മാഹി ബസിലിക്കയിൽ
തിരുനാൾ കൊടിയേറി;
ഇനിയുള്ള 17 ദിനരാത്രങ്ങൾ
മയ്യഴിക്ക് 'ദേശീയോത്സവം.....
മാഹി: പള്ളി മണികൾ കൂട്ടത്തോടെ മുഴങ്ങുകയും,നഗരസഭാ കാര്യാലയത്തിൽ നിന്ന് സൈറൺ മുഴങ്ങുകയും, കാതടപ്പിക്കുന്ന കതിനാവെടികൾ മുഴങ്ങു കയും ചെയ്യവെ, ഇന്നലെ ഉച്ചക്ക് 12 മണിക്ക് വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ അഭൗമ സൗന്ദര്യമുള്ള ദാരുശിൽപ്പം ബസലിക്ക വൈദികൻ റെക്ടർ സെബാസ്റ്റ്യൻ കാരെക്കാട്ട് പൊതുവണക്കത്തിന് വെച്ചു. കഴിഞ്ഞ ഒരു വർഷമായി രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തെ കൺനിറയെ കണ്ട് ആത്മനിർവൃതിയടയാൻ ആയിരങ്ങളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്. മധുരിതമായകീർത്തനാലാപനങ്ങൾ ദേവാലയത്തിലാകെ ആത്മീയ വിശുദ്ധി പടർത്തി. പൊതുവണക്കത്തിന് അൾത്താരയിൽ കൊണ്ടുവന്ന വിശുദ്ധ അമ്മയ്ക്ക് ജമന്തിപൂമാലകളണിയിക്കാനും, മെഴുകുതിരികൾ കത്തിക്കാനും നിലയ്ക്കാത്ത തിരക്ക് അനുഭവപ്പെട്ടു. കൊടിയേറ്റത്തിനും , മയ്യഴി അമ്മയെ വരവേൽക്കാനും മാഹി എം എൽ എ.അഡ്വ.ടി. അശോക് കുമാറും, ശിവഗിരിയിലെ സ്വാമി പ്രേമാനന്ദയുമടക്കമുള്ളപ്രമുഖർപങ്കെടുത്തു.
കൊടിയേറ്റച്ചടങ്ങിൽ പങ്കെടുക്കാൻ ബസിലിക്കഅങ്കണത്തിലും പരിസരത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൊരി വെയിലിൽ നീണ്ട ക്യൂവിൽകാത്തുനിന്നാണ് വിശ്വാസികൾ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദർശിച്ച് പ്രാർഥന നടത്തിയത്. ഫ്രഞ്ച് വാസ്തുശിൽപ്പ ചാതുരിയാർന്ന വിശാലമായ അൾത്താരയിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലാണ് ദർശനത്തിന്അവസരമൊരുക്കിയിട്ടുള്ളത്.
ഒക്ടോബർ 14ന് തിരുനാൾ ജാഗര ദിനത്തിൽ വൈകിട്ട് ഏഴിന് വിശുദ്ധ അമ്മ ത്രേസ്യയുടെതിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം നടക്കും. ഒക്ടോബർ 15നാണ് പ്രധാന തിരുനാൾ. പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെവിശ്വാസികളുടെ നേർച്ചയായ ശയനപ്രദക്ഷിണവും നടക്കും. രാവിലെ 10.30ന് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും.
വിവിധ ദിവസങ്ങളിലായി വിവിധ റീത്തുകളിൽ ദിവ്യബലിയും നൊവേനയും നടക്കും. ഒക്ടോബർ 22ന് ഉച്ചകഴിഞ്ഞ് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾആഘോഷങ്ങൾക്ക്സമാപനമാകും.ട്രെയിനുകളിൽ കൂടുതൽ ബോഗികളും,കെ.എസ്.ആർ.ടി.സി.യുടെ സ്പെഷ്യൽ ബസ്സുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ചിത്രവിവരണം: മയ്യഴിയമ്മയുടെ ദാരുശിൽപ്പം ബസലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് രഹസ്യ അറയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
മാഹി തിരുനാൾ മഹോ ത്സവത്തിന് കൊടിയേറിയപ്പോൾ.....
