മാഹി: കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും യാതൊരു പ്രയാസവും കൂടാതെ വീരപുരുഷന്മാരായി ആദരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം മാറണമെന്ന് വടകര എം.എൽ.എ കെ.കെ. രമ. കുറ്റകൃത്യങ്ങളുടെ ഇരകളാക്കപ്പെട്ടവർക്കും അർഹമായ നീതി ഉറപ്പാക്കുന്ന സംവിധാനമാണ് ഉണ്ടാകേണ്ടതെന്നും അവർ പറഞ്ഞു.
കേരള സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ പെരിങ്ങാടി സ്വദേശി അഡ്വ. ടി. ആസഫലിക്ക് മയ്യഴിയിലെ സുഹൃദ്സംഘം സബർമതി ഇന്നൊവേഷൻ ആൻഡ്. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ. രമ.
നീതിബോധത്തോടെയും മനുഷ്യസ്നേഹത്തോടെയും പ്രവർത്തിക്കുന്ന വ്യക്തിയാണ് ആസഫലി. പുതിയ സർക്കാർ അധികാരമേറ്റ ഉടൻ തന്നെ അദ്ദേഹം നേരിട്ട് വിളിച്ച് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും കേസ് മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നീതിബോധവും മനുഷ്യസ്നേഹവും സഹോദര്യവും നേരിട്ട് തിരിച്ചറിയാൻ കഴിഞ്ഞ നിമിഷമായിരുന്നു അതെന്നും കെ.കെ. രമ പറഞ്ഞു.
ഇത്തരം മനുഷ്യർ കൂടെയുണ്ടെന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലഭിച്ച പദവി ഏറ്റവും മികച്ച രീതിയിൽ വിനിയോഗിച്ച് നീതിക്കുവേണ്ടി പ്രവർത്തിക്കാൻ ആസഫലിക്ക് കഴിയട്ടെയെന്നും അവർ ആശംസിച്ചു.
മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിച്ചു. സബർമതി ഇന്നൊവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ പി.സി. ദിവാനന്ദൻ സ്വാഗതം പറഞ്ഞു. മാഹി മുൻ എം.എൽ.എ രമേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.
മുതിർന്ന അഭിഭാഷകൻ അഡ്വ. എ.പി. അശോകൻ, സ്വാഗതസംഘം ട്രഷറർ അനിൽ കുമാർ കെ.കെ. എന്നിവർ ആശംസകൾ നേർന്നു. അഡ്വ. ടി. ആസഫലി സ്വീകരണത്തിന് മറുപടി പറഞ്ഞു. സ്വാഗതസംഘം ജനറൽ കൺവീനർ സജിത് നാരായണൻ നന്ദി പറഞ്ഞു.
ഡി.ജി.പി. അഡ്വ: ടി. ആസഫലിയെ മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.
പരേതാത്മാക്കളെ സ്മരിച്ച് മയ്യഴി പെരുന്നാളിന് ഇന്ന് സമാരംഭം.
മാഹി: മയ്യഴിയുടെ ദേശീയോത്സവമായ തിരുനാളിന് ഇന്ന് ഉച്ചക്ക് സമാരംഭം കുറിക്കുമെന്നിരിക്കെ, പൂർവ്വികർക്കായി സെമിത്തേയിൽ പിൻമുറക്കാർ പ്രാർത്ഥനയും പുഷ്പാർച്ചനയും, പുഷ്പമാല്യങ്ങളും അർപ്പിച്ചു. ഇടവകക്കാരും ബന്ധുക്കളുമടക്കംനൂറുകണക്കിനാളുകൾസെമിത്തേരിയിലെത്തി.
