നാളുകൾ കഴിയുന്തോറും ബസലിക്കയിൽ തിരക്കേറുന്നു. : പുരുഷു ചാലക്കര

നാളുകൾ കഴിയുന്തോറും ബസലിക്കയിൽ തിരക്കേറുന്നു. : പുരുഷു ചാലക്കര
നാളുകൾ കഴിയുന്തോറും ബസലിക്കയിൽ തിരക്കേറുന്നു. : പുരുഷു ചാലക്കര
Share  
എഴുത്ത്

News desk

2026 Oct 07, 11:07 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി: നാളുകൾ കഴിയുന്തോറും മാഹി ബസലിക്ക തിരുനാൾ മഹോത്സവത്തിന് തിരക്കേറി വരുന്നു. വർണ്ണദീപാലംകൃതമായദേവാലയത്തിന് ഇരുവശങ്ങളിലും ഇടമുറിയാതെ നീണ്ട ക്യൂവായിരുന്നു.

 ഇന്നലെ ദിവ്യ ബലിഅർപ്പിച്ചത് റവ. ഫാദർ ജോൺ വെട്ടിമലയിലും, സഹ കാർമികനായി ഫാദർ അജയ് ജോർജും,, ഡീക്കൻ ജോമി അരഞ്ഞാണിയിലുമായിരുന്നു. തുടർന്ന് നൊവേന പ്രാർത്ഥന, പരിശുദ്ധ കുർബാനയുടെ ആശിർ വാദം, പ്രദക്ഷിണം എന്നിവ നടന്നു

capture_1791394701

 മുല്ലപ്പൂ, ജമന്തിമാല, മെഴുകുതിരി, രൂപങ്ങൾ എന്നിവയുടെ വിൽപ്പനക്കാർക്ക് നല്ല തിരക്കായിരുന്നു. ചന്തകളുംആളുകളെക്കൊണ്ട് നിറഞ്ഞു.

ഹലുവ , പൊരി, എന്നിവയാണ് പെരുന്നാൾ സ്പെഷ്യൽ .

 ഇന്ന് നടക്കുന്ന ദിവ്യ ബലിക്ക് തലശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ്ഡോ: മാർ ജോസഫ് പാബ്ലോ നി മുഖ്യകാർമ്മികത്വം വഹിക്കും.



balom

ചിത്ര വിവരണം: ഇന്നലെ നടന്ന സാഘോഷമായ ദിവ്യബലി

മാഹി ബസലിക്ക തിരുന്നാൾ ഇന്നലെയുടെ കാഴ്ചകൾ: ക്യാമറ: ആർട്ടിസ്റ്റ് സതി ശങ്കർ

capture_1791396782

ടി എസ് - മാതൃകാപരമായ സമർപ്പണം നടത്തിയ പണ്ഡിതൻ - എ വി അബ്ദുൽ റഹ്മാൻ മുസ്ലിയാർ


തലശ്ശേരി : ഖാളി പദവിയുടെ സൗന്ദര്യവും സൗരഭ്യവും ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നിലനിർത്തി സ്വാതികനായി മാതൃകാപരമായ സമർപ്പണം നടത്തിയ പണ്ഡിതനായിരുന്നു ഖാസി മർഹൂം ശൈഖുനാ ടി എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ എ വി അബ്ദുൽ റഹ്മാൻ മുസ്ലിയാർ പ്രസംഗിച്ചു. ടി എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ ഫൗണ്ടേഷൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അഡ്വ. പി വിസൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ജൗഹർ അലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. വി അബ്ദുൽ ലത്തീഫ് ഫൈസി, കെ പി ഇബ്രാഹിം പൂക്കോയ തങ്ങൾ, നാസർ ഫൈസി, പി കെ ഷാഹുൽ ഹമീദ്, പി പി സുലൈമാൻ ഹാജി, റസാഖ് പാനൂർ, സി കെ പി അബ്ദുൽ റഹിമാൻ കേയി, എം പി അസൈനാർ, സിപിഒ മുഹമ്മദ്, ടി കെ വസീം, നാസർകൈവേലിക്കൽ, വി ടി ഉസ്മാൻ, യു വി അഷ്റഫ്, ഇ ടി സൈനുദ്ദീൻ, വഹാബ് മാസ്റ്റർ പയ്യോളി, ഡോ. പി മഹമൂദ്, അബ്ദുൽ റഊഫ് ഫൈസി, ഇബ്രാഹിം ഫൈസി, ജലീൽ അയനിക്കാട്, വയലക്കണ്ടി റസാഖ് ഹാജി, റഹീം ചമ്പാട്, മമ്മു ഹാജി മാങ്ങാട് എന്നിവർ പ്രസംഗിച്ചു. ടി എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ ഖാളി സ്ഥാനം വഹിച്ച 30 മഹല്ലുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

