കേരളീയ ചിത്രകലയുടെ ആചാര്യ സ്ഥാനീയനായ സി.വി.ബാലൻ നായരുടെസ്മരണയിൽ കേരള സ്കൂൾ ഓഫ് ആർട്സ് ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനുംബഹുമുഖപ്രതിഭയുമായ കെ.കെ. മാരാർക്ക് ലഭിച്ചതിൽ കലാ ലോകം ഏറെ സന്തോഷിക്കുകയാണ്. ഒരു ലക്ഷം രൂപയും, ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നസമഗ്രസംഭാവനയ്ക്കുള്ളഅവാർഡ്അർഹതപെട്ട കലാകാരന്റെ കൈകളിലാണ് എത്തിച്ചേരുന്നതെന്നതിൽ നൂറുകണക്കിന് ശിഷ്യരും, കേരളത്തിലുടനീളമുള്ള സൗഹൃദ വലയുംഏറെ അഭിമാനിക്കുകയാണ്.
കല, സാഹിത്യം, ചരിത്രം സംസ്ക്കാരം തുടങ്ങി വിവിധങ്ങളായ സരണികളിലൂടെ ചാലിട്ടൊഴുന്ന സർഗ്ഗ പ്രതിഭയാണ് അദ്ദേഹം.
ഏത് വിഷയത്തിലും ആധികാരികമായി പ്രഭാഷണംനടത്താനുള്ള അസാധാരണമായ സിദ്ധി വൈഭവമുള്ള അദ്ദേഹത്തെസഞ്ചരിക്കുന്നവിജ്ഞാനകോശമെന്നാണ്പലരുംവിശേഷിപ്പിക്കാറുള്ളത്. ഫോട്ടോഗ്രാഫിയിലെ കലാപരതയും, കലയിലെഫോട്ടോജനിക്കും നാടൻ കലകളുടെ തനിമയുമെല്ലാം, ഈ മനുഷ്യന്റെ ഓരോ ജീനിലും സംഭരിച്ചു വെച്ചിരിക്കുന്നു.
കൃഷ്ണകുമാർ മാരാർ എന്നകെ.കെ.മാരാർ,രാജ്യത്തെ തന്നെ പ്രമുഖ ചിത്രകാരനും,ചരിത്രകാരനും,,കലാനിരൂപകനും, കലാഗവേഷകനും, ഫോക്ലോറിസ്റ്റും, ഗ്രന്ഥകാരനുമാണ്. അഞ്ച്പതിറ്റാണ്ടുകളായി കല, സംസ്കാരം, പാരമ്പര്യം, നാടൻ കലാരൂപങ്ങൾഎന്നിവയുടെസംരക്ഷണത്തിനും പഠനത്തിനും പ്രചാരണത്തിനുമായി വിശ്രമമില്ലാതെ പ്രവർത്തിച്ചുവരുന്നു.
ഇന്ത്യക്കകത്തും പുറത്തും നടന്നഒട്ടേറെ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കലാസൃഷ്ടികൾ ഇന്ത്യയിലുംവിദേശത്തുമുള്ളനിരവധിശേഖരങ്ങളിൽഇടംപിടിച്ചിട്ടുണ്ട്
പുരസ്ക്കാരങ്ങളുടെ പൂമഴ തന്നെ ഈ പ്രതിഭയുടെ മേൽ പെയ്തിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി സംസ്ഥാന അവാർഡ് രണ്ടുതവണലഭിച്ചിട്ടുള്ള മാരാർ മാഷ് ,
കേരള ലളിതകലാ അക്കാദമിയുടെ പരമോന്നതബഹുമതിയായ അക്കാദമി വിശിഷ്ടാംഗത്വവുംനേടിയിട്ടുണ്ട്.കേരള ചിത്രകലാ പരിഷത്ത് പുരസ്‌കാരം
കുവൈറ്റ് ഫോക് അവാർഡ്,ബഹ്റൈൻ സൗഹൃദവേദിഅവാർഡ്,സർദാർ ചന്ദ്രോത്ത് ട്രസ്റ്റ്അവാർഡ്,എൻ.ടി.ടി.എഫ്. പുരസ്‌കാരം
ഫോക്ലാൻഡ്പുരസ്‌കാരം,ഇടൂഴി ആയുർവേദ ഫൗണ്ടേഷൻപുരസ്ക്‌കാരംചെന്നൈ മലയാളി സൗഹൃദവേദി പുരസ്ക്‌കാരംതുടങ്ങി
