻ നേതൃത്വം നൽകി
ചിത്രവിവരണം:ചൂര്യായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
കരിദിനം ആചാരിച്ചു
മാഹി:ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന പ്രതിപക്ഷ എം. പി മരുൾപ്പടെയുള്ള ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യു ഡി എഫ് മാഹി മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പള്ളൂരിൽ പ്രതിഷേധ പ്രകടനവും ഇന്ദിര ഭവന് സമീപം ചേർന്ന പ്രതിഷേധയോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ ഇബ്രാഹിംകുട്ടിതൊണ്ടന്റവിട ഉദ്ഘാടനം ചെയ്തു. പി പി വിനോദൻ, സത്യൻ കേളോത്ത്,കൂലോത്തും കണ്ടി ബഷീർ, കെ. ഹരീന്ദ്രൻ, കെ.പി.രാജിലേഷ്, നളിനിചാത്തു, കെ. സുരേഷ് എന്നിവർ സംസാരിച്ചു. പ്രകട നത്തിന് വി. ടി ഷംസു ദ്ദീൻ, അൻസീൽ അരവിന്ദ്, കെ. വി. ഹരീന്ദ്രൻ, കെ കെ വത്സൻ, അജയൻ പൂഴിയിൽ, എ. വി. യൂസഫ്, കെ. എം പവിത്രൻ നേതൃത്വം നൽകി
ചിത്രവിവരണം: പള്ളുരിൽ നടന്ന പ്രതിഷേധ പ്രകടനം.
മാഹി തിരുനാൾ: ഭക്ഷ്യസുരക്ഷയും വിലക്കയറ്റവും ഉറപ്പാക്കാൻ കർശന പരിശോധനവേണം
മാഹി:ചരിത്രപ്രസിദ്ധമായ മാഹി പള്ളിയിലെ തിരുനാൾ മഹോത്സവത്തിന് തുടക്കമായതോടെ മാഹിയിലും പരിസരപ്രദേശങ്ങളിലും ആവേശകരമായ അന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണ്. മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് തീർഥാടകരും സന്ദർശകരുമാണ് മാഹിയിലേക്ക് ഒഴുകിയെത്തുന്നത് ഇവരെ സ്വീകരിക്കാനായി .വൈവിധ്യമാർന്ന സ്റ്റാളുകളും വിനോദകേന്ദ്രങ്ങളും നഗരത്തിലുടനീളം സജ്ജമായിക്കഴിഞ്ഞു.
എന്നാൽ ആഘോഷങ്ങളുടെ മറവിൽ അമിതവില ഈടാക്കുന്നതും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതും പൊതുജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. വലിയ തുകയ്ക്ക് സ്റ്റാളുകൾ ലേലം ചെയ്തു നൽകുന്നതോടെ അധികൃതരുടെ ചുമതല അവസാനിക്കുന്നില്ലെന്നും, ഉത്സവപ്പറമ്പുകളിലെ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ ശക്തമായ ഇടപെടൽ വേണമെന്നും ജനശബ്ദം മാഹി പ്രസിഡണ്ട് ചാലക്കര പുരുഷുവും ,ജനറൽ സെക്രട്ടറി ഇ.കെ. റഫീഖും അധികൃതരോടാവശ്യപ്പെട്ടു.
ആരോഗ്യസുരക്ഷയും ഗുണനിലവാരവും
താൽക്കാലികമായി ഉയരുന്ന ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളം, എണ്ണ, ഐസ്‌ക്രീം മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഗുണമേന്മ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ശുചിത്വമില്ലാത്ത സാഹചര്യത്തിൽ തയാറാക്കുന്ന ഭക്ഷണവും മലിനമായ വെള്ളവും വലിയ തോതിലുള്ള രോഗപ്പകർച്ചയ്ക്ക് കാരണമായേക്കാം. താൽക്കാലിക സ്റ്റാളുകളിൽ മാത്രമല്ല, നഗരത്തിലെ സ്ഥിരം ഹോട്ടലുകൾ,ബേക്കറികൾ, ബാറുകൾ എന്നിവിടങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കണം.