ഇന്നുച്ഛക്ക് 12 മണിക്ക് പള്ളിമണികൾകൂട്ടത്തോടെ മുഴങ്ങുകയും, വിശ്വാസികൾ സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്യുമ്പോൾ , വൈദികൻ റെക്ടർ സെബാസ്റ്റ്യൻ കാരെക്കാട്ടിൽ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ ദാരുശിൽപം രഹസ്യ അറയിൽ നിന്നും അൾത്താരയിലേക്ക് കൊണ്ടുവരും. തുടർന്ന്ജമന്തിപ്പുക്കൾ കൊണ്ടലംകൃതമായ
ചെറുരഥത്തിൽ പൊതു വണക്കത്തിന് വെക്കും. പിന്നിട് 22 വരെ ദർശനം തുടരും. 14ന് രാത്രിയിൽ നഗരപ്രദക്ഷിണം നടക്കും. 15 ന് പുലർച്ചെ ശയനപ്രദക്ഷിണവും, വൈകീട്ട് 5 മണിക്ക് സൗഹൃദ സംഗമവും നടക്കും.
പെരുന്നാൾ തുടങ്ങും മുമ്പു തന്നെ ചന്തകൾ പള്ളിക്ക് ചുറ്റിലും ഇടം പിടിച്ചിട്ടുണ്ട്. നഗരമാകെ നഗരസഭ മനോഹരമാക്കിയിട്ടുണ്ട്. ഇനി 17 ദിവസം മയ്യഴിക്ക് ഉറക്കമില്ലാത്ത രാവുകളായിരിക്കും.
ചിത്ര വിവരണം: സെമിത്തേരിയിൽ നടന്നപരേതാത്മാക്കൾക്കുള്ള പ്രാർത്ഥനാ ചടങ്ങ്.
18-ാം പിറന്നാളിൽ ആദ്യ രക്തദാനം; മാഹിയിൽ മെഗാ രക്തദാന ക്യാമ്പിന് തുടക്കം
മാഹി: 18-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ആദ്യമായി രക്തം ദാനം ചെയ്ത് വിദ്യാർഥി മാതൃകയായി. വിദ്യാർഥിയുടെ രക്തദാനത്തോടെയാണ് മാഹി കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ സന്നദ്ധ രക്തദാന ക്യാമ്പിന് തുടക്കമായത്. ബ്ലഡ് ഡോണേഴ്സ് കേരള, പ്രിയദർശിനി യുവകേന്ദ്ര പള്ളൂർ, ലയൺസ് ക്ലബ് മാഹി എന്നിവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.
18-ാം പിറന്നാളിൽ രക്തദാനത്തിന് സന്നദ്ധനായ വിദ്യാർഥിയെ മുൻ ആരോഗ്യ-ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അഭിനന്ദിച്ചു. സമൂഹത്തിന് പ്രചോദനമാകുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ. ലക്ഷ്മി ദേവിയുടെ അധ്യക്ഷതയിൽ ഇ. വത്സരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. മാഹി ലയൺസ് ക്ലബ് പ്രസിഡന്റ് കെ.പി. വികാസ് ആശംസ നേർന്നു. ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി സ്വാഗതവും എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പ്രൊഫ. ഷഹീൽ കെ.കെ.വി. നന്ദിയും പറഞ്ഞു.
കണ്ണൂർ ജില്ലയിലെ വലിയ സന്നദ്ധ രക്തദാന ക്യാമ്പുകളിലൊന്നായി മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഘാടനം. സത്യൻ കേളോത്ത്, അലി അക്ബർ, ഹാഷിം റയീസ് മാടപ്പീടിക, മജീഷ് ടി. തപസ്യ, അസ്ലം മെഡിനോവ,മിർഷാദ്, എം.പി. റുബീസ്, രാജേഷ്, അനിൽ വിലങ്ങിൽ, കോ-ഓപറേറ്റീവ് കോളേജ് എൻ.എസ്.എസ്. വിദ്യാർഥികൾ, വാഫി കോളേജ് വിദ്യാർഥികൾ എന്നിവർ ക്യാമ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകി.