നിരവധിദേശീയ-അന്തർദേശീയപുരസ്‌കാരങ്ങളുംആദരങ്ങളുംനേടിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിൻറെ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സീനിയർ റിസർച്ച് ഫെലോഷിപ്പ്നേടിയിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലുമായി നടന്ന നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗോവ രാജ്‌ഭവൻ സെമിനാർ, ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ സംഘടിപ്പിച്ചസെമിനാർ, ഉത്തർപ്രദേശിലെ കേന്ദ്ര സർക്കാരിൻ്റെ വൃന്ദാവൻ ശോധ് സ്ഥാപാൻ (ഉന്നത ഗവേഷണ സ്ഥാപനം), സെൻ്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്, കേരള സെമിനാറുകൾ, ലളിതകലാ അക്കാദമി, സംഗീതനാടകഅക്കാദമി, കേരളകലാമണ്ഡലം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള പുരാവസ്‌തു വകുപ്പ്, ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റി,ഫോക്ക്‌ലാൻ്റ്ഇൻ്റർനാഷണൽ സെമിനാർ (പോർട്ട് ബ്ലയർ, ആന്തമാൻ) എന്നിവ ഉൾപ്പെടെ നിരവധി ദേശീയ സെമി നാറുകളിലും നേപ്പാൾ, ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട്, കാൽവ് എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്രസെമിനാറുകളിലുംപ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ചെന്നൈ അഡയാർ കലാക്ഷേത്ര, സ്റ്റുട്ട്ഗാർട്ട് സ്റ്റേറ്റ് ലൈബ്രറി, പാരീസ്എന്നിവിടങ്ങളിലടക്കം നിരവധി സ്ഥലങ്ങളിൽ ഡെമോൺസ്ട്രേഷനുകൾ നടത്തിയിട്ടുണ്ട്. തെയ്യത്തെക്കുറിച്ച് അഞ്ഞൂറിലേറെ വേദികളിൽ സചിത്ര അവതരണങ്ങൾ നടത്തി.കേന്ദ്രലളിതകലാ അക്കാദമി, തമിഴ്‌നാട് ലളിതകലാ അക്കാദമി, ഗോവ അക്കാദമി, ലക്ഷദ്വീപ് അക്കാദമി, കേരള ലളിതകലാ അക്കാദമി തുടങ്ങിയസ്ഥാപനങ്ങളുടെ നിരവധി ദേശീയ ചിത്രകലാക്യാമ്പുകളിൽ ക്ഷണിതാവായിരുന്നു.ലക്ഷദ്വീപ്,മാഹിക്യാമ്പുകളിൽഡയറക്ടറായുംപ്രവർത്തിച്ചിരുന്നു.
പാരമ്പര്യകലകളെക്കുറിച്ചുംനാടൻകലകളെക്കുറിച്ചുംഅഗാധമായപാണ്ഡിത്യമുള്ള മാരാർ മാഷ്, ഗവേഷണവും കലാരംഗത്തെ പ്രവർത്തനങ്ങളുംഒരുമിച്ച് കൊണ്ടുപോയി. ഇന്ത്യൻചുമർചിത്രകലാ പാരമ്പര്യത്തെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രംഉപദേഷ്ടാവ്, ഗുരുവായൂർ ദേവസ്വം അക്കാദമിക്ക് കൗൺസിൽ അംഗം, കേരള സാംസ്‌കാരിക വകുപ്പിൻ്റെ ആറന്മുള വാസ് ഗുരുകുലത്തിലെ ഗസ്റ്റ് ഫാക്കൽറ്റിതുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കേരള സർക്കാരിൻ്റെ കേരള ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങളിൽ നേരത്തെ ഭരണസമിതി അംഗമായിരുന്നു. കേരള സ്കൂൾ ഓഫ് ആർട്സ് സെക്രട്ടറിയായും , പ്രസിഡൻ്റായും നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാരഥിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജർമ്മനിയിലെ കാൽവിൽ നടന്ന ഹെർമൻ ഹെസ്സെ ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രതിനിധിസംഘത്തിൻ്റെകോർഡിനേറ്ററായിരുന്നു. ബാഡൻ-വുട്ടൻബർഗ് സംസ്ഥാന അസംബ്ലി മൊമൻ്റോ നൽകി ആദരിച്ചു.