അളവിലും തൂക്കത്തിലും കൃത്രിമം; ലേബലില്ലാത്ത കൊള്ളലാഭം
ചില വ്യാപാരികൾ ജനത്തിരക്ക് മുതലെടുത്ത് കൊള്ളലാഭം കൊയ്യുന്നതായും പരാതികളുണ്ട്. 50 ഗ്രാം തികച്ചും ഇല്ലാത്ത പോപ്പ്കോണിന് 50 രൂപ വരെ ഈടാക്കുന്ന പ്രവണതയുണ്ട്. ഉൽപ്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ലീഗൽ മെട്രോളജി വിഭാഗം കർശന നിലപാട്സ്വീകരിക്കണം.
തിരുനാൾ ദിനങ്ങളിൽ സർപ്രൈസ് പരിശോധനകൾ നടത്താൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കണം. താൽക്കാലിക കടകൾക്കും റെസ്റ്റോറന്റുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കുക.
മാഹി നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണസാധനങ്ങൾക്കും വിനോദങ്ങൾക്കും കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കണം.
പരാതികൾ ഉടനടി അറിയിക്കാൻ താത്കാലിക കൗണ്ടറുകളോ ഹെൽപ്പ് ലൈൻ നമ്പറുകളോ സജ്ജമാക്കണം.
മറ്റൊരു മനുഷ്യന്റെ ആരോഗ്യം പണയം വെച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് വലിയ സാമൂഹിക വിപത്താണ്. ആഘോഷങ്ങൾ നാടിന്റെ നന്മയ്ക്കും ഒത്തൊരുമയ്ക്കും വേണ്ടിയുള്ളതാവണം. ജനങ്ങളുടെ ആരോഗ്യവും പോക്കറ്റും കവരുന്ന ഇത്തരം പ്രവണതകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
പരിമഠം ദുർഗ്ഗാ ക്ഷേത്രം
സംഗീതനൃത്ത-ഭക്തിസാന്ദ്രമാകും
ന്യൂമാഹി: പരശുരാമനാൽ പ്രതിഷ്ഠിതമായ പരിമഠം ശ്രീദുർഗ്ഗാ ക്ഷേത്രം നവരാത്രി കാലത്ത്സംഗിത-നൃത്ത കലകളുടെകേദാരമാകും.
108 ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രഥമസ്ഥാന അലങ്കരിക്കുന്നതും നൂറ്റാണ്ടുകളുടെ പ്രൗഢി പേറുന്നതുമായ പരിമഠം ശ്രീദുർഗ്ഗാക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം പൂർവ്വാധികം ഗംഭീരമായി ആഘോഷിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായികഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ഭക്തിനിർഭരമായ പൂജാദികർമ്മങ്ങളും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും കോർത്തിണക്കിയാണ് 11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവ രാത്രികൾക്ക് ക്ഷേത്രാങ്കണം വേദിയാകുന്നത്.ബ്രഹ്മശ്രീതെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ക്ഷേത്രത്തിലെ നിത്യനിദാനചടങ്ങുകൾ.
എല്ലാ ദിവസവും കാലത്ത്നിർമ്മാല്യംമുതൽ ഗണപതിഹോമം, ലളിതാസഹസ്രനാമജപം, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ വരെ പതിവ്പൂജാദികർമ്മങ്ങൾ നടക്കും.