അഡ്വ. പി വി സൈനുദ്ദീൻ (ചെയർമാൻ), അബ്ദുൽ റസാഖ് ഫൈസി (ജനറൽ കൺവീനർ), മാണിക്കോത്ത് മഷൂദ്(ട്രഷറർ) എന്നിവരടങ്ങുന്ന 21 അംഗ ടി എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ ഫൗണ്ടേഷൻ രൂപീകരിച്ചു. അബ്ദുൽ റസാഖ് ഫൈസി സ്വാഗതവും പി എം അഷ്റഫ്നന്ദിയും പറഞ്ഞു.


capture_1791396859

ഏഴാമത് പുതുച്ചേരി സംസ്ഥാന കളരി പയറ്റിൽ വിജയികളായ പള്ളൂർ സി വി എം കളരി സംഘത്തിലെ കുട്ടികളെ അനുമോദിച്ചു 


കളരി ഗുരുക്കൾ കെ സി ശശികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കളരിസംഘം രക്ഷാധികാരി രാഘവൻ വലിയപറമ്പ് കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സംഘം പ്രസിഡണ്ടും ഇൻസ്ട്രക്ടും ആയ ജിതേഷ്, സെക്രട്ടറി ശരത് മാഹി, ജോ. സെക്രട്ടറി വിപിൻ കെ പാറാൽ എന്നിവർ സംസാരിച്ചു 

പങ്കെടുത്ത 52 ഇനങ്ങളിൽ 32 ഇനങ്ങളിലും മെഡലുകൾ നേടി. 18 വിദ്യാർത്ഥികൾ നാഷണൽ കളരി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.

മെയ് പയറ്റ്, തെക്കൻ ചുവടുകൾ, ചവിട്ടി പൊങ്ങൽ, നെടുവടിപ്പയറ്റ് കുറുവടി പയറ്റ് , ഉറുമി വീശൽ എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്

capture_1791397110

18-ന്റെ നിറവിൽ കോൺട്രാക്റ്റിംഗ് പ്ലസ് ഇന്ത്യ

 മാഹി: കോൺട്രാക്റ്റിംഗ് പ്ലസ് ഇന്ത്യയുടെ 18-ാം വാർഷികം മാഹിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. 18 വർഷം പൂർത്തിയാക്കിയ കോൺട്രാക്റ്റിംഗ് പ്ലസിനെ അഭിനന്ദിച്ച അദ്ദേഹം, മാഹിയിൽ ഒരു സംരംഭം ആരംഭിച്ച്, ഏകദേശം 400 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ നൽകുന്ന ഒരു സ്ഥാപനമായി അതിനെ വളർത്തിയെടുത്തത് അഭിമാനകരമായ നേട്ടമാണെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് ചിറകുനൽകാൻ കമ്പനിക്ക് സാധിച്ചുവെന്നും പ്രത്യേകം പരാമർശിച്ചു.

 കോൺട്രാക്റ്റിംഗ് പ്ലസ് ഇന്ത്യ - ഓപ്പറേഷൻസ് ഡയറക്ടർ വിനോദ് സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.ടി. ഡയറക്ടർ അനൂപ് ദാമോദരൻ സ്വാഗതവും, എച്ച്. ആർ. മാനേജർ നീതു ശിവാനന്ദൻ നന്ദി പ്രകാശനവും നടത്തി.

 ചെയർമാനും സ്ഥാപകനുമായ മൈക്കൽ ഡിനീൻ, മാനേജിംഗ് ഡയറക്ടർ ഫെർഗൽ ലെനൻ, കോഡ്‌ഫയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകൻ പ്രാഞ്ചൽ ശ്രീവാസ്തവ, പി. മോഹൻ ആൻഡ് അസോസിയേറ്റ്സ് എൽ.എൽ.പി. സ്ഥാപകൻ സി.എ. പി. മോഹൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ജീവനക്കാരുടെ കലാപരിപാടികളും പ്രകടനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി; പരിപാടി ഏറെ സജീവവും അവിസ്മരണീയവുമായിരുന്നു .

വാർഷികാഘോഷങ്ങളുടെ ഭാഗമായി, കമ്പനി ജീവനക്കാരുടെ കൂട്ടായ്മയായ 'ഹെൽപ്പിംഗ് ഹാൻഡ്‌സ്', മാഹി ഗവൺമെന്റ് ആശുപത്രിയിലേക്ക് വാട്ടർ ഹീറ്ററും ഇരിപ്പിട സൗകര്യങ്ങളും സംഭാവന ചെയ്തു.

മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്

മാഹി: വിലക്കയറ്റം മൂലം ജീവിതച്ചെലവ് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വേതന വർധന ആവശ്യപ്പെട്ട് മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്. വേതന വർധന ആവശ്യപ്പെട്ട് ആറുമാസം മുമ്പ് നോട്ടീസ് നൽകിയിട്ടും ഇതുവരെ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്.

ഒക്ടോബർ 23ന് സൂചനാ പണിമുടക്ക് നടത്താനും തുടർന്ന് നവംബർ 1 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനും സംയുക്ത പെട്രോൾ പമ്പ് തൊഴിലാളി യൂണിയൻ തീരുമാനിച്ചു.

യോഗത്തിൽ ക. മോഹനൻ അധ്യക്ഷത വഹിച്ചു. ടി. സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട്, പി.സി. പ്രകാശൻ, വി. ജയബാലു, സത്യൻ കുനിയിൽ, സി.എച്ച്. പ്രദീപൻ എന്നിവർ സംസാരിച്ചു.

capture_1791397605

അഡ്വ: ടി. അശോക് കുമാർ എം എൽ എ ക്ക് സ്വീകരണം നൽകി

മാഹി:മാഹി എംഎൽഎ അഡ്വ. ടി.അശോക് കുമാറിന് മുസ്ലിം വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ്‌ കെ ഇ മമ്മു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ ഹമീദ് വി കെ സ്വാഗതം പറഞ്ഞു. മാഹിയുടെ വികസനപ്രവർത്തനങ്ങൾ, പൊതു ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ച നടന്നു.  മാഹിയുടെ സമഗ്രവികസനത്തിനും, ജനക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നു അഡ്വ. അശോക് കുമാർ പറഞ്ഞു. മുനവർ എം പി, വി ടി ശംസുദ്ധീൻ, സുലൈമാൻ കെ പി വി, നാസർ കല്ലോറോത്, ടി കെ വസീം, ഫിറോസ് കെ കെ, റഷീദ് പി പി, അഷറഫ് ഹാജി പി എ, തല്ഹത്, സമീർ, മമ്മു കെ ടി, എന്നിവർ സംബന്ധിച്ചു. മാഹിയിലെ വിവിധ മേഖലകളിലെ ജനങ്ങളുടെആവശ്യങ്ങൾ ജനപ്രതിനിധിയുടെ ശ്രദ്ധയിൽപെടുത്തുന്നതിനും,പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുംയോഗംതീരുമാനിച്ചു.


ചിത്രവിവരണം:പ്രസിഡന്റ്‌ കെ ഇ മമ്മുഅഡ്വ: ടി. അശോക് കുമാറിന് ഉപഹാരം നൽകുന്നു.

capture_1791397204

ലക്ഷ്മിനിര്യാതയായി

മാഹി :വടകര കെടി ബസാറിലെ കുനിയിൽ ലക്ഷ്മി(80), നിര്യാതയായി .ഭർത്തവ്: പരേതനായ പി.വി. വിജയൻ

മക്കൾ.:സീമ, റീമ ( ടീച്ചർ,മൗണ്ട് ഗൈഡ് ഇൻ്റർനാഷണൽ സ്‌കൂൾ പെരിങ്ങത്തുർ)

മരുമക്കൾ: സുരേഷ് ബാബു

അഡ്വ. അശോകൻ പള്ളൂർ, ഫാർമസിസ്റ്റ് (റിട്ട. ഇ എസ് ഐ  

 ഭാരതീയ വിചാരകേന്ദ്രം കണ്ണൂർ ജില്ല സിക്രട്ടറി)

സഹോദരങ്ങൾ - ദേവി, കൃഷ്ണൻ (മുംബൈ), ജാനു (പാലത്തായി), ശാരദ (പൊയിലൂർ ) , ലീല ,മാലതി,ബാലൻ,മോഹനൻ, സുരേന്ദ്രൻ.

capture_1791397321

ജാസ്സ് മ്യൂസിക്ക്സ് വിൻ്റേജ് കലക്ഷൻ

തലശ്ശേരി: തലശ്ശേരി മെയിൻ റോഡിൽ വാധ്യാർ പീടികക്ക് സമീപം യൂസ്ഡ് സംഗീതോപകരണങ്ങളുടെ ശേഖരങ്ങളുമായി 'ജാസ്സ് മ്യൂസിക്സ് വിൻ്റേജ് കലക്ഷൻ' പ്രവർത്തനം തുടങ്ങി. ഉല്ലാസ് മാസ്റ്ററും എമിർ മീഖായിലും ചേർന്ന് ഉദ്ഘാടനം ചെയ്തു.