ആയിരം വർഷങ്ങൾക്കപ്പുറമുള്ള കേരളത്തിൻ്റെ പ്രാചീന ചിത്രകലയെ വ്യക്തമായി രേഖപ്പെടുത്തിയ ഏക സചിത്ര കലാചരിത്ര ഗ്രന്ഥമെന്ന ഖ്യാതി നേടിയതും,ഉത്തരകേരളത്തിലെ ചുമർ ചിത്രങ്ങളെക്കുറിച്ച് ജർമ്മൻ, ഇംഗ്ലീഷ് ഭാഷകളിൽ അർനോൾഡ്ഷെ പ്രസിദ്ധീകരിച്ചതുമായ "Wall Paintings of North Kerala, India" എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ കർത്താവുമാണ്. ഈ ഗ്രന്ഥത്തിൻ്റെ ജർമ്മൻ ആമുഖം എഴുതിയത് ഗുണ്ടർട്ട് കുടുംബത്തിലെ ഡോ.. ആൽബഹ്ത് ഫ്രൻസാണ്. അമ്പത് വർഷങ്ങൾക്ക് മുൻപ് മാരാർ മാഷ് നടത്തിയ കഠിനാധ്വാനത്തിൻ്റെ ഫലമാണ് ഈ അപൂർവ ഗ്രന്ഥം.
കേരളത്തിലെയും സമീപസംസ്ഥാനങ്ങളിലെയും രംഗകലകളിലെ ശരീരചിത്രത്തെക്കുറിച്ചുള്ള ഗവേഷണഗ്രന്ഥം പൂർത്തിയാക്കിയിട്ടുണ്ട്. ഉത്തരകേരളത്തിലെ വർണദാരുശിൽപ പാരമ്പര്യം,തലശ്ശേരിയുടെ സാഹിത്യചരിത്രം, തലശ്ശേരിഭാഷാനിഘണ്ടു എന്നിവയുടെ അവസാനമിനുക്കുപണികളിലാണ് ഇപ്പോൾ. തെയ്യങ്ങൾ,കളമെഴുത്ത് ഉൾപ്പെടെയുള്ള നിരവധി കേരളീയ ദൃശ്യകലാരൂപ ങ്ങളുടെ ബൃഹദ് ചിത്രശേഖരം തയ്യാറാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റേതായി നൂറുകണക്കിന്ലേഖനങ്ങളുംപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.തലശ്ശേരിയിലെപ്രമുഖസാംസ്ക്കാരിക കേന്ദ്രമായ സ്പോർട്ടിങ്ങ് യുത്ത് സ്ലൈബ്രറി, കേരള സ്കൂൾ ഓഫ് ആർട്സ്, മാഹി മലയാള കലാഗ്രാമംഎന്നിവയുടെ ചാലക ശക്തി കൂടിയാണ് ഈ മഹാ പ്രതിഭാശാലി.
ഏത് വിഷയത്തിലും റഫറൻസില്ലാതെ ആധികാരികമായി സംസാരിക്കാൻ ശേഷിയുള്ളപ്രതിഭയാണ് മാരാർ മാഷ്.
ശ്രീവിനായക കലാക്ഷേത്രം വാർഷികവും. നവരാത്രി കലോത്സവവും.
മാഹി: പള്ളൂർ കോയ്യോട്ട് തെരു ശ്രീവിനായക കലാക്ഷേത്രം ഇരുപത്തിയെട്ടാം വാർഷികാഘോഷവും, നവരാത്രി കലോത്സവവും ഒക്ടോബർ 10, 17, 18 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും.