കലയും സംഗീതവും അർച്ചനയാകുന്ന 11 ദിനങ്ങളാണ് നവരാത്രി നൃത്തസംഗീതോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
ഒക്ടോബർ 11-ന് ഞായറാഴ്ച മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ ചെയർമാൻ അഡ്വ. കെ.സത്യൻമഹോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ നവരാത്രി സന്ദേശ ഭാഷണവും,ഈയ്യത്തുംകാട് സൗഹൃദ കലാവേദിയുടെ നൃത്ത സംഗീതരാവുംഅരങ്ങേറും.തുടർന്നുള്ള ദിവസങ്ങളിൽ ഭക്തർക്കായി അതിഗംഭീരമായ കലാസന്ധ്യകളാണ് ഒരുക്കിയിരിക്കുന്നത്
ഒക്ടോബർ 12 (തിങ്കൾ): ശിവശക്തി കോടിയേരിയുടെ ഭക്തിഗാന മേള, വടക്കുമ്പാട് ചിദംബരം നാട്യഗൃഹത്തിന്റെ നൃത്ത നൃത്യങ്ങൾ.
ഒക്ടോബർ 13 (ചൊവ്വ): തലശ്ശേരി ശ്രീ ശാരദ ഭജൻസിന്റെ ഭജന, കോഴിക്കോട്മേളമലബാർ മ്യൂസിക്കൽ ഡാൻസ് ബാൻഡിന്റെ സംഗീത നൃത്ത സന്ധ്യ.
ഒക്ടോബർ 14 (ബുധൻ): വിശേഷാൽ ഉദയാസ്തമനപൂജ, 21 ക്ഷേത്രപ്രദക്ഷിണം, മഹാനിവേദ്യത്തോടെ അന്നദാനം,വൈകുന്നേരംസർവ്വൈശ്വര്യപൂജയും ഭഗവതിസേവയും.
തുടർന്ന് പുന്നോൽ ഗുരുകൃപനൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തോത്സവം.
ഒക്ടോബർ 15 (വ്യാഴം): ജയശ്രീ വിനോദ് കുമാറും സംഘവും നയിക്കുന്ന'സ്വരലയാമൃതം' സംഗീതവിരുന്ന്.
ഒക്ടോബർ 16 (വെള്ളി): പുതുച്ചേരി സർക്കാറിന്റെ 'കലൈമാമണി' അവാർഡ് ജേതാവ് ദിവ്യപ്രീയേഷ്നയിക്കുന്ന നൃത്താർച്ചന.
ഒക്ടോബർ 17 (ശനി): പരിമഠം ശ്രീ ദുർഗ്ഗാ സംഗീത നൃത്തവിദ്യാലയത്തിന്റെ നൃത്തസന്ധ്യ.
ഒക്ടോബർ 18 (ഞായർ):വൈകുന്നേരം 5 മണിക്ക് പൂജവെപ്പ് (ഗ്രന്ഥംവെപ്പ്). രാത്രി തലശ്ശേരി മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിലെ കുട്ടികളുടെ ശാസ്ത്രീയ സംഗീത നിശ.
ഒക്ടോബർ 19 (തിങ്കൾ - ദുർഗ്ഗാഷ്ടമി): സുപ്രസിദ്ധ സംഗീതാചാര്യൻ യു. ജയൻ മാസ്റ്റർ നയിക്കുന്ന 'ഭക്തി ഗാനാമൃതം' സംഗീതാരാധന.
ഒക്ടോബർ 20 (ചൊവ്വ - മഹാനവമി): രാവിലെയും വൈകുന്നേരവും വാഹനപൂജ. രാത്രി യുവസംഗീതജ്ഞൻ അദിബ് കെ.പി. അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും തുടർന്ന്ഭക്തിഗാനസുധയും. തുടർന്ന് ക്ഷേത്ര മാതൃസമിതിയും ദേശവാസികളും ചേർന്നൊരുക്കുന്ന നൃത്ത സംഗീത നിശ.
ഒക്ടോബർ 21 (ബുധൻ - വിജയദശമി): രാവിലെ ശ്രീഭദ്ര ഭജനസംഘത്തിന്റെ ഭജന, ഇഷാൽ കൃഷ്ണൻ-തൃഷാൽ കൃഷ്ണൻ എന്നിവരുടെ വയലിൻ കച്ചേരി. തുടർന്ന് സരസ്വതി പൂജ, ഗ്രന്ഥമെടുക്കൽ, പിഞ്ചുകുഞ്ഞുങ്ങൾക്കായി വിദ്യാരംഭം എന്നിവയും നടക്കും.