ഗാന്ധി ജയന്തി ദിനത്തിൽ പേരാമ്പ്ര ബസ് സ്റ്റാൻ്റിൽ സ്ഥാപിച്ച രാഷ്ട്രപിതാവിൻ്റെ പ്രതിമ ശ്രീ ഷാഫി പറമ്പിൽ എം.പി. അനാച്ഛദനം ചെയുന്നു .
ഗുരുകുലം ബാബുവിൻ്റെ ഗാന്ധി ജയന്തി ദിനാശംസകൾ
ആയുഷ്മാൻ ആരോഗ്യ മന്ദിർ പുതിയ കെട്ടിടത്തിൽ
മാഹി: ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പരിധിയിലെ “ആയുഷ്മാൻ ആരോഗ്യ മന്ദിർ അർബൻ സബ് ഹെൽത്ത് സെന്റർ” പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
ചെറുകല്ലായി സബ് സെൻററിന്റെ ഉദ്ഘാടനം മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ നിർവഹിച്ചു. റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ, ഐ.എ.എസ്. മുഖ്യാതിഥിയായി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇഷാഖ്, മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. എം കെ സൈബുന്നീസ ബീഗം ,ഡോ.നുഫ്സത്ത് ജെബിൻ, ഡോ ഹരിത , ഡോ അഞ്‌ജന ചന്ദ്രൻ, പി പി രാജേഷ്, സേതുബതി,ജി.ശ്രീജിത , സി കെ രജുല പങ്കെടുത്തു.
പുതിയകെട്ടിടത്തിലേക്ക് ആരോഗ്യകേന്ദ്രം മാറിയതോടെ പ്രദേശവാസികൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽസൗകര്യപ്രദമായി ലഭ്യമാകും.
ചിത്രവിവരണം:അഡ്വ.ടി. അംശാക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : വടക്കുമ്പാട് ക്രിക്കറ്റ് ക്ലബും അബ്ബ ക്രിക്കറ്റ് ക്ലബ്ബും സെമിയിൽ
തലശ്ശേരി :കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ തിങ്കളാഴ്ച നടന്ന മത്സരങ്ങളിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ്ബും അബ്ബ ക്രിക്കറ്റ് ക്ലബ്ബും വിജയിച്ചു സെമിയിൽ പ്രവേശിച്ചു.
രാവിലെ നടന്ന മത്സരത്തിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 21 റൺസിന് ധർമ്മടം ഗവൺമെന്റ് ബ്രണ്ണൻ കോളേജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. വടക്കുമ്പാടിനായി മൊയ്ദു പി.പി. 39 റൺസും നസ്ഫാൻ 24 റൺസും റഹ്മാൻ എ. ഖാദർ 20 റൺസുമെടുത്തു. ബ്രണ്ണൻ കോളേജിനായി ഷഹസാദ് കെ.കെ. 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗവൺമെന്റ് ബ്രണ്ണൻ കോളേജ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു. സായന്ത് എം.കെ. 28 റൺസും പി റിഷികേഷ് 26 റൺസും ദേവ വിഷ്ണു വി 20 റൺസുമെടുത്തു. വടക്കുമ്പാടിനായി നസ്ഫാൻ 3 വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ്ബിലെ നസ്ഫാനെ തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് 7 വിക്കറ്റിന് കണ്ണൂർ യങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത യങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. യങ്സ്റ്റേഴ്സിനായി മൃദുൽ കെ. 45 റൺസും അലോക് കൃഷ്ണ 23 റൺസും പി വി അഭിരാഗ് 20 റൺസുമെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അബ്ബ ക്രിക്കറ്റ് ക്ലബ് 18.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്ത് വിജയം സ്വന്തമാക്കി. അബ്ബയ്ക്കായി റഹീം പി. 45 റൺസും ആഷിർ എ 42 റൺസും സിറാജ്ജുദ്ദീൻ പുറത്താകാതെ 29 റൺസുമെടുത്തു.കളിയിലെ താരമായി അബ്ബ ക്രിക്കറ്റ് ക്ലബിലെ ആഷിറിനെ തിരഞ്ഞെടുത്തു.
ഇന്ന് ( ചൊവ്വാഴ്ച) കണ്ണൂർ ജില്ലാ ഡി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ രാവിലെ യുവധാര ക്രിക്കറ്റ് ക്ലബ് കല്ലിക്കണ്ടി എൻ.എ.എം. കോളേജിനേയും ഉച്ചയ്ക്ക് മണത്തണ ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിനേയും നേരിടും.