10 ന് കാലത്ത് 9 മണിക്ക് ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വർണ്ണോത്സവം നടക്കും.കഥാകൃത്ത് പ്രതീപ് കൂവ്വയുടെ അദ്ധ്യക്ഷതയിൽ ചിത്രകാരി മാനസ ജയേഷ് ഉദ്ഘാടനം ചെയ്യും.
17 ന് നവരാത്രി സംഗീതോത്സവം ഒന്നാം നാളിൽ കാലത്ത് 8.30 ന് വിഖ്യാത സംഗീതജ്ഞൻ കെ.രാഘവൻ മാസ്റ്റരുടെ വീട്ടിലെത്തി സംഗിതാർച്ചന നടത്തും. 9.30 ന് ശ്രീമഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നവരാത്രി സംഗീതോത്സവം ജയ പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ദാസൻ ഇളയ ചെട്ട്യാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതാദ്ധ്യാപിക ബിന്ദു വത്സന്റെ നേതൃത്വത്തിൽ സംഗിതാർച്ചന. വിനായക കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം.വൈ. 6.30 ന് കെ. തമ്പാൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്ക്കാരിക സദസ് ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്യും. 8 മണിക്ക്സംഗീതാർച്ചന .8.30 ന് വത്സൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നൃത്ത നിശ ..
18 ന് കാലത്ത് 9.30 ന് ലളിത ഗാന മത്സരം. ദാസൻ കാണിയുടെ അദ്ധ്യക്ഷതയിൽ ഗായകൻകെ.കെ.രാജീവ് ഉദ്ഘാടനം ചെയ്യും.
വൈ .. 6.30 ന് സംഗിതജ്ഞൻ കെ.കെ. സ്വരാഗ് മാസ്റ്ററുടെ ശിഷ്യർ അവതരിപ്പിക്കുന്ന ശാസ്ത്രിയ സംഗീതം. വൈ 7.30 ന് സമാപന സമ്മേളനം സുനിൽകുമാർ മൂന്നങ്ങാടിയുടെ അദ്ധ്യക്ഷതയിൽ അഡ്വ:ടി.അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ബഹുഭാഷാപണ്ഡിതൻ സി ദാമോധരൻ മാസ്റ്റരെയും,ഫുട്ബാൾ താരം ശ്രീദേവ് ശ്രീജേഷിനേയും
ആദരിക്കും. 8.30 ന് വിവിധകലാപരിപാടികൾ അരങ്ങേറും.
21ന് വിദ്യാരംഭ നാളിൽ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, ചിത്രരചന, ശാസ്ത്രീയ സംഗീതം എന്നിവയിൽ പുതിയ ബാച്ച് ആരംഭിക്കുമെന്ന് പ്രസിഡണ്ട് കെ. തമ്പാൻ മാസ്റ്ററും, സെക്രട്ടരി പി. രതീഷ് കുമാറും അറിയിച്ചു.
കരാത്തെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽകരസ്ഥമാക്കി
കരാത്തെ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന പ്രീമിയം ലീഗ് കരാത്തെ ചാമ്പ്യൻഷിപ്പിൽ 12 വയസ്സിന് താഴെയുള്ള ബിലോ 60 കിലോ ഫൈറ്റിംഗ് വിഭാഗത്തിൽ ഗോൾഡ് മെഡൽകരസ്ഥമാക്കിയ മിഹിർ കിരൺ, സ്പോർട്സ് കരാട്ടെ ഡോ അക്കാദമി ഓഫ് ഇന്ത്യയിലെ സെൻസായ് കെ.വിനോദ് കുമാറിന്റെ ശിഷ്യനാണ്
മാഹി ബസലിക്കയിലേക്ക്
തീർത്ഥാടക പ്രവാഹം.
മാഹി: വിശുദ്ധ മാതാവിന്റെ അനുഗ്രഹം തേടി വൻ ജനക്കൂട്ടമാണ് ഇടതടവില്ലാതെ സെന്റ് തെരേസാ ബസലിക്കയിലെത്തുന്നത്. ബസിലിക്ക തിരുനാളിന്റെ രണ്ടാം ദിവസം മുഖ്യ കാർമികനായി ദിവ്യബലിയർപ്പിച്ചത് റവ ഫാദർ.ഷാജു ആന്റണിയാണ്., സഹ കാർമികനായി റവ. ഫാദർ മാത്യു കൊട്ടാരവും പങ്കാളിയായി. ദിവ്യ ബലിക്കു നേതൃത്വം നൽകിയത് സെന്റ് പീറ്റേഴ്സ് കുടുംബ യൂണിറ്റായിരുന്നു.