വിശേഷാൽ വഴിപാടുകളും നാടിന്റെ കൂട്ടായ്മയും
ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗാപ്പൂജ,വിദ്യാഗോപാല മന്ത്രാർച്ചന എന്നിവയും, മഹാനവമിയിൽ ലക്ഷ്മിപൂജ,സരസ്വതീപൂജ എന്നിവയും വിജയദശമി ദിനത്തിൽ കുട്ടികൾക്കായുള്ള തിരുമധുരവും, പ്രത്യേക വഴിപാടുകളായി നടക്കും.ക്ഷേത്രത്തിന്റെ നാനാമുഖമായ വികസനപ്രവർത്തനങ്ങൾക്ക് മുഴുവൻ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾപ്രതീക്ഷിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.എം പ്രദീപൻ , ട്രസ്‌റ്റിമാരായ ലിബാസ് ഭാസ്കർ,
സുധീർ കേളോത്ത്,ടി. സരോഷ് എന്നിവർ അറിയിച്ചു.
വോട്ട് ചേർക്കൽ: സ്പെഷൽ ക്യാമ്പ് ഇന്ന്(9)
മാഹി:എസ്.ഐ.ആർ നടപടിയിലൂടെ
നിലവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ എല്ലാ വ്യക്തികളെയും കണ്ടെത്തി അവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നാളെ (9/10.26) മാഹി നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് ബുത്തുകളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്പെഷ്യൽ ക്യാമ്പ് നടക്കും. ക്യാമ്പിൽ ബൂത്ത് ലെവൽ ഓഫീസിർമാർ വോട്ട് ചേർക്കേണ്ടവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്
മാഹി ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ അങ്കിത് കുമാർ ഐ.എ.എസ് അറിയിച്ചു.
പ്രതിമാസം 28,000 രൂപ ഹോണറേറിയം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം ഹാജരാകണം. Original രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ടുവരണം.
കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം പോരാളികളുടെ സംഗമ ഭൂമികയായി.
ചൊക്ലി:സി.പി.എം. വിപുലികൃത ജില്ല കമ്മിറ്റിയുടെ ഭാഗമായി ചൊക്ലി ലോക്കൽ കമ്മിറ്റി കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. നിടുമ്പ്രം കൊക്കോ മഠത്തിൽ നായനാർ നഗറിൽ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് മെംബർ പി.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.പാനൂർ ബ്ലോക്ക് പാഞ്ചായത്ത് അംഗംപി.കെ മോഹനൻ അധ്യക്ഷത വഹിച്ചു. എ. ശൈലജ, വി.കെ.രാകേഷ്, കെ. ദിനേഷ് ബാബു പി.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എ.ടി.കെ. സജീവൻ സ്വാഗതം പറഞ്ഞു.
അടിയന്തര വസ്ഥയിൽ പോലീസ് മർദ്ദനത്തിന് ഇരയാവരും, പാർട്ടി പ്രവർത്തനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചവർ, മിച്ചഭൂമി സമര പോരാളികൾ, മുൻകാല വനിത പ്രവർത്തകർ, ജയിൽ വാസമനുഷ്ഠിച്ചവർതുടങ്ങിയവരെആദരിച്ചു. ചൊക്ലി പ്രദേശത്തെ എഴുത്തുകാർ, കോളേജ് യൂണിയൻ ഭാരവാഹികൾ, സ്ക്കൂൾ ലീഡർമാർ, സ്പോർട്സ് രംഗത്ത് കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം:കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് മെംബർ പി.കെ.പ്രേംനാഥ് ഉദ്ഘാടനം
വോട്ട് ചേർക്കൽ: സ്പെഷൽ ക്യാമ്പ് ഇന്ന്(9)
മാഹി:എസ്.ഐ.ആർ നടപടിയിലൂടെ
നിലവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ എല്ലാ വ്യക്തികളെയും കണ്ടെത്തി അവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നാളെ (9/10.26) മാഹി നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് ബുത്തുകളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്പെഷ്യൽ ക്യാമ്പ് നടക്കും. ക്യാമ്പിൽ ബൂത്ത് ലെവൽ ഓഫീസിർമാർ വോട്ട് ചേർക്കേണ്ടവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്
മാഹി ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ അങ്കിത് കുമാർ ഐ.എ.എസ് അറിയിച്ചു.