എം.വി.ആർ. ബ്ലഡ് സെന്റർ ഇൻചാർജ് ഡോ. ഹാരിസ്, ബ്ലഡ് ബാങ്ക് സൂപ്പർവൈസർ അനൂപ് പുല്ലങ്കോടൻ, ബ്ലഡ് ബാങ്ക് കൗൺസിലർ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്തശേഖരണം നടന്നത്.
ബാപ്പുജിക്ക് ഹരിതാദാരം സമർപ്പിക്കാൻ വനമിത്ര അവാർഡ് തുക നൽകി ഡോ: ദിലീപ് മാതൃകയായി.
:ചാലക്കര പുരുഷു
ന്യൂമാഹി:കേരള .സർക്കാരിന്റെ 'വനമിത്ര : അവാർഡ് തുക മുഴുവനുംരാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെ 157-മത്ജന്മദിനത്തോടനുബന്ധിച്ച് “ബാപ്പുജി @157 – ഒരു കുട്ടി, ഒരു ഫലവൃക്ഷം,ബാപ്പുജിക്ക് ഒരു ഹരിതാദരം” എന്ന പേരിൽ പരിസ്ഥിതി. സംരക്ഷണ പദ്ധതിക്ക് ചിലവഴിച്ച് പ്രശസ്ത പ്രകൃതി-പുഴസംരക്ഷകനായ മൊകേരി ഹയർസെക്കൻഡറിസ്ക്കൂൾ അദ്ധ്യാപകൻ ഡോ. പി.ദിലീപ്കുമാർ മാതൃകയായി.മുഴുവൻ സമ്മാനത്തുകയും വിനിയോഗിച്ച് 157 വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിൽ നട്ടുവളർത്തുന്നതിനായി157ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ആദ്യത്തെ തൈ എടച്ചേരിപഞ്ചായത്തിലെ ബാലൻ സ്മാരക വായനശാലയ്ക്ക് മുന്നിൽ നട്ടു. തുടർന്ന് 156 വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ ഓരോഫലവൃക്ഷത്തൈ വീതംനടുകയായിരുന്നു.. ഗാന്ധിജയന്തി നാളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ 157-ാമത്തെ തൈ വിധുവേദ് ദിലീപ് നട്ടുകൊണ്ട് പദ്ധതി പൂർത്തീകരിച്ചു.
ഗാന്ധിജിയുടെ പ്രകൃതിസ്നേഹവും പരിസ്ഥിതി സംരക്ഷണ സന്ദേശവുംപുതുതലമുറയിലേക്ക്പകരുന്നതിനൊപ്പം, കുട്ടികളിൽ വൃക്ഷസംരക്ഷണത്തിന്റെഉത്തരവാദിത്തബോധംവളർത്തുകയെന്നലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
2019 മുതൽ ഓരോ ഗാന്ധിജയന്തി ദിനത്തിലും സസ്യ ഗവേഷകനുംപരിസ്ഥിതി പ്രവർത്തകനുമായ ഡോ. പി. ദിലീപിന്റെ നേതൃത്വത്തിൽ കോഴിക്കോട് /കണ്ണൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
രാഷ്ട്രപിതാവിന്റെ 150-ാ ആം ജന്മദിനത്തിൽ . ചെറുവാഞ്ചേരിയിലെ വാഴമലയ്ക്കടുത്തുള്ള ക്വാറി നികത്തിയ തരിശുഭൂമിയിൽ വവ്വാലുകളുംപക്ഷികളും ആശ്രയിക്കുന്ന150 വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചു. ഭൂരിഭാഗം തൈകളും വിത്ത് മുളപ്പിച്ചാണ് വിതരണം ചെയ്തത്.
പാനൂർ ആയുർവേദ ആശുപത്രിപരിസരത്തും പന്ന്യന്നൂർ ആയുർവേദആശുപത്രി പരിസരത്തും പന്ന്യന്നൂർ പഞ്ചായത്തിലെ പച്ച ത്തുരുത്തിലും 151 ഔഷധസസ്യങ്ങൾ നട്ടു പിടിപ്പിച്ചു സംരക്ഷിച്ചു വരുന്നു.