.ഇന്ന് വൈകുന്നേരം 6 മണിക്ക് റവ. ഫാദർ. ജോൺവെട്ടിമലയിലിന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യ ബലി നടക്കും., നൊവേന, പ്രദക്ഷിണം എന്നിവയുണ്ടാകും.,ദിവ്യ ബലിക്ക് നേതൃത്വം നൽകുന്നത് സെന്റ് ജോസഫ് കുടുംബയൂണിറ്റാണ്.
ചിത്രവിവരണം:റവ ഫാദർ.ഷാജു ആന്റണി ദിവ്യബലിക്ക് കാർമ്മികത്വം വഹിക്കുന്നു.
ഇതുവരെ ഉറങ്ങി.
ഉണർന്നപ്പോൾ പെരുന്നാൾ തിരക്ക് !
മാഹി: പൊട്ടിപ്പൊളിഞ്ഞ് കിടന്ന മാഹിയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡായ ഗവ: ഹൗസിലേക്കും, ടാഗോർ ഉദ്യാനത്തിലേക്കും, അഴിമുഖത്തേക്കും വോക്ക് വേയിലേക്കുമുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കാൻ അധികൃതർക്ക് നേരം കിട്ടിയത് ലക്ഷങ്ങൾ വന്നെത്തുന്ന തിരക്കേറിയ പെരുന്നാൾ ആഘോഷ വേളയിൽ..! ഇത്രയും കാലം ഉറങ്ങിക്കിടന്നവരാണ് പെരുന്നാളിന്റെ രണ്ടാം ദിവസം സ്റ്റാച്യു സ്ക്വയറിൽ റോഡടച്ച് റിപ്പയർ ആരംഭിച്ചത്. പെരുന്നാളിനെത്തുന്നവരെല്ലാം ഇവിടേയും വന്നെത്തുക പതിവാണ്. ഇതു മൂലം വിദൂരങ്ങളിൽ നിന്നടക്കം മയ്യഴി കാണാനെത്തിയവർ ഏറെ ബുദ്ധിമുട്ടുകയാണ്.
ചിത്ര വിവരണം: ഗതാഗതം തടഞ്ഞ് അറ്റകുറ്റപ്പണികൾ നടത്തുന്നു.
ജഗന്നാഥ ക്ഷേത്രത്തിൽ ആയില്യം പൂജ നടന്നു.
തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ കന്നി മാസ ആയില്യം പൂജ നടന്നു.
സർപ്പദോഷനിവൃത്തിക്കുംസന്താനശ്രേയസിനും, വിവാഹ തടസ്സം, ഭൂമിദോഷംരാഹുർദോഷം തുടങ്ങിയ ദോഷപരിഹാരങ്ങൾക്കായി നടന്ന ആയില്യം പൂജയ്ക്ക് ക്ഷേത്രം മേൽശാന്തി വി.ടി രാമചന്ദ്രൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ആയില്യം പൂജ നൂറും പാലും, ഇളനീർ അഭിഷേകംഎന്നിവയുണ്ടായി
ചിത്രവിവരണം മേൽശാന്തി വി.ടി രാമചന്ദ്രൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ആയില്യം പൂജ
കന്നി ആയില്യത്തിന് കാഞ്ഞിരമുള്ളപറമ്പിൽ
ഭക്തജനസാഗരം
ന്യൂമാഹി: പെരിങ്ങാടി ശ്രീകാഞ്ഞിരമുള്ളപറമ്പ്ഭഗവതിക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യംനാൾ ആഘോഷത്തിന് വൻ ഭക്തജനത്തിരക്ക്. രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ നീണ്ട നിരയായിരുന്നു. വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിയനൂറുകണക്കിന് ഭക്തർ പൂജകളിലും വഴിപാടുകളിലും പങ്കെടുത്തു.