എൻ. രവീന്ദ്രൻ നിര്യാതനായി
മാഹി:അഴിയൂർ ലാവണ്യയിൽ പരേതരായ ചോയി കമ്പൗണ്ടർ -ദേവി ദമ്പതികളുടെ മകൻ എൻ. രവീന്ദ്രൻ (86) നിര്യാതനായി. കെ. എസ്. ഇ.ബി. റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറാണ്. . ഭാര്യ: രമ
മകൻ: നിഖിൽ
മരുമകൾ: ഗ്രീഷ്മ
പേരമകൾ: മായ
സഹോദരങ്ങൾ: പത്മിനി, പരേതരായ ചന്ദ്രമതി, പ്രഭാകരൻ, പ്രസന്ന.
സൗജന്യ ആരോഗ്യ കേമ്പ് സംഘടിപ്പിച്ചു
പെരിങ്ങത്തൂർ: നഗരസഭ 22-ാം വാർഡ് വികസന സമിതിയുടേയും കരിയാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടേയും ആഭിമുഖ്യത്തിൽ ഈസ്റ്റ് കരിയാട് ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന സൗജന്യ ആരോഗ്യ ക്യാമ്പ് നഗരസഭാ വൈസ്ചെയർപേഴ്സൺ ടി.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷിത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സി.സി. നീതു, കെ.ഐശ്വര്യ എന്നിവർ രോഗികളെ പരിശോധിച്ചു. വാർഡ് കൗൺസിലർ സി.റീന, കൺവീനർ എൻ.ജയമോഹനൻ, പി.കെ.രാജൻ, വി.പി.രാജൻ, പി.സരിത, പി.സോണി എന്നിവർ സംസാരിച്ചു.
ചിത്രവിവരണം:നഗരസഭാവൈസ്ചെയർപേഴ്സൺ ടി.എം.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
ജനാർദ്ദനൻ നിര്യാതനായി.
മാഹി: പഴയ കാല സി.പി.എം പ്രവർത്തകനായ ചാലക്കര വാണിയങ്കണ്ടി ജനാർദ്ധനൻ(64) പിണറായിയിൽ നിര്യാതനായി. ഭാര്യ:ലക്ഷ്മി
മക്കൾ: നിഖിൽ,ദീപ്തി മരുമക്കൾ: സയന, നിമീഷ് സഹോദരങ്ങൾ: വാണിയങ്കണ്ടി ചന്ദ്രൻ, ഗംഗൻ പരേതനായ ബാലകൃഷ്ണൻ
മാങ്ങോട്ടും കാവിൽ
11 ദിവസം സംഗീത-നൃത്ത വിരുന്ന്;
ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടുംകാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 11 മുതൽ 21 വരെ സംഗീത-നൃത്തോത്സവം നടക്കും. വിവിധ കലാസംഘങ്ങളുടെ നേതൃത്വത്തിൽ ഭജൻ, കർണാടക സംഗീതം, ഭക്തിഗാനമേള, നൃത്തപരിപാടികൾ എന്നിവ 11 ദിവസങ്ങളിലായി അരങ്ങേറും. വിജയദശമി ദിനമായ 21ന് രാവിലെ സരസ്വതി പൂജയും 8.30ന് വിദ്യാരംഭവും ഗ്രന്ഥമെടുക്കലും നടക്കും.