കലാഗ്രാമത്തിൽ പുതിയ ബാച്ചുകൾ ആരംഭിക്കുന്നു.
ന്യൂമാഹി:മലയാള കലാഗ്രാമത്തിലെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു..
ഭരതനാട്യം, കുച്ചിപ്പുടി, കർണാട്ടിക് സംഗീതം, വയലിൻ, മൃദംഗം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, യോഗ എന്നീവിഷയങ്ങളിലുള്ള ക്ലാസുകൾ വിജയദശമി ദിനത്തിൽ 21 ന് ആരംഭിക്കും.
ഫോൺ:0490 2332961,9400532961,9447646125.
വി .വത്സല നിര്യാതയായി.
ന്യൂമാഹി' കുറിച്ചിയിൽ വാഴയിൽ വത്സല (73) നിര്യാതയായി.
ഭർത്താവ്:പരേതനായ പേരാമ്പ്രയിലെശ്രീനിവാസൻ മക്കൾ :ശ്രീ കുട്ടൻ, തപസ്യ സഹോദരങ്ങൾ: വി.വത്സൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂനിറ്റ്പ്രസിഡണ്ട്. ) സജീന്ദ്രൻ , ശാന്ത സംസ്ക്കാരo:കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ
എണ്ണമയമുള്ള കൈകളും എരിഞ്ഞുതീരുന്ന ആരോഗ്യവും
തട്ടുകടകളിൽ നിന്ന് ഒരു പഴംപൊരിയോ വടയോ വാങ്ങി കഴിച്ചാൽ കൈ നിറയെ എണ്ണയാകുന്നത് സാധാരണ കാഴ്ചയാണ്. ഈ എണ്ണ തുടയ്ക്കാൻ ചിലർ തരുന്നതാകട്ടെ മഷി പുരണ്ട പഴയ പത്രക്കടലാസുകളും. നാം കഴിക്കുന്ന ഈ എണ്ണ ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ലാഭം മാത്രം ലക്ഷ്യമിടുന്നവർ ഒരിക്കലും വെളിച്ചെണ്ണ ഉപയോഗിക്കാറില്ല. ആവർത്തിച്ച് ഉപയോഗിച്ച് കറുത്തുപോയതും ഗുണനിലവാരമില്ലാത്തതുമായ എണ്ണയാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നത്. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കും ക്യാൻസർ ഉൾപ്പെടെയുള്ള മാരക വ്യാധികൾക്കും കാരണമാകുന്നു.
സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷ്ട്ര അംഗീകാരമായ ISO 22000 : 2005 ലഭിച്ചതിനു പുറമെ 1998 മുതൽ ഗുണമേന്മയ്ക്കായുള്ള ഭാരതസർക്കാരിൻറെ അഗ്മാർക്ക് അംഗീകാരവും സ്ഥിരമായി നേടിയ ഇന്ത്യയിലെ ഒന്നാമത്തെ ഗ്രേഡ് 1 പ്രകൃതിദത്ത വെളിച്ചെണ്ണ എന്ന ബഹുമതിയും നേടിയ റോജാ മിൽസിന്റെ മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ ചോദിച്ചുവാങ്ങുക .
അഴിയൂരിലെ പ്രമുഖ മൊത്ത വിതരണകേന്ദ്രം :
പി .കെ .സുരേഷ് ബാബു .അഴിയൂർ ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിന്സമീപം
വടകര : ടി ,ആർ . സ്റ്റോർ (മൊത്ത വിതരണകേന്ദ്രം ) .അഞ്ചുവിളക്കിന് സമീപം
വടകര :ഡിവൈൻ സൂപ്പർമാർക്കറ്റ് .എടോടി വടകര
ഓർക്കാട്ടേരിയിലെ പ്രമുഖ വിതരണക്കാർ :പപ്പൻസ് ഹൈപ്പർ മാർക്കറ്റ് .ശിവ ക്ഷേത്രത്തിന്ന് സമീപം
തലശ്ശേരി :കോറോത്ത് ട്രേഡേഴ്‌സ് (മൊത്ത വ്യാപാരം )
വില്ല്യാപ്പള്ളി :മലയിൽ ട്രേഡേഴ്‌സ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