2021ൽ എടച്ചേരി ഇരിങ്ങണ്ണൂർ റോഡിലെ ചാലോട് ഭാഗത്ത് ഒന്നര കിലോമീറ്ററോളം റോഡിന്റെ ഇരു വശങ്ങളിലുമായി 152 തരം വൃക്ഷതൈകൾ നട്ടു പരിപാലിച്ചു വരുന്നു. 'പാതയോര മധുരവനം 'എന്നവാട്സ് ആപ്പ്കൂട്ടായ്മ രൂപീകരിക്കുകയും സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്തു. ചെറു പക്ഷികളും മറ്റും ആശ്രയിക്കുന്ന പഞ്ചാരപ്പഴം , അന്യം നിന്നുപോവുന്ന വെള്ളപൈൻ, അശോകം, ചമത, തനത് സസ്യങ്ങളായ ഇലഞ്ഞി, അമ്പഴം തുടങ്ങിയചെടികളുടെയും കേന്ദ്രമാണിവിടം.
തൂണേരിപഞ്ചായത്തിലെ കോടഞ്ചേരിയിലെ മലബാർ ക്ലബ്ബുമായി ചേർന്ന്ചിത്രശലഭങ്ങളുടെ ലാർവകൾ ഭക്ഷിക്കുന്ന 153 സസ്യങ്ങൾ ഉൾപ്പെടുന്ന 'ശലഭത്താര 'നിർമ്മിച്ചു ശലഭങ്ങളുടെ പ്രജനനം എളുപ്പമാക്കുകയാണ് ലക്ഷ്യം. കൂടാതെ ശലഭങ്ങളെആകർഷിക്കാൻ മറ്റുപൂച്ചെടികളും ഇവിടെയുണ്ട്
2023ൽ മൊകേരി രാജീവ്‌ഗാന്ധിസ്കൂളിൽ നാട്ടുപൂക്കളുടെസംരക്ഷണംഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് താരുകൾ തളിർക്കട്ടെ ' എന്നത്
ചിത്രവിവരണം: ബാലൻ സ്മാരക വായനശാലയുടെ പരിസരത്ത് ഒന്നര വയസ്സുള്ള
നീയോം മിഹിർ എന്ന കുട്ടി അരി നെല്ലിക്ക തൈ നട്ടു കൊണ്ട് തുടക്കം കുറിക്കുന്നു.
കരാട്ടെ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് വെച്ച് നടന്ന പ്രീമിയർ ലീഗ് കരാട്ടെ മത്സരത്തിൽ വിജയികളായ ജിയോൺവിനോദ്. വി.അമർജിത്ത് . ജെ.ജസിന്ത് എന്നിവർ സെൻസായ്കെ.വിനോദ് കുമാറിനൊപ്പം. പാറാലിലെ സ്പോർട്സ് കരാട്ടെ.ഡോ. അക്കാദമി ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥികളാണിവർ.
പി.പി.രാമകൃഷ്ണനെ അനുസ്മരിച്ചു.
മാഹി:സി.പി.എം.നേതാവ് പി.പി.രാമകൃഷ്ണനെ അനുസ്മരിച്ചു.ഇതോടൊപ്പം കമ്മ്യുണിസ്റ്റ് കുടംബ സംഗമവും നടന്നു. കെ.പി.സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പനോളിവത്സൻഉദ്ഘാടനം ചെയ്തു.
സി ,കെ രമേശൻ, ടി.അശോക് കുമാർ എം എൽ എ, തലശ്ശേരി മുൻസിപ്പൽചെയർമാൻകാരായിചന്ദ്രശേഖരൻ ,വടക്കൻജനാർദ്ദനൻ ,കെപി.നൗഷാദ് ,വി.ജയബാലു,ടി.സുരേന്ദ്രൻ ,സംസാരിച്ചു.വിവിധ മേഖലയിൽകഴിവ്തെളിയിച്ചവ്യക്തിത്വങ്ങളെ ആദരിച്ചു
ചിത്രവിവരണം: പനോളി വത്സൻ ഉദ്ഘാടനം ചെയ്യുന്നു
പ്രശസ്ത ചിത്രകാരി കലൈമാമണി സതീശങ്കറിന് സി.പി.എം.നേതാവ് പി.പി.രാമകൃഷ്ണൻ അനുസ്മരണ വേദിയിൽ സി.കെ.രമേശൻ ഉപഹാരം നൽകുന്നു.