മുട്ട സമർപ്പണവും നാഗപൂജയും നടത്തി. തുടർന്ന് പ്രസാദ ഊട്ടും നടന്നു. പൂജാകർമങ്ങൾക്ക് ക്ഷേത്രം മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.
ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. സരസ്വതി പൂജ, വാഹനപൂജ, ഗ്രന്ഥപൂജ, വിദ്യാരംഭം, ഭജന തുടങ്ങിയ ചടങ്ങുകളും ഇതിന്റെ ഭാഗമായി നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ചിത്രവിവരണം:ക്ഷേത്രം മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വംവഹിക്കുന്നു.
വി.എം.വനജാക്ഷി നിര്യാതയായി.
മണ്ണയാട്:നമ്പ്യാർ പീടിക മണാട്ടുകുന്ന് ഭഗവതി ക്ഷേത്രത്തിന് എതിർവശം വാഴയിൽ ഹൗസിൽവി.എം. വനജാക്ഷി (80)നിര്യാതയായി.
പരേതനായ സ്വാതന്ത്ര്യ സമര സേനാനി എം സി ദാമോദരൻ്റെയും പരേതയായ വി എം മാധവിയുടെയും മകളാണ്.
സഹോദരങ്ങൾ:വി.എം. പദ്മാക്ഷി .വിഎം. ജലജാക്ഷി , പരേതരായ വി എം, രാജീവൻ , വി.എം.പങ്കജാക്ഷൻ
ജില്ല ഡി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എ. അഭിമന്യു കളിക്കാരെ പരിചയപ്പെടുന്നു.
ജില്ല ഡി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : യുവധാര ക്രിക്കറ്റ് ക്ലബ്ബിന് 81 റൺസ് ജയം
തലശ്ശേരി :കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ഡി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന മത്സരത്തിൽ യുവധാര ക്രിക്കറ്റ് ക്ലബ് 81 റൺസിന് കല്ലിക്കണ്ടി എൻ.എ.എം. കോളേജിനെ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത യുവധാര ക്രിക്കറ്റ് ക്ലബ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. യുവധാരയ്ക്കായി അഭിനവ് കെ. പുറത്താകാതെ 36 റൺസും, ഷസ്ബാൻ 18 റൺസും, പരാഗ് പി. 17 റൺസും നേടി. എൻ.എ.എം. കോളേജിനായി സിനാൻ എ. 4 വിക്കറ്റും ഷാമിൽ 2 വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ എൻ.എ.എം. കോളേജ് 15 ഓവറിൽ 96 റൺസിന് എല്ലാവരും പുറത്തായി. സജാദ് 21 റൺസും സിനാൻ എ. 20 റൺസും സിനാൻ 14 റൺസും നേടി. യുവധാരയ്ക്കായി അഭിനവ് രഞ്ജിത് 4 വിക്കറ്റ് വീഴ്ത്തി.കളിയിലെ കേമനായി അഭിനവ് രഞ്ജിത്തിനെ തെരഞ്ഞെടുത്തു.
രാവിലെ ഡി ഡിവിഷൻ ലീഗിന്റെ ഉദ്ഘാടനം ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എ. അഭിമന്യു നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി പി നവാസ്, സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ന് (ബുധനാഴ്ച) രാവിലെ നടക്കുന്ന ബി ഡിവിഷൻ ലീഗ് മത്സരത്തിൽ കണ്ണൂർ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് മുഴപ്പിലങ്ങാട് വി.പി.ആർ ക്ലബ്ബിനേയും
ഉച്ചയ്ക്ക് നടക്കുന്ന ഡി ഡിവിഷൻ ലീഗ് മത്സരത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് തലശ്ശേരി ക്രൈസ്റ്റ് കോളേജിനേയും നേരിടും.
മാഹി ബസലിക്ക തിരുന്നാളിൽ ഇന്നലത്തെവിശേഷങ്ങൾ കലൈമാമണി സതീശങ്കറിന്റെ ക്യാമറ കണ്ണുകളിൽ...
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