11ന് പാനൂർ ശ്രീ വൽസം ഭജൻസിന്റെ ഭജൻ, 12ന് തില്ലാന നൃത്തവിദ്യാലയം പള്ളൂരും എസ്.എൻ. കലാവേദി കവിയൂരും ചേർന്നുള്ള നൃത്താർച്ചന, 13ന് തലശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ കർണാടക സംഗീതവും ഭക്തിഗാനമേളയും നടക്കും. 14ന് ശ്രീ. കുറുമ്പനൃത്തവിദ്യാലയം മുഴപ്പിലങ്ങാട്, 15ന് വോയ്സ് ഓഫ് മാഹി എന്നിവരുടെ പരിപാടികളുണ്ടാകും.
16ന് മാഹി ശിവം കലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യയും 17ന് ആശ്രയ റസിഡന്റ്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നൃത്തസംഗീത സന്ധ്യയും നടക്കും. 18ന് വൈകിട്ട് അഞ്ചിന് ഗ്രന്ഥവെപ്പും രാത്രി എട്ടിന് ചാലക്കര നാട്യഗൃഹത്തിന്റെ നൃത്താഞ്ജലിയും അരങ്ങേറും. 19ന് ശ്രീരഞ്ജിനികലാക്ഷേത്രം കണ്ണൂർ-മാഹിയുടെ നൃത്തോത്സവവും 20ന് വൈകിട്ട് ആറിന് നവരാത്രി കിഴി സമർപ്പണവും വാഹനപൂജയും നടക്കും. രാത്രി ഏഴിന് മാങ്ങോട്ടുംകാവ് കലാകേന്ദ്രം അവതരിപ്പിക്കുന്ന ‘അമൃതസംഗീതം’ അരങ്ങേറും.
21ന് രാവിലെ എട്ടിന് സരസ്വതി പൂജയും 8.30ന് വിദ്യാരംഭവും ഗ്രന്ഥമെടുക്കലും നടക്കും. വിദ്യാരംഭത്തിന് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. മേൽശാന്തി ബ്രഹ്മശ്രീഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജാകർമങ്ങൾ. പതിവ് പൂജകൾക്കു പുറമേ നവരാത്രി പൂജയും എല്ലാ ദിവസവും രാത്രി ലഘുഭക്ഷണ വിതരണവും ഉണ്ടായിരിക്കും.
ക്ഷേത്രം പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി.വി. രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത് എന്നിവർപത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രമുഖ ഗാന്ധിയൻമാരെ
അനുസ്മരിച്ചു
മാഹി:കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി മാഹിയിലെ പ്രമുഖ ഗാന്ധിയൻ മാരും വിമോചന നേതാക്കളുമായ ഐ. കെ. കുമാരൻ മാസ്റ്റർ, പി. കെ. ഉസ്മാൻ മാസ്റ്റർ, സി. ഇ. ഭരതൻ, പി. കെ. രാമൻ തുടങ്ങിയവരെ തിലക മെമ്മോറിയൽ ക്ലബ്ബിൽ ചേർന്നസമ്മേളനത്തിൽ അനുസ്മരിച്ചു. ടി. പി ആർ നാഥ്അദ്ധ്യക്ഷത വഹിച്ചു. ചൂര്യായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. കെ. സത്യാനന്ദൻ, കെ. ഹരീന്ദ്രൻ, പി പി വിനോദൻ, രാജൻ തീയറാത്ത് പി സി ദിനേശൻ എന്നിവർ സംസാരിച്ചു. കെ കെ അനിൽകുമാർ, കെ. എം പവിത്രൻ, കെ. ചിതാനന്ദൻ, വി ശരവണൻ നേതൃത്വം നൽകി
ചിത്രവിവരണം:ചൂര്യായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