വനിത വായനമൽസരംസംഘടിപ്പിച്ചു.
പാനൂർ:യു.പി സ്‌കൂൾവിദ്യാർത്ഥികൾക്കുംവനിതകൾക്കുംവേണ്ടി ജില്ലാ ലൈബ്രറികൗൺസിൽ ആവിഷ്ക്കരിച്ച വായനാമൽസരം പാനൂർ മേഖലയിൽ നടന്നു.മേഖലയിലെ അമ്പത്തിയഞ്ച്ഗ്രന്ഥശാലകളെപ്രതിനിധീകരിച്ച്യു.പി .വിദ്യാർത്ഥികളുംവനിതകളുംമൽസരത്തിൽ പങ്കെടുത്തു.
പാനൂർ കെ. കെ.വി.മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിൽ കെ ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്ത്പറമ്പനിയോജകമണ്ഡലം എം.എൽ.എ പി.കെ.പ്രവീൺ ഉൽഘാടനംചെയ്തു.യോഗത്തിൽ പവിത്രൻമൊകേരി,എൻ .കെജയപ്രസാദ്,ശ്രീവൽസൻ കെ.ടി, എം. കെ.വിശ്വനാഥൻ,സുരേഷ്ബാബു.കെ,പി.കുമാരൻമാസ്റ്റർസംസാരിച്ചു.കെ.പ്രദീപ് സ്വാഗതം പറഞ്ഞു.
ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനും ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ്ബിനും വിജയം
തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ രാവിലെ നടന്ന മത്സരത്തിൽ തലശ്ശേരി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് 102 റൺസിന് ധർമടം സീഹോക് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ്ബിനായി റഷ്ബാൻ റസാഖ് 66 റൺസും മുഹമ്മദ് റാഹിൽ 53 റൺസുമെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ സീഹോക് ക്രിക്കറ്റ് ക്ലബ് 17.2 ഓവറിൽ 74 റൺസിന് ഓൾ ഔട്ടായി, ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ്ബിനായി അജീബ് 4 വിക്കറ്റ് വീഴ്ത്തി.കളിയിലെ താരമായി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ്ബിലെ റഷ്ബാൻ റസാഖിനെ തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ്ബ് ഒരു വിക്കറ്റിന് തലശ്ശേരി ഹോപ്പേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ഹോപ്പേഴ്‌സ് ക്രിക്കറ്റ് ക്രിക്കറ്റ് ക്ലബ്ബ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തു.ഹോപ്പേഴ്സിന് വേണ്ടി സി സാജു 42 റൺസെടുത്തു.വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി ഷൈജു പി കെ 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ്ബ് 19.4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു വിജയിച്ചു.വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ്ബിനായി എം മോഹിത്ത് 38 റൺസെടുത്തു. ഹോപ്പേഴ്‌സ് ക്രിക്കറ്റ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി അഖിൽ രാമചന്ദ്രനും റോഷനും 3 വിക്കറ്റ് വീതം വീഴ്ത്തി. കളിയിലെ താരമായി വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിലെ പി കെ ഷൈജുവിനെ തിരഞ്ഞെടുത്തു.
തിങ്കളാഴ്ച്ച രാവിലെ ധർമ്മടം ഗവൺമന്റ് ബ്രണ്ണൻ കോളേജ് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെയും ഉച്ചയ്ക്ക് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ്ബ് കണ്ണൂർ യങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനേയും നേരിടും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