  ജാഫർ ജാസ്സ്, ശ്രീജേഷ്, റഫ്നാസ്, കാസിം എം.സി, ഷാഫി അഴിയൂർ, ജസീർ, സി.കെ.ലത്തീഫ്, ഉമ്മർ ഹാജി, ഡയാന, സുബൈദ, സൈറ മുഹമ്മദ്, മുസ്തഫ മുഴപ്പിലങ്ങാട്, റിയാസ്, മസ്ഫർന തുടങ്ങിയവർ പങ്കെടുത്തു.

ചിത്രവിവരണം:ഉല്ലാസ് മാസ്റ്ററും എമിർ മീഖായിലും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

എസ്.ഐ.ആർ: വോട്ടർ പട്ടികയിൽ അർഹരായവരെ ഉൾപ്പെടുത്താൻ നടപടി


ഒക്ടോബർ 17 വരെ ബി.എൽ.ഒ മാർ വീടുകളിലെത്തി പേരുകൾ ചേർക്കും

എസ്.ഐ.ആർ 2026 ന്റെ കാലയളവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ വോട്ടർമാരെ ചേർക്കുന്നതിനുള്ള പ്രവർത്തനം ഇന്നു മുതൽ ഒക്ടോബർ 17 വരെ മാഹിയിൽ നടക്കും. എ.എസ്.ഡി പട്ടികയുടെ അടിസ്ഥാനത്തിൽ വിടുകളിലെത്തി ബൂത്ത് ലെവൽ ഓഫിസർമാർ പരിശോധിച്ചാണ് പേരുകൾ ഉൾപ്പെടുത്തുക. എസ്.ഐ.ആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, എസ്.ഐ.ആറിനിടയിലോ അതിനുശേഷമോ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയിരിക്കാവുന്ന അർഹരായ വ്യക്തികളുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർമാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ യുവാക്കളെയും ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവരെയും ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി, നിലവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ എല്ലാ വ്യക്തികളെയും കണ്ടെത്തി അവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക നടപടികൾ ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പുതുച്ചേരിയിലും ആരംഭിച്ചിട്ടുണ്ട്. എസ്.ഐ.ആർ - 2026ൽ തയ്യാറാക്കിയ എ.എസ്.ഡി പട്ടിക റഫറൻസിനായി പുതുച്ചേരി ചീഫ് ഇലക്ടറൽ ഓഫീസിന്റെ cropuducherry.PY.Rov.in/voters2025/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി ലഭ്യമാണ്. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തി പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് പുതുച്ചേരി ചീഫ് ഇലക്ടോറൽ ഓഫീസർ എ.എസ്.പി.എസ് രവിപ്രകാശ് ഐ.എ.എസ് അറിയിച്ചു.

ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ്: വി.പി.ആർ. മുഴപ്പിലങ്ങാടിന് 37 റൺസ് ജയം

തലശ്ശേരികോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ വി.പി.ആർ. ക്ലബ് മുഴപ്പിലങ്ങാട് 37 റൺസിന് കണ്ണൂർ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെപരാജയപ്പെടുത്തി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വി.പി.ആർ. മുഴപ്പിലങ്ങാട് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. ടീമിനായി സൽമാൻ ഫാരിസ് 28 റൺസും, സിദ്ധാർഥ് പ്രദീപ് 27 റൺസും, ജിതിൻ 20 റൺസുമെടുത്തു.

മറുപടിബാറ്റിങ്ങിനിറങ്ങിയ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 18.5 ഓവറിൽ 109 റൺസിന് ഓൾഔട്ടായി.

വി.പി.ആർ. മുഴപ്പിലങ്ങാടിനായി ജുനൈദ് എം.കെ. 4 വിക്കറ്റും, സൽമാൻ ഫാരിസ് 3 വിക്കറ്റും വീഴ്ത്തി.കളിയിലെ താരമായി വി.പി.ആർ. മുഴപ്പിലങ്ങാടിന്റെ സൽമാൻ ഫാരിസിനെ തിരഞ്ഞെടുത്തു.

കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് കോണോർവയൽ ക്രിക്കറ്റ്സ്റ്റേഡിയത്തിൽ നടക്കും.രാവിലെ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബ്ബിനെയും, ഉച്ചയ്ക്ക് തലശ്ശേരി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ്ബിനെയും നേരിടും.

nishanth-blue


mannan-palamruth
manna-new
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w